കെമിസ്ട്രി

പദാര്‍ത്ഥങ്ങളുടെ ഘടനയേയും, ഗുണങ്ങളേയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാര്‍ഥങ്ങളുമായുള്ള പ്രവര്‍ത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസതന്ത്രം. അതുപോലെ വിദ്യാര്‍ത്ഥികളുടെ ഗുണവും അവരുടെ പഠനനിലവാരവുമെല്ലാം മനസ്സിലാക്കി എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ അല്പം രസവും തന്ത്രവും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഒരു കയ്യെഴുത്തു പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പാണ് ഇതോടൊപ്പമുള്ളത്. ജി.വി.എച്ച്.എസ് എസ് ചോറ്റാനിക്കരയില്‍ നിന്നും കിരണ്‍ബേബി എന്ന അധ്യാപകനാണ് ഇത് മാത്​സ് ബ്ലോഗിലേക്ക് അയച്ചു തന്നത്. ശാസ്ത്രവിഭാഗം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ അംഗമായ പി.പി.ബെന്നി സാറാണ് ഈ പി.ഡി.എഫ് പുസ്തകത്തിന്റെ രചയിതാവ്. തന്റെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ 21 പേജുള്ള കയ്യെഴുത്ത് പ്രതിയിലുള്ളത്. രസതന്ത്രവുമായി ബന്ധപ്പെട്ട ഈ ടിപ്സു് പരീക്ഷയ്ക്കു തയ്യാറെടുത്ത കുട്ടികള്‍ക്ക് ഒരു ഓര്‍മ്മ പുതുക്കലിന് സഹായകമാകും. അതൊടൊപ്പം തന്നെ ഇതു വരെ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ഗണിതചോദ്യപേപ്പറുകളെല്ലാം സമാഹരിച്ചു കൊണ്ട് ജോണ്‍ സാര്‍ തയ്യാറാക്കിയ ഒരു സിപ്പ് ഫയലും താഴെ നല്‍കിയിരിക്കുന്നു. നോക്കുമല്ലോ.

Click here to Download the Chemistry Notes
Prepared by P.P Benny

ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ SSLC രസതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക Sent by Nazeer V.A

About hariekd

It is a movement from kerala High school teachers.
This entry was posted in വിജ്ഞാനം, ശാസ്ത്രം, chemistry, Maths X, SSLC Revision. Bookmark the permalink.

30 Responses to കെമിസ്ട്രി

  1. JOHN P A says:

    രസതന്ത്രപഠനസഹായി നോക്കി. വിശദമായിട്ട് വായിച്ചില്ല. ഇത്തരം ഒരെണ്ണെം രസതന്ത്രത്തിന് അനിവാര്യമാണ്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന വിഷയമാണിത് . ഞാന്‍ ഒരു പ്രിന്റെടുത്ത് ടീച്ചറിന് കൊടുക്കാന്‍ തീരുമാനിച്ചു. നന്ദി ബെന്നി സാര്‍

  2. Free says:

    ഇന്നത്തെ പോസ്റ്റ്‌ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി .
    മാത്സ് ബ്ലോഗ്‌ വീണ്ടും ലക്ഷ്യങ്ങളിലെയ്ക്ക് മടങ്ങി വന്നിരിക്കുന്നു .
    ശമ്പളം കണക്കുകൂട്ടാന്‍ അറിയാത്തവര്‍ക്ക് ഇത്രയധികം ബഹുമാനം കൊടുക്കേണ്ടതില്ല .
    പരീക്ഷാക്കാലങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുക .
    നന്ദി ബെന്നി സാര്‍ .

