പത്താം ക്ലാസ് ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍


സ്ക്കൂള്‍ തുറന്നിട്ട് പതിനഞ്ചു ദിവസം തികയുകയാണ് ഇന്ന്. ഇതേ വരെ പല ക്ലാസുകളിലേയും പുസ്തകങ്ങള്‍ പലയിടത്തും കുട്ടികള്‍ക്ക് ലഭിച്ചിട്ടേയില്ല. പത്താം ക്ലാസ് മാത്രമല്ല ഒന്‍പതിലേയും എട്ടിലേയുമെല്ലാം അവസ്ഥ ഇതു തന്നെ. എന്തു കൊണ്ട് പാഠപുസ്തക വിതരണം ഈ വിധത്തിലാകുന്നു? രണ്ടു മാസത്തെ അവധിയുടെ ആലസ്യം വിതരണത്തേയും ബാധിക്കുന്നുണ്ടെന്നാണോ മനസ്സിലാക്കേണ്ടത്? പത്രങ്ങളില്‍ ഇതേക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടും, അധികാരകേന്ദ്രങ്ങള്‍ എന്തുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നില്ല? തുടര്‍ന്നുള്ള വര്‍ഷങ്ങളിലെങ്കിലും ഈ ഗതി മാറിക്കിട്ടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. ഈ വര്‍ഷത്തെ പത്താം ക്ലാസ് ടെക്സ്റ്റ് പുസ്തകങ്ങള്‍ മാറിയെന്നറിഞ്ഞപ്പോള്‍ ആരംഭിച്ച ആവലാതികള്‍ക്ക് പലവിധ കാരണങ്ങള്‍ കൊണ്ട് ഇപ്പോഴും അവസാനമായില്ല. സമയോചിതമായി എസ്.സി.ഇ.ആര്‍.ടി വഴി ലഭിച്ച പാഠപുസ്തകങ്ങളുടെ മലയാളം പതിപ്പുകളുടെ പി.ഡി.എഫുകള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെയധികം പ്രയോജനപ്പെട്ടു. അപ്പോഴും അധ്യാപകര്‍ ഇംഗ്ലീഷ് പതിപ്പുകള്‍ക്കായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇവിടെയും നമ്മുടെ രക്ഷയ്ക്ക് എസ്.സി.ഇ.ആര്‍.ടി എത്തിക്കഴിഞ്ഞു. അതിനുള്ള കടപ്പാട് ആത്മാര്‍ത്ഥമായി രേഖപ്പെടുത്തട്ടെ. താഴെയുള്ള ‘തുടര്‍ന്നു വായിക്കുക‘ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പത്താം ക്ലാസിലെ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Science-I (English Medium) :
Amugham | 01 | 02 | 03 | 04 | 05 | 06 | 07 | 08

Science-II (English Medium) :
Amugham | 09 | 10 | 11 | 12 | 13 | 14 | 15 | 16

Science-III (English Medium) :
Amugham | 01 | 02 | 03 | 04 | 05 | 06 | 07 | 08

Social Science-I (English Medium) :
Amugham | 01 | 02 | 03 | 04 | 05 | 06 | 07 | 08 | 09 | 10 | 11 | 12

Social Science-II (English Medium) :
Amugham | 01 | 02 | 03 | 04 | 05 | 06 | 07 | 08 | 09 | 10 | 11 | 12

Mathematics Part-I (English Medium) :
Amugham | 01 | 02 | 03 | 04 | 05 | 06

Mathematics Part-II (English Medium) :
Amugham | 07 | 08 | 09 | 10 | 11 | Glossary

Information Technology (English Medium) :
AMUGHAM | I | II | III | IV | V | VI | VII | VIII | IX | X | Glossary | Index

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in വാര്‍ത്ത, വാര്‍ത്തകള്‍, വിജ്ഞാനം, Textbook. Bookmark the permalink.

