കളര്‍ ഫോട്ടോകളെ ഒരുമിച്ച് ബ്ലാക്ക് ആന്റ് വൈറ്റാക്കുന്നതെങ്ങിനെ


ഒരു ചിത്രത്തിന്റെ നിറം എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം, എന്ന ആവലാതിയില്‍ നിന്നുമാണ് ഈ പോസ്റ്റിന്റെ ഉദ്ഭവം. ഒരു ഫോള്‍ഡറിലുള്ള കുറേയധികം ഫോട്ടോകള്‍ എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം എന്നറിയാന്‍ നമ്മുടെ ഹസൈനാര്‍ സാറിനെ വിളിച്ചപ്പോള്‍ അദ്ദേഹം അതിനൊരു മാര്‍ഗം പറഞ്ഞു തന്നു. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ലാളിത്യം നമ്മളിലേക്കെത്തിക്കാന്‍ മുന്നില്‍ നിന്നവരിലൊരാളായ അദ്ദേഹത്തെ അധ്യാപകര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇത്തവണയും ഒറ്റക്കമാന്റ് വിപ്ലവത്തിലൂടെ നമുക്ക് സഹായത്തിനെത്തിയിരിക്കുകയാണ് ഹസൈനാര്‍ സാര്‍. ഒരു ഫോള്‍ഡറിലെ ഫോട്ടോകളെ ഒറ്റയടിക്ക് ബ്ലാക്ക് ആന്റ് വൈറ്റാക്കാം. ബ്ലാക്ക് ആന്റ് വൈറ്റ് ആക്കുന്നതൊഴികെയുള്ള മറ്റുകാര്യങ്ങള്‍ മാനുവലായി ചെയ്യുന്നതാണ് ഉചിതം. എന്തുതന്നെയായാലും ഫോട്ടോയുടെ ക്ലാരിറ്റി ഉറപ്പുവരുത്തേണ്ടത് പ്രിന്റെടുത്ത് നോക്കി നമ്മള്‍ തന്നെയാണ്. വായിച്ചു നോക്കി അഭിപ്രായം പറയുമല്ലോ.

കളര്‍ ചിത്രങ്ങളെ ബ്ലാക്ക് ആന്റ് വൈറ്റ് ആക്കി മാറ്റാം.

1. ചിത്രങ്ങളുള്ള ഒറിജിനല്‍ ഫോള്‍ഡറിന്റെ കോപ്പി എടുത്ത് അതില്‍ Right Click ചെയ്ത് open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.

mogrify -type Grayscale *.*

എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. ഇനി ചിത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആകുന്നത് ഫോള്‍ഡര്‍ തുറന്ന് നേരിട്ടു കണ്ട് ആസ്വദിക്കാം.

ഇത് നാം ഉദ്ദേശിച്ച രീതിയിലുള്ള അളവാണോയെന്നറിയാന്‍ പ്രിന്റെടുത്തു തന്നെ നോക്കണം. മുകളില്‍ നല്‍കിയിരിക്കുന്ന അളവുകള്‍ ഒരു ഉദാഹരണം മാത്രമാണ്.

NB: imagemagick എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഈ കണ്‍വെര്‍ഷന്‍ നടന്നത്. ഇത് നമ്മുടെ സിസ്റ്റത്തിലുണ്ടോ എന്നറിയാന്‍ System-Administration-Synaptic Package Manager ലെ Quick Search ല്‍ imagemagick എന്നു നല്‍കി സെര്‍ച്ചു ചെയ്തു നോക്കുക. റിസല്‍ട്ടില്‍ ഈ പേരിനൊപ്പം പച്ച ചതുരം കാണുന്നുണ്ടെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ നമ്മുടെ സിസ്റ്റത്തിലുണ്ട്. വെളുത്ത ചതുരമാണെങ്കില്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് mark for installation നല്‍കി apply ചെയ്താല്‍ installation നടക്കും. തുടര്‍ന്ന് മുകളിലെ വിദ്യ പരീക്ഷിച്ചു നോക്കാം.
Imagemagick നെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

NB: ഒരുകാര്യം പ്രത്യേകമോര്‍ക്കുക. കുട്ടികളുടെ വളരെ പ്രധാനപ്പെട്ട ഡോക്യുമെന്റുകളിലേക്കായി നാം അപ്​ലോഡ് ചെയ്യേണ്ട ഫോട്ടോകള്‍ ഏറ്റവും ക്ലാരിറ്റിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. കായികമേളയുടെ പോര്‍ട്ടലിലേക്ക് വേണ്ടി ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായി converseen എന്ന സോഫ്റ്റ്​വെയര്‍ ഉപയോഗിച്ചതും ഉപകാരപ്പെടുത്താവുന്നതാണ്.

About hariekd

It is a movement from kerala High school teachers.
This entry was posted in സാങ്കേതികം, Ubuntu. Bookmark the permalink.

101 Responses to കളര്‍ ഫോട്ടോകളെ ഒരുമിച്ച് ബ്ലാക്ക് ആന്റ് വൈറ്റാക്കുന്നതെങ്ങിനെ

 1. കൊള്ളാം സമ്മതിച്ചു തന്നിരിക്കുന്നു.Great post

  Sachin

 2. ജിമ്പ് തുറന്ന്, Image->mode->gray scale വഴി പത്താംക്ലാസ് ഫോട്ടോകള്‍ ഓരോന്നായി ബ്ലാക്ക് ആന്റ് വൈറ്റ് ആക്കിത്തീര്‍ക്കാമെന്ന തീരുമാനം സമയക്കുറവുമൂലം ഇന്നത്തേക്ക് മാറ്റി വെച്ചതായിരുന്നു. ഏതായാലും നന്നായി!
  ഒറ്റക്കമാന്റ് വിപ്ലവത്തിലൂടെ പണ്ട് നമ്മെ വിസ്മയിപ്പിച്ച ഹസൈനാര്‍ സാറിന്റെ തിരിച്ചുവരവ് ഗംഭീരമായ്.

 3. bean says:

  നന്ദി ഹരി & ഹസ്സൈനാര്‍ sirs ,
  ഇപ്രാവശ്യം sslc കുട്ടികളുടെ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുകയാണോ ?
  ഇന്നലെ H .M . പറഞ്ഞത് കഴിഞ്ഞ വര്ഷം ചെയ്തത് പോലെ ICR ഫോമില്‍ ഒട്ടിച്ചു കൊടുക്കണമെന്ന് ആണല്ലോ .
  അറിയാവുന്നവര്‍ പറഞ്ഞു തരണേ .

 4. ബീന്‍ സാര്‍, 2.5cmX2.5cm എന്ന സമചതുരാകൃതിയിലുള്ള പത്താം ക്ലാസ് കുട്ടികളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ അതാത് സ്ക്കൂളിലെ അധ്യാപകര്‍ തന്നെ സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ഉടന്‍ അപ്​ലോഡ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

 5. Manmohan says:

  ചിത്രങ്ങള്‍ അത്ഭുതകരമായി ബ്ലാക്ക് & വൈറ്റ് ആകുന്നുണ്ട്. മാത്സ് ബ്ലോഗിന് നന്ദി. സമ്പൂര്‍ണയിലേക്ക് ഫോട്ടോ അപ്​ലോഡ് ചെയ്യേണ്ട ചിത്രങ്ങള്‍ക്ക് 2.5 cm നീളവും 2.5 cm ഉയരവും വേണമെന്നും സൈസ് 100 kbയില്‍ കുറവ് വേണമെന്നുമല്ലേ? ഇതു പോലെ ഒരു ചിത്രം ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്? അറിയാവുന്നവര്‍ പറഞ്ഞു തരാമോ?

