സെന്‍സസ് ഡ്യൂട്ടിയുള്ളവര്‍ക്ക് വേണ്ടി (updated)


ഫെബ്രുവരി അഞ്ചു മുതല്‍ സെന്‍സസിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണല്ലോ. ഇതേക്കുറിച്ചുള്ള സര്‍ക്കുലര്‍ നമ്മുടെ ഡൗണ്‍ലോഡ്സ് പേജിലെ 31-01-2010 എന്ന തീയതിയില്‍ നല്‍കിയിരുന്നത് കണ്ടിരിക്കുമല്ലോ. അതില്‍ സെന്‍സസ് ഡ്യൂട്ടി സമയത്തെക്കുറിച്ചെല്ലാം സൂചിപ്പിച്ചിട്ടുണ്ട്. സെന്‍സസ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പട്ടവരില്‍ മറ്റു വകുപ്പുകളില്‍ നിന്നുള്ളവരും ഉണ്ടെങ്കിലും ഭുരിപക്ഷവും അദ്ധ്യാപകര്‍ തന്നെയാണ്. “സെന്‍സസിന്റെ ആദ്യഘട്ടം മധ്യവേനലവധിക്കാലത്തായിരുന്നു. അതു കൊണ്ടു തന്നെ ബുക്കു വായിച്ചു പഠിക്കാന്‍ നേരമുണ്ടായിരുന്നു. ഇത് പക്ഷെ പരീക്ഷക്കാലത്താണ്. പോര്‍ഷന്‍ തീര്‍ക്കാന്‍ നെട്ടോട്ടമോടുന്ന ഈ സമയത്ത് സെന്‍സസ് ബുക്കൊക്കെ നോക്കി പഠിക്കാന്‍ സമയം കിട്ടുമോ എന്തോ..?” സെന്‍സസ് ട്രെയിനിങ്ങില്‍ പങ്കെടുക്കവ ഉയര്‍ന്നു കേട്ട ഈ അഭിപ്രായമാണ് ഈ പോസ്റ്റ് തയാറാക്കവെ മനസ്സിലേക്കോടിയെത്തുന്നത്. സെന്‍സസിന്റെ ഭാഗമായ ‘സംക്ഷിപ്തവീടുപട്ടിക (AHL) പുതുക്കല്‍’, കുടുംബവിവരപ്പട്ടിക (Household Schedule) എന്നിവയുമായി ബന്ധപ്പെട്ട ഒരു സെന്‍സസ് ക്യാപസ്യൂളാണ് ഇന്ന്. കൊല്ലം ജില്ലയിലെ വാളത്തുങ്കല്‍ ഗവണ്‍വെന്റ് ഗവ.വി.എച്ച്.എസ്.എസിലെ ഗണിതാധ്യാപകനായ ഷാജിദാസ് സാര്‍ ഏറെ സമയമെടുത്ത് ഇത് തയാറാക്കി അയച്ചിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സെന്‍സസ് ടിപ്സിന്റെ പി.ഡി.എഫ് കോപ്പി ഡൌണ്‍ലോഡ് ചെയ്തെടുക്കാം. കൂടാതെ കോട്ടയം ജില്ലയിലെ രാമപുരം സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസിലെ ഫിസിക്സ് വിഭാഗം അധ്യാപകനായ ഷാജി സി. ചെറുകാട് അയച്ചു തന്ന ഹെല്‍പ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംക്ഷിപ്തവീടുപട്ടിക (AHL) പുതുക്കല്‍

1. ഭാഗം 2 ലെ ഒരു കുടുംബം താമസം മാറിയാല്‍ 5 മുതല്‍ 8 വരെയുള്ള വിവരങ്ങള്‍ വെട്ടി റിമാര്‍ക്‌സില്‍ “കുടുംബം ഒഴിഞ്ഞുപോയി”എന്ന് രേഖപ്പെടുത്തണം.

2. ഒരു കെട്ടിടം അല്ലെങ്കില്‍ സെന്‍സസ് വീട് ഇപ്പോള്‍ നിലവിലില്ലെങ്കില്‍ 3 മുതല്‍ 8 വരെയുള്ളവിവരങ്ങള്‍ വെട്ടിക്കളയുക.

