ജി കോണ്‍ഫ് എഡിറ്റര്‍.

കമ്പ്യൂട്ടര്‍ സയന്‍സോ, അപ്ലിക്കേഷനോ ഹാര്‍ഡ്​വെയറോ ഒന്നും ജീവിതത്തിലൊരിക്കലും അഭ്യസിക്കാതെ ഹൈസ്കൂള്‍ അധ്യാപകരായി രംഗത്ത് വന്ന് വിവരസാങ്കേതിക രംഗത്തെ നൂതന മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭൂരിഭാഗം അധ്യാപകര്‍ക്കും പലപ്പോഴും ചെറുതല്ലാത്ത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. സ്വന്തം പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത കൊച്ചു കൊച്ചു നുറുങ്ങുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ ധാരാളം പേര്‍ രംഗത്തുവരുന്നുവെന്നതിനേക്കാള്‍ ശുഭോദര്‍ക്കമായി എന്തുണ്ട്?
പെന്‍ഡ്രൈവ് വഴി പരക്കുന്ന വൈറസ് വിന്‍ഡോസ് സിസ്റ്റം ഉപയോഗിക്കുന്നവരുടെ തലവേദനയായിരുന്നു. വിവിധ ആന്‍റി വൈറസുകളും പെന്‍ഡ്രൈവില്‍ സൂക്ഷിക്കുന്ന ആന്റിവൈറസുകളും എല്ലാം മാറി മാറി പരീക്ഷിക്കുന്നതിനൊപ്പം ചെയ്തിരുന്ന ഒരു മാര്‍ഗമായിരുന്നു പെന്‍ ഡ്രൈവുകളുടെ ഓട്ടോറണ്‍ ഡിസേബിള്‍ ചെയ്യുക എന്നത്. അതായത് പെന്‍ഡ്രൈവ് സിസ്റ്റത്തില്‍ കണക്ട് ചെയ്യുമ്പോളേ അത് തുറന്നു വന്ന് പ്രോഗ്രാമകള്‍ക്ക് റണ്‍ ചെയ്യാനുള്ള സൗകര്യം നല്‍കുന്നതില്‍ നിന്നും അതിനെ തടയുകയാണ് ഇതില്‍ ചെയ്യുന്നത്. ഏറെ വിജയകരമായി പലരും ഇതിനെ പ്രയോജനപ്പെടുത്തിയിരുന്നു.
ഉബുണ്ടുവില്‍ ഇങ്ങിനെ വൈറസിനെ പേടിക്കേണ്ട കാര്യമില്ലെങ്കിലും പെന്‍ഡ്രൈവ് കുത്തുമ്പോളേ ഫോള്‍ഡറുകളുമായി തുറന്നു വരുന്ന അവസ്ഥ പലര്‍ക്കും അരോചകമാകുന്നു. ” പെന്‍ഡ്രൈവ് കണക്ട് ചെയ്യുമ്പോളേ തുറന്നു വരേണ്ടതില്ല. നമുക്ക് ആവശ്യമുള്ളപ്പോള്‍ അത് തുറന്നു കൊള്ളാം.”, എന്ന നിലപാടുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പോസ്റ്റ്.
ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകളില്‍ പെന്‍ഡ്രൈവുകളോ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകളോ കണക്ടുചെയ്യുമ്പോള്‍ സാധാരണയായി അവയിലുള്ളത്രയും പാര്‍ട്ടീഷനുകള്‍ ഡെസ്ക്ടോപ്പില്‍ ഐക്കണിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും അവയെല്ലാം നോട്ടിലസില്‍(File Browser) തുറന്നുവരികയും ചെയ്യാറുണ്ടല്ലോ. അതിന് എളുപ്പത്തിലൊരു പരിഹാരം കാണാന്‍ ശ്രമിക്കുകയാണിവിടെ.
അതിനായി ആദ്യം Run Dialog Box(Alt+F2) തുറക്കുകയോ ടെര്‍മിനല്‍ തുറക്കുകയോ ആണു വേണ്ടത്. എന്നിട്ട് gconf-editor എന്നു തെറ്റാതെ ടൈപ്പുചെയ്ത് Enter ചെയ്യണം.

