SSLC CE Mark Entry

എസ്.എസ്.എല്‍.സി എ-ലിസ്റ്റുമായി ബന്ധപ്പെട്ട് സര്‍പ്രൈസ് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതു പോലെ സി.ഇ ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ട് ലിനക്സില്‍ സി.ഇ മാര്‍ക്ക് എന്‍ട്രി നടത്തുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. തെറ്റുകുറ്റങ്ങളോ എളുപ്പവഴികളോ അറിയാമെങ്കില്‍ അക്കാര്യം സൂചിപ്പിച്ചാല്‍ വേണ്ട ഭേദഗതികള്‍ വരുത്താവുന്നതേയുള്ളു. അത് നമ്മുടെ അധ്യാപകര്‍ക്ക് വലിയൊരളവു വരെ സഹായകമായിരിക്കും. എ-ലിസ്റ്റ് ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട പോസ്റ്റില്‍ മലപ്പുറത്തെ മാസ്റ്റര്‍​ട്രെയിനറായ ഹസൈനാര്‍ മങ്കട നമുക്ക് ഉപകാരപ്രദമായ ചില വിവരങ്ങള്‍ അയച്ചു തരികയുണ്ടായി. ഇപ്രാവശ്യവും അതുപോലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഏവരില്‍ നിന്നും അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. എ ലിസ്റ്റ് ഡാറ്റാ എന്‍ട്രിയുമായി വലിയ രീതിയിലുള്ള വ്യത്യാസമൊന്നും സി.ഇ ഡാറ്റാ എന്‍ട്രി ഇന്‍സ്റ്റലേഷന്‍ കാണാനില്ല. അതുകൊണ്ടു തന്നെ സി.ഇ ഡാറ്റാ എന്‍ട്രി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ല. കമാന്റുകള്‍ തെറ്റിപ്പോകുമെന്ന് സംശയമുണ്ടെങ്കില്‍ ഇതോടൊപ്പം ഏറ്റവും താഴെ നല്‍കിയിട്ടുള്ള ഡോക്യുമെന്റ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് അതില്‍ നിന്നും കോപ്പിയെടുത്ത് ടെര്‍മിനലില്‍ അവശ്യഘട്ടങ്ങളില്‍ പേസ്റ്റ് ചെയ്താല്‍ മതിയാകും.

എങ്ങനെയാണ് സി.ഇ മാര്‍ക്ക് എന്‍ട്രി ഇന്‍സ്റ്റാള്‍ ചെയ്യുക. നോക്കാം.

സ്റ്റെപ്പ് 1

MySql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറിലേ നമുക്ക് ഈ SSLC CE Marks ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. അത് ലോഡ് ചെയ്തിട്ടുണ്ടോയെന്ന് ചെക്കു ചെയ്യാം. (മുന്‍പ് A-List ഇന്‍സ്റ്റാല്‍ ചെയ്ത സിസ്റ്റത്തില്‍ MySql ഉണ്ടാകും)

Root ആയി മാത്രം ഇന്‍സ്റ്റലേഷന്‍ നടത്താനാണ് സോഫ്റ്റ്​വെയര്‍ നിര്‍​ദ്ദേശിക്കുന്നത്. അതുകൊണ്ട് റൂട്ടായി Login ചെയ്താല്‍ മതി.

1.Desktop-Administration-Synaptic Package Manager എടുക്കുക.
2. ലിനക്സ് സെക്കന്റ് സി.ഡി ഇട്ടശേഷം Edit മെനുവിലെ Add CD rom കൊടുക്കുക.
3.Control Key യും f ബട്ടണും ഒരേ സമയം അമര്‍ത്തുക.
4.ഇപ്പോള്‍ വരുന്ന Search Box ല്‍ mysql എന്ന് Type ചെയ്ത് Enter അടിക്കുക.
5.റിസല്‍ട്ടായി വരുന്ന ഫയലുകളില്‍ mysql-server-5.0, mysql-client-5.0 എന്നിവ നോക്കുക.

mysql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയലുകളുടെയെല്ലാം ഇടതുവശത്ത് ഒരു പച്ച ചതുരം കാണാം.

ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ള ചതുരമായിരിക്കും കാണുക. എങ്കില്‍ നമുക്ക് mysql ഇന്‍സ്റ്റാള്‍ ചെയ്യണം.

അതിന് mysql-server-5.0, mysql-client-5.0 എന്നീ ഫയലുകളുടടെയെല്ലാം ഇടതുവശത്തെ വെളുത്ത ചതുരത്തില്‍ ക്ലിക്ക് (Left click) ചെയ്യുമ്പോള്‍ വരുന്ന വിന്റോയില്‍ നിന്നും Mark for installation സെലക്ട് ചെയ്ത് മെനുബാറിന് താഴെയുള്ള Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ നടക്കും.

