മാത്​സ് ബ്ലോഗിന്റെ ഈദുല്‍ഫിത്തര്‍ ആശംസകള്‍


ഏറെ നന്മകളും സുകൃതങ്ങളും നിറഞ്ഞ റമദാനിന്റെ അര്‍ത്ഥപൂര്‍ണമായ സന്ദേശമേതാണെന്ന് ചിന്തയിലെപ്പോഴെങ്കിലും ഒരു ചോദ്യമുയര്‍ന്നിട്ടുണ്ടോ? സംശയമേ വേണ്ട, സര്‍വതോമുഖമായ വ്യക്തിശുദ്ധീകരണവും ആത്മശിക്ഷണവും തന്നെ. വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വഴിവെട്ടമേകുന്ന ഒരു മഹദ്സന്ദേശമല്ലേയത്? ദാനം മഹത്തായ പുണ്യമെന്ന യാഥാര്‍ത്ഥ്യത്തെ മുറുകെപ്പിടിച്ച് തനിക്കു താഴെയുള്ളവനെ കൈപിടിച്ചുയര്‍ത്താന്‍ വ്രതവിശുദ്ധിയുടെ നാളുകളിലെന്നല്ല, എന്നും ഏവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത് മനുഷ്യനൊരു മാതൃക തന്നെ. പുണ്യമാസത്തെക്കുറിച്ചുള്ള വായനക്കിടയില്‍ മനസ്സില്‍ത്തട്ടിയ ഒന്നു കൂടി ഈ ആശംസയ്ക്കൊപ്പം പങ്കുവെക്കട്ടെ. റമദാനില്‍ വിശുദ്ധപ്രവാചകന്‍ മന്ദസമീരനെപോലെ ദാനംചെയ്യുമായിരുന്നെന്നാണ് പ്രമാണങ്ങളിലെ പരാമര്‍ശം. ആകര്‍ഷണീയമായ ഈ ചിന്തയുടെ മാധുര്യം നോക്കൂ. കാവ്യഭംഗിയും ഗഹനമായ ആശയവുമുള്ള സുന്ദരമായ ഒരു പരാമര്‍ശമാണത്. കാറ്റ് എവിടെ നിന്ന് വരുന്നുവെന്നോ, എവിടേക്ക് പോവുന്നുവെന്നോ എന്ന് ആര്‍ക്കെങ്കിലും അറിയാനാകുമോ? കാറ്റിനെ ആര്‍ക്കും കാണാനാകില്ലെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ നമുക്ക് അനുഭവിക്കാന്‍ കൂടി സാധിക്കുന്നു. കാറ്റിന് കുളിരുണ്ട്, സാന്ത്വനവും സമാധാനവുമുണ്ട്.

മനസ്സിനെ ശുദ്ധീകരിച്ച് വിശപ്പും ദാഹവും വെടിഞ്ഞ് സുഖഭോഗങ്ങളെ മാറ്റിനിര്‍ത്തി ദൈവത്തെ മാത്രം മനസ്സില്‍ ധ്യാനിച്ച് ഇരുപത്തിയൊമ്പത് ദിനങ്ങള്‍ കടന്നു പോയി. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന്റെ വ്രതശുദ്ധിയില്‍ ചെറിയ പെരുന്നാളിന്റെ വരവറിയിച്ച് ചന്ദ്രിക മിന്നി മറഞ്ഞു. സൂക്ഷ്മതയോടെ വ്രതം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെയ്ക്കാനായി ഈദുല്‍ ഫിത്തര്‍ എന്ന ചെറിയ പെരുന്നാളെത്തി. അനുഷ്ഠാനം കൃത്യമായി പാലിച്ചതിനോടൊപ്പം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ചെയ്ത നന്മകളില്‍ സന്തോഷത്തോടൊപ്പം അഭിമാനവും തോന്നുന്ന ദിനമാണിത്. സംതൃപ്തിയുടെ പൊന്‍കിരണശോഭയില്‍ പ്രാര്‍ത്ഥനാനിരതമായ മനസ്സുകളിലെ വെളിച്ചം മുഖത്തെങ്ങും പാല്‍നിലാപ്പുഞ്ചിരി വിരിക്കുകയാണ്. ഭയൗമുല്‍ ജാഇസഃ’ (സമ്മാനദാന ദിനം) എന്നാണ് ഈദുല്‍ ഫിത്തര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ദൈവത്തില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് പുണ്യമാസത്തില്‍ ചെയ്ത വ്രതാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനയിലും ദാനധര്‍മ്മങ്ങളിലുമെല്ലാം മുഴുകിയ വിശ്വാസികള്‍ക്ക് ആഹ്ലാദിക്കാന്‍ ദൈവത്തില്‍ നിന്നും ലഭിക്കുന്ന ഉപഹാരമാണ് ഈദുല്‍ഫിത്തര്‍. ഈ സംതൃപ്തിയുടെ, സന്തോഷത്തിന്റെ ആഘോഷാരവങ്ങളില്‍ നമുക്കൊന്നിച്ച് ഈദാശംസകള്‍ നേരാം.

