കെ.കരുണാകരന്‍ വിടവാങ്ങി


മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളാകുകയും ചെയ്‌തെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ടം പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മക്കളായ കെ.മുരളീധരനോടും പത്മജ വേണുഗോപാലിനോടും യഥാര്‍ഥ സ്ഥിതി ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ തൃശൂരില്‍

(വാര്‍ത്തയ്ക്ക് കടപ്പാട് : മാതൃഭൂമി)
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനോടുള്ള ആദരസൂചകമായി ഡിസംബര്‍ 24 ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനപൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സഹകരണ ബാങ്കുകള്‍ക്കും സ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 ന് രാവിലെ ഒമ്പത് മണിക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്തും 10 മണിക്ക് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളിലും അദ്ദേഹത്തിന്റെ ഭൌതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തൃശൂര്‍ ടൌണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തൃശൂരില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം. ദുഖാചരണത്തോടനുബന്ധിച്ച് ഏഴ് ദിവസം സംസ്ഥാനത്ത് ഔദ്യോഗിക പരിപാടികള്‍ ഉണ്ടാവില്ല. സംസ്ഥാന ദുഖാചരണത്തിന്റെ ഭാഗമായി മൂന്ന് ദിവസം (25 വരെ) ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in വാര്‍ത്ത, വാര്‍ത്തകള്‍. Bookmark the permalink.

22 Responses to കെ.കരുണാകരന്‍ വിടവാങ്ങി

 1. ലീഡര്‍ എന്നും ഒരേ ഒരാള്‍ മാത്രം. പകരം വെക്കാനില്ലാത്ത വ്യക്തിത്വം. ഈ നഷ്ടം വാക്കുകളിലൊതുങ്ങുന്നില്ല. മാത്​സ് ബ്ലോഗിന്റെ ആദരാഞ്ജലികള്‍!

 2. മലയാളികളുടെ ഇടയിലെ വളരേ ബോൾഡായ നേതാവ് ഒപ്പം ശിങ്കിടികൾക്ക് കരുണ ചെയ്യുന്നവനുമായ ഒരു സാക്ഷാൽ ലീഡറായിരുന്ന ഈ പ്രിയ നേതാവിന് ബിലാത്തിമലയാളികളുടെ പേരിൽ എല്ലാവിധ
  ആദരാജ്ഞലികളും..അർപ്പിച്ചുകൊള്ളുന്നൂ

 3. shemi says:

  ആദരാഞ്ജലികള്‍

 4. vijayan says:

  കേരളം എക്കാലത്തും ഓര്‍ക്കുന്ന നേതാവിന്റെ വിയോഗത്തില്‍ ഞാനും പങ്കുചേരുന്നു .

 5. Babu Jacob says:

  .

  രാഷ്ട്രീയ തന്ത്രങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടെങ്കിലും, ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നു തെളിയിച്ച പ്രിയപ്പെട്ട ലീഡറിന് അശ്രുപൂജ .

  .

 6. “ആദരാഞ്ജലികള്‍”
  ശ്രീജിത്ത് മുപ്ലിയം

 7. focuzkeralam says:

  ആദരാഞ്ജലികള്‍……….

  http://onlinefmcity.blogspot.com/

 8. Vijayan Kadavath says:

  കേരളം കണ്ട എക്കാലത്തേയും ധീരനായ മുഖ്യമന്ത്രിയായിരുന്നു കരുണാകരന്‍. ആശ്രിതവാത്സല്യവും പുത്രവാത്സല്യവും മറ്റാരേക്കാളും അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലേക്ക് വികസനം കൊണ്ടുവരുന്നതില്‍ കരുണാകരനെപ്പോലെ മുന്‍കൈയ്യെടുത്ത മറ്റൊരു മുഖ്യമന്ത്രിയും ഉണ്ടാകില്ല. എല്ലാവരെയും ഉയര്‍ത്തിക്കൊണ്ടു വന്നു അദ്ദേഹം. പക്ഷെ, അവസാനം ഒപ്പം നിന്നവരെല്ലാം തള്ളിപ്പറഞ്ഞു. അവരെല്ലാം ഇന്നു മൃതദേഹത്തിനും ടെലിവിഷന്‍ ക്യാമറകള്‍ക്കും മുന്നില്‍ നിന്നു കണ്ണീര്‍വാര്‍ക്കുമ്പോള്‍, ഈ അഭിനയം കാണുമ്പോള്‍ ജനം ചിരിക്കും.
  പക്ഷെ, ഒരു വാസ്തവം പറയട്ടെ, നികത്താനാകാത്ത ഒരു വിടവാണ് കേരളരാഷ്ട്രീയത്തില്‍ കരുണാകരന്റെ വേര്‍പാട് ഉണ്ടാക്കിയിരിക്കുന്നത്.

  ആദരാഞ്ജലികള്‍.

 9. mighss says:

  ആദരാഞ്ജലികള്‍

 10. haritham says:

  ആദരാഞ്ജലികള്‍

 11. Free says:

  ആദരാഞ്ജലികള്‍

 12. mrx says:

  ആദരാഞ്ജലികള്‍

 13. തൂലിക says:

  C O N D O L E N C E

 14. ഫിസിക്സ് ബ്ലോഗ്‌ ടീം says:

  “ആദരാഞ്ജലികള്‍”

 15. ആദരാഞ്ജലികള്‍

 16. ganitham says:

  This comment has been removed by the author.

 17. N.Sreekumar says:

  ലക്ഷക്കണക്കിനു മലയാളികള്‍ക്കു പ്രിയങ്കരനായിരുന്ന
  കേരളത്തിന്റെ ലീഡര്‍ക്ക് ആദരാജ്ഞലികള്‍

 18. tharat.blogspot says:

  ആദരാഞ്ജലികള്‍

 19. balanknmbr says:

  അതുല്യ നേതാവിന് ആദരാഞ്ജലികള്‍

 20. Binil says:

  This blog is very informative…

 21. jiby says:

  this blog is very good

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s