3. ഒരു കുടുംബം മാറി മറ്റൊരു കുടുംബം താമസം തുടങ്ങിയാല്‍ 7ാംകോളത്തില്‍ കുടുംബനാഥന്റെ പേര് മാറ്റുക.

4. ഒരു സെന്‍സസ് വീടിന്റെ ഉപയോഗം മാറിയാല്‍ 5ാം കോളത്തില്‍ മാറ്റം വരുത്തുക. കുടുംബനാഥന്‍ മാറിയാല്‍ 7ാം കോളത്തില്‍ മാറ്റം വരുത്തുക.

5. ഒഴിഞ്ഞുകിടന്നതോ താമസേതര ഉപയോഗത്തിലുള്ളതോ ആയ ഒരുസെന്‍സസ് വീട്ടില്‍പുതിയകുടുംബം താമസമായാല്‍ 4,5 കോളങ്ങള്‍ വെട്ടി റിമാര്‍ക്‌സില്‍ സൂചിപ്പിച്ച് ഭാഗം 3-ല്‍ ഉള്‍പ്പെടുത്തുക.

6. ഭാഗം 2ല്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒരു പുതിയ കെട്ടിടം 15 നും16നുമിടയില്‍ ഉണ്ടായാല്‍ ഭാഗം 3-ല്‍ 15/1 എന്ന് നമ്പര്‍ നല്‍കി ഉള്‍പ്പെടുത്തണം.

7. ഭാഗം 2ലെ ഒരു കെട്ടിടത്തില്‍ പുതിയ ഒരു സെന്‍സസ് വീട് കൂടി വന്നാല്‍ 4ാംകോളത്തില്‍ മാറ്റംവരുത്തി പുതിയസെന്‍സസ് വീടിന്റെ വിവരം ഭാഗം 3ല്‍രേഖപ്പെടുത്തണം.പുതിയ സെന്‍സസ്‌വീടിന് നമ്പര്‍ കൊടുക്കുമ്പോള്‍ ബ്രാക്കറ്റ് ഉപയോഗിക്കണം.(Eg:-35(1),35(2) etc.)

8. ആള്‍താമസമുള്ള ഒരു സെന്‍സസ് വീട്ടിലേക്ക്പുതിയൊരു കുടുംബം വരികയോ നിലവിലുള്ള കുടുംബം രണ്ടാവുകയോ ചെയ്താല്‍ റിമാര്‍ക്‌സില്‍സൂചിപ്പിച്ച് ഭാഗം 3-ല്‍ ഉള്‍പ്പെടുത്തുക.

9. ഭാഗം 3ലെ 1,8 എന്നീകോളങ്ങള്‍ യഥാക്രമം ഭാഗം 2ലെ 1,8 എന്നീ കോളങ്ങളുടെ തുടര്‍ച്ചയാകണം.

10.ഭവന രഹിതര്‍ നിങ്ങളുടെ എന്യൂമറേഷന്‍ ബ്ലോക്കില്‍ തങ്ങുന്നതായി മനസിലാക്കിയാല്‍ ഭാഗം 4ല്‍ നാലു കോളങ്ങള്‍ പൂരിപ്പിക്കാം.എന്നാല്‍ ഒന്നാം കോളത്തില്‍ ക്രമനമ്പര്‍ 1 എന്ന് തുടങ്ങണം.കൂടാതെ 2011ഫെബ്രുവരി 28ാംതീയതി രാത്രി 7നും11നുമിടയ്ക്ക് അവിടെക്കണ്ടാല്‍ 5ാം കോളത്തില്‍ “കണ്ടു” എന്നെഴുതി 6ാംകോളത്തില്‍കുടുംബത്തിന്റെ ക്രമനമ്പര്‍ ഭാഗം 3ലെ 8ാംകോളത്തിന്റെ തുടര്‍ച്ചയായി നല്‍കുക. കണ്ടില്ല എങ്കില്‍ 5ാം കോളത്തില്‍ “ഇല്ല”എന്നെഴുതി 6ാംകോളത്തില്‍ “-” ഇടുക.