  3. എല്ലാ വിഷയങ്ങളുടേയും ആര്‍ട്ടിക്കിളുകള്‍ അടുത്ത വര്‍ഷം നല്‍കണമെന്നു വിചാരിക്കുന്നു. ഹിന്ദി, ബയോളജി എന്നിവയൊഴികെ മറ്റെല്ലാ വിഷയങ്ങളിലും ഈ വര്‍ഷം എസ്.എസ്.എല്‍‍.സി പഠനസഹായികളോ ചോദ്യപേപ്പറുകളോ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. അടുത്ത വര്‍ഷം നമുക്ക് എല്ലാ വിഷയങ്ങളുടേയും പഠനക്കുറിപ്പുകളും ചോദ്യപേപ്പറുകളും നല്‍കാന്‍ എല്ലാ അധ്യാപകരും സഹായിക്കുമല്ലോ.

    പഠനക്കുറിപ്പുകള്‍ക്ക് ബെന്നി സാറിന് നന്ദി. ഒന്നാം ഭാഗത്തിന്റെ പി.ഡി.എഫ് ഉണ്ടായിരുന്നെങ്കില്‍ അതു കൂടി അയച്ചു തരണം.

  4. അടുത്ത തവണ ഇതൊക്കെ കുറച്ചൂടെ നേരത്തേ കൊടുക്കണേ..!അതെങ്ങനാ, ശമ്പളം വന്ന് തലയില്‍ കേറിയപ്പോള്‍ മാഷുമ്മാര്‍ക്ക് വേറേയെന്തിനാ നേരം?
    ടീമിലേക്ക് വിവിധ വിഷയങ്ങളില്‍ വിദഗ്ധരായവരേക്കൂടി ചേര്‍ത്ത് മാത്​സ് ബ്ലോഗിന്റെ വിപുലീകരണം വേണം.
    (പേരും മാറ്റാം).

  5. അയ്യോ..ഈ ബെന്നിമാഷിന്റെ കൈയ്യക്ഷരം..!
    ചെറുപ്പത്തിലേ കോപ്പിയെഴുതിയിട്ടുണ്ടാകില്ല, അല്ലേ?
    ഡിപിഇപി വരുന്നതിനുമുമ്പല്ലേ മാഷ് പഠിച്ചിരുന്നത്?

  6. bhama says:

    രസതന്ത്രപഠനസഹായി തയ്യാറാക്കി തന്ന ബെന്നി സാറിന് നന്ദി.

  7. Swapna John says:

    കെമിസ്ട്രി പഠിപ്പിക്കുന്നില്ല. എങ്കിലും ചില കുട്ടികളോട് ഈ നോട്സ് കൂടി നോക്കണമെന്ന് പറഞ്ഞിട്ടുണ്ട്.
    നന്ദി ബെന്നി സാര്‍

  8. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമാവും………
    ബെന്നി സാറിനും ജോണ്‍ സാറിനും നന്ദി – ഒപ്പം അഭിനന്ദനങ്ങളും.
    ശ്രീജിത്ത്മുപ്ലിയം

  9. mpekm says:

    ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടത്താതെ ഫണ്ട് ലാപ്സാക്കിക്കളഞ്ഞിട്ടും പ്രതികരിക്കാന്‍ തയ്യാറാകാത്ത എറണാകുളത്തെ ഐടി മാഷമ്മാരേ, കുട്ടികളോട് ചെയ്യുന്ന വഞ്ചന നിങ്ങളറിയുന്നുണ്ടോ? വര്‍ഷം 15000 രൂപയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കിട്ടി ലാബ് മേന്മയുള്ളതായാല്‍ ആര്‍ക്കാണ് ഗുണം? കുട്ടികള്‍ക്കല്ലേ? മൂലയ്ക്ക് കൂനകൂട്ടിയ കമ്പ്യൂട്ടറുകള്‍ കേടു തീര്‍ക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക്? കമ്പ്യൂട്ടര്‍ ലാബില്‍ നിങ്ങളുടെ ഔദാര്യം കാത്ത് ഒരു കമ്പ്യൂട്ടര്‍ മൌസില്‍ തൊടാന്‍ കാത്തു നില്‍ക്കുന്ന കുട്ടികളുടെ മുഖം നിങ്ങളോര്‍ത്തിട്ടണ്ടോ? സര്‍ക്കാരിന്റെ ഫണ്ടാണത്. അല്ലാതെ ആരുടേയും കുടുംബസ്വത്തില്‍ നിന്നല്ല അതെടുത്ത് തരുന്നത്. നമുക്ക് കിട്ടേണ്ടതായിരുന്നു അത്. ഉപയോഗിച്ചില്ലെങ്കില്‍ ലാപ്സാകുന്നത്. ഐടി നേതാക്കളുടെ ഉഴപ്പില്‍ എറണാകുളത്ത് നഷ്ടമായത് രണ്ട് ഹാര്‍ഡ് വെയര്‍ ക്ലിനിക്കാണ്, ലാപ്ടോപ്പും നെറ്റുബുക്കും വില്പനക്കാരേ. എന്തുണ്ട് നിങ്ങള്‍ക്ക് മറുപടി പറയാന്‍.

