മലയാളത്തിലെ ആദ്യ ബ്ലോഗ് സുവിനീര്‍ പുറത്തിറങ്ങി

കാത്തിരുന്ന് ഒടുവില്‍ കഴിഞ്ഞ ദിവസം മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് സുവിനീറായ ഈയെഴുത്ത് കൈകളിലെത്തി. എ ഫോര്‍ വലിപ്പത്തിലുള്ള ഇരുന്നൂറ്റി നാല്‍പതു പേജുകള്‍. അതും ഡി.സി.ബുക്സും മറ്റും പുറത്തിറക്കുന്ന പുസ്തകങ്ങളുടെ മേന്മയോട് കിടപിടിക്കുന്ന നിലവാരത്തിലുള്ള പേജുകളോട് കൂടിയത്. അന്‍പത് കളര്‍ പേജുകളുണ്ട്. ഇന്ന് മലയാളം ബ്ലോഗിങ്ങില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കഥ, കവിത, ലേഖനം, വിവിധ നാടുകളെപ്പറ്റിയുള്ള വിവരണങ്ങള്‍, ബ്ലോഗ് ടിപ്സ് എന്നു തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും പെടുന്ന മുന്നൂറോളം സൃഷ്ടികളാണ് സുവിനീറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലോഗ് വായനക്കാര്‍ക്ക് തങ്ങള്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ബ്ലോഗുകള്‍ കണ്ടെത്താനുള്ള ഒരു ഡയറക്ടറിയായും ഉപയോഗിക്കാനാകുന്ന തരത്തിലുള്ള ഒരോര്‍മ്മ പുസ്തകമാണ് ഈയെഴുത്ത്.

എന്താണ് ബ്ലോഗുകള്‍
ഒരു കലാസൃഷ്ടി പ്രസിദ്ധീകരിക്കാനുള്ള ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അധിഷ്ഠിത സങ്കേതമാണ് ബ്ലോഗുകള്‍. കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിന് പേര്‍ ഇന്ന് മലയാളത്തില്‍ ബ്ലോഗെഴുതുന്നുണ്ട്. എഴുത്തിന് ഏതു വിഷയവും തിരഞ്ഞെടുക്കാമെന്നതാണ് ബ്ലോഗിന്റെ ലാളിത്യം. പല നാടുകളേയും ചുറ്റിപ്പറ്റി എഴുതപ്പെട്ടിട്ടുള്ള കഥകള്‍ അന്നാട്ടുകാരേക്കാള്‍ ബ്ലോഗ് വായനക്കാരായ ജനലക്ഷങ്ങള്‍ക്ക് പരിചിതമാണെന്നതാണ് ഏറ്റവും രസകരമായ വസ്തുത. അത്രയേറെ ഇന്ന് ബ്ലോഗുകള്‍ പ്രചാരം ആര്‍ജ്ജിച്ചു കഴിഞ്ഞു. കൈകാര്യം ചെയ്യാന്‍ വളരെയെളുപ്പമാണെന്നതു കൊണ്ടുതന്നെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍‌ പ്രായഭേദമന്യേ ഇന്ന് ബ്ലോഗുകള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നുണ്ട്. സ്വന്തമായി ഒരു ബ്ലോഗുണ്ടെങ്കില്‍ മോശമില്ലാതെ ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യാനറിയാമെന്നതിന്റെയും അല്പം കലാവാസനയുണ്ടെന്നതിന്റേയും ഒരു തെളിവായി സമൂഹം അതു കണക്കാക്കാന്‍ തുടങ്ങി. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, വിവിധ നാടുകളെപ്പറ്റിയുള്ള വിവരണങ്ങള്‍, ഫോട്ടോകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങി വിവിധതരം കലാസാഹിത്യസൃഷ്ടികളുടെ വിളനിലമായി ബൂലോകം ഇന്ന് മാറിക്കഴിഞ്ഞു.