 6. fasal says:

  St. John's Higher Secondary School, Mattam നല്‍കിയ ലിങ്കില്‍ പറഞ്ഞിരിക്കുന്നതിലും എളുപ്പമാണ് മാത്സ് ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന രീതിയെന്നു തോന്നുന്നു. പക്ഷേ, ചിത്രം ആദ്യം 95X95 pixല്‍ ക്രോപ് ചെയ്യണം. പിന്നെ പോസ്റ്റില്‍ പറഞ്ഞ പോലെ mogrify -type Grayscale -resize 95×95 *.* ടെര്‍മിനലില്‍ കമാന്റ് നല്‍കിയാല്‍ മതി.

 7. pothujanam says:

  aayiramalla……nedunaal maths blog vazhatte!!!!!!!!!

  enneppolulla,newborn,alpajnanikalaya SITC kku maths blog entoru aaswasamanenno

 8. Krishnan says:

  command-line ന്റെ ശക്തി ബോധ്യപ്പെടുത്താന്‍ ഇതുപോലെയുള്ള ചില സൂത്രങ്ങള്‍ അവതരിപ്പിക്കുകയും, ക്രമേണ ചെറിയ script എഴുതാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.

 9. കൃഷ്ണന്‍ സാറിന്റെ അഭിപ്രായത്തിന് ഒരു പിന്തുണ..ഹസൈനാര്‍ സാറിന്റെ സന്മനസ് ചൂഷണം ചെയ്ത് കമാന്‍ഡ് മോഡിനെക്കുറിച്ച് കുറച്ച് അറിവുകള്‍ പകര്‍ന്ന് (പൈതണ്‍ ക്ലാസ്സ് പോലെ) നല്കാമോ?

 10. This comment has been removed by the author.

 11. tim says:

  ഹസൈനാര്‍സാറിന് ആയിരം നന്ദി. സമ്പൂര്‍ണയിലേക്ക് ഫോട്ടോ 2.5×2.5 ആക്കുന്നതിന്
  mogrify -type Grayscale -resize 71×71 *.* എന്നരീതിയില്‍ കമാന്റ് നല്‍രിയാല്‍മതി
  BASHEER K TIMGHSS NADAPURAM

 12. ghs kandala says:


  അവസരത്തിന് അനുയോജ്യമായ പോസ്റ്റ്. നന്ദിയും അഭിന്ദനങ്ങളും

 13. ഉബുണ്ടുവില്‍ ഓരോതരം പ്രിന്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നമ്മളില്‍ പലരും പെടാപ്പാടു പെടുകയാണ്. ഇത് എളുപ്പമാക്കാന്‍ പ്രിന്റര്‍ നിര്‍മ്മാതാക്കള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ?
  ഹസ്സനാര്‍ സാര്‍, ഇതിനു വല്ല ഒറ്റക്കമാന്റുമുണ്ടോ?

  രണ്ടാമത്തെ കാര്യം ലളിതമായെടുക്കണേ.. ഐ.ടി.@ സ്കൂള്‍ സോഫ്ട്വെയറുകളെല്ലാം ആനക്കാര്യമായി കൊണ്ടുനടക്കുമ്പോള്‍ ഹരിസാറിനേപ്പോലുള്ളവര്‍ എന്തിനാണ് ഉറക്കമിളച്ച് ഇത്തരം പോസ്റ്റുകള്‍ തയ്യാറാക്കുന്നത്. അധ്യാപകരെ സഹായിക്കാനുള്ള കടമ അവര്‍ക്കുമില്ലേ….

 14. IT@School Ubuntu 10.04 ല്‍ എന്തിനാ ഈ പണിക്ക് ഇപ്പെ കമാന്റക്കെ അടിച്ച് കഷ്ടപ്പെടണ്ത്??

  പോട്ടങ്ങള്‍ എല്ലാങ്കോടെ ഒരു ഫോള്‍ഡറിലോട്ടിട്ട് സെലക്റ്റ് ഓള്‍ കോടുത്തേച്ചും റൈറ്റ് ക്ലിക്ക് ചെയ്ത് Resize images… എടുത്തിട്ട് വേണ്ട രീതീലങ്ങോട്ട് കൈകാര്യം ചെയ്താപ്പോരേ…??
  പിന്നെ, ആസ്പക്ട് റേഷ്യോ നോക്കാതെ ചെയ്യണോര്‍ക്ക് പണി കിട്ടൂട്ടോ….

 15. ക്രോപ്പ് ചെയ്യുമ്പോ നീളവും വീതിയും തുല്യമായില്ലങ്കില്‍ ഈരീതില്‍ (71×71) ആക്കിയാ ചെലപ്പൊ മലിഞ്ഞവന്‍ തടിച്ചവനും തടിച്ചവന്‍ മെലിഞ്ഞവുമാവാന്‍ ചാന്സുണ്ടെന്ന കാര്യം മറക്കരുതേ…….

  ഞന്‍ എല്ലാം ജിമ്പില്‍ തന്നെയാ ശരയാക്കിയത്……

 16. how can we adjust camera for taking square images..?

 17. ക്യാമറയുടെ ഓപ്ഷനുകള്‍ പരതിനോക്കൂ… എല്ലാ ക്യാമും ഒരു പോലെയല്ലല്ലോ….

  അല്ലേ പിന്നെ നുമ്മ തന്നെ ക്യാമറ ഒണ്ടാക്കേണ്ടി വരും…..
  വെബ് ക്യാമും എതേലും പറ്റിയ സോഫ്ട് വെയറും ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ നേരിട്ട് പടം പിടിച്ചാ ഈ പണി എളുപ്പം പറ്റുമായിരിക്കും. റെസല്യുഷനും കളറുമെല്ലാം ഇഷ്ടാനുസരണം മാറ്റാവുന്ന ഒരു സോഫ്ട് വെയര്‍… നെറ്റില്‍ തപ്പി ആരേലും ഒന്ന് കണ്ടെത്തൂ….
  ഇന്ന് ഒരു കൂട്ടര് ശാസ്ത്രമേളക്ക് ജഡ്ജ് ചെയ്യിപ്പിച്ച് ഒള്ള ചോരമുഴോനും ഊറ്റിയെടുത്തു. ഒറക്കം വന്നിട്ട് കണ്ണിന്റെ പീസടിച്ച് പോവാറായി….. ഗുഷ് നൈട്ട്……

