വെളിച്ചം കെട്ടുപോകുന്ന അലൂമിനിയം ടോര്‍ച്ചുകള്‍..!


പഠിക്കുക, അറിവുനേടുക….ശ്രേഷ്ഠമായ, പവിത്രമായ ഒരു കര്‍മ്മം. പഠിച്ചവര്‍ പണ്ഡിതരാണ്. സമൂഹത്തില്‍ അവര്‍ക്ക് മാന്യമായ സ്ഥാനമാണുള്ളത്. ‘കുട്ടികളേ നിങ്ങളുടെ ആദ്യ കടമ പഠിക്കുക എന്നതാണ്. രണ്ടാമത്തെ കടമ പഠിക്കുക എന്നും. മൂന്നാമത്തേതാകട്ടെ, പഠിക്കലാണ്…’ എന്നത് മഹദ്​വചനങ്ങള്‍. ഇതൊക്കെ പണ്ടത്തെ കഥ. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി നാം കാണുന്നതെന്താണ്? അനുഭവിക്കുന്നതെന്താണ്? നാം ഏറ്റവും അസഹിഷ്ണുതയോടെ നോക്കുന്നത് അവരെയാണ് – വിദ്യാര്‍ഥികളെ!ബസ്​സ്റ്റോപ്പുകളിലും ബസ്​സ്റ്റാന്റുകളിലും നമുക്കവര്‍ ‘ശല്യക്കാരാ’ണ്. നമ്മുടെ സൗകര്യങ്ങള്‍ തട്ടിയെടുക്കാന്‍ വന്നവര്‍. ബസുകളില്‍ അവരോട് നികൃഷ്ടജീവികളോടെന്നപോലെ പെരുമാറ്റം. ബസില്‍ കയറാന്‍ അവകാശമില്ലാത്തവര്‍….കയറിയാല്‍ ഇരിക്കാന്‍ അവകാശമില്ലാത്തവര്‍….ബസ് ജീവനക്കാരുടേയും യാത്രക്കാരുടേയും പരിഹാസങ്ങളും ശകാരങ്ങളും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍….കള്ളനും കൊലപാതകിയും വ്യഭിചാരിയും പോലും ബസില്‍ മാന്യന്മാരായി ഇരുന്നു പോകുമ്പോള്‍, പഠിക്കാന്‍ പോകുന്നു എന്നതുകൊണ്ടുമാത്രം ഈ കുട്ടികള്‍ മണിക്കൂറുകളോളം കാത്തുനിന്ന് എല്ലാ ശകാരങ്ങളും ഏറ്റുവാങ്ങി മൂലയില്‍ പതുങ്ങിനിന്ന് യാത്ര ചെയ്യുന്നു. പഠിക്കുക എന്നത് ഇത്ര വൃത്തികെട്ട പ്രവൃത്തിയാണോ? അവരോട് ഇത്ര നീചമായാണോ പെരുമാറേണ്ടത്? നമ്മുടെ മനോഭാവം മാറേണ്ട കാലം അതിക്രമിച്ചില്ലേ?
ഈ ചോദ്യങ്ങള്‍ കോഴിക്കോട് ജില്ലയിലെ, ആവളയിലുള്ള ശ്രീ. കെ.എസ്. ഉണ്ണികൃഷ്ണന്റെ ലേഖനത്തിലേതാണ്. കൂട്ടിവായിക്കാന്‍ അദ്ദേഹം ഉദ്ധരിക്കുന്ന രണ്ടു സംഭവങ്ങള്‍ കൂടി കേട്ടോളൂ…!

ഒന്ന്
ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലെ ഒരു വൈകുന്നേരം. സ്ഥലം കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ബസ്​സ്റ്റാന്റ്. സമയം ആറുമണിയോടടുക്കുന്നു. യാത്രക്കാരെ കയറ്റാന്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളുടെ തുറന്നിട്ട മുന്‍വാതിലിനുമുന്നില്‍ തങ്ങളുടെ ഊഴവും കാത്ത് കൂട്ടംകൂടി നില്‍ക്കുന്ന വിദ്യാര്‍ഥിനികള്‍. ഡ്രൈവര്‍ ബസ് സ്റ്റാര്‍ട്ട് ചെയ്ത് തോര്‍ത്തുമുണ്ടുകൊണ്ട് സ്റ്റിയറിങ് തുടച്ച് മുന്നിലെ കണ്ണാടിയില്‍ കാതോര്‍ക്കുകയാണ്, പുറകിലെ ‘കിളി’യുടെ ഇരട്ടബെല്ലിന്. സീറ്റുനിറയെ ‘ടിക്കറ്റുകളാ’യിട്ടും ‘പോകുമ്പോള്‍ കയറാമെന്നാണ്’ കിളിയുടെ വിദ്യാര്‍ഥിനികളോടുള്ള പല്ലവി. എന്‍ജിന്‍ ഇരമ്പിച്ച് നില്‍ക്കുന്ന ഡ്രൈവര്‍, ബെല്ലടികേട്ടതും ബസും കൊണ്ടൊരൊറ്റപാച്ചിലാണ്. പെണ്‍കുട്ടികള്‍ ഇത്തിരിദൂരം ബസിനുപുറകേ പാഞ്ഞ് നിരാശരായി വാച്ചിലും ആകാശത്തേക്കും മാറി മാറി നോക്കി, നേരം വൈകിക്കൊണ്ടിരിക്കുന്നതിന്റെ വിഹ്വലതകള്‍ കടിച്ചമര്‍ത്തി, അപമാനിതരായി അടുത്ത ബസിലൂഴം തേടുന്നു.
ഡ്രൈവര്‍ക്കു പിറകിലുള്ള സീറ്റിലിരിക്കുകയാണ് ഒരു വിദ്യാര്‍ഥിനി. സ്ഥിരമായി ഊഴം കാത്തുനിന്ന് ബസ് പോകുന്നതിനിടയില്‍ സര്‍ക്കസുകളിച്ച് കയറുന്ന ഈ കുട്ടി സീറ്റിലിരിക്കുന്നതു കണ്ട് കലിയിളകിയ കണ്ടക്ടര്‍ ‘ഫുള്‍ചാര്‍ജ്ജ്’ ടിക്കറ്റ് മുറിച്ചു കൊടുത്തു. ഐഡന്റിറ്റി കാര്‍ഡ് നീട്ടി അവള്‍ കേണു പറയുന്നുണ്ട് “എന്നും നിന്നല്ലേ പോവല്, എനിക്ക് സുഖമില്ലാത്തതുകൊണ്ടാ സീറ്റിലിരിക്കുന്നത്.” “സുഖമില്ലേല് തമ്പുരാട്ടി കാറ് വിളിച്ച് പോണം”. കലി മുറുകിയ കണ്ടക്ടര്‍ തെറി കലക്കിയ വാചകങ്ങള്‍ ഉരുവിട്ടു തുടങ്ങിയപ്പോഴേക്കും പെണ്‍കുട്ടി എഴുന്നേറ്റുനിന്ന് മെല്ലെ പറഞ്ഞു. “പെണ്‍കുട്ടികളാകുമ്പോള്‍ മാസാമാസം ചെല പ്രശ്നങ്ങളും അസുഖോം ഉണ്ടാവും. അതൊക്കെ മനസ്സിലാവണെങ്കില്‍ വീട്ടില്‍ പോയി ഭാര്യയോടും അമ്മയോടും ചോദിച്ചാല്‍ മതി, അവര്‍ പറഞ്ഞുതരും.” ഒന്നും പറയാതെ കാര്യം മനസ്സിലായ മാതിരി അവളോട് ചാര്‍ജ്ജും വാങ്ങി കണ്ടക്ടര്‍ പ്രശ്നം വിട്ടു. പിറ്റേന്ന് ഈ പെണ്‍കുട്ടി കോളേജ് വിട്ട് സ്റ്റാന്റില്‍ കയറുമ്പോള്‍ ഡ്യൂട്ടിയിലില്ലാത്ത സ്റ്റാന്റിലെ ചില ചെറുപ്പക്കാര്‍ക്കിടയില്‍ നിന്നൊരാള്‍ ഉറക്കെ ചോദിക്കുന്നു. “മാസാമാസമുള്ള ഈ പ്രശ്നൊക്കെ ഒരു പത്തുമാസത്തേക്ക് നിര്‍ത്തിത്തരാന്‍ വിദ്യയുണ്ട്, മോള്‍ക്കു വേണോ?” ഉച്ചത്തിലുള്ള അശ്ലീലച്ചിരികള്‍ക്കിടയിലൂടെ കരഞ്ഞുകൊണ്ട് ബാഗും നെഞ്ചത്തുകൂട്ടിപ്പിടിച്ച് ആ പെണ്‍കുട്ടി ബസുകള്‍ക്കിടയിലൂടെ സ്റ്റാന്റിനകത്തേക്ക് ഓടിക്കയറി….
രണ്ട്
അങ്ക​ണവാടിയില്‍ നിന്ന് മകള്‍ തിരിച്ചുവീട്ടിലെത്താന്‍ അഞ്ചുമിനിറ്റ് വൈകിയാല്‍ ചേച്ചിയാകെ ആധിപിടിച്ച് വിയര്‍ക്കും. ഈ ചേച്ചി വിദൂര വിദ്യാഭ്യാസം വഴി എം.എ. പരീക്ഷയെഴുതുന്ന കാലത്ത് സെന്ററായി കിട്ടിയത്, വീട്ടില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട്ടെ ഒരു കോളേജിലായിരുന്നു. രണ്ടുമണിക്ക് തുടങ്ങുന്ന പരീക്ഷ അവസാനിച്ച് വീട്ടിലെത്തുമ്പോള്‍ എട്ടുമണി കഴിയും. ആദ്യ പരീക്ഷക്ക് പോയപ്പോള്‍ ബസിലെ ക്ലീനറോട് അച്ചച്ചന്‍ ഏല്‍പ്പിച്ചു. “ഇങ്ങള് തിരിച്ചുപോരുമ്പോള്‍ സ്റ്റാന്റീന്ന് ഇവളും കേറും, ഒന്നു ശ്രദ്ധിച്ചേക്കണേ…”. ആ ഒരേല്‍പ്പിക്കല്‍ മാത്രം മതിയായിരുന്നു അന്ന് ചേച്ചിയുടെ രാത്രി യാത്രയുടെ സുരക്ഷിതത്വം ഞങ്ങള്‍ക്കുറപ്പാക്കാന്‍! ബസിറങ്ങി, സ്റ്റോപ്പില്‍ നിന്നും കാല്‍ കിലോമീറ്ററോളം ദൂരം ഞങ്ങളാരും ചേച്ചിയെ കൂട്ടിക്കൊണ്ടുവന്നിട്ടില്ല. ബസിറങ്ങുമ്പോള്‍ തൊട്ടടുത്ത പീടികയില്‍ ചായപ്പൊടിയും പഞ്ചാരയും വാങ്ങി കഥയും പറഞ്ഞിരിക്കുന്ന സൂപ്പിക്കയോ, രാഘവേട്ടനോ…..അങ്ങനെ ആരെങ്കിലും ചേച്ചിയെ ടോര്‍ച്ചടിച്ച് വീട്ടിലാക്കുമായിരുന്നു. കോണികയറി, മുറ്റത്തേക്കുള്ള എട്ടൊന്‍പതു മീറ്റര്‍ ദൂരത്തേക്ക് കോണിക്കല്‍ നിന്ന് അവര്‍ അലൂമിനി ടോര്‍ച്ച് നീട്ടിയടിക്കും. ആ വെളിച്ചത്തിലൂടെ ചേച്ചി മുറ്റത്തുകയറിയാല്‍ അമ്മമ്മ വിളിച്ചു പറയും. “ഓളിങ്ങ് എത്തീക്കേ….”. അപ്പോഴേ ആ വെളിച്ചം അണയൂ.അങ്കണ്‍വാടിയില്‍ നിന്നും തിരികെയെത്തിയ കുഞ്ഞിനെ മടിയിലിരുത്തി ചോറുകൊടുക്കുന്ന ചേച്ചിയെ ഞാനീ സംഭവം ഓര്‍മ്മിപ്പിച്ച് വെപ്രാളത്തെ കളിയാക്കും. അപ്പോള്‍ ചേച്ചി ഒരമ്മയുടെ ഗൌരവത്തോടെ ചൂടാകും. “മോനേ, കാലം മാറി, നിനക്കെന്താ കഥ.”
അതെ, അന്നത്തെ മിക്ക വെളിച്ചങ്ങളും കെട്ടുപോയ വഴികളിലൂടെയാണ് നമ്മുടെ പെണ്‍കുട്ടികളിന്ന് യാത്ര ചെയ്യുന്നത്. ജാഗ്രതയോടെ അവര്‍ക്ക് കാവലിരിക്കുകയും, അവരെ ജാഗരൂഗരാക്കുകയും വേണം.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in പ്രതികരണം, ലേഖനം, സംവാദം, General. Bookmark the permalink.

48 Responses to വെളിച്ചം കെട്ടുപോകുന്ന അലൂമിനിയം ടോര്‍ച്ചുകള്‍..!

 1. കള്ളനും കൊലപാതകിയും വ്യഭിചാരിയും പോലും ബസില്‍ മാന്യന്മാരായി ഇരുന്നു പോകുമ്പോള്‍, പഠിക്കാന്‍ പോകുന്നു എന്നതുകൊണ്ടുമാത്രം ഈ കുട്ടികള്‍ മണിക്കൂറുകളോളം കാത്തുനിന്ന് എല്ലാ ശകാരങ്ങളും ഏറ്റുവാങ്ങി മൂലയില്‍ പതുങ്ങിനിന്ന് യാത്ര ചെയ്യുന്നു. പഠിക്കുക എന്നത് ഇത്ര വൃത്തികെട്ട പ്രവൃത്തിയാണോ? അവരോട് ഇത്ര നീചമായാണോ പെരുമാറേണ്ടത്? നമ്മുടെ മനോഭാവം മാറേണ്ട കാലം അതിക്രമിച്ചില്ലേ?

 2. GOOD ARTICLE. IT is hard time to fight against the evils in the society.It is a fact that no senior passengers talk in favour of students during journey time.They forget their childhood and the difficulties in their bus journey .so let our blog take initial steps to stop such evils in the society.

 3. revima says:

  ഈ ഞായറാഴ്ചയില്‍ ഇതിലും നല്ല ഒരു വിഷയം കാഴ്ച വയ്ക്കാനുണ്ടോ?

 4. രക്ഷിതാക്കളും പോലീസും ഒക്കെ ഇടപെടാൻ എന്നേ വൈകിയ ഒരു പ്രശ്നം. പ്രാദേശികമായി ചർച്ചചെയ്യപ്പെടുകയും ഇടപെടലുകൾ തീർക്കുകയും ഉടനെ വേണം.കുട്ടികൾ ഒന്നുകൂടെ ഉഷാറായാൽ സംഗതികളിൽ മാറ്റം വരും. മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും ഒക്കെ നമുക്കില്ലേ? എല്ലാവരുടേയും സഹായം തേടാം.