11.ഭാഗം 5 കണക്കെടുപ്പിന്‌ശേഷം എന്യൂമറേറ്റര്‍ സംഗ്രഹത്തില്‍ നിന്നും പൂരിപ്പിക്കണം.

കുടുംബവിവരപ്പട്ടിക (Household Schedule)

12. ഒരുകുടുംബത്തിലെ ഓരോവ്യക്തിയെസംബന്ധിച്ചും1മുതല്‍6വരെയുള്ള ചോദ്യങ്ങള്‍ക്ക് പൊതുവായ വിവരങ്ങള്‍ ശേഖരിച്ചശേഷം മാത്രം മറ്റ് ചോദ്യങ്ങളിലേയ്ക്ക് കടന്നാല്‍ മതി.

13. Q.4(a) യില്‍ ജനനത്തീയതി അറിയില്ല എങ്കില്‍ “00” എന്ന് കൊടുത്ത് മാസവും വര്‍ഷവും എഴുതിയാല്‍ മതി.

14. Q.4(b) യില്‍ 1/3/2010 നോ അതിന് ശേഷമോ ജനിച്ച ശിശുക്കള്‍ക്ക് ഒരു വയസ്സുപോലും തികയാത്തതിനാല്‍ “000”എന്ന് രേഖപ്പെടുത്തുക.

15. Q.6 ല്‍ അവിവാഹിതര്‍ക്ക് രണ്ട് ചതുരത്തിലും“-”കൊടുക്കുക.

16. Q.7 ല്‍ ലിസ്റ്റില്‍ പെടാത്ത മതമാണെങ്കില്‍ മതത്തിന്റെ പേരെഴുതി ചതുരം ‘blank’ ആക്കിയിട്ടാല്‍ മതി. “മതമില്ല”എങ്കിലും ‘മതമില്ല’ എന്നെഴുതി ചതുരം ‘blank’ ആക്കിയിട്ടാല്‍ മതി..

17. Q.8(a) യില്‍ കോഡ് “1” വന്നാല്‍ Q.7 ല്‍ കോഡ് “1,4,5”ഇതിലേതെങ്കിലും ഒന്നായിരിക്കണം.

18. Q.8(a) യില്‍ കോഡ് “3” വന്നാല്‍ 8(b) യില്‍ “-”ഇടുക.

19. Q.9(a) യില്‍ കോഡ് “1” വന്നാല്‍ 9(b) യില്‍ കോഡ് എഴുതുക-അത് “8” ആണെങ്കില്‍ 9(c) യില്‍ രണ്ട് കോഡൊ പരമാവധി മൂന്ന് കോഡൊ ചേര്‍ക്കാം.രണ്ടാണെങ്കില്‍ മൂന്നാമത്തെ ചതുരത്തില്‍ “-”ഇടുക.

20. Q.12ല്‍ 6 വയസ്സോ അതിന് താഴെപ്രായമുള്ള എല്ലാ കുട്ടികളേയും നിരക്ഷരരായി കണക്കാക്കണം.

21. Q.15ല്‍ കോഡ് “4” വന്നാല്‍ Q.16 മുതല്‍ Q.19 വരെ ബാധകമല്ലാത്തതിനാല്‍“-”ഇടുക

22. Q.15ല്‍ കോഡ് “1,2,3”ഇതിലേതെങ്കിലും ഒന്നായാല്‍ Q.16 മുതല്‍ Q.19വരെ പൂരിപ്പിക്കുമ്പോള്‍ സ്ത്രീകളുടേയും കുട്ടികളുടേയും ജോലിയെപ്പറ്റി വളരെവിശദമായി അന്വഷിക്കണം.

