Teaching Notes

എട്ടാം ക്ലാസിലെ സമവാക്യങ്ങള്‍ എന്ന അധ്യായത്തെ ആറ് മൊഡ്യൂളുകളാക്കി തിരിച്ചു കൊണ്ടുള്ള അധ്യാപകക്കുറിപ്പുകളാണ് ഇന്ന് ഗണിതശാസ്ത്ര അധ്യാപകര്‍ക്കായി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. ബ്ലോഗ് ടീം അംഗവും വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ അധ്യാപകനുമായ പി.എ ജോണ്‍ സാറാണ് ഈ ടീച്ചിങ് നോട്ട് എഴുതിത്തയ്യാറാക്കിയിട്ടുള്ളത്. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. പ്രവര്‍ത്തനാധിഷ്ഠിതവും തികച്ചും ശിശുകേന്ദ്രീകൃതവുമായ ഒരു രീതിയോടെയാണ് അദ്ദേഹം ഒരോ പ്രശ്നമേഖലയെയും സമീപിച്ചിരിക്കുന്നത്. ഈ അധ്യായം കൈകാര്യം ചെയ്യുമ്പോള്‍ ഈ ടീച്ചിങ് നോട്ട്സ് നമുക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയം വേണ്ട. ഇതുപോലെ നമ്മുടെ അധ്യാപകര്‍ക്ക് സഹായികളായി മാറാവുന്ന ഏത് അറിവുകളും ഈ ബ്ലോഗിലൂടെ പങ്കുവെക്കാം. വിഷയം പോലും പ്രശ്നമല്ല. കാരണം നമ്മുടെ ബ്ലോഗിന്റെ വായനക്കാര്‍ ഗണിതശാസ്ത്ര അധ്യാപകര്‍ മാത്രമല്ലല്ലോ.

ഇന്ന് കേരളത്തിലെമ്പാടും ഗണിതശാസ്ത്ര ക്ലസ്റ്ററുകള്‍ നടക്കുകയാണല്ലോ. എല്ലാ ക്ലസ്റ്ററുകളിലും നമ്മുടെ മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്താനും ബ്ലോഗിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതിനും അതില്‍ കമന്റു ചെയ്യുന്നതിനും നമ്മുടെ അധ്യാപകരെ പ്രേരിപ്പിക്കണമെന്നും വായനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ക്കറിയേണ്ട ഏതു വിവരത്തെപ്പറ്റിയും കമന്റ് രൂപത്തില്‍ സംശയം ചോദിക്കുകയാണെങ്കില്‍ ഉടനടി മറുപടി ലഭിക്കാവുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്. മറുപടി ലഭിക്കുക ഒരു പക്ഷേ അധ്യാപകരില്‍ നിന്നായിരിക്കണമെന്നില്ല. നമ്മുടെ തന്നെ വിദ്യാര്‍ത്ഥികളോ വിദേശമലയാളികളോ സഹായഹസ്തവുമായി വന്നേക്കാം. ഇങ്ങനെയെല്ലാമാണെങ്കിലും ബ്ലോഗ് ടീം അംഗങ്ങളുടെ ഉന്മേഷം കമന്റുകള്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഇന്ന് ബ്ലോഗില്‍ കമന്റു ചെയ്യുന്നവരാകട്ടെ കേരളത്തിലെ അധ്യാപകര്‍ക്കിടയില്‍ പ്രശസ്തരുമാണ്. ഈ ജോലി ഞങ്ങള്‍ നിര്‍വഹിക്കുന്നത് ആരും ഉത്തരവാദിത്വം ഏല്‍പ്പിച്ചതു കൊണ്ടല്ല. ശരാശരി ആയിരത്തിനു മേല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ബ്ലോഗിലെ കമന്റു ചെയ്യുന്നവരുടെ എണ്ണം വളരെകുറവാണെന്നതില്‍ ഞങ്ങള്‍ക്കേറെ ഖേദമുണ്ട്.ഇന്നലെ മാത്രം 1259 സന്ദര്‍ശകര്‍ നമ്മപടെ ബ്ലോഗിനുണ്ടായിരുന്നു. രാവിലെയും വൈകീട്ടുമടക്കം ക്ലാസ്​ടൈം ഒഴികെയുള്ള സമയങ്ങളില്‍ ബ്ലോഗിലെ വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഞങ്ങളെല്ലാവരും. പലപ്പോഴും ‘കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം’ എന്ന വാക്യത്തിന്റെ അര്‍ത്ഥം ഞങ്ങള്‍ മറന്നു പോകുന്നു. അധ്യാപകര്‍ അറിയേണ്ട ഓരോ വിവരങ്ങളും തികച്ചും ചൂടോടെ ബ്ലോഗിലൂടെ അറിയിക്കാന്‍ എന്നും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിലെ അധ്യാപകരുടെ നിശബ്ദത ഞങ്ങളെ വേദനിപ്പിക്കുന്നു. ഇത്തരമൊരു നിശബ്ദതയാണ് മറുപടിയെങ്കില്‍ ഈ ബ്ലോഗുമായി മുന്നോട്ടു പോകുന്നതിന്റെ അര്‍ത്ഥമെന്താണ് എന്ന വസ്തുത ഒരു ചോദ്യചിഹ്നത്തിന്റെ അകമ്പടിയോടെ ഞങ്ങള്‍ക്ക് മുന്നില്‍ തൂങ്ങിയാടുകയാണ്.

