എ ലിസ്റ്റ് ഡാറ്റാ അപ്​ലോഡ്

ഇന്നുതന്നെ രണ്ടാമതൊരു പോസ്റ്റുമായി രംഗത്തുവരേണ്ടി വന്നതിന് കാരണമുണ്ട്. എസ്.എസ്.എല്‍.സി. എ ലിസ്റ്റ് ഡാറ്റാ എന്റ്റി കഴിഞ്ഞ് എന്തുചെയ്യണമെന്നാരാഞ്ഞുകൊണ്ടുള്ള ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നൂ ഇന്നലെ മുതല്‍. ക്ലാസ്സ് സമയങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ബ്ലോഗിന്റെ ഡൌണ്‍ലോഡ്സില്‍ മാത്രം പോരല്ലോ, പ്രയോഗത്തിലും വേണ്ടേ?അതുകൊണ്ട്, ഞങ്ങളുടെ പരിമിതമായ അറിവ് പങ്കുവെയ്ക്കുവാന്‍ ഇതല്ലാതെയൊരു വഴി കാണുന്നില്ല. ജോണ്‍ സാറിന്റെ വിജ്ഞാനപ്രദമായ പ്രശ്നത്തില്‍, വളരെ ഗഹനങ്ങളായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് മുകളില്‍ക്കയറി വരുമ്പോഴുണ്ടാകുന്ന വിഘ്നങ്ങള്‍ മറന്നിട്ടല്ല, മറ്റുവഴികള്‍ തല്‍ക്കാലം ഇല്ലാഞ്ഞിട്ടാണ്.
ഉടനെതന്നെ, ലിനക്സിനായുള്ള പ്രത്യേക പേജ് റെഡിയാകുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ ഇത്തരം പോസ്റ്റുകള്‍ നമുക്ക് അവിടെയാകാം.

ഡാറ്റാ എന്റ്റിക്കു ശേഷം പ്രിന്റ് റിപ്പോര്‍ട്ട് ക്ലിക്ക് ചെയ്ത് Inkjet/Laser സെലക്ട് ചെയ്യുക. ന്യൂ സ്കീമിന് N (പി.സി.എന്‍ ന് P)അടിച്ച് ഡിവിഷന്‍ എന്റര്‍ ചെയ്ത് പ്രൊസീഡ് ചെയ്താല്‍ കുറച്ചധികം സമയത്തെ കാത്തിരിപ്പിനു ശേഷം, പ്രിന്റ് റിപ്പോര്‍ട്ട് പി.ഡി.എഫ് ആയി ജനറേറ്റു ചെയ്യപ്പെടും. ഡിവിഷന്‍ എന്റര്‍ ചെയ്യ​ണമെന്നു നിര്‍ബന്ധമൊന്നുമില്ല. (ക്ലാസ്സ്​വൈസായി ചെക്കു ചെയ്യാന്‍ ഉപകാരപ്പെടും.) ഈ ഫയല്‍ പെന്‍ഡ്രൈവിലോ മറ്റോ എടുത്ത് വിന്റോസില്‍ നിന്നായാലും പ്രിന്റെടുക്കാമല്ലോ?പ്രിന്റ് നന്നായി പരിശോധിച്ച് തെറ്റുകള്‍ തിരുത്തി, എല്ലാം ഭദ്രമായെന്നുറപ്പുവരുത്തിയ ശേഷം മാത്രമേ, export ചെയ്യാവൂ. ചെയ്തു കഴിഞ്ഞാല്‍, Dist ഫോള്‍ഡറിനകത്തെ Upload എന്ന ഫോള്‍ഡറില്‍ 4 ഫയലുകള്‍ ഉ​ണ്ടാകും. ഇവയാണ് അപ്​ലോഡ് ചെയ്യേണ്ടത്.

