വ്യത്യസ്തതകളുമായി ഒരു ചോദ്യപേപ്പര്‍..!

ഗണിതപഠനരംഗത്ത്, വ്യത്യസ്തങ്ങളായ പഠനരീതികള്‍ക്കും ആശയധാരണനേടലിനും അവസരമൊരുക്കുന്ന ടെക്നോളജിയുഗത്തിലാണ് നമ്മുടെ കുട്ടികള്‍ പഠിക്കുന്നതും അധ്യാപകര്‍ പഠിപ്പിക്കുന്നതും. ഇപ്പോള്‍ എറണാകുളത്ത് ഐ.ടി. സ്കൂളില്‍ മാസ്റ്റര്‍ ട്രൈനറായി ജോലി ചെയ്യുന്ന, കോഴിക്കോട് വെങ്ങാലം സ്വദേശി പുത്തന്‍പുരയില്‍ സുരേഷ്ബാബു സാര്‍ എസ്.എസ്.എല്‍.സി. ഗണിതശാസ്ത്ര പേപ്പറിന്റെ ഒരു മാതൃകാചോദ്യപേപ്പര്‍ അയച്ചു തരാമെന്നു പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. മലപ്പുറത്തുവെച്ചു നടന്ന എസ്.ആര്‍.ജി വര്‍ക്ക്ഷോപ്പില്‍ വെച്ചാണ് ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. പൊതുവെ മിതഭാഷിയാണെങ്കിലും, ജിയോജെബ്ര ‘തലയ്ക്കുപിടിച്ചി’ട്ടുണ്ടെന്ന് അന്നേ തോന്നിയിരുന്നു. പൂര്‍ണ്ണമായും ജിയോജെബ്രയില്‍ ചെയ്തെടുത്ത ഈ ചോദ്യപേപ്പര്‍ പുതുമകൊണ്ടെങ്കിലും ശ്രദ്ധയാകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത്, അധ്യാപകര്‍ക്ക് , സ്ലൈഡര്‍ ഉപയോഗിച്ച് ‘മൌസ് ഡ്രാഗിംഗി’ലൂടെ ചോദ്യങ്ങള്‍ മാറ്റി മാറ്റി നല്‍കാമെന്നതാണ്. താഴെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

വിന്റോസായാലും ലിനക്സായാലും, നിങ്ങളുടെ കംപ്യൂട്ടറില്‍ ശരിയായ ജാവ ഉണ്ടെങ്കിലേ, ഇത് വര്‍ക്കുചെയ്യിക്കാന്‍ കഴിയുകയുള്ളൂവെന്നോര്‍ക്കണേ…! ലിനക്സ് 3.0, 3.2 വേര്‍ഷനുകളാണ് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമെങ്കില്‍ ഇവിടെ നിന്നും (ഹരിശ്രീ പാലക്കാടിന് നന്ദി) നിങ്ങള്‍ക്ക് ജാവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അതിന് ശേഷം
കംപ്രസ്സ് ചെയ്ത ഫോള്‍ഡര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡു ചെയ്തെടുത്തോളൂ……..ശേഷം എക്സ്ട്രാക്ട് ചെയ്ത്, ഫോള്‍ഡര്‍ തുറന്ന് അതിലെ, installation എന്ന ഫോള്‍ഡറിലെ installation1.pdf എന്ന പി.ഡി.എഫ് ഫയലില്‍ വേണ്ടിടത്ത് ക്ലിക്ക് ചെയ്താല്‍ മതി. കമന്റുകള്‍ വഴി അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുതേ….!

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in സാങ്കേതികം, Maths X, SSLC Revision. Bookmark the permalink.