Click here to Download the Teaching Note

ഈ ടീച്ചിങ് നോട്ടിനെപ്പറ്റിയും മുകളില്‍ സൂചിപ്പിച്ച പ്രശ്നത്തെപ്പറ്റിയും കമന്റുകള്‍ പ്രതീക്ഷിക്കുന്നു.

About hariekd

It is a movement from kerala High school teachers.
This entry was posted in പലവക, ശാസ്ത്രം, General, Maths STD VIII. Bookmark the permalink.

47 Responses to Teaching Notes

 1. Anonymous says:

  എനിക്ക് ഈ മാത്​സ്​കാരെക്കുറിച്ച് അസൂയ തോന്നുന്നു.
  ഇതുപോലൊന്ന് ഫിസിക്സിനും വേണം.
  ശ്രമിച്ചു നോക്കട്ടെ..
  അഭിനന്ദനങ്ങള്‍.

  ഗീത

 2. Anonymous says:

  THIS IS A VERY USEFUL BLOG.
  VERY VERY THANKS…

 3. jelousy is not a medicine . find some john sir from your subject.any way we are blessed, with ” muth in the chippy”

 4. ഗീത,
  ഫിസിക്സിനും ഒരു ബ്ലോഗുണ്ട്:
  ഇവിടെ ക്ലിക്കുക

 5. ” cut a rectangle ,which is 9*16 size,into two pieces.each of the same size and shape,so that the pieces will fit together and form a perfect square”

 6. Vijayan Kadavath says:

  ഈ സംരംഭത്തിന് പിന്നില്‍ വളരെയധികം കഷ്ടപ്പാടുണ്ടെന്ന് മനസിലാക്കുന്നു. പല വിദ്യാഭ്യാസ സൈറ്റുകളും പിറന്ന പടി ഇരിക്കുമ്പോള്‍ പല വിവരങ്ങളും കുറേ നാളുകളായി അറിയുന്നത് ഈ ബ്ലോഗ് വഴിയാണ്. അഭംഗുരം മുന്നേറുക. ബ്ലോഗ് ടീമിന് അഭിനന്ദനങ്ങള്‍. ഗണിതത്തില്‍ വലിയ വിവരമില്ലാത്തതിനാലും ഗണിതാധ്യാപകനല്ലാത്തതിനാലുമാണ് കമന്റു ചെയ്യാത്തത്.

 7. shemi says:

  teaching notes is a good work.it is helpful to every teacheres.thanks JOHNSIR.blog is very much useful.we introduced the blog in our site harisree palakkad.thaks to blog team.

 8. Anonymous says:

  realy good jojnsir.

  sathyanweshi..what is your blog adresss..

  vijayan larva i will find an answer to yr Qn .
  thomas

 9. Anonymous says:

  Thank you sir

  Bhama

 10. Anonymous says:

  “ഈ ബ്ലോഗുമായി മുന്നോട്ടു പോകുന്നതിന്റെ അര്‍ത്ഥമെന്താണ്” എന്ന ഈ ചോദ്യത്തിനേ അർത്ഥമില്ല എന്നു മനസ്സിലാക്കണം. സമാന്യം നല്ല റസ്പോൺസ്‌ കിട്ടുന്ന ഒരു ബ്ലോഗാണിത്‌. ടീച്ചേർസ്‌ വന്നോളും. അധ്യാപകരുടെ കൂട്ടായ്മ എന്നു കാണിച്ചിരിക്കുന്നതു കൊണ്ടാണു മറ്റുള്ളവർ പ്രതികരിക്കാത്തത്‌.

