അബൂബക്കര്‍ എന്ന ‘കുട്ടി മെക്കാനിക്ക്’

തൃശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്തുള്ള തിപ്പിലിശ്ശരി അല്‍-അമീന്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും, ചെറുമനയങ്ങാട് നാച്ചിവീട്ടില്‍ പരേതനായ കുഞ്ഞിവാപ്പുവിന്റേയും ഷാജിതയുടേയും മൂന്നുമക്കളില്‍ ഇളയവനുമായ എന്‍.കെ. അബൂബക്കറിനെ അറിയുമോ? ഇല്ലെങ്കില്‍ നാം അധ്യാപകരെങ്കിലും അറിയണം! പിതാവിന്റെ മരണവും തുടര്‍ന്നുള്ള സാമ്പത്തിക പരാധീനതകളും മറികടക്കാന്‍ പാടുപെടുന്ന ആ കുടുംബത്തിലെ പ്രതീക്ഷയുടെ കൈത്തിരിവെട്ടമായി അവതരിച്ചിരിക്കുകയാണ് ഈ പതിനഞ്ചുകാരന്‍. കഴിഞ്ഞ ദിവസം തൃശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ ഐടി@സ്കൂളും ജില്ലയിലെ എസ്.ഐ.ടി.സി ഫോറവും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാനപ്രദമായ ഐസിടി ശില്പശാലയില്‍ വെച്ചാണ് കക്ഷിയെ പരിചയപ്പെടുന്നത്. പരിപാടിയിലുടനീളം താരമായി തിളങ്ങിയ അബൂബക്കറിന്റെ മികവെന്താണെന്നല്ലേ..?

കഴിഞ്ഞ അവധിക്കാലത്ത്, തൃശൂര്‍ ഐടി@സ്കൂള്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ കംപ്യൂട്ടര്‍ ഹാര്‍ഡ്​വെയര്‍ മെയിന്റനന്‍സ് കോഴ്സില്‍ ഒരു പഠിതാവായി അബൂബക്കറുണ്ടായിരുന്നു. ഐ.ടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. അജയ്​കുമാര്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട ആ കോഴ്സില്‍ നിന്നും ലഭിച്ച പ്രാഥമിക പാഠങ്ങളും, മാസ്റ്റര്‍ ട്രൈനര്‍മാരായ ജോബ്​സണ്‍ എബ്രഹാം, വാസുദേവന്‍, സുദര്‍ശനന്‍, അനില്‍…തുടങ്ങിയവരുടെ നിതാന്ത പിന്തുണയും ഒരു കംപ്യൂട്ടര്‍ ഷോപ്പ് തുടങ്ങാനുള്ള ആത്മവിശ്വാസത്തിലേക്ക് അബൂബക്കറെ കൈപിടിച്ചുയര്‍ത്തി. കൂട്ടിന് ജ്യേഷ്ഠന്‍ ഷജീറും. (തന്റേയും കുടുംബത്തിന്റേയും ജീവിതപ്രയാസങ്ങളിലുടനീളം തണലായി നിന്ന ഡോക്ടര്‍ ശ്രീകുമാറിനെ സദസ്സിലേക്കു കൈചൂണ്ടി എല്ലാവര്‍ക്കും പരിചയപ്പെടുത്തുമ്പോള്‍ അവന്റെ കണ്ണുകളില്‍ കൃതജ്ഞതയുടെ നനവ്.) ഷോപ്പു തുടങ്ങി രണ്ടുമാസത്തിനകം തന്നെ അമ്പതോളം കംപ്യൂട്ടറുകള്‍ സര്‍വ്വീസ് ചെയ്തു . നിരവധിയെണ്ണം അസംബിള്‍ ചെയ്തു നല്‍കി. കുറഞ്ഞ ലാഭമെടുത്ത് മികവോടെ സിസ്റ്റങ്ങള്‍ ചെയ്തുകൊടുക്കുന്ന ഈ ‘കുട്ടി മെക്കാനിക്കി’ന് തിരക്കേറിവരുകയാണിപ്പോള്‍! അബൂബക്കര്‍, സാംസങ് പ്രിന്ററില്‍ മഷി നിറക്കുന്ന വിധം വിവരിക്കുന്ന വീഡിയോ ഇവിടെയുണ്ട് .

അബൂബക്കറിന്റെ കഥ ഇവിടെ വിസ്തരിച്ചത്, നാം അധ്യാപകര്‍ ഒരു ആത്മപരിശോധന നടത്തേണ്ടതില്ലേയെന്ന ഒരു സന്ദേഹത്തില്‍ നിന്നാണ്. പ്രതിഭാധനരും ജീവിതം വഴിമുട്ടി നില്ക്കുന്നവരുമായ എത്രയെത്ര അബൂബക്കര്‍മാരാണ് നമ്മുടെ മുന്നില്‍ കണ്ണും കാതും തുറന്നുവെച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് കുറച്ചുപേര്‍ക്കെങ്കിലും ജീവിതമാര്‍ഗ്ഗത്തിലേക്കൊരു കൈചൂണ്ടിയാകാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഗുരുജന്മം സാര്‍ഥകമാകാന്‍ മറ്റെന്തു വേണം?
അബൂബക്കറിന്റേതുപോലുള്ള അനുഭവങ്ങള്‍ നിങ്ങളുടെ സ്കൂളിലും കാണില്ലേ? പങ്കു വെച്ചാല്‍ ഒരുപാടു പേര്‍ക്ക് പ്രയോജനം ചെയ്യും. എന്താ റെഡിയല്ലേ..?

