ഒഴിവാക്കിയ പാഠഭാഗങ്ങളും ഒരുക്കം-2011 ഉം


ഒഴിവാക്കിയ പാഠഭാഗങ്ങള്‍
2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കുട്ടികളുടെ പഠനബാഹുല്യം കണക്കിലെടുത്ത് ഓരോ വര്‍ഷവും ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ഇതനുസരിച്ച് താഴെ നല്‍കിയിട്ടുള്ള പാഠഭാഗങ്ങള്‍ 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കി.

 • ഇംഗ്ളീഷ് : King Lear (from Supplementary Reader- Evergreen Tales).
 • ഗണിതം : പോളിനോമിയലുകള്‍ (പൂര്‍ണ്ണമായും ഒഴിവാക്കി), ട്രിഗണോമെട്രി (8.6, 8.7, 8.8 Heights and distance).
 • സാമൂഹ്യശാസ്ത്രം : ആധുനിക വിപ്ളവങ്ങള്‍ (സാമൂഹ്യശാസ്ത്രം ഒന്ന് അധ്യായം രണ്ട്), ആധുനിക കേരളം (സാമൂഹ്യശാസ്ത്രം ഒന്ന് അധ്യായം ഒമ്പത്), വന്‍കരകളുടെയും സമുദ്രങ്ങളുടെയും രൂപീകരണം (സാമൂഹ്യശാസ്ത്രം രണ്ട് അധ്യായം മൂന്ന്), അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ (സാമൂഹ്യ ശാസ്ത്രം രണ്ട് അധ്യായം 10)

2011 ലെ എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള ഒരുക്കം-2011 വിഷയക്രമത്തില്‍ താഴെയുള്ള ലിങ്കുകളില്‍ നിന്നും ക്ലിക്ക് ചെയ്തെടുക്കാം. അതിനായി തുടര്‍ന്നു വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ORUKKAM 2011

 1. Arabic
 2. Biology
 3. Chemistry
 4. English
 5. Malayalam
 6. Mathematics
 7. Physics
 8. Sanskrit
 9. Social Science
 10. Urdu
 11. Hindi (Updated)

കഴിഞ്ഞ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ഒരുക്കം, SSLC Revision. Bookmark the permalink.

63 Responses to ഒഴിവാക്കിയ പാഠഭാഗങ്ങളും ഒരുക്കം-2011 ഉം

 1. 2011 വര്‍ഷത്തേക്കുള്ള ഒരുക്കം ചോദ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ഒരുക്കവുമായി ബന്ധപ്പെട്ട ചര്‍‌ച്ചകള്‍ ഇവിടെ നടത്തുമല്ലോ.

 2. teenatitus says:

  ഒരുക്കം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രേയോജനപെടും ..മാത്സ്‌ ബ്ലോഗിന് നന്ദി .പത്താം ക്ലാസ്സിലെ ഒഴുവാക്കിയ പാഠ ഭാഗങ്ങള്‍ കൂടി പോസ്റ്റ്‌ ചെയ്താല്‍ ഉപകാരമായിരുന്നു.

 3. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ക്ക് ഡൗണ്‍ലോഡ്സ് നോക്കിയേ….

 4. teenatitus says:

  നന്ദി ചിക്കു ഇപ്പോഴാ കണ്ടത്

 5. This comment has been removed by the author.

 6. ആതിര,ഹരിത,അനന്യ എന്നിവരുടെ അഭിപ്രായങ്ങള്‍ ഗംഭീരം.വളരെ ഉചിതവുമാണ്.കാരണം പത്താം ക്ളാസ്സില്‍
  ആകെയുള്ളത് പത്ത് അധ്യായങ്ങള്‍ മാത്രം.അതില്‍ നിന്നും എന്തിനാണ് രണ്ട് അധ്യായങ്ങള്‍ ഒഴിവാക്കുന്നത്?
  ഇങ്ങനെ എന്തിനാണ് റിസള്‍ട്ട് ശതമാനം കൂട്ടുന്നത്?
  ഒഴിവാക്കിയതോ, കുട്ടികള്‍ക്ക് എളുപ്പമായ പോളിനോമിയല്‍.
  കൃഷ്ണന്‍ മാഷിനേപ്പോലുള്ളവര്‍ അറിഞ്ഞുകൊണ്ടു തന്നെയാണോ
  ഈ മാററമൊക്കെ നടത്തിയത്?
  ഗൗരവമായ ചര്‍ച്ച ആവശ്യമായ കാര്യമല്ലേ ഇത്?