  വിജയകുമാർ

 11. വിജയകുമാര്‍ സാര്‍,
  രാജസ്ഥാനില്‍ ആയിട്ടു കൂടി ഈ ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി സപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇതെല്ലാമാണ് ഞങ്ങള്‍ക്ക് പ്രചോദനമെന്നതില്‍ ഒരു സംശയവുമില്ല.

  @ഷെമി ടീച്ചര്‍,
  പാലക്കാട് ഹരിശ്രീ വഴി ഞങ്ങളുടെ ബ്ലോഗ് പരിചയപ്പെടുത്തിയതു കണ്ടു. നിരവധി പേര്‍ പാലക്കാട് നിന്നും ഞങ്ങളെ വിളിക്കാറുമുണ്ട്. പാലക്കാട് നിന്നുമുള്ള ഈ പിന്തുണയ്ക്ക് ഹരിശ്രീയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

 12. Anonymous says:

  Nice work!
  Congrats, John sir.

 13. Anonymous says:

  VERY USEFUL TM……THANKS TO JOHN SIR,,,,,,നാളെ ഞാന്‍ ഇത് ക്ലസ്റെരില്‍ തീര്‍ച്ചയായും പറയും,,,,,

 14. This comment has been removed by the author.

 15. This comment has been removed by the author.

 16. One suggestion :
  ഒരു 4share അക്കൗണ്ട്‌ (അലെങ്ങില്‍ അത് പോലത്തെ എത്ങ്ങിലും) ഓപ്പണ്‍ ചെയ്തു, വേറെ, വേറെ അപ്‌ലോഡ്‌ ചെയ്തൂടെ ?
  That is : One folder for each year, and sub folders for for each classes (7th, 8th etc) This will help us to track back after some time.
  Also, it would be easy for the teachers who search for such info- they can just navigate and find what they want. These are some of the things we do in IT for basic knowledge management.

  Another things is, you can save space in Google, since ZIP files will be hosted separate. Taking the back up of ZIP files would be easier in this way.

  I think adding date, in the footer of each paper, would be a good idea.

  Hope this helps.

 17. Anonymous says:

  vijayan larva sir,

  The rcatngle 9×16..so the new suare will be 12×12 ..for that.
  Draw three equel rows (3 cm each) and 4 equal columns (4 cm each)
  Take 6 recatangles(3+2+1 )and step down with it..that much i could explain..

 18. geetha says:

  many many thanks for the teaching notes

 19. JOHN P A says:

  Teachers discussing TM in some clusters asked the relevence of the second acivity of the first module of the T M.What was in my mind is given here
  CLICK HERE

 20. ഗണിതാധ്യാപകരോ,അധ്യാപകരോ പോലുമല്ലാത്ത പലരും ഈ ബ്ലോഗ് ശ്രദ്ധാപൂര്‍വ്വം പിന്തുടരുന്നുണ്ട്. കമന്റുകളുടെ കുറവ് ഈ സംരംഭത്തെ തളര്‍ത്താതിരിക്കട്ടെ.ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പമുണ്ട്.

 21. Tomy Viruthiyel says:

  My hearty congradulations for such a great blog. Congradulations John sir and team. I think it is nice if we can discuss different teaching methods in different countries.

  Tomy V.
  Switzerland

 22. Anonymous says:

  sir,
  I need to install VM prior.
  please give details about it.
  thanking you

 23. itty says:

  The teaching manual given by John sir is excellent.I agree with the comments written by John sir.As I was a Mathematics teacher , I always used these type of visual illustrations to teach Algebra even in the !0 th Standard and found it was very effective. Now being Head of a school, my advice is the same to all of the Maths teachers in my school. Use some type of pictures or draw an illustration in the blackboard within seconds, so that pupils will get a mental picture of the problem.

 24. Jayarajan Vadakkayil says:

  ഗണിത ബ്ലോഗിന് ആശംസകള് .
  മേലടി സബ് ജില്ലാ കലോത്സവം സംബന്ധിച്ച കാര്യങ്ങള്
  http://www.meladykalolsavam.co.cc യില് ലഭ്യമാണ്.

