ഭിന്ന നിലവാരക്കാരായ കുട്ടികളുള്ള ക്ലാസ്മുറികള്‍


ഇതൊരു യാഥാര്‍ഥ്യമാകുന്നു. ഈ യാഥാര്‍ഥ്യം അധ്യാപിക നേരിടുന്ന വെല്ലുവിളിയാണ്. സമകാലിക ക്ലാസ്മുറികളില്‍ വളരെ ഗൌരമമായി ഇടപെടേണ്ടതും എന്നാല്‍ വേണ്ടത്ര പരിശീലനമില്ലാത്തതുകൊണ്ട് കണ്ടില്ലെന്നു നടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും ഇതുതന്നെയാണ്. കുട്ടികളുടെ ശേഷിയറിഞ്ഞ് അവരുടെ നിലവാരത്തിന്നനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രൂപകല്‍‌പ്പന ചെയ്യുകയും തുടര്‍ന്ന് നിലവാരം ഉയര്‍ത്താനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണം. ചര്‍ച്ചക്കായി താഴെ നല്‍കിയിരിക്കുന്ന ഒരു മാതൃക നോക്കുമല്ലോ.

പ്രവര്‍ത്തനങ്ങള്‍ ഇങ്ങിനെയാവാമോ?

മാതൃകയ്ക്കായി തല്‍ക്കാലം മലയാളം എടുത്താലോ? ഒന്‍പതാം ക്ലാസിലെ ‘ഭൂമിഗീതങ്ങള്‍’ എന്ന കവിത കുട്ടി ആസ്വദിച്ചത് മൂല്യനിര്‍ണ്ണയം ചെയ്യാന്‍…താഴെ പറയുന്ന പ്രവര്‍ത്തനങ്ങളില്‍ ആവുന്നവയൊക്കെ ചെയ്യുക.

 • ഭൂമിഗീതങ്ങള്‍ എന്ന കവിതയില്‍ കവി ആവിഷ്കരിക്കുന്ന ദര്‍ശനം എന്ത്? ഒരു കുറിപ്പ് എഴുതുക.
 • ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ ഒരു ലഘു നാടകം രചിക്കുക.
 • ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ ഒരു ചെറു സിനിമക്ക് തിരക്കഥ രചിക്കുക.
 • ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ ഒരു കത്ത് തയ്യാറാക്കുക
 • ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ കുറേ മുദ്രാവാക്യങ്ങള്‍ തയ്യാറാക്കുക
 • ഭൂമിഗീതങ്ങള്‍ എന്ന കവിതയുമായി സമാനതയുള്ള മറ്റു കവിതകളുടെ പേര്‍ പറയുക
 • ഈ കവിത നന്നാ‍യി ഈണം കൊടുത്ത് പാടുക
 • ഈ കവിത നൃത്തരൂപത്തില്‍ അവതരിപ്പിക്കുക
  ഈ കവിതയില്‍ പറയുന്ന പ്രശ്നങ്ങള്‍ വിശദമാക്കുന്ന ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് കണ്ടെത്തുക
 • ഈ കവിതയിലെ ഉള്ളടക്കം വിശദമാക്കുന്ന സ്ന്ദേശവാക്യങ്ങള്‍ രചിക്കുക.
 • ഈ കവിതയിലെ പ്രശ്നങ്ങള്‍ ലിസ്റ്റ് ചെയ്യുക
 • ഈ കവിത മനസ്സിലിട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ നമ്മുടെ സ്കൂളില്‍ ചെയ്യേണ്ട പരിപാടികള്‍ തയ്യാറാ‍ക്കുക

ഈ ചിത്രത്തിന്ന് അനുയോജ്യമായ ഒരു പാട്ട് /കവിതഎഴുതുക

ഈ കാര്‍ട്ടൂണിന്ന് ഒരു അടിക്കുറിപ്പ് എഴുതുക.

ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ കൊടുക്കുമ്പോള്‍ അവനവന്റെ ശേഷിക്കനുസരിച്ച് എല്ലാ കുട്ടിക്കും പ്രതികരിക്കാന്‍ കഴിയില്ലേ? എല്ലാ പ്രവര്‍ത്തനത്തിന്നും ഒരേ സ്കോര്‍ ആവില്ല. എന്നാല്‍ ഒരു നിശ്ചിത സമയത്തിന്നുള്ളില്‍ (2 ദിവസം….4 പീരിയേഡ്…)കുറേ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാവുന്നതോടെ അധിക സ്കോറില്‍ എത്താന്‍ കഴിയില്ലേ?
പ്രവര്‍ത്തനം സ്കോര്‍

 1. ദര്‍ശനം കുറിപ്പ് (3)
 2. കത്ത് (1)
 3. ചിത്രം (1)
 4. കാര്‍ട്ടൂണ്‍ (2)
 5. നൃത്തം (1)
 6. കവിതകളുടെ പേര്‍ (3)
 7. നെറ്റില്‍ നിന്ന് ചിത്രം (3)

രണ്ടോ മൂന്നോ പ്രവര്‍ത്തനം ചെയ്യുന്നതൊടെ നല്ല സ്കോറ് ലഭിക്കും

ഇതു പാരമ്പര്യ രീതിയിലുള്ള ചോയ്സ് അല്ല. ഒരേ പ്രശ്നത്തിന്റെ വിവിധ മാനങ്ങള്‍ ഉപയോഗിച്ചു കാവ്യാസ്വാദനം എന്ന ശേഷി വികസിപ്പിക്കുകയാണ്. സാധ്യതകള്‍ പ്രയോജനപ്പെടുത്തലാണ്.

