ആധാര്‍ കാര്‍ഡ് വരുന്നു. ഇനി ആളുമാറില്ല.


സംഭവം നടന്നത് മലബാറിലൊരു ഗ്രാമത്തിലാണ്. ബാങ്കുകാര്‍ കിട്ടാക്കടം പിരിക്കാന്‍ ഗ്രാമത്തിലെത്തിയപ്പോള്‍ എ. ബാലന്‍ എന്നപേരില്‍ പത്തോളം പേര്‍. മിക്ക ബാലന്‍മാരുടെയും വീട്ടുപേര്‍ അഞ്ചരക്കി എന്ന്. അതില്‍ തന്നെ അഞ്ചോളം പേര്‍ക്കും അച്ഛന്റെ പേരും കുമാരന്‍. വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത അഞ്ചരക്കി കുമാരന്‍ മകന്‍ ബാലന്‍ ആരെന്നറിയാതെ ബാങ്കുകാര്‍ കുഴങ്ങി. ബാങ്കുകാര്‍ മാത്രമല്ല, മണി ഓര്‍ഡറുമായി വരുന്ന പോസ്റ്റുമാന്‍, വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പാസ്പോര്‍ട്ട് പരിശോധനയ്ക്ക് വരുന്ന പൊലീസുകാര്‍ ഇവരെയെല്ലാം കുഴയ്ക്കുന്ന പ്രശ്നമാണ് യഥാര്‍ത്ഥ ആളെ തിരിച്ചറിയല്‍. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ എന്ന പേരില്‍ നടപ്പാക്കുന്ന ആധാര്‍ അഥവാ യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍. ഒട്ടും വൈകാതെ നമ്മളിലേക്കെത്തുന്ന ആധാറിനെപ്പറ്റി സി.എസ്. രഞ്ജിത്ത് എഴുതിയ വിജ്ഞാനപ്രദമായ ലേഖനത്തിലേക്ക്.

ആധാര്‍ എന്നാല്‍

ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നല്‍കുന്ന 12 അക്ക നമ്പറിനെയാണ് ആധാര്‍ എന്നറിയപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് ആധാര്‍ നല്‍കാനുള്ള ചുമതല. ഓരോ പ്രദേശത്തും താമസക്കാരായ എല്ലാവരുടെയും വിവരങ്ങള്‍ ക്രോഡീകരിച്ചു വയ്ക്കുന്നു. പ്രത്യേക തിരിച്ചറിയല്‍ നമ്പറിനോടും, പ്രാഥമിക വിവരങ്ങളോടുമൊപ്പം, അവരുടെ വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നിവയും ഉള്‍പ്പെടുത്തുന്ന വിവരങ്ങളാണ് ആധാറില്‍ രേഖപ്പെടുത്തുക.

വിരലടയാളം, കണ്ണുകളുടെ ചിത്രം

കൈവിരലുകളിലെ അടയാളങ്ങള്‍ ഓരോരുത്തര്‍ക്കും പ്രത്യേകതകളുള്ളതിനാല്‍ തിരിച്ചറിയല്‍ രേഖയായി നേരത്തെ തന്നെ ഉപയോഗിച്ചു വരുന്നു. എന്നാല്‍ കൃഷ്ണമണിയുടെ മധ്യഭാഗത്തിനുചുറ്റും കാണുന്ന നിറമുള്ള വളയമായ ഐറിസിന്റെ ചിത്രത്തില്‍ കാണുന്ന പാറ്റേണ്‍, ഓരോരുത്തരിലും പ്രത്യേകതകളുള്ളതാണ്. ഒരിക്കലും ഐറിസിന്റെ പാറ്റേണ്‍ ഒരുപോലെയിരിക്കില്ല.
പേര്, വീട്ടുപേര് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍, ഫോട്ടോ, വിരലടയാളം, ഐറിസ് തിരിച്ചറിയല്‍ ഇവയെല്ലാം കൂടി ഒന്നിപ്പിച്ച് നല്‍കുന്ന ആധാറില്‍ വ്യത്യസ്തരായ രണ്ടുപേരെ ഒരിക്കലും ഒരാളെന്ന് സംശയിക്കേണ്ടി വരുന്നില്ല.

ആധാര്‍ ലഭിക്കാന്‍

നിലവിലുള്ള തിരിച്ചറിയല്‍ രേഖകളായ റേഷന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡി തുടങ്ങിയ രേഖകള്‍ സഹിതം ആധാറില്‍ പേര് ചേര്‍ക്കുന്നതിനായി തുറക്കുന്ന ബൂത്തുകളില്‍ എത്തണം. പ്രാഥമിക വിവരങ്ങള്‍ കംപ്യൂട്ടറില്‍ ശേഖരിക്കുന്നതോടൊപ്പം തന്നെ മുഖത്തിന്റെ ചിത്രം, വിരലടയാളങ്ങള്‍, ഐറിസ് ചിത്രം എന്നിവയും മെഷീനുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തും.

