ഫിഷിങ് ലിങ്കുകള്‍: ഓര്‍ക്കുട്ടില്‍ പ്രൊഫൈല്‍ നഷ്ടം വ്യാപകമാവുന്നു

പ്രശസ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഓര്‍ക്കുട്ടില്‍ അംഗമായ പതിനായിരക്കണക്കിനാളുകള്‍ക്ക് കഴിഞ്ഞമാസം പ്രൊഫൈല്‍ നഷ്ടപ്പെട്ടു. ഫിഷിങ്ങും ഹാക്കിങ്ങും വെബ്‌സൈറ്റുകളില്‍ സ്ഥിരമായി നടക്കുന്നുണ്ടെങ്കിലും സാമൂഹ്യശൃംഖലാ സൈറ്റുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഫിഷിങ് ലിങ്കുകളുടെ ആക്രമണം വ്യാഖ്യാനിക്കപ്പെടുന്നു. സുഹൃത്തിന്റെ സ്റ്റാറ്റസ് സന്ദേശത്തിലും സ്വയം വിശദീകരിക്കുക എന്ന കോളത്തിലുമാണ് ‘വില്ലന്‍ ലിങ്ക്’ പ്രത്യക്ഷപ്പെടുക. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സോഷ്യല്‍ പ്രൊഫൈല്‍ വിവരങ്ങള്‍ മുഴുവന്‍ നഷ്ടമാകും. അനാവശ്യ കമ്യൂണിറ്റികളില്‍ ചേര്‍ക്കപ്പെടുന്നതും ഇതുമൂലമുണ്ടാകുന്നതായി പരാതിയുണ്ട്. ലിങ്കില്‍ ക്ലിക്കു ചെയ്തുകഴിഞ്ഞാല്‍ സ്വന്തം പ്രൊഫൈലില്‍ സ്റ്റാറ്റസ് സന്ദേശങ്ങള്‍ എഴുതാനാവാത്തതായും ചിലര്‍ പരാതി ഉയര്‍ത്തുന്നുണ്ട്.

സുഹൃത്തിന്റെ ഓര്‍ക്കുട്ട്, സ്റ്റാറ്റസ് സന്ദേശത്തില്‍ ‘പുതിയ ചിത്രങ്ങള്‍കാണൂ’ എന്ന സൈറ്റ് അഡ്രസ് കണ്ടപ്പോള്‍ ക്ലിക്ക് ചെയ്ത പാലക്കാട് സ്വദേശിനി ശ്രീദേവിക്ക് ഫിഷിങ് ലിങ്കിന്റെ ഇരയാവേണ്ടി വന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ മറ്റൊരു വിന്‍ഡോയാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളില്ലാതെ ഓര്‍ക്കുട്ടിലേക്ക് ലോഗിന്‍ ചെയ്യാനുള്ള സന്ദേശമാണ് വന്നത്. ഓര്‍ക്കുട്ടില്‍ കൊടുത്ത സ്വന്തം പ്രൊഫൈല്‍ അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു.

സ്വന്തമായി വെബ് പേജുള്ളവരുടെ സൈറ്റ് അഡ്രസ് വേറൊന്നായി മാറും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ യാതൊന്നും കാണില്ല. കമ്യൂണിറ്റികളെ കൂടാതെ പരിചിതരായവര്‍ അനുവാദമില്ലാതെ സുഹൃത്തുകളാകുന്ന പ്രശ്‌നവും ഇതിനുണ്ട്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആശങ്കയുള്ളവാക്കുന്നുവെന്ന് ഇതിനിരയായവര്‍ അഭിപ്രായപ്പെട്ടു. ലിങ്കിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങളും അജ്ഞാതമാണ്.

പാസ്‌വേഡ് മാറ്റുകയാണ് ഫിഷിങ്ങിനിരയായവര്‍ ഉടനടി ചെയ്യേണ്ടത്. സെക്യൂരിറ്റി ആവശ്യങ്ങള്‍ക്കായി ഇ-മെയില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന ചോദ്യവും മാറ്റുന്നത് ഗുണകരമായിരിക്കും. പരിചിതമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയാണ് ഇത്തരം ചതികളില്‍പ്പെടാതിരിക്കാനുള്ള പ്രധാന പോംവഴി. സുരക്ഷിതവും സൗകര്യപ്രദവും ആവശ്യാനുസരണവുമുള്ള ഇടപെടല്‍ വഴി നെറ്റ്‌വര്‍ക്കിങ് നല്ല രീതിയില്‍ നടത്താനാകുമെന്നാണ് ഐ.ടി.രംഗത്തെ വിദഗ്ധര്‍ കരുതുന്നത്.

സുരക്ഷിതരാകൂ!

ഫിഷിങ്ങിനിരയായെന്ന് തോന്നിയാല്‍ ഉടനടി പാസ്‌വേഡ് മാറ്റുക. ഇത് കൂടാതെ ഇടയ്ക്കിടെ പാസ്‌വേഡുകള്‍ മാറ്റിക്കൊണ്ടിരിക്കുക.

അന്യരുടെ പ്രൊഫൈലിലെ സ്റ്റാറ്റസ് സന്ദേശത്തില്‍ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യാതിരിക്കുക.

ഇന്റര്‍നെറ്റ് കഫേ, പൊതു കമ്പ്യൂട്ടറുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ‘പാസ്‌വേഡ് സേവ്’ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യരുത്.

കമ്പ്യൂട്ടറില്‍ മുന്തിയ ‘ആന്റി -വൈറസ്’ സോഫ്റ്റ്‌വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ജാവ സ്‌ക്രിപ്റ്റുകള്‍ ഒഴിവാക്കുക. ഇത്തരം സ്‌ക്രിപ്റ്റുകളാണ് മിക്കപ്പോഴും ഹാക്കിങ്ങിന്റെ പ്രധാന സ്രോതസ്സ്.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in ശാസ്ത്രം, General. Bookmark the permalink.

2 Responses to ഫിഷിങ് ലിങ്കുകള്‍: ഓര്‍ക്കുട്ടില്‍ പ്രൊഫൈല്‍ നഷ്ടം വ്യാപകമാവുന്നു

  1. Anonymous says:

    Can you give any medicine for Orkut Virus?

  2. ഇത്തരം ചതികളില്‍പ്പെടാതിരിക്കാനുള്ള പ്രധാന പോംവഴി

    * address bar ശരിയായ web address ആണു എന്ന് ഉറപ്പുവരുത്തുക
    * ലിങ്കില്‍ ലോഗിന്‍ ചെയ്യാനുള്ള പാസ്‌വേഡ് നല്കാതിരിക്കുക

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s