അപ്​ലോഡ് ചെയ്യുന്നതിന് നമ്മുടെ ബ്ലോഗില്‍ ഇടതുവശത്തുള്ള ലിങ്കില്‍ നിന്നും പ്രവേശിക്കാവുന്നതാണ്. യൂസര്‍നേമും പാസ്​വേഡും തല്‍ക്കാലം നമ്മുടെ സ്കൂള്‍കോഡ് തന്നെ. നിര്‍ബന്ധമായും ഇത് ചേഞ്ച് ചെയ്ത് ഭദ്രമായി സൂക്ഷിക്കണം. നമ്മുടെ ലിനക്സിലുള്ള ഐസ്​വെസല്‍, മോസില്ല തുടങ്ങിയ വെബ് ബ്രൌസറുകളില്‍ നിര്‍ഭാഗ്യവശാല്‍ ലോഗിന്‍ ചെയ്യാന്‍ കഴിയില്ല. അതിനായി, ഒന്നുകില്‍ മോസില്ല 3 ഡൌണ്‍ലോഡ് ചെയ്യണം, അല്ലെങ്കില്‍ വിന്റോസിലെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വഴി നോക്കണം. (ഇവിടെ നിന്നും മോസില്ല 3 ഡൌണ്‍ലോഡ് ചെയ്യാം.) 4 ഫയലുകലും ഓരോന്നായി അപ്​ലോഡ് ചെയ്യണം. അപ്​ലോഡ് ചെയ്തതിനു ശേഷം, ഡൌണ്‍ലോഡ് ലിങ്കില്‍ നിന്നും ചെക്ക്ലിസ്റ്റ് എടുക്കാന്‍ സംവിധാനമുണ്ടാകും.
വായനക്കാരായ ഐടി കോഡിനേറ്റര്‍മാരില്‍ നിന്നും കമന്റുകള്‍ വഴി കൂട്ടിച്ചേര്‍ക്കലുകള്‍ പ്രതീക്ഷിക്കുന്നു.

മോസില്ല ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
1. Copy the Install Files(Zip file) to your Desktop.
2. Extract that install file(Zip file) in to Desktop.
3. Right click install file and select “Open in Terminal”.
4. In Terminal ,type ./fire.sh press enter key.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in Linux Tips, surprise posts. Bookmark the permalink.

23 Responses to എ ലിസ്റ്റ് ഡാറ്റാ അപ്​ലോഡ്

 1. JOHN P A says:

  How many files we have to upload if only school going students are available in the school?

 2. Anonymous says:

  Please upload all the four in any case, whether there is Data in it or not. Then only the message successfully installed will appear on the right side!

  V.K. Nizar

 3. Anonymous says:

  ലിനക്സ് എന്നു തുടങ്ങിയോ അന്നു മുതലുണ്ട് നമുക്ക് പ്രശ്നങ്ങള്‍. പക്ഷെ അതിനൊന്നും നമുക്ക് ആരുടേയും അടുത്തു നിന്ന് കൃത്യമായ ഒരു മറുപടി കിട്ടാറില്ല. ഇപ്പോള്‍ ഒരു ധൈര്യമുണ്ട്, എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ സംശയം ചോദിക്കാന്‍ ഒരു വേദിയായല്ലോ. ആര്‍ക്കു വേണമെങ്കിലും ചര്‍ച്ചയിലിടപെടാം. ഈ ബ്ലോഗിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

  ബ്ലോഗ് എപ്പോഴും സന്ദര്‍ശിക്കാറുണ്ട്. ദിവസം പലതവണ. വായനക്കാരുടെ കമന്റുകളും ശ്രദ്ധയോടെ വായിക്കാറുണ്ട്.

  ക്രിസ്റ്റീന സേവ്യര്‍
  ചേര്‍ത്തല

 4. Anonymous says:

  DHS Nellipuzha യിലെ സലീം സാറിന്,

  പ്രിന്റിലെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ വിഷമിക്കേണ്ടതില്ല. സിസ്റ്റത്തില്‍ കൃത്യമായി ഡാറ്റ എന്‍റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഒന്നു കൂടി ചെക്കുചെയ്ത് നോക്കുക.(സോഫ്റ്റ്‍വെയര്‍ തുറന്ന് അെഡ്മിഷന്‍ നമ്പര്‍ അടിച്ചുകൊടുത്താല്‍ മതി). അവിടെ കുഴപ്പങ്ങളില്ലെങ്കില്‍,don’t worry.