  10. This comment has been removed by the author.

  11. teenatitus says:

    john sir ,
    i can't open mathematics questions .

  12. പ്രിയ ബെന്നി സാര്‍
    എട്ടാം ക്ലാസ്സു കാര്‍ക്കും വേണം…
    പ്രജ്വല്‍ വിനോദ് ജി.വി.എച്ച്.എസ്.എസ്
    ചോറ്റാനിക്കര

  13. bhama says:

    @ ടീന ടീച്ചര്‍
    ജോണ്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ സിപ്പ് ഫയലായാണ് ചേര്‍ത്തിരിക്കുന്നത്. അത് ഡൗണ്‍ലോഡ് ചെയ്തെടുക്കുക. Revision packages.tar.gz എന്ന ഫയലാകും അത്. ആ ഫയലില്‍ Right click ചെയ്ത് വരുന്ന വിന്‍ഡോയ്ല്‍ extract here ല്‍ ക്ലിക്ക് ചെയ്യുക. Revision packages എന്ന പേരില്‍ ഒരു പുതിയ ഫോള്‍ഡര്‍ ഇപ്പോള്‍ കാണാം. ഈ ഫോള്‍ഡറിനുള്ളില്‍ ചോദ്യപേപ്പറുകള്‍ പി ഡി എഫ് ഫയലുകളായി ചേര്‍ത്തിട്ടുണ്ട്. ഈ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കാം. (ഇത് തുറക്കുന്നതിന് പി ഡി എഫ് വ്യൂവറുകള്‍ വേണം. സ്ക്കൂള്‍ ലിനക്സില്‍ അതുണ്ട്. വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ പി ഡി എഫ് വ്യൂവര്‍ ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായിവരും)

  14. എന്റെ കിളിചെപ്പു എന്നാ ബ്ലോഗില്‍ കേരളത്തിലെ അധ്യാപകരുടെ സ്വന്തം ബ്ലോഗ്‌ അയ മത്സ് ബ്ലോഗേ പഠന സഹായികള്‍ എന്റെ ബ്ലോഗില്‍ കുടി ചെര്കട്ടെ?

  15. USHUS says:

    രസകരമായി രസതന്തം കുറിപ്പാക്കിയ ബെന്നി മാഷിന് നന്ദി. ഒപ്പം ഒരു പരാതിയും, ഇത് ടൈപ്പ് ചെയ്ത് നന്നാക്കാമായിരുന്നു.

  16. nazeer says:

    @ Benny sir
    Have u seen the THSLC Chemistry Qn: Paper published in mathsblog?
    How was it?
    Expecting u r comments…
    Nazeer

  17. teenatitus says:

    This comment has been removed by the author.

  18. teenatitus says:

    benny sir,nazeer sir
    good attempt…

  19. nazeer says:

    @teena
    Thanks
    Try to solve the THSLC Chemistry paper….Definetly it will help u. Every one knows what happened in Physics…

  20. SETHU says:

    can any one answer the T H S L C Chemistry question paper submitted by Nazeer sir
    plz try it ,it is Definetly usefull……………….