38 Responses to പത്താം ക്ലാസ് ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍

 1. teenatitus says:

  thanks for english medium text books

 2. പലപ്പോഴും നമ്മുടെയെല്ലാം പ്രതികരണ ശേഷി നഷ്ടപ്പെടുന്നതായി തോന്നാതെയില്ല. ബ്ലോഗില്‍ മിക്കവാറും ദിവസങ്ങളില്‍ പതിനയ്യായിരത്തിനു മുകളില്‍ ഹിറ്റുകള്‍ ലഭിക്കാറുണ്ട്. മുപ്പതിനായിരം വരെ ഹിറ്റുകള്‍ ലഭിച്ച ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും നമ്മുടെ അധ്യാപകര്‍ ഒന്നിലും അഭിപ്രായമെഴുതി കാണാറില്ല. പ്രതികരണശേഷിയും വിവേകവും വിവേചന ബുദ്ധിയുമുള്ള അധ്യാപകര്‍ക്ക് ഇത്രമാത്രം തുറന്നെഴുതാനുള്ള സാധ്യതകളുണ്ടായിട്ടും നിശബ്ധരായിരിക്കുന്നതില്‍ ഖേദമുണ്ട്. ദുഃഖമുണ്ട്. വിവിധ വിഷയങ്ങളുടെ ടെക്സ്റ്റ് ബുക്ക് തയ്യാറാക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച നല്ലൊരു ടീം നമ്മുടെ ഒപ്പമുണ്ടായിട്ടും അധ്യാപകര്‍ക്ക് സംശയങ്ങളോ അഭിപ്രായങ്ങളോ ഇല്ലാത്തതു കൊണ്ടുതന്നെ പുതിയ പുതിയ കാര്യങ്ങള്‍ പോസ്റ്റാക്കുന്നതിനു വേണ്ടി സമയം 'പാഴാക്കാന്‍' ഇപ്പോള്‍ മനസ്സനുവദിക്കുന്നില്ല.

  പക്ഷെ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ഊര്‍ജ്ജസ്വലരാകേണ്ടിടത്ത് നമ്മുടെ അധ്യാപക സുഹൃത്തുക്കള്‍ ഊര്‍ജ്ജിതരാവുകയും വേണം. പ്രതികരണശേഷിയില്ലാത്ത ഒരു വിധമായി ഇത്തരം മീഡിയകളിലെങ്കിലും നാം ചിത്രീകരിക്കപ്പെടാതിരിക്കട്ടെ.

  ഇ-ടെക്സ്റ്റ്ബുക്ക് സമയോചിതമായി നല്‍കാന്‍ ദയവുകാണിച്ച എല്ലാവര്‍ക്കും നന്ദി.

 3. ഇംഗ്ലീഷ് മീഡിയം ടെക്സ്റ്റ് പ്രസിദ്ധീകരിച്ച ഗണിത ബ്ലോഗിന് അഭിനന്ദനങ്ങള്‍
  ഇനി ആദ്യ യൂണിറ്റിന്റെ സമഗ്രാസൂത്രണത്തിന്റെ ഇംഗ്ലീഷ് വേര്‍ഷനും സമാന്തരശ്രേണിയിലെ ചോദ്യങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനും പ്രസിദ്ധീകരിക്കണം.
  സമാന്തരശ്രേണിയിലെ ചോദ്യങ്ങളുടെ ഉത്തരവും രണ്ടു ഭാഷയിലും തന്ന് സഹായിക്കണമെന്ന് അറിയിക്കുന്നു. ഇതൊക്കെ തരലല്ലാതെ നിങ്ങള്‍ക്കവിടെ വേറെ പണിയൊന്നുമില്ലല്ലോ. ക്ലാസില്‍ കൊടുക്കാന്‍ കഴിയുന്ന കുറെ നല്ല പ്രവര്‍ത്തനങ്ങളും കൂടി താമസമില്ലാതെ പ്രസിദ്ധീകരിക്കണമന്ന് താഴ്മയോടെ അറിയിക്കുന്നു.
  ഇത്രയൊക്കെ എഴുതിയിട്ടും ഞങ്ങള്‍ പ്രതികരിക്കുന്നില്ല, പ്രതികരിക്കുന്നില്ലാ എന്ന പരാതി പറയരുത് പ്ലീസ്!

 4. പാഠപുസ്‌തകങ്ങളുടെ ഇംഗ്ലീഷ്‌ പതിപ്പുകൂടി ഇവിടെ പ്രസിദ്ധീകരിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക്‌ നന്ദി രേഖപ്പെടുത്തുന്നു.