  ഡാറ്റയുടെ പ്രിന്‍റൌട്ട് ഡി.ഇ.ഓഫീസുകള്‍ വഴി ഡിസംബര്‍ 10 നകം വിതരണം ചെയ്യും. ഇനി എന്തെങ്കിലും കുഴപ്പങ്ങളുണ്ടെങ്കില്‍ അതില്‍ തിരുത്തിക്കൊടുക്കുന്നതിനും അവസരമുണ്ടല്ലോ.

  ധൈര്യമായിരിക്കുക.

 5. Anonymous says:

  i have installed mozilla.3 by rtclick on install files..open in terminal..then the 5th step..feels good working..
  thomas

 6. Arjunan says:

  പ്രിയ കണക്കന്മാരേ..പുലികളേ.. നമസ്കാരം.
  ബ്ളോഗ് കേമാവ്ണ്ട്..
  ഇടക്കിടെ നോക്കാറുണ്ട് പോസ്റ്റ് ഇടണത് ദ് ആദ്യാ..
  ആശംസകള്‍,
  ഷംസുദ്ദീന്‍
  ഒരു sitc അഥവാ sdeo (school data entry operator)

 7. Anonymous says:

  ബ്ലോഗ് ടീമിലേക്ക് എന്റെ ഒരു അനുഭവം പങ്കുവെക്കുന്നു.

  പ്രിന്റ് എടുക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ മിസ് ആകുന്ന പ്രശ്നം ലിനക്സിലേയുള്ളു. വിന്റോസില്‍ പ്രിന്റെടുക്കാന്‍ വേണ്ടി കൊണ്ടുപോയി നോക്കിയപ്പോള്‍ ഒരു പ്രശ്നവുമില്ല. ഒന്നും മിസ് ആയിട്ടില്ല.

  പ്രിന്റ് എടുക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ കാണാനില്ല എന്നു വിഷമിച്ചിരിക്കുന്നവര്‍ക്ക് ഇതൊരു സഹായകമാകുമെങ്കില്‍ സന്തോഷം

  സനല്‍കുമാര്‍

 8. Anonymous says:

  i’m very happy I can clear my doubts through this blog

 9. Anonymous says:

  how can i type the comments in malayalam I’ have ISM in my system
  isit pssible copy ?
  meera

 10. After downloading Mozilla 3, please follow these steps….

  1. Copy the Install Files(Zip file) to your Desktop.
  2. Extract that install file(Zip file) in to Desktop.
  3. Right click install file and select “Open in Terminal”.
  4. In Terminal ,type ./fire.sh press enter key.
  5. After the installation , copy the firefox3 icon from install file to Desktop.
  6. Use this firefox icon for calling the SSLC Portal http://sslcexamkerala.gov.in
  That’s all!

 11. മീര ടീച്ചറേ,

  ISM കീബോര്‍ഡിന്റെ ഇന്സ്ക്രിപ്റ്റ് രീതി അനുസരിച്ച് മലയാളം ടൈപ്പിങ് ചെയ്യാന്‍ വിന്റോസിലും ലിനക്സിലും മാര്‍ഗങ്ങളുണ്ട്. ഇവിടെ ISM സോഫ്റ്റ്‌വെയര്‍ പോലും വേണ്ട.
  ഇതിനെപ്പറ്റി വിശദീകരിച്ചു കൊണ്ട് അതിന്റെ ലിങ്കുകള്‍ സഹിതം ഒരു പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നു.പഴയ പോസ്റ്റുകള്‍ക്ക് old posts നോക്കുക
  ഇല്ലെങ്കില്‍ ഈ ലിങ്ക് നോക്കൂ . റിസല്‍ട്ട് അറിയിക്കുക

