പോള്‍ നീരാളി വീണ്ടുംതാരം


സ്പെയിന്‍ ലോകകപ്പ് ഫുട്ബാള്‍ ജേതാക്കള്‍. എക്സ്ട്രാ ടൈമിന്‍റെ 26-ം മിനിറ്റില്‍ ആന്ദ്രേ ഇനിയേസ്റ്റയാണ് സ്പെയിനിനു വേണ്ടി ഏകപക്ഷീയമായ വിജയഗോള്‍ നേടിയത്. ഇതോടെ യൂറോകപ്പും ലോകകപ്പും നേടുന്ന രണ്ടാമത്തെ രാജ്യമായി സ്പെയിന്‍. നെതര്‍ലാന്‍റ് മൂന്നാം തവണയാണ് ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്.

അങ്ങനെ നീരാളി വീണ്ടും താരമായി. പോള്‍ എന്ന നീരാളിയുടെ ഈ ലോകകപ്പിലെ എല്ലാ പ്രവചനങ്ങളും ശരിയായി. പ്രവചനം നടത്തേണ്ട കളിയില്‍ പങ്കെടുക്കുന്ന രണ്ടു രാജ്യങ്ങളുടേയും പതാക പതിച്ച ചില്ലുകൂടുകള്‍ ഒരു വലിയ അക്വേറിയത്തില്‍ വെച്ചിട്ടുണ്ടാകും. രണ്ടു ചില്ലു കൂട്ടിലും നീരാളിയുടെ ഇഷ്ടഭോജ്യമായ കക്കയിറച്ചി വെച്ചിട്ടുണ്ടാകും. കക്കയിറച്ചി തിന്നാന്‍ ഏത് രാജ്യത്തിന്റെ പതാക പതിച്ച ചില്ലു കൂട്ടിലാണോ പോള്‍ കയറുന്നത് ആ കളിയില്‍ ആ രാജ്യമായിരിക്കും ജയിക്കുകയത്രെ. ഓരോരുത്തരുടെ വിശ്വാസം..!!! അല്ലാതെന്തു പറയാന്‍? ഈ കക്ഷിയെപ്പറ്റി കുറച്ചു കൂടി പറയാം.

ജര്‍മ്മനിയിലെ ഒബര്‍ഹൗസനിലുള്ള കടല്‍ ജീവി സംരക്ഷണ കേന്ദ്രത്തിലാണ് പോളിന്റെ ഇപ്പോഴത്തെ വാസം. തെക്കേ ഇംഗ്ലണ്ടിലെ കടല്‍ത്തീരത്തു ജനിച്ച ഈ നീരാളിയെ പിന്നീടു ജര്‍മനിയിലേക്കു കൊണ്ടുവരികയായിരുന്നു. ജര്‍മ്മനിയുടെ എല്ലാ കളികളും കൃത്യമായി പ്രവചിച്ച പോള്‍ ജര്‍മ്മനിയുടെ പരാജയവും മുന്‍കൂട്ടിക്കണ്ടതോടെ(?)യാണ് താരമായത്‌. സെമിയില്‍ ജര്‍മ്മനി തോറ്റതോടെ അതുവരെ പോളിനെ തോളിലേറ്റി നടന്ന പലര്‍ക്കും ഈ ജീവിയെ കൊന്നുകളയണമെന്ന തോന്നലുമുണ്ടായത്രെ. പ്രവചന ഡിമാന്റ് മനസ്സിലാക്കിയതോടെ പോളിനു പിന്നാലെ സിംഗപ്പൂരിലെ തത്തയും മുതലയുമൊക്കെ താരപരിവേഷത്തോടെ രംഗപ്രവേശം ചെയ്തെങ്കിലും ഇത്തവണ താരം നീരാളി തന്നെ.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in വാര്‍ത്ത. Bookmark the permalink.

18 Responses to പോള്‍ നീരാളി വീണ്ടുംതാരം

 1. നീരാളിയും തത്തയും മണ്ണാങ്കട്ടയും…
  പ്രവാചകരുടെ യാദൃച്ചികമായി സത്യമാകുന്നവയെ മാത്രം പൊക്കിപ്പിടിച്ച് പ്രചരിപ്പിക്കുന്ന രീതി, കപടന്മാര്‍ക്കിണങ്ങും പക്ഷേ മാത്​സ് ബ്ലോഗിന് ഭൂഷണമല്ല!