 7. This comment has been removed by the author.

 8. This comment has been removed by the author.

 9. ആതിര അനന്യ ഹരിത എന്നിവരുടെ അഭിപ്രായം കണ്ടു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉണ്ട്. കാരണം എന്റെ 7 കൊല്ലത്തെ അദ്ധ്യാപക ജീവിതത്തിനിടയിലിത്തരത്തിൽ അഭിപ്രായം പറയുന്ന കുറെ ടീച്ചേഴ്സിനെ കാണുന്നത് ആദ്യം. ഞാൻ കാണ്ടിട്ടുള്ളവർക്ക് നെരത്തെ സ്റ്റാഫ് മീറ്റിങ്ങ് തീരണം ക്രിയാത്മകമായി ചർച്ച്കൾക്ക് താല്പര്യം ഇല്ല. അഭിനന്ദനങ്ങൾ

 10. Free says:

  @rajeevjosephkk

  ആതിരയും അനന്യയും ഒന്നും ടീച്ചേര്‍സ് അല്ല .
  +2 students ആണ് .
  അധ്യാപകര്‍ ഒരിക്കലും ഇങ്ങനെ സത്യങ്ങള്‍ പറയാറില്ലല്ലോ .
  അധ്യാപകരുടെ കമന്റുകള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പ്രയാസവുമില്ല . “അതാണ്‌ ശരി , അതാണ്‌ പരമമായ സത്യം ” എന്നൊക്കെ കണ്ടാല്‍ ആ കമന്റ് അധ്യാപകരുടെത് ആയിരിക്കും എന്ന് തിരിച്ചറിയുക .

 11. Free says:

  ഇതാണോ സാര്‍ Critical pedagogy ?
  എന്തായാലും ആതിര അനന്യ ഹരിത മാരുടെ മലയാളം മാഷിനു അഭിനന്ദനങ്ങള്‍ . നല്ല ഭാഷ .

  അയ്യോ അല്ല സര്‍ അത് ശമ്പള പരിഷകരണം മാത്രം .എനിക്ക് എത്ര രൂപ കിട്ടും .
  ക്ഷമിക്കൂ sisters , കഞ്ഞി എങ്കിലും കുടിച്ചു ജീവിക്കണ്ടേ ?

  പൊങ്കല്‍ ലീവ് ആകുമോ .ഓണത്തിനുള്ള അവധി ഇരുപതു ദിവസം ആകുമോ ?
  ഞങ്ങളുടെ സ്വകാര്യ സുഖങ്ങളില്‍ choriyaan വരരുത് .

 12. teenatitus says:

  ആതിര, ഹരിത, അനന്യ.
  വളരെ ഉചിതമായ കമന്റ്‌ പോസ്റ്റ്‌ ചെയ്തതിനു അഭിനന്ദനങ്ങള്‍ .കണക്ക് 14 പാഠങ്ങള്‍ sets , ലോഗരിതം ഉള്‍പെടെ പഠിച്ചപ്പോള്‍ പഠന ബാഹുല്യമായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല .എന്നാല്‍ ആധുനിക കാഴ്ചപാടോടെ വളരുന്ന ഇന്നത്തെ കുട്ടികള്‍ക്ക് ചിന്ത ശേഷി വളരെ കൂടുതലാണ് എന്നാണ് എന്റെ വിശ്വാസം .അങ്ങനുള്ള ഇന്നത്തെ കുട്ടികളില്‍ നിന്നും പലകാര്യങ്ങളും മറച്ചു പിടിച്ചുള്ള ഈ രീതികൊണ്ട് അവന്റെ കൂടുതല്‍ അറിയാനും പഠിക്കാനും ഉള്ള ആഗ്രഹത്തിന് വിലങ്ങുതടിയവുന്നു …പഠനം ഒരു ബാഹുല്യമായി കാണാതെ അത് അവന്റെ കടമയാനെന്ന ബോധ്യം വളര്‍ത്തിയെടുക്കണം പത്താം ക്ലാസ്സില്‍ കുറച്ചു കാര്യങ്ങള്‍ മാത്രം പഠിച്ച കുട്ടി ,പതിനൊന്നില്‍ എത്തുമ്പോള്‍ മത്സ് വളരെ വിഷമമായി തോന്നുന്നു .ഇക്കാര്യത്തെ കുറിച്ച ച്ചുര്‍ച്ച ചെയ്യേണ്ടതല്ലേ?