ബ്ലോഗ് മാഗസിന്റെ തുടക്കം
ബ്ലോഗുകളെഴുതുന്നവരുടെ ഒരു സംഗമം സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്കിടയിലാണ് ബ്ലോഗ് സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മാഗസിന്‍ എന്ന ആശയം ചിത്രകാരന്‍ എന്ന ബ്ലോഗര്‍ മുന്നോട്ടു വെക്കുന്നത്. ആവേശത്തോടെ അതേറ്റെടുത്ത രഞ്ജിത്ത് ചെമ്മാട് ലോകത്തിന്റെ വിവിധകോണുകളില്‍ ചിതറിക്കിടക്കുന്ന ബ്ലോഗര്‍മാരില്‍ നിന്നും ഇരുപത്തഞ്ചു പേരെ ഏകോപിപ്പിച്ചു കൊണ്ട് ഒരു എഡിറ്റോറിയല്‍ ബോര്‍ഡുണ്ടാക്കി. പുനലൂരിലുള്ള അധ്യാപകനായ എന്‍.ബി.സുരേഷായിരുന്നു മുഖ്യപത്രാധിപര്‍. ആഗ്രഹം ലളിതമാണെങ്കിലും ഇന്റര്‍നെറ്റിന്റെ വിശാലവലയില്‍ പരന്നു കിടക്കുന്ന ആയിരക്കണക്കിന് ബ്ലോഗുകളില്‍ നിന്നും മികച്ച കുറേ സൃഷ്ടികള്‍ സമാഹരിച്ച് ഒരു മാഗസിനുണ്ടാക്കുകയെന്നത് ഒരു ഭഗീരഥയത്നമായിരുന്നു. പിന്നീടങ്ങോട് ഒരു സിനിമാക്കഥ പോലെയായിരുന്നു ഈ സുവിനീറിന്റെ സൃഷ്ടിപരമായ ഓരോ ഘട്ടവും പിന്നിട്ടത്. എന്താണ് ബ്ലോഗെന്നും ബ്ലോഗുകളില്‍ എന്താണ് സംഭവിക്കുന്നതെന്നും അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു തെളിവായി കാട്ടിക്കൊടുക്കാനാകുന്ന ഒരു ചരിത്രസൃഷ്ടിയായിരുന്നു ഇവരുടെ കഠിനാധ്വാനത്തിന്റെ മികവില്‍ സൃഷ്ടിക്കപ്പെട്ടത്. ഉദ്വേഗങ്ങള്‍ നിറഞ്ഞ ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ഈയെഴുത്ത് എന്ന ഈ സുവിനീര്‍ ഇപ്പോള്‍ ബ്ലോഗേഴ്സിനിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

എഡിറ്റോറിയല്‍ ബോര്‍ഡ്
തമ്മില്‍ കാണുന്നതിനോ പരസ്പരം സംസാരിക്കുന്നതിനോ എഡിറ്റോറിയല്‍ ബോര്‍ഡിലെ ബഹുഭൂരിപക്ഷത്തിനും ഇതേ വരെ സാധിച്ചിട്ടില്ല. ചര്‍ച്ചകളെല്ലാം ഗ്രൂപ്പ് മെയിലിലൂടെ മാത്രം. ആര്‍ക്കും നിര്‍ബന്ധിതമായ ഉത്തവാദിത്വങ്ങളുണ്ടായിരുന്നില്ല. പക്ഷേ എല്ലാവരും കര്‍മ്മ നിരതരായിരുന്നു. ഗ്രൂപ്പ് തിരിഞ്ഞ് വിവിധ ബ്ലോഗുകള്‍ സന്ദര്‍ശിച്ച് അവിടെ നിന്നെല്ലാം മികച്ചവ ശേഖരിച്ച് ഒരു ബ്ലോഗിലേക്കെത്തിച്ചു. എല്ലാവരും കൂടി ചര്‍ച്ചകള്‍ നടത്തി. ഫോണ്ട് കണ്‍വെര്‍ഷനും പ്രൂഫ് റീഡിങ്ങും ചിത്രം വരയും ലേഔട്ടുമെല്ലാം വിവിധ കോണുകളില്‍ നിന്ന് ഏകോപിപ്പിക്കപ്പെട്ടു. ലേഔട്ട് തയ്യാറാക്കുന്ന രഞ്ജിത്ത് ചെമ്മാടിനും ബിജുകോട്ടിലയും അടക്കമുള്ളവര്‍ക്ക് ഇടക്കിടെ നേരിട്ട ഫോണ്ട് പ്രശ്നങ്ങള്‍ ചില്ലറയൊന്നു തടസ്സങ്ങള്‍ സൃഷ്ടിച്ചത്. ഫലമോ, ലേ ഔട്ട് ടീമിന് സ്വന്തം നിലയില്‍ വീണ്ടുമൊരു പ്രൂഫ് റീഡിങ് നടത്തേണ്ടി വന്നു.

