മാത്‌സ് ബ്ലോഗ് www.mathsblog.in ലേക്ക്


കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ സര്‍വ്വെയില്‍ ഇരുന്നൂറിനു മേല്‍ അഭിപ്രായം രേഖപ്പെടുത്തി. അവരില്‍ 109 പേര്‍ http://www.mathsblog.in എന്ന പേരിനോടാണ് താല്പര്യം പ്രകടിപ്പിച്ചത്. http://www.mathsteachers.in എന്ന പേരോ മറ്റേതെങ്കിലും പേരോ സെലക്ട് ചെയ്യാമെന്ന് 31 പേര്‍ വീതം അഭിപ്രായപ്പെട്ടു. മറ്റുപലരും മെയിലുകളുടെയും കമന്റുകളുടെയും രൂപത്തില്‍ മറ്റു ചില പേരുകള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഒട്ടേറെ നല്ല നല്ല നിര്‍ദ്ദേശങ്ങളും ഇതു പോലെ തന്നെ ഞങ്ങളിലേക്ക് ഫോണ്‍ കോളുകളായും മെയിലുകളായും വന്നു. അക്കൂട്ടത്തില്‍ കാസര്‍കോട് നിന്നുമുള്ള ബാബു ജേക്കബ് സാര്‍, അഞ്ജന ടീച്ചര്‍ എന്നിവരും വിസ്മയ, ഹിത, തസ്ലീം എന്നീ കുട്ടികളും കമന്റ് ബോക്സിലൂടെ ഒട്ടേറെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. അവര്‍ക്ക് പ്രത്യേകം നന്ദി. എന്തായാലും സമയ പരിമിതി കൊണ്ടു തന്നെ മാത്‌സ് ബ്ലോഗിന്റെ നടപ്പ് ക്രമീകരണങ്ങളില്‍ ഘട്ടം ഘട്ടമായ മാറ്റം പ്രതീക്ഷിക്കാം. ഇത്തവണത്തെ മാറ്റങ്ങളില്‍ വെച്ച് എടുത്തു പറയേണ്ട മാറ്റം എന്താണ്?

പ്രധാനമായും യു.ആര്‍.എല്‍ തന്നെ. http://www.mathematicsschool.blogspot.com/ എന്ന നീളന്‍ വെബ് വിലാസത്തെ http://www.mathsblog.in/ എന്ന കൊച്ചു വിലാസത്തിലേക്ക് ഒതുക്കുന്നത് തന്നെ. അതായത് ആദ്യ അഡ്രസ് അടിച്ചാലും ഓട്ടോമാറ്റിക്കായി http://www.mathsblog.in/ ലേക്ക് എത്തിക്കോളും. എന്നാല്‍ ബ്ലോഗിന്റെ സൌകര്യങ്ങളില്‍ നിന്ന് ഒട്ടും തന്നെ വിട്ടുമാറാന്‍ ശ്രമിക്കുന്നില്ല. അതായത് മാറ്റം പ്രധാനമായും പേരില്‍ മാത്രം ഒതുങ്ങും. ഇതോടൊപ്പം തന്നെ കമന്റ് ബോക്സുകള്‍ പരിഷ്ക്കരിക്കാനും ശ്രമിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ടെംപ്ലേറ്റ് മാറ്റാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കിലും പലരും അതിനോട് താല്പര്യം പ്രകടിപ്പിച്ചില്ല. നിലവിലുള്ള ടെംപ്ലേറ്റ് മനസ്സിനിണങ്ങിയത് തന്നെയാണെന്നും പുതിയൊരെണ്ണമാകുമ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുമെന്ന ചില അധ്യാപകരുടെ ആവശ്യം പരിഗണിച്ച് ടെംപ്ലേറ്റില്‍ വലിയ മാറ്റമൊന്നും വരുത്തുന്നില്ല. എന്തായാലും മാറ്റങ്ങള്‍ നമുക്ക് കാത്തിരുന്ന് കാണാം. അപ്പോള്‍ വൈകുന്നേരം കാണാമല്ലേ..?

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in സാങ്കേതികം. Bookmark the permalink.

8 Responses to മാത്‌സ് ബ്ലോഗ് www.mathsblog.in ലേക്ക്

 1. Suman says:

  പുതിയ പേരു വളരെ ഉചിതം തന്നെ. ഒതുക്കവും ഭംഗിയും ഉണ്ട്‌. ഒരു നിര്‍ദേശം കൂടി. kala എന്ന ഹെഡിംഗ്‌ Art എന്നാക്കി കൂടേ? ബാക്കി എല്ലാം english ലുള്ളവയാണല്ലൊ.
  സുമന്‍ തോമസ്‌
  sitc, St. Joseph’s HS. Manathoor

 2. dhanush says:

  mattangal varuthu mennariyichadine thanks…… njan oru 10-am class student ane ente kayyil netil ninnu seegaricha anavadi questions papers unde .ith ellavarkkum prayochanamakunna tharathilakan oru blog thudangi pakshe pdf file athil upload cheyyan pattunnilla… njan engane upload cheyyum ? dayavayi mattu vazhikalenthenkilum paranju tharuka…

 3. dhanush says:

  pleaseeeeeeeeeeeee(www.dhanushkarakkal.blogspot.com)

 4. ധനുഷിനു മറുപടി പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം തരാം. ഇല്ലെങ്കില്‍ പരീക്ഷയ്ക്ക് പഠിക്കേണ്ടയാള്‍ ബ്ലോഗിങ്ങുമായിരുന്നാലോ

 5. @സുമന്‍ സാര്‍,

  ചൂണ്ടിക്കാട്ടലുകള്‍ക്ക് നന്ദി. മറ്റെല്ലാ പേജുകളുടെ ഹെഡിങ്ങ് ഇംഗ്ലീഷില്‍ വരികയും കല എന്ന പേജു മാത്രം മലയാളത്തിലാവുകയും ചെയ്തത് അഭംഗിയാണ്. ഉടനെ തന്നെ അതില്‍ മാറ്റം വരുത്താം.

 6. വളരെ നന്നായി..നല്ല ഡൊമൈന്‍….www.mathsblog.in അത് കലക്കി….

 7. I suggest http://www.maths4u.in
  i think itz a good name 4 d site…

 8. Babu Jacob says:

  This comment has been removed by the author.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s