പിന്‍കുറി:

പരിചയപ്പെടാനായി അബൂബക്കറെ അടുത്തുവിളിച്ചു വിവരങ്ങളന്വേഷിച്ചപ്പോള്‍, ഞാനാരാണെന്ന് അവനറിയണം.

മാത്​സ് ബ്ലോഗില്‍ നിന്നാ​ണെന്നറിഞ്ഞപ്പോള്‍ നിറഞ്ഞ സന്തോഷം.

“കണക്കിന്റെ ബ്ലോഗല്ലേ…എനിയ്ക്കറിയാം.”

തിരിച്ചുപോരാന്‍ നേരം വാസുദേവന്‍ സാറുമായുള്ള കുശലപ്രശ്നങ്ങള്‍ തീരുവോളം അവനും ഉമ്മയും കാത്തുനിന്നു. ഷേക്ക് ഹാന്റിനായി നീട്ടിയ കൈകള്‍ കൂട്ടിപ്പിടിച്ച് അരികത്തു ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞതെന്തിനെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല!

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in പലവക, പ്രതികരണം, സംവാദം. Bookmark the permalink.

42 Responses to അബൂബക്കര്‍ എന്ന ‘കുട്ടി മെക്കാനിക്ക്’

 1. ഇതുവരെ അബൂബക്കര്‍ എന്ന പേരുള്ള ഒരാളെ മാത്രമേ എനിയ്ക്കറിയാമായിരുന്നുള്ളൂ (എന്റെ പഴയ അബോക്കര്‍ മാഷിനെ!). എന്നാലിതാ, ഇപ്പോള്‍മുതല്‍ ഞാനീ പേര് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. വെല്‍ഡണ്‍, മൈ ബോയ്! സ്വന്തം കാലില്‍ നില്ക്കാന്‍ നീ കാണിച്ച തന്റേടം എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അതിനു നിന്നെ പ്രാപ്തനാക്കിയ എന്റെ സ്വന്തം ജില്ലയിലെ അധ്യാപകരെ ഇതാ, ഹോംസ് ,ജീവിതത്തിലാദ്യമായി, കലവറയില്ലാതെ അഭിനന്ദിക്കുന്നു.

 2. നന്നായി. ഐടി @ സ്കൂളിന്റെ ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ജില്ലകളുടെ നിരയിലേക്ക് തൃശൂരിനേയും ഞാന്‍ ചേര്‍ത്തുവെയ്ക്കുന്നു. എന്റെ പാലക്കാടിനും മലപ്പുറത്തിനുമൊപ്പം!
  സ്കൂളില്‍ , ഹാര്‍ഡ്​വെയറില്‍ താല്പര്യമുള്ള കുറച്ചു കുട്ടികളെ ചേര്‍ത്ത് ഒരു ‘ലാബ് മെയിന്റനന്‍സ് ടീം’ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ സംഭവം ഓര്‍മ്മ വരുന്നു. വൈകുന്നേരം നാലിനു ശേഷം കുറേശ്ശെ പരിശീലനം കൊടുക്കാനായിരുന്നൂ, ഉദ്ധ്യേശം. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മാനേജരുടെ വക വിലക്ക്! കരണ്ടു ചാര്‍ജ്ജ് കൂട്ടുന്ന രീതിയിലുള്ള യാതൊരു പരിപാടിയും നാലിനു ശേഷം ലാബില്‍ വേണ്ട! അങ്ങിനെ ആ സംരംഭം അകാലചരമമടഞ്ഞു.

 3. Lalitha says:

  IT@school ന് അഭിനന്ദനങള്‍ ! ഇത്തരം കുട്ടികള്‍ എല്ലാ സ്ക്കൂളുകളിലും ഉണ്ടാകും. അവരെ പ്രോത്സാഹിപ്പിക്കാവുന്നതാണ് (മറ്റു പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ )

 4. അബൂബക്കര്‍മാരെ കണ്ടെത്താനും അവരെ സഹായിക്കാനും കഴിഞ്ഞാല്‍ അതിനേക്കാള്‍ സാര്‍ത്ഥകമായി അദ്ധ്യാപകജന്മത്തിന് മറ്റെന്തുണ്ട്? കുട്ടികളില്‍ മെക്കാനിക് പ്രവണത പലരിലും ജന്മസിദ്ധമാണ്. നാം രക്ഷിതാക്കള്‍ അതു തല്ലിക്കെടുത്തുകയാണു സാധാരണ.

 5. അബൂബക്കര്‍ എന്ന കൊച്ചു പ്രതിഭയ്ക്ക് അഭിനന്ദനങ്ങള്‍ .
  ഈ കുട്ടിയെ സഹായിക്കാനുള്ള മനസ്സുമായി മുന്നോട്ടു വന്ന ഡോക്ടര്‍ ശ്രീകുമാറിനെയും മാസ്റ്റര്‍ ട്രൈനര്‍മാരായ ജോബ്​സണ്‍ എബ്രഹാം, വാസുദേവന്‍, സുദര്‍ശനന്‍, അനില്‍ എന്നിവരെയും അഭിനന്ദിക്കുന്നു .

