വിദ്യാഭ്യാസ നിയമവും അധ്യാപകരും

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതോടെ എല്‍.പി, യു.പി സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം വര്‍ധിക്കുമെന്നും ഹൈസ്കൂള്‍ അധ്യാപകരുടെ എണ്ണം കുറയുമെന്നുമുള്ള പ്രചാരണം കൊണ്ടുപിടിച്ചു നടക്കുകയാണല്ലോ? ഈ വിഷയസംബന്ധമായി കഴിഞ്ഞയാഴ്ച നാം നടത്തിയ സംവാദത്തിന് വേണ്ടത്ര പ്രതികരണങ്ങള്‍ ലഭിച്ചു കണ്ടില്ല. വെക്കേഷന്‍, വാല്യ്വേഷന്‍, സെന്‍സസ്ജോലി,…എന്നിങ്ങനെ നൂറുകൂട്ടം ന്യായങ്ങള്‍ നമുക്ക് നിരത്താനുണ്ടാകും. എങ്കിലും, അധ്യാപക സമൂഹത്തെയാകമാനം ബാധിക്കുന്ന ഈ വിഷയം കുറേക്കൂടി ഗൌരവതരമാകയാല്‍ , ഈയാഴ്ചയും സംവാദത്തിന് മറ്റൊരു വിഷയം തേടിപ്പോകേണ്ടതില്ലെന്നു തോന്നുന്നു. ഈയവസരത്തിലാണ്, സമാന വിഷയവുമായി ബന്ധപ്പെട്ട് ഒരു പത്രത്തിന്റെ പ്രതികരണത്താളില്‍ അഹമ്മദുണ്ണി കളച്ചാല്‍ എഴുതിയ ഏറെ പ്രായോഗികമെന്നു തോന്നുന്ന (?) ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ആദ്യം, അത് വായിക്കുക…..

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതോടെ എല്‍.പി, യു.പി സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം വര്‍ധിക്കുമെന്നും ഹൈസ്കൂള്‍ അധ്യാപകരുടെ എണ്ണം കുറയുമെന്നും കേള്‍ക്കുന്നു. എട്ടാംതരം യു.പി. വിഭാഗത്തിന്റെ ഭാഗമാകുന്നതോടെ ഹൈസ്കൂള്‍ ഒമ്പതും പത്തും മാത്രമായി ചുരുങ്ങും. എന്നാല്‍, ഇപ്പോള്‍ ഹൈസ്കൂളിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഹയര്‍സെക്കന്ററി പ്രത്യേക വിഭാഗമാണ്. ഒരേ മതില്‍ കെട്ടിനകത്ത് ഒരേ കെട്ടിടത്തില്‍ പ്രന്‍സിപ്പലിനു കീഴില്‍ ഹയര്‍സെക്കന്ററിയും, ഹെഡ്​മാസ്റ്റര്‍ക്കു കീഴില്‍ ഹൈസ്കൂളും പ്രവര്‍ത്തിക്കുന്നു. ഈ രണ്ടു വിഭാഗങ്ങളേയും ഒരേ കുടക്കീഴില്‍ കൊണ്ടുവരണം. (ഇതുകൊണ്ടുള്ള മറ്റൊരു പ്രധാന ഗുണം, ഭൂരിഭാഗം സ്ഥലങ്ങളിലും രണ്ടുവിഭാഗക്കാരുടേയും മനസ്സുകളിലുള്ള മുള്ളുവേലികളും അറുത്തുമാറ്റാം – ലേഖകന്‍)സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകളും ഹയര്‍ സെക്കന്‍ഡറിയാക്കി മാറ്റുകയും ഈ വര്‍ഷം പത്താംതരത്തില്‍നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടുന്ന മുഴുവന്‍ കുട്ടികള്‍ക്കും അതേ വിദ്യാലയത്തില്‍ പതിനൊന്നാം തരത്തിലേക്ക് പ്രവേശനം നല്‍കുകയും വേണം.

ഹൈസ്കൂള്‍ വിഭാഗത്തിലെ യോഗ്യരായ (പി.ജി, ബി.എഡ്, സെറ്റ് നേടിയ) അധ്യാപകരെ ഹയര്‍ സെക്കന്ററിയിലേക്ക് പുനര്‍വിന്യസിച്ചാല്‍ ഹൈസ്കൂളുകളില്‍ അധികം വരുന്ന അധ്യാപകരെ സംരക്ഷിക്കാനാവും.കേരള വിദ്യാഭ്യാസ ചട്ടക്കൂട് നിര്‍ദേശിച്ചപോലെ എട്ടാംതരം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികളെ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ്, തൊഴില്‍, കലാ സംസ്കാരം എന്നീ അഞ്ച് വിഷങ്ങളിലേതെങ്കിലുമൊന്നില്‍ ഒമ്പതുമുതല്‍ 12വരെ പഠനം തുടരാനുള്ള സാഹചര്യം കേരളത്തിലെ ഹൈസ്കൂള്‍ -ഹയര്‍ സെക്കന്‍ഡറി ലയനത്തിലൂടെ സാധ്യമാവും.

എട്ടാംതരം പടിയിറങ്ങുന്നതോടെ അനേകം ക്ലാസ് മുറികളും ഫര്‍ണിച്ചറുകളും പാചകപ്പുരയുമടക്കം ലക്ഷങ്ങളുടെ മുതലും സ്ഥലവുമാണ് ഹൈസ്കൂളുകളില്‍ ഉപയോഗിക്കപ്പെടാതെ ഒഴിഞ്ഞുകിടക്കുക. നമ്മുടെ സംസ്ഥാനത്തിപ്പോള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്സ് ഹയര്‍ സെക്കന്‍ഡറി, ഐ.എച്ച്.ആര്‍.ഡി നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുടങ്ങി അഞ്ചുതരം ഹയര്‍ സെക്കന്‍ഡറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവക്കൊക്കെ പ്രത്യേകം ഡയറക്ടറേറ്റുകളും ഭരണ സംവിധാനങ്ങളുമുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ ഡി.ഡി, ഡി.ഇ.ഒ തുടങ്ങി വിപുലമായ ഭരണ സംവിധാനം വേറെ തന്നെ. മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളെയും പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കൊണ്ടുവന്ന് ഒമ്പതുമുതല്‍ 12 വരെ ക്ലാസുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഭരണ ചെലവ് ഗണ്യമായി കുറക്കാം.

എല്‍.പി സ്കൂളുകളില്‍ ടി.ടി.സിക്കാരും യു.പിയില്‍ ബി.എഡുകാരും ഹയര്‍ സെക്കന്‍ഡറിയില്‍ (ഒമ്പതു മുതല്‍ 12 വരെ) പി.ജി, ബി.എഡ്, സെറ്റ് യോഗ്യത നേടിയവരും പഠിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിലൂടെ യോഗ്യതാ പ്രശ്നത്തിനും പരിഹാരമാവും. നിലവില്‍ പി.ജി യോഗ്യതയുള്ളവരെ 11, 12 ക്ലാസുകളില്‍ പഠിപ്പിക്കാന്‍ അനുവദിക്കുകയും ബാക്കിയുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തിനുള്ളില്‍ യോഗ്യത നേടാനുള്ള അവസരം നല്‍കുകയും വേണം. ഇങ്ങനെ ചെയ്യുന്ന പക്ഷം ഹൈസ്കൂള്‍ അധ്യാപകരുടെ തസ്തികകള്‍ നഷ്ടപ്പെടുന്നത് ഒരുപരിധിവരെ കുറക്കാം.

പിന്‍കുറി:

ഈ വിഷയം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, ഒരധ്യാപകന്റെ നിര്‍ദ്ദേശം.

 • 16 വര്‍ഷം വരെ സര്‍വ്വീസുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തിനകം പിജി, സെറ്റ് നിര്‍ബന്ധമാക്കണം.
 • 16 മുതല്‍ 23 വര്‍ഷം വരെ സര്‍വ്വീസുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തിനകം സെറ്റ് മാത്രം.
 • 23 നു മുകളില്‍ സര്‍വ്വീസുള്ളവര്‍ക്ക് നിബന്ധനകളില്ലാതെ പ്രൊമോഷന്‍.

ഇദ്ദേഹത്തിന് സര്‍വ്വീസ് 23 വര്‍ഷം കഴിഞ്ഞു!!

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in പ്രതികരണം, സംവാദം. Bookmark the permalink.

52 Responses to വിദ്യാഭ്യാസ നിയമവും അധ്യാപകരും

 1. “എല്‍.പി സ്കൂളുകളില്‍ ടി.ടി.സിക്കാരും യു.പിയില്‍ ബി.എഡുകാരും ഹയര്‍ സെക്കന്‍ഡറിയില്‍ (ഒമ്പതു മുതല്‍ 12 വരെ) പി.ജി, ബി.എഡ്, സെറ്റ് യോഗ്യത നേടിയവരും പഠിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിലൂടെ യോഗ്യതാ പ്രശ്നത്തിനും പരിഹാരമാവും.”
  “16 വര്‍ഷം വരെ സര്‍വ്വീസുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തിനകം പിജി, സെറ്റ് നിര്‍ബന്ധമാക്കണം.
  16 മുതല്‍ 23 വര്‍ഷം വരെ സര്‍വ്വീസുള്ളവര്‍ക്ക് അഞ്ചുവര്‍ഷത്തിനകം സെറ്റ് മാത്രം.
  23 നു മുകളില്‍ സര്‍വ്വീസുള്ളവര്‍ക്ക് നിബന്ധനകളില്ലാതെ പ്രൊമോഷന്‍.”
  ഇങ്ങനെയൊക്കെ വന്നാല്‍,അണ്ണാമലയും മധുരയും മറ്റും തഴച്ചു വളരുന്നതും കാണാം. പിജിക്കായുള്ള നെട്ടോട്ടം തുടങ്ങും.നിങ്ങള്‍ക്കൊരു കാര്യമറിയണോ? സംഗതി രഹസ്യമാണേ…ഇപ്പോള്‍തന്നെ മേല്പറഞ്ഞ ‘ഊണിവേഴ്സിറ്റി’കളുടെ പിജിക്ക് അല്പം കാശുമുടക്കിയാല്‍, പരീക്ഷവരെ എഴുതിത്തരുന്ന ചില സ്റ്റഡീസെന്ററുകള്‍, തെക്കന്‍ കേരളത്തില്‍ നിലവിലുണ്ട്!!