പ്രിന്റിങ്ങ്
നേരിട്ട ഓരോ പ്രതിബന്ധങ്ങളിലും ആത്മധൈര്യം കൈവിടാതെ അവര്‍ മുന്നോട്ടു നീങ്ങി.ചര്‍ച്ചകളെല്ലാം ഗൂഗിളിന്റെ സൗജന്യസേവനമായ ഗ്രൂപ്പ് മെയിലിങ്ങ് വഴിയായിരുന്നു. ഒരു പേര് തിരഞ്ഞെടുക്കുന്നതിനു വേണ്ടി മാത്രം ഒരാഴ്ച നീണ്ടു നിന്ന വോട്ടിങ് നടന്നു. കവര്‍ പേജ് തിരഞ്ഞെടുക്കുന്നതടക്കമുള്ള ചര്‍ച്ചകള്‍ക്കു പോലും വോട്ടിങ് നടത്തി തികച്ചും ജനകീയമായിത്തന്നെയാണ് സുവിനീറിന്റെ ഓരോ ഘട്ടവും പിന്നിട്ടത്. പ്രശ്നങ്ങളൊഴിഞ്ഞില്ല. പ്രിന്റിങ്ങിനു വേണ്ട തുകയ്ക്കുള്ള കണക്കൂട്ടലുകള്‍ നടത്തിയപ്പോള്‍ മൂലധനം ആത്മവിശ്വാസം മാത്രം. പ്രിന്റിങ് ഒഴികെയുള്ള സുവിനീറിന്റെ എല്ലാ ഘട്ടവും നിസ്വാര്‍ത്ഥരായ ബ്ലോഗേഴ്സിന്റെ സഹകരണത്തോടെ പൂര്‍ത്തിയാവുകയാണ്. പക്ഷെ പ്രതീക്ഷിച്ച രീതിയില്‍ പണം സമാഹരിക്കാനായില്ല. പരസ്യങ്ങള്‍ സംഘടിപ്പിക്കാനും മറ്റും ഒന്നിച്ചു കൂടാന്‍ സംഘാടകര്‍ നേരിട്ടു കാണുന്നു പോലുമില്ലല്ലോ? ഒന്നരലക്ഷത്തോളം രൂപ പ്രിന്റിങ്ങിനു മാത്രം വേണം. അവിടെയും ബ്ലോഗേഴ്സിലെ സുമനസ്സുകളുടെ സഹായമുണ്ടായി. പലരും തങ്ങളെക്കൊണ്ടാകുന്ന വിധം ഇരുപതിനായിരവും പതിനായിരവുമൊക്കെയായി പണം അയച്ചു കൊടുത്തു. പ്രിന്റിങ്ങിന്റെ ചുമതല ഏറ്റെടുത്തു കൊണ്ട് ബ്ലോഗേഴ്സായ ജസ്റ്റിന്‍ ജേക്കബിന്റേയും നസീര്‍ കൂടാളിയുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സൈകതം ബുക്സ് മുന്നോട്ടു വന്നു. വിദേശങ്ങളിലിരുന്ന് ചെയ്ത ഗ്രാഫിക്സ്, ലേ ഔട്ടുകള്‍ നിറഞ്ഞ പേജുകള്‍ പ്രസിലേക്ക് അയച്ചു കൊടുക്കുന്നതിന് അരദിവസമാണ് വേണ്ടി വന്നത്. ഇടക്കിടെയുള്ള വൈദ്യുതി തടസ്സവും മറ്റും സൃഷ്ടിച്ച തടസ്സങ്ങള്‍ വേറെയും. ഏപ്രില്‍ പതിനേഴിന് തിരൂരില്‍ നടക്കുന്ന ബ്ലോഗ് മീറ്റില്‍ പ്രസാധനം ചെയ്യേണ്ട മാഗസിന്റെ ആദ്യ പ്രതി പ്രിന്റ് ചെയ്ത് കയ്യില്‍ വാങ്ങുന്നന്നതു വരെ ടെന്‍ഷന് കയ്യും കണക്കുമുണ്ടായിരുന്നില്ലെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ജീവനാഡികളിലൊരാളായ മനോരാജ് പറയുന്നു.

