ഒരു എട്ടാം ക്ളാസ്സ് ചോദ്യ പേപ്പര്‍ !

പുതിയ കുപ്പായമിട്ട് പുതുമയോടെ നമുക്കു മുന്നിലെത്തിയ എട്ടാം തരം ഗണിതശാസ്ത്ര പുസ്തകം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു അവതരണരീതിയായിട്ടാണ് നമുക്ക് മുന്നിലെത്തിയത്. കാര്‍ട്ടൂണ്‍ ചിത്രങ്ങളും സൈഡ് ബോക്സില്‍ അധിക വിവരങ്ങളുമൊക്കെയായി എത്തിയ പാഠപുസ്തകത്തെ അടുത്തറിഞ്ഞപ്പോഴാണ് നിസ്സാരവല്കരിച്ചു കൊണ്ടുള്ള ഒരു സമീപനം വേണ്ട എന്നൊരു ഉള്‍വിളിയുണ്ടായത്. ഓണാവധി കഴിഞ്ഞു വന്നിട്ടും അംശബന്ധവും അനുപാതവും എടുത്തു തീരാതിരുന്ന അധ്യാപകര്‍ നമുക്കിടയിലുണ്ട്. ഇതൊരിക്കലും ഒരു തെറ്റല്ല. ആത്മാര്‍ത്ഥതയുടെ പരകോടിയില്‍, പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയായില്ലെന്ന് തോന്നിച്ചത് അധ്യാപനം കേവലം പരീക്ഷാകേന്ദ്രീകൃതം മാത്രമല്ല എന്ന ബോധം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതു കൊണ്ടു മാത്രം. ഇവിടെ അവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

എന്നാല്‍ വിദ്യാഭ്യാസത്തില്‍ പരീക്ഷകള്‍ക്കു പ്രാധാന്യമില്ലേ? തീര്‍ച്ചയായും കുട്ടിയെ വിലയിരുത്താനുള്ള എളുപ്പവഴിയായിത്തന്നെ, ഒരു വന്‍മതില്‍ പോലെ ഇന്നും പരീക്ഷകള്‍ നിലകൊള്ളുന്നു. എല്ലാവരുടേയും മനസ്സിലെ ഒരാശങ്കയാണ് എപ്രകാരമായിരിക്കും പുതിയ ചോദ്യപേപ്പറിന്റെ വരവെന്നത്. അതു കൊണ്ട് തന്നെയാണ് ഇന്ന് ബ്ലോഗ് ടീമിന്റെ ഭാഗമായി മാറിയ വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ അധ്യാപകനായ ജോണ്‍ സാറിനെക്കൊണ്ട് ഒരു ചോദ്യ പേപ്പര്‍ തയ്യാറാക്കിച്ചത്. സംസ്ഥാന സിലബസില്‍ നിരവധി ചോദ്യപേപ്പറുകള്‍ ഒരുക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ളയാളാണ് ചോദ്യകര്‍ത്താവ്. അദ്ദേഹത്തിന് നന്ദി പറയുന്നതോടൊപ്പം ഈ ചോദ്യ പേപ്പര്‍ വായിച്ചു നോക്കി അഭിപ്രായങ്ങള്‍ നല്‍കിയ കോഴിക്കോട് കുളത്തുവയലിലെ വി.ടി തോമസ് സാര്‍, തൃശൂര്‍ ജില്ലയില്‍ പെരിങ്ങോട്ടുകരയിലെ അധ്യാപികയായ ഭാമ രാജന്‍, വടകരയിലെ എന്‍.എം വിജയന്‍ സാര്‍, തിരുവനന്തപുരത്തെ നസീര്‍ സാര്‍ എന്നിവര്‍ക്കും മനസ്സു തുറന്ന് നന്ദി പറയട്ടെ.

മുന്‍കൂറായി ഒരു ജാമ്യം എടുത്തു കൊള്ളട്ടെ. ഇത്തരത്തില്‍ത്തന്നെയായിരിക്കും എട്ടാം ക്ലാസിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ ചോദ്യം വരികയെന്ന് ഒരു ധാരണ ഒരിക്കലും ഉള്ളില്‍ വെക്കരുതേ. ഒരുപക്ഷേ ഇതുമായ ബന്ധമില്ലാത്ത വിധത്തില്‍ ഇതിനോട് ഒട്ടും ബന്ധമില്ലാത്ത തരത്തിലായിരിക്കാം യഥാര്‍ത്ഥ പരീക്ഷാ പേപ്പര്‍. ഈ ചോദ്യ പേപ്പര്‍ ജോണ്‍ സാറിന്റെ സങ്കല്പത്തിലുള്ള ഒന്നു മാത്രമാണ്. ഇതെന്തെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടുവെങ്കില്‍ അറിയിക്കുക. നമ്മുടെ ആശങ്കകളെപ്പറ്റി, പ്രതീക്ഷകളെപ്പറ്റിയെല്ലാം കമന്റ് ചെയ്യാം. എന്തായാലും ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട് പാഠപുസ്തക ശില്പശാലയിലും ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിലുമൊക്കെ പങ്കെടുക്കുന്ന കുറേ പേരെങ്കിലും നമ്മുടെ ബ്ലോഗിന്റെ നിത്യ സന്ദര്‍ശകരാണ്. അവരെല്ലാം നമ്മുടെ കമന്റുകളെ, അഭിപ്രായങ്ങളെ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്നതില്‍ സംശയമേ വേണ്ട. അതു കൊണ്ട് അഭിപ്രായങ്ങള്‍ വരട്ടെ.