 2. ഇവിടെയും ഇവിടെയും വിദ്യാഭ്യാസ സംബന്ധിയായ ചില ലേഖനങ്ങള്‍ ഉണ്ട്.

 3. പരിഷ്കാരങ്ങള്‍ കൊണ്ട് അധ്യാപകര്‍ക്കുള്ള ഗുണങ്ങളും ദോഷങ്ങളുമല്ലാതെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന ഗുണ-ദോഷങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടേ? ഇപ്പോള്‍ത്തന്നെ പരിഷ്കരിച്ചു പരിഷ്കരിച്ച് പിള്ളാര് മുഴുവന്‍ അണ്‍-എയ്ഡഡ് ഇങ്ഗ്ലീഷ് മീഡിയം സ്കൂളുകളിലായി. ഒരു നീവൃത്തിയുണ്ടെങ്കില്‍ രക്ഷിതാക്കള്‍ മക്കളെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലേക്ക് അയക്കില്ല.പണ്ട് രണ്ടുതരം വിദ്യാഭ്യാസമായിരുന്നെങ്കില്‍ ഇന്നത് നൂറു തരമാണ്. ഇങ്ഗ്ലീഷ് മീഡിയം തന്നെ എത്ര തരമാണ്?സ്കൂളില്‍ പോകുന്നതോടെ എന്തെങ്കിലും വായിക്കാനുള്ള ത്വര കുട്ടികള്‍ക്കു നഷ്ടപ്പെടുന്നു.പത്രമോ പുസ്തകങ്ങളോ വായിക്കുന്ന കുട്ടികള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി.ഈ ബ്ലോഗ് നോക്കുന്ന കുട്ടികള്‍ എത്രയുണ്ട്?
  അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറക്കാനുള്ള നീക്കം സ്വാഗതാര്‍ഹം തന്നെ.ഒപ്പം ഇപ്പോഴത്തെ സിലബസിന്റെ അമിത ഭാരം കുറക്കണം.ഏറ്റവും ആദ്യം ചെയ്യേണ്ടത് സ്വന്തം മക്കളെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളില്‍ പഠിപ്പിക്കാന്‍ തയ്യാറല്ലാത്ത,ഈ വിദ്യാഭ്യാസ രീതിയോട് പുച്ഛമുള്ള അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശംബളം കൊടുക്കില്ല എന്ന നയം സ്വീകരിക്കലാണ്.

 4. Vijayan Kadavath says:

  കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് ഡി.പി.ഐ പങ്കെടുത്ത ഒരു ചാനല്‍ പരിപാടി കണ്ടിരുന്നു. പല സംഘടനാ നേതാക്കളും ഉണ്ടായിരുന്ന ഈ പരിപാടിയില്‍ അധ്യാപകരുടെ ആശങ്കകളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. 25 ശതമാനം കുട്ടികളെ സര്‍ക്കാര്‍ ചെലവില്‍ അണ്‍-എയ്ഡഡില്‍ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഗുണങ്ങളെക്കുറിച്ച് വര്‍ണിക്കുന്നതാണ് മുഴങ്ങിക്കേട്ടത്. ചുരുക്കത്തില്‍ അണ്‍-എയ്ഡഡുകളെ വളര്‍ത്താനും എയ്ഡഡ്-സര്‍ക്കാര്‍ മേഖലകളെ തളര്‍ത്താനും അതുവഴി സര്‍ക്കാറിന് ശമ്പളനഷ്ടം ഒഴിവാക്കാനുമൊക്കെയുള്ള സര്‍ക്കാര്‍ സ്പോണ്‍സേഡ് പ്രോഗ്രാമാണ് നടക്കുന്നത്. രാഷ്ട്രീയഭേദമില്ലാതെ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് എല്ലാ സംഘടനകള്‍ക്കും ഒരേ മനസ്സാണെന്നാണ് ഈ നിശബ്ധത വ്യക്തമാക്കുന്നത്.

  നമുക്കു വേണ്ടി വാദിക്കാന്‍ നമ്മളേ ഉള്ളു എന്ന തിരിച്ചറിവാണ് നേട്ടത്തിന് കാരണമാകുക. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാന്‍ നമ്മള്‍ മുന്നോട്ടു വരണം. ഇവിടെ നമുക്കായി വാദിക്കാന്‍ ആരുമില്ലെന്നറിയുക. നിശബ്ദത വിട്ട് അധ്യാപകര്‍ പ്രതികരിക്കുക.

 5. ഒന്നു പറഞ്ഞോട്ടെ.. എന്തെല്ലാം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഈ നിയമവുമായി ബന്ധപ്പെട്ട് ഉണ്ടെന്നു പറഞ്ഞാലും വിദ്യാഭ്യാസം കുട്ടികളുടെ ‘അവകാശമാക്കി’ എന്ന കാര്യം വളരെ സ്വാഗതാര്‍ഹമായ കാര്യമായാണ്‍ എനിക്ക് തോന്നിയത്. എതൊരുമാറ്റവും പ്രാരംഭദശയില്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും എങ്കിലും അവയെല്ലാം ഒരു പരിധിവരെ പരിഹരിച്ച് മുന്നേറുന്നതാണ് മിക്കവാറും കാണാറുളള്ളത് ഇതും അതുപോലെ തന്നയാകും എന്ന് പ്രതീക്ഷിക്കാനാണ് എനിക്കിഷ്ടം.

  ഈ നിയമം നിലവില്‍ വന്ന വിവരം അറിഞ്ഞപ്പോള്‍ എന്റെ മനസില് തോന്നിയ ചില വികാരങ്ങളും ചിന്തകളും ഞാന്‍ ഇവിടെ കുറിച്ചിട്ടുണ്ട്. എല്ലാം വെറും പോട്ടത്തരങ്ങളായേക്കാം…. കഴമ്പില്ലാത്തതായേക്കാം……. വികാര പ്രകടനങ്ങള്‍ മാത്രമായേക്കാം….. യഥാര്‍ത്ഥവിഷയവുമായി ബന്ധമില്ലാത്തതായേക്കാം……. എങ്കിലും…..

 6. Swapna John says:

  കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം വടക്കേ ഇന്ഡ്യയിലെ കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അവിടെ സ്ക്കൂളിന്റെ പടി കാണാത്തവരുടെ എണ്ണം സ്ക്കൂളില്‍ പോകുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. അവിടെ ഈ നിയമത്തില്‍ അനുശാസിക്കുന്ന സൌകര്യങ്ങള്‍ ചെയ്തു കൊടുത്താല്‍ കുട്ടികള്‍ സ്ക്കൂളുകളിലേക്ക് ആകര്‍ഷിക്കപ്പെടും. സ്ക്കൂളുകളുടെ അകലം വളരെ കൂടുതലായതിനാല്‍ സ്ക്കൂള്‍ കോംപ്ലെക്സുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. അധ്യാപകരെ നിയമിക്കേണ്ടതുണ്ട്. പക്ഷെ അടുത്തടുത്ത് സ്ക്കൂളുകളും ഏതാണ്ട് നൂറു ശതമാനത്തോടടുത്ത് വിദ്യാര്‍ത്ഥികളും സ്ക്കൂളുകളില്‍ പോകുന്ന അവസ്ഥയും നമ്മുടെ നാട്ടിലുള്ളപ്പോള്‍ ഇവിടെ ഈ നിയമം വരുന്നതു കൊണ്ട് എവിടെയാണ് മാറ്റം വരിക? പൊതുവിദ്യാഭ്യാസമേഖലയിലെ കുറേപ്പേരുടെ കൂടി ഭാവി തുലാസിലാകും എന്നതൊഴിച്ചാല്‍! ജോലി പോകുന്നതില്‍ സര്‍ക്കാര്‍, എയ്ഡഡ് തരം തിരിവുകളുമുണ്ടാകില്ലെന്നാണ് കേള്‍ക്കുന്നത്. കാരണം, എത്രയൊക്കെ പ്രൊട്ടക്ട് ചെയ്യുമെന്ന് പറഞ്ഞാലും നിലമില്ലാതെ ഉഴുകാന്‍ പറ്റുമോ?

 7. സര്‍ക്കാര്‍ ചെലവില്‍ അണ്‍എയ്ഡഡ് സ്കൂള്‍ പഠനം ഒരിക്കലും ആശാസ്യമല്ല.

  ഈ നുറു തരം പഠന സമ്പ്രദായങ്ങള്‍ മാറ്റി ഒരു ഏകീകൃത സ്വഭാവം വിദ്യാഭ്യാസത്തിന് കൊണ്ടുവരാന്‍ ആകില്ലേ…..

 8. “ഏറ്റവും ആദ്യം ചെയ്യേണ്ടത് സ്വന്തം മക്കളെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളില്‍ പഠിപ്പിക്കാന്‍ തയ്യാറല്ലാത്ത,ഈ വിദ്യാഭ്യാസ രീതിയോട് പുച്ഛമുള്ള അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കില്ല എന്ന നയം സ്വീകരിക്കലാണ്.”
  ബലേ ഭേഷ്! ചങ്ങാതീ,
  ഇതിനോടു പ്രതികരിക്കാന്‍ അധ്യാപകര്‍ തയ്യാറാകുമെന്നു കരുതിയ സത്യാന്വേഷി ഒരു മൂഢന്‍ തന്നെ!അവരില്‍ തൊണ്ണൂറ്റൊമ്പത് ശതമാനവും മക്കള്‍ക്ക് സി.ബി.എസ്.സി സ്കൂളില്‍ സീറ്റുറപ്പിക്കാന്‍ ക്യൂ നില്‍ക്കുകയാകും!

