‘ English Dossier ‘ ഫ്രം Lakshadweep


‘ഇതിന്റെ ഒരു ലിങ്ക് ബ്ലോഗില്‍ ചേര്‍ക്കാമോ ‘ എന്നു ചോദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം മാത്​സ് ബ്ലോഗിന്റെ ഇന്‍ബോക്സില്‍ വന്ന ഒരു മെയിലാണ് ഈ പോസ്റ്റിന് ആധാരം. ‘പല സഹായികളില്‍ ഒന്ന്’ എന്ന മുന്‍വിധിയായിരുന്നു അയച്ചു കിട്ടിയ ഇംഗ്ലീഷ് പരീക്ഷാ സഹായിയുടെ പി.ഡി.എഫ് കോപ്പി തുറക്കുമ്പോളും മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ ആ പി.ഡി.എഫ് വായിച്ച്, അതിനു പിന്നലെ അദ്ധ്വാനം മനസ്സിലാക്കിയപ്പോള്‍ വെറുമൊരു ലിങ്കില്‍ ഒതുക്കേണ്ടതല്ല ഇത് എന്ന പൊതു അഭിപ്രായത്തില്‍ ഞങ്ങള്‍ എത്തിച്ചരുകയായിരുന്നു. ഈ ഇംഗ്ലീഷ് പഠനസഹായിയില്‍ എന്തെല്ലാമാണ് ഉള്ളതെന്നല്ലേ..?

പരീക്ഷാ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലാണ് തുടക്കം എന്നതില്‍ തുടങ്ങുന്നു ഈ സഹായിയുടെ വ്യത്യസ്തത. പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങള്‍ ഓരോ പാഠത്തില്‍ നിന്നും തെരഞ്ഞെടുത്ത് അതിനെ നേരിടേണ്ടതെങ്ങിനെ എന്നു വിശദീകരിച്ചിരിക്കുകയാണ് ഇതില്‍ ആദ്യം. Essay, Paragraph questions – എന്നിവയെ നേരിടേണ്ടതെങ്ങിനെ, ചോദ്യങ്ങള്‍ എങ്ങിനെയെല്ലാമാണ് വരുന്നത്, അവയ്ക്ക് പ്രതീക്ഷിക്കുന്ന ഉത്തരങ്ങളുടെ മാതൃക എങ്ങിനെയാണ് എന്നതും ചേര്‍ത്തിരിക്കുന്നു.

ആദ്യം ഗദ്യ ഭാഗവും പിന്നീട് പദ്യഭാഗവുമാണ് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഹെല്‍പ്പ് ബോക്സില്‍ പദ്യഭാഗത്തു നിന്നും ചോദിക്കാവുന്ന Figures of Speech, Rhyme Scheme, Alliteration, Assonance എന്നിവയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

ഓരോ തരത്തിലുമുള്ള ചോദ്യങ്ങളെ നേരിടേണ്ട രീതികളെ കുറിച്ചു വിശദീകരിച്ചിരിക്കുന്നു എന്നിടത്താണ് ഈ സഹായി വ്യത്യസ്തമാകുന്നത്. മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പറുകള്‍, ഒരുക്കം, തുടങ്ങി വിവിധ ശ്രോതസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.

ഗ്രാമറിലെ Preposition, Articles, Error correction, Phrasal verbs തുടങ്ങിയവയെ കുറിച്ചും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ Conversation, Speech, Letter, Notice, Diary, Report, Placard/Slogan, Profile..തുടങ്ങിയ ‍Discourse കളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഈ വര്‍ഷത്തെ ഇംഗ്ലീഷ് പരീക്ഷയ്‌ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഇതൊരു റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രയോജനമാണ് ചെയ്യുക. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലയെയും സ്പര്‍ശിക്കുന്ന ഈ മികച്ച പഠനസഹായി തയാറാക്കിയത് ലക്ഷദ്വീപിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്റെറി സ്കൂള്‍, മിനിക്കോയിയിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ അബ്ദുള്‍ ഹക്കീം മാഷാണ്.