36 Responses to വ്യത്യസ്തതകളുമായി ഒരു ചോദ്യപേപ്പര്‍..!

 1. Is this qu work on
  LINUX 3.8.1

 2. ജിയോജെബ്ര എന്ന സോഫ്റ്റ്​വെയറിന്റെ അനന്തസാദ്ധ്യതകള്‍ കേതളത്തിലെ അധ്യാപകര്‍ക്കിടയില്‍ പരിചയപ്പെടുത്തിയ, ബ്ലോഗ് ടീമംഗം കൂടിയായ മുരളീകൃഷ്ണന്‍ സാറിന് പ്രണാമം. ഫിസിക്സിനും ഇതുപോലെയുള്ള കുറേ ആപ്​ലെറ്റുകളുണ്ടാക്കാന്‍ (മലപ്പുറത്തെ ശബരീഷ് മാഷ് കാണുന്നുണ്ടാകുമല്ലോ..!) ആരെങ്കിലും മുന്നോട്ടുവന്നെങ്കില്‍ നന്നായേനെ. സുരേഷ് ബാബു സാറിന് നന്ദി.
  @മുരളീധരന്‍ സാര്‍,
  ഞാന്‍ Gnu/Linux 3.8 ലാണ് ഇത് വീക്ഷിച്ചത്. മലപ്പുറം എഡ്യൂസോഫ്റ്റ് പാക്കേജില്‍ നിന്നും ജാവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയെന്നു തോന്നുന്നു

 3. bhama says:

  വളരെ നല്ല ഉദ്യമം

  സ്ലൈഡര്‍ ഉപയോഗിച്ച് ‘മൌസ് ഡ്രാഗിംഗി’ലൂടെ ചോദ്യങ്ങള്‍ മാറ്റി മാറ്റി നല്‍കാമെന്നതു കൊണ്ട് കുട്ടികള്‍ക്ക് വളരെ ഉപയോഗപ്രദമായിരിക്കം.ഓരോ ചോദ്യങ്ങളുടേയും ഉത്തര വിശദീകരണം കൂടി ഉള്ളതു കൊണ്ട് അധ്യാപകന്റെ സഹായമില്ലാതെതന്നെ സ്വയം പഠനത്തിനും അവസരമുണ്ട്
  സുരേഷ് ബാബു സാറിന് നന്ദി.

 4. മുരളീധരന്‍ സാര്‍, ഈ ചോദ്യങ്ങള്‍ സ്ക്കൂള്‍ ലിനക്സിന്റെ 3.0, 3.2, 3.8 വേര്‍ഷനുകളില്‍ വര്‍ക്കു ചെയ്യും. പക്ഷെ അനുയോജ്യമായ ജാവ ഉണ്ടായിരിക്കണമെന്നു മാത്രം. 3.0, 3.2 വേര്‍ഷനുകള്‍ക്ക് വേണ്ട ജാവ പോസ്റ്റിനോടൊപ്പമുള്ള ലിങ്കില്‍ നിന്ന് എടുക്കാം. 3.8 നു വേണ്ടത് മലപ്പുറം പായ്ക്കില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം.

  നേരത്തെ എഡ്യൂസോഫ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റങ്ങളില്‍ ജിയോജിബ്ര ചോദ്യങ്ങള്‍ വര്‍ക്കു ചെയ്യാന്‍ മറ്റൊന്നും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് Model Exam.tar.gz എന്ന സിപ്പ്ഡ് ഫോള്‍ഡര്‍ എക്സ്ട്രാക്ട് ചെയ്ത് അതിനകത്തുള്ള Installation സ്റ്റെപ്പുകള്‍ നോക്കുക.

 5. bhama says:

  Installation.pdf ല്‍ നിന്നും Qpaper നുള്ള ലിങ്ക് work ചെയ്തില്ല.
  ഞാന്‍ Open ചെയ്തത് ഈ രീതിയിലാണ്.

  Open model exam

  Open Questions,

  double click on 1.html

  Click on Display

  home page ലഭിക്കം

 6. sahani says:

  നല്ല ഉദ്യമം. സുരേഷ്ബാബുമാഷിന് അഭിനന്ദനങ്ങള്‍. മുരളീകൃഷ്ണന്‍ മാഷിന്റെ ശിക്ഷണത്തില്‍ ഞാനുമൊരു ജിബ്രാ ഉല്പന്നം തയ്യാറാക്കിയിരുന്നു. അതിനെ ഒരു ‘പൊതി’യാക്കാന്‍ സമയം ലഭിച്ചില്ലിതുവരെ. മാത്‌സ് ബ്ലോഗിന് കൂടുതല്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കട്ടെ.

 7. സഹാനി സാര്‍,
  താങ്കള്‍ തുടക്കം മുതല്‍ തന്നെ ഞങ്ങളെ ശ്രദ്ധിക്കുന്നുവെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു.ഇനിയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
  നന്ദി.