സന്ദേശങ്ങളെല്ലാം നമുക്ക് വഴി നയിക്കുന്ന ദീപനാളങ്ങളാകട്ടെ. കൂരിരുരുട്ടിനെ മായ്ക്കുന്ന നിലാവെളിച്ചമാകട്ടെ. എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ക്കൂടി ഈദ് മുബാറക്.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ലേഖനം. Bookmark the permalink.

31 Responses to മാത്​സ് ബ്ലോഗിന്റെ ഈദുല്‍ഫിത്തര്‍ ആശംസകള്‍

 1. vijayan says:

  ബ്ലോഗിലെ എല്ലാ സന്ദര്സകര്‍ക്കും ഈദ് ദിന ആശംസകള്‍ .

 2. vijayan says:

  “Eid is the combination of 3 meaningful words E – Embrace with open heart I – Inspire with impressive attitude D – Distribute pleasure to all.”

 3. JOHN P A says:

  എല്ലാവര്‍ക്കും എന്റെ ഈദുല്‍ഫിത്തര്‍ ആശംസകള്‍

 4. ഈദാശംസകള്‍

 5. ഹരിത says:

  എല്ലാ മാന്യ സന്ദര്‍ശകര്‍ക്കും ഈദാശംസകള്‍

 6. എല്ലാവര്‍ക്കും എന്റെ ഈദുല്‍ഫിത്തര്‍ ആശംസകള്‍

 7. എന്റെ എല്ലാ ബ്ലോഗ് കുടുംബാംഗങ്ങള്‍ക്കും സ്നേഹനിര്‍ഭരമായ ചെറിയപെരുന്നാള്‍ ആശംസകള്‍.
  ഈദ് മുബാറക്.

 8. ഈദ് ആശംസകള്‍

 9. ShahnaNizar says:

  Wish all a Happy Eid-Ul-Fithr

 10. ഈദ് പെരുന്നാള്‍ ആശംസകള്‍!
  ഇത്തവണ വിവാദങ്ങളൊന്നുമില്ലേ..?

 11. എല്ലാ സുഹൃത്തുക്കള്‍ക്കും
  സാഹോദര്യത്തിന്റെ,
  സമാധാനത്തിന്റെ,
  ത്യാഗത്തിന്റെ,
  സന്ദേശവുമായെത്തിയ
  ഈദുല്‍ഫിത്തര്‍ ദിനാശംസകള്‍

 12. .

  ബൂലോകര്‍ക്കേകുന്നു സ്നഹത്തില്‍ച്ചാലിച്ച
  ഈദ് മുബാറക്കിന്‍ ശാന്തിമന്ത്രം

  .

 13. ഈദ് മുബാറക്ക്

 14. എല്ലാവര്‍ക്കും എന്റെ ഈദുല്‍ഫിത്തര്‍ ആശംസകള്‍

 15. ബ്ലോഗിലെ എല്ലാ സന്ദര്‍ശകര്‍ക്കും ഈദുല്‍ഫിത്തര്‍ ആശംസകള്‍

 16. സ്നേഹനിര്‍ഭരമായ ചെറിയപെരുന്നാള്‍ ആശംസകള്‍.
  ഈദ് മുബാറക്.

 17. Swapna John says:

  എല്ലാവര്‍ക്കും റംസാന്‍ ദിനാശംസകള്‍

 18. Vijayan Kadavath says:

  ഐശ്വര്യപൂര്‍ണമായ ഈദ് ആശംസകള്‍.

 19. mighss says:

  ഈദ് മുബാറക്ക്

 20. എന്റെ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും ചെറിയപെരുന്നാള്‍ ആശംസകള്‍.

  ഈദ് മുബാറക്.