  ഹരി മാഷ്‌ പറഞ്ഞതിനോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു,.
  എക്‌സ്‌ട്രന്‍സിക്‌ മോട്ടിവേഷന്‍ കുറയുന്നുണ്ടോ എന്നൊരു സംശയം

 5. Babu Jacob says:

  “പ്രതികരണശേഷിയും വിവേകവും വിവേചന ബുദ്ധിയുമുള്ള അധ്യാപകര്‍ക്ക്”
  വെറുതെയാണ് ഹരിസാര്‍ , അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍ . പൊതു വിദ്യാഭ്യാസ മേഖലയുടെ നെടും തൂണുകളായി നില്‍ക്കേണ്ടിയിരുന്ന അധ്യാപകര്‍ അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ ഈ മേഖലയ്ക്കു ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അപചയം സംഭവിക്കുമായിരുന്നോ ? പാഠപുസ്തകത്തിന്റെ കാര്യത്തിലായാലും , എന്തിനു മൂത്രപ്പുരയുടെ കാര്യത്തിലായാല്‍ പോലും ഞങ്ങളുടെ രാഷ്ട്രീയ യജമാനന്മാര്‍ എന്ത് തീരുമാനിക്കുന്നോ അതല്ലാതെ ഞങ്ങള്‍ക്ക് മറിച്ച് യാതൊരു അഭിപ്രായവുമില്ല . ജനാര്‍ദ്ദനന്‍ സാര്‍ പറയുന്നതുപോലെ മാത്സ് ബ്ലോഗുകാര്‍ പുസ്തകവും , മാതൃകാ ചോദ്യങ്ങളും , അധ്യാപക സഹായികളും ഒക്കെ തന്നാല്‍ സമയം കിട്ടുമ്പോള്‍ അതൊക്കെ വായിച്ചു നോക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിരോധവും ഇല്ല .

 6. “പ്രതികരണശേഷിയും വിവേകവും വിവേചന ബുദ്ധിയുമുള്ള അധ്യാപകര്‍ക്ക്…”
  കൊമ്പുകളും തൂവലുകളും തുമ്പിക്കൈകളുമുള്ള പൂച്ചകള്‍ക്ക്…എന്നൊക്കെപ്പറഞ്ഞാല്‍ പിന്നേയും വിശ്വസിക്കാം..!

 7. മുകളില്‍ കൊടുത്തിരിക്കുന്ന Scroll news പത്താം ക്ലാസ് എന്നതിന് പകരം 'പത്താം പ്ളാസ് പരീക്ഷയുടെ 'എന്ന് ഒരു തെറ്റ് കാണുന്നു അത് തിരുത്തുവാന്‍ ശ്രദ്ധിക്കുമല്ലോ ?

 8. Krishnan says:

  Athira & Ananya
  തെറ്റു ചൂണ്ടീക്കാണിച്ചതിനു നന്ദി. തിരുത്തിയിട്ടുണ്ട്

 9. Krishnan says:

  @ Babu Jacob, ഹോംസ്

  സ്വയംവിമര്‍ശനത്തിലൂടെയുള്ള നവീകരണശ്രമം നന്ന്. സ്വയംനിന്ദയിലൂടെയുള്ള അധമബോധമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം

 10. iam ameen.stydying in 10th in THS mananthavady.
  sir how we can get malayalm medium text books

 11. ഏല്ലാം കാണുന്നുണ്ട്. തല്‍ക്കാലം മിണ്ടാതിരുക്കുയാണ്. മൗനം ….. വിദ്വാനും മണ്ടനും ഒരുപോലെ ഭൂഷണം…..

 12. Anjana says:

  പാഠപുസ്തകങ്ങള്‍ മാത്രമല്ല, ബോര്‍ഡും ഓണ്‍ലൈനില്‍ ഉണ്ട്! ഇത് നോക്കൂ.
  LaTex പ്രയോഗിക്കാനും പറ്റും. ( Tools ലെ π ചിഹ്നത്തില്‍ ക്ലിക്കുചെയ്ത് നോക്കുക)

 13. അഞ്ജന,
  വൈറ്റ്ബോര്‍ഡ് ഇഷ്ടായി!!