ആധാര്‍ വിവരശേഖരണത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍, ബാങ്കുകള്‍, പോസ്റ്റല്‍ വകുപ്പ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളെ റജിസ്ട്രാര്‍മാരായി നിയമിച്ചിട്ടുണ്ട്. ഐടി സ്കൂള്‍, കെല്‍ട്രോണ്‍ എന്നിവയെയാണ് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനായി കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കാനറാ ബാങ്ക്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, എല്‍ഐസി തുടങ്ങിയവയും പ്രവര്‍ത്തിക്കും. ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന സ്ഥലം, തീയതി എന്നിവ പത്രങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കും. ബൂത്തുകളില്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ ആധാര്‍ നമ്പര്‍ ലഭിക്കും. തിരിച്ചറിയല്‍ രേഖകളോ, വീടോ ഇല്ലാത്തവര്‍ക്ക്, നിലവില്‍ ആധാര്‍ ഉള്ളവര്‍ പരിചയപ്പെടുത്തി നല്‍കിയാല്‍ നിബന്ധനകള്‍ക്ക് വിധേയമായി ആധാര്‍ ലഭിക്കും.

ബാങ്ക് അക്കൌണ്ടുകള്‍ തുറക്കാന്‍

ഇടപാടുകാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമെ ബാങ്കുകളില്‍ അക്കൌണ്ടുകള്‍ തുറക്കാന്‍ സാധിക്കുള്ളൂ. എന്നാല്‍ “സേവിങ്സ് അക്കൌണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നമ്പര്‍ മതിയാകുമെന്ന റിസര്‍വ് ബാങ്ക് ചട്ടങ്ങളില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ വരാത്തതും, നീക്കിയിരിപ്പ് തുക 50,000-ല്‍ കവിയാത്തതും, പ്രതിമാസം പരമാവധി 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുകയോ ട്രാന്‍സ്ഫര്‍ ചെയîുകയോ ചെയîാത്തതുമായ അക്കൌണ്ടുകളാണ് സേവിങ്സ് ബാങ്ക് അക്കൌണ്ടുകള്‍.

സബ്സിഡികള്‍ ചോര്‍ന്നുപോകാതിരിക്കാന്‍

വ്യക്തമായ തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ ഉള്‍പ്പെടുത്തി ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുമ്പോള്‍, വിവിധ സ്കീമുകളില്‍ സര്‍ക്കാരും മറ്റ് ഏജന്‍സികളും നല്‍കുന്ന സഹായധനം ചോര്‍ന്നുപോകാതെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കും. തൊഴിലുറപ്പ് പദ്ധതി, ജീവനമാര്‍ഗ വികസനപദ്ധതികള്‍, മണ്ണെണ്ണയും പാചകവാതകത്തിനും മറ്റുമുള്ള സബ്സിഡികള്‍ തുടങ്ങിയവ ആധാര്‍ ഉപയോഗിച്ച് ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് അവരുടെ അക്കൌണ്ടിലേക്ക് നേരിട്ട് വിതരണം ചെയîുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

NB: മുകളിലെ വിവരങ്ങള്‍ക്ക് മലയാളമനോരമയോട് കടപ്പാട്

ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനായി നല്‍കേണ്ട അപേക്ഷയുടെ മാതൃക താഴെ കാണാം.
Aadhaar Enrollment form

ആധാറിനു വേണ്ടി നല്‍കേണ്ട വിവരങ്ങള്‍
പേര്
ജനനത്തീയതി
ആണ്‍/പെണ്‍
വിലാസം
രക്ഷകര്‍ത്താവിന്റെ വിവരങ്ങള്‍ (കുട്ടികളാണെങ്കില്‍)
ഫോണ്‍ നമ്പര്‍, ഇമെയില്‍ (optional))
ആവശ്യമായ ബയോമെട്രിക് വിവരങ്ങള്‍
ഫോട്ടോ
പത്തു വിരലടയാളങ്ങള്‍
കൃഷ്ണമണിയുടെ ചിത്രം

തിരിച്ചറിയല്‍ രേഖകള്‍ Proof of Identity (PoI)
(പേരും ഫോട്ടോയും ഉള്ളത്)