 18. Babu Jacob says:

  @ ജോമോന്‍

  സാധാരണ ഉപയോഗിക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ ക്യാമറകളില്‍ സ്ക്വയര്‍ രൂപത്തിലുള്ള ചിത്രങ്ങള്‍ എടുക്കുവാന്‍ സംവിധാനം ഇല്ല . അത് പ്രശ്നമില്ല . ഏതെങ്കിലും ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചിത്രം ചതുരാകൃതിയില്‍ ക്രോപ് ചെയ്യുക , പുതിയ വിന്‍ഡോ തുറന്നു അതിന് 2.5 X 2.5 cm വലിപ്പം കൊടുത്ത് ചിത്രം അതിലേയ്ക്ക് പേസ്റ്റ് ചെയ്യുക .ചിത്രം ഡ്രാഗ് ചെയ്തു അതിനെ വിന്‍ഡോയുടെ സൈസ് ആക്കുക . ചതുരാകൃതിയില്‍ ക്രോപ് ചെയ്യാതെ പുതിയ വിന്‍ഡോയില്‍ പേസ്റ്റ് ചെയ്‌താല്‍ ചിത്രത്തിന്റെ വണ്ണമോ നീളമോ കൂടാന്‍ സാധ്യതയുണ്ട് . ഓരോ ചിത്രവും പ്രത്യേകം എഡിറ്റ്‌ ചെയ്യണം എന്ന ബുദ്ധിമുട്ട് ഇതിനുണ്ട് . എങ്കിലും അല്പം ബുദ്ധിമുട്ടിയാല്‍ ഓരോ കുട്ടിയും ചിലവഴിക്കേണ്ടി വരുന്ന 100 രൂപ വീതം ലാഭിക്കാം . (സമ്പൂര്‍ണ്ണയുടെ ആവശ്യത്തിനായി സ്കൂളില്‍ വന്നു കുട്ടികളുടെ ഫോട്ടോ എടുക്കാമോ എന്ന് ഒരു സ്റ്റുഡിയോയില്‍ ചോദിച്ചപ്പോള്‍ അതൊന്നും പറ്റില്ല , കുട്ടികളെ സ്റ്റുഡിയോ യിലേയ്ക്കു വിട്ടാല്‍ 100 രൂപയ്ക്ക് ഫോട്ടോ CD യില്‍ ആക്കിത്തരാം എന്ന് പറഞ്ഞു . പ്രിന്റ്‌ വേണ്ടങ്കിലും തുക കുറയില്ല . 800 കുട്ടികള്‍ക്ക് കൊടുക്കേണ്ട തുക 80000 /- രൂപ . ഫോട്ടോ ഗ്രാഫര്മാര്‍ക്കും ജീവിക്കണം . എങ്കിലും ?)

 19. Babu Jacob says:

  കമന്റ് ഒന്നിച്ചു പോസ്റ്റ്‌ ചെയ്യാന്‍ പറ്റുന്നില്ല . അതുകൊണ്ടാണ് മുറിച്ചു കഷണങ്ങള്‍ ആക്കിയത് .

 20. @ babu jacob sir,
  ഇപ്പോഴെങ്ങനുണ്ട്. കമന്റ് ഒരുമിച്ചായില്ലേ!!

 21. the idea is very easy and useful. i also happy that the malayalam font is clear thank u sir

 22. the idea is very easy and useful.moreover the malayalam font is clear. thank you sir.l

 23. Babu Jacob says:

  @ ജനാര്‍ദ്ദനന്‍ സര്‍ ,

  ഒന്നായിട്ടുണ്ട് , നന്നായിട്ടുണ്ട്

 24. kkkpmhs says:

  വളരെ നന്നായി

 25. prakasam says:

  വളരെ നല്ല പോസ്റ്റ്. ഒരു സംശയം …പത്താം ക്ലാസ്സ് ഫോട്ടോകള്‍ ഒറ്റക്കമാന്റ് വിപ്ലവത്തിലൂടെ മാറ്റുമ്പോള്‍ സൈസ് വെറും 8 KB- 12 KB യല്ലേ വരുന്നുള്ളൂ. 100 KBയുടെ അടുത്തൊന്നും വരുന്നില്ലല്ലോ…ഈ 2.5 * 2.5 എന്ന സൈസ് പറയുമ്പോള്‍ dpi കൂടി പറയേണ്ടതല്ലേ… ഇനി ജിമ്പിലെ batch process വഴി ചെയ്യുമ്പോള്‍ 400 * 450 px കൊടുത്താല്‍ സൈസ് ഏകദേശം 100 നടുത്ത് എത്തുന്നുണ്ട് അതു് അപ്‌ലോഡ് ചെയ്താല്‍ മതിയോ അതോ 8 KB സൈസ് വേണോ…. ആരെങ്കിലും ഒന്ന് പറഞ്ഞാല്‍ … ഈശ്വരോ രക്ഷതു….

 26. മാലോരേ…..
  നമ്മുടെ സ്കൂള്‍ സ്പോര്‍ട്സ് ഓണ്‍ലൈന്‍ സോഫ്ട്വേറിനു എന്തു പറ്റി…….
  ഇന്നു പകല്‍ മുഴുവനും ശ്രമിക്കുന്നു.

  ആരെങ്കിലും പറയൂ…..

 27. Mannar Madhu says:

  Very….Very…..Thanks.
  Madhu,Mannar.

 28. 2.5×2.5 വലിപ്പത്തില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ edit ചെയ്യുമ്പോള്‍ 2 KB യോളമെ Size വരുന്നുള്ളു.അതുകൊണ്ട് ക്ലാരിറ്റി കുറവാണ്. ഇതേ വലിപ്പത്തില്‍ ഉദ്ദേശം 90 KB യില്‍ Size എത്തിച്ചാല്‍ കുറച്ചുകൂടി ക്ലാരിറ്റി വരില്ലേ ? അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ ?

 29. JOHN P A says:

  ഹസൈനാര്‍ സാര്‍
  ഒത്തിരി നന്ദി
  ഒരു കാര്യം ചോദിക്കട്ടെ
  ഇങ്ങനെ ചെയ്തപ്പോള്‍ size 25.5 – 26 .4 k b എന്ന റേഞ്ചില്‍ വരുന്നു
  ഇത് കുഴപ്പമുണ്ടോ?ഇതു മതിയോ ?
  ദയവായി ആരെങ്കിലും മറുപടി തരണം

 30. അവസരോചിതമായ പോസ്റ്റിങ്! നന്ദി!മാത്സ് ബ്ളോഗീനും,ഹസ്സനാര്‍ മാഷ്കും……

 31. ഹസൈനാര്‍ സാര്‍
  ഒത്തിരി നന്ദി
  ഇത് കുഴപ്പമുണ്ടോ?ഇതു മതിയോ ?

  Size കുറഞ്ഞ Clarityയുള്ള Black & White ചിത്രങ്ങള്‍ക്കായി Phatch photo bATCH Processor കൂടുതല്‍ വിവരങ്ങള്‍ക്ക്
  mattomstjohnshss.blogspot.com

 32. ഫോട്ടോകളെ ഒന്നിച്ച് റീസൈസ് ചെയ്യാനായി Gimp, Converseen,Phatch Photo Batch Processor, picassa , Image Magick എന്നിങ്ങനെ പല ടൂളുകളും ഉപയോഗിക്കാം. ഓരോന്നിനും ഗുണങ്ങളും പരിമിതികളും ഉണ്ട്. ഫോട്ടോയുടെ quality അതിന്റെ ഫോര്‍മാറ്റ്, pixel, resolution എന്നിങ്ങനെ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ പല സൈസിലുള്ള ചിത്രങ്ങളെ ഒന്നിച്ച് കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ നാം വിചാരിച്ച രീതിയിലേക്ക് അവ വരണമെന്നില്ല. ഇവിടെ 2.5 എന്ന വലിപ്പത്തിലേക്കും black & white ലേക്കും കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ ഫയല്‍ സൈസ് കുറയുമെന്നത് സ്വാഭാവികമാണ്.
  Image Magick Convert ചെയ്യുമ്പോള്‍ quality കുറയാതിരിക്കാന്‍ density , quality എന്നീ parameters കൂടി കമാന്റിനിടയില്‍ നല്‍കുകയാണ് പതിവ്.എന്നാല്‍ നമ്മുടെ 2.5 എന്ന അളവിലേക്ക് ഇത് വരുമ്പോള്‍ വലിയ മാറ്റം അനുഭവപ്പെടുന്നില്ല.
  Ex:mogrify type -Grayscale -quality 100 -resize 95×95 -density 300 *.*

 33. This comment has been removed by the author.

 34. This comment has been removed by the author.

 35. നിജയകുമാര്‍ സര്‍
  ഇത്രയും വഴി ഒന്നും വേണ്ട.
  ഫോട്ടോ റൈറ്റ് ക്ലിക്കി ഓപ്പണ്‍ വിത്ത് ജിമ്പ്
  image- scale image to our size- crop it
  it's Ok!!