  ജോണ്‍ സര്‍ നേരത്തെ പറഞ്ഞതുപോലെ ഇവിടെയാണ് ഗാന്ധിജി വിഭാവനം ചെയ്ത വിദ്യാഭ്യാസത്തിന്റെ പ്രസക്തി

  The core of Gandhi’s proposal was the introduction of productive handicrafts in the
  school curriculum. The idea was not simply to introduce handicrafts as a compulsory school subject, but to make the learning of a craft the axis of the entire teaching programme. It
  implied a radical restructuring of the sociology of school knowledge in India, where
  productive handicrafts had been associated with the lowest groups in the hierarchy of castes.
  Knowledge of the production processes involved in crafts, such as spinning, weaving, leatherwork,
  pottery, metal-work, basket-making and book-binding, had been the monopoly of
  specific caste groups in the lowest stratum of the traditional social hierarchy. Many of them
  belonged to the category of ‘untouchables’. India’s indigenous tradition of education as well
  as the colonial education system had emphasized the skills (such as literacy) and knowledge of
  which the upper castes had a monopoly. In terms of its epistemology, Gandhi’s proposal
  intended to stand the education system on its head. The social philosophy and the curriculum
  of ‘basic education’ thus favoured the child belonging to the lowest stratum of society. This is
  how it implied a programme of social transformation. It sought to alter the symbolic meaning
  of ‘education’ and thereby to change the established structure of opportunities for education.

  The rationale Gandhi proposed for the introduction of production processes in the
  school was not as startling as this interpretation. The rationale he proposed was that schools
  must be self-supporting, as far as possible, for two reasons. One was purely financial: namely,
  that a poor society could not provide education to all its children unless schools could
  generate the physical and financial resources to run them. The other was political: that
  financial self-sufficiency alone could protect schools from dependence on the State and from
  interference by it. As values, both self-sufficiency and autonomy were close to Gandhi’s heart.
  They belonged to his vision of a society based on truth and non-violence. Financial selfsufficiency
  was linked to truth, and autonomy to non-violence. An individual or an institution
  that did not participate directly in the process of production for survival could afford to adhere
  to ‘truth’ for long. Such an individual or institution would have to depend on the State to an
  extent that would make violence, in one form or another, inevitable. A State system of
  education was a contradiction of Gandhi’s view of education. The possibility of the school
  developing the resources for its own maintenance showed a way out of this contradiction.

  Basic education was an embodiment of Gandhi’s perception
  of an ideal society as one consisting of small, self-reliant communities. To him, Indian villages
  were capable of becoming such communities; indeed, he believed that Indian villages were
  historically self-reliant, and the great task now was to restore their autonomy and to create the
  conditions necessary for economic self-sufficiency and political dignity in villages. Colonial
  rule, he thought, had damaged the village economy, subjecting it to exploitation by citydwellers.
  Freedom from colonial rule would mean empowerment of the village and its
  development as a viable community. The basic education plan was meant to develop the
  village along these lines, by training children for productive work and by imparting to them
  attitudes and values conducive to living in a co-operative community

 6. This comment has been removed by the author.

 7. ShahnaNizar says:

  മാത്സ് വിഷയത്തില്‍ മാത്രം ഒതുങ്ങാതെ, ചിന്തോദ്വീപകങ്ങളായ ഇത്തരം പോസ്റ്റുകള്‍ കൂടി ഉള്‍പെടുത്താന്‍ നിങ്ങള്‍ കാട്ടുന്ന വിശാലമനസ്കത കൂടി അഭിനന്ദിക്കപ്പെടേണ്ടതാണ്.

 8. Which is important ?
  Getting A+ grade in exams or using the skill for building a life..?
  Who is a good teacher..?
  One who teaches for making him capable to score A + grade?
  or the one who teaches him to use his skill for his living..?

 9. This comment has been removed by the author.

 10. This question raised to my mind when I saw the above post..?
  Who cares for the child who has special skills..?
  If his parents are ready to encourage him he can improve..
  Wht abt teachers..?
  Do most of the teachers know the skills of their students?
  There are teachers who discourage students from extra activites till they pass 10 th exam…
  These teachers say that if he/she is doing that activities he/she could not score well in exams..
  That is why I asked..
  Which is important..?

 11. bhama says:

  This comment has been removed by the author.

 12. bhama says:

  കഴിഞ്ഞ ശനിയാഴ്ച ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനായി തൃശ്ശൂര്‍ ഡി ആര്‍ സിയില്‍ പോയപ്പോഴാണ് തൃശ്ശുര്‍ ജില്ലയുടെ അഭിമാന താരമായ അബൂബക്കറിനെ പരിചയപ്പെടുന്നത്. അന്നും അവന്‍ വളരെ തിരക്കിലായിരുന്നു. അവന്‍ സാംസങ് പ്രിന്ററിന്റെ കാറ്റ് റിഡ്ജ് റീഫില്‍ ചെയ്യുന്നു. കുറച്ച് കുട്ടികള്‍ അത് വീഡിയോയില്‍ പകര്‍ത്തുന്നു.
  അവനെ ചൂണ്ടി അവനൊരു നല്ല കമ്പ്യൂട്ടര്‍ മെക്കാനിക്കാണെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതവും അതോടൊപ്പം അഭിമാനവും തോന്നി. പത്താം ക്ലാസ്സുകാരനായ കൊച്ചുപയ്യന്‍ .
  മുന്നു ദിവസത്തെ IT@School നടത്തിയ ഹാര്‍ഡ് വെയര്‍ കോഴ്സില്‍ പങ്കെടുത്തതാണ് അവന് കമ്പ്യൂട്ടര്‍ റിപ്പയറിങില്‍ കിട്ടിയ അടിസ്ഥാന വിദ്യാഭ്യാസം എന്നു കൂടി അറിഞ്ഞപ്പോള്‍ അവനെ കുറിച്ച് കൂടുതലറിയണമെന്നു തോന്നി.