 5. വിദ്യാർഥികളായതുകൊണ്ടല്ല,മറിച്ച് ആ കെയറോഫിൽ അവർ കാശ് കുറവ് നൽകുന്നതുകൊണ്ടാണ് ബസ് തൊഴിലാളികൾ അവരോട് ഇങ്ങനെ നീചമായി പെരുമാറുന്നതെന്ന് നമുക്കറിയാം. ഇന്നത്തെ കുട്ടികൾക്ക് മാതാപിതാക്കൾ പോക്കറ്റ് മണിയായി കൊടുക്കുന്ന തുക പത്തിന്റെ/ചിലപ്പോൾ നൂറിന്റെ ഗുണിതങ്ങളാണ്.അവർ ബസിൽ മാത്രം നക്കാപ്പിച്ച കാ‍ശ് കൊടുത്തുപോണമെന്നു പറയുന്നതിന്റെ ന്യായം എന്താണ്? ബസ് ഒരു ബിസിനസ് ആണ്. ലാഭം ആണതിന്റെ ലക്ഷ്യം. വേറെ ഏതു ബിസിനസ് സമാരംഭത്തിലും ഉത്പ്പന്നത്തിന്റെ വില നിശ്ചയിക്കാൻ ഉടമയ്ക്ക് അവകാശമുണ്ട്. മരുന്നിന്റെ പോലും. എന്നാൽ ബസ് യാത്രക്കൂലി നിശ്ചയിക്കാൻ ഉടമയ്ക്ക് അവകാശമില്ല. ഇതെന്തു നീതി?ന്യായം? പിന്നെ ഇന്ന് സ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകൾ കുറവാണ്. അപ്പോൾ എന്തിനാണ് കുട്ടികൾ ദൂരെയുള്ള സ്കൂളുകളിൽ പോയി പഠിക്കുന്നത്? ‘മികച്ച’ വിദ്യാഭ്യാസം’ കിട്ടാനല്ലേ? അതിന് ഫീസും മറ്റും കൂടുതൽ കൊടുക്കാൻ മടിയില്ലാത്ത രക്ഷാകർത്താ‍ക്കൾക്ക് ബസിൽ മാത്രം അധികം കാശ് കൊടുക്കാൻ പറ്റില്ല. ബസിൽ മുതിർന്നവർ കഷ്ടപ്പെട്ട് നിന്നു യാത്രചെയ്യുമ്പോൾ ഇരുന്നു യാ‍ത്ര ചെയ്യുന്ന എത്രയോ കുട്ടികളെ കാണിച്ചുതരാം. അവരിൽ ബഹുഭൂരിപക്ഷവും മുതിർന്നവർക്കായി സീറ്റൊഴിഞ്ഞു നൽകാറുമില്ല. പിന്നെ തൊഴിലാളികളുടെ ലൈംഗികച്ചുവയുള്ള പെരുമാറ്റം മൊത്തം മലയാലികളുടെ സ്വഭാവത്തിന്റെ ഭാഗം മാത്രമാണ്. സെക്സിനോട് മലയാളികൾക്കുള്ള സമീപനം എന്താണ്? സ്വന്തം ഭാര്യ,മക്കൾ,അമ്മ,സഹോദരി ഇവരെയാരെയും അന്യർ ലൈംഗികച്ചുവയോടെ നോക്കരുത്. സ്വയം മറ്റുള്ളവരുടെ ഭാര്യ,മകൾ,സഹോദരി,അമ്മ ഇവരെ നോക്കുകയും ചെയ്യും. നമ്മുടേത് മറ്റുള്ളത് കൂടി ആണെന്നറിയുക. മറ്റുള്ളവരുടെ ലൈംഗികതയിലേക്ക് ഒളീഞ്ഞുനോക്കുന്ന സ്വഭാവം എന്തുകൊണ്ട് മലയാളിക്കു വന്നു? സദാചാരത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധത? മണ്ണാങ്കട്ട. തികഞ്ഞ അസൂയ. തനിക്കുകിട്ടാത്തത് അന്യൻ ‘അനുഭവി‘ക്കുന്നതിലുള്ള അസൂയ. ഈ കാപ്പട്യം ആദ്യം മാറ്റി ലൈംഗികതയെ കുറേക്കൂടി തുറന്ന മനസ്സോടെ കാണാൻ ആദ്യം പഠിക്കുക.
  കൌമാരക്കാർ ‘അപകടകാരികൾ’ എന്ന മനോഭാവം അധ്യാപകരും രക്ഷാകർത്താക്കളും മാറ്റുക. തങ്ങളുടെ കൌമാരക്കാലത്ത് തങ്ങൾ അനുഭവിച്ചിരുന്ന ലൈംഗികത തങ്ങളുടെ കുട്ടികൾ അനുഭവിക്കുന്നത് തെറ്റായി കാണുന്ന ഫ്യൂഡൽ മനോഭാവം മാറ്റുക.
  ഇക്കാര്യങ്ങൾ കൂടി ഈ ചർച്ചയിൽ പരിഗണിച്ചാൽ നന്ന്.

 6. JOHN P A says:

  ബോധവല്‍ക്കരണം നിഷ് പ്രഭമാകുന്നതിന് ഒരുദാഹരണം.ഒരുകാലത്ത് കുട്ടികള്‍ ഇത് നേരിട്ടിരുന്നു.ഇന്നത്തെ കുട്ടികള്‍ സമൂഹത്തിന്‍റ കരുണതേടുന്നു.ട്രാഫിക്ക് നിയമപാലകര്‍ക്ക് പരിഹരിക്കാവുന്ന പ്രശ്നമേയുളളൂ.

 7. @സ്വതന്ത്രചിന്തകന്‍
  “വിദ്യാര്‍ഥികളായതുകൊണ്ടല്ല,മറിച്ച് ആ കെയറോഫില്‍ അവര്‍ കാശ് കുറവ് നല്‍കുന്നതുകൊണ്ടാണ് ബസ് തൊഴിലാളികള്‍ അവരോട് ഇങ്ങനെ നീചമായി പെരുമാറുന്നതെന്ന് നമുക്കറിയാം.”
  സുഹൃത്തേ, വിദ്യാര്‍ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ അറിയാതൊന്നുമല്ലല്ലോ, മുതലാളിമാര്‍ ബസ് വാങ്ങുന്നത്? അതിനനുസരിച്ചുള്ള സകല ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുമുണ്ട്. കണ്‍സെഷന്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈയടുത്ത് ബഹു.ഹൈക്കോടതിയെ സമീപിച്ച ഈ മുതലാളിമാരെ, കോടതി സാമൂഹ്യപ്രതിബദ്ധത ചോദ്യം ചെയ്ത് ഓടിച്ചുവിട്ടതീയിടെയല്ലേ? കാശു കുറവു നല്‍കുന്നവരോട് അല്പം നീചമാകാമെന്ന “സ്വതന്ത്രചിന്ത” അല്പം കടുപ്പം തന്നെ!
  പിന്നെ ഇന്ന് സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ കുറവാണ്. അപ്പോള്‍ എന്തിനാണ് കുട്ടികള്‍ ദൂരെയുള്ള സ്കൂളുകളില്‍ പോയി പഠിക്കുന്നത്? ‘മികച്ച’ വിദ്യാഭ്യാസം’ കിട്ടാനല്ലേ? അതിന് ഫീസും മറ്റും കൂടുതല്‍ കൊടുക്കാന്‍ മടിയില്ലാത്ത രക്ഷാകര്‍ത്താ‍ക്കള്‍ക്ക് ബസില്‍ മാത്രം അധികം കാശ് കൊടുക്കാന്‍ പറ്റില്ല.
  സ്കൂളില്‍ മാത്രം പഠിക്കുന്ന കുട്ടികളുടെ കാര്യമല്ല, ലേഖനത്തില്‍ സൂചിപ്പിച്ചത്. ഓരോ ചുറ്റുവട്ടത്തും കേരളത്തില്‍ കോളേജുകളായിട്ടില്ലല്ലോ..!
  പിന്‍കുറി : ഈ സ്വതന്ത്ര ചിന്തകന് എത്ര ബസ് സ്വന്തമായുണ്ട്?

 8. SUNIL V PAUL says:

  Sir
  I have heard so many instances of child abuse in the bus.Some Conductors always move them back to the men’s side.
  Sex abuse in the bus can cause permanent, serious mental agony to the child.
  please allow more Ladies only buses at the school time(KSRTC),and save our children from sex abuse.

 9. Vijayan Kadavath says:

  സ്വതന്ത്രചിന്തകനോട്,

  “ബസ് ഒരു ബിസിനസ് ആണ്. ലാഭം ആണതിന്റെ ലക്ഷ്യം. വേറെ ഏതു ബിസിനസ് സമാരംഭത്തിലും ഉത്പ്പന്നത്തിന്റെ വില നിശ്ചയിക്കാൻ ഉടമയ്ക്ക് അവകാശമുണ്ട്. മരുന്നിന്റെ പോലും. എന്നാൽ ബസ് യാത്രക്കൂലി നിശ്ചയിക്കാൻ ഉടമയ്ക്ക് അവകാശമില്ല. ഇതെന്തു നീതി?ന്യായം?”

  ബസ് ഒരു ബിസിനസ് ആണല്ലോ. കേരളത്തിലെ ബസ് മുതലാളിമാര്‍ക്ക് സുഖമായി ജീവിച്ചു പോകാനുള്ള വരുമാനം ഇന്നു കിട്ടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ടിക്കറ്റ് നിരക്ക് കേരളത്തിലാണ് കൂടുതലെന്ന് സ്വതന്ത്ര ചിന്തകന് അറിയില്ലായെന്നുണ്ടോ? അക്കൂട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാലിലൊന്ന് നിരക്ക് വാങ്ങിയാല്‍ മതി എന്നത് ഒരു സാമൂഹിക പ്രതിബന്ധതയായി കണ്ടാല്‍ മതി. ഉടമ ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്ന കാലം വന്നാലുള്ള കാര്യം ഒന്ന് സ്വതന്ത്രമായി ചിന്തിച്ചു നോക്ക്. ഇവിടെങ്ങാന്‍ കാര്യങ്ങളൊതുങ്ങുമോ? മാനസികമായി വികാസം പ്രാപിച്ച ചിന്തകളായിരിക്കണം പൊതുവില്‍ അഭിപ്രായം പറയുമ്പോള്‍ നമുക്കുണ്ടാകേണ്ടത്. മാത്രമല്ല, വിദ്യാര്‍ത്ഥികളെന്ന് പറയുമ്പോള്‍ കാശുള്ളവന്‍റെ മക്കള്‍ എന്നല്ല വിവക്ഷിക്കുന്നതെന്നും സ്വതന്ത്ര ചിന്തകാ, നിങ്ങളറിയുക.

  < --------------------->

  “മറ്റുള്ളവരുടെ ലൈംഗികതയിലേക്ക് ഒളീഞ്ഞുനോക്കുന്ന സ്വഭാവം എന്തുകൊണ്ട് മലയാളിക്കു വന്നു? “

  ഇതാണ് സ്വതന്ത്രമായ ചിന്തയുടെ തകരാറ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് മലയാളി മാത്രമേ നോക്കാറുള്ളോ. നിങ്ങള്‍ ഇന്നത്തെ മലയാളമനോരമ പത്രം കണ്ടിരുന്നോ? ബ്രിട്നി എന്ന ഹോളിവുഡ് നടി കേരളത്തിലെത്തി എന്നറിഞ്ഞ് അവരുടെ ചിത്രം എടുക്കാന്‍ വേണ്ടി വിദേശത്തു നിന്നു പോലുമെത്തിയവരുടെ കോപ്രായം കാണേണ്ടതായിരുന്നു. ലക്ഷ്വറി ഹൌസ് ബോട്ടിന് പിന്നാലെ സ്വന്തം നിലക്ക് ബോട്ട് വാടകക്കെടുത്ത് കറങ്ങിയ പാപ്പരാസികള്‍ അവര്‍ ആരുടെ ഒപ്പമെത്തി, എന്തു ചെയ്തു എന്നൊക്കെയറിയാനും ലക്ഷങ്ങള്‍ വിലകിട്ടാവുന്ന ചൂടന്‍ പടമെടുക്കാനും വേണ്ടി തത്രപ്പാട് കുറേ പെട്ടു.
  ചിന്തിയ്ക്ക്, ഈ ഒളിഞ്ഞു നോട്ടം കേരളത്തില്‍ മാത്രം ഉള്ളോ സഹോദരാ, ലൈംഗികതയേക്കാളും അപ്പുറത്തേക്ക് അവരുടെ നടപ്പും ഇരിപ്പുമൊക്കെ പകര്‍ത്താന്‍ വേണ്ടി നടക്കുന്നത് മലയാളികളല്ലെന്ന് നിങ്ങളറിയുക.

  ക്ലിന്‍റണ്‍ മലയാളിയായിരുന്നോ,
  തീവാരി മലയാളിയായിരുന്നോ,
  മൈക്കിള്‍ ജാക്സണ്‍ മലയാളിയായിരുന്നോ,

  എല്ലാ കുറ്റവും മലയാളിയുടെ തലയില്‍ കെട്ടിവെക്കാന്‍ നടക്കുന്ന കുറേ ബുദ്ധി ജീവികളുണ്ടിവിടെ.. എനിക്കവരോട് സഹതാപമാണ്. കഷ്ടം.

