സംസ്ഥാന ഗണിതശാസ്ത്ര ക്വിസ് ചോദ്യങ്ങള്‍


കേരളത്തിലെ സ്ക്കൂള്‍ അധ്യാപകര്‍ക്ക് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗണിതബ്ലോഗ് മറ്റൊരു ചുവടു വെയ്പ്പുകൂടി നടത്തുകയാണ്. സംസ്ഥാന ശാസ്ത്രമേളകളുടെ ഭാഗമായി തൃശൂരില്‍ നടന്ന ഗണിത ശാസ്ത്ര ക്വിസിലെ ചോദ്യങ്ങള്‍ എല്ലാ ഗണിതശാസ്ത്ര അധ്യാപകര്‍ക്കും വേണ്ടി ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നു. മുന്‍കാലങ്ങളില്‍ ക്വിസ് മത്സരവേദിയില്‍ കഷ്ടപ്പെട്ട് നിന്ന് ചോദ്യങ്ങള്‍ എഴുതിയെടുക്കുന്നവര്‍ക്കു മാത്രമേ അവ ലഭ്യമായിരുന്നുവെങ്കില്‍ ഇനി മുതല്‍ ഗണിതബ്ലോഗ് എന്ന സംരംഭം ഉള്ള കാലത്തോളം അവ നിങ്ങള്‍ക്ക് ഭംഗിയായി തയ്യാറാക്കി നല്‍കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന് ഏറ്റവും കൂടുതല്‍ താല്പര്യമെടുത്ത ബ്ലോഗ് ടീമംഗങ്ങളായ ജോണ്‍ സാറിനും ഭാമടീച്ചര്‍ക്കും ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പേരില്‍ നന്ദിപറയുന്നു. സംസ്ഥാന മേള നടക്കുന്ന തൃശൂരില്‍ നിന്നും ക്വിസ് കഴിഞ്ഞയുടനെ പ്രസിദ്ധീകരിക്കാന്‍ പാകത്തില്‍ ചോദ്യങ്ങള്‍ എഴുതിത്തയ്യാറാക്കി ഇവര്‍ സ്കാന്‍ ചെയ്തയച്ചു തരികയായിരുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യപേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം, എങ്ങനെയാണ് മേള നടന്നതെന്ന വിവരണത്തിലേക്ക്,

സംസ്ഥാനതല ഗണിതക്വിസില്‍ നമ്മുടെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്നങ്ങളോട് സാമ്യമുള്ള ചില ചോദ്യങ്ങളുണ്ടായിരുന്നുവെന്നത് നമുക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നു. ക്വിസ് മത്സരത്തില്‍ 14 റവന്യൂജില്ലകളില്‍ നിന്നുമായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ 28 കുട്ടികളാണ് പങ്കെടുത്തത്. പ്രമുഖ ഗണിതശാസ്ത്ര ഗ്രന്ഥകര്‍ത്താവായ എം.ആര്‍.സി നായരായിരുന്നു ക്വിസ് മാസ്റ്റര്‍. ഓരോ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും കുട്ടികള്‍ക്കും കാഴ്ചക്കാരായ അധ്യാപകര്‍ക്കുമായി പ്രൊജക്ടര്‍ ഉപയോഗിച്ചു കൊണ്ട് ആ ചോദ്യങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പേനയോ പേപ്പറോ ഉപയോഗിക്കാന്‍ പൊതുവില്‍ അവസരം നല്‍കിയിരുന്നില്ല. മനക്കണക്കായി ഉത്തരത്തിലേക്കെത്തണം. അതായിരുന്നു നിബന്ധന. ഓരോ ചോദ്യത്തിനും ആവശ്യത്തിന് വിശദീകരണം നല്‍കിയിരുന്നു. ഒരു ട്രയല്‍ ചോദ്യം ഉള്‍പ്പടെ 21 ചോദ്യങ്ങളാണ് ചോദിച്ചത്. സംസ്ഥാന ശാസ്ത്രമേളയില്‍ ഇത്തവണത്തെ ക്വിസ് മത്സരവിജയി ഒരു ഒന്‍പതാം ക്ലാസുകാരനാണെന്നത് ഒരല്‍പ്പം അത്ഭുതത്തിനും ഒരു ആശ്വാസപുഞ്ചിരിക്കും ഇടനല്‍കുന്നു.

സംസ്ഥാന ഹൈസ്ക്കൂള്‍ വിഭാഗം ഗണിതശാസ്ത്രക്വിസ് മത്സരഫലം :

ഒന്നാം സമ്മാനം: കശ്യപ് വി കരുണ്‍ (സെന്‍റ് മേരീസ് ഹൈസ്ക്കൂള്‍ കൂടല്ലൂര്‍, കോഴിക്കോട് ജില്ല),
രണ്ടാം സ്ഥാനം: ജെറിന്‍ വിന്‍സന്‍റ് (ശ്രീനാരായണ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍, പറവൂര്‍, എറണാകുളം) ,
മൂന്നാം സ്ഥാനം : ജിഷ്ണു എം, (ജി.എച്ച്.എസ്, വരവൂര്‍, തൃശൂര്‍ ജില്ല).

താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്ത് ഈ 21 ചോദ്യങ്ങള്‍ക്കും കൃത്യമായി ആരെല്ലാം ഉത്തരം നല്‍കുമെന്നാണ് ഞങ്ങള്‍ ഉറ്റു നോക്കുന്നത്. മത്സരത്തിന് തയ്യാറാണല്ലോ. റെഡി?