 8. lasyam says:

  വളരെ നന്ദി.സുരേഷ് ബാബുമാഷിന് അഭിനന്ദനങ്ങള്‍

 9. അഭിനന്ദനങ്ങള്‍ ! താങ്കളില്‍ നിന്ന് ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു

 10. nava says:

  Those who need school and college level applets in physics may click on the following link:

  http://www.walter-fendt.de/download/ph14dl.htm

 11. Sir,
  Please publish more and more model question papers for SSLC. Include Science questions also.

 12. bhama says:

  മുരളീകൃഷ്ണന്‍ സാറിന്റെ softbook mathematics കണ്ട് ഉപയോഗിച്ചു തുടങ്ങിയതു മുതല്‍ ജിയോജിബ്ര പഠിക്കണം എന്നു തോന്നി അദ്ദേഹത്തിന്റെ തന്നെ സഹായത്തോടെ പഠിച്ചു തുടങ്ങി. ഇപ്പോള്‍ സുരേഷിബാബു സാറിന്റെ ഈ ഉത്പന്നം കൂടി കണ്ടപ്പോള്‍ ജിയോജിബ്രയുടെ അനന്തസാധ്യതകള്‍ എന്നെ പുളകം കൊള്ളിക്കുന്നു,
  “സുരേഷ്ബാബുസാറിന് അഭിനന്ദനങ്ങള്‍.”

 13. ഓരോ ദിവസവും ആകാംക്ഷയാണ് .പുതിയ ഹിറ്റുകളുമായി Mathsblogവിലസുകയല്ലേ?
  എനിക്ക് ജാവാ downloadചെയ്യാന്‍ കഴിഞ്ഞില്ല linux CD-2വിലെ ഏതെന്കിലും softwareവിട്ടുപോയതായിരിക്കുമോ?ഞങ്ങളുടെസ്ക്കൂളിലെഒരു കുട്ടി 80മാര്‍ക്കും നേടി൰ഹിത പറഞ്ഞതു പോലെ പേപ്പര്‍ നോക്കുന്ന തിരക്കിലായിരുന്നു൰

 14. geetha ram says:

  അഭിനന്ദനങ്ങള്‍….മറ്റു വിഷയക്കര്‍ക്കിതൊരു അത്ഭുതമാണ്….എങ്ങനെ അത്ഭുതപ്പെടാ തിരിക്കും….അല്ലെ…

 15. ദേവപ്രിയ ടീച്ചറേ,

  പ്രശ്നം വ്യക്തമായി നമ്മുടെ ലിനക്സ് പേജില്‍ ഉന്നയിച്ചോളൂ.എന്തു കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റിയില്ല, എറര്‍ മെസ്സേജ് എന്തായിരുന്നു എന്നെല്ലാം കമന്റില്‍ പറഞ്ഞിട്ടില്ലല്ലോ. അതുകൂടി വ്യക്തമാക്കണം, കേട്ടോ.

  സ്ക്കൂള്‍ ലിനക്സില്‍ നല്ല അവഗാഹമുള്ള നമ്മുടെ അധ്യാപകരോ ഐടി പ്രൊഫണല്‍സോ അതിന് മറുപടി തരും.

 16. ഹരിസാര്‍ധൈര്യംതന്നസ്ഥിതിയ്ക്ക്ഒന്നുകൂടിdownloadചെയ്യാന്‍ശ്രമിച്ചു൰ഫലംതഥൈവ൰32൰2MB JAVA download൰rar ,
  downloadചെയ്തുകഴിഞ്ഞപ്പോള്‍ “could not open java download൰rar” ,”Archive type not supported”എന്നും വന്നു൰ദയവായിഒന്നുപറഞ്ഞുതരണേ൰clusterല്‍ വച്ച് ഞങ്ങള്‍ questionകണ്ടിരുന്നു൰എന്തായാലുംGeogebraകലകള്‍ അപാരം തന്നെ

 17. ഹിത & ഹരിത says:

  @ Devapriya Teacher

  ടീച്ചര്‍ ഉപയോഗിക്കുന്ന ലിനക്സ്‌ Distribution എതാണ് ?

  For Redhat linux the file extension is .rpm(redhat package manager)and for ubundu the file extension is .gz(gunzip) .which distribution type of linux in your hand

  If you are using Debian linux please go to Synaptic Package manager then add the file it will automatically extract the file and installation takes place automatically.

  Please try to open the file using file roller.

 18. Hitha says:

  This comment has been removed by the author.

