ചരടിന്റെ നീളം…!!

ത്തരമൊരു ചോദ്യത്തിന് വായനക്കാരില്‍ നിന്നും നല്ല പ്രതികരണം തന്നെയാണ് ലഭിച്ചത്. ചിലര്‍ അതിന് കമന്റ്സിലൂടെയും ഇ-മെയിലൂടെയും ഉത്തരം നല്‍കി. GVHSS വട്ടനാടിലെ സി.ആര്‍ മുരളീധരന്‍ സാര്‍, ശ്രീജിത്ത് സാര്‍, അസീസി വിദ്യാനികേതനിലെ ആഷ്ലിന്‍,റെജി,രാഘവന്‍ സാര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. ചിലരാകട്ടെ ഫോണിലൂടെയും. ശരിയുത്തരം നല്‍കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. തുടര്‍ന്നും കമന്റുകളുമായി രംഗത്തുണ്ടാകുമല്ലോ. ദിവസവും പോസ്റ്റുകള്‍ പ്രതീക്ഷിക്കുക. ഞങ്ങള്‍ കമന്റുകളും പ്രതീക്ഷിക്കും …. എന്തായാലും നമുക്കതിന്റെ ഉത്തരമൊന്നു പരിശോധിക്കാം.

ത്രികോ​ണം ABC 10 സെന്‍റീമീറ്റര്‍ വശമുള്ള സമഭുജത്രികോണമായിരിക്കുമല്ലോ.
കോണ്‍ EAF = 120 ഡിഗ്രി
അതുകൊണ്ട്, ചാപംEF ന്റെ ചാപനീളം= 2π​X5X(120/360)= 2πX5X(1/3)= 10π/3 (π=P)

EF ന്റെ ചാപനീളം + GH ന്റെ ചാപനീളം + DI യുടെ ചാപനീളം = 3X(10/3)π = 10X3.14 = 31.4
അതു പോലെ DE+FG+HI= 10+10+10 = 30

ഇനി രണ്ട് അളവുകളും തമ്മില്‍ കൂട്ടിയാല്‍ മതി. 31.4+30=61.4 സെമീ
അതായത് ചരടിന്റെ നീളം 61.4 സെന്റീമീറ്റര്‍ ആയിരിക്കും.
എല്ലാ ദിവസവും പല പല വിഷയങ്ങള്‍ നാം ചര്‍ച്ച ചെയ്യാറുണ്ടല്ലോ. ഇനി മുതല്‍ നിങ്ങളുടെ സൃഷ്ടികളും ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ സംബന്ധമായ ഏത് വിഷയങ്ങളും ഇവിടെ പ്രസിദ്ധീകരിക്കും. രസകരങ്ങളായതും ഉത്തരം കിട്ടാത്തതുമായ പ്രശ്നങ്ങളെല്ലാം നമുക്കിവിടെ ചര്‍ച്ച ചെയ്യാം. പാഠപുസ്തകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകാം. സംശയങ്ങളാകാം. ലിനക്സ് വിഷയങ്ങളാകാം. ഓരോ വിഷയത്തിലും പ്രമുഖരും പ്രഗത്ഭരുമായ നിരവധി പേര്‍ നമ്മുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കാനുണ്ട്. ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിക്കുന്നതിനായി കത്തില്‍ താങ്കളുടെ പേരും സ്ക്കൂളിന്റെ പേരും സൂചിപ്പിച്ചിട്ടുണ്ടാകുമല്ലോ. വിലാസം ചുവ​ടെ ചേര്‍ത്തിരിക്കുന്നു.
Send your articles to “Editor, Blog Vishesham, Edavanakad-682502, Ernakulam Dt”
or Mail to mathsekm@gmail.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in Maths Project. Bookmark the permalink.

5 Responses to ചരടിന്റെ നീളം…!!

 1. ഇന്നാദ്യമായി ഈ ബ്ലോഗിൽ എത്തിയ സന്തോഷം അറിയിച്ചുകൊള്ളുന്നു. ഇനിയും വരും!

 2. Thank you sir…. warm welcome…

 3. Sreenadh says:

  pls do not type email id like this.

  s@s.com

  should be like this s [at] s [dot] com
  or display it as an image.

  this will help you to prevent spam mails which will fill your inbox.

 4. Anonymous says:

  sitc aakanjathu nashtamayi ppoyi daivame. abhilash r v u h s

 5. mkmali says:

  ബ്ലോഗ് വളരെ നിലവാരം പുലര്‍ത്തുന്നു.അപ്രതീക്ഷിതമായാണ് ഈ ബ്ലോഗ് ശ്രദ്ധയില്‍പ്പെട്ടത്.
  മുഹമ്മ്ദ് അലി. എം.കെ.
  ജി.എച്ച്. എസ്. എസ്. പട്ടിക്കാട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s