സമ്പൂര്‍ണയില്‍ നിന്ന് വിവരങ്ങള്‍ കാല്‍ക്കിലേക്ക്


ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷ, SSLC പരീക്ഷ എന്നിവയ്ക്ക് Attendance Register, ഹാള്‍ ടിക്കറ്റ് Issue Register എന്നിവ തയ്യാറാക്കുവാന്‍ പത്താം ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് CE യുടെ സോഫ്റ്റ് വെയര്‍ CD കിട്ടിയാല്‍ തയ്യാറാക്കാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അതും Online ആയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. Necessity is the mother of invention എന്നാണല്ലോ പഴമൊഴി. അങ്ങിനെ സമ്പൂര്‍ണ വെബ്പോര്‍ട്ടലില്‍ നിന്നും വിവരങ്ങള്‍ എക്സ്പോര്‍ട്ട് ചെയ്തെടുക്കാന്‍ പരിശ്രമം തുടങ്ങി. ഒടുവില്‍ എനിക്ക് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞു. അത് നിങ്ങള്‍ക്കും ഉപകാരപ്പെടുമെന്നു തീര്‍ച്ച. അധ്യാപക സുഹൃത്തുക്കള്‍ക്കായി ഈ അറിവ് പങ്കുവെക്കുന്നത് മലപ്പുറം GHSS പുല്ലങ്കോടിലെ സ്ക്കൂള്‍ ഐടി കോഡിനേറ്ററായ എ.ഗോപകുമാര്‍ സാറാണ്. സമ്പൂര്‍ണ വെബ്പോര്‍ട്ടലില്‍ നിന്നും നമുക്കാവശ്യമായ റിപ്പോര്‍ട്ട് എക്സ്പോര്‍ട്ട് ചെയ്തെടുത്ത് ഓപണ്‍ ഓഫീസ് കാല്‍ക്കിലേക്ക് കൊണ്ടു വരുന്ന വിധം ചുവടെ ചിത്രസഹിതം നല്‍കിയിരിക്കുന്നു.

1. www.sampoorna.itschool.gov.in എന്ന സൈറ്റില്‍ പ്രവേശിക്കുക.
2. Reports എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3. Create Report എന്ന ജാലകത്തില്‍ നിങ്ങള്‍ തയ്യാറാക്കാന്‍ പോകുന്ന റിപ്പോര്‍ട്ടിന് ഒരു പേര് നല്‍കുക.

4. റിപ്പോര്‍ട്ടില്‍ എന്തെല്ലാം വിവരങ്ങളാണ് വേണ്ടതെന്ന് ടിക്ക് ചെയ്യുക.

5. അതിന് താഴെ class, divisions, നിങ്ങളുടെ സ്ക്കൂളിലെ First Languages (Malayalam, Arabic, Sanskrit etc.) എന്നിവ ടിക്ക് ചെയ്യുക.


6. തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ മുകളില്‍ ടിക്ക് ചെയ്ത വിവരങ്ങള്‍ ഏത് ക്രമത്തില്‍ വരണമെന്ന് തീരുമാനിക്കുക. ഇത് വളരെ പ്രധാനപ്പെട്ട സ്റ്റെപ്പാണ്. ടിക്ക് ചെയ്തു കൊടുത്ത വിവരങ്ങള്‍ ഇടതു വശത്തു നിന്നും വലതു വശത്തേക്ക് കൊണ്ടു വന്നാല്‍ മാത്രമേ റിപ്പോര്‍ട്ടില്‍ അവയെല്ലാം ദൃശ്യമാകൂ. ചിത്രം ശ്രദ്ധിക്കുക. വലതു വശത്തു നിന്നും 6 ഫീല്‍ഡുകള്‍ സെലക്ട് ചെയ്ത് ഇടതു വശത്തു കൊണ്ടു വന്നിരിക്കുന്നത് കാണാം. ഈ ഫീല്‍ഡുകളാണ് കാല്‍ക്കില്‍ ഓരോ കോളങ്ങളായി വരിക. ഈ കോളങ്ങളുടെ ക്രമം തീരുമാനിക്കുന്നത് ഇവിടെയാണ്.