Step 2

സോഫ്റ്റ്​വെയര്‍ സി.ഡിയില്‍ നിന്നും dist എന്ന ഫോള്‍ഡര്‍ copy എടുത്ത് Root ന്റെ Desktop ലേക്ക് Paste ചെയ്യുക.

ഇനി mysql പ്രോഗ്രാമിലേക്ക് ലോഗിന്‍ ചെയ്യേണ്ടേ?
Applications-System Tools-Terminalഎന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന്
mysql -u root mysql; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
(ഏത് mysql കമാന്റിന് ശേഷവും Semicolon ഇടാന്‍ മറക്കരുത്)
പിന്നീടെപ്പോഴെങ്കിലും mysql കമാന്റുകളെപ്പറ്റി അറിയണമെന്നുണ്ടോ?
ഇതാ ഡൗണ്‍ലോഡ് ചെയ്ത് വെച്ചോളൂ

ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Type ‘help;’ or ‘\h’ for help. Type ‘\c’ to clear the buffer.
mysql>

പാസ്​വേഡ് കൊടുക്കാം

set PASSWORD FOR root@localhost=PASSWORD(‘root’);എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
mysql> SET PASSWORD FOR root@localhost=PASSWORD(‘root’);
Query OK, 0 rows affected (0.00 sec)
mysql>
ഇനി പുതിയ Database നിര്‍മ്മിക്കണം
create database sslc_ce; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക

mysql> create database sslc;
Query OK, 1 row affected (0.02 sec)
mysql>

ഇനി നമുക്ക് എ-ലിസ്റ്റിന്റെ ടേബിള്‍ ഡാറ്റ Database ലേക്ക് കോപ്പി ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തേണ്ടത്.

Dist ഫോള്‍ഡറില്‍ Right Click ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്റോയിലെ run in Terminal ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ടെര്‍മിനലില്‍ Debain:~/Desktop/dist# എന്നു വന്നിട്ടുണ്ടാകും.

അവിടെ mysql -u root -proot sslc_ce<sslc_ce.sql;എന്ന് ടൈപ്പ് ചെയ്ത ശേഷം Enter കീ അടിക്കുക.
അല്പം സമയം കാത്തിരിക്കുക. ഇവിടെ ടേബിള്‍ ഡാറ്റ Create ചെയ്യപ്പെടുകയാണ്
ഈ പ്രവര്‍ത്തനം കഴിയുമ്പോള്‍ Automatic ആയി

debian:~/Desktop/dist# mysql -u root -proot sslc_ce<sslc_ce.sql;
Debain:~/Desktop/dist#
എന്നു വന്നു നില്‍ക്കും.

സ്റ്റെപ്പ് 3
ഇനി നമുക്ക് ജാവ ഇന്‍സ്റ്റാള്‍ ചെയ്യണം. SSLC A List Data Entry ചെയ്ത സിസ്റ്റത്തില്‍ ജാവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പരീക്ഷിക്കണോ? Root ന്റെ Home ല്‍ JDK1.6.0_07 എന്ന ഫോള്‍ഡര്‍ ഉണ്ടാകും. മാത്രമല്ല Home ഫോള്‍ഡറില്‍ ഉള്ള iText-2.1.3.jar,iText-rtf-2.1.3.jar,mysql-connector-java-3.1.14-bin.jar എന്നീ ഫയലുകള്‍ റൂട്ടിന്റെ Home ല്‍ ഉള്ള jdk1.6.0_07 എന്ന ഫോള്‍ഡറിനകത്തെ jre ഫോള്‍ഡറില്‍ ഉള്ള lib ഫോള്‍ഡറിനകത്തെ extയില്‍ ഉണ്ടോയെന്ന് ചെക്കു ചെയ്യണം. ഇല്ലെങ്കില്‍, കോപ്പി ചെയ്തിടുക. ഇതൊന്നും കാണാനായില്ലെങ്കില്‍ വീണ്ടും ജാവ ഇന്‍സ്റ്റാള്‍ ചെയ്യണം.