പാസ്പോര്‍ട്ട്
പാന്‍കാര്‍ഡ്
റേഷന്‍കാര്‍ഡ് /PDS ഫോട്ടോ കാര്‍ഡ്
വോട്ടര്‍ കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
സര്‍ക്കാര്‍ നല്‍കുന്ന ഫോട്ടോ പതിച്ച ഐഡി കാര്‍ഡുകള്‍
NREGS തൊഴില്‍ രേഖ
ഒരു വിദ്യാഭ്യാസസ്ഥാപനം നല്‍കുന്ന ഐഡി കാര്‍ഡ്
Arms ലൈസന്‍സ്
ഫോട്ടോ പതിച്ച ബാങ്ക് എടിഎം കാര്‍ഡ്
ഫോട്ടോ പതിച്ച ക്രെഡിറ്റ് കാര്‍ഡ്
ഫോട്ടോ പതിച്ച പെന്‍ഷണര്‍ കാര്‍ഡ്
ഫോട്ടോ പതിച്ച സ്വാതന്ത്ര്യസമരസേനാനിയാണെന്ന കാര്‍ഡ്
ഫോട്ടോ പതിച്ച കിസാന്‍ പാസ്ബുര്ര്
CGHS / ECHS ഫോട്ടോ കാര്‍ഡ്
പോസ്റ്റല്‍ വകുപ്പ് നല്‍കുന്ന ഫോട്ടോ പതിച്ച അഡ്രസ് കാര്‍ഡ്
തിരിച്ചറിയല്‍ രേഖകളുടെ കോപ്പിയില്‍ ഒരു എ ക്ലാസ് ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്യണം.
ഫോട്ടോ ഇല്ലാത്ത രേഖകള്‍ സ്വീകരിക്കുന്നതല്ല.

തിരിച്ചറിയല്‍ വിലാസത്തിനു വേണ്ട രേഖകള്‍ Proof of Address (PoA)
(പേരും വിലാസവും ഉള്ളത്)

പാസ്പോര്‍ട്ട്
ബാങ്ക് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
പോസ്റ്റ് ഓഫീസ് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്/പാസ്ബുക്ക്
റേഷന്‍കാര്‍ഡ്
വോട്ടര്‍ കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
സര്‍ക്കാര്‍ നല്‍കുന്ന ഐഡി കാര്‍ഡ്
കറണ്ട് ബില്‍ (മൂന്നുമാസത്തിനുള്ളിലുള്ളത്)
വാട്ടര്‍ ബില്‍ (മൂന്നുമാസത്തിനുള്ളിലുള്ളത്)
ടെലിഫോണ്‍ ലാന്‍ഡ് ലൈന്‍ ബില്‍ (മൂന്നുമാസത്തിനുള്ളിലുള്ളത്)
പ്രോപ്പെര്‍ട്ടി ടാക്സ് റെസീപ്റ്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് (മൂന്നുമാസത്തിനുള്ളിലുള്ളത്)
ഇന്‍ഷുറന്‍സ് പോളിസി
ഒരു ബാങ്ക് ലെറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഒരു രജിസ്ട്രേഡ് കമ്പനി ലറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം ലറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
NREGS തൊഴില്‍‌ രേഖ
Arms ലൈസന്‍സ്
പെന്‍ഷണര്‍ കാര്‍ഡ്
സ്വാതന്ത്ര്യസമരസേനാനിയാണെന്ന രേഖ
കിസാന്‍ പാസ്ബുക്ക്
CGHS / ECHS കാര്‍ഡ്
ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍, MP, MLA എന്നിവരാരെങ്കിലും
ലെറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസര്‍ എന്നിവരാരെങ്കിലും
ലെറ്റര്‍ ഹെഡില്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ ഫോട്ടോ
ഇന്‍കംടാക്സ് അസസ്മെന്റ് ഓര്‍ഡര്‍
വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
രജിസ്ട്രേഡ് സെയില്‍, ലീസ്, വാടക ഉടമ്പടി
പോസ്റ്റല്‍ വകുപ്പ് നല്‍കുന്ന അഡ്രസ് കാര്‍ഡ്
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഫോട്ടോ പതിച്ച ജാതി ഡോമിസൈല്‍ സര്‍ട്ടിഫിക്കറ്റ്

ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍ For Date of Birth (DoB) proof
(പേരും ജനനത്തീയതിയും ഉണ്ടാകണം)

ജനനസര്‍ട്ടിഫിക്കറ്റ്
SSLC ബുക്ക്/സര്‍ട്ടിഫിക്കറ്റ്
പാസ്പോര്‍ട്ട്
ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തന്റെ ലറ്റര്‍ഹെഡില്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ജനനത്തീയതി

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in വാര്‍ത്ത, വാര്‍ത്തകള്‍. Bookmark the permalink.