 36. This comment has been removed by the author.

 37. ഫോട്ടോ റീസൈസ് ചെയ്ത് 75 KB ക്ക് അടുത്ത വലിപ്പത്തിലേക്ക് ആക്കാന്‍ കഴിഞ്ഞു. ചെയ്ത രീതി–
  GIMP തുറക്കുക. – File – New കൊടുത്ത് width ഉം Height ഉം 986 pixel(25 mm) ആക്കുക. Advanced Options ക്ലിക്ക് ചെയ്ത് X,Y Resolutions 1000 pixel/inആയി കൊടുത്ത് OK ക്ലിക്ക് ചെയ്ത് പുതിയ ക്യാന്‍വാസ് തുറക്കുക. File—Open ലൂടെ ഫോട്ടോ തുറക്കുക. Crop tool ഉപയോഗിച്ച് ഫോട്ടോയില്‍ വരേണ്ട ഭാഗം മാത്രം ഏതാണ്ട് സമചതുരത്തില്‍ ആക്കി Crop ചെയ്യുക. ഇനി ക്രോപ്പ് ചെയ്ത ചിത്രം copy ചെയ്ത് ആദ്യം തുറന്നു വച്ച ക്യാന്‍വാസില്‍ പെയിസ്റ്റു ചെയ്യുക. Scale tool ഉപയോഗിച്ച് paste ചെയ്ത ചിത്രത്തിന്റെ widthഉം heightഉം 986 ആയി ക്രമീകരിക്കുക. ഇനി jpg ആയി സേവ് ചെയ്യുക. ഇപ്പോള്‍ ഫയല്‍ സൈസ് ഏകദേശം 75 KB ക്ക് അടുത്തായിട്ടുണ്ടാകും.

 38. ജനാര്‍ദ്ദനന്‍ സാര്‍,
  താങ്കള്‍ പറഞ്ഞതുപോലെയാണ് ഞാന്‍ ആദ്യം ചെയ്തത്. അപ്പോള്‍ size 1.2 kb മാത്രമാണ് എനിക്കു കിട്ടിത്. size കുറഞ്ഞാല്‍ ക്ലാരിറ്റി കുറയുമോ എന്ന സംശയം എനിക്കുണ്ടായതിനാലാണ് ഈ രീതിയില്‍ ചെയ്തു നോക്കിയത്. കൂടുതല്‍ മെച്ചപ്പെട്ട മാര്‍ഗ്ഗം അറിയാമെങ്കില്‍ പങ്കു വെയ്ക്കുക.

 39. ഫോട്ടോ പ്രോസസ്സിങ്ങിന് Phatch ഉപയോഗിക്കൂ.വളരെ ഉപയോഗപ്രദം See the difference

  Gipm ലെ Batch processor ഉപയോഗിച്ച് ചെയ്തത്

  Phatch Photo Batch Processor ഉപയോഗിച്ച് ചെയ്തത്

 40. ഫൊട്ടോഗ്രാഫര്‍മാര്‍ എന്നൊരു വിഭാഗം ദരിദ്രവാസികള്‍ കൂടി നമ്മുടെ സമൂഹത്തിലുണ്ടെന്ന കാര്യം അധ്യാപകര്‍ ഓര്‍ക്കണം. ഞങ്ങളുടെ വയറ്റത്തടിക്കുന്ന ഈ പരിപാടികളില്‍ നിന്നും പിന്മാറണം. ഒരു കുട്ടിയുടെ ജീവിതകാലം മുഴുവന്‍ സൂക്ഷിക്കേണ്ട എസ്എല്‍സി ബുക്കിലെ ഫോട്ടോ വികൃതമാക്കല്ലേ..സ്കൂളുകളിലുള്ള വിജിഎ കാമറകളിലെടുത്ത് അശാസ്ത്രീയമായി ഗ്രേ സ്കെയിലും റീസൈസും ചെയ്ത് മിടുക്കരാകുന്നവര്‍ അതൊന്ന് പ്രിന്റെടുത്ത് നോക്ക്!സ്കൂളിനടുത്തുള്ള ഫൊട്ടോഗ്രഫറെ സമീപിക്ക്. പ്രിന്റൊന്നും വേണ്ടെങ്കില്‍ ഫോട്ടോകളെല്ലാം ബ്ലാക്ക് ആന്റ് വൈറ്റില്‍ വേണ്ടത്ര സൈസില്‍ ക്രോപ്പ് ചെയ്ത് സിഡി യിലാക്കിത്തരുന്നതിന് ഒരു കുട്ടിക്ക് തുച്ഛമായ 20 രൂപമുതല്‍ വിലയീടാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കൂടുതല്‍ മിടുക്കരായി, ഞങ്ങളുടെ വയറ്റുപിഴപ്പ് മുടക്കാന്‍ നോക്കി കുട്ടികളുടെ ഭാവി നശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.

 41. ഒരു പ്രധാനകാര്യം കൂടി മാഷന്മാരും ടീച്ചര്‍മാരും മനസ്സിലാക്കുക.
  നിങ്ങളുടെ സ്കൂളിലുള്ള ഉബുണ്ടു പോലെയുള്ള സോഫ്റ്റ്​വെയറുകളില്‍ ലഭ്യമായ സൗജന്യ ഫോട്ടോ എഡിറ്റിങ് ടൂളുകള്‍ക്ക് വേണ്ടത്ര ക്ലാരിറ്റിയോടെ റീസൈസ് ചെയ്യാനുള്ള കഴിവില്ലായെന്ന് തിരിച്ചറിയുക!ഞങ്ങള്‍ സ്റ്റുഡിയോകളില്‍ പതിനായിരങ്ങള്‍ മുടക്കി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോട്ടോഷോപ്പ് പോലുള്ളവയ്ക്ക് മാത്രമേ അത് കഴിയൂ.
  ദയവായി ഈ ബ്ലോഗ്കാര്‍ ഈ വിവരങ്ങള്‍കൂടി പങ്ക് വെച്ച് ഭാവി തലമുറയെ രക്ഷിക്കുക.

 42. വളരെ ലളിതമായും സൗജന്യമായും ഉപയോഗിക്കാവുന്ന നിരവധി ഫോട്ടോ എഡിറ്റിംഗ് സോഫ്ട്വേറകള്‍ ലഭ്യാണ്. ഓരോരുത്തര്‍ക്കും സൗകര്യപ്രദമെന്നുതോന്നുന്നത് ഉപയോഗിക്കാം.ഞാന്‍ എന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഫോട്ടോകള്‍ photoscape ഉപയോഗിച്ചാണ് എഡിററ് ചെയ്യാറുള്ളത്.വളരെ എളുപ്പത്തില്‍

 43. ഈ പോസ്റ്റിനെക്കുറിച്ച് കമന്റ് ചെയ്യാനുള്ള അറിവെനിയ്ക്കില്ല, ക്ഷമിക്കുക!
  എല്ലാ വായനക്കാരും ദയവായി ഇവിടെ സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തണം.