ഇപ്പോള്‍ Configuration Editorഎന്ന ജാലകം തുറന്നുവരും. (ടെര്‍മിനലില്‍ ആണു തുറക്കുന്നതെങ്കില്‍ ടെര്‍മിനല്‍ വിന്‍ഡോ ക്ലോസ് ചെയ്യരുതെന്ന കാര്യം മറക്കരുത്).എന്നിട്ട് Configuration Editor ജാലകത്തില്‍ ഇടതുവശത്തുകാണുന്ന apps എന്ന ഫോള്‍ഡര്‍ ഐക്കണില്‍ ഡബിള്‍ക്ലിക്കുചെയ്യണം

ഇപ്പോള്‍ പ്രത്യക്ഷമാകുന്ന ഫോള്‍ഡര്‍ ഐക്കണുകളില്‍ nautilusല്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ താഴെ പ്രത്യക്ഷപ്പെടുന്ന Desktop എന്ന ഫോള്‍ഡറില്‍ ക്ലിക്കുചെയ്യുമ്പോള്‍ വലതുവശത്ത് കാണുന്ന volumes_visible എന്നതിനു നേരേയുള്ള ടിക്ക് ഒഴിവാക്കുക.

ഡെസ്ക്ടോപ്പില്‍ ഒരു ഐക്കണും വേണ്ട എന്നാണെങ്കില്‍ മുകളിലുള്ള മറ്റു ടിക്കുകളും ഒഴിവാക്കാവുന്നതാണ്. ഇനി നോട്ടിലസ് തുറന്നു വരുന്നത് ഒഴിവാക്കാന്‍ nautilus എന്ന ഫോള്‍ഡര്‍ എക്കണിന്റെ തന്നെ ചുവടെയുള്ള preferences തുറന്ന് വലതുവശത്തുനിന്നും media_automount_open സ്ക്രോള്‍ ചെയ്ത് കണ്ടുപിടിച്ച് അതിനു നേരേയുള്ള ടിക്ക് ഒഴിവാക്കണം.

ഇനി Configuration Editor ജാലകം ക്ലോസ് ചെയ്യാം. ഇപ്പോള്‍ മൌണ്ട് ചെയ്ത പാര്‍ട്ടീഷ്യനുകള്‍ ഡെസ്ക്ടോപ്പില്‍ നിന്നും അപ്രത്യക്ഷമായി ഡെസ്ക്ടോപ്പ് ക്ലീനായിരിക്കുന്നതു കാണാം. ഇനി പാര്‍ട്ടീഷ്യനുകള്‍ തുറക്കണമെങ്കില്‍ ഹോം ഫോള്‍ഡര്‍ തുറക്കുമ്പോള്‍ ഇടതുവശത്തുകാണുന്ന Places ലിസ്റ്റില്‍ നിന്നും ആവശ്യമായ പാര്‍ട്ടീഷ്യന്‍ മാത്രം തുറന്നുകാണാം.

(എന്റെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് ഉബണ്ടുവിന്റെ 11.04 വേര്‍ഷന്‍ ആയതുകൊണ്ടാണ് സ്ക്രീന്‍ ഷോട്ടുകള്‍ സ്ക്കൂളില്‍ ഉപയോഗിക്കുന്ന 10.04 വേര്‍ഷനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത്.)

About hariekd

It is a movement from kerala High school teachers.
This entry was posted in Uncategorized. Bookmark the permalink.

33 Responses to ജി കോണ്‍ഫ് എഡിറ്റര്‍.

 1. ഉബുണ്ടുവില്‍ ഇങ്ങിനെ വൈറസിനെ പേടിക്കേണ്ട കാര്യമില്ലെങ്കിലും പെന്‍ഡ്രൈവ് കുത്തുമ്പോളേ ഫോള്‍ഡറുകളുമായി തുറന്നു വരുന്ന അവസ്ഥ പലര്‍ക്കും അരോചകമാകുന്നു. ” പെന്‍ഡ്രൈവ് കണക്ട് ചെയ്യുമ്പോളേ തുറന്നു വരേണ്ടതില്ല. നമുക്ക് ആവശ്യമുള്ളപ്പോള്‍ അത് തുറന്നു കൊള്ളാം.”, എന്ന നിലപാടുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പോസ്റ്റ്.