42 Responses to ആധാര്‍ കാര്‍ഡ് വരുന്നു. ഇനി ആളുമാറില്ല.

 1. vijayan says:

  ഹാവൂ……ഇനി ആള് മാറില്ലല്ലോ !!!!
  പുതിയ ആധാര്‍ കാര്‍ഡീനും വിവരം ഉള്‍ക്കെള്ളിച്ച പോസ്റ്റിന്നും അഭിവാദനങ്ങള്‍

 2. നമ്മുടെ സ്കൂളിലെ കുട്ടികളുമായി ഇത്തരം അറിവുകള്‍ പങ്കുവെക്കണം. കുട്ടികള്‍ രക്ഷകര്‍ത്താക്കളുമായി ഇങ്ങനെയുള്ള അറിവുകള്‍ പങ്കുവെക്കുമ്പോള്‍ അഭിമാനം സ്ക്കൂളിനും അറിവു പകര്‍ന്നു നല്‍കുന്ന അധ്യാപകനുമാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും അതുതന്നെയാണ്. കേവലം പുസ്തകത്തില്‍ മാത്രം ഒതുങ്ങാതിരിക്കട്ടെ നമ്മുടെ അധ്യാപനം.

  രണ്ടു വാക്കിലാണെങ്കിലും അഭിപ്രായങ്ങള്‍ പങ്കുവെക്കൂ. പോസ്റ്റ് എഴുതുന്നവര്‍ക്ക് അതിനപ്പുറം എന്താണ് നിങ്ങള്‍ക്ക് നല്‍കാനാവുക?

 3. വ്യക്തിവിവരങ്ങള്‍ കൃത്യമായി കാണിക്കുന്ന സംവിധാനം നല്ലതു തന്നെ. ഇത് ഡിജിറ്റര്‍ കാര്‍ഡുകളാക്കുന്നത് കൂടുതല്‍ നന്നായിരിക്കുമെന്നു തോന്നുന്നു. പ്രധാനപ്പെട്ടതും ആവശ്യംവരുന്നതുമായ കേന്ദ്രങ്ങളില്‍ ഡിറ്റക്ടിംഗ് മെഷീനുകള്‍ സ്ഥാപിച്ചാല്‍ മതിയാവുമല്ലോ?
  പോസ്റ്റ് സമയോചിതം തന്നെ.

 4. വളരെ നല്ല ഒരു കാര്യം തന്നെ. ഇത്തരം ഒരു ആധികാരിക രേഖ ഒരു പൌരൻ എന്ന നിലയിൽ നമ്മുടെ അവകാശം തന്നെ.

 5. jeedh says:

  what an idea sait ji?

 6. jeedh says:

  What an idea sait ji ??

 7. jeedh says:

  കൊള്ളാം

 8. SuHu... says:

  Njan Aadaar Enroll Cheydutto

 9. Aadhaar is a number … Please remove the pic of http://t1.gstatic.com/images?q=tbn:ANd9GcQu-H_oFesq3psELhEKHLxv7coSBWOl_59H7xu2zaxMhqoSX5oiWg , That was a unsuccessful project of Indian govt MNIC. A pic speaks more than words 🙂

 10. ആധാറ് ഉണ്ടാക്കുന്ന പ്രശ്നങ്ങളും നിരവധിയാണ്
  ഈ ബസ്സുവായിക്കൂ (കമന്റുകളടക്കം)
  https://plus.google.com/107123824072951339311/posts/h2CBsAJuphW

  അരുണാറോയിയും , ജീന്‍ ഡ്രീസും ഒക്കെയുള്ള ദേശീയ ഉപദേശകസമിതി അംഗങ്ങളെല്ലാം എതിര്‍ത്തിട്ടും യാതൊരു നിയമ വ്യവസ്ഥകളും പാലിക്കാതെ, നിയമപ്രാബല്യം പോലുമില്ലാതെയാണ് പ്രമോട്ട് ചെയ്യപ്പെടുന്നതു്

  ആധാറിനെതിരെ ഒരു നാഷണല്‍ കാമ്പൈന്‍ നിലവിലുണ്ട് . അതിന്റെ ഫേസ്ബുക്ക് ഗ്രൂപ്
  https://www.facebook.com/groups/nouid/?ap=1

  ഏറ്റവും പുതിയ ചില ലിങ്കുകള്‍ :

  ആധാറിന്റെ മിത്തുകള്‍ TISS ലെ അധ്യാപകനായ രാംകുമാറിന്റെ ലേഖനം
  http://www.thehindu.com/opinion/lead/article2236134.ece

  ഉഷാരാമനാഥന്റെ ഇന്റര്‍വ്യൂകള്‍
  Part 1 : http://youtu.be/UWUHkHLiSio
  Part 2 : http://youtu.be/CyeO2KALDjs

  ഇന്നലത്തെ വിവരം

  ആധാറിനും അതോറിറ്റിക്കും നാട്ടുകാരുടെ മുഴുവന്‍ ഐഡന്റിറ്റി അറിയണം . പക്ഷേ അതിനു ചുമതലപ്പെടുത്തിയ കമ്പനികളുടെ ഐഡന്റിറ്റി അറിയില്ലത്രേ . RTI അപ്പ്ലിക്കേഷന് UIDAIയുടെ മറുപടി ഇവിടെ https://plus.google.com/107123824072951339311/posts/KmSxd4hSHXo