തുടര്‍ന്ന് കുട്ടികള്‍ക്ക് ചെയ്യാനാവാത്തവയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ സാധിക്കണം. നിലവില്‍ ചെയ്യാന്‍ കഴിയുന്നതില്‍ നിന്ന് ഒരുപടികൂടി ഉയര്‍ന്ന തലത്തിലുള്ള പ്രവര്‍ത്തനം ചെയ്യാന്‍ വേണ്ട കഴിവ് നേടന്‍ ലഭിക്കണം.

ഇതിന്റെ തുടര്‍ച്ച കാവ്യഭാഗാസ്വാദനവുമായി മറ്റു വിഷയങ്ങള്‍കൂടി പ്രയോജനപ്പെടുത്തലാണ്. സമ്പൃക്ത പഠനം ( integrated learning) എന്നൊക്കെ പരികല്‍‌പ്പനം ചെയ്യുന്നത് ഇങ്ങനെയാവില്ലേ? ഭൂമിഗീതങ്ങളുടെ റഫറന്‍സ് ഭൂമിശാസ്ത്രപഠനവേളയിലും തിരിച്ചും ഉണ്ടാവണം. ഇതിന്നായുള്ള പരിശീലനം അധ്യാപികക്ക് നല്‍കണം.ഗണിതം, ഐ.ടി, രസതന്ത്രം, ബയോളജി തുടങ്ങി എല്ലാ വിഷയങ്ങളും ഇതുപോലെ പരസ്പരം ബന്ധപ്പെടുത്തണം.ഇതുകൊണ്ടുണ്ടാവുന്ന മറ്റൊരു നേട്ടം അധ്യാപികയുടെ അറിവുപരമായ വളര്‍ച്ചകൂടിയാണല്ലോ.അധ്യാപകശാക്തീകരണം എന്നൊക്കെ പറയുന്നത് ഇങ്ങനെയൊക്കെയല്ലേ?

പ്രതികരിക്കുക

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in വിജ്ഞാനം. Bookmark the permalink.

34 Responses to ഭിന്ന നിലവാരക്കാരായ കുട്ടികളുള്ള ക്ലാസ്മുറികള്‍

 1. ഭിന്നതല പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം നല്ലത് പോലെ മനസ്സിലക്കിയവരന് കേരളത്തിലെ പ്രൈമറി അധ്യാപക സമൂഹം. ഏറെ കാലങ്ങളായി ശാക്തീകരന പരിപാടികളില്‍ പ്രാമുഖ്യം നല്‍കുന്നതും ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനാണ്. എസ്‌ എസ്‌ എ യുടെ കണക്കനുസരിച് ഏകദേശം 80% പ്രൈമറി അധ്യാപകരും ഭിന്നതല പ്രവര്‍ത്തനങ്ങളില്‍ കൂടി ക്ലാസ്സ്‌ കൈകാര്യം ചെയ്യുമ്പോള്‍ ഹൈസ്കൂള്‍ തലത്തില്‍ ഇവരുടെ എണ്ണം 50% ത്തില്‍ താഴെ ആണ് എന്ന വസ്തുത അധ്യാപക സമൂഹം അങ്ങികരിക്കണം . ശാക്തീകരണ പരിപാടികള്‍ കൂടുതല്‍ ആത്മാര്‍ഥമായി ഉള്‍ക്കൊള്ള്ന്‍ നാം ശ്രദ്ധിക്കണം എങ്കില്‍ മാത്രമേ മേല്‍ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് കഴിയൂ. അതിലൂടെ മുഴുവന്‍ വിധ്യര്‍തികളെയും മുന്‍ നിരയിലെതിക്കാനും നമുക്ക് കഴിയും.

 2. JOHN P A says:

  രാമനുണ്ണിമാസ്റ്റര്‍ ഉന്നയിക്കുന്നപ്രശ്നം വിദ്യാഭ്യാസമേഖലയില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നതാണ്. ഗണിതപ​നത്തില്‍ ഇതിന് മറ്റേതുവിഷയത്തോളംതന്നെ സാധ്യതയുമുണ്ട് .ഒരോ ഗണിതാധ്യാപകനും ടീച്ചര്‍പ്രോജക്ടുകള്‍ തയ്യാറാക്കണം.പരിശീലനക്ലാസുകള്‍ കാര്യക്ഷമമാക്കണം. പാ​ഭാഗങ്ങളെ വിശകലനംചെയ്ത് വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കണം. അവ ക്ലാസില്‍ നടപ്പാക്കാനും വിജയിപ്പിക്കാനമുള്ള ആര്‍ജ്ജവം നേടിയെടുക്കണം. ഇങ്ങനെയോക്കെ ഇപ്പോഴുംചെയ്യുന്ന അധ്യാപികമാരെ എനിക്കറിയാം.അവര്‍ സമുഹത്തില്‍ ബഹുമാനിക്കപ്പെടുന്നുമുണ്ട് . ക്ലാസിലെ ഭൗതീകസാഹചര്യങ്ങളെ പഴിച്ചുകൊണ്ട് , ഒന്നുംചെയ്യാതെയിരിക്കുന്നവരുമുണ്ട് . ഈ ചര്‍ച്ച ഒരു തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു

