ഗണിതാധ്യാപകര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഉടന്‍….

വിവിധ വിദ്യാഭ്യാസ ജില്ലകളിലായി നടക്കുന്ന ട്രെയിനിംഗ് കോഴ്സുകളില്‍ നിന്നും ഗണിതശാസ്ത്ര അധ്യാപകര്‍ ആവശ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍

 • ജിയോജിബ്ര സോഫ്റ്റ്‍വെയര്‍ മാത്രമായുള്ള പാക്കേജ് ബ്ലോഗ് വഴി പബ്ളിഷ് ചെയ്യാമോ?
 • ഒന്‍പതാം ക്ലാസിലെ ജിയോജിബ്ര അധിഷ്ഠിത ഗണിതപഠനപ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിക്കുമോ?
 • ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തെ ആസ്പദമാക്കി കുറച്ച് കൂടി ചോദ്യങ്ങള്‍ ബ്ലോഗ് വഴി പ്രസിദ്ധീകരിക്കുമോ?

ആദ്യ രണ്ടു കാര്യങ്ങളുടേയും ലിങ്കുകള്‍ ജൂണ്‍ 1,2,3 തിയതികളില്‍ ഹോം പേജില്‍ ഉണ്ടായിരിക്കും. ഇക്കാര്യം എല്ലാ വിദ്യാഭ്യാസജില്ലയിലെയും ട്രെയിനിങ്ങ് കോഴ്സില്‍ പങ്കെടുക്കുന്ന തല്പരരായ ഗണിത അധ്യാപകരെ അറിയിക്കുമല്ലോ.മറ്റൊരു കാര്യം കൂടി പറയാനുണ്ട്.

ഈ വര്‍ഷം മാത്‍സ് ബ്ലോഗ് ഒന്‍പതാം ക്ലാസിന് മുന്‍ഗണന കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. വിഷയം കുട്ടിക്ക് മനസ്സിലാകത്തക്ക രീതിയില്‍ ഭംഗിയായാണ് ഇത്തവണത്തെ നമ്മുടെ ടെക്സ്റ്റ് ബുക്ക് എന്നതിനാല്‍ ചോദ്യങ്ങള്‍ തയ്യാറാക്കാനുള്ള സ്വാതന്ത്ര്യം അധ്യാപകര്‍ക്ക് വിട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ അധ്യാപകരെ സഹായിക്കാന്‍ ടെക്സ്റ്റ് ബുക്കിനെ ആസ്പദമാക്കി അധിക ചോദ്യങ്ങള്‍, ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷീറ്റുകള്‍ എന്നിവ ബ്ലോഗില്‍ സമയോചിതമായി പ്രസിദ്ധീകരിക്കും. നിങ്ങളുടെ ഒപ്പം ട്രെയിനിംഗ് കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് http://www.mathsblog.in എന്ന നമ്മുടെ വിലാസം പറഞ്ഞു കൊടുക്കുമല്ലോ. ഒപ്പം ഇത്തരം പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിത്തരാന്‍ കഴിവുള്ളവരെ ബ്ലോഗിലേക്ക് ക്ഷണിക്കുമല്ലോ. അവ വെള്ളക്കടലാസില്‍ എഴുതി സ്കാന്‍ ചെയ്ത് mathsekm@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചാല്‍ മതിയാകും. പോസ്റ്റലായും അയക്കാം- എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് – 682502, എറണാകുളം ജില്ല.

തീര്‍ത്തും അധ്യാപകരാല്‍ കൈകാര്യം ചെയ്യപ്പെടുന്ന ഒരു ബ്ലോഗാണിത്. തികച്ചും വിദ്യാഭ്യാസ സംബന്ധിയായ ഈ ബ്ലോഗിനെ നിയന്ത്രിക്കുന്നതിന് മറ്റാരെയും ഞങ്ങള്‍ ചുമതലപ്പെടുത്തിയിട്ടുമില്ല. ഈ ബ്ലോഗിന്‍റെ പിന്നിലുള്ളവരെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇതൊരു താല്‍ക്കാലിക പോസ്റ്റാണ്. 2 ദിവസം കഴിയുമ്പോള്‍ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതാണ്. നിങ്ങള്‍ മാത്‍സ് ബ്ലോഗ് വഴി വിദ്യാഭ്യാസ സംബന്ധിയായ മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? ഇവിടെ രേഖപ്പെടുത്താം

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in പലവക, Temporary post. Bookmark the permalink.

20 Responses to ഗണിതാധ്യാപകര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഉടന്‍….

 1. ജിയോ ജിബ്ര സോഫ്റ്റ്‍വെയര്‍, ജിയോജിബ്രയില്‍ ചെയ്ത 9-ം ക്ലാസ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നതിനുള്ള ലിങ്കുകള്‍ ജൂണ്‍ 1,2,3 തീയതികളില്‍ ഹോം പേജില്‍ പ്രസിദ്ധീകരിക്കും.

