State Maths Quiz 2011

ആലുവയില്‍ വെച്ചു നടന്ന ഈ വര്‍ഷത്തെ സ്റ്റേറ്റ് മാത്​സ് ഫെയറില്‍ വെച്ച് മാത്​സ് അസോസിയേഷന്റെ പതിനാല് ജില്ലാസെക്രട്ടറിമാരെയും നേരിട്ട് പരിചയപ്പെടാന്‍ ഞങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചിരുന്നു. സ്റ്റേറ്റ് ഫെയറിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച ഇവരുടെ സംഘാടനമികവും അര്‍പ്പണബോധവും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. മേളയുടെ വിജയം ഈ ഒത്തൊരുമയുടെയും കൂട്ടായ്മയുടേയും ഫലമാണെന്നുപറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. കാരണം, ഫെയറിന്റെ ചുക്കാന്‍ പിടിച്ച മാത്​സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയും കൊല്ലം ജില്ലാ സെക്രട്ടറിയുമായ നൗഷാദ് സാറിന് ജില്ലാ സെക്രട്ടറിമാരില്‍ നിന്നും ലഭിച്ച പിന്തുണ അത്ര മാത്രമായിരുന്നു. ഈയടുത്ത് സംസ്ഥാന ഗണിതശാസ്ത്രമേളയിലെ ക്വിസ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് മാത്​സ് ബ്ലോഗിന്റെ കമന്റ് ബോക്സില്‍ ചെറുതായൊരു ചര്‍ച്ച നടന്നിരുന്നല്ലോ. അതു കണ്ടതോടെയാണ് മാത്​സ് ക്വിസിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്ന ഒട്ടേറെ അധ്യാപരുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്. മുന്‍വര്‍ഷം ജോണ്‍സാര്‍ മത്സരസ്ഥലത്ത് പോവുകയും ചോദ്യങ്ങള്‍ എഴുതിയെടുത്ത് മാത്‌സ് ബ്ലോഗിലൂടെ ഒരു പോസ്റ്റ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്തത് നേരത്തേ കണ്ടിട്ടുണ്ടാകുമല്ലോ. ഇത്തവണ ചോദ്യങ്ങള്‍ തേടിപ്പിടിക്കുന്നതിനും മാത്​സ് ബ്ലോഗിന് സഹായകമായത് മാത്​സ് അസോസിയേഷന്റെ ഭാരവാഹികള്‍ തന്നെയാണ്. അറിവുകള്‍ പങ്കുവെക്കപ്പെടട്ടെയെന്ന വിശാലാഗ്രഹത്തോടെ തന്നെ നമ്മുടെ വായനക്കാരുടെ അഭ്യര്‍ത്ഥനയനുസരിച്ച് സംസ്ഥാന ഗണിതശാസ്ത്രമേളയിലെ യു.പി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ ക്വിസ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. താഴെയുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in വിജ്ഞാനം. Bookmark the permalink.

23 Responses to State Maths Quiz 2011

 1. ജയരാജന്‍ വടക്കയില്‍ says:

  ഗണിത പ്രശ്നോത്തരിയുടെ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് നന്നായി. അഭിനന്ദനങ്ങള്‍

 2. JOHN P A says:

  ക്വസ്സ് ചോദ്യങ്ങള്‍ slide കളിലാക്കിയത് നന്നായി. എല്ലാത്തലത്തിലും നടത്തേണ്ടത് ഇതുപോലെയാണ്. എന്റെ ക്വിസ് കളക്ഷനിലേയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടാണ്. നന്ദി

 3. ഇത്തവണ മൂന്നു ക്വിസും പ്രസന്റേഷനുകളായാണ് അവതരിപ്പിക്കപ്പെട്ടത്. ഹയര്‍സെക്കന്ററി ക്വിസ് നടത്തിയത് നമ്മുടെ കൃഷ്ണന്‍ സാറായിരുന്നു. ചോദ്യങ്ങള്‍ ആവശ്യപ്പെട്ട ഉടനേ തന്നെ അദ്ദേഹം നമുക്കത് അയച്ചു തരികയുണ്ടായി. അതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തട്ടെ.

 4. vijayan says:

  നന്നായി ,,,,അഭിനന്ദനങ്ങള്‍ .മേളയുടെ മറ്റു വിഭവങ്ങളും നമുക്ക് സംഘടിപ്പിച്ചു അടുത്തടുത്ത പോസ്റ്റുകളായി മാറ്റിയാല്‍ മേളയുടെ അടുത്ത് പോലും എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഉപകാരമാവും.

 5. vijayan says:

  ഇത്തവണ 'വടകര വിദ്യാഭ്യാസ ജില്ലയിലും' മൂന്നു ക്വിസും പ്രസന്റേഷനുകളായാണ് അവതരിപ്പിക്കപ്പെട്ടത്.

 6. sreevalsam says:

  മറ്റുഐറ്റങ്ങള്‍ കൂടെ ബ്ളോഗിലൂടെ പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ നന്നായരുന്നു

  മീര

 7. fasal says:

  നന്നായി ,,,,അഭിനന്ദനങ്ങള്‍ .

 8. rafeekhpv says:

  ഗണിത പ്രശ്നോത്തരിയുടെ ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകറിച്ചവര്‍ക്ക് അഭിനന്തനങള്‍

 9. [im]https://sites.google.com/site/holmeskjh/holmes/p.txt.gif?attredirects=0&d=1[/im]
  പരീക്ഷാ ഹാളിലെ ഈ മാഷിന്റെ വിചാരം, എല്ലാം ഭദ്രം!