7. Save button click ചെയ്താല്‍ തയ്യാറക്കിയ Reports കാണാം— Show Reports click ചെയ്യുക.

8. Export CSV click ചെയ്യുക.

9. Open with spread sheet Select ചെയ്ത് OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

10. Comma എന്ന check box ടിക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
11. ഇതാ വിവരങ്ങള്‍ കാല്‍ക്കില്‍ , ഇനി വേണ്ടതുപോലെ sort ചെയ്തോളു….

About hariekd

It is a movement from kerala High school teachers.
This entry was posted in സാങ്കേതികം. Bookmark the permalink.

41 Responses to സമ്പൂര്‍ണയില്‍ നിന്ന് വിവരങ്ങള്‍ കാല്‍ക്കിലേക്ക്

 1. Babu Jacob says:

  This comment has been removed by the author.

 2. Babu Jacob says:

  സമ്പൂര്‍ണ ഉപയോഗിക്കുന്ന അധ്യാപകര്‍ക്ക് ഈ മാര്‍ഗ്ഗം നേരത്തെ തന്നെ അറിയാം സര്‍ . അറിയില്ലാത്തത് റിപ്പോര്‍ട്ടില്‍ അഡ്രസ്‌ ഉള്‍ക്കൊള്ളിക്കുന്നത് എങ്ങനെ എന്നതാണ് .

 3. നിര്‍ദ്ദേശിച്ച വഴികള്‍ അതേപടി പിന്തുടര്‍ന്നു.പക്ഷേ spredsheet ല്‍ വന്നതു് headings മാത്രം.കുട്ടികളുടെ വിവരങ്ങള്‍ കിട്ടുന്നില്ല.എവടെയാണ് സാര്‍ തെറ്റിയത്.

 4. എക്സപോര്‍ട്ട് ബട്ടണ്‍ കണ്ടെങ്കിലും അതുപയോഗിച്ച് സമ്പൂര്‍ണയില്‍ നിന്നും വിവരങ്ങള്‍ എക്സ്പോര്‍ട്ട് ചെയ്തെടുക്കാന്‍ കഴിയുന്നില്ലെന്ന് നിരവധി അധ്യാപകര്‍ പറഞ്ഞിരുന്നു. അവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഈ പോസ്റ്റ്. അറിയാവുന്നവരേക്കാള്‍ വളരെ കൂടുതലാണ് ഇക്കാര്യം അറിയാന്‍ പാടില്ലാത്തവരുടെ എണ്ണമെന്ന് എനിക്കു തോന്നുന്നു. അറിയാവുന്നവരാകട്ടെ അതൊന്നും മറ്റുള്ളവര്‍ക്കായി പകര്‍ന്നു കൊടുക്കാന്‍ ഇതേ വരെ തയ്യാറായില്ലെന്നതാണ് വാസ്തവം. അവിടെയാണ് ഗോപകുമാര്‍ സാറിനേപ്പോലെയുള്ളവര്‍ സ്തുത്യര്‍ഹരാകുന്നത്. തങ്ങളുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകണം എന്ന ചിന്ത ഇനിയെങ്കിലും നമ്മുടെ അധ്യാപകര്‍ക്ക് വരട്ടെ.

  ബാബു സാര്‍ ആവശ്യപ്പെട്ടതു പോലെ റിപ്പോര്‍ട്ടില്‍ അഡ്രസ് വരുത്താന്‍ എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ ഉടനേ അതിനു മറുപടി നല്‍കിയിരിക്കും. 🙂

 5. ശ്രമിച്ചതാണ്.
  ബാബു സാര്‍ ആവശ്യപ്പെട്ടതു പോലെ റിപ്പോര്‍ട്ടില്‍ അച്ഛന്‍, അമ്മ അഡ്രസ് വരുത്താന്‍ എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ ഉടനേ അതിനു മറുപടി നല്‍കിയിരിക്കും.

 6. Babu Jacob says:

  അറിയാവുന്നവരാകട്ടെ അതൊന്നും മറ്റുള്ളവര്‍ക്കായി പകര്‍ന്നു കൊടുക്കാന്‍ ഇതേ വരെ തയ്യാറായില്ലെന്നതാണ് വാസ്തവം .തങ്ങളുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകണം എന്ന ചിന്ത ഇനിയെങ്കിലും നമ്മുടെ അധ്യാപകര്‍ക്ക് വരട്ടെ.

