വീഡിയോയില്‍ സബ്ടൈറ്റിലുകളുണ്ടാക്കുന്നതെങ്ങനെ ?

സബ്ടൈറ്റിലുകളുണ്ടാക്കുന്നതിനുള്ള വിവിധ സോഫ്റ്റ്​വെയറുകള്‍ ഗ്നു/ലിനക്സിലുണ്ട്. .mpg,.avi,.mp4,.flv എന്നിങ്ങനെ വ്യത്യസ്തങ്ങളായ വീഡിയോ ഫോര്‍മാറ്റുകള്‍ക്ക് മലയാളം , ഇംഗ്ലീഷ്, തുടങ്ങിയ ഭാഷകളില്‍ സബ്ടൈറ്റിലുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. മിക്കവാറും സ്കൂളുകളില്‍ ഇപ്പോള്‍ മൂവീക്യാമറകള്‍ ലഭ്യമാണ്. ഇത്തരത്തില്‍ മൂവീക്യാമറകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്കും സബ്ടൈറ്റിലുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ്. യുട്യൂബിലും മറ്റും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ കഴിയുന്ന അനവധി വീഡിയോകളുണ്ട്. എന്നാല്‍ ഇവ പലപ്പോഴും കുട്ടികള്‍ക്ക് അപ്രാപ്യമായ വിദേശ ഭാഷകളിലുള്ളവയായിരിക്കും. ഇവ മലയാളം സബ്ടൈറ്റിലുകളോടെ ക്ലാസുമുറികളില്‍കാണിക്കാന്‍ കഴിഞ്ഞാലോ? ഈ സോഫ്റ്റ്​വെയറിനെക്കുറിച്ച് ചുവടെ ഉദാഹരണസഹിതം വ്യക്തമാക്കിയിരിക്കുന്നു.

ഇത് എളുപ്പത്തില്‍ സാദ്ധ്യമാക്കുന്നതിനുള്ള സോഫ്റ്റ്​വെയറാണ് ഗ്നോം-സബ്ടൈറ്റില്‍സ് (gnome-subtitles). ഉബുണ്ടുവിലും ഡെബിയനിലും ഈ പാക്കേജ് ലഭ്യമാണ്. സിനാപ്റ്റിക് പാക്കേജ് മാനേജര്‍ വഴി ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനായി System >> Administration >> Synaptic Package Manager എന്ന ക്രമത്തില്‍ പാക്കേജ് മാനേജര്‍ തുറന്ന് gnome-subtitles എന്ന് search-box ല്‍ ടൈപ്പു ചെയ്ത് പാക്കേജ് കണ്ടെത്തി ഇന്‍സ്റ്റാള്‍ ചെയ്യുക.ഉബുണ്ടുവില്‍ ഇന്റര്‍നെറ്റ് ബന്ധം ഇതിനാവശ്യമാണ്.

പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം , Applications >> sound and video >> Gnome Subtitles എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ ലഭ്യമാകുന്ന വിന്‍ഡോയില്‍ video >> open എന്ന ക്രമത്തില്‍ വീഡിയോ ഫയല്‍ തുറക്കുക.
തുടര്‍ന്ന് file >> new എന്ന ക്രമത്തില്‍ പുതിയ സബ്ടൈറ്റില്‍ ഫയല്‍ ഉണ്ടാക്കുക. ഈ വിന്‍ഡോയില്‍ “+ “(പ്ലസ്) , “-” (മൈനസ്) എന്നീ ചിഹ്നങ്ങള്‍ കാണാം. പ്ലസ് ചിഹ്നം പുതിയ വരി സബ്ടൈറ്റില്‍ ഉണ്ടാക്കുന്നതിനാണ്. മൈനസ് ചിഹ്നം ഉണ്ടാക്കിയ വരി ഡെലീറ്റു ചെയ്യുന്നതിനാണ്. വിന്‍ഡോയില്‍ താഴെ കാണുന്ന ചതുരത്തിനകത്താണ് നാം ഉദ്ദേശിക്കുന്ന (വീഡിയോയുടെ ഭാഗമായി കാണേണ്ട സബ്ടൈറ്റില്‍ )ടെക്സ്റ്റ് ടൈപ്പ് ചെയ്യേണ്ടത്. ഈ ചതുരത്തിനിടതു വശത്തായി From എന്നത് സബ്ടൈറ്റില്‍ കാണിച്ചു തുടങ്ങേണ്ട സമയവും, To എന്നത് സബ്ടൈറ്റില്‍ അവസാനിക്കുന്ന സമയവുമാണ്. 00:00:33.065 – എന്നതുകൊണ്ട് മണിക്കൂര്‍, മിനറ്റ്, സെക്കന്റ്, മില്ലി സെക്കന്റ് – എന്നിങ്ങനെ സമയം രേഖപ്പെടുത്തുന്നതാണ്.
ഇവിടെ നമുക്ക് ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്. മുകളില്‍ ഇടത്തു വശത്തായി കൊടുത്തിരിക്കുന്ന Length ,Time എന്നിവ യഥാക്രമം വീഡിയോയുടെ ദൈര്‍ഘ്യം, നാം കാണുന്ന വീഡിയോയുടെ അപ്പോഴത്തെ സമയം എന്നിവയെ സൂചിപ്പിക്കുന്നു. “Time” നോക്കി താഴെ From, To എന്നിവിടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. സബ്ടൈറ്റിലിന്റെ അടുത്ത വരി ടൈപ്പു ചെയ്യുന്നതിനായി വീണ്ടും പ്ലസ് ചിഹ്നത്തിലമര്‍ത്തുക. file >> save എന്ന ക്രമത്തില്‍ file name നല്കി , ഫയല്‍ സേവു ചെയ്യുക. subtitle format എന്നിടത്ത് .srt തിരഞ്ഞെടുക്കുക.
ഇംഗ്ലീഷിലുള്ള സബ്ടൈറ്റില്‍ ഫയലുകളും മറ്റും http://www.opensubtitles.org/ തുടങ്ങിയ സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെയെന്നു നോക്കാം. മുമ്പ് സൂചിപ്പിച്ച രീതിയില്‍ video >> open എന്ന രീതിയില്‍ വീഡിയോ ഫയല്‍ തുറക്കുക. file >> open എന്ന ക്രമത്തില്‍ ഡൗണ്‍ലോഡ് ചെയ്ത ഇംഗ്ലീഷിലുള്ള സബ്ടൈറ്റില്‍ ഫയല്‍ തുറക്കുക. file >> translation >> new എന്ന ക്രമത്തില്‍ പുതിയ വിവര്‍ത്തന ഫയല്‍ തുറക്കക. താഴെ ഇടത്തുവശത്തുള്ള ഇംഗ്ലീഷ് സബ്ടൈറ്റില്‍ വായിച്ച് , അതിന്റെ മലയാള വിവര്‍ത്തനം വലതുവശത്തുള്ള ബോക്സില്‍ ടൈപ്പു ചെയ്യുക. പുതിയ മലയാളം സബ്ടൈറ്റില്‍ ഫയല്‍ ഉചിതമായ പേരു നല്കി സേവ് ചെയ്യുക.
ഇനി മലയാളത്തില്‍ തയ്യാറാക്കിയ സബ്ടൈറ്റില്‍ ഫയല്‍ എങ്ങനെ വീഡിയോയോടൊപ്പം മീഡിയപ്ലെയര്‍ ഉപയോഗിച്ചു കാണാമെന്നു നോക്കാം. വീഡിയോ ഫയലിന്റെയും സബ്ടൈറ്റില്‍ ഫയലിന്റെയും പേര് ഒരുപോലെയായിരിക്കണം. ഉദാഹരണത്തിന് വീഡിയോ ഫയലിന്റെ പേര് video.flv എന്നാണെങ്കില്‍ സബ്ടൈറ്റില്‍ ഫയലിന്റെ പേര് video.srt എന്നായിരിക്കണം. രണ്ടു ഫയലുകളും ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുക. മലയാളം സബ്ടൈറ്റിലുകള്‍ ശരിയായി പിന്തുണയ്ക്കുന്നത് Totem Movie Player ആണ്. അതിനാല്‍ ഫോള്‍ഡറില്‍ right click ചെയ്ത് open with >> Movie Player ക്ലിക്ക് ചെയ്യുക. മലയാളം അക്ഷരങ്ങള്‍ ശരിയായി കാണിക്കുന്നതിന് ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. തുറന്നിരിക്കുന്ന മൂവിപ്ലെയര്‍ വിന്‍ഡോയില്‍ edit >> preferences എന്നിങ്ങനെ preferences ജാലകം തുറന്ന് Load subtitle Files when movie is loaded എന്നതിന് ടിക്​മാര്‍ക്ക് നല്കുക. കൂടാതെ ഫോണ്ട് Rachana യാക്കി മാറ്റുക. സബ്ടൈറ്റില്‍ ഫോണ്ടിന്റെ സൈസിലും ആവശ്യമെങ്കില്‍ മാറ്റം വരുത്തുക.
ഒരിക്കല്‍ മൂവിപ്ലെയര്‍ പ്രിഫറന്‍സസില്‍ വരുത്തിയ മാറ്റങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെടുന്നതുകൊണ്ട് പിന്നീട് വീഡിയോ കാണുമ്പോള്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല.വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്രസോഫ്റ്റ്​വെയറുകള്‍ വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി പ്രാദേശികവത്കരണത്തിലൂടെ (മലയാളവത്കരണം) അറിവുകള്‍ വിനിമയം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന് കരുതുന്നു.

