ഒരു പ്രശ്നം……..പരിഹാരവും!


പ്രശ്നം

“വിന്റോസും ഐ.ടി.സ്കൂള്‍ ഗ്നു/ലിനക്സും (3.2) ഉള്ള ഒരു സിസ്ററത്തില്‍ എന്തോ കാരണവശാല്‍ വിന്റോസ് റീ-ഇന്‍സ്ററാള്‍ ചെയ്യേണ്ടി വന്നു.ഇപ്പോള്‍ സിസ്ററം ബൂട്ട് ചെയ്തു വരുമ്പോള്‍ നേരെ വിന്റോസിലേക്ക് പോകുന്നു.
ഗ്നു/ലിനക്സ് ലഭിക്കാന്‍ ഇനി വീണ്ടും ഇന്‍സ്ററാള്‍ ചെയ്യേണ്ടതുണ്ടോ?എന്തുകൊണ്ട് ഇതു സംഭവിക്കുന്നു?”. ചോദിക്കുന്നത് നോര്‍ത്ത് പറവൂര്‍ നിന്നും അഭിലാഷ്
പരിഹാരം
മററ് ഓപറേററിംഗ് സിസ്ററങ്ങള്‍ സിസ്ററത്തില്‍ ഉണ്ടെങ്കില്‍ ഗ്നു/ലിനക്സ് ഇന്‍സ്ററലേഷന്‍ സമയത്ത് അവ പരിശോധിക്കപ്പെടുകയും അവ കൂടി ഉപയുക്തമാകത്തക്കരീതിയില്‍ GRUB എന്ന ബൂട്ട്ലോഡര്‍ ഇന്‍സ്ററാള്‍ ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്യാറുണ്ട്. സാധാരണയായി GRUB ഇന്സ്ററാള്‍ ചെയ്യ​പ്പെടാറ് Master Boot Record ലാണ്. എന്നാല്‍ ഗ്നു/ലിനക്സ് കാണിക്കുന്ന ഈ സഹിഷ്ണുത താങ്കള്‍ സൂചിപ്പിച്ച പ്രൊപ്രൈറററി സോഫ്ററ്​വെയര്‍ നിര്‍ഭാഗ്യ​വശാല്‍ കാണിക്കാറില്ലെന്നതാണ് പ്രശ്നം!വിന്റോസ് റീ ഇന്സ്ററാള്‍ ചെയ്തപ്പോള്‍ ഈ GRUB മാത്രമാണ് നഷ്ടപ്പെട്ടത്.
ഇത് മാത്രമായി മിനിററുകള്‍ക്കുള്ളില്‍ ഇന്സ്ററാള്‍ ചെയ്ത് താങ്കളുടെ പ്രശ്നം പരിഹരിക്കാം!
സിസ്ററം ഗ്നു/ലിനക്സ് ഇന്സ്ററലേഷന്‍ CD യില്‍ നിന്നും ബൂട്ട് ചെയ്യിക്കുക
Advanced options ലെ Rescue mode സെലക്ട് ചെയ്ത് Enter അടിക്കുക
സാധാരണ ഇന്‍സ്ററലേഷന്‍ സ്ററപ്പുകള്‍ക്കൊടുവില്‍ Partition സ്ററപ്പിന് തൊട്ട് മുമ്പ് Device to use as root file system എന്ന വിന്റോയില്‍ ലിസ്ററ് ചെയ്യപ്പെട്ടിരിക്കുന്നതില്‍ നിന്നും ഇന്‍സ്ററാള്‍ ചെയ്ത പാര്‍ട്ടീഷന്‍ തെരഞ്ഞെടുത്ത് (hda1,hda2,…അല്ലെങ്കില്‍ sda1,sda2,…) എന്റര്‍ അടിച്ച് Reinstall Grub ചെയ്യുക.അത്ര മതി!!
( ഗ്നു/ലിനക്സ് ഇന്‍സ്ററാള്‍ ചെയ്ത പാര്‍ട്ടീഷന്‍ കൃത്യമായി അറിയില്ലെങ്കില്‍ trial and error ലൂടെ കണ്ടുപിടിക്കുക)

(Thanks to Sri. Sreenath. H, Linux Consultant, Ernakulam for this Tip)
Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in Linux Tips. Bookmark the permalink.

2 Responses to ഒരു പ്രശ്നം……..പരിഹാരവും!

  1. bmbiju says:

    It is useful

  2. Anonymous says:

    A helpful piece of information. Thank you for providing this.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s