എന്റെ 2 ടെക്സറ്റ് ഫയലേ അപ്​ലോഡ് ആയുള്ളു

എസ്.എസ്.എല്‍.സിഎ ലിസ്റ്റ് ഡാറ്റ അപ്​ലോഡ് ചെയ്യുന്നതിനുള്ള അവസാനതീയതി 16-11-2009 വരെ നീട്ടിയതായി എസ്.എസ്.എല്‍.സി യുടെ ഔദ്യോഗിക പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാറ്റ അപ്​ലോഡ് ചെയ്യാനായി ഇടതുവശത്തു തന്നിരിക്കുന്ന ലിങ്ക് വഴി പ്രവേശിക്കാം. യൂസര്‍ നെയിമും പാസ്​വേഡും കൊടുത്തു കയറാന്‍ ശ്രമിച്ചിട്ട് പാസ്​വേര്‍ഡ് എറര്‍ കാണിച്ചാലും ഭയക്കേണ്ടതില്ല. ഫയല്‍ ബ്രൗസര്‍ മോസില്ല ഫയര്‍ ഫോക്സ് 3 തന്നെ ആയിരിക്കണം. നമ്മുടെ ഐ.ടി @സ്ക്കൂള്‍ ഗ്നു/ലിനക്സിലെ മോസില്ല ഫയര്‍ഫോക്സ് 3 അല്ല. അതു കൊണ്ടാണ് സ്ക്കൂള്‍ ലിനക്സ് വഴി അപ്​ലോഡ് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും അത് പറ്റാതിരുന്നത്. താഴെയുള്ള ലേഖനത്തില്‍ എങ്ങനെ മോസില്ല അപ് ഗ്രേഡ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു നിവര്‍ത്തിയുമില്ലെങ്കില്‍,വിന്റോസിലെ ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ വഴി ശ്രമിക്കുക. എന്നിട്ടും കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ഷമയോടെ ബ്രൗസര്‍ ക്ലോസ് ചെയ്ത് വീണ്ടും ഓപ്പണ്‍ ചെയ്ത് ശ്രമിക്കുക. ആദ്യ തവണ ശ്രമിച്ച് നടക്കാതാകുമ്പോള്‍ പരിഭ്രമിക്കരുതെന്ന് ചുരുക്കം.

ആദ്യമായിട്ടാണ് ഈ പോര്‍ട്ടലിലേക്ക് കയറാന്‍ ശ്രമിക്കുന്നതെങ്കില്‍ യൂസര്‍ നെയിമും പാസ്​വേഡും സ്ക്കൂള്‍ കോഡ് തന്നെയായിരിക്കും എന്നറിയാമല്ലോ. ഉടനെ തന്നെ സുരക്ഷയ്ക്കായി പാസ്​വേഡ് മാറ്റുകയും വേണം. മാറ്റിയ പാസ്​വേഡ് എഴുതി വെക്കുമല്ലോ. എപ്പോഴും യൂസര്‍ നെയിം സ്ക്കൂള്‍ കോഡ് തന്നെയായിരിക്കും. ഈ പോര്‍ട്ടലില്‍ കയറിക്കഴിയുമ്പോള്‍ മുകളില്‍ Upload എന്ന മെനുകാണും. അവിടെ മൗസ് പോയിന്റര്‍ വെക്കുമ്പോള്‍ Candidate data upload എന്നു കാണും. ക്ലിക്ക് ചെയ്യുക.