23. Q.18ല്‍ സായുധസേനയില്‍ ജോലിചെയ്യുന്നവര്‍ക്കും അതുപോലുള്ള മറ്റാളുകള്‍ക്കും “സേവനം” എന്നെഴുതിയാല്‍ മതി.

24. Q.23 ജനനസ്ഥലം എന്യൂമറേറ്റ് ചെയ്യപ്പെടുന്ന വില്ലേജ്/പട്ടണത്തിന് പുറത്തുള്ളവരോട് മാത്രം ചോദിച്ചാല്‍ മതി.

25. എന്യൂമറേഷന്‍ ചെയ്യുന്ന വില്ലേജിനോ പട്ടണത്തിനോ പുറത്തുനിന്നും വന്നു താമസിക്കുന്ന എല്ലാ വരോടും 24(a) ഉം 24(b) ഉം ചോദിക്കണം.

26. Q.5 ല്‍ കോഡ്“1”അല്ലാത്ത എല്ലാ സ്ത്രീകളോടും Q.27,28 എന്നിവ ചോദിക്കണം.ഇല്ലഎങ്കില്‍ “0” എന്നും ബാധകമല്ലാത്തവര്‍ക്ക് “-”എന്നും രേഖപ്പെടുത്തണം.

27. Q.5 ല്‍ കോഡ് “2”ആയ സ്ത്രീകളോട് മാത്രം Q.29 ചോദിച്ചാല്‍ മതി.

28. Q.3,4,12 ഇവയുടെ Page total കാണുമ്പോള്‍ “0”കൊടുക്കാതെ ആവശ്യമെങ്കില്‍“-”കൊടുക്കണം.

29. March 1 മുതല്‍ 5 വരെയുള്ള അവസാന പരിശോധനയില്‍ March 1 “00.00”മണിക്ക് മുന്‍പ് നടന്ന ജനനമോ മരണമോ മറ്റെന്തെങ്കിലും മാറ്റമോ മാത്രം പരിഗണിച്ചാല്‍ മതി.

30. Working Sheet പൂരിപ്പിക്കുമ്പോള്‍ സാധാരണ,സ്ഥാപന, ഭവനരഹിത കുടുംബങ്ങള്‍ക്ക് ക്രമനമ്പര്‍ “1”ല്‍ തന്നെ തുടങ്ങണം.

Census Tips(prepared by Shajidas, Kollam)

Census Tips – Malayalam (prepared by Shaji C Cherukadu, Kottayam)
Census Tips – English (prepared by Shaji C Cherukadu, Kottayam)

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in വിജ്ഞാനം, സെന്‍സസ്. Bookmark the permalink.

39 Responses to സെന്‍സസ് ഡ്യൂട്ടിയുള്ളവര്‍ക്ക് വേണ്ടി (updated)

 1. These tips are very useful for all the enumerators.
  THANKS.

 2. Manmohan says:

  ഫെബ്രുവരി അഞ്ച് മുതല്‍ വീണ്ടും സെന്‍സസിനിറങ്ങുമ്പോള്‍ ഈ ടിപ്സ് ഉപകാരപ്പെടും. ഷാജി സാറിന് നന്ദി.

 3. കുട്ടികള്‍ക്ക് ഗുളിക രൂപത്തില്‍ പാഠഭാഗങ്ങള്‍ കൊടുക്കുന്നതുപോലെ എളുപ്പവഴി മാത്രം നോക്കല്ലേ..!
  തന്നിരിക്കുന്ന ബുക്കൊക്കയൊന്ന് നന്നായി വായിച്ചുപഠിക്കണേ..!!
  (കുട്ടികളെ വായിക്കാന്‍ നിര്‍ബന്ധിക്കാനല്ലാതെ, സ്വന്തമായി വായിക്കാന്‍ നൂറില്‍ തൊണ്ണൂറ്റൊമ്പത് അധ്യാപകര്‍ക്കും മടിയാണ്.)

 4. സെന്‍സസിന്റെ പുസ്തകം വായിക്കരുത് എന്നൊരു ആഹ്വാനം ഈ പോസ്റ്റിലില്ല. പുസ്തകം വായിച്ചു നോക്കുക തന്നെ വേണം. ഈ നോട്സ് ഉപകാരപ്പെടുന്നത് വിവരശേഖരണത്തിന് ഇറങ്ങുമ്പോഴാണ്.