അതിനായി dist ഫോള്‍ഡറിലെ jdk-6u7-linux-i586.bin എന്ന ഫയല്‍ കോപ്പി ചെയ്ത് റൂട്ടിന്റെ home folder ല്‍ പേസ്റ്റു ചെയ്യുക. ആ ഫയലില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Properties ല്‍ Permission കൊടുക്ക​ണം. File Owner ആയി Root തന്നെ ആക്കിക്കൊടുക്കണം. Owner ക്ക് Read,Write & Execute എല്ലാം ടിക് ചെയ്ത് കൊടുക്കുക. (സര്‍വ്വാധികാരം നല്‍കുന്നു)

ആ ഫയലില്‍ (jdk-6u7-linux-i586.bin) Right click ചെയ്ത് Open in terminal സെലക്ട് ചെയ്യുക. ഈ സമയം ജാവയുടെ ഉപയോഗം സംബന്ധിച്ച ഒരു നെടുനീളന്‍ Terms& conditions വരും. തീരുന്ന വരെ Enter കീ അടിച്ചു കൊണ്ടിരിക്കുക.
ജാവയുമായി ബന്ധപ്പെട്ട Terms & Conditions ആണ്.
വെറുതെ ഇരിക്കുമ്പോള്‍ അത് മുഴുവന്‍ വായിച്ചു നോക്കാം കേട്ടോ. ഇതാണ് ആ നിയമാവലി
അവസാനം Do you agree to the above license terms? [yes or no] എന്ന ഒരു ചോദ്യം വരും.
മറുപടി Yes എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇനി ഫയലുകള്‍ എക്സ്ട്രാക്ട് ചെയ്യുന്നതടക്കമുള്ള കുറച്ചു പ്രവര്‍ത്തനങ്ങള്‍ കാണാം.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Unpacking…
Checksumming…
Extracting…

കുറച്ചു കൂടി കഴിയുമ്പോള്‍ ഇങ്ങനെ കാണാം.
Java(TM) SE Development Kit 6 successfully installed.
..
For more information on what data Registration collects and
how it is managed and used, see:
http://java.sun.com/javase/registration/JDKRegistrationPrivacy.html
Press Enter to continue…..
output ലെ അവസാന വരിയില്‍ പറഞ്ഞ പോലെ Enter അടിച്ചോളൂ. വിന്റോ Close ആയി പോകുന്നു.
മേല്‍ കാണിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇപ്പോള്‍ Root ന്റെ Home ല്‍ jdk1.6.0_07എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ പുതുതായി ഉണ്ടായിട്ടുണ്ട്.

സ്റ്റെപ്പ് 4
ജാവയും My sqlഉം തമ്മില്‍ ലിങ്ക് ചെയ്യുന്ന ലൈബ്രറി കണക്ഷനാണ് അടുത്ത സ്റ്റെപ്പ്.
Desktop ല്‍ ഉള്ള Dist ലെ lib ഫോള്‍ഡര്‍ Open ചെയ്യുക. ഇതില്‍ 3 ഫയലുകളുണ്ട്.
iText-2.1.3.jar,
iText-rtf-2.1.3.jar,
mysql-connector-java-3.1.14-bin.jar

ഇവ ഇവിടെ നിന്നും Copy എടുത്ത് Root ന്റെ Home ലെ jdk1.6.0_07 ലെ jre ലെ lib ലെ extഎന്ന ഫോള്‍ഡറില്‍ Paste ചെയ്യുക.

സ്റ്റെപ്പ് 5

Desktop ല്‍ ഉള്ള Dist ഫോള്‍ഡര്‍ തുറന്ന് അതിലെ SSLCApp.sh എന്ന ഫയലിന് പെര്‍മിഷന്‍ കൊടുക്കുക.
എങ്ങിനെ? മേല്‍പ്പറഞ്ഞ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത് Permissions ലെ Owner Root ആക്കി മാറ്റി Read,Write& Execute ഇവ ടിക് ചെയ്ത് കൊടുക്കുക
തുടര്‍ന്ന് SSLCApp.sh ഡബിള്‍ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്റോയിലെ Run ല്‍ ക്ലിക്ക് ചെയ്യുക.
ഏതാനും സെക്കന്റുകള്‍ കഴിയുമ്പോള്‍ SSLC Management Information System എന്ന തലക്കെട്ടോടെ ഒരു വിന്റോ വരും ഇതിലെ username നിങ്ങളുടെ സ്ക്കൂള്‍ കോഡാണ്. എന്റര്‍ അടിക്കുക password തല്‍ക്കാലം നിങ്ങളുടെ സ്ക്കൂള്‍ കോഡ് തന്നെ. എന്റര്‍ അടിച്ചാല്‍ ഇനി login ചെയ്യാം.

Click here to download the installation Steps

Java നേരത്തെ Install ചെയ്ത സിസ്റ്റത്തില്‍ ബ്ലോഗില്‍ പറഞ്ഞ 3 ഉം 4 ഉം step ആവശ്യമില്ല. പിന്നീട് programme run ചെയ്യിക്കാനായി (step: 5) SSLCApp.sh എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് run ചെയ്യിക്കുന്നതിന് പകരം Desktop ല്‍ ഉള്ള Dist ഫോള്‍ഡറിലെ തന്നെ SSLCApp.jar എന്ന ഫയലില്‍ right click ചെയ്ത് open with sun java 6 run time എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. ( Edusoft ലെ geogibra install ചെയ്തിട്ടുണ്ടെങ്കില്‍ sun java ഇന്‍സ്റ്റാള്‍ ആയിട്ടുണ്ട്)

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in സാങ്കേതികം, Linux Tips. Bookmark the permalink.