 2. നീരാളിതന്നെ തന്നെ താരം. കണക്ക് ശരിയായി പറഞ്ഞതിനാൽ സ്ഥാനം കണക്കിൽ തന്നെ.

 3. VIJAYAN N M says:

  y 2 posts are missing?

 4. hari sir, two comments posted before 7.24(12/7/10) in this post are missing.one comment of mine and one by some other.what happened?

 5. razimantv says:

  മാത്സ് ബ്ലോഗിലെങ്കിലും ഒരു debunking പോസ്റ്റായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത് 😦

 6. നിരുപദ്രവമെന്ന് തോന്നിപ്പിക്കുന്ന ഇത്തരം കൌതുകങ്ങളിലൂടെ അന്ധവിശ്വാസവും
  അഭൌമ ശക്തികളും ബാല മനസ്സുള്ളവരില്‍
  അരക്കിട്ടുറപ്പിക്കപ്പേടുമെന്ന സത്യം അറിയാതെ
  നടത്തിയ ഈ കൌതുക വാര്‍ത്ത വിവരണം
  കണക്കു മാഷന്മാരുടെ(ഏറ്റവും ശാസ്ത്രാഭിമുഖ്യമുണ്ടാകേണ്ടവരുടെ)ബ്ലോഗില്‍
  കാണേണ്ടി വന്നതില്‍ ചിത്രകാരന്‍
  നിരാശ രേഖപ്പെടുത്തുന്നു.
  ആശംസകള്‍ !!!

 7. razimantv says:

  ഇതും കൂടി കണ്ടേക്കൂ

  നീരാളിയെ കൊണ്ടുനടക്കുന്നവര്‍ക്കും അറിയാം കുമിള പൊട്ടാനിരിക്കുവാണെന്ന്

  (മുകളിലെ ലിങ്ക് ശരിയായില്ല. നീക്കിയേക്കൂ)

 8. ഹരിസാറേ….
  ആ വീഡിയോ വിന്‍ഡോ സൈസ് ഒന്ന് കുറയ്ക്കുമോ…
  കാണാന്‍ ഭംഗി അതാണ്….

 9. പ്രോബബിലിറ്റി, ആ ഗണിതശാസ്ത്ര ശാഖയാണ് ഫിസിക്സിലെ സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്സിന്റെ ഒരു പ്രാധാന ആയുധം. അതു ശരിയല്ലായിരുന്നെങ്കില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാമിക്സ് എന്നൊരു ശാഖ വളരില്ലായിരുന്നു. സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാമിക്സിസിലെ ഇക്വേഷനുകള്‍ ഫലപ്രദമായിത്തന്നെ പ്രായോഗിക തലത്തില്‍ ഉപയോഗിക്കുന്നുമുണ്ട്…. ബ്രൌണിയന്‍ മോഷന്‍ വിശദികരിക്കാനും പ്രോബബിലിറ്റിയാണ് ഉപയോഗിച്ചിരിക്കന്നത്. അതില്‍ നിന്ന് ഉരുത്തിരിച്ചെടുത്ത ഡിഫ്യൂഷന്‍ കോണ്‍സ്റ്റന്റ് കണ്ടെത്താനുള്ള ഇക്വേഷനും ഫലപ്രദമായ ഉത്തരങ്ങള്‍ നല്‍കുന്നുണ്ട്. ഇതേ ഇക്വേഷനില്‍ നിന്നി അവഗാഡ്രോ സംഖ്യ കണ്ടെത്താനുള്ള ശ്രമവും വിജയകരമായിരുന്നു…

  നീരാളിയുടെ സത്യം എന്നിക്കറില്ലാട്ടോ…..