 2. Free says:

  “gconf-editor എന്നു തെറ്റാതെ ടൈപ്പുചെയ്ത് Enter ചെയ്യണം.”
  മാഷന്മാര്‍ക്ക് പറ്റിയ നിര്‍ദ്ദേശം .

  ദയവായി സ്കൂളിലെ കമ്പ്യൂട്ടറുകളില്‍ ഇതൊന്നും ചെയ്തു വെയ്ക്കരുതേ . IT പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് വരുന്ന മാഷന്മാര്‍ , pendrive കുത്തിയിട്ട് ഒന്നും കാണുന്നില്ലേ എന്ന് മുറവിളി തുടങ്ങും . സിസ്റ്റം പഴയ പടി ആക്കാന്‍ IT@school – ല്‍ നിന്നും ആള്‍ വരേണ്ടിവരും .

 3. [im]https://lh6.googleusercontent.com/-H2IauoedUdo/Tr4KAt4lO2I/AAAAAAAA6gE/EmGleK7yUEg/w400/humor_13.gif[/im]

 4. ഉപകാരപ്രദമായ പോസ്റ്റ്‌

 5. “പെന്‍ഡ്രൈവ് കുത്തുമ്പോളേ ഫോള്‍ഡറുകളുമായി തുറന്നു വരുന്ന അവസ്ഥ പലര്‍ക്കും അരോചകമാകുന്നു. ” പെന്‍ഡ്രൈവ് കണക്ട് ചെയ്യുമ്പോളേ തുറന്നു വരേണ്ടതില്ല. നമുക്ക് ആവശ്യമുള്ളപ്പോള്‍ അത് തുറന്നു കൊള്ളാം.”, എന്ന നിലപാടുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പോസ്റ്റ്.”
  പാവം ഫ്രീ,
  പെന്‍ഡ്രൈവുകളില്‍ മറ്റുള്ളവര്‍ കാണാന്‍ പറ്റാത്ത വിഭവങ്ങളുമായി നടക്കുന്ന മാഷന്മാര്‍ക്ക് ഉപകാരപ്പെടുമെന്ന് ചുരുക്കം!!

 6. KIRANAM says:

  എഴുതാപ്പുറം വായിക്കുന്നത് ഒരു കലയാണ് . അസാമാന്യമായ സര്‍ഗ്ഗവാസനയുള്ളവര്‍ക്കേ ഇത് സാധിക്കുകയുള്ളൂ. സത്യം പറഞ്ഞാല്‍ അച്ഛന്‍ അമ്മയെ തല്ലും , സത്യം പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും എന്നോകു പ്രയോഗമുണ്ട് . ചില കമന്റുകള്‍ വായിക്കുുമ്പോള്‍ തോന്നിപ്പോകുന്നു .

 7. പെന്‍ഡൈവ് ഉപയോഗിക്കുന്നവരേക്കാള്‍ ഒരുപാട് പാര്‍ട്ടീഷനുകളുള്ള എക്സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്ക് ഉപയോഗിക്കുന്നവര്‍ക്കായിരിക്കും ഈ പോസ്റ്റുകൊണ്ടുള്ള പ്രയോജനം എന്നാണെനിക്കു തോന്നുന്നത്.

  അതുപോലെ പെന്‍ഡ്രൈവിലുള്ള ഫയലുകള്‍ ഹൈഡുചെയ്യാന്‍ ഇതുകൊണ്ട് കഴിയില്ല. എന്നാല്‍ ഡെസ്ക്ടോപ്പില്‍ നിന്നും ഐക്കണുകള്‍ നീക്കം ചെയ്യാനും പാര്‍ട്ടീഷനുകളുടെ നോട്ടിലസ്സിലുള്ള ഓട്ടോറണ്‍ തടയാനും സാധിക്കും.

 8. take this post as an introduction to gconf-editor, which is not familiar to most of the IT teachers.why we are beating around the bush….congrats to the post.