 5. Free says:

  ഇത് ഗുളിക രൂപം ഒന്നും അല്ല .
  തെറ്റില്ലാതെ സെന്‍സസ് ഡ്യൂട്ടി പൂര്‍ത്തിയാക്കാനുള്ള കാര്യങ്ങള്‍ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട് .
  അധ്യാപകര്‍ ശ്വാസം വിടാന്‍ പോലും സമയം കണ്ടെത്തേണ്ട ഈ മാസങ്ങളില്‍ ഇങ്ങനെയൊരു പോസ്റ്റ്‌ എത്ര പ്രയോജനകരം .
  വില്ലജ് , താലൂക്ക് ഓഫീസ് സ്റ്റാഫ് കൂടി അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ മഹത്തായ ഈ സംരംഭം വിജയിപ്പിക്കാന്‍ ഒരു പ്രയാസവുമില്ല .

 6. [im]http://t3.gstatic.com/images?q=tbn:ANd9GcTDflto5j9Rj–W2LLyNTxxfdSCs56O6czpmnpct092p2wIfiubRg[/im]

  സെന്‍സസ്സ്

  കരിവരമുഖനാം വിഘ്നേശ്വരനേ
  കനിവോടെന്നെ കാത്തീടേണേ
  നമ്പ്യാരാകും കവീശ്വര കുഞ്ചാ
  നിന്ദാദോഷം ക്ഷമിച്ചീടണമേ

  കാനേഷുമാരി കണക്കിനു പോകും
  മാഷേയോര്‍ക്കാന്‍ ടിപ്സുകളേറെ
  പോര്‍ഷന്‍ തീരാനനവധിയെങ്കിലും
  കോഷന്‍ വേണം ഇപ്പണി തന്നില്‍
  വീടിന്‍പട്ടിക പുതുക്കീടുന്നോ-
  രേടില്‍ ചേര്‍ക്കും കാര്യം കണ്ടോ?
  ഭാഗംരണ്ടിലെ ഫാമിലി വാസം
  മാറിപ്പോയാല്‍ വെട്ടുക കാര്യം
  കോളം അഞ്ചിനുമെട്ടിനുമിടയില്‍
  ശേഷം കാര്യം റിമാര്‍ക്സില്‍ കുറിക്കാം
  നിലവില്‍ സെന്‍സസ്സ് വീടില്ലെങ്കില്‍
  വെട്ടുക മൂന്നും എട്ടുമിടയ്ക്കും
  പുതിയൊരു വാസം അവിടെ വന്നാല്‍
  ഗൃഹനാഥന്നുടെ നാമം മാറ്റാം
  ഇതുപോലനവധി കാര്യം നോക്കാന്‍
  മുകളിലെ പോസ്റ്റിന്‍ പ്രിന്റുകള്‍ കരുതൂ
  ധൃതിയില്‍ കാര്യം തീര്‍ത്തീടാതെ
  മതിമാനായി പണി ചെയ്തീടുക
  കൃത്യതയോടെയിപ്പണി ചെയ് വാന്‍
  സത്യം! ഉലകില്‍ ടീച്ചേഴ്സ് മാത്രം.

 7. SNHSS says:

  How to install printer9CANON LBP2900B) in it@school LINUX VERSION 3.2 AND UBUNDU 10.04….
  PLEASE HELP

 8. SNHSS says:

  How to install printer (CANON LBP2900B)) IN LINUX 3.2 AND UBUNDU 10.04

  PLEASE HELP

 9. Swapna John says:

  Tips ന് നന്ദി. Page എ ഫോര്‍ സൈസില്‍ സെറ്റ് ചെയ്യാത്തതിനാല്‍ Print ല്‍ മുഴുവനും ലഭിക്കുന്നില്ല.

  15. Q.6 ല്‍ അവിവാഹിതര്‍ക്ക് രണ്ട് ചതുരത്തിലും“”കൊടുക്കുക.

  ഇത് ശരിയാണോ?

