SSA യ്ക്ക് പകരം RMSA സ്ക്കൂളുകളിലേക്ക്

ഈ വര്‍ഷത്തോടെ നമ്മുടെ എസ്.എസ്.എ. പദ്ധതി വിടപറയുകയാണല്ലോ? പകരമായി 9, 10, 11, 12 ക്ലാസ്സുകളെ ക്കൂടി ഉള്‍​പ്പെടുത്തിക്കൊണ്ടുള്ള ആര്‍.എം.എസ്.​എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) വരികയാണ്. അതിന്റെ പ്രാരംഭ നടപടികള്‍ക്കായി എല്ലാ സ്കൂളുകളുടേയും മുഴുവന്‍ വിവരങ്ങളും സമയബന്ധിതമായി ഓണ്‍ലൈനായി അപ്​ലോഡ് ചെയ്യേണ്ടതുണ്ട്. ഈ മാസം 27 നു മുമ്പായി വേണം അപേ​ലോഡിങ്ങ് നടത്തേണ്ടത്. ഏതാണ്ടെല്ലാ വിവരങ്ങളും നമ്മുടെ ബ്ലോഗിലെ ഡൗണ്‍ലോഡ്സില്‍ ഉള്‍​പ്പെടുത്തിയിട്ടുണ്ട്. അപ്​ലോഡിങ്ങിന്റെ എളുപ്പത്തിനായി, ആദ്യം നമ്മുടെ ബ്ലോഗില്‍ ഡൗണ്‍ലോഡില്‍ നല്‍കിയിരിക്കുന്ന ഡാറ്റാ കാപ്ചറിങ്ങ് ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിച്ചുവെച്ചാല്‍ നന്ന്.

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA) നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും സമഗ്ര വിവരശേഖരണം നടത്തുന്നു. ഹൈസ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, സ്‌പെഷ്യല്‍ സ്‌കൂള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍​പ്പെടെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് തുടങ്ങിയ സ്‌കൂളുകള്‍ പദ്ധതിയുടെ പരിധിയില്‍ വരും. പുതിയ ക്ലാ​സ്സ്മുറികള്‍ നിര്‍മ്മിക്കുക, സ്‌കൂളുകള്‍ അപ്‌​ഗ്രേഡ് ചെയ്യല്‍, വൈദ്യുതീകരണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, അധ്യാപക പരിശീലനം തുടങ്ങിയ കാര്യങ്ങളെല്ലാം എട്ടാംക്ലാസ്സുമുതല്‍ പ്ലസ്​ടു തലം വരെയുള്ള സ്‌കൂളുകള്‍ക്ക് മാധ്യമിക് ശിക്ഷാ അഭിയാന്‍ വഴി ലഭിക്കും. ഇതിന്റെ ആദ്യപടിയായാണ് അത്തരം സ്‌കൂളുകളുടെ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും വിവരശേഖരണം തുടങ്ങിയിട്ടുള്ളത്. ഇനി RMSA ‍ഡാറ്റാ എന്‍ട്രിക്ക് ആവശ്യമായ ഓപ്പറ എന്ന ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ചും ഡാറ്റാ എന്‍ട്രിയിലെ പൊതുസംശയങ്ങളെപ്പറ്റിയും തുടര്‍ന്നു വായിക്കാം. (Continue ല്‍ ക്ലിക്ക് ചെയ്യൂ)

മാധ്യമിക് ശിക്ഷാ അഭിയാന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകള്‍ ആവശ്യങ്ങളും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഫെബ്രുവരി 27 നകം ഓണ്‍ലൈനായി നല്‍കണമെന്നാണ് നിര്‍​ദ്ദേശം. സ്ക്കൂള്‍ ലിനക്സ് വഴി വിവരങ്ങള്‍ അപ്​ലോഡ് ചെയ്യാനായി “ഓപ്പറ” എന്ന വെബ് ബ്രൗസര്‍ വേണം. ബ്ലോഗിന്റെ ഡൗണ്‍ലോഡില്‍ നിന്നോ ഇവിടെ നിന്നോ ഓപ്പറ ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ലഭിക്കുന്ന ഡെബിയന്‍ പാക്കേജ്, റൈറ്റ് ക്ലിക്കു ചെയ്ത് open with g-debi package installer വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. വിന്‍ഡോസില്‍ വര്‍ക്കു ചെയ്യുന്ന ഇന്റര്‍നെറ്റ് എക്സ്​പ്ലോറര്‍ പോലെ തന്നെയുള്ള ഒരു സോഫ്റ്റ്​വെയറാണ് ഓപ്പറ. മോസില്ലയുടെ പല വേര്‍ഷനുകളിലും ഈ സൈറ്റ് തുറക്കാമെങ്കിലും വിദ്യാഭ്യാസവകുപ്പിന്റെ നിര്‍​ദ്ദേശം അതേപടി അനുസരിക്കുന്നതാണ് ഉചിതം.