 9. gconf-editor ന്റെ പരിചയപ്പെടുത്തല്‍ വളരെ ഉപകാരപ്രദം.നന്ദി,നന്ദി…

 10. Configuration Editor ല്‍ apps —- panel—– global ല്‍ locked down എന്ന option enable ചെയ്താല്‍ panel ല്‍ നിന്ന് menu കള്‍ delete അക്കുന്നത് ഒഴിവാക്കാം

 11. Zain says:

  “എഴുതാപ്പുറം വായിക്കുന്നത് ഒരു കലയാണ് . അസാമാന്യമായ സര്‍ഗ്ഗവാസനയുള്ളവര്‍ക്കേ ഇത് സാധിക്കുകയുള്ളൂ. സത്യം പറഞ്ഞാല്‍ അച്ഛന്‍ അമ്മയെ തല്ലും , സത്യം പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും എന്നോകു പ്രയോഗമുണ്ട് . ചില കമന്റുകള്‍ വായിക്കുുമ്പോള്‍ തോന്നിപ്പോകുന്നു .”

  എനിക്കിഷ്ടായി എനിക്കിഷ്ടായി!!

 12. bean says:

  “പെന്‍ഡ്രൈവ് കുത്തുമ്പോളേ ഫോള്‍ഡറുകളുമായി തുറന്നു വരുന്ന അവസ്ഥ പലര്‍ക്കും അരോചകമാകുന്നു.”

  കഷ്ടം . ഇങ്ങനെ അസഹിഷ്ണുത കാണിക്കരുത് .
  പെന്‍ഡ്രൈവ് കുത്തുമ്പോള്‍ തന്നെ അത് തുറന്നു വരട്ടെ , അത് നല്ലതല്ലേ . അത് എന്തിനു disable ചെയ്യണം ?
  വരാനുള്ള വൈറസ് വഴിയില്‍ തങ്ങില്ല . അല്‍പ്പം കഴിഞ്ഞു പെന്‍ ഡ്രൈവ് തുറന്നാലും വൈറസ് വരും .
  ഇനി ഹോംസ് പറഞ്ഞത് പോലെയാണെങ്കില്‍ ……. ഛെ ….ഛെ … കഷ്ടം . കഷ്ടം .

  താക്കോല്‍ ഇട്ടു തിരിച്ചാല്‍ ഉടനെ വാതില്‍ തുറക്കുന്നത് അരോചകമായവര്‍ക്ക് വേണ്ടി ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ?

 13. പോസ്റ്റില്‍ പറഞ്ഞപോലെ ചെയ്തു..സംഗതി OK.പക്ഷെ mount ചെയ്ത volume, data transfer-ന് ശേഷം മുമ്പത്തേതുപോലെ 'right click unmount'നടക്കുമോ ? അങ്ങനെ ശീലിച്ചുപോയി.അതുകൊണ്ടാണേ..

 14. anand says:

  ഗണിതത്തിലെ ഒരു സംശയം
  6 സെ.മീ ആരമുള്ള ഒരു വൃത്തം. അതിലെ രണ്ട് ഞാണുകള്‍ AB,BC. AB=10 സെ.മീ,BC=8 സെ.മീ.AC യുടെ നീളം എത്ര?

 15. Krishnan says:

  anand : “ഗണിതത്തിലെ ഒരു സംശയം”

  ഇതിന് രണ്ട് ഉത്തരമുണ്ട്. ഏകദേശം 11.88 സെന്റിമീറ്റര്‍, അല്ലെങ്കില്‍ 3.03 സെന്റിമീറ്റര്‍. ത്രികോണമിതി ഉപയോഗിച്ച് ഇതു കണ്ടു പിടിക്കുന്ന രീതി
  ഇവിടെ
  കൊടുക്കുന്നു. ഇതിലും എളുപ്പമായ വഴിയുണ്ടോ എന്നാലോചിക്കാവുന്നതാണ്

 16. Younus says:

  A Doubt about Sampoorna Photo uploading
  When I tried to upload Photos, an error “Photo type content is not supported” was displayed.Photos format is JPG , size is 2.5×2.5 and below 100 KB.What would be the problem .How could I solve this . Somebody Pls Help me soon.
  Should I convert the Photos with 295X295 pxl(size 2.5×2.5) prepared in Photoshop into 90×90 Pxl .

 17. 2.5 cm = 95 pixel (in 96 dpi)and as far as I know, it depends on dpi
  Inches = pixels/dpi(dots per inch)

 18. Free says:

  This comment has been removed by the author.