 2. വടകര വിദ്യാഭ്യാസ ജില്ലയില്‍ പതിനെട്ടാം തിയ്യതി തന്നെ ഈ ബ്ലോഗ്‌ കാണിച്ചെന്ന് മാത്രമല്ല ,അഭിന്നകംപരിചയപ്പെടുത്തിയപ്പോള്‍ നമ്മുടെ 8/10/2009 പഴയ പോസ്റായ A4 കഥയാണ് RPകാട്ടികൊടുത്തത് . അനുപാതം പഠിപ്പിക്കാന്‍ ഒരു ജീവിക്കുന്ന മാതൃക യാണ് നമ്മുടെ കൈകളിലൂടെ നിത്യേനെ കടന്നു പോകുന്ന പേപ്പറുകള്‍ എന്ന പോസ്റ്റും ഇത് മുമ്പേ കണ്ടെത്തിയതിനു തെളിവല്ലേ? പോസ്റ്റ്‌ ശ്രദ്ടിക്കുന്നവര്‍ പഴയ പോസ്റ്റുകൂടി ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു . ഒമ്പതാം ക്ലാസ്സിലെ പുതിയ കണക്കു സാറന്മാര്‍ക്ക്‌ അഭിവാദനങ്ങള്‍

 3. ജിയോ ജിബ്ര സോഫ്റ്റ്‍വെയര്‍, ജിയോജിബ്രയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എങ്ങനെ save ചെയ്യാം, നാന്‍ സേവ് ചെയ്യ്തപ്പോള്‍ zip file ആയി ആണ് save ആയ്യത്

 4. ഹിത says:

  This comment has been removed by the author.

 5. ഹിത says:

  This comment has been removed by the author.

 6. This comment has been removed by the author.

 7. അധ്യാപകരെക്കൊണ്ടുമാത്രം ഇങ്ങനെയൊരു ബ്ലോഗ് ചെയ്യാന്‍ പറ്റില്ലെന്നും അത് ഐ.ടി പ്രൊഫഷണല്‍സ് ചെയ്യുന്നതാണെന്നും ഒരു ചെറിയ തെറ്റിദ്ധാരണ ചിലയിടങ്ങളില്‍ ഉള്ളതായി ഒരു ശ്രുതി കേട്ടു. ആ തെറ്റിദ്ധാരണ ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു വരി ചേര്‍ത്തത്.

  അധ്യാപകരും മനുഷ്യരാണ്. മറ്റാരെക്കൊണ്ടും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അധ്യാപകരെക്കൊണ്ടും സാധിക്കും എന്ന് പറയുകയായിരുന്നു ലക്ഷ്യം. ഒഴിവ് സമയങ്ങളില്‍ മറ്റ് കാര്യങ്ങള്‍ക്ക് പോകാതെ ബ്ലോഗിന് വേണ്ടി നീക്കിവെയ്ക്കുമ്പോഴും ഇത്തരം നിസ്സാരവല്‍ക്കരണങ്ങള്‍ ഉണ്ടാക്കുന്ന വേദന നിസ്സാരമല്ല.

  ഇക്കാര്യം അറിഞ്ഞ നിസാര്‍ മാഷ് പറഞ്ഞത് ‘അത് നമുക്കൊരു അംഗീകാരമാണെന്നായിരുന്നു’.

  ഹിതാ,
  ഇപ്പോള്‍ ട്രെയിനിങ്ങിന്‍റെ തിരക്കിലാണ്. ശനിയാഴ്ചയേ കഴിയൂ.

  അനില്‍ സാര്‍,

  ജിയോജിബ്രയില്‍ ചെയ്ത ഒരു വര്‍ക്ക് സേവ് ചെയ്യുമ്പോള്‍ എക്സ്റ്റെന്‍ഷന്‍ .ggb ആണോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ വീണ്ടും തുറക്കാന്‍ സാധിക്കണമെന്നില്ല.

 8. Model Maths says:

  ബ്ളോഗ് ഒൻപതാം ക്ലാസ് പ്രവർതനങൾകു കൂടുതൽ ഊന്നൽ കൊടുക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉൺടു. സവ്വഭാവുകങ്ങളും നേരുന്നു. കൂട്ടത്തിൽ ഒരു അഭ്യർഥന. ഈൻഗ്ളീഷ് വേറ്ഷൻ……..

 9. Model Maths says:

  This comment has been removed by the author.