 10. ABHINAV says:

  census duty ethra days anu,

 11. ഡ്രോയിങ്ങ് മാഷ് says:

  സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പ് ഫെബ്രുവരി ഒമ്പത് മുതല്‍ 28 വരെയാണ് നടക്കുക. ജനസംഖ്യാകണക്കെടുപ്പിനു വേണ്ടി എന്യൂമറേറ്ററായും, സൂപ്പര്‍വൈസറായും സംസ്ഥാനത്താകെ 90,000 പേരെയാണ് നിയോഗിച്ചിട്ടുളളത്. എല്‍.പി, യു.പി സ്കൂള്‍ അദ്ധ്യാപകരെയാണ് എന്യൂമറേറ്റര്‍മാരായി നിയോഗിക്കുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരെയാണ് സൂപ്പര്‍വൈസര്‍മാരായി നിയോഗിക്കുന്നത്. കണക്കെടുപ്പിനായി സംസ്ഥാനത്തെ ബ്ളോക്കുകളായി തരംതിരിച്ചിട്ടുണ്ട്. ഒരു എന്യൂമറേറ്റര്‍ 800 ഓളം പേരുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടിവരും. സംസ്ഥാനത്ത് ഈ കാലയളവില്‍ നടക്കുന്ന സ്കൂള്‍, കോളേജ് പരീക്ഷകളെയൊന്നും ബാധിക്കാത്ത തരത്തിലാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുളളതെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി ഒമ്പത് മുതല്‍ 28 വരെ ജനസംഖ്യാകണക്കെടുപ്പും മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ പുന:പരിശോധനയും നടക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ 28 വരെ എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും, എന്യൂമറേറ്റര്‍ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയെന്നു റപ്പുവരുത്തണം. 29 ചോദ്യങ്ങള്‍ അടങ്ങിയ കുടുംബവിവര പട്ടിക പൂരിപ്പിച്ചുവെന്ന് ഉറപ്പുവരുത്തണം. സ്ത്രീകളുടെ ജോലി സംബന്ധമായ വിവരം, വൈകല്യമുളള വ്യക്തികളുടെ വിവരങ്ങള്‍, എന്നിവയും എന്യൂമെറേറ്റര്‍ റിപ്പോര്‍ട്ട് ചെയ്യണം. വിവരങ്ങള്‍ പൂര്‍ണ്ണമായും വ്യക്തമായും സത്യസന്ധമായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. രാജ്യത്തിന്റെ വികസനത്തിനാധാരമായ ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. സെന്‍സസ് ഉദ്യോഗസ്ഥനെ താമസസ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതും മന:പ്പൂര്‍വം തെറ്റായ ഉത്തരങ്ങള്‍ നല്‍കുകയോ, ഉത്തരം നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

 12. Free says:

  15. Q.6 ല്‍ അവിവാഹിതര്‍ക്ക് രണ്ട് ചതുരത്തിലും ' – ' കൊടുക്കുക എന്നാണു ശരി. .
  പ്രിന്റ്‌ , പ്രശ്നം ഉണ്ടാക്കിയില്ല .
  ഫോണ്ട് തീരെ ചെറുതായി പോയി എന്ന് മാത്രം .

 13. Free says:

  പ്രതീകാത്മകമായി ജനാര്‍ദ്ധനന്‍ സാര്‍ അവതരിപ്പിച്ച ഓട്ടന്‍ തുള്ളല്‍ നന്ന് .

 14. JOHN P A says:

  പ്രിന്റെടുത്തു. പുസ്തകം ഒരുവട്ടം വായിച്ചുനോക്കി. ഒന്നും വിട്ടുപോകാതെ കുറിപ്പെഴുതിത്തന്ന ഷാജിസാറിനു നന്ദി. ഹോംസാറെ , പുസ്തകം ഇനിയും വായിച്ചുനോക്കാമേ.

 15. “കൃത്യതയോടെയിപ്പണി ചെയ് വാന്‍
  സത്യം! ഉലകില്‍ ടീച്ചേഴ്സ് മാത്രം.”