33 Responses to SSLC CE Mark Entry

 1. സ്കൂള്‍ ലിനക്സ് 3.8 ഉപയോഗിക്കുന്നവര്‍ക്ക് ഇവിടെ നിന്നും Mysql ISO IMAGE ഡൌണ്‍ലോഡ് ചെയ്തെടുത്ത് ഒരു സിഡി യിലേക്ക് പകര്‍ത്തി Synaptic വഴി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള വഴി മലപ്പുറത്തെ ഹക്കീം മാഷ് റെഡിയാക്കിയത്, ഹസൈനാര്‍ മങ്കട മെയില്‍ ചെയ്തു തന്നിട്ടുണ്ട്.

 2. geetha ram says:

  thanks………

 3. ravi says:

  Useful post…….

 4. ZEENA says:

  I have been waiting for the post.

 5. @ manjhiri & ravi sir,

  പോസ്റ്റ് ഉപകാരപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം

  @ സീന ടീച്ചര്‍,
  ഇത്തരത്തില്‍ ലഭിക്കുന്ന കമന്റുകളാണ് ഇനിയും ലിനക്സ് വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ തയ്യാറാക്കണമെന്ന് ഞങ്ങളുടെ ടീമിനെ പ്രചോദിപ്പിക്കുന്നത്

  @ കമന്റ് ചെയ്യാത്തവരോട്,

  ഓരോ പോസ്റ്റ് തയ്യാറാക്കുമ്പോഴും അത് നമ്മുടെ അധ്യാപകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഇഷ്ടമാകുന്നുണ്ടോ എന്ന് ഞങ്ങള്‍ അറിയുന്നത് കമന്റുകളിലൂടെയാണ്. പുതിയ പുതിയ വായനക്കാരുടെ കമന്റുകള്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതുകൊണ്ടു തന്നെ തുറന്ന് അഭിപ്രായങ്ങളെഴുതുക.

 6. Sir,
  I am always looking for Ur Linux post. Because I am a New SITC .I think this platform is very useful for SITCs and Maths teachers. Most of SITCs r Maths teachers. May Maths Blog will be the open forum of free software thinking..

 7. kottayam says:

  സര്‍,‍
  ഞങ്ങളുടെ സ്കൂളിലെ LAN configure ചെയ്യുവാന്‍ സാധിച്ചില്ല.3.2 linux OS ആണ് ഉപയോഗിക്കുന്നത്.ലാന്‍ ചെയ്യുന്ന വിധം പറഞ്ഞു തരാമോ? ദേവീ വിലാസം വി.എച്ച്.എസ്സ്.എസ്സ്, കുമാരനല്ലൂര്‍.
  ‍‍‍

 8. kottayam says:

  സര്‍,‍
  ഞങ്ങളുടെ സ്കൂളിലെ LAN configure ചെയ്യുവാന്‍ സാധിച്ചില്ല.3.2 linux OS ആണ് ഉപയോഗിക്കുന്നത്.ലാന്‍ ചെയ്യുന്ന വിധം പറഞ്ഞു തരാമോ? ദേവീ വിലാസം വി.എച്ച്.എസ്സ്.എസ്സ്, കുമാരനല്ലൂര്‍.
  ‍‍‍

 9. kottayam says:

  സര്‍,‍
  ഞങ്ങളുടെ സ്കൂളിലെ LAN configure ചെയ്യുവാന്‍ സാധിച്ചില്ല.3.2 linux OS ആണ് ഉപയോഗിക്കുന്നത്.ലാന്‍ ചെയ്യുന്ന വിധം പറഞ്ഞു തരാമോ? ദേവീ വിലാസം വി.എച്ച്.എസ്സ്.എസ്സ്, കുമാരനല്ലൂര്‍.
  ‍‍‍

 10. Lan ചെയ്തിരിക്കുന്ന കേബിളുകളുടെ കണക്ഷന്‍ ശരിയാണോയെന്ന് ലാന്‍ ടെസ്റ്റര്‍ വഴി ടെസ്റ്റ് ചെയ്യുക. അത് ഒ.കെയാണെങ്കില്‍ ലാന്‍ ചെയ്യാന്‍ ഈ മെത്തേഡ് ഉപയോഗിക്കാം.