  21. SETHU says:

    All the best for those who are preparing for Chemistry exam….
    by
    SETHU

  22. (വിഷയേതരം)

    പരീക്ഷാച്ചൂട് ഇല്ലാത്തവര്‍ക്കായി (മാത്രം!) ഒരു പസില്‍ മേള.

    തുടക്കം ഇവിടെ .

    — ഫിലിപ്പ്

  23. YOU SHOULD GIVE NOTES ALSO TO THE VARIOUS LESSONS OF CHEMISTRY IN XTH CLASS BECAUSE THUKULAK REFORMS OF SOME HM MAY CAUSE HARDSHIPS TO SOME PHYSICSLSCIENCE TEACHER DUE TO NOT TEACHING CHEMISTRY TILL NOW AND SUDDENLY THEY WERE POSTED TO XTH STANDARD ONLY

    BENNY JOSEPH
    HSA SARVAJANAHSS PUTHUCODE

  24. is there any chance of getting the question papers and notes in english…???it is getting really hard to translate it by ourselves..!!

  25. alwin says:

    ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടത്താതെ ഫണ്ട് ലാപ്സാക്കിക്കളഞ്ഞിട്ടും പ്രതികരിക്കാന്‍ തയ്യാറാകാത്ത എറണാകുളത്തെ ഐടി മാഷമ്മാരേ, കുട്ടികളോട് ചെയ്യുന്ന വഞ്ചന നിങ്ങളറിയുന്നുണ്ടോ? വര്‍ഷം 15000 രൂപയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കിട്ടി ലാബ് മേന്മയുള്ളതായാല്‍ ആര്‍ക്കാണ് ഗുണം? കുട്ടികള്‍ക്കല്ലേ? മൂലയ്ക്ക് കൂനകൂട്ടിയ കമ്പ്യൂട്ടറുകള്‍ കേടു തീര്‍ക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക്? കമ്പ്യൂട്ടര്‍ ലാബില്‍ നിങ്ങളുടെ ഔദാര്യം കാത്ത് ഒരു കമ്പ്യൂട്ടര്‍ മൌസില്‍ തൊടാന്‍ കാത്തു നില്‍ക്കുന്ന കുട്ടികളുടെ മുഖം നിങ്ങളോര്‍ത്തിട്ടണ്ടോ? സര്‍ക്കാരിന്റെ ഫണ്ടാണത്. അല്ലാതെ ആരുടേയും കുടുംബസ്വത്തില്‍ നിന്നല്ല അതെടുത്ത് തരുന്നത്. നമുക്ക് കിട്ടേണ്ടതായിരുന്നു അത്. ഉപയോഗിച്ചില്ലെങ്കില്‍ ലാപ്സാകുന്നത്. ഐടി നേതാക്കളുടെ ഉഴപ്പില്‍ എറണാകുളത്ത് നഷ്ടമായത് രണ്ട് ഹാര്‍ഡ് വെയര്‍ ക്ലിനിക്കാണ്, ലാപ്ടോപ്പും നെറ്റുബുക്കും വില്പനക്കാരേ. എന്തുണ്ട് നിങ്ങള്‍ക്ക് മറുപടി പറയാന്‍.

  26. എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ പ്രതികരണം.
    “പ്രിയ ആല്‍വിന്‍
    എറണാകുളത്തെ ഐ ടി സ്കൂള്‍ തൊഴിലാളികളുടെ മെല്ലേപ്പോക്കു കൊണ്ടല്ല ഇവിടെ കഴിഞ്ഞ വര്‍ഷം ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് നടക്കാതിരുന്നത് എന്ന് ദയവായി മനസ്സിലാക്കുക. ഇത് എറണാകുളം ഐ ടി സ്കൂള്‍കാരോ സംസ്ഥാന ഐ ടി സ്കൂള്‍കാരോ മാത്രം വിചാരിച്ചാല്‍ നടത്താവുന്ന കാര്യമല്ല.