 44. sanu says:

  നമ്മള്‍ 100kb ആക്കി കയറ്റിയാലും സമ്പൂര്‍ണ്ണ അതിനെ 14.00 KB ആക്കും.
  പ്രിയ ഫോട്ടോഗ്രാഫര്‍ 20 രൂപക്ക് ചെയ്താലും നല്ല ലാഭം കിട്ടുന്ന ജോലി 110 രൂപക്ക് ചെയ്യുന്നവരാണ് നിങ്ങള്‍ . എല്ലാമാര്‍ഗ്ഗവും ആരാഞ്ഞശേഷമാണ് ഈ ഞങ്ങള്‍ നേരിട്ട് ഈ പ്ര്വര്‍ത്തനത്തിനിറങ്ങിയത്

 45. “നമ്മള്‍ 100kb ആക്കി കയറ്റിയാലും സമ്പൂര്‍ണ്ണ അതിനെ 14.00 KB ആക്കും.”
  മനസ്സിലായില്ല.
  “20 രൂപക്ക് ചെയ്താലും നല്ല ലാഭം കിട്ടുന്ന ജോലി 110 രൂപക്ക് ചെയ്യുന്നവരാണ് നിങ്ങള്‍ . “
  സുഹൃത്തേ, ഒരു കുട്ടീടെ ഫോട്ടോയെടുക്കാന്‍ 70,80 എന്നൊക്കെപ്പറയുന്നത് മൂന്ന് കോപ്പി പ്രിന്റോടെ നെഗറ്റീവടക്കമാണ്. അംഗീകൃത നിരക്കാണത്. പക്ഷേ നിങ്ങളുടെ ആവശ്യത്തിന് പ്രിന്റോ കൂടുതല്‍ കോപ്പിയോ വേണ്ടല്ലോ?

 46. JOSE says:

  പല SSLC കാര്‍ഡുകളിലും കരിക്കട്ട കൊണ്ടു വരച്ചതുപോലുള്ള ഫോട്ടോകള്‍ കാണാറുണ്ട്. Free Software mania ഇല്ലാത്തവര്‍ക്കും, SSLC യിലെ ഫോട്ടോയ്ക്ക് നിലവാരം വേണമെന്നുള്ളവര്‍ക്കും Photoshop-ല്‍ ലളിതമായി ചെയ്യാവുന്ന ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നു. നിലവാരം കുറഞ്ഞ Camera ഉപയോഗിച്ചതുകൊണ്ടുള്ള പ്രശ്‌നങ്ങളും ഒരു പരിധി വരെ ഇതിലൂടെ പരിഹരിക്കാം. photoshop പഠിക്കാത്തവര്‍ക്കും ചെയ്യാവുന്നതാണ്.

  ഈ ഉദാഹരണത്തില്‍ Photoshop CS3 ആണ് ഉപയോഗിച്ചിരിക്കുന്നത്. If you are very squeamish about using unregisterd software, you may download a 30-day trial from Adobe's website and make your deal perfect!

  ആദ്യമായി photos ഉള്‍പ്പെടുന്ന folder കോപ്പി എടുത്ത് വെയ്ക്കുക.
  Photoshop -ല്‍ ഒരു photo open ചെയ്യുക(Ctrl+O).
  ഫോട്ടോയിലെ രൂപം ഫ്രെയിമിന്റെ മധ്യത്തിലല്ലെങ്കില്‍ Crop Tool(C) ഉപയോഗിച്ച് ഏകദേശം സമചതുരത്തില്‍ drag ചെയ്ത് Keyboard ലെ Arrow Keys ഉപയോഗിച്ച് position ക്രമീകരിച്ച ശേഷം Enter ചെയ്യുക.

  ഇനി Save ചെയ്യുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളും ഒരു 'Action' ആയി Record ചെയ്ത് keyboard shortcut കൊടുത്ത് എല്ലാ ഫോട്ടോകളിലും ഒറ്റയടിക്ക് Apply ചെയ്യാവുന്നതാണ്. (Word Processor-ല്‍ 'Macro' ചെയ്യുന്നതുപോലെ).ഇതിനായി ചെയ്യേണ്ടത് :
  1. Window മെനുവില്‍ Actions ക്ലിക്ക് ചെയ്യുക(Alt+F9). ഇപ്പോള്‍ Actions panel കാണാം.
  2. Create New Action (പാനലില്‍ താഴെ വലതുനിന്നും രണ്ടാമത്) button click ചെയ്യുക. ഇപ്പോള്‍ കിട്ടുന്ന dialog box- ല്‍ Function Key 'None' എന്നതിനു പകരം F3 സെലക്ട് ചെയ്ത ശേഷം 'Record' button click ചെയ്യുക. ഇനി ചെയ്യുന്ന കാര്യങ്ങള്‍ 'Action 1' എന്ന പേരില്‍ record ചെയ്യപ്പെടുന്നതാണ്.
  3. ചിത്രം portrait രൂപത്തിലല്ലെങ്കില്‍ (ഒരു rotation ആവശ്യമാണെങ്കില്‍), Image മെനുവില്‍ Rotate Canvass — 90CW ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ ഈ സ്‌റ്റെപ്പ് അവഗണിക്കുക.
  4. Image മെനുവില്‍ Image Size ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന window-ല്‍ Document Size കാണാം. ഇവിടെ width മാത്രം 2.5 cm ക്രമീകരിക്കുക. Height തത്ക്കാലം മാറ്റേണ്ടതില്ല. താഴെ 'constrain proportions' സെലക്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
  5. Crop Tool (C) സെലക്ട് ചെയ്ത് മുകളിലുള്ള options bar-ല്‍ width, height ഇവ 2.5 cm വീതം ക്രമീകരിക്കുക. ഇനി drag ചെയ്യുമ്പോള്‍ കൃത്യമായും 2.5 cm സമചതുരത്തില്‍ കിട്ടുന്നു. വേണമെങ്കില്‍ Keyboard-ലെ down arrow key ഉപയോഗിച്ച് position ക്രമീകരിക്കാം. ഇനി Enter ചെയ്യുക.
  6. Image മെനുവില്‍ Adjustments — Auto contrast ക്ലിക്ക് ചെയ്യുക.
  7. Image മെനുവില്‍ Adjustments — Black & White ക്ലിക്ക് ചെയ്യുക. OK ക്ലിക്ക് ചെയ്യുക.
  8. Image മെനുവില്‍ Adjustments — Brightness/Contrast ക്ലിക്ക് ചെയ്ത് sliders വലത്തേക്ക് നീക്കി Brightness, Contrast ഇവയ്ക്ക് ഏകദേശം 30 നും 40 നും ഇടയില്‍ values നല്‍കുക. (ഇത് നിങ്ങള്‍ ഉപയോഗിച്ച camera യുടെയും flash-ന്റെയും നിലവാരത്തിനനുസരിച്ച് preview നോക്കി മാത്രം ക്രമീകരിക്കേണ്ടതാണ്. Brightness അധികമാകാതെ ശ്രദ്ധിക്കുക).
  9. Image മെനുവില്‍ Adjustments —- Curves ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ഗ്രാഫിന്റെ പകുതിക്ക് മുകളില്‍ mouse ക്ലിക്ക ചെയ്ത് ലേശം മുകളിലേക്കും, പകുതിക്ക് താഴെയായി mouse click ചെയ്ത് ലേശം താഴേക്കും drag ചെയ്യുക. (Preview നോക്കി മാത്രം).
  10. File — Save എന്ന ക്രമത്തില്‍ സേവ് ചെയ്യുക.
  11. Action panel – ല്‍ ചതുരത്തിലുള്ള stop button ക്ലിക്ക് ചെയ്ത് Macro അവസാനിപ്പിക്കുക.