മിനിക്കോയിയിലെ ഡെപ്യൂട്ടി കളക്ടറായ രജനീഷ് കുമാര്‍ സിംഗ് ‘ഇംഗ്ലീഷ് ഡോസിയര്‍’ എന്ന ഈ 38 പേജുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന ചിത്രമാണ് ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നത്.

Click here to download English Dossier

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ഒരുക്കം, കുട്ടികള്‍ക്ക്, പുസ്തകം, മികവ്, ശാസ്ത്രം, SSLC Revision. Bookmark the permalink.

21 Responses to ‘ English Dossier ‘ ഫ്രം Lakshadweep

 1. Kiranraj K P says:

  Good attempt.Thanks

 2. very very good work.

 3. ഐ.റ്റി. പരീക്ഷയെ വീണ്ടും ടൈമർ ഭൂതം പിടികൂടിയിരിക്കുകയാണു. പണ്ട് ഒരു പാച്ച് ഇട്ടപ്പോൾ ഒഴിഞ്ഞു പോയി എന്നു കരുതിയ അവൻ ഇപ്പോൾ 8,9 ക്ലാസ്സുകളുടെ പ്രാക്റ്റികൽ പരീക്ഷയിൽ വീണ്ടും വന്നു ആവസിച്ചിരിക്കുന്നു.

  10 മിനിറ്റ് കഴിഞ്ഞു… തുടങ്ങിയ മെസ്സേജുകൾ വരുമ്പോൾ question ന്റെ window തുറന്നിരുപ്പുണ്ടേൽ പെട്ടതു തന്നെ… timer message ന്റെ close button എത്ര ക്ലിക്കിയാലും പോവില്ല… question window യിലെ close command കൊടുത്ത് അത് അപ്രത്യക്ഷമായാൽ മാത്രമേ time message ക്ലോസ് ചെയ്യാനാവൂ. മാത്രമല്ല, window title ലുള്ള ഗുണന ചിഹ്നത്തിൽ ക്ലിക്കിയാലും window close ആകില്ല. close എന്നെഴുതിയ button മാത്രമേ work ചെയ്യൂ…

  ഈ റ്റൈമെർ ഭൂതത്തെ ശാശ്വതമായി ഒഴിവാക്കാൻ മാർഗമൊന്നുമില്ലേ വിദഗ്ദന്മാരേ….

 4. bhama says:

  നല്ല ഉദ്യമം. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടും തീര്‍ച്ച.

  @നിര്‍ദോഷി,
  ചോദ്യം close ചെയ്യാതെ ടൈമർ മിനിമൈസ് ചെയ്യുകയായിരുന്നു.ചോദ്യം close ചെയ്താല്‍ മുഴുവനായി ചെയ്തു കഴിഞ്ഞിട്ടില്ലെങ്കില്‍ വീണ്ടും എടുക്കാന്‍ പറ്റില്ലല്ലോ.

 5. ഹക്കീം മാഷേ,
  ലക്ഷദ്വീപില്‍ നിന്നുള്ള ഈ പരീക്ഷാ സഹായി ഏറെ നിലവാരം പുലര്‍ത്തുന്നു. ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് അതിനെയെല്ലാം എപ്രകാരമാണ് സമീപിക്കേണ്ടതെന്ന ധാരണ കുട്ടികളിലുണ്ടാക്കാന്‍ ഈ പി.ഡി.എഫ് പുസ്തകത്തിലുള്ളത്. ഇതിന്റെ പിന്നിലുള്ള അധ്വാനം ചെറുതല്ല. അല്പം കൂടി നേരത്തേ ഇത് കിട്ടാതിരുന്നതിലാണ് ഞങ്ങളുടെ ഖേദം!