  അന്ന് അവനോട് കൂടുതലൊന്നും സംസാരിക്കാനായില്ല. സാഹിത്യഅക്കാദമിയിലെ പരിപാടിയുടെ അന്നു കാലത്ത് അവനേയും ഉമ്മയേയും കണ്ടു. സംസാരിച്ചു . മുന്നു മക്കളില്‍ ഇളയവന്‍ — ബാപ്പയില്ല ബാപ്പയുടെ സുഹൃത്തുക്കളുടെ സഹായത്തോടെ വളരുന്ന കുട്ടികള്‍ – അടുത്തുള്ള വീടുകളിലെ കമ്പ്യൂട്ടര്‍ കേടായാല്‍ ശരിയാക്കാനായി വിളിക്കുന്നത് അബുവിനെയാണ് എന്നു പറഞ്ഞപ്പോള്‍ ഉമ്മയുടെ സന്തോഷം – അവനെ ആദരിക്കുന്നതു കാണാനായി ബാപ്പയുടെ സുഹൃത്തായ തന്റേയും കുടുംബത്തിന്റേയും ജീവിതപ്രയാസങ്ങളിലുടനീളം തണലായി നിന്ന ശ്രീകുമാര്‍ ഡോക്ടര്‍ തന്റെ തിരക്കുകളെല്ലാം മാറ്റിവച്ച് വരാമെന്നു പറഞ്ഞിട്ടുണ്ടെന്നു പറയുമ്പോള്‍ അവന്റെ കണ്ണുകളില്‍ കണ്ട തിളക്കം ………………………………………………………… ……………………………………………………………………

  അനുഭവങ്ങള്‍ പങ്കുവയ്ക്കാനായി അവന്‍ പറഞ്ഞ വാക്കുകള്‍ അതു കൂടി കേട്ടപ്പോള്‍ എന്തുകൊണ്ടോ കണ്ണുകള്‍ നിറഞ്ഞു പോയി.

  അബുവിനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതിന് മാത്സ് ബ്ളോഗിന് നന്ദി…………………….

 13. ഇത്തരം സംവിധാനങ്ങള്‍ ഉണ്ടായത് കൊണ്ടുതന്നെ അബൂബക്കര്‍ എന്ന അധ്വാനിയായ ആ കുട്ടിയെപ്പറ്റി നമുക്ക് അറിയാനായി. ഓരോ അധ്യാപകരും ഇത് വായിക്കണം. ക്ലാസില്‍ കുട്ടികളുമായി പങ്കുവെക്കണം. അവനെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുത്ത, ഡോ. ശ്രീകുമാറിനും തൃശൂര്‍ ഐടി അറ്റ് സ്ക്കൂള്‍ ഡിസ്ട്രിക്ട് കോഡിനേ‍റ്റര്‍ സി.കെ. അജയ്​കുമാര്‍ സാറിനും മാസ്റ്റര്‍ ട്രൈനര്‍മാരായ ജോബ്​സണ്‍ എബ്രഹാം, വാസുദേവന്‍, സുദര്‍ശനന്‍ എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍.

  ഗുരുധര്‍മ്മം സാര്‍ത്ഥകമാകുന്നത് ഇങ്ങനെയുള്ള ഒരു കുട്ടിയെയെങ്കിലും വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതിലൂടെയാണ്.

 14. “ഒരാള്‍ക്ക് മീന്‍ നല്‍കിയാല്‍ അയാള്‍ അന്നു ഭക്ഷണം കഴിക്കും… എന്നാല്‍ അയാളെ മീന്‍ പിടിക്കുന്നതെങ്ങിനെ എന്നു പഠിപ്പിച്ചാല്‍ അയാള്‍ ജീവിത കാലം മുഴുവന്‍ ഭക്ഷണം കഴിക്കും..”
  ഇതൊരു ചൈനീസ് പഴമൊഴിയാണ്..

  ഇവിടെ അബൂബക്കറിന്റെ കാര്യത്തില്‍ അദ്ധ്യാപകര്‍ ചെയ്‌തതും അതാണ്. എത്ര അദ്ധ്യാപകര്‍ അതിനു വേണ്ടി ശ്രമിക്കുന്നു എന്നൊരു ചോദ്യം അവശേഷിക്കുന്നു…

  എന്തായാലും അബൂബക്കര്‍ കാണാറുള്ള ബ്ലോഗാണിതെന്നു മനസിലായി.. നന്നായി മോനേ…

  വലിയ മെക്കാനിക്കൊക്കെയായി എന്നതു നേര്… പക്ഷെ പഠിത്തം അവസാനിപ്പിക്കരുത്..തുടര്‍ന്നും പഠിക്കണം. ഏതൊരു മേഖലയിലാണു നമ്മള്‍ ജോലി ചെയ്യുന്നതെങ്കിലും അറിവ് ഒരു വലിയ ഘടകമാണ്..

  ഈ തരത്തില്‍ കുട്ടികള്‍ക്ക് പ്രയോജനപ്രദങ്ങളാകുന്ന ക്യാംപുകള്‍ സംഘടിപ്പിക്കുന്ന അദ്ധ്യാപകര്ക്കും ഐ.ടി സ്‌കൂളുകാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍..