 3. Vijayan Kadavath says:

  എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാണ് രാമനുണ്ണി മാഷും ജ്യോതികൃഷ്ണന്‍ മാഷും ഇവിടെ അവതരിപ്പിച്ചത്. പ്രൈമറി അധ്യാപന രീതി മിക്കവാറും സ്ക്കൂളുകളിലും പ്രവര്‍ത്തനാധിഷ്ഠിതമാകുമ്പോള്‍ ഹൈസ്ക്കൂള്‍ തലത്തിലേക്ക് കൂടി ഇത് ഉയര്‍ത്താന്‍ പലപ്പോഴും നമുക്കാവുന്നില്ല. എസ്.എസ്.എയുടെ ട്രെയിനിങ്ങും ഫലപ്രദമായ ക്ലസ്റ്ററുകളുമാകുമ്പോള്‍ പ്രൈമറി തല സാധ്യതകള്‍ ഫലപ്രദമാകുന്നു. പ്രവര്‍ത്തനാധിഷ്ഠിതമായ ക്ലാസുകള്‍ നയിക്കുന്ന ഒട്ടേറെ പ്രഗത്ഭമതികളായ ഹൈസ്ക്കൂള്‍ തലത്തിലുള്ള അധ്യാപകരെ എനിക്കറിയാം.പക്ഷെ അവരുടെ എണ്ണം ഭൂരിപക്ഷമാകാന്‍ എത്ര നാളു കൂടി നാം കാത്തിരിക്കണം? മികച്ച ഹോം വര്‍ക്കിന്റെ സഹായമുണ്ടെങ്കിലേ ഈ രീതി വിജയിക്കുകയുള്ളു. അന്വേഷണബുദ്ധിയും വേണം. ജോണ്‍ മാഷ് ചൂണ്ടിക്കാണിച്ചതു പോലെ ഇന്ന് സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചു കഴിഞ്ഞു. പക്ഷെ ഇതിനെ ഫലപ്രദമായി വിനിയോഗിക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. ഈ ഒളിച്ചോട്ടം ക്ലാസ് റൂമില്‍ അധ്യാപകനെ ഒരു ലക്ചററാക്കുന്നു. മുന്നോക്കം നില്‍ക്കുന്നവനും പിന്നോക്കം നില്‍ക്കുന്നവനുമെല്ലാം ഒരേ രീതിയില്‍ വിളമ്പുന്ന സദ്യയാകരുത് നമ്മുടെ ക്ലാസുകള്‍. എല്ലാവരുടെയും വിശപ്പ് കെടുത്താനാകുന്ന രുചികരമായ സദ്യയാകട്ടെ അവ.

 4. തൃശൂര്‍ ജില്ലയിലെ ഒരു സ്കൂളില്‍ ഇന്നലെ മകനേയും കൊണ്ട് ഒരു ക്വിസ് പ്രോഗ്രാമിനു പോയ എന്റെ ഒരു സുഹൃത്ത്, വൈകുന്നേരം പറഞ്ഞ അനുഭവം കേള്‍ക്കൂ..
  കുറച്ചു നേരത്തേതന്നെ പരിപാടി നടക്കുന്ന യുപി സ്കൂളിലെത്തി. ക്വിസ്സിന്റെ രജിസ്ട്രേഷന്‍ ഒരു ക്ലാസ്റൂമിലായിരുന്നു. ടീച്ചറുടെ മേശമേല്‍ ഒരു 'ലേബര്‍ ഇന്ത്യ', ഒരു 'സ്കൂള്‍ മാസ്റ്റര്‍'!യുപി യിലെ അധ്യാപനം ഗംഭീരം!!
  പോകുന്നവഴി മകനോട് ഈ വര്‍ഷം യുഎന്‍ ഏത് വര്‍ഷമായാണ് ആചരിക്കുന്നതെന്ന് ചോദിച്ചു. 'രാജ്യാന്തര ജൈവ വൈവിധ്യവര്‍ഷം' എന്ന അവന്റെ മറുപടി 'രാജ്യാന്തര വനവര്‍ഷം' എന്നു തിരുത്തി. ക്വിസ് കഴിഞ്ഞ് പുറത്തുവന്ന അവന്റെ ശകാരവര്‍ഷം. “അപ്പന്‍ എന്റെ ഒരു മാര്‍ക്ക് കളഞ്ഞു. അപ്പന്റെ ചോദ്യത്തിന് ഞാനെഴുതിയ ഉത്തരമല്ലാ, ശരിയായത്. ജൈവവൈവധ്യം തന്നെ!!”
  (ക്വിസ് മാസ്റ്റര്‍ ചോദ്യമിട്ടത് ഡിസംബറിലാകണം, അപ്പോള്‍ അങ്ങിനെയല്ലേ ഉത്തരസൂചികയില്‍ വരൂ..!)
  ഒരു മാര്‍ക്കിന് അവന് ജില്ലാമത്സരത്തില്‍ പങ്കെടുക്കാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്നുകൂടി അറിയുക.

 5. കഴിഞ്ഞ ആഴ്ച പേ കമ്മിഷന്‍ റിപ്പോര്ടുമായി ബന്ധപ്പെട്ട പോസ്റ്റിനു ഈ സമയം കൊണ്ട് എത്ര കമന്റ്‌ വന്നു. ഇന്നത്തെ രാമനുണ്ണി മാഷുടെ പോസ്റിനോ? തീര്‍ത്തും അപമാനകരം തന്നെ…. ലജ്ജാകരം .

 6. ആധികാരികമായ ഒരു പോസ്റ്റ്. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. ക്ലാസില്‍ ഓരോ അധ്യാപകനും അഭിമുഖീകരിക്കുന്ന പ്രശ്നം. പക്ഷെ ചര്‍ച്ചയില്‍ സജീവമായ ഇടപെടലുകള്‍ വന്നില്ല.