 13. Sreekala says:

  ആതിര, ഹരിത, അനന്യ,

  ഓരോ പരീക്ഷയേയും സമീപിക്കേണ്ട രീതി തീരുമാനിക്കപ്പെടുന്നത് അതാത് വര്‍ഷമാണെന്നറിയാമല്ലോ. പലവീധ കാരണങ്ങളാലും ചില പാഠഭാഗങ്ങള്‍ ഈയിടെയായി ഒഴിവാക്കപ്പെടുന്നുണ്ട്. ഒഴിവാക്കപ്പെടുന്നതില്‍ അദ്ധ്യാപകര്‍ക്ക് വേദനയുമുണ്ട്. ഉദാഹരണത്തിന് ഗണിതശാസ്ത്രത്തില്‍ നിന്നും പോളിനോമിയല്‍ ഒഴിവാക്കപ്പെടുന്നു എന്നു കേള്‍ക്കുമ്പോള്‍ സത്യത്തില്‍ വേദനയാണുള്ളത്. നന്നായി പഠിപ്പിച്ച, കുട്ടികള്‍ക്ക് മാര്‍ക്ക് കിട്ടാന്‍ സാധ്യതയുള്ള ഒരു ഭാഗം ഒഴിവാക്കപ്പെടുമ്പോള്‍ പഠിപ്പിച്ചയാളുടെ വികാരം ഊഹിക്കാവുന്നതല്ലേ? ആക്ഷേപങ്ങളുടെ കാഠിന്യം കുറക്കുന്നത് വിദ്യാര്‍ത്ഥികളെന്ന നിലയില്‍ നന്നായിരിക്കും. പത്താം ക്ലാസെന്ന ഈ കടമ്പ കഴിഞ്ഞിട്ട് രണ്ടു വര്‍ഷമല്ലേ ആയിട്ടുണ്ടാകൂ.

 14. രാജു says:

  @ആതിര
  ദേ ഞങ്ങളുടെ ശമ്പളത്തിന്‍ മേല്‍ തൊട്ടു കളിച്ചാല്‍ സ്വഭാവം മാറും കേട്ടോ.നിങ്ങള്‍ വെറും പ്ലസ്‌ ടു കുട്ടികള്‍ ആണ് തല്‍ക്കാലം വല്ല പസിലും കളിച്ചു നടന്നോ.വെറുതെ ഞങ്ങള്‍ക്കിട്ടു ചൊറിയല്ലേ മോളേ.
  അത്രയ്ക്കങ്ങട്ട് വിമര്‍ശിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ (പ്ലസ്‌ ടു) മാശന്‍ മാരുടെ ബ്ലോഗില്‍ എഴുതിയാല്‍ മതി ഇവിടെ കളിവേണ്ടാ.
  ഭരണം മാറുകയാ അതിനു മുന്‍പ് ഞങ്ങള്‍ തോന്നിയിടതൊക്കെ സ്കൂള്‍ കൊടുക്കും നിങ്ങള്‍ക്കെന്താ,

  ഒരു സ്വകാര്യം RMSA കാര് കുറെ കാശ് തന്നിട്ട് സ്കൂള് തുടങ്ങാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ എന്താ ചെയ്യുക.ഞങ്ങളുടെ പാര്‍ട്ടി സ്കൂളിനടുത്തോ ഞങ്ങള്‍ക്ക് സംഭാവന നല്‍ക്കുന്ന മാനേജര്‍ മാരുടെ സ്കൂളിനടുത്തോ പുതിയത് തുടങ്ങാന്‍ പറ്റുമോ ഹല്ല പിന്നെ.
  ഫുദ്ദി വേണം ഫുദ്ദി

 15. രാജു says:

  നല്ല നിലയില്‍ നടന്നു പോകുന്ന ഒരു ചായക്കടക്കു ഇരു വശത്തും വേറെ രണ്ടു ചായക്കട തുടങ്ങിയാല്‍ എന്താണ് തെറ്റ്??
  ആളുകള്‍ക്ക് എളുപ്പത്തില്‍ ചായ കിട്ടില്ലേ അത് നല്ലതല്ലേ.(മൂന്നും നഷടതിലായി പൂട്ടും എന്നോ )അതല്ലേ കുട്ടികളേ ഫുദ്ദി.