 9. യഥാര്‍ത്ഥ വിഷയത്തിലേക്ക് ഇതേവരെ കടന്നിട്ടില്ല. പുതിയ നയം നടപ്പാക്കുന്നത് സ്ക്കൂളുകളിലാണ്. ഏത് നിയമം നടപ്പാക്കിയാലും അതേറെ ബാധിക്കുക അധ്യാപകരെയും വിദ്യാര്‍ത്ഥികളെയുമായിരിക്കും. ആ നിലയ്ക്ക് ഇരു വിഭാഗത്തിന്റേയും താല്പര്യങ്ങള്‍ പരമാവധി ആര്‍ക്കും കഷ്ടനഷ്ടങ്ങളില്ലാതെ സംരക്ഷിക്കേണ്ട ഒരു ധാര്‍മ്മിക ബാധ്യത സര്‍ക്കാരിനുണ്ട്. വിജയന്‍ സാര്‍ പറഞ്ഞതു പോലെ ‘ശമ്പളനഷ്ടം ഒഴിവാക്കാനുള്ള’ ഒരു ആസൂത്രിത പദ്ധതിയായി ഇത് മാറരുത്. അധ്യാപകരുടെ നിലനില്പും കൂടി എക്കാലവും സര്‍ക്കാര്‍ പരിഗണിക്കണം.

 10. ഇന്ത്യ മുഴുവനും ഏകീക്രിത വിദ്യാഭ്യാസ സംപ്രദായം വേണമെന്നാണെന്റെ അഭിപ്പ്രായം.

 11. അറിഞ്ഞിടത്തോളം RTE മികച്ച ബില്ല് തന്നെ. നിലവിലുള്ള സംവിധാനത്തിൽ ഫലപ്രദമായി ഇവിടെ നടപ്പാക്കണം. ബില്ലിനെ കുറിച്ചു വിശദമായ വിവരങ്ങൾ സമൂഹത്തിന്ന് ഔദ്യോഗികാമായി ലഭ്യമാക്കണം. വേണ്ട ബോധവത്ക്കരണം നടക്കണം.

 12. മറ്റുള്ളവര്‍ക്കില്ലാത്ത എന്ത് അധിക ബാധ്യതയാണ് കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ തന്നെ പഠിപ്പിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്ക് മാത്രമായി ഉള്ളത്? സര്‍ക്കാര്‍ സ്കൂളുകളെ മെച്ചപ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുക, വിദ്യാഭ്യാസമേഖലയില്‍ നിന്ന് പിന്മാറുന്നതിനെ എതിര്‍ക്കുക, സ്വകാര്യ വിദ്യാഭ്യാസത്തിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്ന നയങ്ങളെ എതിര്‍ക്കുക തുടങ്ങി സര്‍ക്കാരിനെതിരെ ചെയ്യേണ്ട സമരത്തിനു ബദിലായി അധ്യാപകര്‍ക്കു നേരെ കുറ്റപത്രം നീട്ടുന്നത് ശരിയാണെന്ന് തോന്നുന്നില്ല. അവരല്ല നയങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും. സത്യാന്വേഷിയുടെ ലോജിക്ക് പ്രയോഗിച്ചാല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന റൂട്ടില്‍ ട്രെയിന്‍ യാത്ര ചെയ്താല്‍ ശമ്പളം കിട്ടാതാകുന്ന നിയമവും കൊണ്ടു വരണ്ടേ? അതുപോലെ ഓരോ മേഖലയിലും ഇത്തരം നിയമങ്ങള്‍??

 13. susmitham says:

  kerala had allready achieved 75% merrits of the new educdational act.so in my opinion it is better to modify the act according to the special condition matching to kerala.Both care must be given to students and teachers – Joby master

 14. Joms says:

  This comment has been removed by the author.

 15. ചില സാഹചര്യങ്ങളില്‍ ഈ നിയമം നടപ്പിലാകുംപോള്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട്.

  ഉദാഹരണം ഒന്ന്. ഹൈസ്കൂള്‍ മാത്രമായി നില്‍ക്കുന്ന സ്കൂളുകള്‍ ഉണ്ട്. ഇനിയിപ്പം രണ്ടു കൊല്ലത്തേക്ക് ആരെങ്കിലും അവിടേക്ക് പോകുമോ.. ഹയര്‍ സെക്കന്ററി കൂടിയുള്ള സ്കൂളിലാനെന്കില്‍ ഗ്രേസ്‌ മാര്‍ക്കും കിട്ടുമല്ലോ(അതെ സ്കൂളില്‍ തന്നെ പഠിച്ചതിന്റെ മുന്‍ഗണന ) ….

  ഹൈസ്കൂള്‍ അധ്യാപകര്‍ക്ക്‌ ഇനിയിപ്പോ എട്ടിലും പഠിപ്പിക്കാം എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പത്ര വാര്‍ത്ത. പക്ഷെ എട്ടാം ക്ലാസില്ലെന്കില്‍ എവിടെ പോകും ?

  ഉദാഹരണം രണ്ട്. യു.പി മുതല്‍ തുടങ്ങുന്ന സ്കൂളുകളും ഇതേ പ്രശ്നത്തിലാണ്. അന്ചിലെക്കും എട്ടിലെക്കും അഡമിഷനില്ല. “പിള്ളേരെ പിടിക്കാന്‍ ” മാര്‍ച്ച് മാസം ചെലവഴിച്ചത് മിച്ചം.

  ഉദാഹരണം മൂന്ന്‌. ഒന്നാം ക്ലാസിലേക്ക്‌ അഡ്മിഷനേയില്ല. (നിയമം അനുസരിച്ച്ചാനെന്കില്‍ ).

  കാരണം ഒന്നില്‍ ചേര്‍ക്കണമെങ്കില്‍ ആര് വയസാകണം. ആറു വയസുകാര്‍ ഇപ്പോള്‍ രണ്ടിലാണ്. അഞ്ചു വയസുകാരെ ചേര്‍ക്കാനും പറ്റില്ല. (എന്തായാലും ഈ വര്ഷം ഈ പ്രശ്നം ഇല്ലെന്നു പത്ര വാര്‍ത്തയുണ്ടായിരുന്നു.)

  എനിക്കിനിയും പിടി കിട്ടാത്ത ഒരു ചോദ്യം. ഒരു വെബ്സൈറ്റില്‍ കണ്ടതാണ്

  അഞ്ചു വയസായ എന്റെ കുട്ടിയെ ഞാന്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ടു ചെന്നു എന്ന് കരുതുക. പ്രത്യേകിച്ച് തിരിച്ചറിയല്‍ രേഖ വേണ്ട എന്ന് പറയുന്നതിനാല്‍ കുട്ടിയ്ക്ക് ആറു വയസായി എന്നാണു ഞാന്‍ പറയുന്നത്. തിരിച്ചറിയില്‍ രേഖ വേണ്ടാത്തതിനാല്‍ അഡ്മിഷനും കിട്ടി.

  ഇതൊരു തെറ്റാണെങ്കില്‍ ആര് ആരെ എന്തിനു ശിക്ഷിക്കും.?

  April 18, 2010 12:14 PM

 16. Joms says:

  This comment has been removed by the author.

 17. സത്യമായും ഞാന്‍ കമന്റു ചെയ്തതിനു ശേഷമാണ് ഈ വാര്‍ത്ത കണ്ടത്‌.

 18. Karamman says:

  സുഹൃത്തുക്കളെ, നമ്മുടെ ഇന്ത്യ മഹാരാജ്യത് ഒരു പരീക്ഷ മാത്രമേ ഉള്ളൂ. അത് പ്ലസ്‌ ടു കഴിഞ്ഞുള്ള entrance പരീക്ഷ മാത്രമാണ്. ഒരു ഭാഷയ്ക്ക് മാത്രമേ സമൂഹം വില കല്പിക്കുന്നുള്ളൂ , അത് English ഭാഷയാണ്. ഇത് ഇങ്ങനെ തന്നെയാണോ വേണ്ടത് എന്ന കാര്യം വേറെ, പക്ഷെ ഇതാണ് നിലവിലെ വസ്തുത. ഇതില്‍ മാറ്റം വരാത്തിടത്തോളം കാലം ആളുകള്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയം cbse യില്‍ ചേര്‍ക്കും. മറ്റെ ന്തോക്കെ സംഭവിച്ചാലും ഇല്ലെങ്കിലും.
  cluster ഉം, training ഉം മറ്റു പരിശീലന കോലാഹലങ്ങളും മാറ്റി, പകരം രണ്ടു മൂന്നു കാര്യങ്ങള്‍ ചെയ്യൂ: മാധ്യമം English ആക്കുക , 8 – ആം ക്ലാസ്സു മുതല്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം ( പറ്റുമെങ്കില്‍ രാത്രിയിലും – വിടരുത് മറ്റൊന്നും വായിക്കാനും കാണാനും!) സ്കൂളില്‍ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം കൊടുക്കുക, സ്റ്റേറ്റ് syllabus ല്‍ പഠിക്കുന്നവര്‍ക്ക് പ്രഫഷണല്‍ പ്രവേശനത്തില്‍ പ്രത്യേക പരിഗണന നല്‍കുക , ഇത്രയും ചെയ്‌താല്‍ തന്നെ കുട്ടികളും മാതപിതാകളും ചാടിയോടി വരും !!!
  cbse, un- aided സ്കൂളുകളിലെ അധ്യാപകരാണ് ഇന്ന് ഏറ്റവും മോശപ്പെട്ട നിലവാരമുള്ളവര്‍ , ഇത് parents നും അറിയാം, എന്നാല്‍ അവിടുത്തെ syllabus ഉം പരീക്ഷാ നടത്തിപ്പും valuation ഉം താരതമ്യേനെ മികച്ചതുതന്നെയാണ്, ( അതും ഉടന്‍ പോയിക്കോളും, അതിനുള്ള പരിപാടികള്‍ തുടങ്ങി കഴിഞ്ഞുട്ടുണ്ട് !)
  പിന്നെ , ചെത്ത്‌ കുപ്പായങ്ങളും, മറ്റു കോട്ടും സൂട്ടും ഷൂസും വണ്ടിയും ബാഡ്ജും മിക്കവാറും എല്ലാം, നാട്ടിന്‍ പുറങ്ങളിലെ സര്‍ക്കാര്‍ – aided സ്കൂള്‍ കളിലും വന്നു കഴിഞ്ഞു. ആ മാറ്റങ്ങള്‍ കൊണ്ട് വലിയ കാര്യമോന്നുമുണ്ടായിട്ടില്ല!