  ഇനിയാണ് മാജിക്ക്!
  Photoshop-ല്‍ File — Open (Ctrl+O) ക്ലിക്ക് ചെയ്ത് മുപ്പതോ നാല്‍പതോ ചിത്രങ്ങള്‍ ഒന്നിച്ച് സെലക്ട് ചെയ്ത് Enter ചെയ്യുക. എല്ലാം ഒന്നിനു മീതെ മറ്റൊന്നായി അടുക്കി വെച്ചതുപോലെ കാണാം. എപ്പോഴും മുകളിലുള്ള ചിത്രം selected ആയിരിക്കും. 'F3' ആണല്ലോ Action apply ചെയ്യുന്നതിന് നമ്മുടെ keyboard shortcut. F3, close button ഇവ ഓരോ ചിത്രത്തിലും apply ചെയ്യുക. മിനിറ്റുകള്‍ക്കുള്ളില്‍ ജോലി തീരും.
  N.B. : ആദ്യം സൂചിപ്പിച്ചതുപോലെ, ചിത്രത്തിലെ രൂപം ഫ്രെയിമിന്റെ മധ്യത്തിലല്ലെങ്കില് മാനുവലായി ഏകദേശം സമചതുരത്തില്‍ Crop ചെയ്തതിനു ശേഷം (അളവ് നോക്കേണ്ടതില്ല) F3 പ്രയോഗിക്കുക.

 47. JOSE says:

  Sorry Guys…… ഒരു കാര്യം പറയാന്‍ വിട്ടുപോയി. 10-ാമത്തെ സ്‌റ്റെപ്പില്‍ save ചെയ്യുമ്പോള്‍ Format jpg ആക്കാന്‍ മറക്കല്ലേ. File Size കുറയ്ക്കണമെങ്കില്‍ Quality 'Medium' സെല്ക്ട് ചെയ്ത ശേഷം OK ക്ലിക്ക ചെയ്താല്‍ മതി.

 48. ശാസ്ത്ര മേളയുടെ ഏറ്റവും പുതിയ offline സോഫ്റ്റ്‌വെയര്‍ it @ school ല്‍ ലഭ്യമാണെന്ന് പറയുന്നു ആരെങ്കിലും അതൊന്നു ഡൌണ്‍ലോഡ് ചെയ്തു link ഇടുമോ . ആ സെര്‍വറില്‍ നിന്നും കിട്ടുന്നില്ല

 49. In my opinion, the best option is Picassa…

  And If you don't know the correct pixel.. use any inch to pixel converter…

 50. Folder wise editing is possible in Picassa, and is more easier…
  Windows and Linux versions are available..

 51. വളരെ നന്ദി ഗീത ടീച്ചര്‍

 52. ജനാര്‍ദ്ധനന്‍ സാര്‍..

  പുതിയ ഡ്രൈവറുകള്‍ ഉപയോഗിച്ച് HP പ്രിന്റര്‍, Canon LBP2900 എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം ഇവിടെയുണ്ട്.
  ഒന്ന് കൂടി ശ്രമിച്ചൂകൂടെ..
  LBP2900 ന് libstdc++5 എന്ന പാക്കേജും 10.04 ന് സപ്പോര്‍ട്ട് ചെയ്യുന്ന ഡ്രൈവറും അവിടെയുണ്ട്. അവിടെ പറയുന്ന രീതി അത് പോലെ ചെയ്ത് നോക്കൂ ..

 53. പല SSLC കാര്‍ഡുകളിലും കരിക്കട്ട കൊണ്ടു വരച്ചതുപോലുള്ള ഫോട്ടോകള്‍ കാണാറുണ്ട്. Free Software mania ഇല്ലാത്തവര്‍ക്കും,…..
  Jose Sir, you said it!

 54. ആ കരിക്കട്ടകളെ ഉത്പാദിപ്പിച്ചത് താങ്കളെ പോലുള്ളവര്‍ തന്നെയാണ്. ഈ വര്‍ഷമാണ് ഞങ്ങള്‍ സാറമ്മാര്‍ ക്യാമറ പൊക്കുന്നത്. നിങ്ങള്‍ എടുത്ത കഴിഞ്ഞ വര്‍ഷങ്ങളിലെ ഫോട്ടോകളുടെ Scan ചെയ്ത രൂപമാണത്

 55. @ St Johns HS, Mattom…
  Both are of different sizes..
  one is 70*70
  another is 120*120

  One is cropped another is not cropped…

 56. saji says:

  Sir in my school data of three students cannot be corrected.What to do and is there any help desk number for it

 57. Balu says:

  This comment has been removed by the author.

 58. Balu says:

  Contact Your District Coordinator.He is privileged to allow changes to conformed data………..

 59. Babu George says:

  ഒരുപാട് പോംവഴികള്‍ നമ്മള് ചര്‍ച്ചചെയ്യുന്നു. പക്ഷെ ഇങ്ങനെ ചെയ്യണം എന്നു പറയാന്‍ ഉത്തരവാദിത്ത്പ്പെട്ടവരില്ലേ? ഞാനുദ്ദേശിക്കുന്നത് it@school തന്നെ.എല്ലാം ചെയ്യണം. പക്ഷേ clarity കുറയാന്‍ പാടില്ല.നമ്മള്‍ graphics editing experts ആണോ?

 60. @ Babu George…

  Did any one ask you to do all these..?

  -There must be photo of students in sslc card. It must be uploaded to the website in so and so size….-

  Thatz all..

  Who asked you people to take the responsibility..? Is there any written circular/order saying that this work must be done in school..?

 61. ആ ഫോട്ടോഗ്രാഫര്‍ പറയുന്നതു പോലെ കരിക്കട്ടയായി പടം വന്നാല്‍ ഇപ്പോള്‍ പൈസ കുറച്ചു തന്നതില്‍ നന്ദി പറയുന്നവര്‍ തന്നെ തിരിച്ചു കൊത്തും.. നമ്മളൊക്കെ തന്നെ മഹാപാപം ചെയ്തവരായി മാറും..
  ഐ.ടി വിദഗ്ധരായവര്‍ ഇതിനെയൊക്കെ പിന്നീടു തരണം ചെയ്താലും ഇതൊക്കെ കണ്ടു അതു പോലെ കരിക്കട്ടയുണ്ടാക്കിയ എസ്.ഐ.ടി.സി മാരായ അവിദഗ്ധരായ ടീച്ചര്‍മാര്‍ ക്രൂശിക്കപ്പെടും….