 11. Anivar Aravind,
  ബസില്‍ പറയുന്ന പ്രശ്നങ്ങള്‍ അത്ര വലിയ പ്രശ്നങ്ങളുണ്ടാക്കുന്നവയാണെന്ന് തോന്നിയില്ല. മാത്രമല്ല, എന്തിനേയോ ഭയക്കുന്നതു പോലെയാണ് ബസ് വായിച്ചപ്പോള്‍ തോന്നിയത്. ബസിലെ വാദങ്ങള്‍ മുഴുവന്‍ പ്രതിയാക്കപ്പെടും എന്ന തോന്നലില്‍ നിന്ന് ഉളവായതാണ്.

  എന്റെ അഭിപ്രായത്തില്‍ ആധാര്‍ ഇന്‍ഡ്യയില്‍ നിര്‍ബന്ധിതമാക്കണമെന്നാണ്. സര്‍ക്കാരിനും സുരക്ഷാ ഏജന്‍ജികള്‍ക്കുമെല്ലാം ഒരാളുടെ ഹിസ്റ്ററി തപ്പിയെടുക്കാന്‍ ഇപ്പോഴും അവകാശമുണ്ടല്ലോ. ആധാര്‍ വരുന്നതോടെ അതെല്ലാം എളുപ്പമാകുമെന്ന ഒരു കുഴപ്പം, യഥാര്‍ത്ഥത്തില്‍ കുഴപ്പമാണോ? ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമാക്കിയിട്ടും അതെടുക്കാതെ നടക്കുന്നവനെ തീര്‍ച്ചയായും സംശയിക്കണം.

  ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഒരാളുടെ വിരലടയാളം എളുപ്പത്തില്‍ കണ്ടെത്താമല്ലോ. ഒരു വഴിയിലൂടെ ഒരു ക്രിമിനല്‍ കടന്നു പോയാല്‍ ഐറിസ് റീഡറുകള്‍ വഴി ആ നിമിഷം സുരക്ഷാ ഏജന്‍സികള്‍ക്ക് അക്കാര്യം അറിയാനാകണം. അവനെയവര്‍ നിരീക്ഷിക്കട്ടെ. 9/11 ഉം മറ്റും ഒരുപരിധി വരെ തടയാന്‍ അതു കൊണ്ടു മാത്രമേ കഴിയൂ. ആള്‍മാറാട്ടം തടയാനും അതുവഴി സാധിക്കും. എന്തിനേറെപ്പറയുന്നു, വിവാഹത്തട്ടിപ്പു പോലുള്ള തരികിടകള്‍ വരെ തിരിച്ചറിയാന്‍ ആധാര്‍ സഹായിക്കും. അങ്ങിനെയെല്ലാം എത്രയെത്ര ഗുണങ്ങള്‍ കിടക്കുന്നു.. ആധാര്‍ വരട്ടെയെന്ന്.. എന്തിനു നാം ഭയക്കണം. പുകമറകള്‍ക്കുള്ളിലല്ലോ നമ്മുടെ താമസം.

 12. geethag says:

  ആധാര്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. വളരെ നന്ദി.

 13. duplicate undakumo? india alle…..

 14. mons says:

  very good idea

 15. http://youtu.be/RWsbeP11l6Y

  പത്താം ക്ളാസിലെ മലയാളത്തിലെ പി കുഞ്ഞിരാമൻ നായരുടെ സൌന്ദര്യപൂജ എന്ന കവിത-കണ്ണൂർ നെടുങ്ങോം ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകൻ
  ഉണ്ണികൃഷ്ണൻ പയ്യാവൂർ ആലപിച്ച്ത്.

 16. Free says:

  കമന്റില്‍ പറഞ്ഞിരിക്കുന്ന ബസ്സുവായിച്ചു .
  ഹരിസാരിനോട് പൂര്‍ണ്ണമായും യോജിക്കുന്നു .
  ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ സാമാന്യവല്‍ക്കരിച്ച് ഒരു സംരംഭത്തെ എതിര്‍ക്കരുത് .
  ആധാര്‍ വരട്ടെ എന്താണ് കുഴപ്പമെന്ന് നോക്കാം .
  ഏത് പദ്ധതിയും നടപ്പില്‍ വരാതിരിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗ്ഗം “ഇത് തൊപ്പിക്കാരെ പിടിക്കാനാണ് ” ,” ഇത് താടിക്കാരെ പിടിക്കാനാണ് ” എന്ന് വിളിച്ചു കൂവലാണ് . ആധാറിന്റെ കാര്യത്തിലും ഇത് തന്നെയാണ് പലരും പയറ്റുന്ന തന്ത്രം . കള്ള വോട്ടു മുതല്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വരെ ചെയ്യുന്നവര്‍ തീര്‍ച്ചയായും പേടിക്കണം .
  രാജ്യ സുരക്ഷയെക്കാള്‍ വലുതല്ല ഒരുവന്റെയും വ്യക്തി സ്വാതന്ത്ര്യം .
  ഇന്ത്യ ജീവിച്ചാല്‍ ആര് മരിക്കും ?
  ഇന്ത്യ മരിച്ചാല്‍ ആര് ജീവിക്കും ?