സനല്‍കുമാര്‍ എം ആര്‍
എച്ച്. എസ്. എ (മലയാളം)
വി. എച്ച്. എസ്. എസ്. ഇരുമ്പനം.
തൃപ്പൂണിത്തുറ
എറണാകുളം.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in മികവ്, ലേഖനം, വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം, Ubuntu. Bookmark the permalink.

22 Responses to വീഡിയോയില്‍ സബ്ടൈറ്റിലുകളുണ്ടാക്കുന്നതെങ്ങനെ ?

 1. JOHN P A says:

  വായിച്ചുനോക്കി. അത്രയ്ക്ക് പരിചയമുള്ള കാര്യമല്ല.പുതിയ കണക്കു പാഠപുസ്തകവും ,പഠനപ്രവര്‍ത്തനങ്ങളും പിന്നെ ഇപ്പോള്‍ വളരെ പ്രീയപ്പെട്ട ലേ ടെക്കുമൊക്കെയാകുമ്പോള്‍ ഇത്തരം കാര്യങ്ങളോടുള്ള ഇഷ്ടം കുറഞ്ഞില്ലേ എന്ന് ഓര്‍ക്കാറുണ്ട് . ഇത് ചെയ്തു നോക്കാന്‍ ഷ്രമിക്കും . സനല്‍ സാറിനെ ഒരിക്കല്‍ കണ്ടിട്ടുണ്ട് . സാറിന് നന്ദി .

 2. bhama says:

  പുതിയ ഒരറിവു കൂടി. ചെയ്തു നോക്കട്ടെ.
  ഈ പുതിയ അറിവു പകര്‍ന്നു തന്നതിന് സനല്‍കുമാര്‍ സാറിന് നന്ദി.

 3. സ്വതന്ത്ര സോഫ്റ്റ്​വെയറില്‍ നിരന്തര പരിശ്രമങ്ങളിലൂടെ പുതുകാര്യങ്ങള്‍ കണ്ടുപിടിക്കാനുള്ള ഈ മലയാളാധ്യാപകന്റെ ശ്രമങ്ങള്‍ നേരത്തേതന്നെ ശ്രദ്ധയില്‍ പെട്ടതായിരുന്നു.സനല്‍സാറില്‍ നിന്നും ഇതുപോലുള്ള കൂടുതല്‍ വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.

 4. സ്വതന്ത്രസോഫ്റ്റ്​വെയറില്‍ ഇത്തരമൊരു സംവിധാനം എനിക്ക് പുതിയ അറിവാണ്. ഈ പ്രസ്ഥാനം എത്രയേറെ വളര്‍ന്നു കഴിഞ്ഞുവെന്നതിന് തെളിവാണ് മലയാളം സബ്ടൈറ്റില്‍ നിര്‍മ്മാണത്തിന്റേയും ആനിമേഷന്റേയുമെല്ലാം വരവ്. ലാളിത്യം ഈ സോഫ്റ്റ്​വെയറുകളെ കൂടുതല്‍ ജനപ്രിയമാക്കും. സനല്‍ സാറിന്റെ പക്കലുള്ള ഇത്തരം പൊടിക്കൈകളും സൂത്രപ്പണികളും അധ്യാപകലോകത്തിനായി ഇനിയും പങ്കുവെക്കണം. ടക്സ് പെയിന്റിലെ കേരളീയപുഷ്പങ്ങള്‍ക്കു ശേഷം ഇതുപോലൊന്നു പങ്കുവെക്കാന്‍ എത്രയേറെ നാളുകളെടുത്തു.