 62. JOHN P A says:

  ജോമോന്‍ സാറെ
  സമ്പൂര്‍ണ്ണ എന്നോകു സാധനം നമ്മള്‍ പൂരിപ്പിച്ചയക്കാന്‍ ബാധ്യസ്ഥരാണ് . അതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഫോട്ടോ. ഫോമില്‍ അത് ചേര്‍ക്കണെന്ന് പ്രത്യേക ഉത്തരവ് വേണ്ടല്ലോ. പിന്നെ , പത്താംക്ലാസ് കാരുടെ A ലിസ്റ്റ് ഇതില്‍ നിന്നായികിക്കുമെന്ന് എനിക്കുതോന്നുന്നില്ല. അത് അടുത്തമാസം വേറെ ചെയ്യേണ്ടിവരുമെന്നാണ് എനിക്കുതോന്നുന്നത് . ഏതായ്ലും ഞാന്‍ നല്ലോരു ഫോട്ടോഗ്രാഫറാകാന്‍ സാധ്യതയുണ്ട് . ഇവിടെ പറഞ്ഞ ​എല്ലാരീതിയിലും ​എഡിറ്റിങ്ങ് നടത്തി ഒരു പരുവത്തിലായിരിക്കയാണ്. കൂടുതല്‍ നല്ലത് ഏതെന്ന് കണ്ടെത്തി ഇതുപോലെയാക്കി . ഇത്തരം എഢിറ്റിങ്ങ് രീതികളോടും ,കലാവ്യാപാരങ്ങളോടും ഒട്ടുംതന്നെ താല്പര്യമില്ലാത്ത ഞാന്‍ ഇതൊക്കെ ഏറ്റെടുക്കുന്നത് തൊല്ക്കാനുള്ള മടികൊണ്ടാണ്.

 63. JOSE says:

  തോല്‍ക്കാന്‍ മടിയുള്ളവരും ഗുണനിലവാരനിഷ്ഠയുള്ളവരും ഒരു Digital SLR Camera കൂടി വാങ്ങേണ്ടി വരും. I recommend at least a Nikon D3100 which is the best entry level SLR (Rs.29000), since I use it. You can even make a film in HD as a product of your students associated with your academic activities.

 64. prakasam says:

  പ്രിയരേ,
  കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ കമ്പ്യൂട്ടറായിട്ടും, ക്യാമറയായിട്ടും ഹാന്‍ഡിക്യാമായിട്ടും തന്നിട്ടില്ലേ, ഇത്രമാത്രം സൗകര്യങ്ങള്‍ തന്നിട്ടുണ്ടെന്ന് PAPയിലൂടെ മാലോകരെ ബോധ്യപ്പെടുത്തുകയും ചെയ്തില്ലേ.ഇതുള്ളപ്പോള്‍ ഞങ്ങളെക്കൊണ്ടെന്തിനാ സാറമ്മാരേ ഫോട്ടോയ്ക്കുവേണ്ടി 80-90 രൂപ മുടിപ്പിക്കുന്നതെന്ന ചോദ്യത്തിനുത്തരമായിട്ടാണ് ഈ കുരിശ് ഏറ്റെടുത്തത്.യുവജനോത്സവഫീസു മുതല്‍ അല്ലറചില്ലറ പിരിവു വരെ കഴിഞ്ഞു് കുത്തു പാളയെടുത്തിരിക്കുന്നതാണ് സാറമ്മാരേ ഞങ്ങള്‍. നിങ്ങള്‍ക്ക് മാസാമാസം കിട്ടുന്നില്ലേ. എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കേട്ടുമടുത്തു. ഇതുകൂടാതെയാണ് ഫോട്ടോഗ്രാഫര്‍മാരുടെ ഭീഷണിയും. പല DD മാരും അവരെ പിണക്കണ്ടയെന്ന നിലപാടിലും. 25 രൂപ ഓഫര്‍ ചെയ്തിട്ടും പറ്റില്ലയെന്നു പറഞ്ഞപ്പോഴാണ് ജോണ്‍സാറിനെപ്പോലുള്ള പാവങ്ങള്‍ റിസ്ക് ഏറ്റെടുത്തത്. അപ്പോഴാണ് ഇടി കൂടുന്ന മുട്ടനാടുകളുടെ ചോരകുടിക്കാനെന്ന വണ്ണം കാത്തു നില്ക്കുന്ന കുറുക്കനെ (IT@SCHOOL നെ പ്പോലുള്ള …) … അല്ലേ വേണ്ട ഞാനൊന്നും പറയുന്നില്ലേ… ആരെങ്കിലും ഒന്നു വ്യക്തമാക്കിയില്ലെങ്കില്‍ അവസാനം കരിക്കട്ടയൊട്ടിച്ചുവെന്ന പഴി കേള്‍ക്കാനൊരുങ്ങാം അല്ലേ….

 65. തന്നെ..തന്നെ ജിമ്പില്‍ തന്നെ!!
  [im]https://sites.google.com/site/foto123hghhg/foto/Untitled.jpg?attredirects=0&d=1[/im]

 66. JOHN P A says:

  ജിമ്പില്‍ ചെയ്തതുണ്ട് . മാറിപ്പോയതാണ് .പലതിലും ചെയ്തു നോക്കി . ഇപ്പോള്‍ തരാം

 67. JOHN P A says:

  മൂന്നുതരം സോഫ്റ്റ് വെയറുകളില്‍ ചെയ്തു .

  ഇത് ജിംമ്പില്‍ ചെയ്തതന്നെ.

 68. JOHN P A says:

  ഞാന്‍ പ്രോഫഷണ്ല്‍ അല്ല. രണ്ടും തമ്മില്‍ വലിയ മാറ്റമൊന്നും അനുഭവപ്പെടുന്നില്ല. സംമ്പൂര്‍ണ്ണയില്‍ അടുത്തടുത്തായി രണ്ടും ചേര്‍ത്തുനോക്കി .

 69. “ഞാന്‍ പ്രോഫഷണ്ല്‍ അല്ല. രണ്ടും തമ്മില്‍ വലിയ മാറ്റമൊന്നും അനുഭവപ്പെടുന്നില്ല.”

  ആണെങ്കില്‍ത്തന്നെ എന്താണ്. അഡോബ് ഫോട്ടോഷോപ്പില്‍ത്തന്ന ചെയ്യാന്‍ നാം അവരുടെ ഏജന്റൊന്നുമല്ലല്ലോ?
  അതും ഇതും സംഭവിച്ചെന്നിരിക്കും…But the show must go On……kkkkkkkkkkkkkkkk

 70. JOHN P A says:

  ജനാര്‍ദ്ധനന്‍ സാറെ
  സാര്‍ ചെയ്യുന്ന photoscape കിട്ടാന്‍ എന്താണു മാര്‍ഗ്ഗം. ഇനി അതും കൂടി പരീക്ഷിക്കാം .

 71. please type photoscpe free download in GOOGLE. that's all

 72. Assainar Sir
  Please help us to configure HP Laser Jet 1020 plus in Ubuntu 10.04.Please reply

 73. PHOTOSHOP ഉപയോഗിച്ച് ഫോട്ടോ എഡിറ്റ്‌ ചെയ്യുന്ന വിധം. സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ http://gvhskadakkal.blogspot.com/

 74. Babu says:

  സമ്പൂണ software ഉപയോഗിച്ച് language wise sslc കുട്ടികളുടെ വിവരങ്ങള് എടുക്കാമോ?

 75. Babu says:

  സമ്പൂര്‍ണ softwareല്‍ നിന്ന് sslc കുട്ടികളുടെ language wise list കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്?