  അറിവില്ലാത്തവരുടെ അറിവില്ലായ്മയുടെ ആഴം എത്രമാത്രമുണ്ടെന്ന് അറിവില്ലാത്തവര്‍ പറഞ്ഞാലല്ലേ അറിവുള്ളവര്‍ക്ക് അതിനെക്കുറിച്ച്‌ അറിയാനും അറിവ് പകര്‍ന്നു കൊടുക്കാനും കഴിയുകയുള്ളൂ .

 7. “അറിവില്ലാത്തവരുടെ അറിവില്ലായ്മയുടെ ആഴം എത്രമാത്രമുണ്ടെന്ന് അറിവില്ലാത്തവര്‍ പറഞ്ഞാലല്ലേ അറിവുള്ളവര്‍ക്ക് അതിനെക്കുറിച്ച്‌ അറിയാനും അറിവ് പകര്‍ന്നു കൊടുക്കാനും കഴിയുകയുള്ളൂ… .”

  കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ താഴേക്കാണുന്ന ഡയലോഗ് എനിയ്ക്ക് ഓര്‍മ്മവന്നതില്‍ ബാബുസാര്‍ ക്ഷമിക്കണം..!

  “താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്നും ഞാന്‍ ആരാണെന്നും. അപ്പോള്‍ തനിക്കു ഞാന്‍ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും “

 8. Babu Jacob says:

  .
  ഞാന്‍ സര്‍വ്വായുധങ്ങളും വെച്ച് കീഴടങ്ങുന്നു. സംപൂര്‍ണ മായി.

  .

 9. K.T.J.M.H.S.IDAMATTAM,

  സാറിന്റെ കമന്റ് വായിച്ചപ്പോള്‍ തോന്നിയത് തെറ്റാന്‍ സാധ്യത ഒരുപക്ഷേ അഞ്ചാമത്തെ സ്റ്റെപ്പിലായിരിക്കും എന്നു തോന്നുന്നു. പത്താം ക്ലാസ് സെലക്ട് ചെയ്ത് ഏതെങ്കിലും ഒരു ഡിവിഷനിലെ കുട്ടികളെ മാത്രം സെലക്ട് ചെയ്ത് പരീക്ഷിച്ചു നോക്കൂ. എക്സ്പോര്‍ട്ട് ചെയ്ത .csv ഫയല്‍ Open with gedit ആയി തുറന്ന് നോക്കുക. ഇവിടെ എല്ലാ വിവരങ്ങളും ഉണ്ടെങ്കില്‍ പിശകു സംഭവിച്ചത് open with spreadsheet എന്ന സ്റ്റെപ്പിലാകാം.

 10. എല്ലാം ശരിയായി.അറിവു പകര്‍ന്നതിനും കൈത്താങ്ങിനും നന്ദി നന്ദി…..

 11. JOHN P A says:

  നന്ദി ഗോപകുമാര്‍ സാര്‍ . എല്ലാം ഭംഗിയായി പര്യവസാനിച്ചു.

 12. prasadv says:

  അറിവ് പകരുന്നത് വലിയ കാര്യമാണ്, എന്നാല്‍ ഇത് എല്ലാവരും പറഞ്ഞതുപോലെ അറിയാവുന്ന കാര്യമാണ്.അഡ്രസ്സ് ഉള്‍പ്പെടുത്തുവാന്‍ it@school തന്നെ വിചാരിയ്ക്കേണ്ടിവരും എന്നുതോന്നുന്നു..

 13. basheer mash says:

  This comment has been removed by the author.

 14. basheer mash says:

  some body is ready to share what ever they have , and some body is not ready to share even the transaction of a knowledge , you are great,,,,,,, dear hari sir…….

 15. KPHS says:

  SAMPOORNA യില്‍ PROMOTION LIST തയ്യാറാക്കുന്നതെങ്ങനെ?