Click here for download the State Maths Quiz

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ശാസ്ത്രം, Lite Maths. Bookmark the permalink.

22 Responses to സംസ്ഥാന ഗണിതശാസ്ത്ര ക്വിസ് ചോദ്യങ്ങള്‍

 1. Good morning:Shall we start.let today be a fine day after yesterday’s lightening and thunder.
  AND WELCOME 2010
  A qn. for classroom discussion’ I have a list of positive intigers ,not necessarily distinct. the number 68 appears in the list. the Arethematic Mean of the list is 56,but if the 68 is removed ,the average drops to 55.what is the largest number that could have appeared in my list?

 2. വിജയന്‍ സാറിന്‍റെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതോടൊപ്പം പോസ്റ്റിന് താഴെയുള്ള ലിങ്കില്‍ നിന്നും സംസ്ഥാനതലക്വിസിലെ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്ത് ഉത്തരം നല്‍കുമല്ലോ. ആയിരക്കണക്കിന് അധ്യാപകര്‍ സന്ദര്‍ശകരായുള്ള ബ്ലോഗില്‍ ആരായിരിക്കും ആദ്യം ഉത്തരം നല്‍കുകയെന്ന് ഉറ്റു നോക്കുന്നു.

  ആര്‍ക്കും ഉത്തരം കിട്ടുന്നില്ലെങ്കില്‍ നാളെ ബ്ലോഗ് ടീമംഗങ്ങള്‍ ഉത്തരം നല്‍കുന്നതായിരിക്കും.

  പുതിയ താരങ്ങളെയാണ് ഞങ്ങള്‍ തേടുന്നത്. ഈ വര്‍ഷത്തിന്റെ അസ്തമയത്തില്‍ പുതിയൊരു താരോദയം.. വരിക, ആവേശത്തോടെ പങ്കെടുക്കുക

 3. കാനട്ടെ

 4. എല്ലാവർക്കും നവവത്സരാശംസകൽ
  നന്മകൽ നെരുന്നു
  നന്ദന

 5. JOHN P A says:

  This comment has been removed by a blog administrator.

 6. Muneer says:

  your list in such a way that one of the integer is largest is,

  0, 0, 0, 0,
  0, 0, 0, 0,
  0, 0, 0, 660, 68.

  average including 68 is: (660+68)/13 = 56
  average excluding 68 is: 660/12 = 55

 7. JOHN P A says:

  wish you a happy new year

 8. @ muneeer, I have a doubt ,that can clear by you easily.is zero a positive integer?

 9. JOHN P A says:

  Dear Vijayan sir
  If all of your 13 numbers are different,I have an answer

 10. bhama says:

  Wish You A Happy New Year

 11. @ john sir,my only intention is to discuss the above qn. along with the last chapter of Tenth.if the integers are different we can combine this chapter with progression also. am I right?

 12. VIJAYAN N M says:

  Three more hours ….to welcome 2010.
  before that we have enough time to write 0,1,2,3………using four ciphers ( 2,0,1,0) and symbols factorials!,terminal ?,sq ^,sqroot #,*,+,/,-.shall we start now/ this qn. is valid till 12 midnight.

 13. JOHN P A says:

  Dear Vijayan sir
  Your favourate numbers are
  11,19,27,35,43,51,59,67,75,83,91,99 and 68
  The largest is 99
  All are different
  We can arrive the solution logically

 14. VIJAYAN N M says:

  @ muneer ……….?
  @john sir………is it largest ?

 15. JOHN P A says:

  If this is your list,99 will be the largest
  There are more than one possibilty
  On the way to solve the problem we come across a linear equation in two variable,So it will have more than one solution. corresponding to each solution we get a set of 13 numbers. Nothimg is given in the problem to pick a particulat set of values
  so rest is left to you

 16. thomas says:

  This comment has been removed by the author.

 17. trial qu. ans 5
  qu 1 ans 0
  2 8,0
  3 145
  4 20
  5 8000
  6 256
  7 60%
  8 32
  9 10.f(3)+4 ? (qu.is not clear)
  10 5x+2z
  11 A
  13 0
  14 3abc(provided x is not=1or-1)
  16 2:1
  17 2
  18 1
  19 34
  20 5

 18. @ muneer:1*11+68+649 .the answer of my qn was 649.
  @john sir( after the diversion of qn.) 1,2,3,4,5,6,7,8,9,10,11,68,604.(largest is 604)
  .if we take all terms except 68 in A.P. john sirs answer is right.

 19. thomas says:

  Wish you all a happy new year

 20. WISH ALL OF YOU A HAPPY NEW YEAR

 21. about quiz
  qu. no. 12 ans.42

 22. JOHN P A says:


  സംസ്ഥാന quiz ലെ ഒരു ചോദ്‍യം ചര്‍ച്ചക്ക് നല്‍കുന്നു
  Question no 9
  < << f(n) = 10 . f(n-1)+n ആയാല f(4) എത?>>>
  No conditions are given by the quiz Master or in the Display Board.
  The answer given by the quiz master is 1234
  Nobody gave correct answer to this question
  We can arrive this answer if F(0) = 0 easily
  Can we get the answer without this condition? Expecting comments

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s