 16. saritha says:

  This comment has been removed by the author.

 17. saritha says:

  This comment has been removed by the author.

 18. saritha says:

  maths blog…it is very helpful to teachers and students.thanks

 19. Free says:

  അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനെഴുതിയ കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം.

 20. Free says:

  ''എല്ലാവരും
  നീതിമാന്മാരല്ലെന്നും
  സത്യസന്ധല്ലെന്നും
  അവന് പഠിക്കേണ്ടിവരും,എനിക്കറിയാം.
  പക്ഷേ ഓരോ തെമ്മാടിക്കും
  പകരമൊരു നായകനുണ്ടെന്നും
  ഓരോ കപടരാഷ്ട്രീയക്കാരനും
  പകരം അര്‍പ്പണബോധമുള്ള
  ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.
  എല്ലാ ശത്രുക്കള്‍ക്കുമപ്പുറം
  ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.

  അസൂയയില്‍ നിന്നവനെ
  അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍
  നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.

  വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
  ആദ്യമേയവന്‍ പഠിക്കട്ടെ.
  പുസ്തകങ്ങള്‍ കൊണ്ട്
  അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.

 21. Free says:

  പക്ഷേ അവന്റെ മാത്രമായ ലോകം
  അവന് നല്കണം.
  ശാന്തിയില്‍ മുങ്ങിയൊരു
  ലോകം.
  അവിടെയിരുന്ന്
  ആകാശത്തിലെ പക്ഷികളുടേയും
  പച്ചക്കുന്നിന്‍ചെരിവുകളിലെ
  പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും
  അവന്‍ ചിന്തിക്കട്ടെ.

  സ്‌കൂളില്‍ തോല്‍ക്കുന്നതാണ്
  ചതിച്ച് നേടുന്നതിനേക്കാള്‍
  മാന്യമാണെന്നവനെ പഠിപ്പിക്കുക.
  എല്ലാവരും തെറ്റാണെന്ന്
  തള്ളിപ്പറഞ്ഞാലും
  സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക.

 22. Free says:

  മൃദുലരായ മനുഷ്യരോട്
  മൃദുലമാകാനും
  കഠിനരായവരോട്
  കഠിനമാകാനും പഠിപ്പിക്കുക.
  നാടോടുമ്പോള്‍
  നടുവേ ഓടാതിരിക്കാനുള്ള കരുത്ത്
  എന്റെ മകനേകുക.

  എല്ലാവരും പറയുന്നത്
  ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
  പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.
  നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍
  പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
  കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും
  അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
  ആട്ടിയകറ്റാനും
  അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.

 23. Free says:

  സ്വന്തം ബുദ്ധിയും ശക്തിയും
  ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക.,
  പക്ഷേ സ്വന്തം
  ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.

  ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
  നേരെ ചെവിയടച്ച് വെച്ച്
  തനിക്ക് ശരിയാണെന്ന് തോന്നുന്ന
  കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
  അതിന് വേണ്ടി നിലകൊള്ളാനും
  പോരാടാനും അവനെ പഠിപ്പിക്കുക.
  അവനോട് മാന്യതയോടെ പെരുമാറുക,
  പക്ഷേ അമിതസ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കരുത്.
  അഗ്നിയോടടുക്കുമ്പോഴേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.

 24. Free says:

  അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
  ബുദ്ധിമാനായിരിക്കുവാനുള്ള ക്ഷമയവന് നല്കുക.
  തന്നെക്കുറിച്ച് വലിയ രീതിയില്‍
  സ്വയം
  വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍
  വലുതായ വിശ്വാസമുണ്ടാവൂ.

  എനിക്ക് വിശ്വാസമില്ലെങ്കിലും
  നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് ഞാന്‍ നോക്കട്ടെ.
  എല്ലാത്തിനപ്പുറം അവന്‍ മിടുക്കനാണ്.
  ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.''