 14. mmmnt says:

  This is very useful when there is scarcity of English medium books

 15. anoop says:

  valare nannayittundu

  ANOOP
  RHSS RAMANATTUKARA

 16. AFSANA EMMA says:

  HOW CAN I GET I T TEXT BOOK?

 17. @ AFSANA EMMA,

  ഇംഗ്ലീഷ് മീഡിയം ഐടി ടെക്സ്റ്റ് ബുക്ക് കൂടി മുകളിലെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോക്കുക.

 18. nazeer says:

  Teachers Handbooks r not yet published in the net?

 19. chandra S says:

  May I know whether UP school text books can be downloaded from this Blog

 20. Sajith says:

  @hari
  ഒരു അഭിപ്രായം രേഖപ്പെടുത്താന്‍ പോലും മലയാളിക്ക് മടി എന്തു ചെയ്യും ?

 21. Swapna John says:

  ഇംഗ്ലീഷ് മീഡിയമെന്നല്ല പത്താം ക്ലാസ് മലയാളം മീഡിയം ടെക്സ്റ്റ് ബുക്ക് വരെ കുട്ടികള്‍ക്ക് കിട്ടിയിട്ടില്ല. അവരെങ്ങനെ പഠിക്കും. എന്തു പഠിക്കും. ഇത് കുട്ടികളോട് കാട്ടുന്ന അനീതിയാണ്. ഇതിനെതിരെയൊന്നും ആരും എഴുതിക്കണ്ടില്ല.

 22. ഇത് കേരളത്തിലെ സംസ്കാരസമ്പന്നരായ അധ്യാപകരുടെ സംഗമ കേന്ദ്രം മാത്രമല്ല .ഒരു പാട് കുട്ടികള്‍ ഈ ബ്ലോഗില്‍ വരുന്നുണ്ട് .അധ്യാപകരെ മോശക്കാരായി ചിത്രീകരിക്കുന്ന കമെന്റുകള്‍ ആരുതന്നെ പോസ്ടിയാലും അത് സ്പാം ചെയ്യണം .

  പല്ലില്‍ കുത്തി എന്തിനാ ………

  ഇവിടെ വരുന്നാ ആരും ഒരു നേര്ച്ചക്ക് വരുന്നതല്ല ,എന്തെങ്കിലും തടയുമോ എന്ന് നോക്കി തന്നെ വരുന്നത് കിട്ടുന്നത് അടിച്ചു കൊണ്ട് പോകുന്നതില്‍ ആരും അമാന്തം കാണിക്കുന്നില്ലല്ലോ ,അപ്പം തിന്നുന്നില്ലേ കുഴി എണ്ണണോ ??

  വല്ല വര്‍ഗീയവാദികളോ പൊട്ടന്‍ മാരോ വന്നാല്‍ അവരെ ഒന്നിച്ചു ആക്രമിച്ചു നമുക്ക് ഓടിക്കാം.

  നമുക്ക് സീ ബീ എസ്സി ക്ക് എതിരെ പോസ്ടിടാം ധര്‍ണ നടത്താം പടിപ്പു മുടക്കി സമരം നടത്താം എന്നിട്ട് അതെല്ലാം പൂട്ടിക്കണം പിന്നെ എല്ലാവരും നമ്മുടെ കാലിന്‍ ചുവട്ടില്‍ തന്നെ ഉണ്ടാകുമല്ലോ .അപ്പോള്‍ കുറച്ചു കൂടെ ഉറക്കെ കൂര്‍ക്കം വലിക്കാം

  അണി ചേരൂ വാധ്യാന്‍ മാരെ ഇതിലേ….

  മലയാളം പഠിക്കൂ -മലയാളം മാത്രം പഠിക്കൂ

  ഇംഗ്ലീഷ് മീഡിയം പാഠപുസ്തകം ഉണ്ടാക്കിയ മാശന്‍ മാരെ മലയാളികള്‍ക്ക് വേണ്ടി നാല് തെറി വിളിക്കുന്നു #@%^&^^ &&^^%%

  ജയ് മലയാളി

 23. GENIUS says:

  A splendid performance!

 24. N.Sreekumar says:

  This comment has been removed by the author.