 10. Babu Jacob says:

  windows 7 -നു ശേഷം IT @സ്കൂളിന്റെ ubuntu 9 .10 install ചെയ്തു. പക്ഷെ സിസ്റ്റം സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ boot screen -ല്‍ windows 7 മാത്രമേ കാണുന്നുള്ളൂ. അതായത് ubuntu 9 .10 access ചെയ്യാന്‍ പറ്റുന്നില്ല . പരിഹാരംഎന്തുണ്ട്?

 11. Sankaran mash says:

  ഞങ്ങളുടെ ട്രെയിനിങ്ങിലെ ഒരു സ്ഥിരം കഥാപാത്രമാണ് മാത്സ് ബ്ലോഗ്. അതേക്കുറിച്ചു പറയാതെ ഇതേ വരെ ഒരു ട്രെയിനിങ്ങും നടക്കാറുമില്ല. ഇത്തവണത്തെ ശമ്പളബില്ലിനോടൊപ്പം സമര്പ്പിക്കേണ്ട ഒരു ഫോം ഉണ്ടായിരുന്നല്ലോ. അത് ഉടനെ ലഭ്യമാക്കുമല്ലോ.

  രാമനുണ്ണി സാറ് ഹെഡ്മാസ്റ്റര് ആയെന്ന് ബ്ലോഗ് ടീം അംഗങ്ങളുടെ പ്രൊഫൈല് കണ്ടപ്പോഴാണ് അറിഞ്ഞത്. ഈ മുള്ക്കിരീടത്തിലും ഏതു പരീക്ഷണത്തിലും വിജയശ്രീലാളിതനായിരിക്കാന് അദ്ദേഹത്തെ ആശംസിക്കുന്നു.

 12. Lalitha says:

  വളരെ നന്ദി . ഇനി ഒന്‍പതാം ക്ലാസ്സിലെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചൊവാഴ്ചകള്‍ക്കായി കാത്തിരിക്കാം

 13. ലളിത ടീച്ചര്‍

  ഇനി ഒന്‍പതാം ക്ലാസ്സിലെ പ്രവര്‍ത്തനങ്ങള്‍ ചൊവാഴ്ചകള്‍ക്കു മുമ്പായി തയ്യാറാക്കി കാണിക്കണം. മററുള്ളവര്‍ക്കു നല്‍കണം

 14. @ Maths Blog Team

  നിങ്ങള്‍ മാത്‍സ് ബ്ലോഗ് വഴി വിദ്യാഭ്യാസ സംബന്ധിയായ മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? ഇവിടെ രേഖപ്പെടുത്താം

  ഈ ഗണിത ബ്ലോഗുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന ഗണിതാധ്യാപകരും താല്പര്യനുള്ള മററുള്ളവരും മാസത്തില്‍ ഒരു ഗണിത പുസ്തകമെങ്കിലും വായിച്ച് കുറിപ്പു തയ്യാറാക്കി മെയില്‍ ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കണം.അതിന്നായി ഒരു ടാബ് തുടങ്ങാവുന്നതാണ്

 15. Hari( Maths) sir,

  ജിയോ ജിബ്ര സോഫ്റ്റ്‍വെയര്‍, ജിയോജിബ്രയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എങ്ങനെ save ചെയ്യാം, നാന്‍ സേവ് ചെയ്യ്തപ്പോള്‍ zip file ആയി ആണ് save ആയ്യത് extension.ggbതന്നെ,,zip file അല്ലാതെ എങ്ങനെ save ചെയ്യാം

 16. അനില്‍ സാര്‍,
  അങ്ങിനെതന്നെയാണ് സേവ് ആവുക!അത് സിപ്പ് ഫയല്‍ അല്ല, പാക്കേജ് ആണ്.
  റൈറ്റ് ക്ലിക്ക് ചെയ്ത് open with geogebra വഴിയോ,Geogebra തുറന്ന് File-Open വഴിയോ തുറക്കാം.
  ഇതുതന്നെയാണോ ഉദ്ധ്യേശിച്ചത്?

 17. Blog Academy says:

  പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഈ അറിയിപ്പുകൂടി അനുവദിക്കുമല്ലോ . അസൌകര്യമായെങ്കില്‍ ഡിലിറ്റാവുന്നതാണ്.

  2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
  കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

  ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.
  കൂടുതല്‍ വിവരങ്ങള്‍ എറണാകുളം ബ്ലോഗ് അക്കാദമി ബ്ലോഗില്‍:എറണാകുളം ബ്ലോഗ് ശില്‍പ്പശാല

 18. This comment has been removed by the author.

 19. അതെ നിസ്സാര്‍ സര്‍ ,
  ഇപ്പോള്‍ geo gibra save ചെയ്യാനും open ചെയ്യാനും
  പറ്റുന്നുണ്ട്.വളരെ നന്ദി സര്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s