സുവിനീര്‍ നിങ്ങളിലേക്കും
ഒന്നരമാസം കൊണ്ടാണ് ഈയെഴുത്ത് എന്ന മാഗസിന്‍ ഒരുക്കിയത്. ഒന്നരലക്ഷത്തോളം രൂപ ചിലവില്‍ ആകെ ആയിരം കോപ്പി പ്രിന്റ് ചെയ്തു. സാമ്പത്തിക ലാഭം ലക്ഷ്യമിടാത്തതു കൊണ്ടു തന്നെ നൂറു രൂപയ്ക്ക് സുവിനീര്‍ വിതരണം ചെയ്യാനാണ് എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. ഏപ്രില്‍ പതിനേഴിന് തിരൂര്‍ നടന്ന ബ്ലോഗ് മീറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോപ്പികള്‍ വിതരണം ചെയ്തു വരുന്നു. കൂട്ടത്തില്‍ ബ്ലോഗുകളെപ്പറ്റി കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കും പുസ്തകസ്നേഹികള്‍ക്കും ഇത് വിതരണം ചെയ്യാനും എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. സുവിനീറിന്റെ വിലയായ നൂറു രൂപയും V.P.P, Courier ചാര്‍ജ് ആയ അമ്പത് രൂപയും നല്‍കിയാല്‍ പുസ്തകം ലഭ്യമാകും. V.P.P ആയി ആവശ്യമുള്ളവര്‍ പോസ്റ്റല്‍ അഡ്രസ്സ് link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയില്‍ ചെയ്യുകയോ, 9447814972 (മനോരാജ്) എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ മതി.

ബ്ലോഗുകളെപ്പറ്റി സാധാരണക്കാര്‍ അടക്കമുള്ളവര്‍ മനസ്സിലാക്കട്ടെയെന്നും അതുവഴി കഴിവുള്ള കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നു വരട്ടെയെന്നുമാണ് എഡിറ്റര്‍മാരുടെ ഒരേ സ്വരത്തിലുള്ള അഭിപ്രായം. മാത്രമല്ല, നേരിട്ടു കാണാത്ത എഡിറ്റര്‍മാര്‍ ഒരുമിച്ചു കൂടി, ലോകത്ത് പല കോണുകളിലിരുന്ന് തയ്യാറാക്കിയ, ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ സുവിനീര്‍ നമ്മുടെ പുസ്തകശേഖരത്തെ അലങ്കരിക്കുമെന്ന് തീര്‍ച്ച.

മാഗസിന്റെ എഡിറ്റോറിയല്‍, ഇന്‍ഡക്സ് പേജുകള്‍

Blog Magazinehttp://www.scribd.com/embeds/57279555/content?start_page=1&view_mode=list&access_key=key-1o1jhag2pbtjxrlq2ylo(function() { var scribd = document.createElement(“script”); scribd.type = “text/javascript”; scribd.async = true; scribd.src = “http://www.scribd.com/javascripts/embed_code/inject.js”; var s = document.getElementsByTagName(“script”)[0]; s.parentNode.insertBefore(scribd, s); })();

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ബ്ലോഗ് ന്യൂസ്, വാര്‍ത്ത, വാര്‍ത്തകള്‍. Bookmark the permalink.

62 Responses to മലയാളത്തിലെ ആദ്യ ബ്ലോഗ് സുവിനീര്‍ പുറത്തിറങ്ങി

 1. ഇതിന്റെ പിന്നിലുള്ള പലരുടേയും അധ്വാനം വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാകുന്നതല്ല. അതുകൊണ്ടു തന്നെ പുസ്തകത്തിന് വിലയിടുക സാധ്യവുമല്ല. ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഒരു പുസ്തകമൊരുക്കുക. എക്കാലവും സൂക്ഷിച്ചു വെക്കാനാകുന്ന ഒരോര്‍മ്മ പുസ്തകം തയ്യാറാക്കാനാവുക. മൂന്ന് സുവിനീറുകള്‍ക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. ദാ അതില്‍ രണ്ടെണ്ണം പത്താം ക്ലാസ് ഗണിതശാസ്ത്രപുസ്തകത്തിനൊപ്പം. [im]http://1.bp.blogspot.com/-ZePpohLNEYE/TgktF-LqtKI/AAAAAAAAAtg/yNVxrMG4NJo/s400/IMG_1608.JPG[/im]

 2. നല്ല പ്രവർത്തനം. അഭിനന്ദനം.