 25. N.Sreekumar says:

  മാതൃഭാഷയായതുകൊണ്ട് മലയാളം പഠിക്കണം.കുറഞ്ഞത് ഏഴു പീരീയഡ്.
  ഹിന്ദി ദേശീയഭാഷയാണ്.പക്ഷേ മൂന്നു പിരിയഡ് മാത്രം.
  ഇംഗ്ലീഷ് അന്തര്‍ദേശീയഭാഷയാണ്.അഞ്ചു പിരിയഡ്.
  പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല.
  കഥാപ്രസംഗകലയില്‍, മകന്റെയത്ര (പ്രൊഫ.വസന്തകുമാര്‍ സാംബശിവന്‍-കാഥികന്‍) വിദ്യാഭ്യാസമില്ലാതിരുന്ന വി.സാംബശിവന്‍ തന്നെയാണ് ചക്രവര്‍ത്തി.

 26. std 10 teachers handbook site ethanu

 27. teenatitus says:

  ഇംഗ്ലീഷ് handbook http://englishcouncil.webs.com/ ഈ സൈറ്റില്‍ ഉണ്ട്

 28. chandra S says:

  UPschool teachers handbook site ethanu

 29. govind says:

  പത്താം ക്ലാസിലെ മലയാളം മീഡിയം ഹാന്റ് ബൂക് എല്ലാ വിഷയങ്ങളും മാത്സ് ബോഗിൽ ഇടുകയും അതിന്റെ ലിങ്കോ സൈറ്റ് വിലാസമോ പ്രസിധികരിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്നു ഗോവിന്ദ് ഹാന്റ് ബൂക്ക് ഇല്ലാതെ കുട്ടികൽക്ക് എല്ലാ വിവരങ്ങളും പറഞ്ഞു കൊടുക്കാൻ സാധികുന്നില്ല. ഉടൻ തന്നെ പ്രസിധികരിക്കണമെന്നു താഴ്മയായി അപേക്ഷിക്കുന്നു

 30. govind says:

  http://englishcouncil.webs.com/ ഈ സൈറ്റില്‍പത്താം ക്ലാസിലെ ഇംഗ്ലീഷ് ഹാന്റ് ബുക്കു പോലും ഇല്ല പ്ലീസ് സേന്റ് സൈറ്റ് അഡ്രസ് എല്ലാ വിഷയങ്ങളുടേ കൂടി അയയ്ക്കണം 

 31. Arunbabu says:

  10 TH ENGLISH TEXT BOOK PALA KUTTIKALKKUM KITTIYITTILLA.JULY AVARAYITTUM ORU PARIHARAM ELLA.SAKTHAMAYA PRETHISHEDAM ARIYIKKUNNU.

 32. Arunbabu says:

  psc studentsinu venda problems maths blogil start cheythukoode

 33. sir how we can get malayalm medium text books of 10th class

 34. please tell, std 10 teachers hand books site ethanu

 35. please tell ,std 10 teachers handbook site ethanu?

 36. മാത്ത്സ്‌ ബ്ലോഗ്‌ ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.ബ്ലോഗിലെ ഏറ്റവും പുതിയ കാര്യങ്ങള്‍ ആദ്യം എത്തുന്നതു മാത്ത്സ്‌ ബ്ലോഗിലാണല്ലോ?പത്താം ക്ലാസിലെ പാഠ പുസ്തകങ്ങള്‍ ഇത് വരെയും പല സ്കൂളിലെയും കുട്ടികള്‍ക്ക് കിട്ടിയിട്ടില്ല.ഓണ്‍ലൈന്‍ ആയി പുസ്തകം നല്‍കിയത് കൊണ്ട് ധാരാളം കുട്ടികള്‍ക്ക് സമയത്തിന് പഠിച്ചു തുടങ്ങാന്‍ പറ്റി.ഇതേ പോലെ വിവിധ ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളുടെ ഹാന്റ് ബുക്കുകള്‍ കൂടെ മാത്സ് ബോഗിൽ ഇടുകയോ അതിന്റെ ലിങ്കോ സൈറ്റ് വിലാസമോ നല്‍കിയാല്‍ കൊള്ളാമായിരുന്നു. ഹാന്റ് ബൂക്ക് ഇല്ലാതെ കുട്ടികൽക്ക് എല്ലാ വിവരങ്ങളും പറഞ്ഞു കൊടുക്കാൻ സാധികുന്നില്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s