    കെല്‍ട്രോണിനെയാണ് ഹാര്‍ഡ്‌വെയര്‍ ക്ലിനിക്ക് നടത്തുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അവരുടെ നിലവിലുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സൗകര്യവും ഹാര്‍ഡ് വെയര്‍ പാര്‍ട്ട്സുകളുടെ ലഭ്യതയും അനുസരിച്ചാണ് ഓരോ കേന്ദ്രങ്ങളിലും ഹാര്‍ഡ്‌വെയര്‍ ക്ലിനിക്ക് പ്രോഗ്രാം നിശ്ചയിക്കുന്നത്.

    ഓരോ വര്‍ഷവും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കു നടത്തുണം എന്ന് സംസ്ഥാന പ്രോജക്റ്റില്‍ നിന്നും പലപ്രാവശ്യം ആവശ്യപ്പെടുകയും നിര്‍ബന്ധിക്കുകയും ചെയ്തിരുന്നെങ്കിലും അവരുടെ മനുഷ്യവിഭവ ശേഷിയുടെ പരിമിതിയും നമ്മുടെ സ്കൂളുകള്‍ക്കാവശ്യമുള്ള പഴയമോഡലുകളിലുള്ള ഹാര്‍ഡ്‌വെയര്‍ പാര്‍ട്ട്സുകളുടെ ലഭ്യതക്കുറവുമാണ് അവര്‍ക്ക് എല്ലാ ജില്ലകളിലും ക്ലിനിക്കുകള്‍ നടത്താന്‍ കഴിയാത്തത്.

    എറണാകുളത്ത് കഴിഞ്ഞ വര്‍‍ഷം ക്ലിനിക്ക് നടത്തുന്നതിനു വേണ്ടി ഇവിടുത്തെ ഐ ടി സ്കൂള്‍ തൊഴിലാളികള്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമങ്ങള്‍ നടത്തിയതാണ്. പക്ഷേ കഴിഞ്ഞില്ല. ഒട്ടും തന്നെ ക്ലിക്കുകള്‍ നടത്താത്ത ജില്ലകള്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം അങ്ങനയുള്ള ഏതാനും ചില ജില്ലകളില്‍ മാത്രമാണ് ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കുകള്‍ നടത്തിയത്.

    കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ഐ സി ടി സ്കീമില്‍ സ്കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന ഉപകരണങ്ങള്‍ക്കെല്ലാം തന്നെ വാറണ്ടി ഉള്ളതാണ്. അതിനാല്‍ ഐ സി ടി സ്കീമില്‍ നല്‍കിയിരിക്കുന്ന ഉപകരണങ്ങള്‍ക്കായി ഹാര്‍ഡ്‌വെയര്‍ ക്ലിനിക്ക് നടത്തേണ്ടതില്ല. പിന്നെ ഹാര്‍ഡ്‌വെയര്‍ ക്ലിനിക്ക് വേണ്ടി വരുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്കൂളില്‍ ലഭിച്ചിട്ടുള്ള കമ്പ്യൂട്ടറുകള്‍ക്കാണ്.

    സാങ്കേതിക ഉപകരണങ്ങളുടെ ഘടനയിലും പ്രവര്‍ത്തനത്തിലും അതിന്റെ ലഭ്യതയിലും ഏറ്റവും വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണല്ലോ ഐ ടി രംഗം. ഇത് അറിയാനുള്ള സാമാന്യബുദ്ധി ആല്‍വിന് ഉണ്ടാകും എന്നു കരുതുന്നു.”
    തുടരുന്നു….

  27. “…മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പല കമ്പ്യൂട്ടറുകളുടേയും ഹാര്‍ഡ്‌വെയര്‍ പാര്‍ട്ട്സുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമല്ല എന്നതാണ് കെല്‍ട്രോണിനെ അലട്ടുന്ന ഒരു വലിയ പ്രശ്നം. ചിലപ്പോള്‍ ഒന്നും രണ്ടുമൊക്കെ എണ്ണം കടകളില്‍ നിന്നും നമുക്ക് വാങ്ങാന്‍ കഴിഞ്ഞേക്കും പക്ഷ ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കിനായി പഴയ മോഡല്‍ ഹാര്‍ഡ്‌വെയര്‍ പാര്‍ട്സുള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ വിളിക്കുംമ്പോള്‍ അത് മാര്‍ക്കറ്റില്‍ ലഭ്യമല്ല.