 3. ഈയെഴുത്തിന്റെ പിന്നണി പ്രവർത്തകർക്ക് എല്ലാം അഭിനന്ദനങ്ങൾ…

 4. ഈയെഴുതിനു ആശംസകള്‍ …………
  പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ 🙂

 5. “ഈയെഴുത്ത്”, എന്താണ് ബ്ലോഗെന്നും ബ്ലോഗുകളില്‍ എന്താണ് സംഭവിക്കുന്നതെന്നും അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു തെളിവായി കാട്ടിക്കൊടുക്കാനാകുന്ന ഒരു ചരിത്രസൃഷ്ടിയായി
  കാലം എന്നും വാഴ്ത്തട്ടെ!

 6. ശ്രീ says:

  അഭിനന്ദനങ്ങള്‍!

 7. അണിയറക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു..എല്ലാ വിധ ഭാവുകങ്ങളും.

 8. ഹരിമാഷെ നല്ലൊരു പരിചയപ്പെടുത്തൽ. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ.

 9. ഹരിമാഷെ നന്നായി.

  ഒരു കാര്യം പറയട്ടെ.
  ജസ്റ്റിന്‍ ജേക്കബ് ബ്ലോഗറല്ല കേട്ടൊ.

 10. “ഈയെഴുത്തി”നു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.

 11. MyDreams says:

  അഭിനന്ദനങ്ങള്‍!

 12. ഈ വിശദീകരണ പോസ്റ്റ് വളരെയധികം ഇഷ്ടപ്പെട്ടു.ഈയെഴുത്തിനെക്കുറിച്ചുള്ള വിലപ്പെട്ട ഒരവലോകനം തന്നെയായി ഈ ലേഖനം.അഭിനന്ദനങ്ങൾ .

 13. ഹരി സാറിന്റെ ഇമെയില്‍ id പറഞ്ഞുതരൂ

 14. നന്നായി………. ആശംസകള്‍

 15. MyDreams says:

  ജസ്റ്റിന്‍ ജേക്കബ് ഒരു ബ്ലോഗ്ഗര്‍ ആണ് എന്ന് ഹരിമാഷ്‌ തെറ്റി ധരിച്ചത് ആവാം
  എന്നാലും ഒരു ബ്ലോഗ്ഗര്‍ എന്ന് പറയുന്നത് അത്ര മാത്രം മോശം ആണ് എന്ന് ഇപ്പൊ ആണ് മനസിലായത്

 16. ബ്ലോഗുകളും അതേ പോലെയുള്ള സോഷ്യൽ മീഡിയകളിലും പ്രവൃത്തിക്കുന്നവർ അച്ചടി മാദ്ധ്യമത്തിന്റെ പ്രഭയിലേക്ക് തിരിച്ച് പോകേണ്ടവരല്ല. ഈ മാദ്ധ്യമത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ജനകീയമാക്കാനുമാണു ശ്രമിക്കേണ്ടത്.

  എങ്കിലും ഈ പ്രയത്നത്തിനു ഭാവുകങ്ങൾ

 17. ഇവിടെയും അദ്ധ്യാപകർക്ക് അഭിമാനിക്കാം.
  ഒരദ്ധ്യാപകനായ ശ്രീ എൻ ബി സുരേഷ് തന്നെ ആയിരുന്നല്ലോ ചീഫ് എഡിറ്റർ.

 18. Manoraj says:

  വളരെ പ്രസക്തവും മനോഹരവുമായ ഒരു ലേഖനം.

 19. bhama says:

  അഭിനന്ദനങ്ങള്‍!

 20. വളരെ വിശദമായി പരിചയപ്പെടുത്തി, വ്യത്യസ്ഥമായ നിരവധി വിഭങ്ങൾ അതാത് ബ്ളൊഗിന്റെ ലിങ്കോടുകൂടി പരിചയപ്പെടുത്തുന്ന ഈ സ്മരണിക ബൂലോകചരിത്രത്തിൽ തന്നെ ഒരു നാഴികക്കാല്ലാകട്ടെ….
  പിന്നണിപ്രവർത്തകർക്ക് ആശംസകൾ….