ഇടതു വശത്ത് ബോക്സില്‍ നോക്കൂ. Files to be uploaded ഈ ഫയലുകളാണ് അപ്​ലോഡ് ചെയ്യേണ്ടത്. Export ചെയ്തപ്പോള്‍ Dist ഫോള്‍ഡറില്‍ ഉള്ള Upload എന്ന ഫോള്‍ഡറില്‍ ഈ നാലുഫയലുകളും ഉണ്ട്. താഴെയുള്ള Browser ല്‍ ക്ലിക്ക് ചെയ്ത് ഓരോ ഫയലുകളുടേയും Path കാണിച്ച് കൊടുത്ത് upload File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ നാലു ഫയലുകളും കാട്ടിക്കൊടുക്കുക. Private candidate ഇല്ലെങ്കില്‍ 2 ഫയലുകള്‍ മാത്രമേ അപ്​ലോഡ് ആകുകയുള്ളു. sslccns.txt, sslcsum.txt എന്നിവയായിരിക്കും ആ ഫയലുകള്‍. ഈ സമയം കൃത്യമായി നമ്മുടെ സ്ക്കൂളില്‍ നിന്ന് എത്രകുട്ടികള്‍ School going വിഭാഗത്തില്‍ പരീക്ഷയെഴുതുന്നു എന്ന വിന്റോ ചെറിയൊരു ബോക്സില്‍ പ്രത്യക്ഷപ്പെടും. Private Candidate ഇല്ലാത്തതിനാല്‍ sslccps.txt,sslcreg.txt എന്നിവ Blank ആണെന്ന് കാണിച്ച് നില്‍ക്കുകയും ചെയ്യും. ചുരുക്കത്തില്‍ Private candidate ഇല്ലെങ്കില്‍ 2 ഫയലുകളേ Upload ആവുകയുള്ളുവെന്ന് സാരം. തൊട്ടടുത്ത Reportല്‍ നിന്നും Upload Statusഉം ചെക്ക്ലിസ്റ്റും അപ്പോള്‍തന്നെ കിട്ടും.ചെക്ക്ലിസ്റ്റ് പ്രിന്റെടുത്ത് നോക്കിയാല്‍, അതെങ്ങിനെ പരീക്ഷാഭവനില്‍ എത്തിയിട്ടുണ്ടാകുമെന്ന് കാണാം.ഡിസംബറില്‍ പ്രിന്റൗട്ട് സ്കൂളിലെത്തുമ്പോള്‍ വരുത്തേണ്ട തിരുത്തലുകള്‍ മുന്‍കൂട്ടി റെഡിയാക്കുകയും ചെയ്യാം! ധൈര്യമായി Signout ചെയ്ത് ഇറങ്ങിപ്പോരുക. പിന്നെ Dist ഫോള്‍ഡറിലെ Upload ഫോള്‍ഡര്‍ ഒരു CD യില്‍ Copy ചെയ്തെടുക്കാന്‍ മറക്കല്ലേ.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in പലവക, സാങ്കേതികം, General, surprise posts. Bookmark the permalink.

6 Responses to എന്റെ 2 ടെക്സറ്റ് ഫയലേ അപ്​ലോഡ് ആയുള്ളു

 1. Anonymous says:

  വിവരങ്ങള്‍ക്ക് നന്ദി

 2. Anonymous says:

  ഭംഗിയായി ഡാറ്റ അപ്​ലോഡ് ചെയ്തു. ബ്ലോഗിന് നന്ദി

 3. schoolwiki- ല്‍ transliteration രീതിയില്‍ എങ്ങിനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം ദയവായി വിശദീകരിക്കുമോ

 4. Anonymous says:

  ഭംഗിയായി ഡാറ്റ അപ്​ലോഡ് ചെയ്തു. ബ്ലോഗിന് thanks,upload is possible in windows operating system

 5. പ്രിയ എസ്.എം, നീലേശ്വര്‍,
  ട്രാന്‍സിലേഷന്‍ രീതി മംഗ്ലീഷ് തന്നെയല്ലേ? വളരെ മുമ്പേ കാലിച്ചാനടുക്കം സ്ക്കൂളിന്റെ ബ്ലോഗ് കണ്ടിരുന്നു. അതില്‍ സാറുപയോഗിച്ചിരിക്കുന്നതെങ്ങനെയാണോ അതു പോലെ തന്നെ സ്ക്കൂള്‍ വിക്കിയിലും മലയാളം ടൈപ്പ് ചെയ്യാം. പക്ഷെ സാറിന് ഐ.ടി@സ്ക്കൂളില്‍ നിന്നും പാസ്​വേഡ് ലഭിച്ചുവോ? ഞങ്ങള്‍ക്കിതുവരെ കിട്ടിയില്ല. ഞങ്ങള്‍ക്ക് ലഭിച്ച പരിമിതമായ അറിവ് പ്രകാരം പാസ്​വേഡ് ഉള്ളവര്‍ക്കേ സ്ക്കൂള്‍ വിക്കിയില്‍ ലോഗിന്‍ ചെയ്യാനാകൂ. നമ്മുടെ ബ്ലോഗിലെ ഫോണ്ട്സ് എന്ന മെനുവില്‍ ട്രാന്‍സിലേഷന്‍ സോഫ്റ്റ്​വെയര്‍ ചേര്‍ത്തിട്ടുള്ളത് സാറ് ശ്രദിധിച്ചിരുന്നോ?

 6. Cheris Abraham says:

  Click on “pravesikkuka” link to set a new user name and password.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s