    ഇതാണ് ഹാര്‍വെയര്‍ ക്ലിനിക്കുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.

    കഴിഞ്ഞ വര്‍ഷം ഹാര്‍‍ഡ്‌വെയക്ലിനിക്കുകള്‍ നടത്തിയ സ്ഥലങ്ങളില്‍ നാലും അഞ്ചു പഴയ കമ്പ്യൂട്ടറുകള്‍ നന്നാക്കുന്നതിനായി കൊണ്ടു വന്ന സ്കൂളുകള്‍ക്ക് അവയൊന്നും നന്നാക്കാന്‍ കഴിയാതെ തിരികെ കൊണ്ടു പോകേണ്ടതായിവന്ന ഒട്ടേറെ അനുഭവങ്ങളും പരാതികളും ഉണ്ടായി.

    തന്നെയുമല്ല നമ്മുടെ തന്നെ സുഹൃത്തുക്കളായ അദ്ധ്യാപകര്‍ കെല്‍ട്രോണ്‍ ക്ലിനിക്കിനായി കൊണ്ടുവന്ന ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളുടെ വില സംബന്ധിച്ച് ഗവണ്‍മെന്റിന് പരാതി നല്‍കിയിട്ടുള്ളതിനാല്‍ അതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകുന്നതിനു വേണ്ടി ഗവണ്‍മെന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവെപ്പിച്ചിരിക്കുന്നതായിട്ടാണ് അറിയാന്‍ കഴിയുന്നത്.

    ഏതോ ഒരു കമ്പ്യൂട്ടര്‍ കടയില്‍ നിന്നും പഴയ വിലയ്ക്കു ലഭ്യമായ ഒരു പഴയമോഡല്‍ ഹാര്‍ഡ്‌വെയര്‍ പാര്‍ട്ട്സിന്റെ വിലയുമായി താരതമ്യം ചെയ്താണ് പരാതി ഉന്നയിച്ചിട്ടുള്ളത് എന്നാണ് അറിയുന്നത്.

    ഇങ്ങനെ വ്യാജമായ പരാതികളും പരിഭവങ്ങളും അദ്ധ്യപകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതിനാല്‍ കെല്‍ട്രോണിന് ക്ലിനിക്ക് നടത്തുന്നതിന് ഒട്ടു താല്‍പര്യമില്ല എന്നാണ് മനസ്സിലാക്കുന്നത്. തന്നെയുമല്ല അവര്‍ക്കു ലഭിക്കുന്ന പാര്‍ട്ട്സിന്റെ കമ്മീഷന്‍ വിലയും അവരുടെ മനുഷ്യവിഭവ ശേഷിയുടെ വിനിയോഗവുമൊക്കെയായി തട്ടിച്ചു നോക്കുംമ്പോള്‍ നഷ്ടമാണെന്നാണ് കെല്‍ട്രോണ്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കിനായി അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് മറ്റു ലാഭകരങ്ങളായ പലപ്രവര്‍ത്തനങ്ങളും അവര്‍ക്ക് നിര്‍ത്തിവെയ്ക്കേണ്ടതായും വന്നിട്ടുണ്ട്.