  “ഭൂമിഗീതങ്ങളുടെ റഫറന്‍സ് ഭൂമിശാസ്ത്രപഠനവേളയിലും തിരിച്ചും ഉണ്ടാവണം. ഇതിന്നായുള്ള പരിശീലനം അധ്യാപികക്ക് നല്‍കണം.ഗണിതം, ഐ.ടി, രസതന്ത്രം, ബയോളജി തുടങ്ങി എല്ലാ വിഷയങ്ങളും ഇതുപോലെ പരസ്പരം ബന്ധപ്പെടുത്തണം.ഇതുകൊണ്ടുണ്ടാവുന്ന മറ്റൊരു നേട്ടം അധ്യാപികയുടെ അറിവുപരമായ വളര്‍ച്ചകൂടിയാണല്ലോ.അധ്യാപകശാക്തീകരണം എന്നൊക്കെ പറയുന്നത് ഇങ്ങനെയൊക്കെയല്ലേ?”

  അധ്യാപകന്റെ വായനാലോകം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതകളെപ്പറ്റിയാണ് പോസ്റ്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പതിവു ശൈലികളില്‍ നിന്ന് വഴിമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പോസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു

 7. ABHINAV says:

  what is difference between laptop and netbook,please give difference in detail

 8. Free says:

  A laptop (also called a note book) is computer which has been designed to be made portable.

  Mini laptops (also called a netbook, subnotebook or ultraportables) take these ideas further still, creating a new market above handheld computers, smartphones and personal digital assistants. The primary characteristic of these are smaller size and weight, which are pretty similar to the average diary.

  Mini laptops aren't as powerful as bigger notebook computers, and lack the power for big, demanding programs as well as an optical disc drive – so no CDs or DVDs. None the less, connectivity is a central focus for netbooks. Internet downloads are quickly catching up on hard media products, so perhaps it's not such a loss.

  In short, the difference between laptop and netbook is a netbook is smaller, lighter, cheaper (on the whole) and simpler.

 9. Free says:

  @ jyothikrishnan
  താങ്കളും പോസ്ടിനെക്കുറിച്ചു അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ

 10. ഒന്നു രണ്ടു സംശയങ്ങള്‍

  * എല്ലാ തരം കുട്ടികളെയും ഒരുപോലെ കണക്കാക്കുമ്പോള്‍, അതായത് ഒരേ ക്ലാസില്‍ ഇരുത്തുമ്പോള്‍, ചോദ്യപ്പേപ്പറിലെ difficulty level എടുക്കുമ്പോള്‍ പഠനത്തില്‍ പിന്നോക്കമായ കുട്ടികളുടെ difficulty level എന്നത് മറ്റു വിഭാഗക്കാരുടെ ബുദ്ധിമുട്ടുള്ള ലെവല്‍ അല്ല. ഫലത്തില്‍ ചോദ്യപ്പേപ്പറിന്‍റെ നിലവാരം താഴാന്‍ സാധ്യതയില്ലേ..?

  * ക്ലസ്റ്റുറുകള്‍ ഇതിനെങ്കിലും പ്രയോജനപ്പെടുന്ന തരത്തില്‍ മാറ്റാം.. അതായത് നമ്മുടെ ക്ലാസിലെ കുട്ടി, മറ്റു വിഷയങ്ങളില്‍ എന്തെല്ലാം പഠിക്കുന്നുണ്ടെന്നും അത് നമ്മുടെ വിഷയത്തിലെ ഏതെല്ലാം പാഠങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്നും അദ്ധ്യാപകരെ അറിയിക്കാനെങ്കിലും പ്രയോജനപ്പെടുന്ന തരത്തില്‍ അതു മാറേണ്ടതല്ലേ..?

  (* ഇപ്പോള്‍ എട്ടില്‍ ഐ.ടി പഠിപ്പിക്കുന്ന മാഷ് കെമിസ്ട്രിയിലെ പീരിയോ‍‍ഡിക്ക് ടെബിളും, ജ്യോഗ്രഫിയിലെ ഗ്ലോബും മാപ്പും, കണക്കിലെ ത്രികോണവും അതിന്റെ ആംഗിളുകളും എല്ലാം അറിയേണ്ടതിനാല്‍ ഞാനിപ്പോ അവയും പഠിക്കുന്നു….)

 11. .

  ജിമ്പ്, ജിയോജിബ്ര, ഓപ്പണ്‍ ഓഫീസ് കാല്‍ക്ക്, റൈറ്റര്‍, ഇംപ്രസ് ഇതൊക്കെ വിന്‍ഡോസിലും പ്രവര്‍ത്തിക്കും..പലരുടെയും ധാരണ ഇവ ലിനക്സിലു മാത്രമേ പ്രവര്‍ത്തിക്കൂ എന്നാ….

  ലിനക്സിന്റെ പലതരം രൂപങ്ങള്‍ അതായത്, റെഡ്ഹാറ്റ്, മാന്‍ഡ്രേക്ക്, തുടങ്ങി പലതും ഉള്ളപ്പോള്‍ ഉബുണ്ടുവിനു മാത്രം ഇത്ര പ്രാധാന്യം എന്താണ്..?

 12. sahani says:

  വ്യക്തികേന്ദ്രിതം-ശിശുകേന്ദ്രിതം ഇങ്ങനെയെല്ലാം നാം അധ്യയനസമ്പ്രദായങ്ങളെ പുനഃക്രമീകരിക്കുമ്പോള്‍ വിഷയത്തിന്റെ സഹജാവസ്ഥയും ആധികാരികതയും വഴിമാറുന്നതായി സംശയിക്കുന്നു. കുട്ടിയിലുണ്ടാവുന്ന വര്‍ത്തനവ്യതിയാനങ്ങള്‍ സൂക്ഷ്മമതയോടെ കാലികമായി രേഖപ്പെടുത്തുവാന്‍ പ്രതിഭാധനരായ അദ്ധ്യാപകര്‍ക്ക് കഴിയുമായിരുന്നു. കുട്ടിയുടെ ഏതെങ്കിലും പ്രതികരണങ്ങളുടെ അപഗ്രഥനവും അതിന്റെ മൂല്യനിര്‍ണ്ണയനവും ഭിന്നശേഷികളുടെ ഭാഗികമായ അംഗീകാരം മാത്രമേ ആകുന്നുള്ളു. അളവുകോലുകളുടെ ക്ഷണികതയില്‍ അവനെ/അവളെ തളച്ചിടരുത്. വൈവിധ്യങ്ങളുടെ ഉത്സവത്തിനായി നമ്മുടെ പൊതുവിദ്യാലയങ്ങളെ ഇനിയും പരീക്ഷിക്കണമോ ? നമ്മെ അമ്പരപ്പിക്കുന്ന കണക്കുകളുമായി ആരൊക്കെയോ വാതിക്കലില്‍ മുട്ടുന്നുണ്ട്….
  ഒപ്പം ഇതുകൂടി : പ്രത്യേകശേഷികളുളള കുട്ടികളുടെ എണ്ണം നമ്മുടെ വിദ്യാലയങ്ങളില്‍ അധികരിച്ചിരിക്കുന്നു. സ്പെഷ്യല്‍ സ്‌കൂളുകള്‍ പലതും പൂട്ടാനൊരുങ്ങുന്നു. വല്ലപ്പോഴും വന്നുപോകുന്ന റിസോഴ്സ് ടീച്ചറിന്റെ 'കഴിവ്' മാത്രമാണ് ഈ കുട്ടികള്‍ക്ക് ലഭിക്കുന്ന വ്യക്തി-ശിശുകേന്ദ്രിതം ! ഇതിലൂടെ വിദ്യാഭ്യാസനയം ലക്ഷ്യമിട്ട സാമൂഹികാവസ്ഥ പരിരക്ഷിക്കപ്പെട്ടുവോ ? പൊതുധാരയിലേക്ക് വലിച്ചെറിയപ്പെട്ട ഇവര്‍ക്ക് നേടാമായിരുന്ന പരിമിതമെങ്കിലും പൂര്‍ണ്ണതയും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം അപ്രാപ്യമായില്ലേ ? ഒരു നിയോജകമണ്ഡലടിസ്ഥാനത്തിലെങ്കിലും സ്പെഷ്യല്‍ സ്‌കൂള്‍ മാനദണ്ഡപ്രകാരമുള്ള വിദ്യാലയങ്ങളോ ഡിവിഷനുകളോ ഏര്‍പ്പെടുത്തുന്നതല്ലേ അഭികാമ്യം.

 13. revima says:

  income tax ready reckoner _ (കഴിഞ്ഞ വര്‍ഷത്തേതു പോലെ ) ഇക്കൊല്ലവും ലഭിക്കുമോ?

 14. @ ബ്ലോഗ് ടീം…

  സ്ക്രോളിംഗ് നോക്കൂ..
  സംസ്ഥാനത്തെ ഐ.ടി അധ്യയനം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണോ ലാപ്ടോപ്പും നെറ്റ്ബുക്കും നല്‍കുന്നത്..?

  അതോ മറ്റു വിഷയങ്ങളുടെ അധ്യയനം ഐ.ടി സഹായത്തോടെ കാര്യക്ഷമമാക്കാനോ..?

 15. @ ചിക്കൂ
  രണ്ടിനും! പിന്നെ ഞമ്മക്ക് ……..കിട്ടാനും!!!!!

 16. REKHA says:

  I agree with what Ramanunni sir said.I am a U.P.S.A taking maths classess.Our TEPs are very lively& informative.We are ready to give different activities according to the learning capacitty of children but many time we find it difficult as they are time consuming.We keep the same old timings which many time not suitable for new method of teaching & learning.So this is to be consider.

 17. കോഴിക്കോട് റവന്യു ജില്ലാ സ്ക്കൂള്‍ കലോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഡി.ഡി.ഇ പതാക ഉയര്‍ത്തുന്നു.(09/01/2011)

  [im]http://2.bp.blogspot.com/_tj9_aOcW4-U/TSni5Em72EI/AAAAAAAAAp0/zaOPASaoCpY/s320/dd.JPG[/im]

 18. ഓരോരുത്തരും അവനവന്റെ/അവളവളുടെ ശേഷിക്കനുസരിച്ചു പ്രവര്ത്തിക്കാലല്ല ഭിന്ന നിലവാര പരിഗണന. പഠന പിന്നോക്കാവസ്ഥ ഒരു ക്ലാസ് റൂം നിര്മിതിയാണ്.സാമൂഹിക പിന്നോക്കാവസ്ഥ പോലെ.ദൌര്ഭാഗ്യത്ത്തിനു ക്ലാസില്‍ ഇത് രണ്ടും ഒരേ വിഭാഗത്തിന്മേല്‍ ഒരു പോലെ പതിപ്പിച്ചു കൊടുക്കുന്നു.
  ചൂണ്ടു വിരല്‍ ( എന്റെ ബ്ലോഗില്‍) ഇതേ പ്രശ്നം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രക്രിയ പാലിക്കാതെ ഉല്പന്നം മാത്രം പരിഗണിക്കുന്ന മാഷ്‌ കുട്ടികളെ വഴിയില്‍ തള്ളും .മനസ്സ് കൊണ്ട് തല്ലും.
  ചിന്തിക്കേണ്ട കാര്യങ്ങള്‍
  ഇതു പടവില്‍ വെച്ചാണ് കുട്ടി പിന്നോക്കമായി പ്പോകാന്‍ സാധ്യത.?
  അപ്പോള്‍ ഞാന്‍ എന്ത് സഹായം ഇവര്‍ക്ക് നല്‍കും?
  ചിന്താ തടസ്സം മറികടക്കാനുല്‍ ഇടപെടലാണോ വേണ്ടത് അത് നല്‍കിയോ?
  മറ്റു കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഈ കുട്ടികള്‍ എങ്ങനെ മനസ്സിലാക്കി
  അവര്‍ നേരിടുന്ന പ്രശനങ്ങള്‍ക്ക് കാതു കൊടുത്തോ
  അധ്യാപികയുടെ സഹായത്തോടെ പ്രവര്‍ത്തനം പൂര്തീകരിക്കുന്നത് തെറ്റല്ലല്ലോ
  അങ്ങനെ സഹായിക്കല്‍ ഉത്തരം പറഞ്ഞു കൊടുക്കല്‍ ആകാതെ നോക്കാം