 10. @മി.നിസാർ,
  “അതിനനുസരിച്ചുള്ള സകല ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുമുണ്ട്“ ഏതൊക്കെയാണാവോ ആ ആനുകൂല്യങ്ങൾ? ബസ് മുതലാളി ആയിട്ടുവേണോ ഇത്തരം കാര്യങ്ങൾ പറയാൻ? അവർ ഈ ബ്ലോഗൊന്നും വായിക്കാത്ത ‘മൂരാച്ചികൾ’ ആയതിനാൽ അവരുടെ ഭാഗം ആർക്കും പറയാൻ പാടില്ലേ?
  ‘സാമുഹിക പ്രതിബദ്ധത’ ബസ് എന്ന ബിസിനസ് നടത്തുന്ന ആളുകൾക്കു മാത്രം മതിയോ? മറ്റു ബിസിനസുകാരെ ഹൈക്കോടതികൾ ഓടിച്ചുവിടാൻ തയ്യാറാവുമോ? ബസിനേക്കാൾ എന്തുകൊണ്ടും ജനങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട മരുന്നു കമ്പനികൾക്ക് ഈ സാമൂഹ്യ പ്രതിബദ്ധത വേണമെന്ന് പറയാൻ ധൈര്യം ഒരു കോടതിയ്ക്കും ഉണ്ടാവില്ല. അത് മൾട്ടി നാഷനലുകൾ നടത്തുന്ന ഏർപ്പാടാണ്.തൊട്ടാൽ വിവരം അറിയും.
  പതിനായിരങ്ങളുടെ മൊബീൽ ഫോണുമായി കോളെജിൽ പോണവർക്ക് ബസിൽ നക്കാപ്പിച്ച മാത്രം കൊടുത്തുപോകാൻ അനുവദിക്കണം പോൽ.
  @വിജയൻ കടവത്ത്:
  ‘പാവപ്പെട്ട’ കുട്ടികളെ അവരവരുടെ പഞ്ചായത്തിലെ സ്കൂളിൽ പഠിപ്പിക്കാനാണു പരമാവധി നോക്കേണ്ടത്. അവിടെ പഠനസൌകര്യം ഇല്ലെങ്കിൽ അത്തരക്കാർക്ക് ധനസഹായം സർക്കാർ കൊടുക്കണം. ബസ് മുതലാളി കൊടുക്കണമെന്നു പറയുന്നതിന്റെ ഞായം?
  പിന്നെ ഒളിഞ്ഞുനോട്ടം. മലയാളിയുടെ എന്നതിൽ ബ്ലഡി ഇൻഡ്യൻസും ഉണ്ട് സാറേ.അവരുടേ ‘വോയറിസ’വും സായിപ്പിന്റേതും ഒന്നുതന്നെയെന്നൊ? ഫീകരം.
  “ക്ലിന്‍റണ്‍ മലയാളിയായിരുന്നോ,
  തീവാരി മലയാളിയായിരുന്നോ,
  മൈക്കിള്‍ ജാക്സണ്‍ മലയാളിയായിരുന്നോ“

 11. സുധിയേട്ടന്റെ അച്ചന്റെ ആകസ്മിക നിര്യാണം മൂലം കുറച്ചുദിവസത്തേക്ക് ബ്ലോഗില്‍ കയറാന്‍ കഴിഞ്ഞില്ല. ഇന്നത്തെ സംവാദം നന്നായി. ഒരിക്കല്‍, കുട്ടികളെ കയറ്റാത്തതിന് കണ്ടക്ടറോട് പ്രതികരിച്ചതിന് പ്രതിഫലമായി ഒരു സ്റ്റോപ്പ് കൂടുതലായി നടക്കേണ്ടിവന്ന സംഭവമോര്‍ക്കുന്നു. ബസ്സുകാരുടെ ചെയ്തിയേക്കാള്‍ വിഷമിപ്പിച്ചത്, ബസ്സിലിരുന്നിരുന്ന ചില ‘സ്വതന്ത്രചിന്തക’രുടെ പരിഹാസമായിരുന്നു.

 12. JOHN P A says:


  ഗീത ടീച്ചര്‍ക്ക്
  അച്ചന്‍ …. തെറ്റ്
  അച്ഛന്‍ ……ശരി
  You are removed from the register due to long and continuous absence

 13. Vijayan Kadavath says:

  “ബസ് മുതലാളി ആയിട്ടുവേണോ ഇത്തരം കാര്യങ്ങൾ പറയാൻ? അവർ ഈ ബ്ലോഗൊന്നും വായിക്കാത്ത ‘മൂരാച്ചികൾ’ ആയതിനാൽ അവരുടെ ഭാഗം ആർക്കും പറയാൻ പാടില്ലേ?”

  എന്റെ സ്വതന്ത്ര ചിന്തകാ, നിങ്ങളുടെ ചിന്തയുടെ പോക്ക് ശരിയല്ലല്ലോ. നിങ്ങള്‍ കേസില്ലാവക്കീലിന്റെ പോലെ വാദിക്കാനാളില്ലാത്തവരെത്തേടി ഇറങ്ങിയിരിക്കുകയാണോ? ഇത്രയും പ്രതികരണശേഷിയുള്ള മലയാളനാട്ടില്‍ ബസുകാരുടെ വാദമുഖങ്ങള്‍ ശരിയെന്നു തോന്നിയിരുന്നെങ്കില്‍ അവരെ പിന്തുണയ്ക്കാന്‍ ആളുകള്‍ നിരവധിയുണ്ടായേനെ.

  “പതിനായിരങ്ങളുടെ മൊബീൽ ഫോണുമായി കോളെജിൽ പോണവർക്ക് ബസിൽ നക്കാപ്പിച്ച മാത്രം കൊടുത്തുപോകാൻ അനുവദിക്കണം പോൽ.

  അല്ലയോ സുഹൃത്തേ, ബസുമുതലാളിമാര്‍ക്ക് വേണ്ടി വാദിക്കുമ്പോഴും നിങ്ങള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് പതിനായിരങ്ങളുടെ മൊബൈല്‍ ഫോണുള്ള വിദ്യാര്‍ത്ഥികളെയാണല്ലോ. നിങ്ങള്‍ ചൂണ്ടിക്കാണിച്ച പ്രകാരത്തിലുള്ള എത്ര വിദ്യാര്‍ത്ഥികളുണ്ടാകും കേരളത്തില്‍? ബഹുഭൂരിപക്ഷത്തിനും ഈ സൌകര്യങ്ങളില്ലെന്നു മനസിലാക്കുക. വരുമാനമുള്ളവനെയും വിദ്യാര്‍ത്ഥിയെയും ഒരു തട്ടിലിട്ടു തൂക്കാന്‍ തോന്നിയ ചിന്തയെ സ്വതന്ത്ര ചിന്ത എന്നല്ല വിളിക്കേണ്ടത്.

  ഒരുകാലത്ത് ആനുകൂല്യങ്ങള്‍ മുഴുവന്‍ അനുഭവിച്ച് ഒടുവില്‍ തന്റെ കാര്യം കഴിയുമ്പോള്‍ അതിനെ പല ബൌദ്ധികന്യായങ്ങളും നിരത്തിക്കൊണ്ട് നഖശിഖാന്തം എതിര്‍ക്കുന്ന‍ മലയാളി,ഇതല്ല ഇതിനപ്പുറവും ‘സ്വതന്ത്രചിന്തകള്‍’ പടച്ചു വിടും.

  ” ബസിനേക്കാൾ എന്തുകൊണ്ടും ജനങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട മരുന്നു കമ്പനികൾക്ക് ഈ സാമൂഹ്യ പ്രതിബദ്ധത വേണമെന്ന് പറയാൻ ധൈര്യം ഒരു കോടതിയ്ക്കും ഉണ്ടാവില്ല.”

  ബസിന്റെ കാര്യം പറയുമ്പോള്‍ മരുന്നിന്റെ കാര്യം പറയുന്നതെന്തിന് സുഹൃത്തേ? ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് കൊള്ളലാഭം എടുക്കുന്നതിനെതിരെ നമ്മുടെ നാട്ടില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഷേധം താങ്കള്‍ കേട്ടില്ലാന്നുണ്ടോ? അതോ, അത് ബധിരകര്‍ണങ്ങളിലേക്കാണോ പതിക്കുന്നത്?

  “പിന്നെ ഒളിഞ്ഞുനോട്ടം. മലയാളിയുടെ എന്നതിൽ ബ്ലഡി ഇൻഡ്യൻസും ഉണ്ട് സാറേ.അവരുടേ ‘വോയറിസ’വും സായിപ്പിന്റേതും ഒന്നുതന്നെയെന്നൊ? ഫീകരം”

  ഒളിഞ്ഞു നോട്ടത്തിന്റെ കാര്യത്തില്‍ മലയാളിയെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിക്കരുതെന്ന് മുന്‍കമന്റില്‍ ഞാന്‍ പറഞ്ഞതല്ലേ. ഡയാനരാജികുമാരിയെ കൊന്നതാരാ സുഹൃത്തേ. ഒളിഞ്ഞു നോട്ടവും വികലമായ ലൈംഗികതയും മലയാളിയുടെ മാത്രമല്ല, സ്വതന്ത്രമായ ചില ഫീകരലൈംഗികചിന്തകളുള്ള മനുഷ്യരുടെ എല്ലാവരുടെയും പ്രത്യേകതയാണ്. ഇത് തിരിച്ചറിയാന്‍ സ്വതന്ത്രമായിട്ടൊന്ന് ചിന്തിക്ക്. അല്ലെങ്കില്‍ യൂട്യൂബില്‍ ഈ പേരിലൊന്ന് സെര്‍ച്ച്. അധികം സെര്‍ച്ചേണ്ട, കാരണം മലയാളിയുടെ ആ ഒളിഞ്ഞു നോട്ടത്തിന് തടയിട്ടുകൊണ്ട് കേരളപോലീസ് സൈബര്‍സെല്‍ വളരെ ആക്ടീവായി രംഗത്തുണ്ട്.

 14. Muhammed Ali says:

  ലേഖനം വളരെ നന്നായി. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ ഏറ്റവും പ്രായേഗികമായ രീതി വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തുക എന്നതാണ്. എന്നാല്‍ ബസ്സുകള്‍ വിദ്യാര്‍ത്ഥികളെയും കാത്ത് സ്ക്കൂള്‍ പടിക്കല്‍ കാത്തുനില്‍ക്കും. മറ്റു യാത്രക്കാരെക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കാന്‍ വരെ അവര്‍ തയ്യാറാകും. ഒരിക്കലും അവര്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ (യാത്രപ്പടിയുടെ നിശ്ചിത ശതമാനം) അവരുടെ ഹാജര്‍ നോക്കി സ്ക്കൂളിലൂടെ വിതരണം ചെയ്യുകയുമാവാം. ഈ തുക സമാഹരിക്കാന്‍ വേണ്ടി ബസ്സുകാരുടെ നികുതി കൂട്ടുകയും ചെയ്യാം ( അവരാണല്ലൊ ഇതിന്റെ ഗുണഭോക്താക്കള്‍) ഇതിന് സര്‍ക്കാരാണ് മുന്‍കയ്യെടുക്കേണ്ടത്. രക്ഷിതാക്കളും നാട്ടുകാരും ഇതിനെ സ്വാഗതം ചെയ്യുകയേ ഉള്ളൂ. അവരുടെ മക്കള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് മാന്യമായി ബസില്‍ യാത്ര ചെയ്യാമല്ലൊ. ഭയമില്ലാതെ, പീഠനമേല്‍ക്കാതെ, ടയറുകള്‍ക്കിടയിന്‍ ചതഞ്ഞരയുന്ന വിദ്യാര്‍ത്തിനികളുടെ കഥ കേള്‍ക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ ഇനി എത്ര കാലം കാത്തിരിക്കേണ്ടി വരും.

  മുഹമ്മദ് അലി. എം.കെ
  ജി.എച്ച്.എസ്. പട്ടിക്കാട്.

 15. കുട്ടികൾക്ക് മാത്രമല്ലല്ലോ കൺസഷൻ, ചിന്തകാ.പോലീസുകാർ, ബസ്സുതൊഴിലാളിമാർ,ഏജന്റ്സ്, ആർടിഓ ഒഫ്ഫീസ് ജീവനക്കാർ, വികലാംഗർ, മുതിർന്ന പൌരന്മാർ, എം.പി മാർ, എം.എൽ.എ മാർ (തീവണ്ടി, വിമാനം..) സ്ഥിരം ടിക്കറ്റുകാർ തുടങ്ങി നിരവധി വകുപ്പുകാർ ഉണ്ടല്ലോ. ഇവരോടൊക്കെയും ബസ്സുകാരുടെ പെരുമാറ്റം കുട്ടികളുടെ നേർക്കുള്ള പോലെയാണോ? അല്ല; അപ്പോൾ‘ വിദ്യാർഥി’ യെന്നതു തന്നെയാണ് ഊന്നൽ.

 16. വളരെ നല്ല ലേഖനം. വിദ്യാര്‍ത്ഥികള്‍ ബസ്സുവിടുന്നതുവരെ ക്യൂ ആയി കാത്തുനില്‍ക്കുന്ന കാഴച പലപ്പോഴും യാത്രയില്‍ കണ്ടിട്ടുണ്ട്. അധികവും തൃശ്ശൂര്‍, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍. പലപ്പോഴും വിദ്യാര്‍ത്ഥികളെ സീറ്റില്‍ ഇരുന്നു യാത്രചെയ്യാനും സമ്മതിക്കാറില്ല. എന്നാലും ഞാന്‍ പഠിച്ചിരുന്ന സമയത്തും ഇപ്പോഴും ഇവിടെ എറണാകുളത്തും പരിസരപ്രദേശങ്ങളിലും ഈ കാഴ്ച കാണാറില്ല. യാത്രാസൌജന്യം വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സുടമകള്‍ നല്‍കുന്ന ഔദാര്യമല്ല. മറിച്ച് നിയമം മൂലം ഈ സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ള അവകാശം തന്നെയാണ്. അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ അവഹേളിക്കാന്‍ ആര്‍ക്കും അവകാശവും ഇല്ല. ഒരോ റൂട്ടിലും പെര്‍മിറ്റിന്‍് അപേക്ഷിക്കുന്നവര്‍ ആ റൂട്ടില്‍ ഉള്ള യാത്രകാരുടെ ഏകദേശ വിവരവും നിലവില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് നല്‍കിവരുന്ന യാത്രാ സൌകര്യങ്ങളും അറിഞ്ഞിട്ടു തന്നെയാണ് പ്രസ്തുത റൂട്ടുകളില്‍ സര്‍വ്വീസിന് അപേക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ വ്യവസ്ഥകള്‍ അംഗീകരിച്ച് പെര്‍മിറ്റ് നേടുന്നവര്‍ അതനുസരിക്കാനും ബാധ്യസ്തരാണ്. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും കാര്യമായിത്തന്നെ ഇടപെടാന്‍ സാധിക്കും എന്നാണ് ഞാന്‍ കരുതുന്നത്.

 17. @SHAHINA
  “FIND the weight of a baby?
  If the mother weighs 50 kgs. more than the combined weight of the baby and the dog ,and the dog weighs 60% less than the baby?”

 18. ഇരുപത് വര്‍ഷത്തിന് മുമ്പും ബസ്സിലെ ഈ രീതിയൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് വിദ്യാര്‍ത്ഥികള്‍ താരദമ്യേനെ കുറവായിരുന്നതിനാല്‍ ഇത്രക്ക് രൂക്ഷമായിരുന്നില്ലെന്ന് മാത്രം.

  സാന്ദര്‍ഭികമായോരനുഭവം കുറിക്കുന്നു:

  ഒരിക്കല്‍ എന്റെ നാട്ടില്‍ ആകെയുണ്ടായിരുന്ന ബസ്സ് തടയേണ്ടിവന്നു. ബസ്സിലുണ്ടായിരുന്ന ഒറ്റ യാത്രക്കാരനും അന്ന് എന്തിനാണ് ഞാന്‍ തടഞ്ഞതെന്നോ മറ്റോ അന്വേഷിക്കുകയല്ല മറിച്ച് യാത്രക്കാരനായ ഒരാള്‍ ഡ്രൈവറോട് വണ്ടിയെടുക്കാന്‍ പറയുകയാണുണ്ടായത്.

  റോടില്‍ കിടന്നപ്പോള്‍ അതുവരെ തമാശയായെടുത്ത എന്റെ നാട്ടുകാരിളകി അവസാനം കണ്ടക്ടര്‍ ക്ഷമചോദിച്ചതിന് ശേഷം ബസ്സ് യാത്ര തുടര്‍ന്നു. ( സംഭവം രാവിലെ കോളേജില്‍ പോകുമ്പോള്‍ നിര്‍ത്താതെ പോയതുതന്നെ!) ഞാന്‍ മാത്രമേ സ്റ്റാന്റില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അതേ യാത്രക്കാരന്‍ പറയുകയുണ്ടായി, ഞാന്‍ പഠനം കഴിഞ്ഞാല്‍ ഇതുപോലെ കണ്ടാല്‍ അയാള്‍ അന്ന് പറഞ്ഞതുപോലെയേ പ്രതികരിക്കൂ എന്ന്!