 6. Appu says:

  Thanks

  Very Nice book,..Thank You

  -Abhijih,Std 10

 7. Misrav Cultural Society says:

  സര്‍ഫ്രാസ് കില്‍ത്താന്‍ദ്വീപ്- ഇത് കുറച്ച് കൂടി നേരത്തെ ആകാമായുരന്നല്ലോ- ഹക്കിം സാറേ. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകരിക്കുമെന്ന് തീര്‍ച്ച. ഇനിയും ഇതിലേറെ ഹക്കിം സാറില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു

 8. ഇത്ര നല്ല ഒരു പുസ്തകം വേ​ണ്ടത്ര ശ്രദ്ധപിടിച്ചുപറ്റാതെ പോയത് കാണുമ്പോള്‍ അതിയായ വ്യസനമുണ്ട്.ശമ്പളപരിഷ്കരണത്തില്‍ ഗുസ്തിപിടിക്കാന്‍ എത്രപേരാ കമന്റില്‍..!
  സര്‍വ്വീസ് പ്രശ്നങ്ങള്‍ക്കായി ഒരു പേജ് നിക്കിവെച്ച് നമ്മുടെ വിജയന്‍ സാറേയും ഇതുവരെ ഒരുനിലയ്ക്കും പ്രത്യക്ഷപ്പെടാത്ത ടീമംഗങ്ങളേയും അവിടെ കുടിയിരുത്തുന്നതല്ലേ നല്ലത്?
  ഗണിതവും എസ്എസ്എല്‍സിയും ഹോം പേജില്‍ വിലസട്ടെ.
  സ്ഥിരം കമന്റിയിരുന്ന ഗണിതസ്നേഹികളിനി ഇങ്ങോട്ട് വരാതായില്ലേ? ആതിര,ഹരിത,അനന്യമാരൊക്കെ പൊടിയും തട്ടി പോയ്ക്കഴിഞ്ഞു. (ഇനി, അവര്‍ 'കണ്ണാടി'യില്‍ സ്ഥാനാര്‍ത്ഥിയുടെ സാരി വാങ്ങാന്‍ ക്യൂ നില്ക്കുകയാണോ, എന്തോ?)
  ഹോംസിന്റെ വിടുവായത്തങ്ങളിലൊന്നായി പരിഗണിക്കാതെ ഈ നിര്‍ദ്ദേശം ഗൗരവമായി കണക്കിലെടുക്കുമോ..?

 9. Free says:

  .

  ഗണിതവും എസ്എസ്എല്‍സിയും ഹോം പേജില്‍ വിലസട്ടെ.

  അവിടെ തന്നെ ഹോംസും വിലസട്ടെ .

  .

 10. It is very helpful. Thanks. All the best

 11. .

  ഇത്രയും ആളുകള്‍ മാത്സ് ബ്ലോഗ് കാണുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയത് പേ റിവിഷന്‍ പോസ്റ്റ് കണ്ടപ്പോഴാണ്.

  അവനവനു ആവശ്യമുള്ളതു മാത്രം മതി. മറ്റുള്ളവര്‍ക്ക് ഒന്നും നല്‍കരുത്. നമ്മുക്ക് പ്രയോജനത്തിനല്ലാതെ ഒരു കമന്റു പോലും ഇടരുതേ എന്നു ചിന്തിക്കുന്ന വര്‍ഗമാണ് ടീച്ചേഴ്സ്.

  കമന്റുകള്‍ സ്ഥിരം കുറെ പേരുടേതായി കണുമ്പോള്‍ ഞാന്‍ കുരുതിയിരുന്നത് കമന്റു ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് അറിയില്ലാഞ്ഞിട്ടാണെന്നാണ്. പക്ഷെ സ്വന്തം കാര്യം വരുമ്പോള്‍ എങ്ങിനെയും പഠിച്ചു കമന്റടിക്കും ഈ ടീച്ചേഴ്സ്.

  ഹോംസിനെ പോലെ എനിക്കും ഈ വര്‍ഗത്തിന്റെ ഈ പെരുമാറ്റത്തോടു വെറുപ്പു തോന്നുന്നു…

 12. unni says:

  good attempt…thanks

 13. Free says:

  ചിക്കു ,
  ഞാനുമുണ്ട് കൂടെ
  ഇന്നലെ ഇത് പരാമര്‍ശിച്ചു ഞാന്‍ കമന്റിയപ്പോള്‍ ഹരിസാര്‍ എതിര്‍ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത് .
  കുട്ടികള്‍ക്ക് പ്രയോജം ചെയ്യുന്ന എന്തെങ്കിലും കാര്യം വരുമ്പോള്‍ ശമ്പളം കണക്കു കൂട്ടി തിട്ടപ്പെടുത്തുന്നവരില്‍ ആരെയും കാണാറില്ല .
  എന്തിനു , ഇപ്പോള്‍ സ്റ്റാഫ്‌ റൂമിലും , പരീക്ഷാ ഹാളിലും എല്ലാം ഫിക്സേഷന്‍ തിരക്ക് തന്നെ .
  സിനിമാക്കാര്‍ പറയുന്നതുപോലെ നാടെങ്ങും ശമ്പള പരിഷ്ക്കരണ ലഹരിയില്‍ .

 14. വളരെനല്ല ഒരു ഉദ്യമം
  കുട്ടികള്‍ക്ക് ഇത് ഉപകരിയ്ക്കാതിരിക്കില്ല
  ഇനിയും ഇത്തരം ഉദ്യമങ്ങള്‍ തുടരുക

 15. വളരെ നല്ല ഉദ്യമം.

  കഠിന പ്രയത്നം തന്നെ ഇതിന്റെ പുറകിലുണ്ടെന്നത് ആര്‍ക്കും വ്യകതമാകുന്ന കാര്യമാണ്.

  അഭിനന്ദനങ്ങള്‍

 16. teenatitus says:

  മറ്റു വിഷയങ്ങള്‍ കൂടി പരിഗണിക്കുന്നതില്‍ മത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍ ..എത്ര വേഗമാണ് മത്സ് ബ്ലോഗ്‌ വളര്‍ന്നത് . ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍ വളരെ ഉപകര പ്രദം …. സ്റ്റഡി ലീവ് ആയതിനാല്‍ ഇത് കുട്ടികള്‍ക്ക് കൊടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടി . എങ്കിലും എല്ലാവരിലും എത്തിക്കാന്‍ സാധിച്ചു .. കുറച്ചു നേരത്തെ കിട്ടിയിരുന്നെങ്കില്‍ ……… എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍

 17. ഡ്രോയിങ്ങ് മാഷ് says:

  ലക്ഷദ്വീപില്‍ നിന്ന് മുമ്പൊരിക്കല്‍ ഒരു കുട്ടി കവിത അയച്ചിരുന്നില്ലേ? നമ്മളെക്കാളും ഒരുപടി മുന്നിലേക്കാണ് ദ്വീപുകാരെന്ന് തെളിയിക്കുന്നതായി ഈ ഇംഗ്ലീഷ് പുസ്തകം. ഗംഭീരപ്രവര്‍ത്തനം തന്നെ. ഇത്തരം പ്രവര്‍ത്തനങ്ങളെപ്പറ്റി ലക്ഷദ്വീപിന്റെ ചുമതലയുള്ള ഡി.ഇ.ഒയുമായി കണ്ടപ്പോള്‍ത്തന്നെ പറഞ്ഞിരുന്നു. (പാലക്കാട് സ്വദേശിയാണെന്നു തോന്നുന്നു അദ്ദേഹം).
  അഭിനന്ദനങ്ങള്‍ ദ്വീപ് നിവാസികള്‍ക്ക്!

 18. Lalitha says:

  Thank you very much for the work. This is very helpful for students

 19. soorya says:

  chikku
  enthanengilum ella talavedanayum sahikkendi varunnathu teacher maranu we salute their sacrifice
  swantham talparyaprakaramallengilum

 20. shemi says:

  ഡൗണ്‍ലോഡ് ചെയ്ത് കുട്ടികെല്‍ക്ക് കൊടുത്തു. വളരെ നന്നായി എന്ന് ഇംഗ്ളീഷ് അധ്യാപകരും പറഞ്ഞു.എന്നാല്‍ ക്ളാസ്സില്‍ ഒരു ഡിസ്കഷന്‍ നടത്താന്‍ പറ്റിയില്ലെന്നതാണ് അവരുടെ വിഷമം.

 21. GIRISH says:

  Excellent job. Expecting more from you.
  Girish Mannarkkad

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s