 16. Manmohan says:

  ഈ വിദ്യകളൊക്കെ നേരത്തേ അറിയാവുന്നവര്‍ ഇതുവരെ ഇരുന്നതു പോലെ തുടര്‍ന്നും മൗനികളായിരിക്കുന്നതല്ലേ നല്ലത്. ക്ലാസില്‍ ഒരു പാഠമെടുക്കുമ്പോള്‍ ട്യൂഷനു പോയും ഗൈഡു നോക്കിയും സ്വയം പഠിച്ചുമെല്ലാം വരുന്നവര്‍ എനിക്ക് ഇതറിയാവുന്ന കാര്യമാണെന്നു വിളിച്ചു പറഞ്ഞാല്‍ മാഷുമ്മാരും ടീച്ചര്‍മാരും എന്തായിരിക്കും അവരോട് പറയുക? അത് തന്നെയാണ് 'അറിവുള്ളവരോട്' ഈ അറിവില്ലാത്തവന് പറയാനുള്ളത്. എനിക്ക് ഈ വിദ്യ അറിയില്ലായിരുന്നു. ഇത് സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ ലളിതമായി പറഞ്ഞു തന്ന ഗോപകുമാര്‍ മാഷിന് നന്ദി. ഇത്തരം വിദ്യകള്‍ ഇനിയും ബ്ലോഗില്‍ വരണം.

 17. sando says:

  thanks Gopan sir for your blog.i will soon try.Sando john.

 18. open office calc ലേക്ക് മാറ്റുന്നതിനേക്കാള്‍ എളുപ്പം gnumeric spreadsheet ലേക്ക് മാറ്റി ods ലേക്ക് save ചെയ്യുന്നതല്ലേ?

 19. bean says:

  ക്ലാസില്‍ ഒരു പാഠമെടുക്കുമ്പോള്‍ ട്യൂഷനു പോയും ഗൈഡു നോക്കിയും സ്വയം പഠിച്ചുമെല്ലാം വരുന്നവര്‍ എനിക്ക് ഇതറിയാവുന്ന കാര്യമാണെന്നു വിളിച്ചു പറഞ്ഞാല്‍ മാഷുമ്മാരും ടീച്ചര്‍മാരും എന്തായിരിക്കും അവരോട് പറയുക?
  പ്രത്യേകിച്ച് ഒന്നും പറയണ്ട .
  മാഷിന്റെ പഠിപ്പിക്കാനുള്ള കഴിവുകേട് കൊണ്ട് കുട്ടി ട്യൂഷന് പോവുകയും , ഗൈഡു നോക്കി സ്വയം പഠിക്കുകയും ചെയ്തു എന്ന യാഥാര്‍ധ്യം മനസ്സിലാക്കി അതനുസരിച്ച് സ്വയം നന്നാവുകയോ അതിനു പറ്റിയില്ലെങ്കില്‍ ശിഷ്യനെ ഗുരുവായി സ്വീകരിക്കുകയോ ചെയ്യുക .

 20. ELECTA says:

  sslc question bank ഈ വര്‍ഷത്തേക്കുതന്നെയാണോ?

 21. AYOOBKHAN.C. says:

  ബാബു മാഷ്‌ അത്ര പെട്ടെന്ന് കീഴടങ്ങരുതായിരുന്നു

 22. AYOOBKHAN.C. says:

  ബാബു മാഷ്‌ അത്ര പെട്ടെന്ന് കീഴടങ്ങരുതായിരുന്നു

 23. Manmohan says:

  This comment has been removed by the author.

 24. Manmohan says:

  ബീന്‍ മാഷ് ക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ 'ഞങ്ങള്‍ക്ക് ഇതൊക്കെ നേരത്തേ തന്നെ അറിയാം' എന്നു കുട്ടി എണീറ്റ് നിന്ന് പറഞ്ഞാല്‍ അതോടെ പഠിപ്പിക്കല്‍ നിര്‍ത്തി 'സ്വയം നന്നാവുകയോ അതിനു പറ്റിയില്ലെങ്കില്‍ ശിഷ്യനെ ഗുരുവായി സ്വീകരിക്കുകയോ' ചെയ്യുമോ? ആത്മാര്‍ത്ഥമായിട്ട് മറുപടി പറയുക.

  രണ്ടാമത്തെ ചോദ്യം : ബീന്‍ മാഷ് പഠിപ്പിക്കുന്ന കുട്ടികളാരും തന്നെ ട്യൂഷന് പോകുന്നില്ലെന്നും ഗൈഡ് വാങ്ങുന്നില്ലെന്നും പാഠമെടുക്കുന്നതിന് മുമ്പേ പഠിക്കുന്നില്ലെന്നും മാഷിന് ഉറപ്പാണല്ലോ. മറിച്ചാണ് യാഥാര്‍ത്ഥ്യമെങ്കില്‍ പഠിപ്പിക്കല്‍ നിര്‍ത്തി 'സ്വയം നന്നാവുകയോ അതിനു പറ്റിയില്ലെങ്കില്‍ ശിഷ്യനെ ഗുരുവായി സ്വീകരിക്കുകയോ' ചെയ്യുമോ? ഇതിനും ആത്മാര്‍ത്ഥമായി തന്നെ മറുപടി പറയുക.