  ഈയിടെ ടി.വി. വാര്‍ത്താ പ്രകടനത്തില്‍ ഒരു ബസ്സ് മുതലാളിയുടെ പ്രകടനം കണ്ടപ്പോള്‍ അണപ്പല്ല് അടിച്ച് തെറിപ്പിക്കാന്‍ തോന്നി, വിദ്യാര്‍ത്ഥികളാണത്രെ അയാളുടെ മുഖ്യപ്രശ്നം!

  കുട്ടികള്‍ നാളത്തെ പൗരനാണെന്ന് തുടങ്ങുന്ന കാക്കത്തൊള്ളായിരം ന്യായീകരണങ്ങള്‍ സര്‍ക്കാരിനും ബാധകമല്ലെ? ആ ഉത്തരവാദിത്വം അവര്‍ ആദ്യം കാണിക്കട്ടെ! ബസ്സ് മുതലാളിമാരെക്കൊണ്ട് നിര്‍ബന്ധിത പാസ്സ് ഓരോ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കട്ടെ അതടിസ്ഥാനപ്പെടുത്തി ടാക്സിലും ഇതര സര്‍ക്കാരുമായി ബന്ധപ്പെട്ട ബസ്സുടമക്ക് വരുന്ന ചിലവില്‍ മുഴുവനായിട്ടല്ലെങ്കിലും വകയിരുത്തട്ടെ!

  അങ്ങിനെയാവുമ്പോള്‍ ചക്കാത്തിനല്ല എന്ന് ബസ്സുടമകളോട് കുട്ടികള്‍ക്കും പറയാനാവുന്നു. നഷ്ടമന്ന വാക്ക് ബസ്സുടമകള്‍ പറയാതാവുന്നു. അവകാശമാണെന്ന് കുട്ടികള്‍ക്കും ബസ്സുടമകള്‍ക്കും എല്ലാവര്‍ക്കും ഒരു പോലെ ബോധ്യമാവുന്നു. ഇതിന് പക്ഷെ മുമ്പോട്ട് വരേണ്ടത് സര്‍ക്കാരാണ്!

  കമന്റുകളൊന്നും വായിച്ചില്ല സമാനമായതുണ്ടങ്കില്‍ 🙂

  അവസാനത്തെ പാരഗ്രാഫ്, അത് പണ്ടുള്ള കഥയായിരുന്നു മിക്ക ഗ്രാമത്തിലെയും 🙂

  ഓട്ടി:

  ഈ ബ്ലോഗ് കുറെ അധ്യാപകരുടെ ഒരു ഗ്രൂപ്പ് ബ്ലോഗെന്ന ഒറ്റ കാരണത്താലാണ് ശ്രദ്ധിക്കപ്പെടുന്നതും കണ്‍സിഡര്‍ ചെയ്യുന്നതും (ചുരുങ്ങിയത് ഞാന്‍) എന്നാല്‍, ഈയിടെ പലയിടത്തും ഒരു ബ്ലോഗറുടെ അഭിപ്രായം ഈ ഗ്രൂപ്പ് ബ്ലോഗ് അഡ്ഡ്രസ്സില്‍ പ്രകടിപ്പിക്കുന്നത് കാണുന്നുണ്ട്!

  അത് ശെരിയായ ഒരു നിലപാടാണോ എന്ന് ഇതിന് പിന്നിലുള്ളവര്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും എന്ന ഒരഭിപ്രായമുണ്ട് അവസാനം പേരിട്ടാണ് പ്രകടിപ്പിക്കുന്നതെങ്കിലും!

 19. ബസ്‌യാത്രയിലെ പ്രശ്നങ്ങൾ ധാരാളം കണ്ടതു കൊണ്ടാണ് ഞാൻ അഭിപ്രായം എഴുതുന്നത്. ഇപ്പോൾ അനാവശ്യ യാത്രകൾ ധാരാളം ഉണ്ട്. (അവർക്ക് അത് ആവശ്യമായി തോന്നാം)
  കൊച്ചു കുട്ടികൾ ബസ്സിൽ‌കയറി സർക്കസ് കളിച്ച് വിയർത്ത്കൊണ്ട് വീട്ടിലെത്തുന്നത് ദയനീയമായ കാഴ്ചയാണ്. എന്നാൽ ഒരു അദ്ധ്യാപിക എന്ന നിലയിൽ പലപ്പോഴും എനിക്ക് ദയ തോന്നാറില്ല. എന്റെ ഹൈസ്ക്കൂളിന്റെ മുന്നിലുള്ള ബസ്‌സ്റ്റോപ്പിൽ നിന്നും സ്ക്കൂളിന്റെ അയല‌വാസികളായ വിദ്യാർത്ഥികൾ ബസ്സിൽ കയറി സർക്കസ് കളിച്ച് പട്ടണത്തിലുള്ള മറ്റു സ്ക്കൂളുകളിൽ പോകുന്നത് കാണാറുണ്ട്. നമ്മുടെത് 100% sslc റിസൽട്ട് ഉള്ളതാണെങ്കിലും ചില രക്ഷിതാക്കൾ പരിസരത്തുള്ള സ്ക്കൂൾ ഒഴിവാക്കി അതേ പോലുള്ള മറ്റു വിദ്യാലയത്തിൽ കുട്ടികളെ പഠിപ്പിക്കുന്നു. അഞ്ച് ഹൈസ്ക്കൂളുകൾക്ക് മുന്നിലൂടെ കടന്ന് ആറാമത്തെ സ്ക്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ എനിക്കറിയാം. കുട്ടികൾ പറയുന്നു ‘എനിക്ക് ബസ്സിൽ പോയി പഠിക്കണം’ രക്ഷിതാക്കൾ അനുസരിക്കുന്നു. അതുപോലെ വൈകുന്നേരങ്ങളിൽ വെറുതെ കറങ്ങാൻ ബസ്സിൽ പോകുന്ന ശീലം പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടിവരുന്നുണ്ട്. സ്ത്രീകൾ കുടുംബസമേതം ആയിരിക്കും. ഇതൊക്കെ ബസ്സിൽ തിരക്ക് കൂട്ടുന്നു. പിന്നെ കുട്ടികളുടെ ബസ് ചാർജ്ജ് വളരെ കുറവാണ് എന്നത് ശരിയാണല്ലൊ. ഞാൻ പറയുന്നത് ചിലരുടെ മാത്രം കാര്യമാണ്.

 20. JOHN P A says:

  This comment has been removed by the author.

 21. JOHN P A says:

  < <<<<>>>
  @ തറവാടി
  < <<<>>>>

  തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി മാത്രം
  മാത് ബോഗിന് ഒരു ലക്ഷ്യമുണ്ട്. വളരെ വിശുദ്ധമായ ലക്ഷ്യം.അതുകൊണ്ടാണ് പരസ്പരബഹുമാനത്തോടെ
  ഉറച്ചുനില്‍ക്കുന്നത്. എലാവരും ഒരു ID തന്നെ ഉപയോഗിക്കുന്നത്.
  Also,we have different facaulties to handle various topics and iteams. Certain members have the responsibilty to interact with other bloggers for attaining healthy relationship with others.
  Some other members handle mathematics topics.Some others engage with topics on information technology.
  This cordial relationship and healthy attitude is the secret of the smooth and harmonious faunctioning of the blog.
  Thousands of mathematics teachers and other subject teachers freely and frequently enter this blog and make mails in our ID now a days.This reveals their faith and belief on us.
  Kindly note that you are a good friend and follower of the maths blog.We expect something more from you……….

 22. നല്ല പോസ്റ്റ്,
  കുട്ടികളോടു മാന്യദ ഇല്ലാതെ പെരുമാറുന്നവരെ നിയമപരമായിതന്നെ കൈകാര്യം ചെയ്താൽ പിന്നീടതു ആരും ആവർത്തിക്കില്ലാ. എന്റെ ഒരു അനുഭവം പറയാം,
  5.50 നു സ്റ്റാർട്ട് ചെയ്ത ബസിൽ സ്റ്റാന്റിൽ നിന്നും കയറിയ എനോട് ടിക്കറ്റ് ചോദിക്കുമ്പോൾ 6 മണി കഴിഞ്ഞിരുന്നു.
  ഫുൽ ടിക്കറ്റ് ചോദിച്ചപ്പൊ ഞാൻ നൽകാൻ തയ്യാറായില്ല, കണ്ടക്ടർ ചൂടാവുകയും ബസിൽ നിന്നെഞ്ഞെ ഇറക്കാൻ ഒരുങ്ങുന്നതും കണ്ട ഒരു കാർന്നോർ പറഞ്ഞു പൈസ ഇല്ലെങ്കിൽ ഞാൻ കൊടുക്കാം കുട്ടീ എന്നു.
  ചമ്മൽ തോന്നിയ ഞാൻ ഫുൾ ടിക്കറ്റ് കൊടുക്കുകയും അപ്പൊൾ തന്നെ ടിക്കറ്റിൽ ടൈം എഴുതി വാങ്ങിക്കുകയും ചെയ്തു. പിറ്റേ ദിവസം ആ ടിക്കറ്റും കൊണ്ട് പൊലിസ് എയിഡ് പോസ്റ്റിൽ പോയെങ്ങിലും അവിടെ ആരേയും കണ്ടില്ലാ.
  പോലിസ് സ്റ്റേഷൻ ഒത്തിരി ദൂരത്തായതു കൊണ്ട് അങ്ങോട്ട് പോകാൻ കഴിഞ്ഞില്ലാ.
  അടുത്തു കണ്ട പ്രൈവറ്റ് ബസ് ഓണേൾസ് അസോസിയേഷൻ ഓഫീസിൽ കയറി പരാതി പറയുകയും ചെയ്തു.
  ഉടനെ ആ ബസ്സ് മുതലാളി കണ്ടക്ടറെ വിളിച്ച് ചീത്ത പറയുകയും മേലിൽ ആവർത്തിക്കാതിരികാൻ ശാസിക്കുകയും ചെയ്തു.

  ബസ് മുതലാളിമാർ അല്ല ഇവിടെ വില്ലന്മാർ
  ബസ് തൊഴിലാളികളെയാണ് നിലക്കു നിർത്തേണ്ടത് .. 🙂

 23. എല്ലാവർക്കും സമത്വം ലോകം നൽകുന്നില്ല. അതിനാൽ നിയമവും എല്ലാവർക്കും സമത്വം നൽകണമെന്നില്ല. അവശത അനുഭവിക്കുന്നവർക്കും ആനുകൂല്യം ആവശ്യമുള്ളവർക്കും സഹായം നൽകുന്നതു് നിയമനിർമ്മാണം നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണു്. വികലാംഗർക്കും സ്ത്രീകൾക്കും ബസ്സിൽ സീറ്റ് സം‌വരണം നടത്താറുണ്ടു്. (അതു സ്ത്രീകളുടെ സീറ്റും മറ്റേതു പുരുഷന്മാരുടെ സീറ്റും അല്ല. അതു സ്ത്രീകളുടെ സീറ്റും മറ്റേതു് സ്ത്രീയ്ക്കോ പുരുഷനോ വികലാംഗനോ ഇരിക്കാവുന്ന ജെനറൽ സീറ്റുമാണു്.) എല്ലാ സം‌വരണത്തിന്റെയും സബ്സിഡിയുടെയും കാര്യം അതാണു്. വരുമാനം കുറഞ്ഞവനു് റേഷൻ കട വഴി കുറഞ്ഞ വിലയ്ക്കു ഭക്ഷണം കൊടുക്കുന്നതും, നൂറ്റാണ്ടുകളായി അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കു പഠിത്തത്തിനും സർക്കാർ ജോലിക്കും ആനുകൂല്യവും സം‌വരണവും കൊടുക്കുന്നതും ഇതിനുദാഹരണമാണു്. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഗർഭിണികൾക്കു കാർ പാർക്കു ചെയ്യാൻ ഓഫീസിനു തൊട്ടടുത്തു് ഒന്നോ രണ്ടോ സ്ഥലം അനുവദിച്ചിട്ടുണ്ടു്.

  ഇതു കൂടാതെ, ചില കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ആനുകൂല്യങ്ങൾ കൊടുക്കാറുണ്ടു്. കാർഷികാവശ്യത്തിനു് വൈദ്യുതി കുറച്ചുകൊടുക്കുന്നതും (കൃഷി പ്രോത്സാഹിപ്പിക്കാൻ), കുറഞ്ഞതു രണ്ടു പേരെങ്കിലും യാത്ര ചെയ്യുന്നതോ ഇലക്ട്രിക് എഞ്ചിൻ ഉള്ളതോ ആയ കാറുകളെ ചുങ്കത്തിൽ നിന്നു് ഒഴിവാക്കുകയും പ്രത്യേക ലെയിൻ കൊടുക്കുന്നതും (പെട്രോളിന്റെ ഉപയോഗം കുറയ്ക്കാൻ), സ്പോർട്ട്സിൽ കഴിവു തെളിയിച്ചവർക്കു സീറ്റ് സം‌വരണം ചെയ്യുന്നതും ഉദാഹരണങ്ങൾ. ഇവിടെ ആനുകൂല്യം കിട്ടുന്നവർ അവശത അനുഭവിക്കുന്നവർ ആവണമെന്നില്ല. പലപ്പോഴും വൈദ്യുതി ഉപയോഗിച്ചു കൃഷി ചെയ്യുന്നവരും വില പിടിച്ച ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവരും മറ്റുള്ളവരേക്കാൾ സമ്പന്നരാകാനാണു സാദ്ധ്യത.

  ഇതുപോലെയുള്ള ഒരു കാര്യമാണു് കുട്ടികൾക്കു കൊടുക്കുന്ന ടിക്കറ്റ് ചാർജ് ഇളവു്. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും, ബസ്സുചാർജു കൊടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാനുമാണു് അതു്. ഇതു സർക്കാരും ബസ്സുടമകളും ചേർന്നു് തീരുമാനിച്ചതാണു്. ഇതിനെ ചോദ്യം ചെയ്യുന്നവരുടെ വാക്കുകൾ തനിക്കു കിട്ടാത്ത ആനുകൂല്യങ്ങൾ ആർക്കും കൊടുക്കരുതു് എന്ന വാദം തന്നെയാണു്. ഇവർ അധഃകൃതർക്കു കൊടുക്കുന്ന സം‌വരണത്തെയും, സ്പോർട്ട്സ് ക്വോട്ടയെയും, വികലാംഗർക്കും സ്ത്രീകൾക്കും ഗർഭിണികൾക്കും സീറ്റു സം‌വരണം ചെയ്യുന്നതിനെയും എതിർക്കുകയും ചെയ്യും.