 21. നല്ലൊരു വിവരണം തന്നെയായി ഈ ലേഖനം. ബ്ലോഗിനെക്കുറിച്ചുള്ള ഒരു ഓര്‍മ്മ പുസ്തകം തന്നെയായിരിക്കും ഇതെന്നു തോന്നുന്നു വിവരണങ്ങളില്‍ നിന്ന്.
  ലേഖനം ഭംഗിയായിരിക്കുന്നു.

 22. jayanEvoor says:

  നന്നായി.
  ഈ സംരംഭത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.

  കൂടുതൽ മലയാളികൾ ബ്ലോഗിംഗ് രംഗത്തേക്കു വരട്ടെ എന്നാഗ്രഹിക്കുന്നു!

 23. ഒരു പാട്ട് പാടി എന്ന് വച്ച് ആസ്ഥാന ഗായകന്‍ ആകുമോ My Dreams.

 24. ShahnaNizar says:

  ഹരിമാഷേ,വിശദീകരണത്തിന് നന്ദി. ഈയെഴുത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍.

 25. “ഗ്രൂപ്പ് തിരിഞ്ഞ് വിവിധ ബ്ലോഗുകള്‍ സന്ദര്‍ശിച്ച് അവിടെ നിന്നെല്ലാം മികച്ചവ ശേഖരിച്ച് ഒരു ബ്ലോഗിലേക്കെത്തിച്ചു. എല്ലാവരും കൂടി ചര്‍ച്ചകള്‍ നടത്തി. ഫോണ്ട് കണ്‍വെര്‍ഷനും പ്രൂഫ് റീഡിങ്ങും ചിത്രം വരയും ലേഔട്ടുമെല്ലാം വിവിധ കോണുകളില്‍ നിന്ന് ഏകോപിപ്പിക്കപ്പെട്ടു.”
  അപ്പോള്‍ അതാണ് കാര്യം!
  വെറുതേയല്ല, രണ്ടുമൂന്നാഴ്ചകളായി ഹരിമാഷിന്റെ അസാന്നിദ്ധ്യം ബ്ലോഗില്‍ അനുഭവപ്പെട്ടത്. ഇതിന്റെ തെരയ്ക്കിലായിരുന്നു, അല്ലേ..?

 26. കാലം ആവശ്യപ്പെടുന്ന ഒരു പ്രസിദ്ധീകരണം…അണിയറ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍!ഒരു കോപ്പി ഉടനെ കിട്ടുമോ?

 27. Anjana says:

  Mathsblog- ല്‍ ഗണിതവുമായി ബന്ധപ്പെട്ട തമാശക്കഥകളോ, ഗണിതത്തിന്റെ ചരിത്രത്തില്‍ നിന്നുള്ള കൌതുകമുണര്‍ത്തുന്ന നുറുങ്ങുകളോ side box – ല്‍ കാണാന്‍ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊടുത്തിട്ടുള്ള മുട്ടവിലപ്പട്ടിക കണ്ടപ്പോള്‍ ചിരിവന്നെങ്കിലും സാംഗത്യം മനസ്സിലായില്ല!

 28. @ കാട്ടിപ്പരുത്തി – അച്ചടി മാദ്ധ്യമത്തിന്റെ പ്രഭയിലേക്ക് തിരിച്ച് പോകുകയല്ല(തിരിച്ച് പോകാൻ ബ്ലോഗർമാർ വന്നത് അവിടന്നല്ലല്ലോ) ചെയ്തത്. മറിച്ച് അച്ചടി മാദ്ധ്യമം മാത്രം വായിക്കുകയും ഇന്റർനെറ്റ് സൌകര്യങ്ങൾ കാര്യമായി ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന മലയാളം വായനക്കാർക്കിടയിലേക്ക് ഇങ്ങനെ ഒരു കൂട്ടം എഴുത്തുകാർ ഉണ്ട് അവരുടെ ലേഖനങ്ങൾ ഇന്റർനെറ്റിലെ ഇന്നിന്ന സ്ഥലങ്ങളിൽ കിടക്കുന്നുണ്ട് എന്ന് അറിയിക്കുക എന്ന ഉദ്ദേശത്തൊടെ തന്നെ ചെയ്ത ഒരു കാര്യമാണിത്. താങ്കൾ പറഞ്ഞതുപോലെ …

  ‘ഈ മാദ്ധ്യമത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ജനകീയമാക്കാനും ശ്രമിക്കുക‘ തന്നെയാണ് ഈ പ്രവർത്തിയിലൂടെ ചെയ്തിരിക്കുന്നത്.