 19. Hitha says:

  This comment has been removed by the author.

 20. Dear Hitha,
  I am using Linux 3.2(2009) version.In Synaptic package manager which file I have to search for? Expecting valuable help….

 21. ഹിത & ഹരിത says:

  @ Devapriya teacher

  Which distribution .which distribution type of linux in your hand debian ,fedora ,Redhat ……

 22. Dear devapriya teacher ,
  Install Geogebra using Edusoft for 3.2 ,with the Geogebra Java also will be installed.

  Otherwise Download the rar file , which is attached with our post, then right click on the rar file – Extract Here. Then open the folder named ‘java download’- Now u can c the help file of installation.

 23. ഹിത & ഹരിത says:

  @ Devapriya teacher

  Here the legend(Hassainar sir) came.
  You please follow the instructions given by Hassainar sir.I have just a small idea about linux.After completing my +2 in the vacation time i studied linux for a period of 30 days.

  Any students who scored 80/80 in your class. What about the overall performance of the class.

 24. Dear Hitha..
  Pls avoid me by considering as legend !!

  The real legends r really standing outside.

 25. ഹിത & ഹരിത says:

  @ Hassainar sir

  All brilliant people says like that

  Once Issac newton said
  “I do not know what I may appear to the world, but to myself I seem to have been only like a boy playing on the sea-shore, and diverting myself now and then finding a smoother pebble or a prettier shell than ordinary, whilst the great ocean of truth lay all undiscovered before me.”

  ഒരിക്കല്‍ നാഷണല്‍ സയന്‍സ് ഫെയറില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ നമ്മുടെ
  Dr.G.Madhavan Nair വന്നിരുന്നു അപ്പോള്‍ അദ്ദേഹം പറഞ്ഞു “എന്റെ കുട്ടികളെ നിങ്ങളില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ കഴിയുമോ എന്ന് നോക്കിയാണ് ഞാന്‍ വന്നത് എന്ന് “

  വലിയ ആളുകള്‍ എല്ലാം അങ്ങിനെയാണ് . പ്രശസ്തി ആഗ്രഹിക്കാതെ കാര്യങ്ങള്‍ ചെയ്യും . സര്‍ ഇവരുടെ കൂട്ടത്തില്‍ പെടും

 26. Hassainar Sir¸
  എങ്ങനെനന്ദിപറയണമെന്നറിയില്ല൰ഞാന്‍കൂട്ടുകാരുമായിചര്‍ച്ചചെയ്ത്തീര്‍ച്ചയായും
  installചെയ്യും൰ഹിതപറഞ്ഞതുപോലlinux
  നെപ്പറ്റികൂടുതല്‍പഠിക്കണം.എന്തായാലും
  ഒന്നുകൂടിശ്രമിക്കട്ടെ൰

  DearHitha
  അന്നേരത്തെസന്തോഷംകൊണ്ട്
  ആകുട്ടിയുടെകാര്യംപറഞ്ഞെന്നേയുള്ളൂ.
  തീരെമോശമായിഎഴുതിയകുട്ടികളുംഉണ്ട്.
  അവര്‍ക്കുവേണ്ടിദിവസവുംഒന്നരമണിക്കൂര്‍
  ക്ലാസ്എടുക്കാന്‍തീരുമാനിച്ചു൰

 27. Rabiya says:

  Hassainar Mankada Sir,

  I am using IT @ SCHOOL GNU/Linux 3.2, I downloaded Java Downloader.rar from the link given to the desktop.When I right click to extract the file I got the following Message:

  COULD NOT OPEN JAVA DOWNLOAD.RAR.
  ARCHIVE TYPE NOT SUPPORTED.

  What should I do ?

 28. @ Rabiya : നിങ്ങളുടെ സിസ്റ്റത്തില്‍ rar എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യാത്തത് കൊണ്ടാണ് അത് Extract ചെയ്യാന്‍ പറ്റാത്തത്. ഇതും Edusoft Cd യിലുണ്ട്.

  @ Maths blog team, Pls re-upload after Changing the rar file in to tar.gz format, then they can unzip the folder.

 29. Rabiya says:

  Hassainar sir,

  Many thanks for your quick response.

  We do not have this Edusoft CD in our school. From where can we get this?

  Can I download rar package from net and install?

  Also please explain how to install any downloaded package in Linux.