 76. സമ്പൂര്‍​ണയുമായി ബന്ധപ്പെട്ട് 240 കുട്ടികളുടെ ചിത്രങ്ങള്‍ സ്കൂളിലെ sony handycam ഉപയോഗിച്ച് എടുക്കുകയും Maths blog-ല്‍ വിവിധ ബ്ളോഗര്‍മാര്‍ പ്രദിപാദിച്ച പോലെ പരീക്ഷിച്ചു നോക്കുകയും ചെയ്തു [photoshop ഒഴികെ]. ഈ കൂട്ടത്തില്‍ B&W ലഭിക്കാനും size കുറയ്ക്കാനും കൂടുതല്‍ ഉപകാരമായത് St.John's HSS Mattom സൂചിപ്പിച്ച Phatch software ആണ്. നന്ദി St.John's. എന്നാല്‍ size ചെറുതാക്കാനായി 2.5 cm നല്‍കുന്നതിനു പകരം 71×71 pixl തന്നെ നല്‍കാം.

 77. Mr. Rasheed Odakkal,
  ഒടക്കല്‍ ഫൊട്ടോഗ്രാഫര്‍മാരുമായി ഒടക്കാന്‍ തന്നെ തീരുമാനിച്ചു, അല്ലേ..?
  വിനാശകാലേ വിപരീത ബുദ്ധി.
  സോണി ഹാന്റി കേമിലെടുക്കുന്ന സ്റ്റില്‍ ഫോട്ടോവിന്റെ ക്വാളിറ്റിയെക്കുറിച്ച് അറിവുള്ള ആരെങ്കിലും പറഞ്ഞുകൊടുക്ക്..പ്ലീസ്.

 78. ബാബു സാര്‍ ,
  Custom Reports വഴി Report Generate ചെയ്ത് (പേര് നല്‍കി) save ചെയ്ത്. Export CSV click ചെയ്ത് സേവ് ചെയ്യുക. സേവ് ചെയ്ത് CSV ഫയല്‍ Gnumeric വഴി open ചെയ്ത് Select ചെയ്ത് Sort Option വഴി ചെയ്യാം (അല്‍പം വളഞ്ഞ വഴിയാണ് ചെയ്ത് നോക്കുക)

 79. JOHN P A says:

  darktable എന്ന ഒരു ഓപ്പണ്‍ സോഫ്റ്റ്വ വെയര്‍ പരീക്ഷിച്ചു . അതും നന്നായിരിക്കുന്നു. നമ്മുടെ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം .how to install darktable photo editor എന്ന് കൊടുത്ത് സര്‍ച്ച് ചെയ്താല്‍ comment വഴിയുള്ള installation steps കിട്ടും . Application — graphics ല്‍ install ആകും .നല്ല pdf ടൂട്ടോറിയലും ലഭ്യമാണ്

 80. New bulk photo uploading in Dashboard->
  Admission->Upload Photos

 81. This comment has been removed by the author.

 82. 'ഫോട്ടോയുടെ ക്ലാരിറ്റി പ്രിന്റെടുത്ത് ഉറപ്പുവരുത്തേണ്ട ചുമതല കൂടി സ്കൂളുകള്‍ക്കുണ്ട്'എന്നതുകൊണ്ട് എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല.ഫോട്ടോയെടുക്കുമ്പോള്‍ ക്വാളിറ്റി ഉറപ്പാക്കുകയെന്നതിലുപരി,പ്രിന്റെടുക്കുമ്പോള്‍ ഫോട്ടോയുടെ ക്ലാരിറ്റി കൂട്ടാന്‍ വല്ല വഴിയുമുണ്ടോ?

 83. മുരളിസര്‍,
  ഈ ഫോട്ടോകള്‍ എസ്എസ്എല്‍സി ബുക്കില്‍ പ്രിന്റ് ചെയ്ത് വരാനുള്ളതാണല്ലോ..അപ്പോള്‍ കുട്ടിയെ തിരിച്ചറിയാത്ത 'കരിക്കട്ട'യായിപ്പോകരുതെന്നായിരിക്കാം പ്രിന്റെടുത്ത് ക്ലാരിറ്റി ഉറപ്പുവരുത്തണമെന്നതുകൊണ്ട് ഉദ്ധേശിച്ചത്.

 84. എന്തേ..എല്ലാവരും ചത്താ..?

 85. നമ്മുടെ ഫോട്ടോഗ്രാഫറുടെ അഭിപ്രായം കേട്ടാല്‍ തോന്നും സോണിയുടെ ഹാന്റി ക്യാമില്‍ എടുക്കുന്ന ഫോട്ടോകള്‍ മാത്രമേ ലോകത്ത് ക്ലാരിറ്റി ഉള്ളൂ എന്ന്.

 86. vijayan says:

  Please answer…
  In triangle ABC, AB=12 cm, Its incircle touches AB at its midpoint. Its radius is 3 cm, Find AC and BC

 87. sagar says:

  വിലയേറിയ അറിവുകള്‍ സൗജന്യമായി
  മാത്സ് ബ്ലോഗ് പ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി….

 88. vijayan says:

  ഒരു സംശയം…
  ത്രികോണം ABC യിലെ AB=12cm,ABയുടെ മധ്യബിന്ദുവില്‍ അന്തര്‍വൃത്തം തൊടുന്നു. AC, BC ഇവയുടെ നീളം എത്ര ?

 89. vijayan says:

  This comment has been removed by the author.

 90. vijayan says:

  Solution to Qn,.No. 1 on Page 133 of Teachers' handbook of Std.X Maths(Mal.medium) .. Please some one give.

 91. ഹിത says:

  @ VIJAYAN SIR

  Area of ∆ABC = √s(s-a)(s-b)(s-c)
  s= (12+6+6+2x ) /2 = x+12
  s-a = x+12 – 12 = x
  s-b= x+12-(6+x) = 6
  s-c = x+12-(6+x) = 6
  Area of ∆ABC = √(x+12) (x)(6)(6) = 6 √x(x+12)
  Area of ∆BOC = ½ X (6+x) (3) = (18 + 3x) /2
  Area of ∆AOC = ½ X (6+x) (3) = (18 + 3x) /2
  Area of ∆AOB = ½ X (12 ) (3) = 18 Sq.cm
  Area of ∆ABC = Area of ∆BOC + Area of ∆AOC + Area of ∆AOB
  6 √x(x+12) = (18 + 3x) /2 + (18 + 3x) /2 + 18
  = 18+3x +18 = 36+3x = 3(x+12)
  Squaring on both sides
  36 (x) (x+12 ) = 9(x+12)2
  36 x = 9(x+12) = 9x+ 108
  27x = 108
  x= 4cm . Hence AC = 6+4=10cm and BC = 10 cm

 92. vijayan says:

  Thank you madam. But is there any other method ?

 93. sreejith says:

  @ vijayan sir
  [im]https://sites.google.com/site/thirachil/thomas/vijayan.png?attredirects=0[/im]
  consider the rt triangle ORC v get
  OC=\sqrt{9+{x^2}}

  in rt triangleAQC v get
  36+{3+/sqrt{9+{x^2}}^2}={(6+x)^2}
  18+6root(9+x^2)=12x
  gives x=4

 94. vijayan says:

  Thank you all.

 95. പ്രിയ ഹസ്സൈനാര്‍ സാര്‍…….
  ഫോട്ടോ black&white ആക്കാനും resize ചെയ്യാനും പറ്റിയ software ഏതെങ്കിലും UBUNTU SOFTWARE CENTRE-ല്‍ ലഭ്യമാണോ ? can u or anybody help ?

 96. biju james72 says:

  higher secondary transfer and posting

  for hsa's and pd tr's working in gov: schools.

  when shall we expect next notification?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s