    ഇനി കെല്‍ട്രോണിനെ ഒഴിവാക്കി മറ്റൊരു പ്രൈവറ്റ് ഏജന്‍സിയെ ഈ ചുമതല ഏല്‍പ്പിച്ചാല്‍ അതു സംബന്ധിച്ച് നമ്മുടെ നാട്ടില്‍ ഉണ്ടാകാവുന്ന പ്രശനങ്ങളും ആരോപണങ്ങളും പ്രിയ ആല്‍വിനു ചിന്തിക്കാവുന്നതേയുള്ളു. ഏങ്കിലും ഒട്ടേറെ സ്കൂളുകളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശക്തമായ ആവശ്യം ഉണ്ടായിരിക്കുന്നതിനാല്‍ ഈ വര്‍ഷം എല്ലാ ജില്ലകളിലും കേടുവന്ന ഉപകരണങ്ങള്‍ പ്രകര്‍ത്തന ക്ഷമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകും എന്നാണ് അറിയുന്നത്.

    എറണാകുളം ഐ ടി തൊഴിലാളികളുടെ ഉഴപ്പുകൊണ്ടാണ് ക്ലിനിക്ക് നഷ്ടമായത് എന്ന് ആല്‍വിന്‍ രോഷം കൊള്ളുന്നതു കണ്ടു. ദയവായി ഒന്നു മനസ്സിലാക്കുക വാങ്ങിയ്ക്കുന്ന ശമ്പളത്തേക്കാള്‍ ഏറ ജോലിചെയ്തതുകൊണ്ടാണ് ആല്‍വിനെപ്പോലുള്ള അദ്ധ്യാപകര്‍ക്ക് ഇപ്പോള്‍ ബ്ലോഗിലൂടെ ഞങ്ങളൊയൊക്കെ പുലഭ്യം പറയാനുള്ള ശേഷി ഉണ്ടായത്. നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കിയ മറ്റു പല പ്രോജക്റ്റുകളുടെ പ്രവര്‍ത്തനവും ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങളും ഒന്നു താരതമ്യം ചെയ്തു നോക്കു. അപ്പോള്‍ മനസ്സിലാകും.

    ആല്‍വിന്‍ ശനിയാഴ്ചയും ഞായറാഴ്ചയുമൊക്കെ അവധി ആഘോഷിക്കുമ്പോള്‍ ഐ ടി തൊഴിലാളികള്‍ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്‍കേണ്ട അടുത്ത പരിശീലനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും ആസുത്രണങ്ങളുമൊക്ക നടത്തുകയാണ്.

    സ്കൂളുകളിലേക്ക് ലാപ് ടോപ്പും നെറ്റ് ബുക്കുമൊക്കെ വില്‍പന നടത്തുന്നതിനും നേതൃത്വം നല്‍കാന്‍ ആരെങ്കിലും വേണ്ടേ. ഏതായാലും ആല്‍വിന് ഒറ്റയ്ക്ക് ഇത് ചെയ്യാന്‍ കഴിയില്ലല്ലോ?.

    രാജ്യത്ത് ലഭ്യമാകുന്നതിലും ഏറ്റവും കുറഞ്ഞ വിലക്ക് സ്കൂളുകള്‍ക്ക് ലഭ്യമാക്കിയ ലാപ്‌ടോപ്പുകളും നെറ്റ് ബുക്കുമൊക്കെ അദ്ധ്യാപകര്‍ക്കും ലഭ്യമാക്കണം എന്ന് നമ്മുടെയോക്കെ സംഘടനാ നേതാക്കന്മാര്‍ പലപ്രാവശ്യ ആവശ്യപ്പെട്ടതുകൊണ്ടാണ് ഐ ടി സ്കൂള്‍ ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നത്.

    അല്ലാതെ ആല്‍വിന്റെ ഉള്ളിലിരുപ്പുപോലെ ഇതിന്റെയൊന്നും വീതം മേടിക്കനല്ല. എന്നു മനസ്സിലാക്കുക. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും ഒന്നു വായിച്ചു നോക്കുക.

    ഇത്രയുമൊക്കെ മറുപടി മതിയാകും എന്നു കരുതുന്നു……………….പോരെങ്കില്‍ എറണാകുളം ഐ ടി സ്കൂള്‍ തൊഴിലാളികളെ ആരെയെങ്കിലും നേരിട്ടുകണ്ടുനോക്കു……………………. “

Leave a reply to bhama Cancel reply