 30. madhu says:

  I am very much interested in this site, because I am interesting in Mathematics.

 31. This comment has been removed by the author.

 32. Pls dowmload the ‘unrar & rar’ packages from the following URL. After download the two packages, Right click on the package-Open with GDebi package installer. ( for installing single package)

  http://ftp.us.debian.org/debian/pool/non-free/u/unrar-nonfree/unrar_3.5.4-1.1_i386.deb

  http://ftp.us.debian.org/debian/pool/non-free/r/rar/rar_3.7b1-2_i386.deb

  Pls Contact with IT@School District Office or Master Trainers 4 Edusoft CDs

 33. mubhmed says:

  linux 3.8.1 ല്‍ സ്റ്റാര്‍ട്ട്‌ അപ്പ്‌ മാനേജര്‍ എടുക്കുന്നത് എങ്ങനെയാണു? വിന്‍ഡോസ്‌, ലിനക്സ്‌ എന്നിവ സെലക്ട്‌ ചെയ്യുന്നതിനുള്ള സമയം മാറ്റുന്നത് എങ്ങനെയാണു? ഒന്ന് പറഞ്ഞു തരാമോ മാഷെ?

 34. This comment has been removed by the author.

 35. @mubhmed

  സ്റ്റാര്‍ട്ടപ്പ് ഒപ്ഷന്‍ റീകോഫിഗര്‍ ചെയ്യാന്‍ ഒരു വഴിയുണ്ട്.
  1)root ആയി ലോഗിന്‍ ചെയ്യുക.
  2) computer->filesystem->boot->Grub
  എന്ന ഫോള്‍ഡറില്‍ എത്തി menu.lst എന്ന ഫയല്‍ ഓപ്പണ്‍ ചെയ്യുക.
  (അല്ലെങ്കല്‍ ടെര്‍മിനല്‍ തുറന്ന് gedit /boot/grub/menu.lst എന്ന കമാന്റ് നല്‍കുക)
  3) തുറന്നു വരുന്ന ജാലകത്തില്‍ default 0 എന്ന വരി കണ്ടെത്തി ബൂട്ട് സെലക്ടര്‍ മെനുവിലെ ഏത്രാമത്തെ വരിയാണോ ഡിഫോള്‍ട്ടാക്കോണ്ടത് ആ വരിയില്‍ നിന്ന് ഒന്നു കുറച്ചാല്‍ കിട്ടുന്ന സംഖ്യ ‘0’ ന് പകരം നല്‍കുക.
  eg:
  line1:- Debian Linux
  line2:- Debian Linux single user
  line3:- other operating systems
  line4:- windows XP
  ഇതാണ് ബൂട്ട് സെലക്ടര്‍ മെനുവിലെ ഓഡര്‍ എങ്കില്‍ windows XP ഡിഫോള്‍ട്ടാക്കാന്‍ default 3 എന്ന് നല്‍കുക
  4) ടൈംഔട്ട് കൂട്ടാന്‍ timeout 5 എന്ന വരികണ്ടെത്തി ‘5’ ന് പകരം എത്ര സെക്കന്റാണോ വേണ്ടത് അതു നല്‍കുക.
  5) ഫയല്‍ സേവ് ചെയ്യുക. ( root പ്രിവിലേജോടെ ഈപ്രവര്‍ത്തനങ്ങള്‍ ചെയ്തില്ലെങ്കില്‍ ഫയല്‍ സേവ് ചെയ്യാനാകില്ല അതിനാല്‍ root ആയിതന്നെ ലോഗിന് ചെയ്യക. അല്ലെങ്കില്‍ ടെര്‍മിനലില്‍ നല്‍കേണ്ട കമാന്റിന് മുന്പ് su എന്ന ടൈപ്പ് ചെയ്ത് എന്റ‍ര്‍ അടിച്ച് root password നല്‍കുക.‍)
  6) റീസ്റ്റാര്‍ട്ട് ചെയ്യുക.
  That’s all….

  NB:-മറ്റുള്ള ലൈനുകളില്‍ മാറ്റങ്ങള്‍ വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക

  Plese visit :- http://www.ghsmanjoor.blogspot.com
  വിലയേറിയ അഭിപ്രായങ്ങള്‍ കുറിക്കുക.

 36. Sir i have also started a blog for exam help. plese visit.
  URL:-www.yourexampartner.blogspot.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s