  വായന ചൂണ്ടു വിരല്‍ പിന്നോക്ക പരിഗണനയുടെ അടിസ്ഥാനത്തില്‍ നോക്കി കണ്ടിട്ടുണ്ട്.

  ആസ്വാദനക്കുറിപ്പിനെ മുന്‍ നിറുത്തി നടത്തിയ ആലോചന ചൂണ്ടു വിരലില്‍ ഉണ്ട് അത് പര്ശോധിക്കുന്നതിനു

 19. ഈ ചര്‍ച്ചയില്‍ ലാപ് ടോപ്പും ശമ്പളവും കടന്നു വന്നത് ശ്രദ്ധിക്കണം.ഇതാണ് പിന്നോക്കമായി പോകുന്ന കുട്ടികള്‍ നേരിടുന്ന പ്രതിസന്ധി.
  പ്രൈമറി തലത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള അന്വേഷണങ്ങള്‍ രസകരംമായ അനുഭവം നല്‍കി. ഞങ്ങള്‍ എറണാകുളം ജില്ലയില്‍ ട്രൈ ഔട്ട് നടത്താന്‍ പോയി.പിന്നോക്ക പരിഗണന മുന്നോക്കക്കാര്‍ക്ക് നഷ്ടമുണ്ടാകാതെ എങ്ങനെ എന്നായിരുന്നു അന്വേഷണം.
  അവിടെ ടീച്ചര്‍ പറഞ്ഞു “സര്‍ നാല് കുട്ടികള്‍ ഐ ഇ ഡി സി ക്കാരാ”.(ബുദ്ധി വല്രാത്ത്തവര്‍.എഴുതാനും വായിക്കാനും കഴിയില്ലെന്ന് സൂചന.
  ഞങ്ങളുടെ ടീമില്‍ പെട്ട ട്രെയിനര്‍ ഒന്നാര്‍ മണിക്കൂര്‍ ക്ലാസ് എടുത്തു.ക്ലാസ് കഴിഞ്ഞപ്പോള്‍ ആ ടീച്ചര്‍ പറയുകയാണ്‌”അപ്പോള്‍ ഒരു കുട്ടിക്കേ പ്രശ്നമുള്ളല്ലോ ,ഇല്ലേ?”
  എന്താ ഇത് സൂചിപ്പിക്കുന്നത്
  ഓരോ പ്രക്രിയാ ഘട്ടത്തിലും പിന്നോക്കമാകാന്‍ ഇടയുള്ളവരെ കണ്ടു ഇടപെട്ടു ഒപ്പം കൊണ്ട് പോകാന്‍ കഴിയും അത് തിരിച്ചറിയുമ്പോള്‍ അധ്യാപകര്‍ക്ക് അതിശയം ഉണ്ടാകാം.

 20. കൊള്ളാം …

  പക്ഷെ അന്‍പതും അറുപതും കുട്ടികള്‍ ഇരിക്കുന്ന ക്ലാസ് റൂമില്‍ ഇതു സാധ്യമാകുമോ..?

  ഉദാ : കുട്ടികള്‍ കൂടി.. ഡിവിഷന്‍ കൂട്ടിയാല്‍ പഠിപ്പിക്കാനാളെ വയ്ക്കാനാവില്ല…
  അപ്പോള്‍ കൂടിയ കുട്ടികളും ഉള്ള ക്ലാസില്‍ ഇരിക്കട്ടെ…

  ഫലം..ഇതും…

  അദ്ധ്യാപക – വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കേണ്ടത് ഈ ഐഡിയാസ് ഫലപ്രദമാവാന്‍ ആവശ്യമാണ്..

 21. .

  കലാധരന്‍ മാസ്റ്റര്‍….

  ഈ ചര്‍ച്ചയില്‍ ലാപ്ടോപ്പും കമ്പ്യുട്ടറും കടന്നു വന്നതും പിന്നോക്ക വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധിയുമായുള്ള ബന്ധം മനസ്സിലായില്ല…

  നൂതന സാങ്കേതിക വീദ്യയുടെ സഹായത്തോടെ കൂടുതല്‍ ഫലപ്രദമായ ക്ലാസുകള്‍ ഒരുക്കാനുള്ള അദ്ധ്യാപകരുടെ ത്വരയല്ലേ അതു സൂചിപ്പിക്കുന്നത്..?

  ഫലത്തില്‍ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാവില്ലേ ഈ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ധ്യയനം നടത്തപ്പെടുന്ന ക്ലാസുകള്‍..?

  അതെങ്ങിനെയാ അവര്‍ക്ക് പ്രതിസന്ധിയാകുന്നത്..?