 15. Edavanakadan says:

  സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകളിലെയും ഐ.ടി.കോര്‍ഡിനേറ്റര്‍മാരായിട്ടുള്ള അദ്ധ്യാപകര്‍ക്ക് 4 ദിവസത്തെ ഹാര്‍ഡ് വെയര്‍ ട്രെയിനിംഗ് നല്കിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. “പഠിച്ചതിനുപോലും” ഭൂരിപക്ഷം പേരും പണമായി പ്രതിഫലവും പറ്റിയിട്ടുണ്ട്.
  ചില സ്കൂളുകളില്‍നിന്നും മൂന്നു പേര്‍ വരെ പങ്കെടുത്തീട്ടുണ്ട്. എന്നീട്ടും സ്വന്തം സ്ഥാപനത്തിലെ കമ്പ്യൂട്ടറിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ഒരു പ്രൈമറി ഡയഗണോസിസിനു പോലും തയ്യാറാകാത്ത മഹാഭൂരിപക്ഷം വരുന്ന ഗുരൂനാഥന്‍മാര്‍ അബൂബക്കറിനെ കണ്ടു പഠിക്കട്ടെ.
  അദ്ധ്യാപരെയും കൂടെ അബൂബക്കറിനെ പോലെയുള്ള മറ്റുകുട്ടികളെയും ഇതുപോലെയുള്ള വിജ്ഞാനത്തിന്റെ ഉയരങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുവാന്‍ തയ്യാറുള്ളവര്‍ നമ്മുടെയിടയിലുണ്ട്.
  ആവശ്യക്കാര്‍ ഉണ്ടാകാറില്ലെന്നുമാത്രം.
  സ്വന്തം മൈലേജും ഇമേജും കൂട്ടാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് കുട്ടികളോടും സമൂഹത്തോടും എന്തു പ്രതിബദ്ധത ????.

  “ഗുരുധര്‍മ്മം സാര്‍ത്ഥകമാകുന്നത് ഇങ്ങനെയുള്ള ഒരു കുട്ടിയെയെങ്കിലും വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതിലൂടെയാണ്”
  എന്ന ഹരിയുടെ ഈ വാക്കുകള്‍ ഓരോരുത്തരും ആത്മാര്‍ത്ഥമായി സ്വയം ചോദിച്ചാല്‍ കേരളത്തിലെ ഭൂരിപക്ഷം കുട്ടികളും അബൂബക്കര്‍മാരാവും….
  അബൂബക്കറിനും,അബൂബക്കറിന്റെ കുടുംബത്തിനും, തൃശൂര്‍ ഐ.ടി.അറ്റ് സ്ക്കൂള്‍ ടീമിനും അഭിനന്ദനങ്ങള്‍.
  ജയദേവന്‍
  M T, IT@School, Ernakulam

 16. Edavanakadan says:

  This comment has been removed by the author.

 17. അബൂബക്കെര്‍ നെ കുട്ടി മെക്കാനിക് എന്ന് വിളിച്ചാല്‍ പോരാ..പ്രായം കൊണ്ട് മാത്രമാണ് അവന്‍ കുട്ടി…കഴിവ് കൊണ്ടും ആത്മ വിശ്വാസം കൊണ്ടും അബൂബക്കെര്‍ മുതിര്‍ന്ന മെക്കാനിക് തന്നെ…അബൂബക്കെര്‍ ന ഒരായിരം ആശംസകള്‍ നേരുന്നു…

 18. JOHN P A says:

  ഹൃദയസ്പര്‍ശിയായ അനുഭവം.ഇത്തരം നിധികള്‍ സമൂഹത്തിലുണ്ട് ,അബൂബക്കറെ കണ്ടെത്തിയ it@school ന് അഭിന്ദനങ്ങള്‍.

 19. Vijayan Kadavath says:

  അബുബക്കര്‍ ഈ പ്രായത്തില്‍ കമ്പ്യൂട്ടര്‍ മെക്കാനിക്കാകാനായെങ്കില്‍ നാളെ രാജ്യത്തിന് അഭിമാനിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സാങ്കേതിക വിദഗ്ദ്ധനാകാനും കഴിയുമെന്ന് തെളിച്ചിരിക്കുന്നു. പക്ഷെ അത് വിദ്യാഭ്യാസത്തെ അബൂബക്കര്‍ എങ്ങനെ സമീപിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പഠനത്തിലും കേമനാണെങ്കില്‍ ഒരുപക്ഷേ, അബ്ദുള്‍ കലാമിനെപ്പോലെ അവന്‍ ഉയര്‍ന്നുയര്‍ന്നു പോയേക്കാം. സാങ്കേതികരംഗത്ത് ഇച്ചെറുപ്രായത്തില്‍ കഴിവുതെളിയിച്ച അബുവിന് സ്നേഹാശംസകള്‍.

 20. This comment has been removed by the author.

 21. “നമ്മള്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും ഏതെങ്കിലും നിലയില്‍ നമ്മെക്കാള്‍ ഉയര്ന്നവരായിരിക്കും .അക്കാര്യങ്ങള്‍ നാം അവരില്‍ നിന്ന് പഠിക്കണം “……….എമ്ര്സോന്‍.
  അബൂബക്കറും തന്ടെ കഴിവ് പ്രകടിപ്പിച്ചത് നാം അനുകരിച്ചേ മതിയാവൂ .ഇനിയും അബൂബക്കര്‍ മാരെ സൃഷ്ടിക്കാന്‍ നമ്മുടെ സമൂഹം തന്നെ മുന്നോട്ടു വരണം .പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ .

 22. revima says:

  അബൂബക്കര്‍ എന്ന കൊച്ചു പ്രതിഭയ്ക്ക് അഭിനന്ദനങ്ങള്‍ . അബൂബക്കറെ കണ്ടെത്തിയ തൃശൂര്‍ ഐടി അറ്റ് സ്ക്കൂള്‍ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍ ശ്രീകുമാര്‍ സാറിനും അഭിനന്ദനങ്ങള്‍ . അബൂബക്കറെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയ മാത് സ് ബ്ളോഗിന് പ്രത്യേകം നന്ദി.