 10. @ ഹോംസ്, റസിമാന്‍, സത്യാന്വേഷി, ചിത്രകാരന്‍,

  ഈ പോസ്റ്റ് ആനുകാലിക പ്രസക്തിയോടെ പ്രസിദ്ധീകരിച്ചുവെന്ന് മാത്രം. സ്പോര്‍ട്സും പ്രവചനവും അടയും ശര്‍ക്കരയും പോലെയാണ്. ഒരു നീരാളി, അല്ലെങ്കില്‍ മറ്റെന്തെങ്കിലും. ഇനി ഒരു വാതുവെപ്പിന്റെ വേറിട്ട മുഖമായി ഇതിനെ കണ്ടാലും അത്ഭുതമില്ല. നീരാളി പറഞ്ഞത് ഫലിക്കാന്‍ വേണ്ടി കളിക്കുന്ന ഒരു കാലവും ഉണ്ടായേക്കാം. ക്രിക്കറ്റിലിലെല്ലാം അതു സംഭവിച്ചു കഴിഞ്ഞു.

  ഈ പോസ്റ്റിലൂടെ ഏതെങ്കിലും വിശ്വാസമോ അന്ധവിശ്വാസമോ പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. തീര്‍ത്തും കൌതുകപരമായ ഒരു വാര്‍ത്ത അതിന്റെ വിശ്വാസ്യതയെ മലയാളത്തിലെ ചിഹ്നന സഹായത്തോടെ വേണ്ടിടത്തെല്ലാം ചോദ്യം ചെയ്തു കൊണ്ടു തന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു നിരാശയുടെ ആവശ്യകതയുണ്ടോ? ഇത്തരമൊരു ചര്‍ച്ച വന്നതും ഈ ചോദ്യം ചെയ്യപ്പെടലുകളുമെല്ലാം ഞങ്ങളുടെ ഉദ്ദേശ്യം സാര്‍ത്ഥകമായതിന്റെ തെളിവുകളല്ലേ?

  പ്രൊബബിലിറ്റി എന്ന ഗണിതഭാഗം പഠിപ്പിക്കാന്‍ ഇതും ഒരു ഉദാഹരണമാക്കിക്കൂടേ? ഇതാ ഒരു പുതിയ ഗെയിം.10 പേരാണ് ഈ കളിയില്‍ പങ്കെടുക്കാന്‍ വേണ്ടത്. ഒരു നാണയം ടോസ് ചെയ്താല്‍ ‘ചാപ്പ’ അല്ലെങ്കില്‍ ‘കുരിശ്‍’ ലഭിക്കുമെന്ന് നമുക്കറിയാം. 10 പേരെയും വിളിച്ചു നിര്‍ത്തി ഒരു നാണയം 10 വട്ടം ടോസ് ചെയ്യുക. ടോസ് ചെയ്യുന്നതിന് മുമ്പ് നാണയത്തിന്റെ ഏതു ഭാഗമാണ് വീഴുന്നതേതെന്ന് ഒരു ബുക്കില്‍ എഴുതി വെക്കണം. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രവചനങ്ങള്‍ ശരിയാക്കുന്നവന്‍ കളിയില്‍ ജയിച്ചു. എല്ലാവരുടേയും പ്രവചനങ്ങള്‍ ശരിയാകുന്നപോലെ എല്ലാവരുടെ പ്രവചനങ്ങളും തെറ്റാനും ഒരു സാധ്യതയുണ്ട്.

  യൂറോകപ്പിലേയും (അവിടെ ചില പ്രവചനങ്ങള്‍ തെറ്റി, കേട്ടോ) ലോകകപ്പിലേയും പ്രവചനങ്ങള്‍ പോളിനെ ശ്രദ്ധാകേന്ദ്രമാക്കിയ പോലെ ഈ കളികണ്ടു നില്‍ക്കുന്ന ആരെങ്കിലും വിജയിയെ ഒരു താരമാക്കിയേക്കാം.

 11. ഹരിതാ,

  സ്റ്റാര്‍ സിംഗറില്‍ ഇപ്പോള്‍ നിങ്ങളുടെ പാലക്കാട്-കുഴല്‍മന്ദം കാഴ്ചകളാണല്ലോ?