 25. welcome thomas sir. try to find out a solutiiom ot 12*12 square.
  @ anonymus: go through the qn that i GOT 2 YEARS BACK. still wandering. rest next post

 26. @ക്യാപ്റ്റന്‍,
  താങ്കളുടെ നിര്‍ദ്ദേശം തീര്‍ച്ചയായും അധ്യാപകര്‍ക്ക് ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. ഓരോ സ്റ്റാന്റേഡില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും നമ്മുടെ Forshared പോലുള്ള അക്കൊണ്ടില്‍ സേവ് ചെയ്യപ്പെടുന്ന അതാത് സ്റ്റാന്റേഡിലെ ടീച്ചിങ് നോട്ട് അടക്കമുള്ള പാഠ്യവിഭവങ്ങള്‍ കോപ്പി ചെയ്തെടുക്കാമല്ലോ. തീര്‍ച്ചയായും ഞങ്ങളതിനെപ്പറ്റി ചിന്തിക്കുകയാണ്.
  എന്നാല്‍ നമ്മുടെ ബ്ലോഗിലെ Labels ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അധ്യാപകര്‍ക്ക് Standard X, Standard IX, Standard VIII എന്നിങ്ങനെ ലേഖനങ്ങള്‍ ഇനം തിരിച്ച് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
  ക്യാപ്റ്റനില്‍ നിന്നും ഇത്തരത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

  @പാവത്താന്‍,
  സാറിനെപ്പോലെയുള്ള വ്യക്തികളുടെ സപ്പോര്‍ട്ടും ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ടെന്ന് അറിയിക്കട്ടെ

  @ടോമി സാര്‍,
  സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും താങ്കള്‍ രേഖപ്പെടുത്തിയ കമന്റ് കണ്ടു. മറ്റ് രാജ്യങ്ങളില്‍ പഠിപ്പിക്കുന്ന വിദേശമലയാളികളെയും ഒരു വേറിട്ട ചിന്തയിലേക്ക് നയിക്കാന്‍ നമ്മുടെ ബ്ലോഗിലെ വിഭവങ്ങള്‍ക്കാകണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അതുപോലെ ഇവിടത്തെ അധ്യാപകരെ പ്രചോദിപ്പിക്കാന്‍ തക്ക ഉപദേശങ്ങളും പ്രവര്‍ത്തനങ്ങളും നല്‍കാനും അങ്ങയെപ്പോലുള്ളവര്‍ സമയം കിട്ടുമ്പോഴെങ്കിലും ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  @ഇട്ടി സാര്‍,
  അങ്ങയെപ്പോലുള്ള പരിചയസമ്പന്നരായ ഗണിതാധ്യാപകരുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്കെന്നും വിലപ്പെട്ടതാണ് അങ്ങയുടെ സ്ക്കുളിലെ അധ്യാപകരെ നമ്മുടെ ബ്ലോഗുമായി ബന്ധപ്പെടുത്തുന്നതിന് ഇതിനോടകം അങ്ങ് ശ്രമിച്ചു കാണുമല്ലോ. നന്ദി.

 27. Anonymous says:

  ഞങ്ങള്‍ ക്ലസ്റ്ററില്‍ കമന്റ് ചെയ്യാന്‍ പഠിച്ചു.
  അനിത

 28. IS there any solution to find the volume of the device that is used to shift concrete mixing?( in malabar it is called CHATTI ),it is a portion of sphere.
  sunday is off .take your own time.

 29. Bindu says:

  It is very interesting and useful.Thanks

 30. Deepa .V.R. says:

  really appreciating John sir for the effort and dedication in making such a useful teaching manuel…..as discussed the activity 2 makes some confussion..pictuarisation of mathematical problems is very effective, but if it leads to confussion we can avoid….we can not present all ideas in that way..the other activities are enough to get the idea as the pupils are familiar with the idea of algebraic equations in 7th std…

 31. Anonymous says:

  അഭിനന്ദനങ്ങള്‍.

 32. Suresh K C DBHS Thachampara says:

  അഭിനന്ദനങ്ങള്‍.

 33. shajucm says:

  sir,i sure all maths teachers will know about this blog soon.