  ഇതു് ദുരുപയോഗം ചെയ്യപ്പെട്ടേയ്ക്കാം. ജാതിസം‌വരണം കിട്ടുന്ന ഒരുവൻ വളരെ സമ്പന്നനായെന്നു വരാം. ഗർഭിണിയ്ക്കുള്ള സ്ഥലത്തു് ഗർഭിണിയല്ലാത്ത ഒരാൾ, അല്ലെങ്കിൽ യാതൊരു അസുഖവുമില്ലാത്ത ഒരാൾ പാർക്കു ചെയ്തെന്നു വരാം. കാർഷികാവശ്യത്തിനുള്ള വൈദ്യുതി എടുത്തു് വീട്ടിലെ മിക്സി പ്രവർത്തിപ്പിക്കുന്നവരുണ്ടാവാം. മൊബൈൽ ഫോണും മറ്റു സുഖസൗകര്യങ്ങളുമുള്ള വിദ്യാർത്ഥികളുമുണ്ടാവാം. (പിള്ളേർക്കു മൊബൈൽ ഫോൺ ഉണ്ടെന്നു കുറ്റം പറയുന്ന അദ്ധ്യാപകരോടു്, “It is none of your business” എന്നാണു പറയേണ്ടതു്. ക്ലാസ് മുറിയിൽ ഫോൺ ഉപയോഗിക്കരുതു് എന്ന നിയമമുണ്ടെങ്കിൽ അതു പ്രാവർത്തികമാക്കുന്നുണ്ടോ എന്നു നോക്കാം.) പക്ഷേ, ഭൂരിപക്ഷം ആളുകളും ഈ ആനുകൂല്യങ്ങൾ അർഹിക്കുന്നവരാണു്. അതുകൊണ്ടാണു് അർഹതയില്ലാത്ത നന്നേ ചെറിയ ന്യൂനപക്ഷത്തിനു കിട്ടിയാലും അർഹതയുള്ള ഭൂരിപക്ഷത്തിനു കൊടുക്കുന്നതു്.

  തനിക്കിഷ്ടമുള്ള സ്കൂളിൽ പഠിക്കാൻ പോകാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതു് അക്രമമാണു്. തന്റെ സ്കൂളിനടുത്തുള്ള കുട്ടി ആ സ്കൂളിൽ പോകാതെ ദൂരെയുള്ള സ്കൂളിൽ പോകുന്നു, അതിനാൽ ആ കുട്ടിക്കു് ആനുകൂല്യം കൊടുക്കരുതു് എന്നു് ഒരു അദ്ധ്യാപിക അഭിപ്രായപ്പെട്ടതു കണ്ടു. എന്തുകൊണ്ടു് അവർ അങ്ങനെ ചെയ്യുന്നു എന്നു് വിശകലനം ചെയ്തിട്ടുണ്ടോ? ഈ സ്കൂളിൽ കിട്ടാത്ത എന്തോ അവിടെ കിട്ടിയിട്ടല്ലേ ഇത്രയും കഷ്ടപ്പെട്ടു് അവർ അവിടെ പോകുന്നതു്? തങ്ങളുടെ സ്കൂൾ നന്നാക്കാനല്ലേ നോക്കേണ്ടതു്? (മറ്റും കാരണങ്ങളുണ്ടാവാം. ഇതൊരു മലയാളം മീഡിയം സ്കൂളും മറ്റേതു് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും ആവാം; മറ്റേ സ്കൂളിൽ ഒന്നുകൂടി നല്ല കളിസ്ഥലങ്ങൾ ഉണ്ടാവാം. അങ്ങനെ ആവാമോ എന്നതു മറ്റൊരു ചോദ്യമാണു്. പക്ഷേ, ആ സ്കൂളിൽ പോകാനാണു് ആ കുട്ടിക്കു്, അല്ലെങ്കിൽ അവിടെ വിടാനാണു് മാതാപിതാക്കൾക്കു താത്പര്യം. അങ്ങനെ പോകുന്നവർക്കു കൂടിയുമാണു ബസ്സുകൾ.)

  ഇങ്ങനെ പോകുന്ന കുട്ടികളെ ബസ്സിൽ കയറ്റാതിരിക്കുകയും അവരോടു് അപമര്യാദയായി പെരുമാറുന്നതും തെറ്റാണെന്നു മാത്രമല്ല, നിയമവിരുദ്ധവുമാണു്.

 24. വിദ്യാഭ്യാസകാലത്തുടനീളം പബ്ലിക് ട്രാൻസ്പോർടിനെ ആശ്രയിച്ച വ്യക്തി എന്ന നിലയിൽ ഈ പ്രശ്നം നേരിട്ടും കണ്ടും ധാരാളം അടുത്തറിഞ്ഞിട്ടുണ്ട്. ഡ്രൈവർ ബസ്സെടുക്കും വരെ വാതിലിനു പുറത്ത് വെയിലായാലും മഴയായാലും കാത്തുനിൽക്കുന്ന കുട്ടികൾ അകത്ത് കയറിയാലും അറപ്പിക്കുന്ന തെറിവിളിയാണ്. കണ്ടക്ടറും അതിനേക്കാൾ ഉപരി പിന്വാതിൽ കാക്കുന്ന കിളിയുമാണിതിന്റെ ഉസ്താദുമാർ. പിന്വാതിലിലെ കിളി പലപ്പോഴും മുതലാളിമാരോ അവരോട് അടുപ്പമുള്ളവരോ ആയിരിക്കും. പലപ്പോഴും ബസ്സെടുക്കും വരെ കാത്ത് നിൽക്കുന്ന കുട്ടികളെ സമർത്ഥമായി കബളിപ്പിച്ച് അവരെ കയറ്റാതെ ബസ്സങ്ങ് പോവും. അപ്പോൾ ചില വിദ്യർത്ഥികളെങ്കിലും ചാടിക്കയറാൻ ശ്രമിക്കും. അപകടം വരാൻ മറ്റെന്ത് വേണം.

  ബസ് ജീവനക്കാരിലും ചെടിപ്പിക്കുന്നത് പലപ്പോഴും ബസ്സിലെ മറ്റു യാത്രക്കാരുടെ പെരുമാറ്റം ആവും. അവരൊന്ന് മനസു വെച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ബസ്സിൽ തങ്ങൾ കയറില്ല എന്നൊരു നിലപാട് അവരെടുത്ത് കഴിഞ്ഞാൽ ബസുകാരും താനെ മാറിക്കൊള്ളും. പക്ഷേ അതാരും ചെയ്യില്ല. ബസ്സിലെ ഒരു സീറ്റാണ് എല്ലവർക്കും പ്രധാനം.

 25. പൊതുതാത്പര്യ- സൗജന്യമായായാലും/ സഹായമായാലും/ അവകാശമായാലും/ ആനുകൂല്യമയാലും അത് കൊടുക്കേണ്ടത് സര്‍ക്കാരാണ് സ്വകാര്യ വ്യക്തികളല്ല.

  ബസ്സ് മുതലാളിമാരുമായി സര്‍ക്കാര്‍ ചേര്‍ന്നെടുത്ത തീരുമാനത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടാകും. അടിസ്ഥാനം മാനുഷികമൂല്യം എന്നോ പണ്ട് ഒരു മുതലാളി സമ്മതിച്ചില്ലെ അപ്പോ നിങ്ങളും ചെയ്യണം എന്നതോ ഒക്കെ ആകുമ്പോഴാണ് പ്രശ്നം ഇതൊന്നുമല്ല ഇന്നത് അവര്‍ക്ക് ചെയ്യുമ്പോള്‍ തിരിച്ചു ചെയ്യുന്നത് എന്നാണെങ്കില്‍ അതൊക്കെ സര്‍ക്കാരിന് വ്യക്തമാക്കുകയാണ് വേണ്ടത്.

  ഒരു സര്‍‌വീസാണ് എന്നതലത്തില്‍ പറയാമെങ്കിലും അതൊരു ബിസിനസ്സാണ്.

  വികലാംഗര്‍ക്ക്/ സ്പോര്‍ട്ട്സ് താരങ്ങള്‍ക്കും സം‌വരണ/ ആനുകൂല്യങ്ങള്‍ സ്വകാര്യ കമ്പനികളിലല്ല മറിച്ച് സര്‍ക്കാരാണ് ലഭ്യമാക്കുന്നത്.

  അടിവര: ഞാന്‍ കുട്ടികള്‍ക്കൊപ്പമാണ് 🙂

 26. തറവാടി: പൊതുതാത്പര്യ- സൗജന്യമായായാലും/ സഹായമായാലും/ അവകാശമായാലും/ ആനുകൂല്യമയാലും അത് കൊടുക്കേണ്ടത് സര്‍ക്കാരാണ് സ്വകാര്യ വ്യക്തികളല്ല.

  അപ്പോൾ ഒരു വികലാംഗൻ ബസ്സിൽ കയറിയാൽ സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടതു് ആളുകളല്ല, സർക്കാരാണു്, അല്ലേ?

  നല്ല രാഷ്ട്രീയബോധം തന്നെ!

 27. Happy to know that these kind of general topics are coming to our blog for discussion..

  Any way it is a fact that treatment of bus workers towards students (esp schools students) is not at all an encouraging one. There are exceptions too.

  Bus workers may have their own problems too. But what ever be the reason..there must be a solution for this problem.

  As this is a problem of students, we teachers have the responsibility to do some action. Why don’t we forward these comments and our sugession to bus operators and owner’s associations.

  Let’s ask them to give some code of conduct to those bus workers or give some training to them. If it is not possible in our circumstances they can atleast give a circular or press release on the rights of school children in bus.

  Or they must specify whether these kind of behavior is their suggession to avoid students from their bus. Both bus workers and bus owners must respond to this.

  If this is a problem to a specified area, they must take action to stop this, otherwise what is the need for associations?

  Why can’t blog managers take iniciative and forward this comments to bus operators/worker’s associations and ask their comment on these incidents ?

 28. Joms says:

  This comment has been removed by the author.

 29. Any way my solution for this problem is that inside each bus there must be the phone numbers of bus operators association, bus owner.

  If someone misbehaves in the bus the traveller must have the option to ring to their master and complain about the behavior. Student’s can copy this number and their parents can complain. Each conductor or “Kili” must have an ID card. From this we can know his name.

  Why can’t these operators publish their e-mail ID’s and mobile numbers in bus?

  If associations take part actively in these problems we can solve these problems.

 30. ഉമേഷ്,

  സര്‍ക്കാര്‍ ഒരു വ്യക്തിയല്ലല്ലോ ബസ്സില്‍ വികലാംഗരുടെ സീറ്റിലിരിക്കാന്‍!
  നല്ല, വ്യക്തമായ രാഷ്ട്രീയബോധമുണ്ട് , കക്ഷി രാഷ്ട്രീയത്തില്‍ നിന്നും സ്വല്‍‌പ്പം ഉയരത്തിലാണെന്നും വെച്ചോളൂ.

  എന്ത് തരത്തിലുള്ള, തലത്തിലുള്ള സം‌വരണമായാലും ഒരു സ്വകാര്യ കച്ചവടക്കാരന് അതില്‍ താത്പര്യമുണ്ടായിക്കൊള്ളണമെന്നില്ല. അത് ഭരിക്കുന്ന സര്‍ക്കാരിന്റെ താത്പര്യമാണ്.

  പ്രസ്തുത സം‌വരണം സ്വകാര്യബിസിനസ്സുകാരനെക്കൊണ്ട് നടപ്പിലാക്കാനുള്ള അടിസ്ഥാനമെന്ത്? അത് വെറും ഒരു മാനുഷികമായ ഒന്നാണോ?
  അതല്ല ,പണ്ട് ചെയ്തതിന്റെ തുടര്‍ച്ചയായി ചെയ്യുന്നതാണോ അതുമല്ല ഈ സേവന( ബസ്സുടമള്‍ക്ക് സൗജന്യം / നഷ്ടം) ത്തിന്റെ പേരില്‍ സര്‍ക്കാര്‍ ബസ്സുടമകള്‍ക്ക് വല്ല സൗജന്യവും നല്‍കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല, താങ്കള്‍ക്കറിയുമെങ്കില്‍ പറയുക.

  മാനുഷികമായ അടിസ്ഥാനമാണെങ്കില്‍ / പിന്‍‌തുടര്‍ച്ചയാണെങ്കില്‍ ബസ്സുടമകളുടെ നിലപാടിനോട് ( ബസ്സ് തൊഴിലാളികളുടെയല്ല) എങ്ങിനെ എതിരെ നില്‍ക്കാന്‍ പറ്റും?

  അതേ സമയം ഈ സേവനത്തിന്റെ പേരില്‍ ബസ്സുടമകള്‍ എന്തെങ്കിലും തര/തലത്തിലുള്ള സൗജന്യം പറ്റുന്നുണ്ടെങ്കില്‍ വിഷയം വേറെയാണ്. തങ്ങള്‍ ചക്കാത്തിനല്ല കുട്ടികളെ കൊണ്ട് പോകുന്നതെന്ന് ബസ്സ് മുതലാളിമാര്‍ മനസ്സിലാക്കുകയും ഇന്നത്തെ നിലയില്‍ നിന്നും മാറ്റം വരുത്തിക്കുകയും ചെയ്യാം. എന്നാല്‍ നയം വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ്.

  ഈ അടിസ്ഥാനത്തെ ഒന്നുകൂടി കൃത്യമാക്കാനാണ് പാസ്സ് (നിശ്ചിത എണ്ണം) ലഭ്യമാക്കല്‍ തുടങ്ങിയ സൂചിപ്പിച്ചത്.

 31. ഉമേഷ്,

  >>കാർഷികാവശ്യത്തിനു് വൈദ്യുതി കുറച്ചുകൊടുക്കുന്നതും< < കെ.എസ്.ഇ.ബി ഒരു സ്വകാര്യ സം‌രഭമല്ല.
  താങ്കള്‍ സൂചിപ്പിച്ച കുറച്ചുകൊടുക്കല്‍ കെ.എസ്.ഇ.ബിയാണ്, അതായത് സര്‍ക്കാരാണ് വഹിക്കുന്നത്.

  >>ഇലക്ട്രിക് എഞ്ചിന്‍ ഉള്ളതോ ആയ കാറുകളെ ചുങ്കത്തിൽ നിന്നു് ഒഴിവാക്കുകയും< < ചുങ്കം എന്നത് സര്‍ക്കാരിലേക്കുള്ളതാണ്.
  അല്ലാതെ കാറ് ഉണ്ടാക്കുന്ന/വില്‍ക്കുന്ന സ്വകാര്യ ബിസിനസ്സുകാരനല്ല കൊടുക്കുന്നത്.

  >>ഇതുപോലെയുള്ള ഒരു കാര്യമാണു് കുട്ടികൾക്കു കൊടുക്കുന്ന ടിക്കറ്റ് ചാർജ് ഇളവു്.< <
  തീര്‍ച്ചയായും അല്ല.