 25. This comment has been removed by the author.

 26. @ ആതിര,ഹരിത,അനന്യ,
  നിങ്ങള്‍ പറഞ്ഞത് വളരെശരി.
  പാഠങ്ങള്‍ കുറച്ചതുകൊണ്ട് കുട്ടികള്‍
  സന്തോഷിക്കുകയല്ല മറിച്ച്, ഇന്നവര്‍
  പറയുന്നതുകേട്ടു……… heights and distance,
  squared relations ഇതൊക്കെ ഞങ്ങള്‍
  ക്കിഷ്ടമായിരുന്നല്ലോ എന്ന്!

 27. മാത്സ് ബ്ലോഗ്‌ നന്നായിരിക്കുന്നു .ഹയര്‍ സെക്കന്ററി തലത്തിലേക്ക് കൂടി മാത്സ് ബ്ലോഗ്‌ ഉയര്‍ത്തണം.

 28. സംസ്ഥാന ഗണിതമേളയിലെ എച്ച്എസ്എസ് വിഭാഗം രണ്ടാംസ്ഥാനക്കാരന് മാത്​സ് ബ്ലോഗിലേക്ക് സ്വാഗതം!

 29. @ നിസാര്‍ സര്‍

  നന്ദി. എന്നെ ഈ ബ്ലോഗ്‌ പരിചയപെടുത്തിയത് ആതിര ആണ് .

 30. ആഹാ..
  അപ്പോളെന്റെ ഊഹം തെറ്റിയില്ല.

 31. Free says:

  This comment has been removed by the author.

 32. N.Sreekumar says:

  “യുക്തിയുക്തമുപാദേയം
  വചനം ബാലകാദപി
  അന്യത് തൃണമിവത്യാജ-
  മപ്യുക്തം പദ്മജന്മനാ”
  അധ്യാപകര്‍ക്കുവേണ്ടി മാത്രമുള്ള ബ്ലോഗല്ലല്ലോ ഇത്.
  കുട്ടികള്‍ കടന്നുവരട്ടെ.അവര്‍ അവരുടെ മനസ്സിലുള്ളത് കുറിക്കട്ടെ.അവരുടെ ചിന്താഗതി അറിയാമല്ലോ?
  രാജാവ് നഗ്നനാണ് എന്നു പറയാന്‍ കുട്ടികള്‍ തന്നെയല്ലേ വേണ്ടത്.അത് രാജാവിനെ ആക്ഷേപിക്കാനാണെന്നു മുതിര്‍ന്നവര്‍ തിരുത്തിയാല്‍ രാജാവുപോലും കണ്‍ഫ്യൂഷ്യനിലായിപ്പോകും.
  @ആതിര,ഹരിത,അനന്യ
  നിങ്ങള്‍ വീണ്ടും തുറന്നെഴുതണേ.

 33. പാഠഭാഗങ്ങള്‍ ഒഴിവാക്കേണ്ട യാതൊരു ആവശ്യവുമില്ല.ഇത് നല്ല പ്രവണതയുമല്ല
  പ്രദീപ് കുമാര്‍

 34. sojan says:

  where is it model questions

 35. [co=”blue”]He will have to learn, I know,
  that all men are not just,
  all men are not true.
  But teach him also that
  for every scoundrel there is a hero;
  that for every selfish Politician,
  there is a dedicated leader…
  Teach him for every enemy there is a friend,

  Steer him away from envy,
  if you can,
  teach him the secret of
  quiet laughter.

  Let him learn early that
  the bullies are the easiest to lick…
  Teach him, if you can,
  the wonder of books…
  But also give him quiet time
  to ponder the eternal mystery of birds in the sky,
  bees in the sun,
  and the flowers on a green hillside.

  In the school teach him
  it is far honourable to fail
  than to cheat…
  Teach him to have faith
  in his own ideas,
  even if everyone tells him
  they are wrong…
  Teach him to be gentle
  with gentle people,
  and tough with the tough.

  Try to give my son
  the strength not to follow the crowd
  when everyone is getting on the band wagon…
  Teach him to listen to all men…
  but teach him also to filter
  all he hears on a screen of truth,
  and take only the good
  that comes through.

  Teach him if you can,
  how to laugh when he is sad…
  Teach him there is no shame in tears,
  Teach him to scoff at cynics
  and to beware of too much sweetness…
  Teach him to sell his brawn
  and brain to the highest bidders
  but never to put a price-tag
  on his heart and soul.