  ആങ്, ഇങ്ങനെയൊക്കെപ്പറയുമ്പോള്‍ 'അമ്പട ഞാനേ'യെന്ന ഗമയില്‍ ടീച്ചേഴ്സ് വന്നോളും!
  പക്ഷേ, കഴിഞ്ഞതവണത്തെ ഉത്സാഹങ്ങളൊന്നും കാണുന്നില്ല!!(അതെങ്ങിനാ, സറണ്ടര്‍ ഇല്ലല്ലോ..!!!)

 16. girish marayamangalam says:

  ഷാജിദാസ് മാസ്റ്റര് എഴുതിയ ടിപ് സ് കണ്ടു,
  മാഷ് മാരായമംഗലം ഹൈസ്കൂളില് ഉണ്ടായിരുന്നില്ലേ???

 17. Free says:

  കഴിഞ്ഞ തവണ ഡ്യൂട്ടി എടുക്കുവാന്‍ വന്നപ്പോള്‍ സറണ്ടര്‍ ഉണ്ടെന്നു ആരും പറഞ്ഞിരുന്നില്ല .
  അത് പിന്നീടാണ് അറിഞ്ഞത് .
  എന്നിട്ടും എന്തൊരു ഉത്സാഹം ആയിരുന്നു !!
  ഇപ്രാവശ്യവും ഉത്സാഹത്തിനു ഒരു കുറവും ഇല്ല .
  പ്രത്യേകിച്ച് സൂപ്പര്‍വൈസര്‍മാര്‍ക്ക് .

 18. janasreeclt says:

  These tips are very helpful.Thank you ..shaji sir

 19. lillymoorthy says:

  A lot of thanks Shaji Sir

 20. SHAJIDAS says:

  Dear Gireesh,
  Yes, I was worked at Marayamangalam Govt. H.S., Palakkad

 21. fasal says:

  മാത്സ് ബ്ലോഗ് അദ്ധ്യാപകര്‍ക്കൊപ്പം സഞ്ചരിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ ടിപ്സ്. ഷാജിദാസ് സാറിനും മാത്സ് ബ്ലോഗിനും നന്ദി.

 22. Abdu says:

  very useful tips.Thanks a lot
  Abdurahiman.T

 23. SHAJIDAS says:

  Dear Gireesh,
  Yes you are correct. I was in GHS Marayamangalam.I'll visit
  Palakkad tomorrow.

 24. Really thankful to mathsblog team for the sensus tips

 25. universe says:

  This is very useful. Thankyou for maths blog.

 26. universe says:

  Census supervisorsനു എന്നുമുതൽ ലീവ് എടുക്കാം

 27. SHAJIDAS says:

  Census Supervisor can take 24 half day or 12 full day duty leave from 5/02/2011 to 5/03/2011.

 28. ponman says:

  hari mashinu abhinandanangal…veedu kerumbol kadu kerathirikkan ee tips sahayakaramakum….njangal print eduthu ellavarkkum koduthu…kottayam jillayile teekoy schoolile vivara sekharanakkarude nandi……..

 29. aami says:

  Thanks to shaji master and maths blog, for providing census tips to enumerators.