 23. vasudevan says:

  അബൂബക്കര്‍ എന്ന ‘ഏറ്റവും വലിയ ചെറിയ മെക്കാനിക്ക് ‘ ഇപ്പോള്‍ താരമായി. ചെറിയ ഒരു ഫ്ലാഷ് ബാക്ക് പങ്കു വെക്കട്ടെ,
  കൃത്യമായി പറഞ്ഞാല്‍ 2009 ഒക്ടോബര്‍ 3 രണ്ടാം ശനിയാഴ്ചയാണ് തൃശ്ശൂര്‍ DRC യില്‍ കുട്ടികള്‍ക്കായുള്ള ഹാര്‍ഡ് വെയര്‍ കോഴ്സ് തുടങ്ങിയത്. അബൂബക്കറിനൊപ്പം 40 ലധികം പേര്‍ പങ്കെടുത്തെങ്കിലും സര്‍ട്ടിഫിക്കറ്റ് മാത്രമായിരുന്നു അവരുടെ ആവശ്യം. പക്ഷേ നിരന്തരമായി ഫോണ്‍ വിളിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്ന അബൂബക്കര്‍ ‘വ്യത്യസ്തനായി’. സിസ്റ്റം തുറന്നുവച്ചാണ് പലപ്പോഴും ഞങ്ങളെ വിളിക്കുന്നത് എന്ന അവന്‍ പറയുമ്പോഴാണ് അറിയുന്നത്. ഞങ്ങള്‍ പകര്‍ന്ന അറിവല്ല സ്വന്തം ആത്മവിശ്വാസമാണ് അബൂബക്കര്‍ എന്ന കൊച്ചുമിടുക്കന്റെ സമ്പാദ്യം.
  പത്രവാര്‍ത്തകളില്‍ നിറഞ്ഞ പകല്‍, അഭിനന്ദനങ്ങളറിയിക്കാന്‍ വിളിച്ചെങ്കിലും നമ്പര്‍ ബിസ്സി. അല്പം കഴിഞ്ഞപ്പോള്‍ അബൂബക്കറിന്റെ കോള്‍ ” മാഷേ ഫോണില്‍ ഒരുപാടുപേര്‍ വിളിക്കുന്നു” നിഷ്കളങ്കമായ ആ വിനയത്തിനു മുമ്പില്‍ പ്രണമിക്കട്ടെ!
  മാത് സ് ബ്ലോഗിന്റെ ഈ പോസ്റ്റ് തികച്ചും വേറിട്ടതുതന്നെ. ഇത്തരം വ്യത്യസ്തങ്ങളായ പോസ്റ്റുകള്‍ കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്ന മാത് സ് ബ്ലോഗിനും എന്റെ സുഹൃത്ത് നിസ്സാറിനും പ്രത്യേകം അഭിനന്ദനങ്ങള്‍….

 24. AZEEZ says:

  അഭിനന്ദനങ്ങള്‍ ;അബൂബക്കര്‍.
  മറ്റുള്ള കുട്ടികള്‍ക്ക് തീര്‍ച്ചയായും നീയൊരു മാതൃകയാണ് . അബൂബക്കറിനെ ഇതിനു പ്രാപ്തനാക്കിയ തൃശൂര്‍ ഐടി അറ്റ് സ്ക്കൂള്‍ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ .

 25. “കൃത്യമായി പറഞ്ഞാല്‍ 2009 ഒക്ടോബര്‍ 3 രണ്ടാം ശനിയാഴ്ചയാണ്

  @vasudevan sir,2009 october 3 was
  1 st saturday.the second saturday falls on 10 th.

 26. “സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകളിലെയും ഐ.ടി.കോര്‍ഡിനേറ്റര്‍മാരായിട്ടുള്ള അദ്ധ്യാപകര്‍ക്ക് 4 ദിവസത്തെ ഹാര്‍ഡ് വെയര്‍ ട്രെയിനിംഗ് നല്കിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. “പഠിച്ചതിനുപോലും” ഭൂരിപക്ഷം പേരും പണമായി പ്രതിഫലവും പറ്റിയിട്ടുണ്ട്.
  ചില സ്കൂളുകളില്‍നിന്നും മൂന്നു പേര്‍ വരെ പങ്കെടുത്തീട്ടുണ്ട്. എന്നീട്ടും സ്വന്തം സ്ഥാപനത്തിലെ കമ്പ്യൂട്ടറിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ ഒരു പ്രൈമറി ഡയഗണോസിസിനു പോലും തയ്യാറാകാത്ത മഹാഭൂരിപക്ഷം വരുന്ന ഗുരൂനാഥന്‍മാര്‍ അബൂബക്കറിനെ കണ്ടു പഠിക്കട്ടെ.”
  പഠിക്കില്ല മിസ്റ്റര്‍ ജയദേവന്‍!
  സ്വന്തം സ്ഥാപനത്തിലെ കംപ്യൂട്ടറുകളുടെ പ്രശ്നം തീര്‍ക്കുന്നതിന് കംപ്യൂട്ടറൊന്നിന് അഞ്ചുരൂപ പ്രതിഫലമായി പ്രഖ്യാപിക്കട്ടെ, ഇവരൊക്കെ ചാടിവീഴുന്നത് കാണാം!