 5. Wonderful
  Thank you so much sir

 6. Gnome-Subtitles ചെയ്തു നോക്കി. നന്നായിട്ടുണ്ട്. സനല്‍കുമാര്‍ സാറിന് അഭിനന്ദനങ്ങള്‍…. ഒപ്പം ഒരായിരം നന്ദിയും… Subtitles -ന് animation നല്‍കാന്‍ കഴിയുമോ.?…ജി.പത്മകുമാര്‍, കാവശ്ശേരി.

 7. @kcphss
  സബ്ടൈറ്റിലുകള്‍ക്ക് അനിമേഷന്റെ ആവശ്യമുണ്ടോ? അത്തരത്തിലുള്ള കാര്യങ്ങള്‍ വീഡിയോ എഡിറ്ററുകള്‍ ഉപയോഗിച്ചേ സാധ്യമാവൂ എന്നു തോന്നുന്നു.പ്രതികരണങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി.

 8. sahani says:

  സനല്‍ സാറിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍.FOSS പര്യവേഷണങ്ങള്‍ തുടരട്ടെ.

 9. മലയാളം സബ് സബ്ടൈറ്റില് എന്നാ ആശയം ഒരു വിപ്ലവം തന്നെ
  ഇത്തരം ഒരു അറിവ് പകര്‍ന്നു തന്നതിന് നന്ദി .

 10. rajesh says:

  നന്നായി….ചെയ്തു നോക്കട്ടെ.

 11. നന്ദി! സഹായകരം….

 12. congrats Sanal Sir,expecting new posts like this

 13. [im]https://sites.google.com/site/nizarazhi/niz/rumor-imagens-do-novo-iphone-5.gif?attredirects=0&d=1[/im]

 14. സേവ് ചെയ്ത ഫയല്‍ തുറന്ന് നോക്കാന്‍ കഴിയുന്നില്ല അവ വീഡിയോ ഫയല്‍ ആയിട്ടല്ല വരുന്നത്

 15. dhanush says:

  thank you for sharing ……… use full……

 16. Biju says:

  വീഡിയോയില്‍ സബ് ടൈറ്റലുകള്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെയന്നു പരിചയപ്പെടുത്തുന്ന പോസ്റ്റ് വളരെ ഉപകാരപ്രദമായി.സനല്‍ സാറിന്റെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങള്‍.
  നന്ദി

 17. jogesh says:

  for extra knoledge only..

  If subtitle language is in English, then u can see the content in the subtitle file in note pad also..

  1) right click on the subtitle file.
  2)open with => notepad

  Thank u

 18. valare upakarapramayi. orayiram nandiyum abinandanangalum. oru samsam. ingane thayyarakkiyal fb yilum mattum upload cheythalum subtitle kanumo

 19. This comment has been removed by the author.

 20. Unnikrishnan,Valanchery says:

  വളരെ ഉപകാരപ്രദം, ആഗസ്റ്റ് 15 ന് ഗാന്ധി സിനിമ മലയാളസബ് ടൈറ്റിലോടെ കാണിക്കാനായി .മലയാളത്തിൽ സബ്ബ് ടൈറ്റിൽ ചേർക്കാൻ ഒരു പാട് ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടിരിക്കുകയായിരുന്നു.

 21. nikhil mohan says:

  Ente peru Nikhil Mohan.Njan samsthana thala ITFairil pankedukkunnundu.Higher secondary section webpage designingilanu njan participate cheyyunnath.HSS level webpage designingil 'CSS,JAVASCRIPT'enniva upayogickan pattumo?webpage designingil wikipediacku purame enthocke resource undakum?

 22. വളരെ ഉപകാരം , ഞാന്‍ കുറെകാലമായി ഗ്നോമില്‍ സബ്ടൈറ്റില്‍സ് എഡിറ്റ് ചെയ്യുന്നുണ്ട്. Translation എന്ന option പറഞ്ഞ് തന്നതിന് നന്ദി. ഞാന്‍ ഇതുവരെ english subtitles നേരിട്ട് edit ചെയ്യുകയായിരുന്നു.ഇതുവരെ നാല് സിനിമകള്‍ ചെയ്തു. എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്.http://mymalayalamsubtitles.blogspot.in/
  .എം-സോണ്‍ എന്നോരു സംരം കാണുക.http://malayalamsubtitles.blogspot.in/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s