 12. ഹരിത says:

  ഞങ്ങളുടെ അടുത്ത് തന്നെ ഉള്ള സ്ഥലം ആണ് .സാറിന് കുഴല്‍മന്ദം രാമകൃഷ്ണന്‍ എന്നാ ആളെ അറിയുമോ ? ഗിനസ് ബുക്കില്‍ ഒക്കെ പേര് വന്ന ആളാണ് .സര്‍ ഒരു ദിവസം വരൂ.ഇവിടെ തിരുവില്ല്വാമല അമ്പലം ഉണ്ട് . അങ്ങിനെ നല്ല സ്ഥലങ്ങള്‍ ഒക്കെ ഉണ്ട് സര്‍ വരൂ

 13. ഹരിത says:

  നമ്മുടെ ചെന്താമരാക്ഷന്‍ സാറുടെ സ്കൂളിന്റെ (സി.എ.ഹൈസ്കൂള്‍ കുഴല്‍മന്ദം)അടുത്ത് ആണ് കുഴല്‍മന്ദം രാമകൃഷ്ണന്‍ എന്നാ ആളുടെ വീട് .
  എവിടെ പോയി ചെന്താമരാക്ഷന്‍ സര്‍ .

  @ ചെന്താമരാക്ഷന്‍ സര്‍

  പ്രസാദ്‌ മാഷിനോട് എന്റെ അന്വേഷണം പറയണം .
  ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇത്ര കഴിവുള്ള ഒരാളെ കണ്ടിട്ടില്ല .എനിക്ക് ഭയങ്കര ഇഷ്ടം ആണ് പ്രസാദ്‌ മാഷിന്റെ ഇംഗ്ലീഷ് ക്ലാസുകള്‍ .

 14. ഹരിതാ,
  ചൂടുപിടിക്കുന്ന ഗണിതചര്‍ച്ചകളില്‍ ഉണ്ടാകേണ്ടിയിരുന്ന ഉമേഷ്, അഞ്ജന,ഫിലിപ്പ്, അനൂപ്, തോമസ്,ഹരിഗോവിന്ദ്…മുതല്‍പേരുകാരുടെ പൊടിപോലുമില്ലെന്നത് സങ്കടം തന്നെ!
  എന്റെ ഇഷ്ടതോഴന്‍ സത്യാന്വേഷിയെ ഞാനായിട്ട് ഓടിച്ചുകളഞ്ഞെന്നു തോന്നുന്നു.
  ഹോംസ്ചേട്ടനെ നമ്മുടെ കവിവര്യനും ആട്ടിപ്പായിച്ചു!
  കഷ്ടമായിപ്പോയി!

 15. “ഹോംസ്ചേട്ടനെ നമ്മുടെ കവിവര്യനും ആട്ടിപ്പായിച്ചു!
  കഷ്ടമായിപ്പോയി!”
  അയ്യോ ഗീത ടീച്ചറെ
  ഇതൊരു തെറ്റായ പ്രസ്താവന ആയിപ്പോയി. ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഹോംസ്. എന്നാല്‍ വിമര്‍ശനങ്ങളില്‍ ഒരു സമൂഹത്തെ ഒന്നായി ആക്ഷേപികേകുന്നത് ശരിയല്ല എന്ന് സിനേഹബുദ്ധ്യാ പറയുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു.
  രണ്ടാമതായി അധ്യാപകര്‍ മടിയന്‍മാരാകരുതെന്നും അങ്ങനെ ചെയ്ത് ഹോംസുമാരില്‍ നിന്നും വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ വൃഥാ ഏറ്റുവാങ്ങരുതെന്നുമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്

 16. “ഐ.ടി അറ്റ് സ്ക്കൂളും വിക്ടേഴ്സ് ചാനലും ഒരു ദേശീയ ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. നമുക്കും വോട്ട് ചെയ്യാം. മത്സരം ഇന്ന് രാത്രി 12 മണിക്ക് അവസാനിക്കുന്നു.”
  ഇങ്ങനെ ഇവിടെ കൂടാന്‍ നാമേവരേയും പ്രാപ്തരാക്കിയ ഐടി@സ്കൂളിന് വോട്ട് ചെയ്തില്ലെങ്കില്‍ പിന്നെ ആര്‍ക്കാ?

 17. ഞാനും വോട്ട് ചെയ്തു. ജയിക്കട്ടെ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s