  Teach him to close his ears
  to a howling mob
  and to stand and fight
  if he thinks he’s right.
  Treat him gently,
  but do not cuddle him,
  because only the test
  of fire makes fine steel.

  Let him have the courage
  to be impatient…
  let him have the patience to be brave.
  Teach him always
  to have sublime faith in himself,
  because then he will have
  sublime faith in mankind.

  This is a big order,
  but see what you can do…
  He is such a fine little fellow,
  my son![/co]

  ~ Abraham Lincoln

 36. tharattu says:

  orukkam-2011 -hindiquestions cann't read.

 37. Free says:

  ഈ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചിട്ട് 3 ദിവസം കഴിഞ്ഞു .
  ഇപ്പോഴാണ് ഒരാള്‍ക്കെങ്കിലും മനസ്സിലായത്‌ ഹിന്ദി വായിക്കാന്‍ പറ്റുന്ന രൂപത്തില്‍ അല്ലാ എന്ന് .
  ഇതില്‍ നിന്നും മനസ്സിലാക്കാം SSLC പരീക്ഷയ്ക്ക് വേണ്ടി എത്ര നന്നായിട്ടാണ് മാഷന്മാര്‍ കുട്ടികളെ [co=”red”]ഒരുക്കു[/co]ന്നത് എന്ന്.

 38. എന്താ ഹിന്ദിക്ക് പ്രശ്‌നം..?
  ഫോണ്ടാണോ..?

 39. Krishnan says:

  @ Free ജാനാര്‍ദ്ദനന്‍ സി. എം.

  ഏബ്രഹാം ലിങ്കന്റേതായി പറയപ്പെടുന്ന ഈ കത്ത് അദ്ദേഹം എഴുതിയാകാന്‍ സാധ്യതയില്ല എന്നാണ്‌ വിദഗ്ദ്ധരുടെ അഭിപ്രായം.
  ഇവിടെ നോക്കുക. ആരെഴുതിയതായാലും അതിലെ ചിന്തകള്‍ മനോഹരം തന്നെയാണ്‌

 40. ഹിന്ദി ഒരുക്കം വായിക്കവാന്‍ സാധിക്കുന്നില്ല

 41. prakasam says:

  ആതിര, ഹരിത, അഭിനന്ദനങ്ങള്‍…….
  എങ്ങിനെ എഴുതാതിരിക്കും…..
  രാജാവ് നഗ്നനാണെന്ന് മാത്രമല്ല ചിത്തഭ്രമം വന്നുവെന്ന് തെളിയിക്കുകകൂടിയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. ഇനി പരീക്ഷ കഴിയുമ്പോള്‍ രണ്ടുചോദ്യങ്ങള്‍ തെറ്റുക കൂടി വേണ്ടേ . എന്നാലല്ലേ മാര്‍ക്ക് കൊടുക്കാനും, വിജയശതമാനം ഉയര്‍ന്നുവെന്ന് ഉറക്കെ പ്രഖ്യാപിക്കാനും കഴിയൂ.

 42. Zain says:

  LONG LIVE KERALA MODEL EDUCATION!!!!

 43. vijayan says:

  pl correct in the post as
  trigonometry(8.6,8.7,8.8)
  instead of
  trigonometry(3.6,8.7,8.8)

 44. Dear Vijayan Sir,

  We have corrected it.

  Thanks
  Maths Blog Team

 45. STATE SCHOOL KALOLSAVAM

  KOZHIKODE DISRICT Slowly and steadily heading towards the top spot.

 46. thomas v t says:

  @ ഫ്രീസാര്
  അതിമനോഹരമായിരിക്കുന്നു കവിതയുടെ പരിഭാഷ.ഉചിതവും ലളിതവുമായ വാക്കുകള് ആശയങ്ങള് ചോരാതെ അവതരിപ്പിച്ചിരിക്കുന്ന്.ജനാര്ദ്ദനന് സാര്മൂലരൂപവുംഇട്ടത് ഈ കവിതയിലൂടെ കടന്ന് പോകാന് അവസരം ലഭിക്കാത്തവര്ക്ക്( എന്നെപ്പോലെ)അനുഗ്രഹമാണ്