  ഒന്ന് അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, എല്ലാം അറിയുന്നതുപോലെ ഇംഗ്ലീഷ് ല്‍ പേശാന്‍ പഠിച്ചാല്‍ മതി! ഒന്നും മനസ്സിരുത്തി പഠിച്ചില്ലെങ്കിലും കുഴപ്പമില്ല, എല്ലാം കറക്കി കുത്താനുള്ള ചൊട്ടു വിദ്യകള്‍ ശീലിച്ചാല്‍ മതി!

 19. ഇതൊക്കെ ചര്‍ച്ച ചെയ്യുന്ന കൂടെ ഏയ്ഡഡ സ്കൂളുകളില്‍ നിയമനം ലഭിച്ച്, ആ നിയമനത്തിന് അംഗീകാരം പ്രതീക്ഷിച്ച് കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ കൂടെ പരിഗണിക്കൂ…

 20. നമ്മുടെ പഴയ ചര്‍ച്ച യെ മറക്കുന്നത് ശരിയല്ലല്ലോ

 21. Joms says:

  This comment has been removed by the author.

 22. “കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന റൂട്ടില്‍ ട്രെയിന്‍ യാത്ര ചെയ്താല്‍ ശമ്പളം കിട്ടാതാകുന്ന നിയമവും കൊണ്ടു വരണ്ടേ?”
  കെ.എസ്.ആര്‍.ടി.സി യില്‍ കയറാന്‍ ആരും കൂട്ടാക്കാത്ത സമയത്ത് സ്വന്തം വണ്ടിയെ ഉപേക്ഷിച്ച് ട്രൈനില്‍ പോകുന്ന ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണ്ട!

 23. “ആരും” എന്നതൊക്കെ വളരെ vague ആയ ഒരു പദപ്രയോഗം ആണ്. “കുറേ” പോലെ ഓരോരുത്തര്‍ക്കും അവരുടെ രീതിക്കനുസരിച്ച് ഇത് എത്ര വേണമെങ്കിലും ആകാം. തര്‍ക്കിക്കാന്‍ കൊള്ളാം അത്ര തന്നെ. നയങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന്റെ മെച്ചപ്പെടുത്തലിനു ഉതകുന്നതായിരിക്കുവാനാണ് ശ്രമിക്കേണ്ടത്. അപ്പോള്‍ സ്വാഭാവികമായും കുട്ടികളും വരും. രക്ഷിതാക്കളും സന്നദ്ധരാകും. അതിനു പകരം വ്യക്തികളെയോ, ചില വിഭാഗങ്ങളെയോ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ കാര്യമില്ല എന്നാണ് പറഞുകൊണ്ടു വന്നത്.

 24. ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകള്‍ primary ആവുമ്പോള്‍ ഒമ്പതുമ് പത്തും secondary ആവുകയാണ് വേണ്ടതു. കേന്ദ്രീയ വിദ്യലൈഇല് 45 percent markulla പി ജി holders പo7പ്പിക്കുന്നത്.

 25. Manmohan says:

  സ്ക്കൂളുകളില് കുട്ടികള് ഉണ്ടായാലല്ലേ ഹോംസ് പറഞ്ഞ കാര്യം നടക്കുകയുള്ളു. ചര്ച്ച വഴി തെറ്റിക്കുന്ന തരത്തില് കമന്ന്റിടല്ലേ മാഷേ. സത്യാന്വേഷി പറഞ്ഞതിനുള്ള മറുപടിയല്ലേ ജനശക്തി പറഞ്ഞത്. ഇങ്ങനെ വാക്കില് പിടിച്ചു തൂങ്ങുമ്പോഴാണ് ചര്ച്ച വഴി തെറ്റുന്നത്. ഇവിടെ ജോലിയുടെ കാര്യത്തെക്കുറിച്ചോര്ത്ത് ടെന്ഷന്ടിക്കുമ്പോഴാണ് വീണവായന.

 26. Babu Jacob says:

  The Right Of Children To Free And Compulsory Education Act,2009 രാജ്യ വ്യാപകമായി നടപ്പാക്കുമ്പോള്‍ , ഇവിടെയുള്ള ഹൈ സ്കൂള്‍ അധ്യാപകര്‍ക്ക് ആശങ്കകളുണ്ട് എന്നതിന്റെ പേരില്‍ കേരളത്തിനു മാത്രം പുറം തിരിഞ്ഞു നില്‍ക്കാന്‍ സാധിക്കുകയില്ലല്ലോ? ഹൈസ്കൂള്‍ അധ്യാപകരുടെ പുനര്‍ വിന്യാസത്തെ സംബന്ധിച്ച് ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നത് കൊണ്ട് ഇപ്പോഴുള്ളത് വെറും ഭയാശങ്കകള്‍ മാത്രമല്ലേ?
  “ആറ്റിലെ വെള്ളം വറ്റുകയും അക്കരെ നില്‍ക്കുന്ന പട്ടി കടിക്കാന്‍ വരുകയും ചെയ്‌താല്‍ എന്ത് സംഭവിക്കും” എന്ന് വിചാരിച്ചു ഇപ്പോഴേ ഓടാന്‍ തയ്യാറെടുക്കണോ?
  അങ്ങനെ ഒരു പ്രതിസന്ധി ഘട്ടം വരുമ്പോള്‍ , യൂണിയന്റെ ആണ്ടു ചാത്തത്തിനും , പതിനാറടിയന്തിരത്തിനുമൊക്കെ
  പണം പിരിച്ചു നടക്കുന്ന യൂണിയന്‍ നേതാക്കന്മാര്‍ക്കും നമുക്ക് വേണ്ടി വാദിക്കാന്‍ ബാധ്യതയില്ലേ?
  ഈ നിയമം രാജ്യത്തിന്റെ പൊതു താല്‍പ്പര്യങ്ങള്‍ക്കു യോജിക്കുന്നതാണെങ്കില്‍ അത് തീര്‍ച്ചയായും നടപ്പില്‍ വരുത്തണം.
  ഈ ചര്‍ച്ചയില്‍ വന്ന ചില comments വിഷയവുമായി ഒരു ബന്ധവും ഇല്ലാത്തതായി. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകര്‍ അവരുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ ചേര്‍ക്കണം എന്നൊക്കെ പറയുന്നത് പ്രായോഗികമല്ല . എത്രയോ അധ്യാപകര്‍ അങ്ങനെ തന്നെ ചെയ്യുന്നുണ്ട് . ഒരു കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുന്നത് പല ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ്. മറ്റു കുടുംബാംഗ ങ്ങളുടെ അഭിപ്രായം , സ്കൂളിന്റെ സാമീപ്യം , കുട്ടിയുടെ താല്‍പ്പര്യം ഇതെല്ലാം പരിഗണിക്കണ്ടേ?

  ഓരോ സര്‍ക്കാര്‍ ജീവനക്കാരനും അവര്‍ ജോലി ചെയ്യുന്ന department -നെ മാത്രം ആശ്രയിച്ചാല്‍ മതി എന്ന് വാദിച്ചാല്‍ ജീവിതം എത്ര മനോഹരം ആയിരിക്കും എന്ന് ചിന്തിക്കുക.
  പിന്നെ സര്‍ക്കാര്‍ സ്കൂളുകളൊക്കെ മോശമാണ് എന്ന് ആരാണ് പറഞ്ഞത് ?പണം കൊടുത്തു unaided സ്കൂളുകളില്‍ വിടുന്ന മാതാപിതാക്കള്‍ കാണിക്കുന്ന ജാഗ്രത സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളും കൂടി കാണിച്ചിരുന്നെങ്കില്‍ ഏതു unaided സ്കൂളുകളെയും വെല്ലാന്‍ ഇവിടുത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക്സാധിക്കും.

  .

 27. JOHN P A says:


  “<>“

  സത്യാന്വേഷിയോട് യോജിക്കുന്നു.സാമൂഹ്യപ്രതിബദ്ധതയുള്ള ചുരുക്കം ചില വിഭാഗങ്ങളില്‍ പ്രധാനപ്പെട്ടവര്‍ അധ്യാപകര്‍ തന്നെ.ഇത്രയും SOCIAL AUDITING ന് വിധേയമാകുന്ന മറ്റൊരു മേഖലയുണ്ടോ? മാറ്റം അനിവാര്യമാണ്. 5 വര്‍ഷം കൊണ്ടുമാത്രമെ ധ്രൂവീകരണം പൂര്‍ണ്ണമാകുകയുള്ളു.തൊഴില്‍ നഷ്ടമോ , പദവിന്ഷ്ടമോ ഇല്ലാതെ പ്രശ്നം പരിഹരിക്കുമെന്നു തീര്‍ച്ചയാണ്.

 28. Babu Jacob says:

  വിഷുവുമായി ബന്ധപ്പെട്ട കമന്റുകളെ തുടര്‍ന്നു ഗീത സുധി ടീച്ചര്‍ പരിഭവത്തിലാണ് എന്ന് തോന്നുന്നു. ടീച്ചറിന്റെ comments ഒന്നും കാണാനില്ല.

  .

 29. saji says:

  Don’t be hurry to impliment this act.If it possible do a survey among the teachers.Do not consider it for a political advantage.