 17. N.Sreekumar says:

  പത്തുവിരലിലേയും വിരലടയാളങ്ങളും കൃഷ്ണമണിയുടെ പ്രത്യേകതയും ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം രേഖപ്പെടുത്തുന്നത് ഭയക്കേണ്ടത് അക്രമികളാണ്.എന്റെ അഭിപ്രായത്തില്‍ രക്തസാമ്പിള്‍ എടുത്ത് അതിന്റെ പ്രത്യേകതകള്‍ കൂടി രേഖപ്പെടുത്തണം.എന്നാല്‍ കുറ്റവാളികളെ കണ്ടുപിടിക്കാന്‍ മാത്രമല്ല വ്യക്തിയുടെ ജീവരക്ഷക്കുവരെ പ്രയോജനപ്പെടും.

 18. CYRIL PALAKOTTIL says:

  തീര്‍ ച്ചയായും ആധാര്‍ പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കണം ,തുടക്കത്തില്‍ സ്വാഭാവികമായും പ്രശ്നങ്ങള്‍ ഉണ്ടാവും ,കാരണം ഇത് ബൃഹത്തായ പദ്ധതിയാണ് . പ്രശ്നങ്ങള്‍ തീര്‍ച്ചയായും വരുന്ന വര്‍ഷങ്ങളില്‍ പരിഹരിക്കപ്പെടും.കള്ളപ്പണം നിയന്ത്രിക്കാനും ,ആദായ നികുതി എല്ലാവരും കൃത്യമായി അടക്കുവാനും ,സബ്സിഡികള്‍ കൃത്യമായി അര്‍ഹരായവര്‍ക്ക് ലഭിക്കുവാനും ഈ പദ്ധതി നടപ്പാക്കണം .രാജ്യത്തിനു സുസ്ഥിതി ഉണ്ടാകുവാനും ഇത് പോലുള്ള പദ്ധതി കൂടിയേ തീരു .

 19. enthinum aadhaaram aadhaar thanne.
  aadhaara samkhya pole ini aadhaar cardum.Kollaam.Nallathu thanne.Ithinokke aadhaaram enthaanaavo aavo ?

 20. EBIN says:

  This comment has been removed by the author.

 21. SuHu... says:

  I am a UIDAI Operator

 22. Thanks for the valuable information.

 23. T M Joseph says:

  Sir,
  This is very good article

 24. T M Joseph says:

  Sir,
  This is very good article

 25. nazeer says:

  Dear Arjun,
  Hope u got a clear idea about “Potential Difference” and “current”.

  But in ‘MUTUAL INDUCTION’ experiment, if u are connecting a DC generator instead of a DC battery in the primary, the bulb in the secondary WILL NOT GLOW……. That’s my view.I am thinking like what Mr:Free s thinking……
  Arjun, there r some technical reasons for that and if u r connecting the out put of a dc
  Generator in the primary coil of a transformer, IT NEVER WORKS….I am sure

  Nazeer.V.A
  Govt: Technical High School, Kulathupuzha

 26. narayanan says:

  good .But We are not sure when and where it will come into rule

 27. narayanan says:

  Adharine kuruchulla vivarangal thannathu nannu.But we are not sure it will come into act when and where

 28. lakshmi says:

  നന്നായി

 29. I made some pst in a blog in malyalam (script:ism, font: ML tt karthika) but it is not shown in the blog when it is opened. The system is already installed with almost all malayalam fonts including above said.
  Can I get assistance to solve the issue and other tips to maintain a helpful blog with its full range.

 30. ചിക്കു says:

  Dear Mr.Justin

  In this blog, and in almost all blogs, unicode fonts are used for writing.

  According to my knowledge, ML-TT Karthika is a font which support inscript method in windows and it is in ascii format. That is why you are not able to see the words even though your system has the required fonts.

  The only(easiest) solution in front of you is to use unicode fonts like Anjali Old Lipi or Rachana and if you have supporting malayalam key board layout from Ms Windows you can use it directly.

  Or you can depend on Phonetic script based softwares like varamozhi.

  And I suggest you to move to open platforms like Ubuntu or other linux based Operating systems and in it, as far as I know, they are using unicode in default..