 47. SIGI SOBY says:

  വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റ്‌ അല്ല. എങ്കിലും മറുപടി തരണം . നമ്മുടെ സ്കൂളുകളില്‍ എം.പി. , എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച് വാങ്ങിയ കാലഹരണപ്പെട്ട കമ്പ്യുട്ടറുകള്‍ സ്ടോക്ക് രാജിസ്ടരില്‍ നിന്നും ഒഴിവാക്കുന്നതിനും അവ ലേലം ചെയ്തു വില്‍ക്കുന്നതിനും മറ്റുമുള്ള മാര്ഗ്ഗനി ര്‍ദ്ടെശങ്ങള്‍ എതോക്കെയാനെന്നരിഞ്ഞാല്‍ എന്നെ പ്പോലുള്ള എസ.ഐ.ടി.സി. മാര്‍ക്ക് ഉപയോഗപ്രദമായിരുന്നു.

 48. raji says:

  Thanks tO Mathsblog for publishing Orukkam 2011 that helps teachers as well as students for preparing S S L C examination.It helps teachers to get more ideas about a particular portion.

  Also thanks to John Sir for the Pariseelana Module.

 49. 'ഒരുക്ക'ത്തിലെ ഹിന്ദിയുടെ ഫോണ്ട് പ്രശ്നം പരിഹരിച്ചിട്ടുണ്ട്…
  ജോമോന്‍ സാറിന് നന്ദി!

 50. കൃഷ്ണന്‍ മാഷിന്റെ അഭിപ്രായം തേടുന്നു
  പത്താം ക്ലാസ്സിലെ പോര്‍ഷന്‍ ഒഴിവാക്കേണ്ട ആവശ്യമില്ലായിരുന്നു മാഷേ.ഒഴിവാക്കിയതോ കുട്ടികള്‍ക്ക് എളുപ്പമുള്ള ഭാഗവും.
  മാഷേ, ഒന്‍പതാം ക്ളാസ്സിലെ പോര്‍ഷന്‍സ് ഭംഗിയായി തീര്‍ക്കാന്‍ കഴിയുന്നില്ല.പല സ്ക്കൂളുകളിലും ഇതുവരെ 8 അഥവാ 9 അധ്യായങ്ങള്‍ മാത്രമേ തീര്‍ന്നിട്ടുള്ളൂ.കൂനിന്‍മേല്‍ കുരു എന്നപോലെ ഫെബ്രുവരി 5 മുതല്‍ സെന്‍സസ് ജോലി കൂടി വരുന്നു.ഇപ്പോള്‍ത്തന്നെ കുട്ടികള്‍ക്ക് (std.9) പാഠഭാഗങ്ങള്‍ കൂടുതലാണെന്ന പേടിയുണ്ട്.
  അതിന്റെ കൂടെ പോര്‍ഷന്‍ തീരാതിരിക്കുക കൂടി ചെയ്താല്‍ എന്താകുമോ എന്തോ?
  ഫെബ്രുവരി മാസം മുഴുവന്‍ സെന്‍സസിന് പോയാല്‍ ഞങ്ങള്‍ എങ്ങനെയാണ് മാഷേ പോര്‍ഷന്‍ തീര്‍ക്കുക?
  അതുകൊണ്ട് മാഷേ, ഒന്‍പതിലെ രണ്ട് അധ്യായങ്ങള്‍ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇപ്രാവശ്യം
  ഒഴിവാക്കിത്തന്നാല്‍ അത് അധ്യാപകരോടും വിശിഷ്യാ
  കുട്ടികളോടും ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം ആയിരിക്കും.
  മാഷ് മുന്‍കൈയ്യെടുത്ത് വേണ്ടത് ഉടന്‍ ചെയ്യുമെന്ന് വിശ്വസിക്കുന്നു.

 51. ഒന്‍പതാം ക്ളാസ്സിലെ കണക്കിന്റെ പാഠഭാഗങ്ങള്‍ ഈ വര്‍ഷം തന്നെ പഠിപ്പിച്ചു തീര്‍ക്കേണ്ടതാണോ?
  ഇതുവരെ എട്ട് അധ്യായങ്ങള്‍ മാത്രമേ തീര്‍ന്നിട്ടുള്ളൂ.
  ഇപ്പോള്‍ ഫെബ്രുവരി മുതല്‍ സെന്‍സസ് ജോലി കൂടി വരുന്നു.
  എങ്ങനെ പഠിപ്പിച്ചു തീരും?
  മാത്സ് ബ്ളോഗ് മുന്‍കൈ എടുത്ത് രണ്ട് അധ്യായങ്ങള്‍ ഇപ്രാവശ്യം ഒഴിവാക്കാന്‍ ശ്രമിക്കുമോ?
  പ്രതീക്ഷയോടെ

 52. .