 30. ck biju says:

  ഇപ്പോഴത്തെ കേന്ദ്രനിയമത്തിലെ നല്ലവശങ്ങള്‍ ഇന്ത്യയില്‍ പുതിയസംഭവമാണെങ്കിലും കേരളത്തില്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പേ നടപ്പില്‍ വരുത്തിയിട്ടുള്ള കാര്യങ്ങളാണ്.
  അതിനാല്‍ കേരളത്തിന്റ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. (SSA കേരളസാഹചര്യത്തിനനുകൂലമാക്കാന്‍ ശ്രമിച്ചതുപോലെ). അണ്‍ എയ്ഡഡ് സ്ക്കൂളുകളുടെ വ്യാപനം നിയന്ത്രിക്കുകയും വേണം.
  മറ്റൊന്ന് ഇപ്പോഴത്തെ കേന്ദ്രനിയമം, NCF ന്റെ ചുവടുപിടിച്ചുള്ളതാണ്. NCF-2005 ന്റെ ഭാഗമായുള്ള KCF നാം ഇതിനുമുമ്പ് ചര്‍ച്ചചെയ്തിട്ടുള്ളതാണ്. അതില്‍ 9,10 ക്ളാസ്സുകള്‍ ഹയര്‍സെക്കന്ററിയുടെ ഭാഗമാകുന്നതും, വിഷയ വര്‍ഗ്ഗീകരണവും സൂചിപ്പിച്ചിട്ടുള്ളതാണ്…എന്നാല്‍ KCF, KER പരിഷ്ക്കരണം എന്നിവ ചര്‍ച്ചയില്‍ മാത്രം ഒതുങ്ങി. സാമുദായിക സംഘടനകളുടെ ഇടപെടല്‍ ശക്തമാവുകയും ചെയ്തു.
  ഇപ്പോഴും നാം വിദ്യാഭ്യാസമേഖലയുടെ ഭാവിയെക്കാള്‍ അധ്യാപകരുടെ ഭാവിക്കാണ് മുന്‍തൂക്കം നല്‍കുന്നത്….

  കേരളത്തില്‍ മികച്ച അധ്യാപകര്‍ പൊതുവിദ്യാലയങ്ങളിലൂം, ​മികച്ച ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഉണ്ട്.
  സര്‍ക്കാര്‍ ആശുപത്രികളിലും പൊതുവിദ്യാലയങ്ങളിലൂം പോകാന്‍ ജനത്തിനു താല്‍പര്യമില്ല.
  എന്നാല്‍ ഡോക്ടര്‍മാരെ വീട്ടില്‍ കാണാനും, അധ്യാപകരുടെ അടുത്ത് ട്യുഷനും ആളുണ്ട്.
  മാറേണ്ടത്, നമ്മുടെ മനോഭാവമാണ്.

 31. Lalitha says:

  ഇപ്പോള്‍ തന്നെ LP സ്ക്കൂളുകളില്‍ ടി സി കൊടുക്കണോ വേണ്ടയോ എന്ന സംശയത്തിലാണ് . അഞ്ചാം ക്ലാസ്സ്‌ LP സ്ക്കൂളുകളില്‍തുടരുമോ എന്ന സംശയമുണ്ട്‌ ? H S അധ്യാപകര്‍ക്ക് വെച്ചിരിക്കുന്ന നിര്ധേസങ്ങള്‍ നല്ലതാണെന്ന് തോന്നുന്നു.
  ഒരു സംശയം ബാക്കി !! ഇത്തരം തീരുമാനങ്ങളെല്ലാം എടുത്ത ശേഷം നമ്മള്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ പഠിക്കാന്‍ കുട്ടികലുണ്ടാകുമോ ? ഇപ്പോള്‍ തന്നെ കുട്ടികളെ പിടിക്കാന്‍ വട്ടം കറങ്ങുന്നില്ലേ ?

 32. SUNIL V PAUL says:

  Hello Blog team,
  Please discuss the act,don’t give importance to imaginary discussions,it did not say a word about high school or +2. It prohibits the deployment of teachers for non curricular duties(excluding election and census)at section 27 and qualification details at section 23 .you can see the act at http://www.educationforallinindia.com/gazette_right_to_education_bill_2009.pdf.I have sent a copy to blogteam in the last week.

 33. SUNIL V PAUL says:

  Hello
  I saw two comments like this.This is the truth.Every teacher says about their future but …..see the comments of Homes…
  “ഏറ്റവും ആദ്യം ചെയ്യേണ്ടത് സ്വന്തം മക്കളെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളില്‍ പഠിപ്പിക്കാന്‍ തയ്യാറല്ലാത്ത,ഈ വിദ്യാഭ്യാസ രീതിയോട് പുച്ഛമുള്ള അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കില്ല എന്ന നയം സ്വീകരിക്കലാണ്.”
  and
  കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന റൂട്ടില്‍ ട്രെയിന്‍ യാത്ര ചെയ്താല്‍ ശമ്പളം കിട്ടാതാകുന്ന നിയമവും കൊണ്ടു വരണ്ടേ?”
  and this is the most important subject and our teachers including scholars move away from this discussion due to…..One day, teachers must pay for that.

 34. ആര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയായി ടിച്ചര്മാര്‍ മാറിയത് ആണ് ഇന്നത്തെ മറ്റൊരു പ്രശ്നം. എന്തെല്ലാം ആരോപണങ്ങളാണ്…?

  ടിച്ചര്‍മാര്‍ കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കണമെന്നു നിര്‍ബന്ധമാണ്‍് ചിലര്‍ക്ക്. എന്നാപ്പിന്നെ കുറച്ചു കൂടി വിശാലമായി നമുക്ക്‌ ചിന്തിക്കാം.
  “എല്ലാ സര്‍ക്കാര്‍ ജിവനക്കാരും അവരുടെ മക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ പഠിപ്പിക്കണം ” എന്നാക്കിയാലോ..?

  (രണ്ട് സാധ്യതകളാണ്‍് ഇതിന്റെ ഫലമായി ഉണ്ടാവുക –
  ഒന്ന് – സര്‍ക്കാര്‍ ജിവനക്കാരും കൂടി ടീച്ചരുമ്മാരെ കുററം പറഞ്ഞു തുടങ്ങും

  രണ്ട് – ടീച്ചരുമ്മാര്ക്ക് ഈ ‘ചിലരെ’ പ്രതിരോധിക്കാന്‍ ഒരു കമ്പനിയായി)

 35. Educational Minister M.A. Baby says,
  വിദ്യാഭ്യാസത്തിന്റെ ഉദാരവല്‍ക്കരണത്തിനായി ഒരു ബില്ല്
  “സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും അന്യായ നടപടികള്‍ തടയുന്നതിനുള്ള ബില്ലിന് (2010) കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിക്കഴിഞ്ഞു. സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന ദീര്‍ഘനാളായുള്ള പൊതുജനാവശ്യത്തോട് കേന്ദ്ര ഗവണ്‍മെന്റ് രചനാത്മകമായി പ്രതികരിക്കുന്നു എന്ന പ്രതീതിയാണ് ഇതുളവാക്കിയിട്ടുള്ളത്. തലവരിപ്പണം പിരിക്കുക, തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ പ്രചരിപ്പിക്കുക, പ്രോസ്പെക്ടസ്സില്‍ ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പരമാവധി മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിയ്ക്കാമെന്നും 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്നും ഉള്ള വകുപ്പുകള്‍ ബില്ലിലുണ്ട്. രാജ്യത്തെങ്ങുമുള്ള മാധ്യമങ്ങള്‍ വളരെ പ്രശംസാപൂര്‍വമാണ് ഈ വകുപ്പുകളെ ഉയര്‍ത്തിക്കാണിക്കുന്നത്. സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന നടപടികള്‍ സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹ്യവും അക്കാദമികവുമായ ബാധ്യത ബില്ലില്‍ ഉറപ്പുവരുത്തുന്നുവെന്നതിന് അതുകൊണ്ട് അര്‍ത്ഥമാകുന്നില്ല.
  (cont’d)

 36. …………………………..
  സത്യം പറഞ്ഞാല്‍, സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവരുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ശക്തിപ്പെടുത്താനല്ല, മറിച്ച് തകിടം മറിയ്ക്കാനാണ് ഈ നിയമനിര്‍മാണം ഇടവരുത്തുക എന്നതാണ് അതിന്റെ മൊത്തത്തിലുള്ള ഫലം. ഈ ബില്ലിന് പ്രസ്താവിക്കപ്പെട്ടതും പ്രസ്താവിക്കപ്പെടാത്തതുമായ രണ്ട് ലക്ഷ്യങ്ങളുണ്ട്, സാമൂഹ്യവും അക്കാദമികവുമായ ബാധ്യതകളുടെ തലത്തില്‍ അവ കൂട്ടിമുട്ടുന്നില്ല എന്നതാണ് അതിന് കാരണം. ബില്ലിന്റെ പ്രത്യക്ഷത്തിലുള്ള ലക്ഷ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുക എന്നതാണ്. അക്കാര്യം ബില്ലിന്റെ തലവാചകത്തില്‍ത്തന്നെ ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍ വലിയ പ്രഖ്യാപനങ്ങളുടെയും കടുത്ത ശിക്ഷാ നടപടികളുടെയും കോലാഹലങ്ങള്‍ക്കിടയില്‍ പ്രസ്താവിക്കപ്പെടാത്ത ലക്ഷ്യം മിക്കവാറും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ബില്ലിന്റെ നിഷേധാത്മകമായ നിശ്ശബ്ദതയിലൂടെ എന്താണത് നേടാന്‍ ശ്രമിക്കുന്നത് എന്നറിയണമെങ്കില്‍, അത് തന്ത്രപരമായി എന്താണ് ഒഴിവാക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