 30. സര്‍ക്കാര്‍ പത്രക്കുറിപ്പ്

  ഭാരത സെന്‍സസ് 2011 ഫെബ്രുവരി ഒന്‍പത് മുതല്‍ 28 വരെ നടത്തും. ഇതിന് മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പുനപരിശോധനാഘട്ടവും ഉണ്ടാവും. കേരളത്തെ ആകമാനം 67500 ഓളം എന്യൂമറേഷന്‍ ബ്ളോക്കുകളായി തിരിച്ചിട്ടുണ്ട്. സെന്‍സസ് എടുക്കുന്നതിന് 66000 ത്തോളം എന്യൂമറേറ്റര്‍മാരേയും 11000 ത്തോളം സൂപ്പര്‍വൈസര്‍മാരേയും നിയമിച്ചു. കൂടാതെ 10 ശതമാനത്തോളം റിസര്‍വ്വ് എന്യൂമറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും ഉണ്ട്. ഇവരുടെ പരിശീലനത്തിന് 1740 മാസ്റര്‍ ട്രെയിനര്‍മാരുമുണ്ട്. ഫെബ്രുവരി എട്ടുവരെ എന്യൂമറേറ്റര്‍മാര്‍ തങ്ങള്‍ക്കനുവദിച്ച ബ്ളോക്കിന്റെ അതിര്‍ത്തി പരിശോധിച്ച് ലേ ഔട്ട് മാപ്പ് തയ്യാറാക്കും. സാധാരണ കുടുംബങ്ങളുടേയും സ്ഥാപനകുടുംബങ്ങളുടേയും കണക്കെടുക്കും. ഫെബ്രുവരി 28 രാത്രിയില്‍ ഭവനരഹിതരുടെ കണക്കെടുപ്പ് നടത്തും. മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ പുനപരിശോധന നടത്തി ജനസംഖ്യാകണക്കെടുപ്പ് പൂര്‍ത്തിയാക്കും. കണക്കെടുപ്പ് പൂര്‍ത്തിയായി മൂന്നാഴ്ചയ്ക്കകം താത്കാലിക ജനസംഖ്യാ കണക്കുകള്‍ കമ്മീഷണര്‍ പുറത്തുവിടും. എന്യൂമറേറ്റര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടേയും സെന്‍സസ് ജോലി സാധാരണജോലിക്ക് പുറമേയാണ്. അധിക ജോലിക്ക് ഓണറേറിയം ലഭിക്കും. വയസ്, മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളുള്ളവരെപ്പറ്റിയും സ്ത്രീകള്‍ ചെയ്യുന്ന തൊഴിലിനെപ്പറ്റിയുമുള്ള വിവരങ്ങള്‍ കൃത്യമായി നല്‍കണം.

 31. Kumari says:

  we haven't even got the surrender for the april/may census. latest news is that surrender is applicable only for 8 days. majority got 24 days pay. i don't understand the rationale behind the policy. someone please clarify.

 32. swadesi says:

  computer Hardware & software സംബന്ധമായ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഒരു വേദിയായി കൂടി maths blog മാറുമെന്ന് പ്രതിക്ഷിക്കുന്നു.

 33. .

  ഇനിയിപ്പോ എന്തുവാ മാറാനുള്ളത്..?
  കണക്കിന്റെ ഒപ്പമോ അതില്‍ കൂടുതലോ ഐ.ടി
  ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല..?

 34. gangan mash says:

  Thank you very much for the census tips. Thank you mathsblog team. I am gangadharan master from chengalayi, kannur,

 35. syriac says:

  census tips are very useful special congratulation for shaji sir

 36. Madhavan says:

  THANK YOU VERY MUCH FOR YOUR CENSUS
  TIPS PUBLISHED IN MATHS BLOG.IT IS VERY USEFUL .

  TEACHERS.
  GHSS CHANDRAGIRI
  KASARAGOD

 37. census 2010 muslim aided school teachersinu surrender cheyyaan paadilla ennu go undo? please tellme.

 38. census2010 surrender muslim aided school teachers,inu paadilla ennu GO undo?

 39. “census2010 surrender muslim aided school teachers,inu paadilla ennu GO undo?”(സെന്‍സസ് 2010 സറണ്ടര്‍ മുസ്ലിം എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സിന് പാടില്ല എന്ന് ജിഒ ഉണ്ടോ..?)
  ഇതു ചോദിച്ച വ്യക്തി അധ്യാപകന്‍ തന്നെയാണോ..? ആയിരിക്കും. അല്ലെങ്കില്‍ ഇത്തരം മണ്ടത്തരം എഴുന്നുള്ളിക്കുമോ..?
  നമ്മുടെ ഭരണഘടനയനുസരിച്ച് ഒരു മതവിഭാഗത്തിനോടും അവഗണനയില്ല. എന്റെ വ്യക്തിപരവും സുവ്യക്തവുമായ അഭിപ്രായം, ഒരു ടീച്ചര്‍ക്കും സറണ്ടര്‍ നല്‍കേണ്ടതില്ല എന്നാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s