SSLC: സമാന്തരശ്രേണിയിലെ ചോദ്യങ്ങള്‍

എസ്. എസ്. എല്‍. സി പരീക്ഷ അടുത്തു വരികയാണല്ലോ. എല്ലാ അധ്യാപകരുടേയും ലക്ഷ്യം ഉന്നതഗ്രേഡും നൂറുശതമാനം വിജയവുമാണല്ലോ. ഇതിന് വേണ്ടി ടെക്സ്റ്റ് ബുക്കിലെ പാഠഭാഗങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ പോരെന്ന് അധ്യാപകര്‍​ക്കെല്ലാമറിയാവുന്ന കാര്യമാണ്. ഒട്ടേറെ വ്യത്യസ്തതയാര്‍ന്ന ചോദ്യങ്ങളുമായി കുട്ടി ഇടപെടണം. എങ്കില്‍ മാത്രമേ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളെ വിഭ്രമത്തോടെ അവന്‍ കാണാതിരിക്കുകയുള്ളു. ഈ ഉദ്ദേശത്തോടെ മാത്​സ് ബ്ലോഗ് ടീമംഗമായ ജോണ്‍ മാഷ് മുമ്പ് നല്‍കിയ നിങ്ങള്‍ ഡൗണ്‍സോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ? അത് തികച്ചും ഉന്നത നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍, ഇത്തവണ എല്ലാ നിലവാരത്തിലും പെട്ട വിദ്യാര്‍ത്ഥികളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഓരോ പാഠങ്ങള്‍ വീതമുള്ള റിവിഷന്‍ പാക്കേജായാണ് ചോദ്യങ്ങള്‍ നല്‍കുന്നത്. ഇത്തവണ ആദ്യ അധ്യായമായ സമാന്തരശ്രേണിയില്‍ നിന്നാണ് ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ ചെയ്ത് പഠിച്ചാല്‍ കുട്ടിക്ക് വിജയം സുനിശ്ചിതമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

എന്തെല്ലാമാണ് ഈ പാഠത്തില്‍ നിന്നും കുട്ടി മനസ്സിലാക്കിയിരിക്കേണ്ടത്?

 • സമാന്തരശ്രേണികള്‍ തിരിച്ചറിയുന്നതിന്
 • ഒരു സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം കണ്ടെത്തുന്നതിന്
 • ആദ്യപദവും പൊതുവ്യത്യാസവും ലഭിച്ചാല്‍ ഒരു സമാന്തരശ്രേണി രൂപീകരിക്കുന്നതിന്
 • ആദ്യപദവും പൊതുവ്യത്യാസവും ലഭിച്ചാല്‍ ശ്രേണിയിലെ ഏത് പദവും കണ്ടെത്തുന്നതിന്
 • 1 മുതല്‍ n വരെയുള്ള തുടര്‍ച്ചയായ എണ്ണല്‍ സംഖ്യകളുടെ തുക [n(n+1)]/2 ആണെന്ന് കണ്ടെത്തുന്നതിന്
 • ഒരു സമാന്തരശ്രേണിയിലെ തുടര്‍ച്ചയായ n പദങ്ങളുടെ തുക കണ്ടെത്തുന്നതിന്

ഇനിയുള്ള ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പ്രവര്‍ത്തനത്തിനായി നല്‍കിക്കോളൂ. നൂറ് ശതമാനം വിജയം ഉറപ്പു വരുത്താം. ഗണിതം മധുരമാകട്ടെ..

Click here for the Questions of Arithmetic Progression

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ശാസ്ത്രം, Maths X, SSLC Revision. Bookmark the permalink.

20 Responses to SSLC: സമാന്തരശ്രേണിയിലെ ചോദ്യങ്ങള്‍

 1. It is a good package for me in this morning because I am going to take a test paper and explanation today.

 2. bindu says:

  thank u john sir….

 3. Kannan says:

  In order to inculcate discipline among students and raising them to high standards,the efforts taken up by blog team is really appreciable. Developing the students’ confidence shows the positive attitude of blog team.
  I present a bunch of appreciation to all the blog team members.
  A special appreciation to Mr.John sir for his question paper works.

 4. Kannan says:

  This comment has been removed by the author.