 25. “പത്താംക്ളാസ് പൊതുപരീക്ഷയ്ക്കുളള മാതൃകാ ചോദ്യങ്ങളും ഉത്തര സൂചികകളും”-internet ല്‍(SCERT site-ല്‍ കിട്ടുമോ?

 26. “പച്ച ബലൂണ്‍”_ 'പണ്ഡിറ്റു'കളുടെ ആക്രമണങ്ങള്‍ക്കിടയില്‍ ഒരു സാന്ത്വനം. നന്ദി.

 27. prasadv says:

  Manmohan സാറിന്റെ ചോദ്യത്തിന് ബീന്‍ മാഷ് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്.കാരണം ഞാനും ഒരു(maths) അധ്യാപകനാണ്.Babu Jacob സാര്‍ ഇത്ര പെട്ടെന്ന് കീഴടങ്ങാന്‍ പാടില്ലായിരുന്നു.അങ്ങനെ പറഞ്ഞുപോയതു വലിയ തെറ്റായിപ്പോയി എന്നവിചാരവും എനിയ്ക്കില്ല.സമ്പൂര്‍ണ്ണ പരിചയപ്പെടുത്തുമ്പോള്‍ തന്നെ റിപ്പോര്‍ട്ട് ക്രിയേഷനും പരിചയപ്പെടുത്തിയിട്ടുള്ളതാണ്.സാര്‍ അത് അന്നേപരീക്ഷിച്ചിട്ട് അഡ്രസ്സ് ഉള്‍പ്പെടുത്തുന്നതിനേപറ്റി ആലോചിയ്ക്കുമ്പോഴാണ് ഈ പോസ്റ്റ്-അത്രതന്നെ!എന്നുകരുതി ഈ പോസ്റ്റ് മോശമാണെന്നല്ല-നല്ലതുതന്നെ.പക്ഷെ മാഷിനേപ്പോലെ ഞാനും കൂടുതല്‍ പ്രതീക്ഷിക്കന്നു!

 28. VALIYAKUNNAM says:

  പരീക്ഷണത്തിനു താല്പര്യമില്ലാത്തവര്‍ക്ക് നേരിട്ടുപറഞ്ഞു കൊടുക്കുന്നതല്ലെ നല്ലത്

 29. അഡ്രസ്, അച്ഛന്‍, അമ്മ എന്നീ ഫീല്‍ഡുകള്‍ ഇല്ലായെന്ന വിവരം ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വൈകാതെ തന്നെ ആഡ് ചെയ്യപ്പെടും. മറ്റെന്തെങ്കിലും വിട്ടു പോയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

 30. prasadv says:

  അഡ്രസ്സ് ഇല്ല-ശരി.പക്ഷെ അച്ഛന്‍, അമ്മ ഇവ ഉണ്ടല്ലോ

 31. shiju says:

  SSLC CE mark enter cheyyan students register No evidunnu kittumo aavoo.

 32. വളരെ നന്ദി …ഗോപകുമാര്‍ സാര്‍

 33. നന്ദി !.ഗോപകുമാര്‍ സാര്‍

 34. നന്ദി !.ഗോപകുമാര്‍ സാര്‍

 35. www.abc.org says:

  THANK YOU SIR.WELLDONE

 36. Biju says:

  Thank u sir

 37. This post is really helpful.. I tried it. Thanks a lot Gopakumar sir.

 38. Report ലഭിച്ചു.എന്നാല്‍ Export CSV ചെയ്യുമ്പോള്‍
  Sorry, you are not allowed to access that page എല്ല message ആണ് ലഭിക്കുന്നത്. എവിടെയാണ് ശ്രദ്ധിക്കേണ്ടത്? Pls share

 39. Report ലഭിച്ചു.എന്നാല്‍ Export CSV ചെയ്യുമ്പോള്‍
  Sorry, you are not allowed to access that page എല്ല message ആണ് ലഭിക്കുന്നത്. എവിടെയാണ് ശ്രദ്ധിക്കേണ്ടത്? Pls share

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s