 • 99 ശതമാനം സ്ക്കൂളുകളും ഈ ഈ പദ്ധതിക്കു കീഴില്‍ ഉള്‍​പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനീഷ്യലൈസേഷന്‍ എന്ന സ്റ്റെപ്പ് അവരാരും ചെയ്യേണ്ടതില്ല. പദ്ധതിക്കു കീഴില്‍ വരുന്ന സ്ക്കൂളുകളുടെ ലിസ്റ്റ് നമ്മുടെ ബ്ലോഗിലെ ഡൗണ്‍ലോഡ്സില്‍ 8-2-2010 എന്ന തിയതിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍​പ്പെടാത്ത സ്കൂളുകള്‍ മാത്രം ഇനിഷ്യലൈസ് ചെയ്താല്‍ മതി. അതിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഇനിഷ്യലൈസേഷന്‍ പാസ് വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. സ്കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ല സെലക്ട് ചെയ്ത് ബ്ളോക്ക് , വില്ലേജ്, എന്നിവ ചെക്ക് ചെയ്യണം. ആവശ്യമെങ്കില്‍ കൂട്ടി ചേര്‍ക്കണം. സ്കൂളിന്റെ പേര് ഇല്ലെങ്കില്‍ കൂട്ടി ചേര്‍ക്കണം മുന്‍പ് വിവരങ്ങള്‍ നല്‍കിയിട്ടുള്ള സ്കൂളുകളുടെ പേര് ഉണ്ടായിരിക്കും. ഇവിടെ നിന്നും ആ സ്കൂളിന്റെ കോഡ് ലഭിക്കും . ഈ കോഡുപയോഗിച്ച് വിവരങ്ങള്‍ നല്‍കാം.
 • സ്കൂളുകളുടെ വിവരങ്ങള്‍ നല്‍കുന്നതിന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ സ്കൂളുകള്‍ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം വിവരങ്ങള്‍ നല്‍കണം.