  സുഭാഷ്,

  ഈ സംശയം ഏതാണ്ട് എല്ലാ വിഷയക്കാര്‍ക്കും ഉണ്ട്. ഒന്‍പതില്‍ പോര്‍ഷന്‍ കൂടുതലാണ്.

  ഇപ്പോ സെന്‍സസും വന്നിരിക്കുന്നു. അദ്ധ്യാപകര്‍ പോര്‍ഷന്‍ തീര്‍ക്കാന്‍ നെട്ടോട്ടമോടുമ്പോളാണ് സെന്‍സ് ചങ്ങാതി എത്തിയത്.

  'ഓരോ സ്ഥാനങ്ങളിലുള്ള അദ്ധ്യാപകര്‍'ക്ക് സ്കൂളില്‍ പോകാന്‍ നേരമില്ലെന്ന പരാതിയാണ്..

 53. ഡ്രോയിങ്ങ് മാഷ് says:

  ആദ്യമായിട്ടാണെന്നു തോന്നുന്നു ഇത്രയും നേരത്തേ ആനുവല്‍ എക്സാം ടൈംടേബിള്‍ പുറത്തിറക്കുന്നത്. പക്ഷെ, പാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കാന്‍ ഇനി ഏറെയുണ്ട്. ഒഴിവാക്കപ്പെടുന്നത് ഒന്‍പതാം ക്ലാസില്‍ നിന്നായിരുന്നെങ്കില്‍!
  ഇലക്ഷന്‍ വന്നതിനും പരീക്ഷ നീണ്ടതിനും പാഠപുസ്തകം വൈകിയതിനും കലോത്സവ മേളകള്‍ വൈകിയതിനുമെല്ലാം അനുഭവിക്കേണ്ടത് അധ്യാപകര്‍ തന്നെ. കൂനിന് കുരുവെന്ന പോലെ സെന്‍സസ് ഡ്യൂട്ടിയും! ഇതൊരു പരീക്ഷണം തന്നെ!

 54. Free says:

  ഒരു puzzle

  8 , 9 ക്ലാസ്സുകളില്‍ 2 ചാപ്റ്റര്‍ ബാക്കിയുള്ള ,
  പത്തിലെ റിവിഷന്‍ നടത്താനുള്ള ,
  600 കുട്ടികളുടെ CE മാര്‍ക്ക്‌ എന്‍ട്രി നടത്തി അവരുടെ ഫോട്ടോ ICR ഫോമില്‍ ഒട്ടിച്ചു കൊടുക്കാനുള്ള ,
  IT പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുള്ള ,
  മോഡല്‍ പരീക്ഷയുടെ പേപ്പര്‍ നോക്കാനുള്ള , സെന്‍സസ് ഡ്യൂട്ടി ചെയ്യാനുള്ള
  ഒരു SITC യുടെ ഫെബ്രുവരി മാസത്തെ monthly പ്ലാന്‍ എങ്ങനെ തയ്യാറാക്കാം ?

 55. vishnu says:

  ORUKKAM 2011 PUBLISHING GIVE A GREAT HOPE TO MY SSLC EXAMS . THANKU668375

 56. 1.5 CHAPTERS NOT FOR EXAM.NOT A SERIOUS OFFENCE.EXAMINATION IS NOT THE END.
  GANGADHARAN
  THAMARASSERY

 57. sad says:

  can i get orukkam 2011 in english language?(bio,chem,s.s,maths,phy?)

 58. jyothirgamaya yude second part sslc exam kazhinjalenkilum kittumo

 59. jyothirgama yude second part sslc exam kazhinjalenkilum kittumo?

 60. amrutha says:

  THAKS FOR'ORUKAM'

 61. MULLAPPOOV says:

  2012 le ozhivaakkiya padabhagangal prasidheekarikkumo

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s