  Anyway wish you happy blogging

  Bye…

 31. Thanks a lot for the information contained in the Aadhar. I copied the ENROLMENT FORM from the site for my whole family (containing age old mother,(87),son,(18) daughter,(16) Permenantly disabled child. Once again thanks to the Maths blog and the whole Team who inspire the world. c jagadishchandran

  jagadish12000@yahoo.com

 32. Thanks a lot for the information in the maths blog regarding the Aadhar and its features. I took the copies of ENROLMESNT FORM for the entire family members containing my age old mother (87), son (19), daughter (16) who is a disabled child from the birth itself. Once again thanks to
  the MATHS BLOG, the concerned maths teacher and the whole members supporting the blog.

  c jagadishchadran
  jagaish12011@gmail.com

 33. Thank you CHIKKU, for your valuable feed back…..
  Now, I see in most blogs ,certain news heads and other widgets scrolling up, horizontally and vertically. I tried to include such one in my blog. But it fails. I am not having the basic knowledge of html. can I get a solutin to this.

 34. This comment has been removed by the author.

 35. ഇതും വായിക്കാതെ പോകരുത്‌

 36. http://www.mathrubhumi.com/online/malayalam/news/story/1131636/2011-08-27/kerala

  ആധാര്‍ പദ്ധതി ഉപേക്ഷിക്കണം – വി.എസ്‌

  Posted on: 27 Aug 2011

  തിരുവനന്തപുരം: 'ആധാര്‍' എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

  ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡില്‍ എല്ലാ പൗരന്മാരുടെയും വിരലടയാളം, കൃഷ്ണമണിയുടെ അടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യവസായ ലോബിയുടെ താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് ആധാര്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വന്‍ തുകയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴുക്കുന്നത്. സംസ്ഥാനത്തെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് പൗരന്മാരുടെ സമ്മതം പോലും നോക്കാതെ എല്ലാവരുടെയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളങ്ങളും ജാതിയും വിലാസവുമടക്കം ശേഖരിക്കുകയാണ്.

  സ്‌കൂള്‍ വിദ്യാര്‍ഥികളെ അവരുടെയോ രക്ഷിതാക്കളുടെയോ സമ്മതം ചോദിക്കാതെ യുണീക് ഐ.ഡി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. ആധാര്‍ പദ്ധതിയാണിതെന്ന വസ്തുത മറച്ചുവെക്കാനായി 'സമ്പൂര്‍ണ' എന്ന പുതിയൊരു പേരിലാണ് പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കുന്നത്.

  1955-ലെ സിറ്റിസണ്‍ഷിപ്പ് ആക്ടും 2003-ലെ സിറ്റിസണ്‍ഷിപ്പ് റൂളും അനുസരിച്ച് പൊതുജനങ്ങളുടെ രജിസ്‌ട്രേഷന്‍ നിയമപരമാണെങ്കിലും അതിലും ബയോമെട്രിക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന ദേശീയ തിരിച്ചറിയല്‍ അതോറിറ്റി ബില്ലിന്റെ വിശദമായ ചര്‍ച്ചയ്ക്കു മുമ്പ് യുണീക് ഐഡി പദ്ധതിയുമായി മുന്നോട്ടു പോകുന്നത് നിയമത്തെയും പാര്‍ലമെന്റിനെയും മറികടക്കാനാണ്-വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.

 37. ഹരിസാറിന്റെ കമന്റ് ഇപ്പോഴാണ് കണ്ടതു്. ബസ്സൊഴികേയുള്ള ഒന്നും വായിച്ചില്ലേ . ഇതു ഭയപ്പാടിന്റെ മാത്രം പ്രശ്നമല്ല.

  എന്റെ കമന്റിന്റെ ആദ്യവരിക്കു ശേഷമുള്ളതൊക്കെ താങ്കള്‍ വിട്ടു കളഞ്ഞിരിക്കുന്നു

  അരുണാറോയിയും , ജീന്‍ ഡ്രീസും ഒക്കെയുള്ള ദേശീയ ഉപദേശകസമിതി അംഗങ്ങളെല്ലാം എതിര്‍ത്തിട്ടും യാതൊരു നിയമ വ്യവസ്ഥകളും പാലിക്കാതെ, നിയമപ്രാബല്യം പോലുമില്ലാതെയാണ് പ്രമോട്ട് ചെയ്യപ്പെടുന്നതു് എന്നാണ് ഞാന്‍ പ്രധാനമായും പറഞ്ഞതു്.

  ഒരു നിയമവ്യവസ്ഥകളുടേയും പിന്‍ബലമില്ലാതെ , കാലങ്ങളായി നമ്മള്‍ നേടിയെടുത്ത വെല്‍ഫെയര്‍ സോഷ്യല്‍ സെക്യൂരിറ്റി മെക്കാനിസങ്ങളുടെ മൊത്തം മുകളില്‍ ആദ്യം സിറ്റിസണ്‍ഷിപ്പ് തെളിയിക്കൂ എന്നിട്ട് അവകാശങ്ങള്‍ തരാം എന്നു പറയുന്നതു് തന്നെയാണ് പ്രശ്നം .