  Desktop-Administration-Networking എന്ന ക്രമത്തില്‍ തുറക്കുക
  Network Settings ന്റെ മെനു പ്രത്യക്ഷപ്പെടുന്നു. അതില്‍ Ethernet Connection സെലക്ട് ചെയ്ത് properties എടുക്കുക
  Configuration ‘IP Address’ തെരഞ്ഞെടുത്ത് IP Address ല്‍ 192.168.0.x എന്നു കൊടുക്കുക

  (x എന്നുള്ളിടത്ത് ഓരോ കമ്പ്യൂട്ടറിലും 1 അല്ലാത്ത വ്യത്യസ്ത നമ്പര്‍ ആണ് നല്‍കേണ്ടത്,
  0 ക്കു പകരം 1 എന്നു നല്‍കിയാല്‍ ഹബ്/സ്വിച്ച് വഴി ഇന്റര്‍നെറ്റ് യൂസ് ചെയ്യാം)

  subnet mask automatic ആയി വരും

  Gate Way Address 192.168.1.1 നല്‍കുക
  ഒ.കെ അടിക്കുക.

  Network settings ല്‍ DNS ല്‍ Add ബട്ടണ്‍ ക്ലിക്ക് ചെയ്ത് 218.248.240.79 അടിക്കുക വീണ്ടും Add ബട്ടണ്‍ ക്ലിക്ക് ചെയ്ത് 218.248.240.135 എന്ന് അടിച്ച് ഒ.കെ കൊടുക്കുക

  ടെസ്റ്റ് ചെയ്ത് അഭിപ്രായം പറയൂ.


 11. ദേ, ഞാനും കണ്ടുപിടിച്ചേ……!
  എസ്.എസ്.എല്‍.സി. സി.ഇ. മാര്‍ക്ക്, സോഫ്റ്റ്​വെയറില്‍ എന്റര്‍ ചെയ്താല്‍ മാത്രം പോരാത്രെ, ഒരു കൈയ്യെഴുത്തുപ്രതി കൂടി വേണം!
  കൈയ്യെഴുത്തുപ്രതി കഴിയില്ലെങ്കില്‍, സ്പ്രെഡ്ഷീറ്റില്‍ തയ്യാറാക്കിയാലും മതി!
  എക്സ്പോര്‍ട്ട് ചെയ്ത ഡാറ്റായെ കാല്‍ക്ക് വഴി തുറന്ന് സെപറേറ്റര്‍ സ്ഥാനത്ത് $ കൊടുത്തുള്ള തട്ടിപ്പുരീതി ശ്രമിച്ചു. അയ്യോ, മാര്‍ക്കുകള്‍ 88 ഉം 90 ഉം ഒക്കെ!
  Find and Replace
  വഴി ശരിയാക്കാനൊരു മടി.
  View Reportലെ PDF തുറന്നു ഡാറ്റാ കോപ്പിയെടുത്തു. കാല്‍ക്കില്‍ പേസ്റ്റു ചെയ്യാന്‍ ശ്രമിച്ചു. വന്ന ബോക്സില്‍ Fixed width സെലക്ട് ചെയ്ത്
  ആവശ്യമനുസരിച്ച് സെല്ലുണ്ടാക്കി. OK കൊടുത്തപ്പോള്‍ വേണ്ടതെല്ലാം സ്പ്രെഡ്ഷീറ്റില്‍!!!

 12. This comment has been removed by the author.


 13. ജോണ്‍മാഷേ,
  കയ്യെഴുത്തുപ്രതി വേണമെന്നുള്ള ‘കര്‍ശന’ നിര്‍ദ്ദേശം ഇറങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറെയായി! പക്ഷേ, 500 ലധികം കുട്ടികള്‍ ഉള്‍പ്പെടുന്ന എന്റേതുപോലുള്ള സ്കൂളുകളില്‍ അത് പ്രായോഗികമല്ലാത്തതുകൊ​ണ്ട് പരീക്ഷാഭവന്‍ പ്രിന്റഡ് കോപ്പി സദയം വാക്കാല്‍ അനുവദിച്ചു തന്നിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ ട്രൈനിംഗ് തന്ന മാസ്റ്റര്‍ ട്രൈനറോടു ചോദിച്ചോളൂ….എന്തായാലും കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈയുള്ളവള്‍ പ്രിന്റാണ് കൊടുക്കാറ്!

  ജോണ്‍മാഷിന്റെ കമന്റ് ഇപ്പോള്‍ അപ്രത്യക്ഷമായല്ലോ…!
  നേരത്തേ കോപ്പിചെയ്തെടുത്ത് മറുപടി റെഡിയാക്കിയതാണ്.