 27. This comment has been removed by the author.

 28. ഹോംസ് -ഒന്നാം കമന്‍റ്
  June 26, 2010 6:14 PM

  “അതിനു നിന്നെ പ്രാപ്തനാക്കിയ എന്റെ സ്വന്തം ജില്ലയിലെ അധ്യാപകരെ ഇതാ, ഹോംസ് ,ജീവിതത്തിലാദ്യമായി, കലവറയില്ലാതെ അഭിനന്ദിക്കുന്നു”

  ഹോംസിന്‍റെ രണ്ടാം കമന്‍റ്.
  June 27, 2010 7:06 PM

  “സ്വന്തം സ്ഥാപനത്തിലെ കംപ്യൂട്ടറുകളുടെ പ്രശ്നം തീര്‍ക്കുന്നതിന് കംപ്യൂട്ടറൊന്നിന് അഞ്ചുരൂപ പ്രതിഫലമായി പ്രഖ്യാപിക്കട്ടെ, ഇവരൊക്കെ ചാടിവീഴുന്നത് കാണാം!”

  നിങ്ങള്‍ക്കെന്താ വല്ല കുഴപ്പവുമുണ്ടോ, ഹോംസ്.. രാവും പകലും പോലെ കമന്‍റുകള്‍ പടച്ചു വിടാന്‍?

 29. ചൂടാവാതെ, വിനയമില്ലാത്ത ചന്ദ്രാ,
  ആദ്യത്തെ കമന്റ് അധ്യാപകരിലെ അപൂര്‍വ്വ ജീവികളെക്കുറിച്ച്…
  രണ്ടാമത്തേത് ബഹുഭൂരിപക്ഷം പേരെക്കുറിച്ച്…
  തല്ലാന്‍ വരുന്നതിനു മുന്‍പ് കണ്ണടച്ചിരുന്നൊന്ന് ആലോചിക്ക്..!
  ബാബൂ ജേക്കബിന്റെ ഭാഷയിലാണല്ലോ സംസാരം!

 30. അബൂബക്കറിനും it@school നും അഭിനന്ദനങ്ങൾ, അബൂബക്കർ ജീവിക്കാൻ പഠിച്ചിരിക്കുന്നു.
  അദ്ധ്യാപകർക്ക് പരിഹരിക്കാനാവാത്ത ചില പ്രശ്നങ്ങൾ ആ ജോലിയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ ചെയ്ത സംഭവങ്ങൾ എന്റെ അനുഭവത്തിൽ ഉണ്ട്. ഇവിടെ തുറന്നാൽ വായിക്കാം.
  http://mini-minilokam.blogspot.com/2009/03/8.html

 31. “ഒരാള്‍ക്ക് മീന്‍ നല്‍കിയാല്‍ അയാള്‍ അന്നു ഭക്ഷണം കഴിക്കും… എന്നാല്‍ അയാളെ മീന്‍ പിടിക്കുന്നതെങ്ങിനെ എന്നു പഠിപ്പിച്ചാല്‍ അയാള്‍ ജീവിത കാലം മുഴുവന്‍ ഭക്ഷണം കഴിക്കും..”
  മീന്‍ പിടിക്കാന്‍ പഠിപ്പിച്ച മാഷന്മാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കും!!

 32. Sathyan.G says:

  My sincere prayers to ABOOBACKERs BRIGHT FUTURE

 33. This comment has been removed by the author.

 34. wattson says:

  പ്രിയ അബുബക്കര് അഭിനന്ദനങ്ങള്.
  Dr.സന്തോഷ് സാറിനു നന്ദി.

  ജയദേവന് സാര്

  അല്പം പ്രയാസത്തോടെ പറയട്ടെ,
  “പഠിച്ചതിനുപോലും ഭൂരിപക്ഷം പേരും പണമായി പ്രതിഫലവും പററിയിട്ടുണ്ട്.”
  പഠിപ്പിച്ചവരോ……..
  ഈ പരിശീലന പരിപാടിയടെ പേരില് ആരുടെയെല്ലാം പോക്കററുകളാണ് നിറ‌ഞ്ഞത്….?!
  ദീപസ്തംഭം മഹാശ്ചര്യം………………………………….

 35. നൈന നെഹ്വാളിനെക്കുറിച്ചരറിയാന്‍
  ഇവിടെ നോക്കുക

 36. shemi says:

  congras abboobacker……….$also for it@school mts at trichur.share this to our students.its great

 37. ഡോ. ശ്രീകുമാറിനും മത്സ് ബ്ലോഗിനും അഭിനന്ദങ്ങൾ

 38. Edavanakadan says:


  “പഠിപ്പിച്ചവരോ……..
  ഈ പരിശീലന പരിപാടിയടെ പേരില്‍ ആരുടെയെല്ലാം പോക്കററുകളാണ് നിറ‌ഞ്ഞത്….?!
  ദീപസ്തംഭം മഹാശ്ചര്യം………………………………….”