  >> വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും, ബസ്സുചാർജു കൊടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കാനുമാണു് അതു്. < < ശെരി, സമ്മതിച്ചു എന്നാല്‍ ഈ ഇളവ് എന്തുകൊണ്ട് ഒരു സ്വകാര്യബിസിനസ്സുകാരന്‍ വഹിക്കണം? >>ഇതു സർക്കാരും ബസ്സുടമകളും ചേർന്നു് തീരുമാനിച്ചതാണു്< <. എന്തിന്റെ അടിസ്ഥാനത്തില്‍?
  >>ഇതിനെ ചോദ്യം ചെയ്യുന്നവരുടെ വാക്കുകൾ തനിക്കു കിട്ടാത്ത ആനുകൂല്യങ്ങൾ ആർക്കും കൊടുക്കരുതു് എന്ന വാദം തന്നെയാണു്.< < അല്ല

 32. Vijayan Kadavath says:

  തറവാടിയോട്,

  ഇടംവലം ചാടാന്‍ മടിയില്ലാത്ത സ്വഭാവമാണല്ലോ കമന്റുകളില്‍. നിങ്ങളാര്‍ക്കു വേണ്ടിയാണ് വാദിക്കുന്നത്? ആര്‍ക്കു വേണ്ടിയാണ് വക്കാലത്ത്
  പറയുന്നത്?

  ആദ്യ കമന്റില്‍ സാന്ദര്‍ഭികമായ ഒരനുഭവം നിങ്ങള്‍ കുറിച്ചല്ലോ. അന്ന് വിദ്യാര്‍ത്ഥിയായ നിങ്ങളെന്തു ചെയ്തു? നിര്‍ത്താതെ പോയ ബസ് ഒറ്റയ്ക്ക് തടഞ്ഞു. വിദ്യാര്‍ത്ഥിയാണെങ്കിലും അന്ന് നിങ്ങളിലുണര്‍ന്ന അവകാശബോധവും പ്രതിഷേധവുമെല്ലാം ബസ് തടയുന്നതിലേക്ക് വരെ തറവാടിയെ കൊണ്ടെത്തിച്ചു. അന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരന്‍ നിങ്ങള്‍ക്കെതിരായിരുന്നു. സംശയിക്കേണ്ട. ജനറേഷന്‍ ഗ്യാപ് തന്നെയാണ് മൂല കാരണം. അന്ന് നിങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തെത്തന്നെയാണ് പ്രതിനിധാനം ചെയ്തത്.
  < ----------->
  “പൊതുതാത്പര്യ- സൗജന്യമായായാലും/ സഹായമായാലും/ അവകാശമായാലും/ ആനുകൂല്യമയാലും അത് കൊടുക്കേണ്ടത് സര്‍ക്കാരാണ് സ്വകാര്യ വ്യക്തികളല്ല.”

  “ബസ്സ് മുതലാളിമാരുമായി സര്‍ക്കാര്‍ ചേര്‍ന്നെടുത്ത തീരുമാനത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടാകും.”

  എന്തെങ്കിലും അടിസ്ഥാനമുണ്ടാകുമെന്നോ? ഇങ്ങനെ നിങ്ങള്‍ക്കു നിശ്ചയമില്ലാത്ത കാര്യത്തിന് വേണ്ടി ഒരു വക്കാലത്ത് എന്തിനാണ് സുഹൃത്തേ? പണ്ട് വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് വണ്ടി നിര്‍ത്താതെ പോയതിനു പിന്നില്‍ ‘എന്തെങ്കിലും കാരണ’മുണ്ടാകുമെന്ന് അന്ന് ചിന്തിച്ചില്ല്യയോ?

  < -------------->
  “ഒരു സര്‍‌വീസാണ് എന്നതലത്തില്‍ പറയാമെങ്കിലും അതൊരു ബിസിനസ്സാണ്.”

  ബിസിനസ് ചിന്തയും സര്‍വീസും രണ്ടും ഒരു കാന്തത്തിന്റെ വിരുദ്ധപോളുകളാണ് സുഹൃത്തേ. അതിനെ ഒറ്റവാചകത്തിലാക്കി ശ്ലോകത്തില്‍ കഴിക്കാന്‍ ശ്രമിക്കല്ലേ. അതൊരിക്കലും യോജിക്കില്ലെന്നറിയുക.

  < ---------------->
  “പ്രസ്തുത സം‌വരണം സ്വകാര്യബിസിനസ്സുകാരനെക്കൊണ്ട് നടപ്പിലാക്കാനുള്ള അടിസ്ഥാനമെന്ത്? അത് വെറും ഒരു മാനുഷികമായ ഒന്നാണോ?”

  “വികലാംഗര്‍ക്ക്/ സ്പോര്‍ട്ട്സ് താരങ്ങള്‍ക്കും സം‌വരണ/ ആനുകൂല്യങ്ങള്‍ സ്വകാര്യ കമ്പനികളിലല്ല മറിച്ച് സര്‍ക്കാരാണ് ലഭ്യമാക്കുന്നത്.”

  തറവാടീ, അതേ സര്‍ക്കാര്‍ തന്നെയല്ലേ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കിയിരിക്കുന്നത്. വരുമാനമില്ലാത്ത വിഭാഗം എന്ന അര്‍ത്ഥത്തിലും സാര്‍വ്വത്രികവിദ്യാഭ്യാസം എന്ന ഭരണഘടനാലക്ഷ്യം നടപ്പാക്കുവാനുമാണ് വിദ്യാര്‍ത്ഥികള്‍ക്കു കണ്‍സഷന്‍ അനുവദിച്ചിരിക്കുന്നത്. ഭരണഘടനാപരമായ ഈ ആനുകൂല്യം എടുത്തുകളയാന്‍ ബസ് മുതലാളിമാര്‍ക്കൊപ്പം ആരു വാദിച്ചാലും ‘പട്ടി കുരച്ചാല്‍ പടി തുറക്കുമോ’ എന്നുള്ള പഴഞ്ചൊല്ലാണ് കേള്‍ക്കുന്നവര്‍ക്ക് ഓര്‍മ്മ വരിക.

  സര്‍ക്കാരാണ് ആനുകൂല്യം കൊടുക്കേണ്ടത് ബസ് മുതലാളിമാരല്ല എന്ന് പറഞ്ഞല്ലോ. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കു ടിക്കറ്റ് കൊടുക്കുന്ന ഒരു സ്വകാര്യവ്യക്തിയല്ലല്ലോ കൂട്ടുകാരാ. അപ്പോള്‍ ടിക്കറ്റ് കൊടുക്കുന്നവര്‍ക്കും ബസ് മുതലാളിമാര്‍ക്കും ആവശ്യമായ നിര്‍ദ്ദേശം കൊടുക്കുക എന്ന ഭരണഘടനപരിപാലന ഉത്തരവാദിത്വമാണ് സ്വകാര്യവ്യക്തികളെല്ലാവരും കൂടി തിരഞ്ഞെടുത്ത സര്‍ക്കാര്‍ ചെയ്യേണ്ടത്.

  ഇവിടെ നിങ്ങള്‍ ബസ് കാര്‍ക്ക് വേണ്ടി പണ്ട് വാദിച്ച യാത്രക്കാരന്റെ റോളിലായി.

 33. Vijayan Kadavath says:

  “പണ്ട് ചെയ്തതിന്റെ തുടര്‍ച്ചയായി ചെയ്യുന്നതാണോ അതുമല്ല ഈ സേവന( ബസ്സുടമള്‍ക്ക് സൗജന്യം / നഷ്ടം) ത്തിന്റെ പേരില്‍ സര്‍ക്കാര്‍ ബസ്സുടമകള്‍ക്ക് വല്ല സൗജന്യവും നല്‍കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല,”

  വീണ്ടും നിങ്ങള്‍ക്കറിയാത്ത ഒരു കാര്യവും വച്ച് വാദിക്കുകയാണ്. ആന്ധ്രയില്‍ കി.മീറ്ററിന് 22 പൈസയാണ് ബസ് ചാര്‍ജ്. കേരളത്തിലോ കി.മീറ്ററിന് 52 പൈസ. രണ്ടിടത്തും ഡീസലിനും ഉപകരണങ്ങള്‍ക്കും ഒരേ വിലതന്നെയല്ലേ. ഇതിലും വലിയൊരു സൌജന്യം വേണോ ബസുടമകള്‍ക്ക്. കേരളത്തേക്കാള്‍ പകുതിയില്‍ താഴെ കി.മീറ്ററിന് ബസ് ചാര്‍ജുള്ള തമിഴ് നാട്ടില്‍ 2002 ല്‍ ബസ് ചാര്‍ജ് പുതുക്കിയ ശേഷം ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടേയില്ല. കേരളത്തിലെത്ര വട്ടം ബസ്ചാര്‍ജ് പുതുക്കി? ഇതിലും കൂടുതല്‍ സൌജന്യം ബസുടമകള്‍ക്കു നല്‍കണോ?

  സര്‍ക്കാരും ബസുടമകളും തമ്മിലുള്ള ഒരു കളിയാണ് കേരളത്തിലെ ഇപ്പോഴത്തെ ബസ് സമരം. പത്ത് ആവശ്യം മുന്നോട്ടു വെക്കുന്നു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക എന്ന മുഖ്യലക്ഷ്യവും ഇക്കൂട്ടത്തിലുണ്ട്. ഇതുമാത്രം അംഗീകരിച്ച് സര്‍ക്കാര്‍ ബാക്കി ഒന്‍പതും തള്ളിക്കളയും. ഇരുകൂട്ടര്‍ക്കും സന്തോഷം. ബസുകാരുടെ പ്രധാന ആവശ്യം നടന്നു. സര്‍ക്കാരാകട്ടെ ബസുടമകളുടെ ഒന്‍പത് കാര്യങ്ങളും തള്ളിയെന്ന് പത്ര സമ്മേളനവും നടത്തും. ഇതെല്ലാം ഒരു നാടകത്തിന്റെ മുന്‍കൂട്ടി തയ്യാറാക്കി വെച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുന്നത്. ആ ഒന്‍പതിലൊന്നാണ് വിദ്യാര്‍ത്ഥി കണ്‍സെഷനും.സാമാന്യജനത്തിന്റെ കണ്ണില്‍ പൊടിയിടല്‍.

  ഇപ്പോഴത്തെ ബസ് സമരം ജനങ്ങളുടെ മനസിനെ നരകിപ്പിച്ച് പരുവപ്പെടുത്തുകയാണ്. എങ്ങനെയെങ്കിലും ബസ് നിരക്ക് കൂട്ടിക്കോട്ടെ എന്ന് പറയിപ്പിക്കാന്‍. സര്‍ക്കാരും അതിനു തന്നെയാണ് കാത്തിരിക്കുന്നതും.

  പറയാനുള്ള മുഴുവന്‍ പറഞ്ഞ് ഒടുവില്‍ കുട്ടികള്‍ക്കൊപ്പമാണെന്ന് പറഞ്ഞ് അടിവരയിട്ടത് കക്ഷിരാഷ്ട്രീയത്തില്‍ നിന്നും സ്വല്‍പ്പം ഉയര്‍ന്ന, വ്യക്തമായ രാഷ്ട്രീയ ബോധം ഉള്ളതുകൊണ്ടായിരിക്കും!

 34. രാഷ്ട്രീയബോധമുണ്ട് എന്ന് തറവാടി പറയുന്നെങ്കിലും തറവാടിക്ക് അങ്ങനെയൊന്നുണ്ട് എന്ന് തോന്നുന്നില്ല. സർക്കാർ എന്നത് സമൂഹത്തിന്റെ ഭാഗമാണ്. സർക്കാർ സ്വന്തം ഖജനാവിൽ നിന്ന് എടുത്ത് കൊടുക്കുന്നത് മാത്രമല്ല ആനുകൂല്യം. സ്വകാര്യമേഖലയിൽ സമൂഹനന്മയ്ക്കുതകും വിധം ഇടപെടലുകൾ നടത്തിക്കൊണ്ടും കൂടെയാണ് സർക്കാർ സമത്വം ഉറപ്പുവരുത്തുന്നത്. ഏതെങ്കിലും തരത്തിൽ താഴെക്കിടയിൽ ഉള്ളവർക്ക് സമത്വം ഉറപ്പാക്കാൻ ആനുകൂല്യങ്ങൾ നൽകേണ്ടി വരും.

  ഇതിപ്പോൾ ബസ്സ് മുതലാളിമാരുമായി ഒരു കോണ്ട്രാക്ടിൽ സർക്കാർ ഏർപ്പെട്ട് ആനുകൂല്യം നൽകുന്നത് ശരിയല്ല എന്ന് തറവാടി പറയുന്നു. അങ്ങനെയെങ്കിൽ ബസ്സുമുതലാളിമാരിൽ നിന്നും കൂടുതൽ ടാക്സ് പിരിച്ച് ആ സംഖ്യ വിദ്യാർത്ഥികൾക്ക് ട്രാവൽ അലവൻസ് ആയി നൽകുന്നതിനെപ്പറ്റി തറവാടി എന്ത് പറയുന്നു?

  ഇവിടെ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് കുറഞ്ഞതായത് കൊണ്ട് അവർ ബസ്സിൽ രണ്ടാം തരം പൌരന്മാർ ആയിരിക്കണം എന്ന് പറയുന്നവരോട് ഒരു ചോദ്യം. നിങ്ങളിൽ സ്വകാര്യമേഖലയിലോ സർക്കർ മേഖലയിലോ ഉദ്യോഗം ഉള്ളവരുണ്ടെങ്കിൽ നിങ്ങടെ സാലറി ഡീടേയ്ല്സിനകത്ത് ടി.എ എന്നൊരു സംഗതി കാണാം. വരുമാനമില്ലാത്തതിനാൽ വിദ്യാർത്ഥികൾക്കങ്ങനെയൊരു സംഗതി ഇല്ല. കാശായി കൈയിൽ കൊടുക്കാ‍ത്തത് കൊണ്ട് തന്നെ അത് ടിക്കറ്റിൽ നിന്നും കുറക്കുന്നതിൽ യാതൊരു അപാകതയും ഇല്ല താനും.

 35. എന്റെ ആദ്യത്തെ കമന്റില്‍ നിന്നും ഞാന്‍ എവിടെ നില്‍ക്കുന്നു എന്ന് ഏത് കുട്ടിക്കും മനസ്സിലാക്കാവുന്നതേയുള്ളു.

  രോഗത്തെ ശെരിയായി മനസ്സിലാക്കി ചികിത്സ നടത്തിയാലേ പൂര്‍ണ്ണമായി ഭേദമാകൂ. ബസ്സിലെ തൊഴിലാളികള്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാത്തതും അവരോട് മോശമായി പെരുമാറുന്നതും രോഗലക്ഷണമാണ്, രോഗം പണമാണ്. കുട്ടികള്‍ കുറവ് പൈസക്ക് സഞ്ചരിക്കുന്നതുതുമൂലം മുതലാളിക്ക് വരുന്ന നഷ്ടത്തില്‍ നിന്നും ഉടലെടുക്കുന്ന അരിശമാണ് രോഗം അതാണ് കുട്ടികളോട് ബസ്സ്മുതലാളി/തൊഴിലാളി മോശമായി പെരുമാന്‍ കാരണം.