Click here to download the Std VIII Maths Question Paper

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ശാസ്ത്രം, Maths Exams, Maths STD VIII. Bookmark the permalink.

20 Responses to ഒരു എട്ടാം ക്ളാസ്സ് ചോദ്യ പേപ്പര്‍ !

 1. Anonymous says:

  we have only one request to the team behind the state Maths question paper, please remember our below average students. Don’t use this opportunity to show off the deep knowledge.

  Thank u Maths Blog Team for this attempt, and john sir also.

  Shobha Sivan
  Malayattoor

 2. Anonymous says:

  In the previous month this blog had made a survey and 72% teachers reported that their 2nd lesson in standard 8 is not completed.
  Then how do you dare to prepare such a Question paper.This question paper is not meant for 99% of students but it is for only 1% of students.
  As we are mathematics teachers ,Please don’t give more importance to 1% than 99%.

 3. Vijayan Kadavath says:

  പ്രിയ Anonymous,
  കഴിഞ്ഞ മാസം ഒരു സര്‍​വ്വേ എടുത്തിരുന്നു എന്ന് താങ്കള്‍ സൂചിപ്പിച്ചുവല്ലോ. സര്‍​വ്വേയില്‍ പങ്കെടുത്ത അധ്യാപകരില്‍ ഭൂരിഭാഗവും രണ്ടാം പാഠം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നു പറഞ്ഞതും വാസ്തവം. അക്കാര്യത്തെപ്പറ്റി മുകളിലെ പോസ്റ്റില്‍ സൂചിപ്പിച്ചത് താങ്കള്‍ കണ്ടില്ലായെന്നുണ്ടോ? ഇനി ഇപ്പോഴും അതേ വേഗതയിലായിരിക്കും പാഠങ്ങള്‍ നീങ്ങുകയെന്ന് അങ്ങ് ധരിക്കുന്നുണ്ടോ? സ്പെഷല്‍ ക്ലാസുകള്‍ എടുത്തു കൊണ്ടായാലും രണ്ടു രണ്ടര ആഴ്ചക്കുളളില്‍ നമ്മുടെ അധ്യാപകര്‍ ഭംഗിയായിത്തന്നെ അഞ്ചു പാഠങ്ങളും തീര്‍ത്തിരിക്കും. അതു കൊണ്ട് പരീക്ഷയ്ക്കു മൂന്നാഴ്ചക്കു മുന്‍പേ ഒരു ചോദ്യപേപ്പര്‍ ഇട്ടത് അക്ഷന്തവ്യമായ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാം അറിയാനാഗ്രഹമുള്ള താങ്കളടക്കമുള്ള സമൂഹം ഇതിലെ ചോദ്യങ്ങള്‍ കൂടി അപഗ്രഥിക്കാന്‍ ശ്രമിക്കില്ലേ? ഒന്നുമില്ലാത്തതില്‍ ഭേദമാണല്ലോ Anonymous, എന്തെങ്കിലും ഉള്ളത്? താങ്കളൊന്നു ചിന്തിച്ചു നോക്കൂ. ഇങ്ങനെ Anonymous ആയിട്ടായാലും ധൈര്യത്തോടെ ഒരഭിപ്രായം പറയാനുള്ള വേദി താങ്കള്‍ക്കും എനിക്കുണ്ടായല്ലോ. പ്രത്യേകം താല്പര്യമെടുത്ത് ഇതൊരിക്കിയവര്‍ക്ക് എന്തെങ്കിലും പ്രോത്സാഹനങ്ങള്‍ നല്‍കുന്നവയാണോ താങ്കളുടെ അജ്ഞാതവചനങ്ങള്‍? അര്‍ദ്ധവാര്‍ഷിക പരീക്ഷ കഴിയുമ്പോഴുള്ള താങ്കളുടെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു.