 29. കിട്ടി ബോധിച്ചു !!
  :))

 30. ഈയെഴുത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍..

 31. ഹരിമാഷിന് ഒരു ഹാറ്റ്സോഫ്

 32. വയിച്ചു
  ഒരെണ്ണം സ്വന്തമാക്കണമെന്നുണ്ട്

 33. വയിച്ചു
  ഒരെണ്ണം സ്വന്തമാക്കണമെന്നുണ്ട്

 34. അഭിനന്ദനങ്ങൾ.

 35. Kudos to the blog magazine. This post has given me more encouragement to work in my blog. Presently I am working on the Std x new English text book.
  inviting more readers and followers.

  Augusta Vimla Vincent
  English Blog Vypin Cluster

 36. “ഇപ്പോള്‍ കൊടുത്തിട്ടുള്ള മുട്ടവിലപ്പട്ടിക കണ്ടപ്പോള്‍ ചിരിവന്നെങ്കിലും സാംഗത്യം മനസ്സിലായില്ല!”
  മുട്ടവില തമാശയ്ക്ക് കൊടുത്തതല്ല, അഞ്ജന.
  സ്കൂളുകളില്‍ കഴിഞ്ഞവര്‍ഷം മുതല്‍ കുട്ടികള്‍ക്ക് നല്കുന്ന മുട്ടയുടെ വില നമക്കലിലെ വിലയായാണ് ശരാശരി എടുക്കുന്നത്. സ്കൂളുകള്‍ക്കും എഇഒ ഓഫീസുകള്‍ക്കും ഇത് അത്യാവശ്യമാണ്.

 37. Manmohan says:

  ഈയെഴുത്ത് പേരു കൊണ്ടു തന്നെ വ്യത്യസ്തത പുലര്‍ത്തുന്നു. E-എഴുത്ത് അതു പോലെ തന്നെ വ്യത്യസ്തയുള്ളതായിരിക്കുമെന്നു കരുതുന്നു. മാഗസിന്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നു. പിന്നണിയാളുകള്‍ക്ക് അഭിനന്ദനങ്ങള്‍.

 38. Anjana says:

  നിസാര്‍ സാര്‍ , മുട്ടവിലപ്പട്ടികയെക്കുറിച്ച് ഇങ്ങനെയൊരു കാര്യം മനസ്സിലാക്കിയിരുന്നില്ല. സ്കൂള്‍ മേഖലയിലെ എന്തെല്ലാം കാര്യങ്ങളിലാണ് നിങ്ങളുടെ കണ്ണും കാതും ചെന്നെത്തുന്നത് എന്നോര്‍ത്ത് അത്ഭുതം തോന്നുന്നു. ഒപ്പം, ഗണിതത്തില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ അതിവേഗം ദരിദ്രമായിപ്പോകുകയോ നിലച്ചുപോകുകയോ ചെയ്യുന്നല്ലോ എന്നൊരു സങ്കടവും!

 39. “ഗണിതത്തില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ അതിവേഗം ദരിദ്രമായിപ്പോകുകയോ നിലച്ചുപോകുകയോ ചെയ്യുന്നല്ലോ എന്നൊരു സങ്കടവും!”
  സങ്കടം ഞങ്ങള്‍ക്കുമുണ്ട്!!
  ഗണിത തത്പരര്‍ക്ക് നെറ്റ് പരിജ്ഞാനം കുറവ്..
  നെററ് പരിജ്ഞാനമുള്ളവര്‍ക്കോ..ഗണിതതാത്പര്യക്കുറവ്.
  പക്ഷേ..ശരിയാകും. അതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നു.
  ശുഭാപ്തി വിശ്വാസം വേണമല്ലോ..!
  മികവുറ്റ ഗണിതലേഖനങ്ങള്‍ തരാന്‍ കഴിവുള്ള അഞ്ജനയെപ്പോലുള്ളവരുടെ പിന്‍തുണ പ്രതീക്ഷിക്കുന്നു.