 37. …………………………….
  ബില്ലിലെ വകുപ്പുകള്‍, ഇപ്പോഴത്തെ സ്ഥിതിയില്‍ അഭിനന്ദനീയമാണെങ്കില്‍ത്തന്നെയും അവ വേണ്ടത്ര പ്രയോജനപ്രദമല്ല എന്നതാണ് വാസ്തവം. വിദ്യാര്‍ഥികളെ ഏറ്റവും പ്രധാനമായി ബാധിക്കുന്ന മൂന്ന് വിഷയങ്ങളാണ് പ്രവേശനം, ഫീസ്, കോഴ്സിന്റെ ഉള്ളടക്കം എന്നിവ. എന്നാല്‍ ഇവ മൂന്നിനേയും നിയന്ത്രിക്കുന്നതിന് ബില്ലില്‍ വകുപ്പുകളൊന്നുമില്ല. ഈ മൂന്ന് കാര്യങ്ങളിലും ബോധപൂര്‍വമായ നിശ്ശബ്ദത പാലിക്കുന്നതിലൂടെ ബില്ല് ചെയ്യുന്നത്, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരം പറയാനുള്ള ബാധ്യതയെ, പ്രവേശനത്തിന്റെയും ഫീസ് പിരിവിന്റെയും സമയത്തുള്ള സുതാര്യത ഉറപ്പുവരുത്തുന്ന പ്രക്രിയയിലേക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സാമൂഹ്യമായ നീതി, വിദ്യാഭ്യാസ മികവ് എന്നീ കൂടുതല്‍ വിപുലമായ പ്രശ്നങ്ങള്‍ തികച്ചും അവഗണിയ്ക്കപ്പെട്ടിരിക്കുന്നു.

  ഗവണ്‍മെന്റ് ഏജന്‍സി നടത്തുന്ന പൊതുവായ പ്രവേശന പരീക്ഷയുടെയും കേന്ദ്രീകൃത കൌണ്‍സിലിങ്ങിന്റെയും അടിസ്ഥാനത്തില്‍ പ്രവേശന പ്രക്രിയ നടത്തുന്നതിനോ പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷം തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് സീറ്റ് അനുവദിക്കുന്നതിനോ ഉള്ള വകുപ്പുകളൊന്നും ബില്ലിലില്ല. വിദ്യാര്‍ഥികളുടെ മെറിറ്റും രക്ഷിതാക്കളുടെ വരുമാനവും കണക്കിലെടുത്തുകൊണ്ട് വ്യത്യസ്ത രീതിയില്‍ ഫീസ് പിരിക്കുന്നതിനുള്ള വകുപ്പും ബില്ലിലില്ല. എന്നു മാത്രമല്ല സുപ്രീംകോടതിയുടെ വിധിക്കനുസരിച്ച് (കേരളത്തില്‍ രൂപീകരിച്ചപോലെയുള്ള) പ്രവേശന നിയന്ത്രണ കമ്മീഷന്റെയും ഫീസ് നിയന്ത്രണ കമ്മീഷന്റെയും പ്രവര്‍ത്തനങ്ങളും, കേന്ദ്ര നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്.

 38. ………………………………
  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലെ സുതാര്യത മാത്രമാണ് ഒരേയൊരു നല്ല കാര്യം. ഫീസ് ഘടന, പ്രവേശന നടപടികള്‍, ഫാക്കല്‍ട്ടി, സിലബസ്, പശ്ചാത്തല സൌകര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റിലോ പ്രോസ്പെക്ടസ്സിലോ പ്രസിദ്ധീകരിക്കണം എന്ന് ബില്ലില്‍ നിര്‍ബന്ധമായും പറയുന്നുണ്ട്. രസീറ്റ് കൊടുക്കാതെ പ്രവേശന ഫീസോ മറ്റ് ഏതെങ്കിലും ഫീസോ പിരിക്കുന്നത് നിരോധിക്കുന്ന വകുപ്പുകള്‍ ബില്ലിലുണ്ട്. പ്രോസ്പെക്ടസ്സില്‍ പറഞ്ഞപോലെ പ്രവര്‍ത്തിക്കാതിരിക്കല്‍, തലവരിപ്പണം പിരിക്കല്‍, സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെയ്ക്കുക, പരസ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള വകുപ്പും ബില്ലിലുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഉയര്‍ന്നുവരാവുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്, വേണ്ടത്ര അധികാരങ്ങളോടുകൂടിയ, ട്രിബ്യൂണലുകള്‍ രൂപീകരിക്കുന്നതിനുള്ള വകുപ്പും നിയമത്തിലുണ്ട്. നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ട ഒരേയൊരു നല്ല കാര്യം സുതാര്യതയാണെന്ന് കണ്ടെത്തിയ ഈ ബില്ല് മറ്റ്, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയെല്ലാം ബിസിനസ് പ്രവര്‍ത്തനങ്ങളായിട്ടാണ് കാണുന്നത്. അക്കൌണ്ട് പുസ്തകങ്ങള്‍ തുറന്ന പുസ്തകങ്ങളാണെങ്കില്‍പ്പിന്നെ ലാഭമുണ്ടാക്കുന്നത് ന്യായീകരിയ്ക്കാം എന്നാണ് ബില്ല് കണക്കാക്കുന്നത്. നിയമകോടതികള്‍ നിരന്തരം ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിന്മേലുള്ള നിയന്ത്രണങ്ങളെല്ലാം ബില്ല് എടുത്തു മാറ്റുന്നുണ്ട്. പരിഷ്കരണ നയങ്ങളോട് അനുഭാവം കാണിക്കുന്ന ടിഎംഎ പൈ കേസിലെ വിധിപോലും, വിദ്യാഭ്യാസത്തില്‍നിന്ന് ലാഭമുണ്ടാക്കുന്ന പ്രവണത ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചിട്ടുണ്ട്. കോര്‍പറേറ്റ് ഉത്തരവാദിത്വങ്ങളെയും കോര്‍പറേറ്റ് നൈതികതയേയും മാത്രമേ പുതിയ ബില്ല് അംഗീകരിക്കുന്നുള്ളു. ഈ ബില്ല് നിയമമായി തീര്‍ന്നാല്‍ വിദ്യാഭ്യാസം നല്‍കുന്നത് പേരിനുപോലും ദീനാനുകമ്പാപരമായ ഒരു പ്രവര്‍ത്തനമല്ലാതായിത്തീരും; നിയമപരമായി അംഗീകാരമുള്ള ബിസിനസ് പ്രവര്‍ത്തനമായിത്തീരും. അന്യായമായ നടപടികളെക്കുറിച്ചുള്ള നിയന്ത്രണ വിധേയമായ വ്യാഖ്യാനങ്ങള്‍മൂലം ഇന്ന് നടക്കുന്ന എത്രയോ സാമൂഹ്യദ്രോഹങ്ങളും അക്കാദമിക് അതിക്രമങ്ങളും ബില്ലിന്റെ പരിധിയില്‍നിന്ന് പുറത്താകും.

  ഒന്നും അശ്രദ്ധമൂലമല്ല

  ബില്ലില്‍ ഇങ്ങനെ പലതും ഒഴിവാക്കപ്പെട്ടത് അശ്രദ്ധമൂലമാണെന്ന് തോന്നുന്നില്ല. ബില്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. ഈ ബില്ല് ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. 1993ലെ ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയിലൂടെ പൊതുവായ പ്രവേശന പരീക്ഷയും വ്യത്യസ്ത രീതിയിലുള്ള ഫീസ് ഘടനയും പ്രാബല്യത്തില്‍വന്നു. ആ സംവിധാനത്തെ തകിടം മറിയ്ക്കുന്നതായിരുന്നു 2002ലെ ടിഎംഎപൈ ഫൌണ്ടേഷന്‍ കേസിലെ സുപ്രീംകോടതി വിധി. ഈ വിധി മൂലം ഉണ്ടായ പ്രശ്നങ്ങളെ മറികടക്കുന്നതിനും സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഫീസ്, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തുടങ്ങിയവ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്നതിനും ആയി സമഗ്രമായ ഒരു കേന്ദ്ര നിയമനിര്‍മാണം നടത്തേണ്ടത് ആവശ്യമായിവന്നു.

 39. അപര്യാപ്തത

  സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ മേഖലയില്‍ തുല്യതയും മികവും പുനഃസ്ഥാപിക്കുന്നതിനായി സമഗ്രമായ ഒരു കേന്ദ്ര നിയമം നിര്‍മിക്കണം എന്ന് വ്യാപകമായി ഉയര്‍ന്നുവന്ന പൊതുവായ ആവശ്യത്തോടുള്ള പ്രതികരണമെന്ന നിലയില്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു കേന്ദ്ര നിയമം ഉണ്ടാക്കുന്നതിന് ഒന്നാമത്തെ യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് രണ്ടുതവണ ശ്രമം നടക്കുകയുണ്ടായി. കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം. 2005ലാണ് ആദ്യത്തെ കരട് നിയമം തയ്യാറാക്കിയത്. അത് ചര്‍ച്ചകള്‍ക്കായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. യുജിസി നിയമിച്ച ഒരു കമ്മിറ്റിയാണ് രണ്ടാമത്തെ കരട് നിയമം 2007ല്‍ തയ്യാറാക്കിയത്. മെറിറ്റും സംവരണവും പാലിച്ചുകൊണ്ടുള്ള പ്രവേശനവും രക്ഷിതാവിന്റെ സാമ്പത്തിക കഴിവിന് അനുസരിച്ചുള്ള ഫീസ് ഘടനയും ഉറപ്പുവരുത്തുന്ന ഒരു നിയമം വേണമെന്ന ആവശ്യത്തെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല, “2005ലെ സ്വകാര്യ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും ഫീസ് നിര്‍ണയവും നിയന്ത്രിക്കുന്നതിനുള്ള ബില്ല്”. അതെന്തായാലും പൊതുപ്രവേശന പരീക്ഷ, കേന്ദ്രീകൃത കൌണ്‍സിലിങ്, ദുര്‍ബല വിഭാഗങ്ങള്‍ക്ക് അടക്കം വിവിധ വിഭാഗങ്ങള്‍ക്ക് സീറ്റ് വകയിരുത്തല്‍, വിവിധ രീതിയിലുള്ള ഫീസ് ഘടന തുടങ്ങിയ തത്വങ്ങളെ അത് കുറെയൊക്കെ ഉള്‍ക്കൊണ്ടിരുന്നു.