  പണം പറ്റി പഠിച്ചീട്ടും (പഠിച്ചോ?) കുട്ടികള്‍ക്കു വേണ്ടി ഒരു ചുക്കും ചെയ്യുവാന്‍ കഴിയാത്തതിന്റെ മനസ്താപം താങ്കളുടെ വാക്കുകളില്‍ വ്യക്തമാണ്. ഞാന്‍ താങ്കളെ ഓര്‍ത്ത് ആത്മാര്‍ത്ഥമായി സഹതപിക്കുന്നു.
  “Students are like unpolished diamonds”.
  സെപ്തംബര്‍ 5 അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത് ആരെ സ്മരിക്കാനാണോ, ആ മഹാനായ മനുഷ്യന്റെ വാക്കുകളാണിവ.
  എത്ര ഗുരുക്കന്മാര്‍ വെട്ടിതിളങ്ങുന്ന വജ്രങ്ങളെ സൃഷ്ടിക്കുന്നു?
  Wattson സ്വന്തം മനസ്സാഷിയോട് ചോദിക്കുക.
  എന്റെ സിറ്റിയിലെ രണ്ടു പ്രമുഖ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വലിയ താമസമില്ലാതെ അടച്ചുപൂട്ടും…..
  സ്കുള്‍ സമയത്ത് കുട്ടികള്‍ക്കുവേണ്ടി ഒന്നുംതന്നെ ചെയ്യാന്‍ സമയം കിട്ടാത്ത ധാരാളം ഗുരുവര്യന്മാരും,വര്യകളും ഇവിടെയുണ്ട്. ക്ലാസ്സ് സമയത്ത് എത്താന്‍ ബ്ലോക്കും,വീട്ടുപ്രശ്നങ്ങളും കൊണ്ട് കഷ്ടപ്പെടുന്ന ഈ കൂട്ടര്‍,PSC, BANK, UNIVERSITY, DEPARTMENT തുടങ്ങിയവ നടത്തുന്ന പരീക്ഷകള്‍ക്ക് നേരം വെളുക്കുന്നതിനുമുന്‍പേ ചൂട്ടും കത്തിച്ചെത്തും…… “പണത്തിനുവേണ്ടിയല്ല, മിസ്റ്റര്‍ വാട്ട്സണ്‍, ആത്മാര്‍തഥകൊണ്ടാണ്”.
  എന്റെ കാര്യത്തില്‍ ഞാന്‍ ഉറപ്പിച്ചു പറയുന്നു പഠിപ്പിക്കുന്നവര്‍ പറ്റിയ പ്രതിഫലം കൊണ്ട് എന്റെ കീശ ചോര്‍ന്നീട്ടെയുള്ളു.
  ഞാന്‍ ആവര്‍ത്തിക്കുന്നു ട്രയിനിങ്ങുകളില്‍ പങ്കെടുത്ത് പണവും പറ്റി ലാബിന്റെ പടി കടക്കാതെ കുട്ടികളെ വഞ്ചിക്കുന്ന ഒരു “വലിയ” വിഭാഗം ഇവിടെയുണ്ട്.
  അത് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതുകേട്ടപ്പോള്‍ താങ്കള്‍ക്കുണ്ടായ ഷോക്കിന്റെ പ്രതിഫലനമാണ് താങ്കളുടെ കമന്റ്.
  കഴിയുമെങ്കില്‍ ഒരു അബൂബക്കറിനെയെങ്കിലും വാര്‍ത്തെടുത്ത് താങ്കളുടെ മനസ്സിലെ കറ കഴുകികളയാന്‍ ശ്രമിക്കു!!!!!
  ഹോംസ് താങ്കളോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ല. ആത്മാര്‍മായി കഠിനാധ്വാനം ചെയ്യുന്ന ധാരാളം അദ്ധ്യാപകര്‍ നമ്മുടെയിടയിലുണ്ട്.

 39. അബൂബക്കറിനു അഭിനന്ദനങ്ങള്‍ .

  പക്ഷെ പഠിത്തം അവസാനിപ്പിക്കരുത്..തുടര്‍ന്നും പഠിക്കണം. ഏതൊരു മേഖലയിലാണു നമ്മള്‍ ജോലി ചെയ്യുന്നതെങ്കിലും അറിവ് ഒരു വലിയ ഘടകമാണ്.. എന്ന കമന്റു കണ്ടു

  ഇപ്പോള്‍ അവന്‍ പ്ലസ്‌ ടു വില്‍ ആകുമല്ലോ ?..?

  പലപ്പോഴും ഇങ്ങനെ ഉള്ള കുട്ടികള്‍ പ്ലസ്‌ ടു ക്ലാസ്സുകളില്‍ ഉണ്ടാകാറുണ്ട് .പക്ഷെ പഠനത്തെക്കാള്‍ അവര്‍ ആ കഴിവില്‍ മുഴുകുന്ന ദാരുണമായ അവസ്ഥ ഉണ്ടാകാറുണ്ട് …പിന്നീട് പഠിപ്പുമില്ല തൊഴിലില്‍ കൊട്ടിഘോഷിക്കപ്പെട്ട കഴിവും മൂര്‍ച്ച കുറഞ്ഞു പോകും എന്നതാണ് കാണാറ്..

  അബൂബക്കര്‍ ഒരിക്കലും അങ്ങനെ ആവില്ലെന്ന് ബ്ലോഗ്‌ വായിച്ചപ്പോള്‍ തോന്നി ..

  ഹോംസ് ഇതിനെഴുതിയ കമന്റ് 100 ശതമാനവും ശരിയാണ്

 40. geetha mg says:

  aboobakerinu ente ellavidha asamsakalum oppamthanne master trainersenum abhinandananagal
  geetha palakkad

 41. abukka says:

  SNEHAM NIRANJA ADYAPAKARE,

  NJAN ELLAVARUDEYUM COMMENTUKAL EEYIDEYANNU KANDATHU
  ATHINAL ENIKKU REPLY NALKAN SADHICHILLA ELLAVARUM ENNODU KSHAMIKKANAM.
  ENIKKU THANNA PROTSAHANAGALKUM UPADHESHANGALKUM THANKS.

  EPPOL NJAN KUNNAMKULAM CONCORD EHSS – +2VIL PADIKKUNNU
  ELLAVARUDEYUM PINTHUNA ENIYUM ENNUM UNDAKUMENNU PRATHEEKSHIKKUNU

  SNEHAPOORVAM
  ABOOBACKER

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s