 5. പത്താം തരം വിദ്യാര്‍ത്ഥികള്‍ക്കുള്ള 115ചോദ്യങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഇപ്പോഴത്തെ റിവിഷന്‍ മൊഡ്യൂള്‍ എല്ലാത്തരം കുട്ടികള്‍ക്കും സഹായകരമാണ്. ജോണ്‍ സാറിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
  ശ്രീജിത്ത് മുപ്ലിയം
  ജി.എച്ച.എസ്സ്.എസ്സ്. മുപ്ലിയം

 6. AZEEZ says:

  ജോണ്‍ സാര്‍

  ഇത്തവണത്തെ ചോദ്യങ്ങള്‍ എല്ലാ നിലവാരത്തിലും ഉള്ള വിദ്യാര്‍ത്ഥികളെ തൃപ്തിപ്പെടുത്തുന്നതുo , വ്യത്യസ്തതയാര്‍ന്നതുo ആണ്.

  നന്ദി

  അസിസ്

 7. ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്ന പാഠഭാഗങ്ങളെപ്പറ്റി വല്ല വിവരവും ആയോ ഗണിതസോദരരേ?
  ശ്രീജിത്ത് മുപ്ലിയം

 8. aji says:

  These qns r very good
  Thank u John sir

 9. JOHN P A says:

  dear Sreejith sir
  We are very happy to publish the portions avoided from the exam.No valied information about this till today

 10. salitha says:

  thank u john sir,,,,,,,,,,,,,,,thank you very much…….

 11. anish says:

  I could not open the questions .When I opened AP Revision questions shows that the file is damaged .what can I do.

 12. @ അനീഷ്,
  ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതില്‍ സാധാരണഗതിയില്‍ പ്രശ്നങ്ങളുണ്ടാകാറില്ലല്ലോ. ഒരു കാര്യം ചെയ്യൂ.

  ഈ ലിങ്ക് ഒന്നു പരീക്ഷിച്ചു നോക്കൂ

 13. bhama says:

  എനിക്കും അതേ പ്രശ്നം ആദ്യം ഉണ്ടായി.
  open with xpdf എന്നെടുത്തപ്പോഴാണ് ശരിയായത്

 14. അനിലിനു ഒരു ജോലി ചെയ്യുവാൻ 24 ദിവസം വേണം, അതേ ജേ‍ാലി ചെയ്യുവാൻ ബാബുവിനു 16 ദിവസം മതി. എന്നാൽ ചന്തുവിനോടൊപ്പം ഇവർ ഈ ജോലി ചെയ്താൽ 8 ദിവസം കൊണ്ടു തീർക്കും. എന്നാൽ ചന്തു തന്നെ ഈ ജോലി എത്ര ദിവസം കൊണ്ടു ചെയ്യും എന്നു കണ്ടുപിടിക്കാമോ ?
  ഉത്തരം എങ്ങനെ കിട്ടിയെന്ന് വിശദമാക്കുക.

 15. Kannan says:

  Anil can do 1/24 work in I day
  Babu can do 1/16 work in 1 day
  Let chanthu can do the same work in ‘x’ days
  Then chanthu can do 1/x work in one day

  Together they can do the work in 8 days
  so together they can do 1/8 work in one day

  1/24 + 1/16 + 1/x = 1/8

  Solving this x =48 days

  OR

  If A can do a work in x days , B can do it the same work in y days and C can do it in z days then together they can do the same work in xyz / xy+yz+xz days
  substituting values as x =24 , y =16 then z =48 since total days is 8

 16. minignair says:

  realnumbers and soliids all portions
  except square pyramid have been exempted
  is it true?

 17. JOHN P A says:

  Vijayan sir
  I am expecting an algebraic proof.By verification it is true.Actually I am not able to prove it algebrically.

 18. sree says:

  it was a group of good questions for all the students
  expecting the same in next chapters

 19. anish says:

  I tried to opened the questions through E Link but the same massage has appeared.The same error has appeared for many files

 20. മറ്റേതെങ്കിലും സിസ്റ്റത്തില്‍ പരീക്ഷിച്ചു നോക്കിയോ… രണ്ട് വ്യത്യസ്ത ഇടങ്ങളിലാണ് ആ ഫയല്‍ അപ്ലോഡ് ചെയ്ത് വെച്ചത് എന്നിട്ടും പ്രശ്നമാണെങ്കില്‍ ഇതാ ഇതു പരിശോധിക്കൂ. ഇവിടെ പ്രത്യക്ഷമാകുന്ന ലിങ്കില്‍ നിന്നും ഈ ഫയല്‍ കോപ്പി ചെയ്തെടുക്കാം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s