 12. ISM കീബോര്‍ഡിലെ മലയാളം ടൈപ്പിങ് അറിയാത്തവര്‍ക്ക് ഫൊണറ്റിക് രീതി ഉപയോഗിച്ചു കൊണ്ടുള്ള മംഗ്ലീഷ് കീബോര്‍ഡ് ഇവിടെ ഉണ്ട്. അവിടെ മംഗ്ലീഷ് ടൈപ്പ് ചെയ്യുക. കോപ്പി എടുത്ത് കമന്റ്സില്‍ പേസ്റ്റ് ചെയ്യുക

 13. Anonymous says:

  John Sir,
  This year, if there are only school going students,two files will be uploaded successfully and the others will return a message “no data”.
  Sorry for the earlier comment.

  V.K. Nizar

 14. ഒരു ഡൌട്ട് ചോദിക്കട്ടെ …ചിലപ്പോള്‍ ലിനക്സ്‌ തുറക്കുമ്പോള്‍ ഓപ്പണ്‍ ആവാതെ ഇരിക്കുകയും റീസ്റ്റാര്‍ട്ട്‌ ആവുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ്..

 15. ലിനക്സ്‌ ബന്ധപ്പെട്ട മറ്റൊരു പ്രധാന സംശയം …..പല വീഡിയോ ഫയലുകളും ഇനിയും പ്ലേ ചെയ്യിക്കാന്‍ പറ്റുന്നില്ലല്ലോ …..ദാറ്റ്‌ അക്സ്റെന്‍സഷന്‍ ഫയലുകള്‍ ഒന്നും ഒരു പ്ലയെരിലും തുറക്കുന്നില്ലല്ലോ? ആരെങ്കിലും ഒരു പരിഹാരം പറഞ്ഞുതരുമോ?3.8 ഉം രക്ഷയില്ല….

 16. Anonymous says:

  To Girish Mohan

  downloadsല്‍ flashplayer.9 ഉണ്ട്.അതൊന്ന് പരീക്ഷിച്ച് നോക്കു ..
  sitc

 17. Anonymous says:

  ഗിരീഷ് മോഹന്‍ സാര്‍,

  ഈ പോസ്റ്റ് വായിച്ചു നോക്കൂ

  ഒരു മഹാമനസ്കന്‍

 18. Anonymous says:

  An SITC entered all the data.While taking printouts, they felt, the printout not coming quickly. They opened the Dist folder and tried to restore data. All the data gone, since no backup was there.They had to enter all the data again. Luckily there are only 100 students.

  MORAL

  PLEASE DONT TRY TO RESTORE DATA, IF THERE IS NO BACKUP!
  WAIT PATIENTLY FOR PRINTOUTS.

 19. DA 64% ആയി
  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്തകൂടി അനുവദിച്ചു. ഇക്കൊല്ലം ജൂലായ് ഒന്നുമുതലുള്ള ഒമ്പത് ശതമാനം ക്ഷാമബത്തയാണ് അനുവദിച്ചത്.

  പെന്‍ഷന്‍കാര്‍ക്ക് ജൂലായ് ഒന്ന് മുതലുള്ള ഡി.എ. കുടിശ്ശിക ഉള്‍പ്പടെയാണ് അടുത്ത മാസത്തെ പെന്‍ഷന്‍ നല്‍കുക. ജീവനക്കാര്‍ക്ക് നവംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം ഇപ്പോള്‍ അനുവദിച്ച ഡി.എ. വാങ്ങാം. അവര്‍ക്ക് ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ക്ഷാമബത്ത കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. ഈ ഡി.എ. പ്രഖ്യാപനത്തോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 64 ശതമാനമായി ഉയര്‍ന്നു. പ്രതിമാസ അധികച്ചെലവ് 56.16 കോടി രൂപയാണ്.

 20. “calculate the excess expense if the DA is increased to 94%.if there is any short cut method pl comment soon.good morning to everybody.

 21. Anonymous says:

  (56.16/9)*30=187.2 ok.

 22. In linux operating system how can we format a memmory stick,please give a guidline.

 23. sslc data upload very sucessful,for print out and upload use windows operating sustem,in linux login is not possible,print out is not clear to read

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s