 40. ……………………………….
  രണ്ടുവര്‍ഷം കഴിഞ്ഞാണ് യുജിസി അതിന്റെ കരട് ബില്ല് കൊണ്ടുവന്നത്. “സ്വകാര്യ എയ്ഡഡ് – അണ്‍ എയ്ഡഡ് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും ഫീസ് ഘടനയും സംബന്ധിച്ച നിയമം 2007” എന്നായിരുന്നു അതിന്റെ പേര്. ഓരോ സംസ്ഥാനത്തിന്റെയും കേന്ദ്ര ഭരണ പ്രദേശത്തിന്റെയും ഭൂപരമായ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റികളെ നിയന്ത്രിക്കുന്നതിന് അതത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അധികാരം നല്‍കുന്ന വകുപ്പുകള്‍ അതില്‍ ഉണ്ടായിരുന്നു. ഗവണ്‍മെന്റ് ജനറല്‍ ക്വാട്ട, ഗവണ്‍മെന്റ് റിസര്‍വ്ഡ് ക്വാട്ട, സ്ഥാപനത്തിന്റെ ക്വാട്ട, മാനേജ്മെന്റ് ക്വാട്ട എന്നിങ്ങനെ സീറ്റ് വകയിരുത്തുന്നതിനുള്ള വകുപ്പുകളും ആ ബില്ലില്‍ ഉണ്ടായിരുന്നു. അത്തരം ക്വാട്ടകള്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെയും ന്യൂനപക്ഷങ്ങളുടേതല്ലാത്ത സ്ഥാപനങ്ങളെയും സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളുമായിരുന്നു. സംസ്ഥാന ഗവണ്‍മെന്റ് നിയമിക്കുന്ന ഏജന്‍സികള്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയിലൂടെയും കേന്ദ്രീകൃത കൌണ്‍സിലിങ്ങിലൂടെയും പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള വകുപ്പുകളും ആ ബില്ലില്‍ ഉണ്ടായിരുന്നു. സംസ്ഥാന ഗവണ്‍മെന്റ് നിയമിക്കുന്ന ഫീസ് റഗുലേറ്ററി കമ്മിറ്റികള്‍, അതത് സംസ്ഥാനത്തിലെ സാമൂഹ്യ – സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നിശ്ചയിക്കുന്ന വ്യത്യസ്ത രീതിയിലുള്ള ഫീസ് ഘടന എന്നിവയ്ക്ക് ആ ബില്ലില്‍ വകുപ്പുകളുണ്ടായിരുന്നു. ഇതിനൊക്കെ പുറമെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെമേല്‍ ശിക്ഷാ നടപടി കൈക്കൊള്ളുന്നതിനും ഉതകുന്ന വകുപ്പുകളും അതില്‍ ഉണ്ടായിരുന്നു.

  പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലെ തുല്യതയും മികവും ഒരതിര്‍ത്തിവരെ നിലനിര്‍ത്തുന്നതിന് യഥാര്‍ത്ഥത്തില്‍ ഈ രണ്ടു കരടു ബില്ലുകളും പര്യാപ്തമായിരുന്നു. എന്നാല്‍ അവ രണ്ടും സ്വയം റദ്ദായിപ്പോകുന്നതിന് അനുവദിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ് ചെയ്തത്. ആ രണ്ടു കരടു ബില്ലും ഉപേക്ഷിച്ച കപില്‍ സിബാല്‍ ഇപ്പോള്‍ തികച്ചും പുതിയതായ ഒരു ബില്ലുമായി വന്നിരിക്കുകയാണ്. രണ്ടാം യുപിഎ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ള പുതിയ വിദ്യാഭ്യാസ നയത്തിന്റെ സന്തതിയാണ് പുതിയ ബില്ല്. കേന്ദ്ര മനുഷ്യവിഭവ വികസന മന്ത്രിയുടെ പുതിയ നയപ്രഖ്യാപനങ്ങളുടെയും അദ്ദേഹം നടപ്പാക്കാന്‍ ശ്രമിക്കുന്ന നിരവധി നിയമനിര്‍മാണ -ഭരണപരിഷ്കാര നടപടികളുടെയും മൊത്തത്തിലുള്ള പശ്ചാത്തലത്തില്‍ ഈ ബില്ലിനെ നിര്‍ത്തി പരിശോധിക്കുമ്പോഴേ, അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും വേണ്ടത്ര ധാരണ ലഭിക്കുകയുള്ളൂ. 1991ല്‍ സാമ്പത്തിക മേഖലയില്‍ എന്താണോ നടപ്പാക്കിയത്, അതുതന്നെയാണ് ഇപ്പോള്‍ താന്‍ വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കാന്‍ പോകുന്നത് എന്ന് കപില്‍ സിബാല്‍ പ്രസ്താവിച്ചിട്ടുള്ളതായി രേഖകളുണ്ട്. ഈ ലക്ഷ്യത്തോടെയാണ് നിരവധി പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹം ജ്വരം ബാധിച്ചപോലെ വ്യഗ്രത കാണിക്കുന്നത്. അവയ്ക്കെല്ലാം തന്നെ പൊതുവായ ഒരു ലക്ഷ്യമുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്തും സാങ്കേതിക വിദ്യാഭ്യാസരംഗത്തും പുത്തന്‍ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങള്‍ അതിവേഗം നടപ്പാക്കുക എന്നതാണത്.
  (ചിന്ത)

 41. Joms says:

  This comment has been removed by the author.

 42. Dear Mr. Sunil.V.Paul

  Please Clarify..

  SUNIL V PAUL on April 19, 2010 5:24 AM wrote
  “Hello Blog team,
  Please discuss the act,don’t give importance to imaginary discussions,it did not say a word about high school or +2…..etc “

  and u attached a copy of the above said act..

  Later u said

  SUNIL V PAUL April 19, 2010 6:18 AM
  wrote “
  Hello
  I saw two comments like this.This is the truth.Every teacher says about their future but …..see the comments of Homes…
  “ഏറ്റവും ആദ്യം ചെയ്യേണ്ടത് സ്വന്തം മക്കളെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളില്‍ പഠിപ്പിക്കാന്‍ തയ്യാറല്ലാത്ത,ഈ വിദ്യാഭ്യാസ രീതിയോട് പുച്ഛമുള്ള അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കില്ല എന്ന നയം സ്വീകരിക്കലാണ്.”
  and
  കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്ന റൂട്ടില്‍ ട്രെയിന്‍ യാത്ര ചെയ്താല്‍ ശമ്പളം കിട്ടാതാകുന്ന നിയമവും കൊണ്ടു വരണ്ടേ?”
  and this is the most important subject and our teachers including scholars move away from this discussion due to…..One day, teachers must pay for that. “

  I read the whole Act… I couldn’t find the above said thing in the act..
  Then why u said that we must discuss about the act and then said that this is the most important point to discuss…?

 43. എന്റ ഒരു സംശയം .
  ഹൈസ്കൂലിൽ ഫിസിക്കൽ സയൻസ്സ് എടഉകുന്ന അധപകർ എന്തു ചെയും. അവരിൽ പിജി ഇലാതവർ 8,10 വർഷംകഴിജവർ. ഇതിനു ഒരു മരുപദി പ്രതിക്ഷിക്കുന്നു.

 44. jamesphilip says:

  പുതിയ education law അദ്ധ്യാപക നിയമനം 1 മുതല്‍ 5 വരെ ക്ലാസുകളിലേക്ക് ആകെ 60 കുട്ടികള്‍ക്ക് രണ്ട് അദ്ധ്യാപകര്‍. 90ന് 3 . 91 മുതല്‍ 120 വരെ 4 . ഇങ്ങനെ 150 കുട്ടികള്‍ ഉണ്ടെങ്കില്‍ 5 teacherഉം 1 headmasterഉം ആകാം. ഇത് north indiaയില്‍ ഗ്രാമങ്ങളെ ഉദ്ദേശിച്ച് സ്ഥാപിക്കപ്പെടുന്ന സ്കൂളുകളില്‍ നടപ്പാക്കേണ്ട നിയമങ്ങളാണ്. ഇത് കേരളത്തില്‍ നടപ്പായാല്‍ 1 മുതല്‍ 5 വരെയുള്ള ക്ലാസുകള്‍ പ്രൈമറി വിഭാഗത്തില്‍ പെടുത്തുകയും കുട്ടികളുടെ എണ്ണത്തിന്റെ
  അടിസഥാനത്തില്‍ അദ്ധ്യാപകരെ നിശ്ചയിക്കികയും ചെയ്താല്‍ പലരും വേറെ താവളം അന്വേഷിക്കേണ്ടതായി വരും.

  ‌ ഇതുപോലെ തന്നെയാണ് upper primaryയിലെ കാര്യവും.
  James Philip GMHS PALAKUZHA

 45. ഇപ്പോഴത്തെ ഹൈസ്കൂളിന്റെ നാളത്തെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തെ പറ്റി വല്ല അറിവുമുണ്‍്ടോ ..?

 46. kuruvalan says:

  sir why are you so late to upload the GO about sanctioning leave surrender and duty leave to the employees who have the census duty.
  with best wishes.
  Rajeev.