  പുതിയ വിദ്യാഭ്യാസ അവകാശനിയമത്തില്‍ Lack of Documentation Must not be a Reason for Preventing Basic Rights എന്നു പറയുന്നുണ്ട് . ഇതിനു നേരെ വിരുദ്ധമാണ് ആധാര്‍ . പാടത്തുവെള്ളത്തില്‍ പണിയെടുക്കുന്ന ഒരു കര്‍ഷകന്‍ 2-4 മണിക്കൂര്‍ വിരല്‍ ഉണക്കിയാലേ അയാളുടെ വിരലടയാളം ഏതു ഇന്റസ്ട്രി ക്വാളിറ്റി ബയോമെട്രിക് ഫിങ്ങര്‍പ്രിന്റിങ്ങ് സ്കാനറുകള്‍ക്കും വായിക്കാന്‍ പ്രാപ്തമാവൂ..
  അതിനിടയില്‍ അയാള്ക്കു നഷ്ടമാകുന്നതു് റേഷനോ , സ്വന്തം കുഞ്ഞിന്റെ സ്കൂള്‍ അഡ്മിഷനോ , ഹോസ്പിറ്റല്‍ ബെഡോ ഒക്കെയായിരിക്കാം.

  ഇതു സ്വതന്ത്ര സോഫ്റ്റ്വെയര്‍ ചിന്താഗതിക്കാര്‍ കൂടിയുള്ള ബ്ലോഗാണെന്നതു കൊണ്ട് മറ്റൊന്നു പറയട്ടെ . ട്രസ്റ്റഡ് കമ്പ്യൂട്ടിങ്ങ് എന്നു കുത്തക സോഫ്റ്റ്വെയര്‍ കമ്പനികള്‍ പറയുന്ന സാധനത്തിനെതിരെയുള്ള ഈ വീഡിയോ സംസാരിക്കുന്ന അതേ പ്രശ്നം തന്നെയാണ് . യുഐഡിയും നാറ്റ്ഗ്രിഡും ഉണ്ടാക്കുന്നതു്. ആര്‍ക്കു എന്തു വിവരം നല്‍കണമെന്നു തീരുമാനിക്കുന്നതിനുള്ള നിങ്ങളുടെ വിവേചനാധികാരം ആണ് ഇല്ലാതാവുന്നതു് .

  ഭരണഖടനയ്ക്കും നിയമ വ്യവസ്ഥകള്‍ക്കും പൊരസ്വാതന്ത്ര്യങ്ങള്‍ക്കും എതിരായ ഒരു പ്രൊജകറ്റ് ,
  കേരളത്തില്‍ , പ്രായപൂര്‍ത്തിയാവത്ത കുട്ടികള്‍ക്കു മേലടക്കം അടിച്ചേല്‍പ്പിക്കാന്‍ അധ്യാപകര്‍ കൂട്ടു നില്‍ക്കണമോ എന്നതാണ് ഇതിലെ കാതലായ പ്രശ്നം . പോയന്റ് ബൈ പോയന്റ് മറുപടി പ്രതീക്ഷിക്കുന്നു .

 38. thn says:

  അപ്പോള്‍ ആധര്‍ എന്ന് പറയുന്ന കാര്‍ഡിലെ നമ്പര്‍ ഉപയോഗിച്ച് നമ്മുടെ എല്ലാ വിവരങ്ങളും ആര്‍ക്കു വേണെമെങ്കിലും എടുക്കാന്‍ സാധിക്കും എന്നാണോ???

 39. KRISHNAN says:

  First up all my special thanks to Mr.Hari sir for the comment.

  Mesha mel(Dining Table) Bhakshanam vechathukondu karyamilla. athu ullilchennale athinte “Prayochanam” ariyan Kazhiyyuu..

  Ennapole..
  First Aadhaar Card Varatte..,Pinnale use ful Aano Allayyo Ennariyaam..

 40. Thank you for the information.

 41. Pradeep says:

  Post is good ..But the photo given as Adhar card is not at all like this. As Am a Person got Aadhar , I can tell it firmly..

 42. CP says:

  ആധാർ എന്നതു തന്നെ ആധാരം.ഈ കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടു വരുകയാണെങ്കിൽ അതു ഇന്ത്യൻ ജനതയിലെ 2 ശതമാനത്തിൽ കവിയാത്തതെന്നു പറയാവുന്ന കള്ളന്മാർ,അതു കള്ളപ്പണം ഉള്ളവർ മാത്രമായിരിക്കാം.മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളു–

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s