  ഈ കുറവ് പൈസ കുട്ടികളുടെ അവകാശമാണെന്ന് എല്ലാവരും പറയുന്നു എന്നാല്‍ എന്താണീ അവകാശത്തിന്റെ അടിസ്ഥാനം? ഇതാണ് ആദ്യകമന്റിലടക്കം ഞാന്‍ ചോദിച്ചത്.

  സര്‍ക്കാര്‍ സ്വകാര്യ ബസ്സുടമകള്‍ക്ക് ഈ കുറവ് വല്ല വിധേനേയും നികത്തുന്നുണ്ടോ? അത് പണമായാണോ കൊടുക്കുന്നത്? (ഉദാഹരണം ടാക്സിളവ്) അല്ല ലൈസന്‍സ് കൊടുക്കുന്ന സമയത്തുള്ള ഒരു കരാറാണോ?
  ഒരു ബസ്സില്‍ എത്രപേരാണ് വകയിരുത്തിയിരിക്കുന്നത്? തുടങ്ങിയകാര്യങ്ങളില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയാല്‍ എല്ലാവിഭാഗത്തിനും അവരവരുടെ അവകാശത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടാവും. ചക്കാത്തിനല്ല എന്ന് എല്ലാവരും അറിയുമ്പോള്‍ ഈ രോഗം താനെ ഇല്ലാതാവും.

  “യാതൊരു കരാറോ ബാധ്യതയോ ഇല്ല, ഒരു പൊതുതാത്പര്യമായതിനാലും പണ്ടുള്ളതിനാലും തുടരുന്നു”

  എന്നാണെങ്കില്‍ അതിലൊരു അന്യായം ഉണ്ടെന്നാണ് ഞാന്‍ സൂചിപ്പിച്ചത്. ഒരു അണ്‍ബാലന്‍സിങ്ങ് വരുന്നു.

  എണ്ണത്തില്‍ വളരെയധിമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് , നല്ല പെരുമാറ്റം കാഴ്ചവെക്കുന്ന ബസ്സില്‍ കുട്ടികള്‍ കൂടുതല്‍ കയറും ബസ്സ് മുതലാളി കുത്തുപാളയെടുക്കും. സ്വാഭാവികമായും കുട്ടികളെ ഒഴിവാക്കാന്‍ മറ്റുള്ള ബസ്സുകള്‍ ശ്രമിക്കും അതിന്റെ മറ്റൊരു വശമാനീ കാണുന്ന പെരുമാറ്റം.

  ഈ അണ്‍ബാലന്‍സിങ്ങ് ഒഴിവാക്കാനാണ് , ബസ്സ് മുതലാളിമാരെക്കൊണ്ട് നിര്‍ബന്ധിത പാസ്സ് സമ്പ്രദായം പോലുള്ളത് നിര്‍ദ്ദേശിച്ചത്, അതുമൂലം ഒരു ബസ്സിന് ഇത്രകുട്ടികള്‍ക്ക് എന്നത് രണ്ട് വിഭാഗത്തിനും സ്വീകാര്യമാകുന്നു.

  പക്ഷെ അതിനൊക്കെ മുമ്പെ സര്‍ക്കാര്‍ നയം വ്യക്തമാക്കണം.

  എന്റെ ആദ്യകമന്റിലേത്,

  കുട്ടികള്‍ നാളത്തെ പൗരനാണെന്ന് തുടങ്ങുന്ന കാക്കത്തൊള്ളായിരം ന്യായീകരണങ്ങള്‍ സര്‍ക്കാരിനും ബാധകമല്ലെ? ആ ഉത്തരവാദിത്വം അവര്‍ ആദ്യം കാണിക്കട്ടെ! ബസ്സ് മുതലാളിമാരെക്കൊണ്ട് നിര്‍ബന്ധിത പാസ്സ് ഓരോ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കട്ടെ അതടിസ്ഥാനപ്പെടുത്തി ടാക്സിലും ഇതര സര്‍ക്കാരുമായി ബന്ധപ്പെട്ട ബസ്സുടമക്ക് വരുന്ന ചിലവില്‍ മുഴുവനായിട്ടല്ലെങ്കിലും വകയിരുത്തട്ടെ!

  അങ്ങിനെയാവുമ്പോള്‍ ചക്കാത്തിനല്ല എന്ന് ബസ്സുടമകളോട് കുട്ടികള്‍ക്കും പറയാനാവുന്നു. നഷ്ടമന്ന വാക്ക് ബസ്സുടമകള്‍ പറയാതാവുന്നു. അവകാശമാണെന്ന് കുട്ടികള്‍ക്കും ബസ്സുടമകള്‍ക്കും എല്ലാവര്‍ക്കും ഒരു പോലെ ബോധ്യമാവുന്നു. ഇതിന് പക്ഷെ മുമ്പോട്ട് വരേണ്ടത് സര്‍ക്കാരാണ്!

  വിജയന്‍ കടവത്ത്,

  മുകളിലെ ആദ്യത്തെ കമന്റിന് ശേഷം ഉമേഷിട്ട കമന്റിലെ യോജിക്കാത്ത കമ്പാരിസണ്‍ എടുത്തെഴുതുകയാണ് ചെയ്തത്. മുമ്പത്തെ കമന്റ് നോക്കിയാല്‍ മനസ്സിലാവും.

  നിലപാട്കള്‍ മാറ്റാറില്ല, മാറ്റിയിട്ടില്ല, മാറ്റെണ്ടിവന്നാല്‍ മാറ്റും അത് സമ്മതിക്കുകയും ചെയ്യും.

 36. < ----------->

  “പൊതുതാത്പര്യ- സൗജന്യമായായാലും/ സഹായമായാലും/ അവകാശമായാലും/ ആനുകൂല്യമയാലും അത് കൊടുക്കേണ്ടത് സര്‍ക്കാരാണ് സ്വകാര്യ വ്യക്തികളല്ല.”

  “ബസ്സ് മുതലാളിമാരുമായി സര്‍ക്കാര്‍ ചേര്‍ന്നെടുത്ത തീരുമാനത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടാകും.”

  എന്തെങ്കിലും അടിസ്ഥാനമുണ്ടാകുമെന്നോ? ഇങ്ങനെ നിങ്ങള്‍ക്കു നിശ്ചയമില്ലാത്ത കാര്യത്തിന് വേണ്ടി ഒരു വക്കാലത്ത് എന്തിനാണ് സുഹൃത്തേ? പണ്ട് വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് വണ്ടി നിര്‍ത്താതെ പോയതിനു പിന്നില്‍ ‘എന്തെങ്കിലും കാരണ’മുണ്ടാകുമെന്ന് അന്ന് ചിന്തിച്ചില്ല്യയോ?

  < -------------->

  വിജയന്‍ കടവത്തെ,

  കമന്റിന്റെ ഒരു ഭാഗം തോണ്ടിയിട്ട് ഇതുപോലെ സംസാരിക്കല്ലെ പ്ലീസ്, താങ്കള്‍ ഒരു അധ്യാപകനല്ലെ?

  എന്റെ കമന്റ് പൂര്‍ണ്ണമായി വയിക്കൂ,

  ഇതാണെന്റെ മുഴുവന്‍ കമന്റ്,

  >>>ബസ്സ് മുതലാളിമാരുമായി സര്‍ക്കാര്‍ ചേര്‍ന്നെടുത്ത തീരുമാനത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടാകും. അടിസ്ഥാനം മാനുഷികമൂല്യം എന്നോ പണ്ട് ഒരു മുതലാളി സമ്മതിച്ചില്ലെ അപ്പോ നിങ്ങളും ചെയ്യണം എന്നതോ ഒക്കെ ആകുമ്പോഴാണ് പ്രശ്നം ഇതൊന്നുമല്ല ഇന്നത് അവര്‍ക്ക് ചെയ്യുമ്പോള്‍ തിരിച്ചു ചെയ്യുന്നത് എന്നാണെങ്കില്‍ അതൊക്കെ സര്‍ക്കാരിന് വ്യക്തമാക്കുകയാണ് വേണ്ടത്< << ഇത് മനസ്സിലായില്ലെങ്കില്‍ വ്യക്തമാക്കാം! സൊറി ബാക്കി നാളെ 🙂

 37. >>>ഇതിപ്പോൾ ബസ്സ് മുതലാളിമാരുമായി ഒരു കോണ്ട്രാക്ടിൽ സർക്കാർ ഏർപ്പെട്ട് ആനുകൂല്യം നൽകുന്നത് ശരിയല്ല എന്ന് തറവാടി പറയുന്നു.< << കാല്‍‌വിന്‍, ഉവ്വോ? അങ്ങിനെ ഞാന്‍ പറഞ്ഞുവോ? എവിടെ?

 38. രണ്ട് വിഭാഗത്തും നിന്ന് ഞാന്‍ സംസാരിക്കുന്നു എന്ന് തോന്നുന്നവരോട്, കമന്റ്കള്‍ മുന്‍‌ധാരണയില്ലാതെ വായിക്കാന്‍ അപേക്ഷ!

  ഒരു കാര്യത്തെ കണ്ണടച്ച് എതിര്‍ക്കുന്നതും ന്യായീകരിക്കുന്നതും കക്ഷിരാഷ്ട്രീയക്കാരന്റെ ശൈലിയാണ്, എന്റെ ശൈലി അതല്ല. ഞാന്‍ ന്യായത്തിന്റെ ഭാഗത്തേ നില്‍ക്കൂ. ന്യായം തീരുമാനിക്കാന്‍ രണ്ട് വശവും വ്യക്തമായും മനസ്സിലാക്കണം അതിന്റെ ഭാഗമായാണ് രണ്ട് വശത്തുനിന്നും ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ബസ്സ് ചാര്‍ജ് വര്‍ധിപ്പിക്കണോ / വേണ്ടയോ തമിഴ്നാട്ടില്‍ ഇത്രക്ക് ആളുകള്‍ യാത്രചെയ്യുന്നു അതിനാല്‍ കേരളത്തിലും അതേ പാടുള്ളു എന്നതൊന്നും എന്റെ വിഷയമല്ല, ഈ പോസ്റ്റിലേയും!(?)

  വിഷയം കുട്ടികളോട് ബസ്സ് തൊഴിലാളികളുടെ മോശം പെരുമാറ്റമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

  ബസ്സ് തൊഴിലാളികളുടെ ഈ പെരുമാറ്റത്തിന് കാരണം അടിസ്ഥാനപരമായി അവര്‍ കുറവ് പൈസയില്‍ യാത്ര ചെയ്യുന്നതിനാലാണ്.

  വിദ്യാഭ്യാസകാലത്ത് കണ്‍സഷന്‍ ടിക്കറ്റ് എന്നത് വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നത് ഞാനും സമ്മതിക്കുന്നു.
  വിദ്യാര്‍ത്ഥികളുടെ ഈ അവകാശത്തെ തങ്ങള്‍ കൊടുക്കുന്ന ഒരു സൗജന്യമായി/സക്കാത്തായി ബസ്സുടമകള്‍ കാണുന്നു ഇതാണ് അടിസ്ഥാനപരമായുള്ള പ്രശ്നം!

  തങ്ങള്‍ കൊടുക്കുന്നത് സൗജന്യമല്ലെന്ന് ബസ്സുടമകള്‍ മനസ്സിലാക്കുന്നതോടെ ഈ പ്രശ്നം വേരോടെ ഇല്ലാതാവും.

  അതിനൊക്കെ ആദ്യം വേണ്ടത് , എനിക്കറിയാത്ത നിങ്ങള്‍ക്കറിയാത്ത(?) ഉണ്ടെന്ന് പറയപ്പെടുന്ന ‘അടിസ്ഥാന’ ത്തെ പുറത്ത് കൊണ്ട് വരികയാണ്. സര്‍ക്കാരിനാണ് ഈ അടിസ്ഥാനം വ്യക്തമായും അറിയുന്നത് അതവര്‍ വ്യക്തമാക്കട്ടെ. അത്രയേ ഞാന്‍ ചോദിക്കുന്നുള്ളൂ.

  സര്‍ക്കാരിന് പകരം ഈ ബ്ലോഗ് വായിക്കുന്ന ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞുതരൂ!

  എന്റെ പഠനകാലത്ത് എനിക്ക് മുമ്പുള്ള പലരും പറഞ്ഞ ‘ കണ്‍സഷന്‍ ടിക്കറ്റ് വിദ്യാര്‍ത്ഥികളുടെ അവകാശമാണ് ‘ എന്ന മുദ്രവാക്ക്യത്തില്‍ നിന്നുമുള്ള അറിവിലാണ് പഠിക്കുന്ന കാലത്ത് ഞാന്‍ ബസ്സ് തടഞ്ഞത്.
  ഇന്ന് ഒരു വുദ്യാര്‍ത്ഥി ബസ്സ് തടഞ്ഞാല്‍ അവനൊപ്പമായിരിക്കും ഞാന്‍ നില്‍ക്കുക, അതിനുള്ള മാനദണ്ടം വേറേയാണ്.

  കുട്ടികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് ലഭ്യമാക്കാന്‍, സര്‍ക്കാര്‍ ബസ്സ് മുതലാളിമാരുമായി എന്തെങ്കിലും തരത്തിലുള്ള കോണ്ട്രാക്ടോ , നിയമമോ അതുമല്ലെങ്കില്‍ കണ്ടീഷനോ? എന്താണ് ഉള്ളത്? അതാണ് എനിക്കറിയാത്തതും, ഞാന്‍ ചോദിക്കുന്നതും! നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞുതരിക!

  എന്റെ കമന്റില്‍ എവിടെയെങ്കിലും എന്തെങ്കിലും മനസ്സിലാകാതെയുണ്ടെങ്കില്‍ വിശദീകരിക്കാന്‍ സന്തോഷമേയുള്ളൂ അല്ലാതെ ഏതെങ്കിലും ഒരു ഭാഗം ഞോണ്ടിയെടുത്ത് ലോപ്രോഫൈല്‍ സ്റ്റൈലില്‍ വിമര്‍‌ശിക്കരുതെന്നൊരു വിനീതമായ അഭ്യാര്‍ത്ഥനയുണ്ട്!

  അടിവര:

  ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്.
  കണ്‍സഷന്‍ ടിക്കറ്റ് വിദ്യാര്‍ത്ഥികളുടെ അവകാശമാണ്.
  ഒരുകൂട്ടരുടെ അവകാശം മറ്റൊരു കൂട്ടരുടെ ചക്കാത്തായിരിക്കുന്നതിനോട് യോജിപ്പില്ല.
  അവകാശത്തിന്റെ അടിസ്ഥാനം എനിക്കറിയില്ല.
  അവകാശം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരാണ്.

  തുടരും ആവശ്യമെങ്കില്‍!

 39. //ബിസിനസ് ചിന്തയും സര്‍വീസും രണ്ടും ഒരു കാന്തത്തിന്റെ വിരുദ്ധപോളുകളാണ് സുഹൃത്തേ. അതിനെ ഒറ്റവാചകത്തിലാക്കി ശ്ലോകത്തില്‍ കഴിക്കാന്‍ ശ്രമിക്കല്ലേ. അതൊരിക്കലും യോജിക്കില്ലെന്നറിയുക. ///

  ബസ്സുടകള്‍ക്ക് അത് ബിസിനസ്സാണ്.