 22. രാമനുണ്ണി മാഷ് പറഞ്ഞ രീതിയിലാണോ വ്യത്യസ്ത നിലവാരക്കാരെപരിഗണിക്കേണ്ടത് ?അല്ല എന്നാണ് അനുഭവ പാഠം.എങ്ങനെയാണു ഇത്തരം പ്രവര്‍ത്തന കൂട്ടം കൊണ്ട് ക്ലാസ്സില്‍ ഭിന്ന നിലവാരെ ക്കാരെ ഒരേ സമയം പ്രവര്‍ത്തനത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയുക .എങ്ങനെ ക്ലാസ് തല ക്രോഡീ കരണം നടക്കും ?ഒരു പ്രവര്‍ത്തനത്തില്‍ തന്നെ എല്ലാ നിലവാരക്കാര്‍ക്കുംപങ്കെടുക്കാന്‍ കഴിയും വിധം ആ പ്രവര്‍ത്തനത്തിന്റെ സൂക്ഷ്മ തല ആസൂത്രണം നടത്തുക എന്നതാണ് പരിഹാരം .ഇത്തരം അനുഭവങ്ങളുടെ പ്രകാശനം പ്രതീക്ഷിക്കുന്നു .

 23. നാല്പതും അമ്പതും കുട്ടികളുടെ പ്രശ്നം. ആദ്യം ഒരു കുട്ടിയെ എങ്കിലും പരിഗണിച്ചോ എന്ന ആത്മ പരിശോധന നടത്തണം.ഞാന്‍ കാസര്‍ കോട് ഹോളി ഫാമിലി യു പി സ്കൂളില്‍ പോയി.അവിടെ ഓരോ കുട്ടിയേയുംഇതു പ്രവര്‍ത്തനം നടക്കുമ്പോഴും പരിഗണിക്കും വിധം (സഹായിക്കാന്‍ കഴിയുംമോണിട്ടര്‍ ചെയ്യാം -അധ്യാപക സാന്നിധ്യം )ക്ലാസ് ക്രമീകരിച്ചിരിക്കുന്നു.ക്ലാസില്‍ അമ്പത് കുട്ടികള്‍.ഗ്രൂപ്പ് പ്രവര്‍ത്തനവും നടക്കും മൂന്നു ഡസ്കുകള്‍ വീതം അടുപ്പിച്ചിട്ട് അതിനു ചുറ്റുമിരിക്കുന്ന പഠന സംഘങ്ങള്‍. ..എന്താ ഇത്തരം അന്വേഷണം കഴിയില്ലേ.കഴിഞ്ഞ ദിവസം പാലക്കാട് ബംമാന്നൂരില്‍ ആയിരുന്നു അവിടെയും കണ്ടു സമാനമായ ക്രമീകരണം.കുട്ടികളുടെ എണ്ണം കൂടുതലാകുന്നതല്ല എണ്ണം കുറവുള്ളിടത്തും പരിഗണന കിട്ടുന്നില്ലല്ലോ.
  വഴി ഒരു ടീച്ചിംഗ് മാന്വല്‍ പ്രഷിദ്ധീകരിക്കൂ.അതിന്മേല്‍ നമ്മള്‍ക്ക് ചര്‍ച്ചയാകാം . അതെങ്ങനെ പിന്നോക്ക പരിഗണനയോടെ അവതരിപ്പിക്കാം എന്ന്.
  ആദ്യം മുന്നിട്ടിറങ്ങാന്‍ സ്വയം സജ്ജമാകൂ.
  ലാപ് ടോപ്‌ കിട്ടോയാലും പ്രക്രിയ തിരുത്താന്‍ മനസ്സിന്റെ മൌസ് ഇല്ലാതാത്തവര്‍ എന്ത് ചെയ്യും
  ഏതു മനസ്സില്‍ നിന്നും ഡൌന്‍ ലോഡ് ചെയ്യും

 24. @കലാധരൻ ഒരോ കുട്ടിയുടേയും ശേഷിക്കനുസരിച്ച് പ്രവർത്തിക്കാൻ അവസരം കൊടുക്കുകയും തുടർന്ന് അതിൽ നിന്നു വളരാൻ വേണ്ടത് പ്ലാൻ ചെയ്യുകയും വേണം. പ്രക്രിയ കളിൽ കുട്ടിക്ക് സ്വയമേവയും അധ്യാപികയ്യുടെ സഹായത്തോടെയും മുന്നേറാൻ കഴിയണം. ഇതു അധ്യാപിക ഏറ്റെടുക്കുന്ന വെല്ലുവിളിയാണ്. അതിന്നനുസൃതമായ ട്രൈനിങ്ങ് ഹൈസ്കൂൾ തലത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. കലാധരൻ മാഷടെ എറണാകുളം അനുഭവം മുഴുവൻ അധ്യാപകർക്കും ലഭിക്കാൻ നമ്മുടെ ക്ലസ്റ്ററുകളിലും മറ്റു പരിശീലനങ്ങളിലും ഉണ്ടാവേണ്ടതല്ലേ. ഇടപെട്ടതിന്ന് നന്ദി.
  ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.
  പ്രതീക്ഷിച്ചത്ര നല്ലൊരു ചർച്ചയും നിർദ്ദേശങ്ങളും ഉണ്ടായില്ല എന്നത് നമ്മുടെ നിലവാരം സൂചിപ്പിക്കുന്നു. ‘ലാപ്പ്ടോപ്പും ശബളവും‘ സൂചനതന്നെ ചിക്കുവിന്ന് പിടികിട്ടിയില്ല!