  മാപ്പിങ് ലിസ്റ്റില്‍ ഉള്‍​പ്പെട്ടിട്ടുള്ള സ്ക്കൂളുകള്‍ ലോഗിന്‍ ചെയ്യുന്ന വിധം

  LINK FOR DATA ENTRY : www.semisonline.net

 • ഓരോ ജില്ലയിലേയും സ്ക്കൂളുകള്‍ അതാത് ജില്ലാ അടിസ്ഥാനത്തിലാണ് ഡാറ്റാ എന്‍ട്രി നടത്തേണ്ടത്. മെനുവില്‍ നിന്നും Data Entry ക്ലിക്ക് ചെയ്ത് ലഭിക്കുന്ന വിന്‍ഡോയില്‍ നിന്നും Data Entry by District Level ക്ലിക്ക് ചെയ്ത് Data entry പാസ് വേഡും യൂസര്‍ നെയിമും നല്‍കി ലോഗിന്‍ ചെയ്യണം. അതിനാവശ്യമായ യൂസര്‍നെയിമും പാസ്​വേഡുമെല്ലാം പരിശീലനപരിപാടിയില്‍ ഐ.ടി @സ്ക്കൂള്‍ വഴി ലഭിക്കും. ബ്ലോക്ക്, വില്ലേജ് എന്നിവ സെലക്ട് ചെയ്ത് എന്റര്‍ ചെയ്ത് ഇടതു വശത്ത് display ചെയ്യുന്ന സ്കൂള്‍ ലിസ്റ്റില്‍ നിന്നും സ്കൂള്‍ സെലക്ട് ചെയ്യാം. DATA ENTRY FORM ന്റെ വിവിധ പേജുകളിലേക്ക് പോകുന്നതിന് ഇവിടെ ഓപ്ഷന്‍ ഉണ്ട്. ആദ്യമായി വിവരങ്ങള്‍ നല്‍കുന്നവര്‍ Proceed ക്ലിക്ക് ചെയ്ത് മുന്‍പോട്ട് പോയാല്‍ മതി. എല്ലാ പേജുകളും തുറന്ന് സേവ് ചെയ്യണം.
 • സ്കൂള്‍ ഇനിഷ്യലൈസ് ചെയ്യുമ്പോള്‍ സ്കൂള്‍ കോഡ് ജനറേറ്റ് ചെയ്യും. ലോഗിന്‍ വിന്‍ഡോയില്‍ സ്കൂള്‍ കോഡ് നല്‍കിയും വിവരങ്ങള്‍ നല്‍കാം.
 • സ്കൂള്‍ കോഡിലെ ആദ്യ രണ്ടക്കങ്ങള്‍ സംസ്ഥാന കോഡും അടുത്ത രണ്ടക്ഷരങ്ങള്‍ ജില്ലാ കോഡും തുടര്‍ന്ന് രണ്ടക്കങ്ങള്‍ ബ്ലാക്ക് കോഡ് ,രണ്ടക്കങ്ങള്‍ വില്ലേജ് കോഡ് അവസാന മൂന്നക്കങ്ങള്‍ സ്കൂള്‍ കോഡ് എന്നിങ്ങനെയായിരിക്കും
  ഉദാ: ജി.എച്ച്.എസ്സ്.എസ്സ്. കുണ്ടംകുഴി 32103007001
 • മെനുവില്‍ നിന്നും Initialize ക്ലിക്ക് ചെയ്ത് Initialization Password നല്‍കി Administrator ആയി ലോഗിന്‍ ചെയ്യണം.
 • Panchayath /ward, Village /Town/ City എന്നിവ ഓരോന്നായി Initialize ചെയ്യാം. തുറന്നു വരുന്ന ലിസ്റ്റില്‍ ഇല്ലാത്തത് Add Button വഴി ഉള്‍​പ്പെടുത്തണം.സ്കൂള്‍ Initialize ചെയ്യുമ്പോള്‍ ലഭിക്കുന്ന ലിസ്റ്റില്‍ പേരില്ലെങ്കില്‍ Add button ഉപയോഗിച്ച് ഉള്‍പ്പെടുത്തണം. ഇവിടെ 6 character പാസ് വേഡ് നല്‍കണം
 • ഒന്നാം പേജില്‍ സീരിയല്‍ നമ്പര്‍ നല്‍കേണ്ടതില്ല.
 • Name of village/Town/city എന്നത് വില്ലേജാണ് ഉദ്ദേശിക്കുന്നത്.
 • സ്കൂള്‍ അഡ്രസ്സും പിന്‍ കോഡും കൃത്യമായി നല്കണം.
 • രണ്ടാം പേജില്‍ Staus and Source of funding of the school- ഗവണ്മന്റ് സ്കൂളുകള്‍ക്ക് 1 ഉം എയിഡഡ് സ്കൂളുകള്‍ക്ക് 4ഉം അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് 5 ഉം ആയിരിക്കും.
 • Children with special needs- Blind /Deaf
 • Page 3 Number of sections എന്നത് ഡിവിഷനുകളാണുദ്ദേശിക്കുന്നത്.
 • Language code – ഫോമിനോടൊപ്പമുള്ള Instructions കാണുക.
 • OEC വിഭാഗത്തെ OBC യോടൊപ്പം ചേര്‍ത്താല്‍ മതി.
 • Repeaters -രണ്ടാം വര്‍ഷം അതേ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളാണ്.
 • Page 5 ല്‍ Arts വിഷയം – Humanities subjects ആണ്.
 • ഒരു സ്കൂളിന് ഒരു പേജ് applicable അല്ലെങ്കിലും തുറന്ന് സേവ് ചെയ്യണം.
 • Page 10 -40% ന് മുകളില്‍ ഫിസിക്കല്‍ ഡിസ് എബിലിറ്റിയുള്ള കുട്ടികളുടെ വിവരങ്ങള്‍
 • Page -10 — 12b യും 17 a യും Tally യാകണം.
 • 14 എന്ന കോളത്തില്‍ 14 വയസ് തികഞ്ഞ കുട്ടികളുടെ വിവരങ്ങളാണ് വേണ്ടത്.
 • ഹെഡ്​മാസ്റ്റര്‍ ഉള്‍പ്പടെയുള്ള teaching staff ന്റെ വിവരങ്ങളാണ് ഇവിടെ നല്‍കേണ്ടത്
 • Regional language – Malayalam/Kannada/Tamil
 • അധ്യാപകരുടെ വിവരങ്ങള്‍ SSA യ്ക്ക് നല്‍കിയ ശേഷമുള്ള 2/3rd നല്‍കണം

NB: പരിശീലനം കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ഓണ്‍ ലൈനില്‍ നല്‍കുന്നത് പൂര്‍ത്തിയാക്കണം

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in സാങ്കേതികം, Linux Tips, surprise posts. Bookmark the permalink.

6 Responses to SSA യ്ക്ക് പകരം RMSA സ്ക്കൂളുകളിലേക്ക്

 1. JOHN P A says:

  ഇന്ന് എനിക്ക് ടെയിനിംഗ് ഉണ്ട്.ഈ പോസ്റ്റുനോക്കി ന ന്നായി പഠിച്ചു.Opera Download ചെയ്തുകൊണ്ടിരിക്കുന്നു

 2. bhama says:

  opera download ചെയ്തു. install ചെയ്തു.
  അതിലാണ് browse ചെയ്യുന്നത്.
  മലയാളം കൂട്ടക്ഷരങ്ങള്‍ വേറിട്ട് നില്ക്കുന്നു.

  നല്ല speed

 3. bhama says:

  training ഇന്നലെ ആയിരുന്നു.

 4. താങ്കളുടെ സ്കൂള്‍ ഇല്ലെന്ന് നൂറു ശതമാനം ഉറപ്പാണെങ്കില്‍ മാത്രം ഇനിഷ്യലൈസ് ചെയ്യുക.
  അതിനായി ഇലിഷ്യലൈസേഷന്‍ യൂസര്‍നേമും പാസ്​വേഡും (ജില്ലാതലം) ട്രൈനിംഗിന് ലഭിച്ചിട്ടുണ്ടാകുമല്ലോ?

 5. geetha ram says:

  training varunnatheyullu… thanks…….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s