 19. Free says:

  @ younus

  “There were problems with the following fields:

  Photo content type is not supported “

  ഇങ്ങനെ മെസ്സേജ് വരുന്നത് ഫോട്ടോയുടെ എക്സ്റ്റന്‍ഷന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന രൂപത്തില്‍ അല്ലാത്തതുകൊണ്ടാണ് .

  ഫോട്ടോയുടെ dimension -ഉം , size -ഉം അല്‍പ്പം കൂടിയാലും പ്രശ്നം ഇല്ല . അതോര്‍ത്ത് വിഷമിക്കേണ്ട . അപ്‌ലോഡ്‌ ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുമെന്നെയുള്ളൂ .

  ഫോട്ടോഷോപ്പ് – ല്‍ ചെയ്ത്തതുകൊണ്ട് ചിത്രത്തിന്റെ എക്സ്റ്റന്‍ഷന്‍ .psd എന്ന് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക

 20. Which is ur browser..?
  Sampoorna is most compactable with firefox….try it…

 21. Free says:

  .

  most compactable with ? ? ?

  .

 22. try sampoorna in firefox browser…

  thatz all ..

  Thank You

 23. ഹിത says:

  @ ആനന്ദ്‌ സര്‍ & കൃഷ്ണന്‍ സര്‍

  “ഗണിതത്തിലെ ഒരു സംശയം
  6 സെ.മീ ആരമുള്ള ഒരു വൃത്തം. അതിലെ രണ്ട് ഞാണുകള്‍ AB,BC. AB=10 സെ.മീ,BC=8 സെ.മീ.AC യുടെ നീളം എത്ര?”

  ഞാന്‍ ഒരു ഉത്തരം കൊടുക്കാം നോക്കുമല്ലോ തെറ്റ് ഉണ്ടെങ്കില്‍ പറയണം.കൃഷ്ണന്‍ സര്‍ കൊടുത്ത ഉത്തരം പോലെ അത്ര നല്ലത് ഒന്നും അല്ല എന്നാലും എന്റെ ആശയം കൊടുത്തു എന്ന് മാത്രം

  ഇവിടെ നോക്കുക

  ഹിത
  കോട്ടായി
  പാലക്കാട്

 24. Younus says:

  Uploading is successful using Firefox.Thanks a lot for sharing this valuable information

 25. പലർക്കും ഉപകാരപ്രദമായ ലേഖനമാണിത് കേട്ടൊ

 26. Krishnan says:

  ഹിത : “ഗണിതത്തിലെ ഒരു സംശയം”

  കണക്കു ചെയ്ത രീതി ശരിതന്നെ. ഏകദേശവിലകള്‍ കുറേക്കൂടി കൃത്യമായി കണക്കുകൂട്ടിയിരിന്നെങ്കില്‍, ഞാനെഴുതിയ ഉത്തരംതന്നെ കിട്ടുമായിരുന്നു.
  ഹിതയ്ക്കു കിട്ടിയ സമവാക്യം$9x^4-338x^2+729=0$, Maxima ഉപയോഗിച്ച് നാലു ദശാംശസ്ഥാനങ്ങള്‍ വരെ കണക്കാക്കിയാല്‍, $x=5.9379$, $x=1.5157$ എന്നാണ് കിട്ടുന്നത്. ഇതില്‍നിന്ന്, $AC$യുടെ നീളം രണ്ടു ദശാംശസ്ഥാനങ്ങള്‍ക്ക് ശരിയായി 11.88, 3.03 എന്നു കിട്ടും.

 27. ഉപജില്ലാ സ്കൂള്‍കലോത്സവം photo Upload ചെയ്യേണ്ട ആവശ്യമുണ്ടോ …..

 28. ഈ വര്‍ഷവും ഉപജില്ലാ കലോത്സവത്തിന് ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നില്ലല്ലോ. ജില്ലയിലെ ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരോട് ചോദിച്ചു നോക്കൂ.

 29. how can i get mathsblog in mobile net??malayalam font is not working……..pls……

 30. Very good post. And is very useful for me.

 31. you can read maths blog on mobile change your mobile phone 3g type models or pdf supported mobiles nokia x2 for example

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s