  ഇതിലെ ചോദ്യങ്ങള്‍ ശരാശരിക്കും താഴെയുള്ളവയാണെന്ന് ഞാന്‍ വാദിക്കുന്നില്ല. anonymous ന്റെ അഭിപ്രായത്തോട് കറച്ചൊക്കെ ഞാനും യോജിക്കുന്നു. ചോദ്യപേപ്പറുകളില്‍ ശരാശരിക്കാരനെക്കൂടി എപ്പോഴും പരിഗണിച്ചിരിക്കണം. അവനെ ശ്രദ്ധിക്കാന്‍ ആരുമില്ല എന്ന ഒരു പരാതി എനിക്കുമുണ്ട്. എന്നുവച്ച് തീരെ ലളിതവുമാവരുത്. അതില്‍ അംശബന്ധവും അനുപാതവും കൃത്യമായി പാലിച്ചിരിക്കണം.

  ബ്ലോഗ് ടീമിനും ജോണ്‍ മാഷിനും അഭിനന്ദനങ്ങള്‍

 4. Anonymous says:

  ഇത് പോലെ ഒരെണ്ണം 10-ാം ക്ളാസിനും കിട്ടിയാല്‍ നന്നായിരുന്നു
  ബാബു.വി.കെ
  കുറ്റിയാടി

 5. Anonymous says:

  A mathematics should have expectations on their students as wll as their subject.The fundamental aim of the teacher is not to adjust his class room activities for the students.He shold behave in such a way as to uplift the students capable of learning mathematics with challenge and enthusiasum. mMore than 60 % of the questions are simple.Rest are difficult and average.

  CLERIN C S . G A H S MANJUMMEL

 6. Anonymous says:

  Thank you for giving an outlook and scope of VIII text through a paper even though it seems to be difficult’ This is good for teachers preparing VIII text
  NIMMI AUGUSTINE
  avps

 7. Anonymous says:

  എട്ടാം ക്ലാസിലെ ചോദ്യപേപ്പര്‍ കണ്ടു. കുറച്ച് കട്ടിയാണെന്ന അഭിപ്രായം ഇല്ലാതില്ല. എങ്കിലും, നമുക്ക് ഒരു മുന്‍ധാരണ ഉണ്ടാക്കാന്‍ കഴിയുമല്ലോ. ജോണ്‍ സാറിന് അഭിനന്ദനങ്ങള്‍!

  Mathew M V
  Kottayam

 8. Anonymous says:

  Thank u john sir for the STD VIII Question paper.

 9. Anonymous says:

  Well Done John Sir and Maths Blog Team!!
  A very good beginning…!
  The Blog Team had stated that, this paper is for Teachers…Hence no problem.
  We expect more in this stuff!

  Maths Teachers,
  SSMHS Azhicode

 10. Anonymous says:

  Thank you John Sir and blog team.

 11. Anonymous says:

  john sir, question paper kandu. Nilavaaramundu. Pakshe, Sir aanu ithavanathe chodya paper idaan pokunnathenkil ithra katti aaya chodyam idaruthe..

  Congrats Blog Team and John sir

  J.S
  Calicut

 12. Anonymous says:

  Question paper ok.But is tough for most of the students.Some simple questions expected.

 13. Anonymous says:

  The question paper shows above average level. But no problem, it gives a verity experiance. Thank u Blog Team

 14. Anonymous says:

  This is not a model paper. This is only a collections of questions with specifications of an evaluation tool,which is above average to some extent. I think the question paper workshop is going on at different DIETS of the state by the prescribed norms of the Department.This is only a work of a mathematics teacher for other teachers or subject cow workers just for a reference.I expect a sample paper from each of the subject teachers of the state.If it happens and publish through a medium,it will be a great achievement and enrichment to our subject
  convey my sincere thanks to all those who make comments about the paper
  JOHN P A HIBHS VARAPUZHA

 15. Anonymous says:

  Sir,
  Please prepare the model papers for STD X and IX also. Expecting ……………………..
  Sreejith.P.V.
  GHSS Mupliyam……….

 16. Anonymous says:

  Please prepare a paper for std 10.

 17. Anonymous says:

  Sir,
  I have read the question paper. I think it is not easy for a student of our class.
  Wish you all the best.
  Lakshmi Teacher
  Kalady .

 18. Noushad says:

  The model question papers for std 8, 9 and 10 are very useful, thanks
  G.Muraleedharan Pillai
  H S A Maths
  GHSS Karakunnu
  Malappuram

 19. The model question papers for std 8, 9 and 10 are very useful, thanks
  G.Muraleedharan Pillai
  H S A Maths
  GHSS Karakunnu
  Malappuram
  Mob: 9496365225

 20. neeraj.m.p says:

  Thank you very much, The question paper was useful

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s