 21. a.faisal says:

  ഈദ് ആശംസകള്‍…1

 22. എല്ലാവര്‍ക്കും എന്റെ ഈദുല്‍ഫിത്തര്‍ ആശംസകള്‍

 23. എല്ലാവര്ക്കും എന്റെയും ഭാരതീയ വിദ്യാ നികെതന്റെയും ചെറിയ പെരുന്നാള്‍ ആശംസകള്‍

 24. മുസ്ലിങ്ങളെ സംബന്ധിച്ച് ഇതര മതസ്ഥര്‍ക്കും മതരഹിതര്‍ക്കും ഉള്ള അറിവ് തുലോം പരിമിതവും ഏറെ തെറ്റിദ്ധാരണകള്‍ നിറഞ്ഞതുമാണ്. അതുകൊണ്ടാണ് അവരുടെ പല ആഘോഷങ്ങളെപ്പറ്റിപ്പോലും നമ്മില്‍പ്പലര്‍ക്കും കാര്യമായി ഒന്നും അറിയാത്തത്.ഇവിടെ പോസ്റ്റിട്ട ആളും കമന്റു ചെയ്തവരും ഭാഗ്യവശാല്‍ ഈദുള്‍ ഫിത്വര്‍ എന്നുതന്നെ പറഞ്ഞിട്ടുണ്ട്. ഒരാള്‍ മാത്രമാണ്” റംസാന്‍ ദിനാശംസകള്‍”എന്നെഴുതിയിട്ടുള്ളത്. റമദാന്‍(റംസാന്‍ എന്നാണു നാം മിക്കവരും പറയാറുള്ളതെങ്കിലും അതിന്റെ ശരിയായ ഉച്ചാരണം റമദാന്‍ അഥവാ റമളാന്‍ എന്നാണ്)എന്നത് ഹിജറ കലണ്‍ഡറിലെ ഒരു മാസത്തിന്റെ പേരാണ്. ആ മാസത്തിലാണ് ഖുറാന്‍ അവതരിച്ചത് . ആ മാസം അവസാനിച്ച് പിറ്റേമാസം(ശവ്വാല്‍) ഒന്നാം തീയതിയാണ് ഈദുല്‍ ഫിത്വര്‍ . അപ്പോള്‍ ആ ദിനത്തെ റംസാന്‍ദിനം എന്നു പറയുന്നത് ഓണത്തിനെ ചിങ്ങമെന്നു പറയുന്ന പോലത്തെ അസംബന്ധമാണ്. പക്ഷേ, മുസ്ലിങ്ങളുള്‍പ്പെടെ അങ്ങനെ പറയുന്നുണ്ടെന്നതു ശരിയാണ്. അതിനു കാരണം നമ്മുടെ നാട്ടിലെ കലണ്‍ഡറുകളാണ്. മാതൃഭൂമിയായിരുന്നു ഇവിടത്തെ മുഖ്യ കലണ്ഡര്‍. അവരുടേതുള്‍പ്പെടെ മിക്ക കലണ്ഡറിലും ഒരുകാലത്ത് ഈ ദിനത്തെ റംസാന്‍ എന്നാണെഴുതിയിരുന്നത്. അവരെല്ലാം അതു മാറ്റിയിട്ട് കാലം കുറേയായെങ്കിലും ഇപ്പോഴും അതു കണ്ടും കേട്ടും ശീലിച്ച ജനങ്ങള്‍ ആ തെറ്റില്‍നിന്നു മാറിയിട്ടില്ല. ഇത്രയും കാര്യങ്ങള്‍ മുസ്ലിം സുഹൃത്തുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതാണ്. തെറ്റുണ്ടെങ്കില്‍ അറിയാവുന്നവര്‍ തിരുത്തട്ടെ.
  വെറും ഈദ് ആശംസകള്‍ മാത്രം മതിയോ ?എന്തെങ്കിലുമൊന്നു ചര്‍ച്ചിക്കേണ്ടേ ഹോംസേ.?