 47. A comment from a HSS Teacher
  താങ്കളുടെ പോസ്റ്റില്‍ കണ്ട ചില നിര്‍ദേശങ്ങള്‍ക്ക് വിയോജനകുറിപ്പ് എഴുതാന്‍ വേണ്ടിയാണു ഇത് .അധ്യാപക സമൂഹത്തിന്‍റെ വിദ്യഭ്യാസബില്ലിനെ കുറിച്ചുള്ള വേവലാതിയും ലിനക്സ്‌ സ്നേഹവും ഒക്കെയാണു ചില കമന്‍റുകള്‍ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്.
  sha April 27, 2010 9:00 PM

  വിദ്യഭ്യാസ ബില്ലിനെ കുറിച്ച് പറഞ്ഞപ്പോള്‍ താങ്കളുടെ ഉള്ളിലുള്ള രാഷ്ട്രീയം പുറത്തു വരുന്നത് കാണാന്‍ സാധിച്ചു. പുതിയ വിദ്യഭ്യാസ ബില്ലില്‍ പറയാത്ത ഹയര്‍ സെക്കന്ററി യെ വലിച്ചിടുമ്പോള്‍ തന്നെ താങ്കളുടെ മനസ്സിലെ മുള്ള് വേലി പുറത്തു ചാടുന്നുണ്ട്. പൊതു വിദ്യാഭ്യാസം പത്താം ക്ലാസ്സുവരെ വളരെ ജനപ്രിയ മയതുകൊണ്ടയിരിക്കും താങ്കള്‍ അതിലേക്കു ഹയര്‍ സെക്കന്ററി കൂടി എഴുന്നള്ളിക്കുന്നത് !!. ഇന്ന് unaided ,CBSE സംസ്കാരം ക്ലച്ച് പിടിക്കാത്ത ഹയര്‍ സെക്കന്ററി കൂടി കുളമാക്കാണോ?.
  sha April 27, 2010 9:01 PM

  മാഷെ ആദ്യം താങ്ങ്കള്‍ പഠിപ്പിക്കുന്ന ക്ലാസുകള്‍ കുട്ടികള്‍ വരാന്‍ പറ്റുന്ന നിലയിലേക്കു കൊണ്ടുവരൂ എന്നിട്ട് പോരേ ഹയര്‍ സെക്കന്ററി നന്നാക്കല്‍ (സെന്‍സെസ് ഉള്ളതുകൊണ്ട് ഈ വര്‍ഷം കുട്ടികളെ പിടിക്കാന്‍ കഴിയാത്തവരെ സഹായിക്കണേ ).ഇനി ഹയര്‍ സെക്കന്ററിയെ നന്നാക്കണം എന്നുണ്ടെകില്‍ ആദ്യം നിങള്‍ അമിതമായി അനുഭവിക്കുന്ന സൌകര്യങ്ങള്‍ ഹയര്‍ സെക്കന്ററി കുട്ടികള്‍ക്ക് കൂടി പങ്കു വെച്ച് തുടങ്ങൂ ,സ്കൂളില്‍ ക്ലാസ്സ്‌ റൂമുകള്‍ ഉണ്ടായിട്ടും ഷെഡ്‌ കെട്ടി ഹയര്‍ സെക്കന്ററി ക്ലാസുകള്‍ നടത്തിയ സ്കൂള്‍ളുകള്‍ ,ഹയര്‍ സെക്കന്ററിയില്‍ കിട്ടുന്ന പ ടി എ ഫണ്ടുകള്‍ സ്കൂള്‍ സൌകര്യങ്ങള്‍ക്കായി ദുരുപയോഗം നടത്തുന്ന സ്കൂളുകള്‍ വരെയുണ്ടല്ലോ .ഗവര്‍മെന്റ് തരുന്ന ഫണ്ടുകള്‍ ഹയര്‍ സെക്കന്ററി അറിയാതെ തട്ടുന്ന വീരന്‍മാര്‍ തീര്‍ത്ത മുള്ള് വേലികള്‍ സ്വയം തകര്‍ത്താല്‍ തന്നെ ഒരു മതിലിനുള്ളിലെ രണ്ടു ലോകങ്ങള്‍ നമുക്ക് ഒന്നാക്കാന്‍ കഴിയും.
  sha April 27, 2010 9:02 PM
  Will contine….

 48. അല്ലാതെ സയന്‍സ് ഫെയര്‍ഉം യൂത്ത് ഫെസ്ടിവലും ഒരു പന്തലിലാക്കി പ്ലസ്‌ടു, വീ എച് എസ് സീ ഫണ്ടുകള്‍ കൂടി തട്ടുന്ന ഹയര്‍ സെക്കന്ററി മേഘലയെ ഒതുക്കുന്ന ‘ഒരുമിപ്പിക്കലിനെ’ മനസ്സിലാക്കാന്‍ പീ ജിയും സെറ്റ്ഉം വേണ്ട മാഷെ.
  കഴിഞ്ഞ ഐ ടി മേളയില്‍ ആദ്യം ഹയര്‍ സെക്കന്ററി മത്സരം ഉണ്ടെന്നു പറഞ്ഞു പിന്നീടു മാറിയതിന്റെ പിന്നിലുള്ള കളികള്‍ ഈ ഐ ടി തമ്പ്രാക്കള്‍ പറഞ്ഞാല്‍ അറിയാമായിരുന്നു. ഒരു സുഹുര്‍ത്ത് അനേഷിച്ചപ്പോള്‍ അറിഞ്ഞത് ഹയര്‍ സെക്കന്ററിയില്‍ ഐ ടി അറ്റ്‌ സ്കൂള്‍ നടപ്പിലാക്കിയിട്ടില്ല പോലും .ഐ ടി അറ്റ്‌ സ്കൂള്‍ പഠിപ്പിച്ചാലേ കുട്ടികള്‍ കമ്പ്യൂട്ടര്‍ അറിയാന്‍ പറ്റുകയുള്ളൂ ???. ഈ കുട്ടികള്‍ നിങള്‍ ഐ ടി പഠിപ്പിച്ചു വിട്ടവര്‍തന്നെയല്ലേ മാഷെ.ഹയര്‍ സെക്കന്ററി ഐ ടി അറ്റ്‌ സ്കൂളില്‍ നടപ്പാക്കുന്നത് ആരാണു ഭയക്കുന്നത്??.എം സീ എ കഴിഞ്ഞ ആളുകളും സോഫ്റ്റ്‌വെയര്‍ പ്രൊഫഷണല്‍സും വരുന്നത് ഈ ലിനക്സ്‌ തമ്പ്രാക്കള്‍ പേടിക്കുന്നുണ്ടോ?.
  sha April 27, 2010 9:03 PM

  കൂടാതെ ഹയര്‍ സെക്കന്ററിയുടെ കരിക്കുലം ഫോം ചെയ്യാനും സിലബസ് തയ്യാറാക്കാനും അഞ്ചാം ക്ലാസ്സ്‌ മാഷുമാര്‍ കമ്മിറ്റി കൂടിയെന്നും കേട്ടു.ആ മേഘലകൂടി പൂട്ടിപ്പിക്കാനോ വെടക്കാകി തനിക്കാക്കനോ ഉള്ള ശ്രമമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
  ഹയര്‍ സെക്കന്ററിയും സ്കൂള്‍ഉം ഒന്നാക്കിയാല്‍ താങ്കളുടെ ഹെഡ്മാഷ് പ്രിന്‍സിപ്പാളിനു താഴെ ബെഞ്ചില്‍ ഇരിക്കേണ്ടി വരില്ലേ ഇന്നത്തെ രാജാവ്‌ നാളത്തെ ദാസനാകുന്നത് സഹിക്കാന്‍ പറ്റുമോ?.ക്ലാസ്സില്‍ പോയി പഠിപ്പിക്കുന്നത് ഓര്‍ക്കാന്‍ പോലും സാധിക്കുമോ?.കോളേജ് അധ്യാപകര്‍ പോലും പ്രീ ഡിഗ്രി പ്ലസ്‌ടു ആക്കി മാറ്റിയപ്പോള്‍ സ്കൂളിലേക്ക് വന്നിട്ടുണ്ട്.അവര്‍ ഇനി ഒന്‍പതാം ക്ലാസും പഠിപ്പിക്കട്ടെ എന്ന് പറയുന്നവരുടെ കുശുമ്പ് എത്രയാണെന്നു മനസ്സിലാകുന്നില്ല.കോളേജില്‍ നിന്നും പ്രീ ഡിഗ്രി സ്കൂളിലേക്ക് വന്നപ്പോള്‍ അധികംവന്ന ടീച്ചര്‍മാരും തരംതാഴ്ത്തപ്പെട്ടു.എന്നാല്‍ എട്ടാം ക്ലാസ്സ്‌ യുപിയില്‍ ആകുമ്പോള്‍ അധികം വരുന്നവരെ പ്രൊട്ടക്ടു ചെയ്യുകയോ പ്ലസ്‌ടുവിലേക്ക് ‘പടി’ കടത്തുകയോ വേണമത്രെ!!.ഹമ്പടാ തരക്കേടില്ലാത്ത സ്വപ്നം . ഒന്നാം ക്ലാസ്സിന്‍റെ കണ്ണട കൊണ്ട് തന്നെ പ്ലസ്‌ ടു വിനെ നോക്കല്ലേ മാഷെ. ഇത് പണ്ട് കോളേജില്‍ കിടന്ന സാധനമാണ് ഇതെടുത്തു സ്കൂളില്‍ എത്തിച്ചു ഇനി അതെടുത്തു ഒന്‍പതാം ക്ലാസ്സില്‍ കൂടി ഇരുത്തിയാല്‍ കേരളം രക്ഷപ്പെടും!!! .
  sha April 27, 2010 9:04 PM

  ഇന്നലെവരെ കോളേജില്‍ ചെത്തി നടന്നവര്‍ ഇന്ന് പച്ച മഷിയും കീശയില്‍ കുത്തി വലിയ gazetted റാങ്കുംആയി വിലസുന്നത് സഹിക്കുന്നില്ല അല്ലേ. ഹോംസ് പറഞ്ഞപോലെ കാരസ്പോണ്ട്ന്‍സ് പഠിച്ചു അവിടെകൂടി കുളം തൊണ്ടല്ലേ മാഷെ ??.

 49. saji says:

  Sir, Can u some hints about the syllabus or the content of 9th class mathematics

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s