  ഒരു പക്ഷെ താങ്കള്‍ക്കറിയില്ലായിരിക്കാം ‘ സര്‍‌വീസ് ബിസിനസ്സ് ‘ എന്ന ഒന്നുണ്ട്!.

 40. >>തറവാടീ, അതേ സര്‍ക്കാര്‍ തന്നെയല്ലേ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കിയിരിക്കുന്നത്.< < അല്ല! ഇതര സം‌വരണ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നത് സ്വകാര്യ മുതലാളിമാര്‍ വഴിയല്ലെന്നാണെന്റെ അറിവ്. കോയെന്‍ കോ സ്റ്റീല്‍ കമ്പനിയില്‍ നാലൊഴിവുണ്ട് അതില്‍ ഒന്ന് ഹരിജനാവണം അല്ലെങ്കില്‍ സ്പോര്‍ട്ട്സ് താരമാവണം എന്നതുണ്ടോ? അറിയുമെങ്കില്‍ പറഞ്ഞുതരിക!

 41. // വരുമാനമില്ലാത്ത വിഭാഗം എന്ന അര്‍ത്ഥത്തിലും സാര്‍വ്വത്രികവിദ്യാഭ്യാസം എന്ന ഭരണഘടനാലക്ഷ്യം നടപ്പാക്കുവാനുമാണ് വിദ്യാര്‍ത്ഥികള്‍ക്കു കണ്‍സഷന്‍ അനുവദിച്ചിരിക്കുന്നത്.//

  അല്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല!

  //ഭരണഘടനാപരമായ ഈ ആനുകൂല്യം എടുത്തുകളയാന്‍ ബസ് മുതലാളിമാര്‍ക്കൊപ്പം ആരു വാദിച്ചാലും ‘പട്ടി കുരച്ചാല്‍ പടി തുറക്കുമോ’ എന്നുള്ള പഴഞ്ചൊല്ലാണ് കേള്‍ക്കുന്നവര്‍ക്ക് ഓര്‍മ്മ വരിക.//

  ഹ ഹ എന്റെ ഇത്രയും കമന്റുകള്‍ വായിച്ചിട്ടും ഇതാണോ അങ്ങേക്ക് മനസ്സിലായത്?

 42. good!

  ///സര്‍ക്കാരാണ് ആനുകൂല്യം കൊടുക്കേണ്ടത് ബസ് മുതലാളിമാരല്ല എന്ന് പറഞ്ഞല്ലോ///

  സമാധാനം! അത് സമ്മതിച്ചല്ലോ!

  /// ടിക്കറ്റ് കൊടുക്കുന്നവര്‍ക്കും ബസ് മുതലാളിമാര്‍ക്കും ആവശ്യമായ നിര്‍ദ്ദേശം കൊടുക്കുക എന്ന ഭരണഘടനപരിപാലന ഉത്തരവാദിത്വമാണ് സ്വകാര്യവ്യക്തികളെല്ലാവരും കൂടി തിരഞ്ഞെടുത്ത സര്‍ക്കാര്‍ ചെയ്യേണ്ടത്///

  ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനം/ basis ആണ് സാര്‍ തുടക്കം മുതലെ ഞാന്‍ ചോദിക്കുന്നത്
  (എനിക്ക് സത്യമായിട്ടും അറിയാത്തതിനാലാണ്)

  ഈ അടിസ്ഥാനത്തെ വിലയിരുത്തിയാല്‍ മാത്രമേ എവിടെയാണ് പിഴച്ചതെന്ന് മനസ്സിലാക്കാന്‍ പറ്റൂ, ആ പിഴവാണ് തിരുത്തേണ്ടത്. അത് സര്‍ക്കാരിന്റെ ഭാഗത്തായാല്‍ അവര്‍ ബസ്സുകാരായാല്‍ അവര്‍.

  ///ഇവിടെ നിങ്ങള്‍ ബസ് കാര്‍ക്ക് വേണ്ടി പണ്ട് വാദിച്ച യാത്രക്കാരന്റെ റോളിലായി. ///

  ഇല്ല. കാരണം വിദ്യാര്‍ത്തികളുടെ അവകാശമാണ് കണ്‍സഷന്‍ ടിക്കറ്റ് എന്നതിനോട് എനിക്കൊരിക്കലും വിയോജിപ്പില്ലെന്നതുതന്നെ!

 43. “പണ്ട് ചെയ്തതിന്റെ തുടര്‍ച്ചയായി ചെയ്യുന്നതാണോ അതുമല്ല ഈ സേവന( ബസ്സുടമള്‍ക്ക് സൗജന്യം / നഷ്ടം) ത്തിന്റെ പേരില്‍ സര്‍ക്കാര്‍ ബസ്സുടമകള്‍ക്ക് വല്ല സൗജന്യവും നല്‍കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല,”

  //വീണ്ടും നിങ്ങള്‍ക്കറിയാത്ത ഒരു കാര്യവും വച്ച് വാദിക്കുകയാണ്. ആന്ധ്രയില്‍ കി.മീറ്ററിന് 22 പൈസയാണ് ബസ് ചാര്‍ജ്. കേരളത്തിലോ കി.മീറ്ററിന് 52 പൈസ. രണ്ടിടത്തും ഡീസലിനും ഉപകരണങ്ങള്‍ക്കും ഒരേ വിലതന്നെയല്ലേ. ഇതിലും വലിയൊരു സൌജന്യം വേണോ ബസുടമകള്‍ക്ക്. കേരളത്തേക്കാള്‍ പകുതിയില്‍ താഴെ കി.മീറ്ററിന് ബസ് ചാര്‍ജുള്ള തമിഴ് നാട്ടില്‍ 2002 ല്‍ ബസ് ചാര്‍ജ് പുതുക്കിയ ശേഷം ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടേയില്ല. കേരളത്തിലെത്ര വട്ടം ബസ്ചാര്‍ജ് പുതുക്കി? ഇതിലും കൂടുതല്‍ സൌജന്യം ബസുടമകള്‍ക്കു നല്‍കണോ?//

  കുട്ടികള്‍ക്ക് കൊടുക്കുന്ന കണ്‍സഷന്‍ ടിക്കറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരും ബസ്സുടമകളും തമ്മില്‍ എന്തെങ്കിലും അടിസ്ഥനമുണ്ടൊ എന്നതെനിക്കറിയില്ലെന്ന് തുടക്കം മുതല്‍ ഞാന്‍ പറയുന്നുണ്ടല്ലോ! ആ അടിസ്ഥാനം താങ്കളടക്കം ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞുതരാനും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്!

  വിജയന്‍ കടവത്ത് കാട് കയറുന്നോ എന്നൊരു സംശയം!

  ബസ്സ് ചാര്‍ജ് വര്‍ദ്ധനയോ/ സമരമോ ഡീസല്‍ വിലയോ ഒന്നും ഈ പോസ്റ്റിന്റെ വിഷയമല്ല എന്റേയും!

  ///പറയാനുള്ള മുഴുവന്‍ പറഞ്ഞ് ഒടുവില്‍ കുട്ടികള്‍ക്കൊപ്പമാണെന്ന് പറഞ്ഞ് അടിവരയിട്ടത് കക്ഷിരാഷ്ട്രീയത്തില്‍ നിന്നും സ്വല്‍പ്പം ഉയര്‍ന്ന, വ്യക്തമായ രാഷ്ട്രീയ ബോധം ഉള്ളതുകൊണ്ടായിരിക്കും! ///

  ഞാന്‍ ഒന്നാര്‍ത്ത് ചിരിക്കട്ടെ, എന്റെ മാഷെ കമന്റുകള്‍ വായിക്കൂ പ്ലീസ്!

 44. കാല്‍‌വിന്‍,

  >>സർക്കാർ സ്വന്തം ഖജനാവിൽ നിന്ന് എടുത്ത് കൊടുക്കുന്നത് മാത്രമല്ല ആനുകൂല്യം< < ഇത് കേട്ടാല്‍ തോന്നും , സര്‍ക്കാരിനോട് കുറെ ചാക്കില്‍ പൈസയും എടുത്ത് ഓരോ ബസ്സിലും കയറി കുട്ടികള്‍ കണ്‍സഷന്‍ കൊടുക്കുന്നതിന്റെ ബാക്കി ചാക്കില്‍ നിന്നും എടുത്ത് കണ്ടക്ടര്‍ക്ക് കൊടുക്കാനാണ് ഞാന്‍ പറഞ്ഞതെന്ന്! ആനുകൂല്യം സര്‍ക്കാര്‍ ആളുകളിലേക്കെത്തിക്കുന്നത് മിക്കവാറും നേരിട്ടാണ്. അല്ലാതെയുള്ളതിന് കൃത്യമായ മാനദണ്ടങ്ങളുമുണ്ട്. ഉദാഹരണം ആവര്‍ത്തനമാണ്, കാര്‍ഷികാവശ്യത്തിന് ലഭിക്കുന്ന ഇളവ് കെ.എസ്.ഇ.ബി ബില്ല് കുറച്ചാണ് കര്‍ഷകന് ലഭിക്കുന്നത്. ടാക്സികള്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന ആനുകൂല്യം ടാക്സിലെ കുറവായാണ് ഉപഭോക്താവിന് ലഭിക്കുന്നത്. ഇതിനെല്ലാം വ്യക്തമായ ധാരണയുണ്ട് എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ സ്വകാര്യവ്യക്തികളിലൂടെ നടപ്പാക്കുന്നതിലെ ബെസിസ് ആണ് എന്റെ ചോദ്യം ഉത്തരമുണ്ടോ താങ്കള്‍ക്ക് എങ്കില്‍ പറയൂ!

 45. കാല്‍‌വിന്‍,

  >>ബസ്സുമുതലാളിമാരിൽ നിന്നും കൂടുതൽ ടാക്സ് പിരിച്ച് ആ സംഖ്യ വിദ്യാർത്ഥികൾക്ക് ട്രാവൽ അലവൻസ് ആയി നൽകുന്നതിനെപ്പറ്റി തറവാടി എന്ത് പറയുന്നു?< < ആദ്യം നിലവിലുള്ള സം‌വിധാനത്തെപറ്റി അറിയാമെങ്കില്‍ വ്യക്തമാക്കൂ! >>രാഷ്ട്രീയബോധമുണ്ട് എന്ന് തറവാടി പറയുന്നെങ്കിലും തറവാടിക്ക് അങ്ങനെയൊന്നുണ്ട് എന്ന് തോന്നുന്നില്ല. < < ഉമേഷിനെ പിന്‍‌പറ്റിയതാവും അല്ലെ നന്നായി 😉

 46. ഈ വിഷയത്തെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍ ഇവയാണ്.
  1.നിലവിലുള്ള നിയമവ്യവസ്ഥിതി അനുസരിച്ച് സംസ്ഥാനത്തെ റോഡുകളില്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള അവകാശം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരില്‍ / കെ എസ്സ് ആര്‍ ടി സിയില്‍ നിക്ഷിപ്തമാണ്. ഇതനുസരിച്ച മതിയായ അളവില്‍ ബസ്സുകള്‍ നിരത്തില്‍ ഇറക്കുന്നത് സര്‍ക്കാരിന് സാദ്ധ്യമല്ലാത്തതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍വ്വീസ് നടത്തുന്നതിനുള്ള അവകാശം സ്വകാര്യ സംരംഭകര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച സര്‍വ്വീസ് നടത്തുന്ന സ്വകാര്യസംരംഭകര്‍ സര്‍ക്കാരിലേയ്ക്ക് നല്‍കേണ്ടതായ നികുതിയില്‍ ചില ഇളവുകളും (മറ്റു സ്റ്റേജ് കാരിയറുകള്‍ / ടൂറിസ്റ്റ് ബസ്സുകള്‍ എന്നിവയ്ക്കുള്ളതിനേക്കാള്‍)സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു.
  2. കെ എസ്സ് ആര്‍ ടി സിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ ഏറ്റെടുക്കുകയും അങ്ങനെ കാലക്രമേണ സ്വകാര്യ സംരംഭകരെ ഈ മേഖലയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ് (മലര്‍പ്പൊടിക്കാരന്റെ സ്വപ്നം ഇതിലും പ്രാവര്‍ത്തികമാണെന്ന് തോന്നുന്നു.)
  3. റൂട്ടുകളും പെര്‍മിറ്റിന്റെ എണ്ണവും നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം ആര്‍ ടി എ കള്‍ക്കാണ്.സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം പെര്‍മിറ്റ് തിരിച്ചു നല്‍കാന്‍ സകാര്യ ബസുടമ ബാധ്യസ്തനാണ്.

  ഇതാണ് നമ്മുടെ ഗതാഗത സംവിധാനത്തെപ്പറ്റിയുള്ള എന്റെ പരിമിതമായ അറിവ്.

 47. ഞാന്‍ നേരത്തെ എഴുതിയ കമന്റില്‍ വിദ്യാര്‍ത്ഥികള്‍ ബസ് വിടുന്നതുവരെ ക്യൂ നില്‍ക്കുന്നതും ഇരുന്ന് യാത്രചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാത്തതും അധികവും തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണെന്ന് പറഞ്ഞു. ഇവിടത്തെ ബസ് ജീവനക്കാരുടെ ശംബളത്തെ കൂറിച്ച് ഞാന്‍ കേട്ടിരിക്കുന്നത് ഒരു ദിവസം എല്ലാചെലവും കഴിച്ചുള്ള വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം (ശതമാനക്കണക്കില്‍ അല്ല രൂപയായി. 4000 കിട്ടിയാലും 3500 കിട്ടിയാലും ഉടമയ്ക്ക് 2500രൂപ ദിവസവും നല്‍കണം എന്ന കണക്കില്‍) ബസുടമയ്ക്കും ബാക്കി തൊഴിലാളികള്‍ക്കും എന്നാണ്. അതുകൊണ്ടു തന്നെ ടിക്കറ്റ് കൊടുക്കുന്ന സമ്പ്രദായം ഇവിടങ്ങളിലെ പല ബസ്സുകളിലും ഇല്ല. കൂടുതല്‍ കുട്ടികള്‍ കയറുംതോറും മുഴുവന്‍ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം കുറയും. (മിനിറ്റുകളുടെ വ്യത്യാസത്തില്‍ ബസ് സര്‍വ്വീസ് ഉള്ളപ്പോള്‍ ദീര്‍ഘദൂരം പോകേണ്ട യാത്രക്കാര്‍ തിരക്കുകുറവും സീറ്റിന്റെ ലഭ്യതയും നോക്കുക സ്വാഭാവികമാണല്ലൊ) സ്വാഭാവികമായും ജീവനക്കാരുടെ വരുമാനവും. ഇതാവണം ജീവനക്കാര്‍ ഇത്രയും ക്രൂരമായി വിദ്യാര്‍ത്ഥികളെ പീഢിപ്പിക്കുന്നതിന്റെ കാരണം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s