 25. @കലാധരൻ . ശരിയാണ്. ‘വഴി ഒരു ടീച്ചിംഗ് മാന്വല്‍ പ്രഷിദ്ധീകരിക്കൂ.അതിന്മേല്‍ നമ്മള്‍ക്ക് ചര്‍ച്ചയാകാം . അതെങ്ങനെ പിന്നോക്ക പരിഗണനയോടെ അവതരിപ്പിക്കാം എന്ന്.‘ കാസർക്കൊട് അനുഭവം പറയൂ…..ആ ടി.എം വെച്ചു തുടങ്ങാം. ശരിക്കും പറഞ്ഞാൽ നമ്മുടെ അധ്യാപകർക്ക് ഇതു ആഗ്രഹവുമുണ്ട്- നല്ല ടി.എം.കൾ,, അധ്യാപകരുടെ ഇടപെടൽ മാതൃകകൾ, അനുഭവങ്ങൾ,……

 26. Free says:

  This comment has been removed by the author.

 27. Free says:

  എറണാകുളം ജില്ലയില്‍ ട്രൈ ഔട്ട് നടത്താന്‍ പോയി.പിന്നോക്ക പരിഗണന മുന്നോക്കക്കാര്‍ക്ക് നഷ്ടമുണ്ടാകാതെ എങ്ങനെ എന്നായിരുന്നു അന്വേഷണം.

  ഐ ഇ ഡി സി കാരായ 4 കുട്ടികളില്‍ 3 പേര്‍ക്കും പ്രശ്നമില്ല എന്ന് തെളിയിക്കാന്‍ അവലംബമാക്കിയ ടീച്ചിംഗ് മാനുവല്‍ ഒന്ന് പ്രസിദ്ധീകരിക്കുമല്ലോ .

 28. Puthan says:

  ഭിന്നതല പ്രവര്‍ത്തനത്തിലൂടെ പിന്നക്കക്കാരെ മുന്നാക്കമാക്കം.അതിനായി പഠനം വിലയിരുത്തലിനെ അടിസ്ഥാനമാക്കിയകണം.തത്സമയ വിലയിരുത്തലിനെ അടിസ്ഥാനമാക്കി അപ്പോള്‍ കൊടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഫലം കണ്ടിട്ടുള്ളത് .ഇതിനായി മുന്‍കൂട്ടി തയ്യാറാക്കിയ മാനുവ്ളില്‍നിന്നും അല്പം വ്യതിയാനം വരുത്തണം.ഇതിനുള്ള സ്പേസ്‌ കണ്ടെത്തണം .

 29. രാമനുണ്ണിമാഷ്‌,
  ദയവായി ചൂണ്ടു വിരല്‍ ബ്ലോഗ്‌ സന്ദര്‍ശിക്കുക,http://learningpointnew.blogspot.com/
  കുറെ പോസ്റ്റുകള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്
  പ്രൈമറി ക്ലാസ് പഠനവുമായി ബന്ധിപ്പിച്ചുള്ളത് .ടീച്ചിംഗ് മാന്വല്‍ വിശദാംശങ്ങളോടെ .ചില കമന്റുകള്‍ കൂട്ടി ചേര്‍ത്ത് കൊടുത്തത്. പോസ്റ്റുകളുടെ പേരുകള്‍ ചുവടെ..
  ഒന്ന്) “വായന എന്നാല്‍ എന്തല്ല”.(വായനാ ഘട്ടത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍. ഇത് ട്രൈ ഔട്ട് ചെയ്തത്,കഴിഞ്ഞ ക്ലസ്ടരില്‍ കേരളം മുഴുവന്‍ ചര്‍ച്ചയ്ക്കു വെച്ചതും)
  രണ്ടു) “ആസ്വാദനക്കുറിപ്പുകള്‍ വളര്‍ച്ചയുടെ മുദ്രകള്‍ “(ഇതും തൃശ്ശൂരില്‍ ട്രൈ ഔട്ട് ചെയ്തതു.സമയം ഒരു പ്രശനമായി.എങ്കിലും ലക്‌ഷ്യം കണ്ടു,സമയം അട്ജസ്റ്റ് ചെയ്യാന്‍ പുസ്തകത്തിലെ അപ്രധാന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനം.)
  മൂന്നു) “അനുഭവ വിവരണം എഴുതുമ്പോള്‍-ഒന്നും രണ്ടും ഭാഗങ്ങള്‍ “
  ഇവയെല്ലാം ഡിസംബര്‍ മാസത്ത്തിലേത്.
  നാല്) ഗ്രൂപ്പുകള്‍ ആശ്രിതരെ സൃഷ്ടിക്കുന്നോ. .(സെപടംബര്‍ പതിനെട്ടു )
  അഞ്ചു) ഗണിതവും ഗ്രൂപ്പ് പങ്കിടലും (ഒക്ടോബര്‍ )
  ആറ്‌) പായസം വെച്ചാല്‍ കണക്കു പഠിക്കുമോ (ഒക്ടോബര്‍ )
  കൂടാതെ ആനന്ദന്‍ മാഷ്‌ ഇംഗ്ലീഷ് കോരി ഡോറിലും ഈ വിഷയംഅവതരിപ്പിച്ചിട്ടുണ്ട്. ചൂണ്ടു വിരലില്‍ അതിന്റെ ലിങ്ക് ഉണ്ട്.

 30. This comment has been removed by the author.

 31. SSLC Core Subjects (Malayalam,English,Tamil and Kannada mediums) – BOOKS FREE DOWNLOAD
  Links Here

 32. @ കലാധരന്മാഷ് : ചൂണ്ടുവിരൽ നന്നായി ശ്രദ്ധിക്കാറുണ്ട്. ഇത്രയെങ്കിലും നമുക്ക് ചർച്ചചെയ്യാനുമായല്ലോ.നന്ദി.

 33. The post on handling differently abled children in our classrooms was enlightening.I have a student in std VIII who is very good at making electronic gadgets. One day he brought working models of a fan,mixie and many more on the following days.But he is very bad at writing English.He is very restless and unable to concentrate.How do I handle him?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s