 40. ഈയെഴുത്ത് സുവിനീറിനെക്കുറിച്ചറിയാന്‍ അധ്യാപകര്‍ ഞങ്ങളേയും വിളിക്കുന്നുണ്ട്. ഇതേക്കുറിച്ചെല്ലാം കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനായുള്ള ഫോണ്‍ നമ്പര്‍ പോസ്റ്റില്‍ത്തന്നെ നല്‍കിയിട്ടുണ്ട്. നോക്കുമല്ലോ.

 41. മലയാളം ഒന്നാംഭാഷ: ഐ.ടിക്ക് സമയം കുറയ്ക്കില്ല

  തിരുവനന്തപുരം: ഐ.ടിയുടെ സമയം വെട്ടിക്കുറയ്ക്കാതെതന്നെ മലയാളം ഒന്നാംഭാഷയായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ ഉത്തരവായി. രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പോ ഉച്ചയ്ക്കുള്ള ഇടവേളസമയത്തോ സ്‌കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ മലയാളത്തിന് സമയം കണ്ടെത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം ഇങ്ങനെ കണ്ടെത്തുന്ന അധിക പീരിയഡുകള്‍ തസ്തിക നിര്‍ണയത്തിന് കണക്കാക്കില്ല.

  പത്താംക്ലാസ് വരെയാണ് മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടത്. കന്നട, തമിഴ് മാതൃഭാഷയുള്ള ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അവരവരുടെ മാതൃഭാഷ തന്നെ ഒന്നാംഭാഷയായി പഠിക്കാം. അതേസമയം അവര്‍ രണ്ടാംഭാഷയായി മലയാളം പഠിക്കണം. ഓറിയന്‍റല്‍ സ്‌കൂളുകളിലും ഈ സംവിധാനം തുടരാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 42. kilithattu says:

  good

 43. bean says:

  സ്വാഗതാര്‍ഹമായ തീരുമാനം

 44. Afthab says:

  വളരെ മികച്ച പ്രവര്‍ത്തനങ്ങളിലൊന്നാണിത്. തികച്ചും അഭിനന്ദനാര്‍ഹം.

 45. tim says:

  UBUNDU വില‍ എങ്ങനെയാണ് സിസ്റ്റം CONFIGURATION അറിയാന്‍ കഴിയുക COMMAND തരാമോ

 46. Ashraf A.P. says:

  system configuration അറിയാനുള്ള കമാന്റ്
  sudo lshw

 47. അച്ചടിക്കാന്‍ പോകുന്നതിന് മുന്‍പ് അറിഞ്ഞില്ല. അല്ലെങ്കില്‍ എന്റെ ഏതെങ്കിലും ഒരു സൃഷ്ടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞേനേ.

  അടുത്ത ലക്കത്തിലേക്ക് എന്റെ ഏതെങ്കിലും നല്ലതെന്ന് തോന്നുന്ന ഒരു പോസ്റ്റ് ഉള്‍പ്പെടുത്താമോ?

  ജെ പി വെട്ടിയാട്ടില്‍

 48. SHABEERMON M says:

  mathsblog is always an inspiration to my HISTOBLOG(hssthistory.blogspot.com)…THANKS to the Makers of MATHSBLOG

 49. Srk says:

  waiting for a copy of this souvenir. hope it will be an asset for beginners and also for experts. appreciate your attempt and hard work. thanks……

 50. നന്ദി… ഈ കര്‍മ്മത്തിന്……..

 51. നന്ദി…നന്ദി…നന്ദി…

 52. MATHS BLOG ല്‍ PAGES (HOME OLD DOWNLOADS MELA CAREER LINKS ART TEAM NEWS PYTHON UBUNTU) നു താഴെ LIVE RESULTS വരെയുള്ള TEXT ഉണ്ടാക്കുന്നതെങ്ങനെ

 53. MATHS BLOG ല്‍ PAGES (HOME OLD DOWNLOADS MELA CAREER LINKS ART TEAM NEWS PYTHON UBUNTU) നു താഴെ LIVE RESULTS വരെയുള്ള TEXT ഉണ്ടാക്കുന്നതെങ്ങനെ

 54. സ്പാര്‍ക്ക് ലെ ലീവ് അക്കൗണ്ട്‌ എങ്ങിനെയാണ്‌
  MAINTAIN ചെയ്തു കൊണ്ടുപോകുന്നത്.EL, HPL etc.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s