 14. marnet says:

  Sir,
  I can’t login with user name and password as school code.Pls help us.
  Also Thank u for the revision questions.Thank u John sir.

 15. JOHN P A says:

  അതിന്റ അഞ്ചില്‍ ഒന്നുമാത്രമുള്ള ഈയുള്ളവന് കയ്യെഴുത്തുപ്രതിതന്നെ ശരണം. M T മാരോടുചോദിച്ചാലും special order കിട്ടില്ലല്ലോ.
  പിന്നെ special order കാര്യം അറിഞ്ഞപ്പോഴാണ് comment മാറ്റിയത്.ഇവിടെതന്നെ ഒരു 800 ന്റ കണക്കുപറയു​ന്ന ഒരാളുണ്ട്

 16. JOHN P A says:

  @
  Marnet
  Try with Internet explorer. No problem,You will get it surely

 17. പ്രിയ മാര്‍നെറ്റ്,
  ലിനക്സുവഴി തന്നെ ലോഗിന്‍ ചെയ്യാന്‍
  After downloading Mozilla 3 from http://sslcexamkerala.gov.in, please follow these steps….

  1. Copy the Install Files(Zip file) to your Desktop.
  2. Extract that install file(Zip file) in to Desktop.
  3. Right click install file and select “Open in Terminal”.
  4. In Terminal ,type ./fire.sh press enter key.
  5. After the installation , copy the firefox3 icon from install file to Desktop.
  6. Use this firefox icon for calling the SSLC Portal http://sslcexamkerala.gov.in
  ശരിയാകും!

 18. JOHN P A says:

  @ marnet
  നമ്മുടെ ബ്ലോഗില്‍ old post menu തുറക്കുക.Nov മാസത്തെ 13 മത്തെ post കാണുക.

 19. Edusoft എവിടെ നിന്ന് download ചെയ്യാം

 20. സര്‍,
  Edusoft ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. പക്ഷെ ഏതാണ്ടെല്ലാ ഗണിതശാസ്ത്ര അധ്യാപകരുടെ കയ്യിലും എഡ്യൂ സോഫ്റ്റ് കാണും. അല്ലെങ്കില്‍ ഇത്തവണത്തെ ഐ.ടി സംസ്ഥാന മേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് തിരുവനന്തപുരത്ത് നിന്നും വിതരണം ചെയ്തിട്ടുണ്ട്.

 21. bindu says:

  i can do lan..thank u hari sir and.hasainar sir…………

 22. എഡ്യുസോഫ്റ്റ് ഞങ്ങള്‍ക്ക് ലഭിച്ചത് ക്ലസിറ്ററില്‍ വച്ചാണ്. ഐ.ടി.സ്കൂള്‍ ജില്ലാ ഓഫീസില്‍ അന്വേഷിച്ചാല്‍ ലഭിക്കുമെന്ന് കേള്‍ക്കുന്നു…ഫോണ്‍ നമ്പറുകള്‍ itschool.gov.in എന്ന സൈറ്റിലുണ്ടല്ലോ

 23. geetha ram says:

  സി ഇ മാര്‍ക്ക് അപ്‌ലോഡ്‌ ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് എന്നാ….2 .2 .2010 അല്ലെ.

 24. Babu Jacob says:

  02-02-2010-നു മുന്‍പ് എന്നാണു` സര്‍ക്കുലറില്‍ ഉള്ളത്. അപ്പോള്‍ 01-02-2010 ആയിരിക്കുമല്ലോ ?????

 25. panangadvhss says:

  SIR,
  The information given through the blog to install SSLC CE MARK ENTRY software was really helpful to me.Thanks BLOG TEAM.
  C.R.PRASANNA KUMARI.

 26. thalangara says:

  ദൈവമേ ! മികവിന്റെ പ്രദര്‍ശനത്തില്‍ ഞാന്‍ എന്താണ് കാണിക്കേണ്ടത് ??
  …………………………

  15-01-2010 , 16-01 CTEPയില്‍ നിന്ന് കിട്ടിയ ഇത്തിരി വെട്ടവുമായി സ്കൂളിലേയ്ക്ക് …..
  17-01 Sunday
  18-01സ്പാര്‍ക്ക് master trainer coaching
  19, 20, 21-സ്പാര്‍ക്ക് DDO മാര്‍ക്ക് പരിശീലനം കൊടുത്തു.
  22- muslim school calendar പ്രകാരം സ്കൂള്‍ അവധി
  23- C.E. mark entry ക്കുള്ള software പരിശീലനം
  24- sunday
  25- C.E. mark entry തുടങ്ങുന്നു.”ഇടയ്ക്ക് മെയില്‍ ചെക്ക് ചെയ്തെക്കണം” . H.M.ന്റെ minimum demand.”എല്ലാ computerലും mail check ചെയ്യാന്‍ പറ്റില്ല . അതിനു internet connection വേണം” . മനസ്സില്‍ പറഞ്ഞു.
  26- republic day celebration
  27,28-ഒരുപാടു കുട്ടികള്‍ ഉള്ള സ്കൂള്‍ ആണേ. C.E. entry തുടരുന്നു. ഇടയ്ക്ക് കരണ്ട് പോയത് ഭാഗ്യം.ക്ലാസ്സില്‍ പോയി കുട്ടികള്‍ക്ക് വായിച്ചു പഠിക്കുവാന്‍ ഭാഗങ്ങള്‍ വീതിച്ചു കൊടുത്തു .ഗ്രൂപ്പ് തിരിഞ്ഞു ബഹളം വെക്കുന്നവരുടെ ക്രമസമാധാന പാലന ചുമതല leader നെ ഏല്‍പ്പിച്ചു .”മാഷ്‌ സ്കൂള്‍ മാറിയോ ?കാണാനില്ലല്ലോ “കുട്ടികളുടെ ചോദ്യം. പാവം കുട്ടികള്‍ അവര്‍ എന്തറിയുന്നു ??
  29- Friday holidy
  30- Software ന്റെ print outവേണ്ട. spread sheet ല്‍ type ചെയ്തു എടുക്കണം എന്ന് ഉഗ്ര ശാസന ഉള്ളത് കൊണ്ട് കുത്തിയിരുന്നു type ചെയ്തു.
  Spondylosis ന്റെ വേദന കൈകളിലും കഴുത്തിലും . ആര് വക വെയ്ക്കും?
  february 3-നു IT Practical model exam തുടങ്ങണം .ഒരുപാടു കുട്ടികള്‍ ഉള്ളതു അല്ലെ ? 28 computerഎങ്കിലും വേണ്ടേ? UPS ഉള്ളതും ഇല്ലാത്തതും എല്ലാം പൊക്കിയെടുത്ത് പൊടി തുടച്ചു വച്ചു.
  “സുഖമായല്ലോ , ക്ലാസ്സിലോന്നും പോകണ്ട അല്ലെ ?” സഹപ്രവര്‍ത്തകരുടെ അസൂയ. ക്ഷമയുടെ നെല്ലിപ്പലക കണ്ടു.
  ഇനി നാളെ model exam ന്റെ സോഫ്റ്റ്‌വെയര്‍ സ്വീകരിക്കാന്‍ പോകണം. പിന്നെ അതിന്റെ installation ആയി, പരീക്ഷ ആയി ….അങ്ങനെ അങ്ങനെ പോകുന്നു.
  February 6നു മികവിന്റെ പ്രദര്‍ശനം നടക്കുന്നു. ഞാന്‍ എന്ത് മികവു ആണ് ചെയ്തത്.
  ഇത് എന്റെ മാത്രം വിഷമം ആണോ ?? എല്ലാ S.I.T.C.മാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടോ?? ഉണ്ടങ്കില്‍ ദയവായി പങ്കു വയ്ക്കുമല്ലോ.

 27. ദൈവമേ….ഞാന്‍ എഴുതാന്‍ കരുതിവെച്ചിരുന്ന ഈ വാക്കുകള്‍ thalangara എങ്ങിനെ മനസ്സിലാക്കി?

 28. thalangara says:

  പ്രിയപ്പെട്ട ഗീത സുധി ,
  പ്രതികരിച്ചതിന് നന്ദി .
  ആശ്വാസമായി.
  എന്നെ പോലെ ഒരുപാടു ആളുകള്‍ ഉണ്ടല്ലോ

 29. Swapna John says:

  ഇതേ ദുഃഖം അനുഭവിക്കുന്ന ഒരാളാണ് ഞാനും. അല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടെങ്കില്‍ മേലധികാരികള്‍ നട്ടം തിരിച്ചു കളയും. thalangara പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.

 30. കൂട്ടരേ എന്റെ പഴയ ഒരു കമന്റ് ഒന്നു കൂടി ഇടട്ടേ….