 25. മാത്സ് ബ്ലോഗില്‍ ഓണവും വിഷുവും മാത്രമല്ല, ഈദുല്‍ ഫിത്തറും കടന്നു വന്നപ്പോള്‍ ഒരു സന്തോഷം. മുകളില്‍ സ്വതന്ത്രചിന്തകന്‍ എഴുതിയത് വസ്തുതയാണ്. കാലാകാലങ്ങളായുള്ള ‘റംസാന്‍ ആശംസകള്‍’ ഇത്തവണയും പത്രങ്ങളില്‍ കണ്ടു. ആടെനെന്തറിയാം അങ്ങാടി വാണിഭം എന്ന പോലെയാണ് അവരുടെയെല്ലാം ‘റംസാന്‍ ആശംസകള്‍’. റമദാന്‍ എന്ന പുണ്യമാസം കഴിഞ്ഞെത്തുന്ന ശവ്വാലിന്റെ പിറവിയാണ് ഈദുല്‍ഫിത്തറെന്ന് മാത്സ് ബ്ലോഗിലെത്തുന്നവരെങ്കിലും മനസ്സിലാക്കി ആശംസകള്‍ നേരട്ടെ.

  ഈദ് മുബാറക്

 26. revima says:

  ബ്ലോഗിലെ എല്ലാ സന്ദര്സകര്‍ക്കും ഈദ് ദിന ആശംസകള്‍ .(വൈകിപ്പോയി)

 27. Wish all the users and members of mathsblog team , Eid Mubarak.

 28. vijayan larva Sir,
  JOHN P A Sir,
  mini//മിനി Tr,
  ഹരിത,
  ജോമോന്‍ Sir,
  വി.കെ. നിസാര്‍ Sir,
  ഗീതാസുധി Tr,
  ShahnaNizar,
  ഹോംസ് sir,
  ജനാര്‍ദ്ദനന്‍.സി.എം Sir,
  നിധിന്‍ ജോസ് Sir,
  MURALEEDHARAN.C.R sir,
  സോമലത ഷേണായി Tr,
  S.V.Ramanunni Sir,
  Swapna John Tr,
  Vijayan Kadavath sir,
  mighss,
  അസീസ് sir,
  A.FAISAL sir ,
  Anil Divakaran sir,
  SREEJITH KARUMADY sir,
  revima sir,
  Sanjay Gulati Sir

  ഈദാശംസകള്‍ക്ക് നന്ദി.

  @ സ്വതന്ത്ര ചിന്തകന്‍ & James Bond 007,

  ഈദുല്‍ഫിത്തറിനെപ്പറ്റിയുള്ള ചിന്തകള്‍ പങ്കുവെച്ചതിന് നന്ദി. കുറേപ്പേര്‍ക്കെങ്കിലും അറിവു പകരുന്നതായി രണ്ടു കമന്റുകളും. നന്ദി.

 29. ഓഫ് ടോപ്പിക്കാണ്..
  1. യു.പി യുടെ സ്‌കീം കണ്ടിരുന്നോ..? ഉവ്വെങ്കില്‍ ലിങ്ക് തരാമോ..?
  2. എട്ടാം ക്ലാസിലെ ഐ.ടി യുടെ പോര്‍ഷനു് ഒക്ടോബറില്‍
  എവിടെ വരെയാ തീര്‍ ക്കണ്ടേ…?
  3. എട്ടാം ക്ലാസില്‍ മാത്സ് പഠിപ്പിക്കുന്നവര്‍ക്ക് സഹായകരമായ ചോദ്യങ്ങളോ മറ്റോ ഇപ്പോള്‍ മാത്സ് ബ്ലോഗില്‍ ഉണ്ടോ..?

 30. Jayan M V says:

  കലണ്ടറില്‍ മാറിയിട്ടും നമ്മള്‍ മാറ്റിയില്ല എന്ന് പറഞ്ഞപ്പോള്‍ ഓര്‍ത്ത ഒരു കാര്യം. തിരുവനന്തപുരത്തിനും ദില്ലിക്കും ഇടയിലോടുന്ന 2525/2526 തീവണ്ടിയുടെ പേര് കേരള എക്സ്പ്രസ്സ്‌ എന്നെത്രപേര്‍ക്കറിയാം? പണ്ടു കെ കെ എക്സ്പ്രസ്സ്‌ (കേരള കര്‍ണാടക എക്സ്പ്രസ്സ്‌) ആയിരുന്ന ഈ വണ്ടി എഴുപതുകളിലെന്നോ കേരള എക്സ്പ്രസ്സ്‌ ആയി മാറിയെങ്കിലും നമ്മളില്‍ പലര്‍ക്കും ഇന്നും അത് കെ കെ എക്സ്പ്രസ്സ്‌ തന്നെ!!!!!!!!

 31. how can we protect our google account

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s