 10. ഗണിത പ്രശ്നോത്തരിയുടെ ചോദ്യങ്ങള്‍ നന്നായിട്ടുണ്ട്. പക്ഷെ
  [im]http://2.bp.blogspot.com/_tj9_aOcW4-U/TTPanNQM1ZI/AAAAAAAAAq0/zCyKfVI6jYc/s320/quiz.png[/im]
  ഈ വിഭാഗത്തില്‍ ടൈ ബ്രേക്കര്‍ ചോദ്യങ്ങളും ഉത്തരങ്ങളും കാണുന്നില്ലല്ലോ?

 11. Anoop says:

  ഹോംസ് സാര്‍
  പരീക്ഷാഹാളിലെ ചിത്രം അസ്സലായി. അഭിനന്ദനങ്ങള്‍.
  മുന്നില്‍ രണ്ടാമത്തെ കുട്ടിക്ക് സാറുമായി നല്ല മുഖച്ഛായ!!
  അല്ല അത് സാറു തന്നെയാണോ????

 12. sajid says:

  THE ANSWER GIVEN TO QUESTION No.2 IN THE H.S. SECTION IS WRONG.THE QUESTION SHOULD BE “WHAT IS HALF OF 2 RAISED TO 50?. THE ANSWER IS 2 RAISED TO 49

  sajid. p. k

 13. Lalitha says:

  @Homes. What a teacher can actually do in this situation? This is also students right to education.

 14. [im]https://sites.google.com/site/nizarazhi/niz/19.jpg?attredirects=0&d=1[/im]
  സംസ്ഥാന ഐടി മേള എറണാകുളം ചാമ്പ്യന്മാര്‍..!

 15. Free says:

  എല്ലാ വിഷയങ്ങളുടെയും
  ഒരുക്കം 2011 നു
  ഇവിടെ ഞെക്കുക .

 16. JOHN P A says:

  ഹോംസാറെ
  ഞാനോന്നും പരീക്ഷാഹോളില്‍ ഇതുപോലെ നടക്കാറില്ല. ഇങ്ങനെയോക്കെ സംഭവിക്കാന്‍ അനുവദിക്കാറുമില്ല. പിന്നെ വലിയ” കുട്ടികള്‍” എഴുതുന്ന ഡിപ്പാര്‍ട്ടുമെന്റ് ടെ‌സ്റ്റുകശിലെ കാര്യം സാറിന് മാത്രമേ നന്നായി അറിയാന്‍ പറ്റൂ. അവിടെ വയര്‍ലെസും മെബെലുമൊക്കെ ഉണ്ടാകുമെന്ന് പത്രത്തില്‍ വായിച്ചറിവുണ്ട് . അത്രമാത്രം. പിന്നെ കൃഷ്ണന്‍ സാര്‍ പറഞ്ഞപോലെ നീട്ടിപ്പാടുന്ന ലഘുക്കള്‍ ഗുരുക്കന്മാരാകുമ്പോള്‍ സംഭവിച്ചുകൂടായ്കയില്ല. എല്ലാം സമൂഹത്തിന്റെ പരിച്ചേദമാണല്ലോ. എന്നാലും സംഗതി നന്നായി .

 17. മാത്സ് ബ്ലോഗിന് nine one six ന്റെ പുതു ശോഭ
  [im]http://1.bp.blogspot.com/_tj9_aOcW4-U/TTRVmKpogaI/AAAAAAAAAq4/t3CfdwrFIAk/s1600/916.png[/im]

 18. DREAM says:

  ക്വിസ്സിന്റെ പി.ഡി.എഫ് എങ്ങനെയാണ് സ്ലയിഡ് ഷോ ആയി കാണുന്നത് എങ്ങനെയെന്ന് വിശദീകരിക്കാമോ ?

 19. DREAM says:

  thank you Pradeep Mattara

 20. മാത്സ് ഒരുക്കം 2011 ലെ പേജ് 17 ലെ 9ആം ചോദ്യത്തിന്റെ ഉത്തരം എങ്ങനെ കാണാം?മെച്ചപ്പെട്ട ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.

  പ്രസ്തുത ചോദ്യത്തില്‍ AQ,QP,PB എന്നിവ എണ്ണല്‍സംഖ്യകളായാല്‍ (ചോദ്യത്തില്‍ അങ്ങനെ തന്നിട്ടില്ല.) AQ * QB എന്നത് 32 *1, 16*2, 8*4 എന്നിവയിലേതെങ്കിലും ആകാം. അതുപോലെ AP*PB എന്നത് 20*1, 10*2, 5*4 എന്നിവയിലേതെങ്കിലുമാവാം.രണ്ടും കൂടി ശരിയാവുന്നത് AQ=8, QB=4, AP=10, PB=2 ആകുമ്പോളാണ്. അതുകൊണ്ട് AB=12 ആണ്. മെച്ചപ്പെട്ട ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.

 21. [ma][co=”red”]സംസ്ഥാന സ്കൂള്‍ കലോത്സവം : കോഴിക്കോട് ചാമ്പ്യന്മാര്‍ [/co][ma]

 22. shaji says:

  ആരെങ്കിലും ബൈനറി കണക്കുകളെ പറ്റി പോസ്റ്റ്‌ ചെയ്യുമോ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s