  സ്കൂള്‍ sitc മാരുടെ ജോലി ഭാരത്തെ കുറിച്ച്‌ രണ്ടു വാക്ക്‌ പറയാതെ വയ്യ…

  ഏത്‌ അതിഥി വന്നാലും കോഴിക്ക്‌ കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞതു പോലെയായി സ്കൂള്‍ sitc മാരുടെ കാര്യം. പ്രാക്റ്റിക്കല്‍ പരീക്ഷ നടത്തിപ്പ്‌, tpfp entry, ict scheme, hardware clinicലേയ്ക്ക്‌ രോഗികളെ കൊണ്ടു പോകല്‍, തിരിച്ചു കൊണ്ടു വരല്‍, A List preparation, Kalolsavam entry, ce mark entry, ഇതിനു പുറമെ ഇവയുടെ ഒക്കെ patch ഇടീല്‍, നെറ്റില്‍ വരുന്ന നൂറു നൂറു സ്കോളര്‍ഷിപ്‌ ഫോമുകള്‍ ഇറക്കുമതി ചെയ്ത്‌ data entry നടത്തി കയറ്റുമതി ചെയ്യല്‍, പ്രധാന G.O. കള്‍ സൈറ്റുകളില്‍ പരതി പ്രിന്റ്‌ എടുത്ത്‌ നല്‍കല്‍, പരീക്ഷയുടെ answer key കള്‍ ഇറക്കുമതി ചെയ്ത്‌ അധ്യാപകര്‍ക്ക്‌ വിതരണം ചെയ്യല്‍, “പാനല്‍ പോയി, സൗണ്ട്‌ ഇല്ലാ, enter root password to continue.., മലയാളം ശരിയാകുന്നില്ല, net connection കിട്ടുന്നില്ലാ…” തുടങ്ങിയ ലിനക്സിലെ പ്രശ്നങ്ങള്‍ പണ്ട്‌ എഴുതി വച്ച നോട്‌ നോക്കി സമയാസമയം ലാബിലെ കമ്പ്യൂട്ടറുകളില്‍ പരിഹരിക്കല്‍ … സമാധാനം എന്ന സംഗതി ഒരിക്കലും ഇല്ല..

  ഇതൊന്നും പോരാഞ്ഞിട്ട്‌, വര്‍ഷം 2000 രൂപ അനുവദിച്ച്‌ ഗവണ്‍മന്റ്‌ ഉത്തരവായിട്ടില്ലേ, ഇതൊക്കെ ചെയ്താലെന്നാ എന്ന് മറ്റുള്ളവരുടെ കുശുകുശുപ്പും നോട്ടവും സഹിക്കണം …

  ഇതെല്ലാം ഒരു വിധം ഒന്ന് ഒതുക്കി ചെല്ലുമ്പോള്‍, അങ്ങേരു portion തീര്‍ക്കാറില്ല എന്ന മാതാ പിതാ ഹെഡ്‌ മാഷ്‌ വക കുത്തു വാക്കുകള്‍ ചങ്കു പൊടിഞ്ഞാണെങ്കിലും കേട്ടില്ലെന്നു നടിച്ച്‌ special class കള്‍ എടുത്ത്‌ വലയുന്നതും ഈ പാവം sitc മാര്‍ തന്നെ…

  sitc മാര്‍ ചെയ്യുന്ന ഈ സേവനങ്ങള്‍ക്ക്‌ പകരമായി അവരുടെ ജോലി ഭാരം കുറയ്ക്കാനായി അവരുടെ പീര്യഡുകളുടെ എണ്ണം കുറയ്ക്കുക, അവരെ ക്ലാസ്‌ ചാര്‍ജില്‍ നിന്നും ഒഴിവാക്കുക…. തുടങ്ങി പലതും മുകളീന്ന് ഓര്‍ഡര്‍ ആയി ഇറങ്ങിയാല്‍ നന്നായിരുന്നു…

 31. @thalangara, Geethasudhy, Swapna John…
  ഇപ്പോ ആശ്വാസമായില്ലേ….
  പങ്കു വച്ചപ്പോൾ വിഷമം തെല്ലൊന്നു കുറഞ്ഞു…

 32. Zain says:

  ഇത് എന്റെ മാത്രം വിഷമം ആണോ ?? എല്ലാ S.I.T.C.മാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടോ?? ഉണ്ടങ്കില്‍ ദയവായി പങ്കു വയ്ക്കുമല്ലോ.

  I am one of the JSITCs of my school since 2003.
  But, I have to do almost all sorts of works shared in the post.(except giving training in IT to others.) But a DRG in English. Last academic year, in OSS also. In our school, an average of 650 students attend sslc for the last few years. And, many a year I myself enter candidate details for A list. Some class teachers help me in that case. But I have to type in the data!!! I have to 'cover' portions,……. all in time!!! (BUT, I FIND EXTRA TIME TO DO ALL EXTRA (SITC) WORKS- in the morning (before class), evening(after class), on holidays(Friday) and even on Sundays!!)
  Happy news: the SITCs can hope 200 extra bucks for extra works!!!
  BUT no JSITCs will get the s'H'ame!!!!!

 33. ABHINAV says:

  census anu topic
  how much days duty for census, waiting for detailed post

  last year census nu renumeration different in many taluk,what is it's actual renumeration.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s