 34. എങ്ങിനെയാണ് ഇത്തരം സത് പ്രവര്‍ത്തികളെ അഭിനന്ദിക്കേണ്ടത് എന്നറിയില്ല. ചിത്രകാരന്റെ ആശംസകള്‍ !!!
  ജാലകം ബ്ലോഗ് അഗ്രഗേറ്റര്‍ കൂടി ഉള്‍പ്പെടുത്തി ഈ ബ്ലോഗ് കൂടുതല്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തുക.ഒരോ പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷവും ജാലകം എന്ന ബാനറില്‍ ക്ലിക്ക് ചെയ്താല്‍ അഗ്രഗേറ്ററില്‍ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്നതും, അത് കണ്ട് താല്‍പ്പര്യമുള്ള ബ്ലോഗര്‍മാര്‍ ഈ പോസ്റ്റില്‍ എത്തിച്ചേരുന്നതുമായിരിക്കും.
  ജാലകത്തെക്കുറിച്ച്
  കേരള ബ്ലോഗ് അക്കാദമിയിലെ പോസ്റ്റ് ഇവിടെ വായിക്കാം(ക്ലിക്കുക).

 35. Anonymous says:

  വളരെ ഉപകാരം ,സര്

 36. Anonymous says:

  very nice sir.maths fair, kalolsavam തിരക്കീലായതുകൊണ്ട് blog നോക്കാന് താമസിച്ു. hearty congratulations.
  pls give suggestions to get mal fonts correctly in LINUX.ഞാന് FONTS COPYെചയ്യാന് നോക്കീ. സാധിച്ചീല്ല
  മീര

 37. SUNIL V PAUL says:

  സര്‍
  സാറിന്നു നന്ദി
  SUNIL V PAUL
  NIRMALA HIGH SCHOOL
  KUNDUKAD PO
  THRISSUR
  PIN-680028

 38. very very thanks

  ANIL.D
  K.K.M.H.S.S.VANDITHAVALAM,PALAKKAD

 39. നിരാശ വേണ്ട. കഴിഞ്ഞ 3 കൊല്ലമായി ഞാന്‍ ഈ രമ്ഗത്തുണ്ട് . ആവ്ശ്യക്കാര്‍ തേടിയെത്തും.
  പിന്നെ, പൊതുവായി ഈ സര്‍, മാഷ്…ജോണ്‍ മാഷു, വേണുസാര്‍…എന്നു ചേര്ത്തെഴുതുന്നത് നന്നല്ല. എ.പി.ജെ അബ്ദുള്കലാം എന്നേ ഉള്ളൂ. കലാം സാറിന്റെ പുസ്തകം എന്നു പ്രസിദ്ധപ്പെടുത്താറില്ല.
  പിന്നെ എത്ര നല്ല ഉദ്ദേശമാണെന്കിലും ടീച്ചിങ് നോട്ട്സ് പ്രസിദ്ധീകരിക്കരുത്. നാം ഗൈഡ് വില്പ്പനക്കാരല്ലല്ലോ. മീന്‍ പിടിക്കാന്‍ പ്രോത്സാഹിപ്പിക്കാം. മീന്‍ പിടിcചു കൊടുക്കരുത്.
  അഭിനന്ദനം.
  http://sujaword.wordpress.com/
  http://sites.google.com/site/sujanikamalayalamschool/
  http://www.sujanika.blogspot.com/

 40. JOHN P A says:

  We cannot compare teaching and fishing.Theaching has a well defind objective .Fishing is uncertain.I am sure no mathematics teacher in kerala simply imitate this TM.This is only a sharing of what I did in the class.The result was surprising.The day it published was our empowerment day. Thousands of teachers discussed this in the meeting and commended by mail and by phone.I hope you will see the things in a broad sense
  It is our responsibilty to share what we are thinking to others .What our OSST doing is not different.They are not teaching the teachers to teach.They are supporting ,sharing and interating

  Thank you

 41. രാമനുണ്ണി മാഷേ,

  കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമുള്ള നിരവധി അധ്യാപകര്‍ ഞങ്ങളെ സംശയം ചോദിച്ച് വിളിക്കാറുണ്ട്. എത്ര ആവശ്യപ്പെട്ടാലും ആ സംശയങ്ങള്‍ കമന്റ് രൂപത്തില്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടാലും അവരത് ചെയ്യാന്‍ മുതിരുന്നതേയില്ല. ഇതിലുള്ള ഖേദമാണ് ആ നിരാശ പ്രകടിപ്പിക്കുന്നതിന് കാരണമായത്.

  നമ്മുടെ ബ്ലോഗില്‍ പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് സാര്‍, മാഷ് , ടീച്ചര്‍, മാഡം എന്നൊക്കെ കമന്റ് ചെയ്യുന്നവരുടെ പേരിന്റെ കൂടെ ചേര്‍ക്കുന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളുമൊക്കെ സന്ദര്‍ശകരായിട്ടുള്ള ഒരു ബ്ലോഗില്‍ ഒരു അപ്രഖ്യാപിത നിയമമായി അംഗീകരിച്ചു കൊണ്ട് ‍ എല്ലാവരും അത് പാലിച്ചു പോരുകയും ചെയ്യുന്നു. സംവാദങ്ങളുടെ രൂക്ഷതയില്‍ പോലും ആ ഒരു ബഹുമാനം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കുന്നുമുണ്ട്. ആദരവ് നല്കി ആദരവ് വാങ്ങുന്നതിന് ഒരു സുഖമുണ്ടല്ലോ.

  ടീച്ചിങ് നോട്ടിന്റെ കാര്യത്തില്‍ അങ്ങ് പറഞ്ഞത് നൂറു ശതമാനവും അംഗീകരിക്കുന്നു. നമ്മള്‍ ഗൈഡ് വില്‍പ്പനക്കാരല്ല. ഇത്തരത്തില്‍ റെഡി ടു ഈറ്റ് പരുവത്തില്‍ സാമഗ്രികള്‍ ഒരുക്കി നല്‍കരുതെന്ന് വിദ്യാഭ്യാസവകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിനന്ദനങ്ങള്‍ക്കൊപ്പം സ്നേഹബുദ്ധ്യാ പറഞ്ഞിരുന്നു.ഈ സദുദ്ദേശപരമായ അഭിപ്രായത്തെ സാദരം അംഗീകരിക്കുന്നു.

 42. ടീച്ചിങ് നോട്ടിന് ഒരു മാതൃക വേണം എന്ന് ഒട്ടനവധി അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഒരാഴ്ചയോളമെടുത്താണ് ജോണ്‍ മാഷ് ആ ലേഖനം എഴുതിയുണ്ടാക്കിയത്. അത് പിഴവുകളില്ലാത്ത വിധം ടൈപ്പ് ചെയ്ത് ഒരുക്കിയെടുക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാഴ്ചയോളം സമയം വേണ്ടി വന്നു. സ്ക്കൂള്‍ ടൈം കഴിഞ്ഞിട്ടാണല്ലോ ഇത്തരത്തിലുള്ള സാമഗ്രികളൊരുക്കിയെടുക്കാന്‍ നമുക്ക് സമയം കിട്ടുക. വ്യക്തിഗതമായ ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ നീക്കി വെച്ചാണ് ഈ ടീച്ചിങ് നോട്ട് പറഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിനിടക്കുണ്ടായ മാനസികസംഘര്‍ഷം പോസ്റ്റില്‍ ഒരു നിരാശരൂപേണ കടന്നു വന്നിരുന്നു.

  മാഷിനെപ്പോലുള്ള അധ്യാപനമേഖലയിലും ബ്ലോഗിങ്ങിലുമെല്ലാം പരിചയ സമ്പന്നരായ വ്യക്തികളുടെ സഹകരണം എപ്പോഴും ഉണ്ടാകുമെന്നിരിക്കേ ആ നിരാശ അസ്ഥാനത്താണെന്ന് ഞങ്ങള്‍ സന്തോഷത്തോടെ തിരിച്ചറിയുന്നു. സ്നേഹാദരങ്ങള്‍ക്ക് നന്ദി.

  സുജനികയ്ക്കും രാമനുണ്ണി മാഷിനും ആശംസകള്‍

 43. Anonymous says:

  Dear friends you are doing really a great job. Congrats!

 44. Anonymous says:

  അഭിനന്ദനങ്ങള്‍..പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടട്ടെ ഇനിയും ഇനിയും.

 45. jessyk says:

  WISH U ALL THE BEST

 46. thank you for mathsblog

  by sheeja

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s