റോമന്‍ ലിപി

നിസര്‍ഗ്ഗ സംഖ്യകള്‍ എന്നാല്‍ എണ്ണല്‍ സംഖ്യകള്‍ എന്നര്‍ത്ഥം. 1,2,3,4…. ഒളിച്ചു കളിക്കുമ്പോള്‍ കുട്ടികളാരും പൂജ്യം മുതല്‍ എണ്ണാറില്ലല്ലോ. അപ്പോള്‍ എണ്ണല്‍ സംഖ്യകളേപ്പറ്റി കൂടുതല്‍ പറയേണ്ടല്ലോ. അത് ഒന്ന് മുതല്‍ ആരംഭിക്കുന്നു. എണ്ണല്‍ സംഖ്യകളോട് പൂജ്യം കൂടെ ചേര്‍ത്താല്‍ അഖണ്ഡസംഖ്യകള്‍ (Whole numbers) കിട്ടും. ഏറ്റവും ചെറിയ എണ്ണല്‍ സംഖ്യ ഏതാണ്? ഒന്ന്. അല്ലേ? അപ്പോള്‍ ഏറ്റവും ചെറിയ അഖണ്ഡസംഖ്യ ഏതാണ്? സംശയമില്ല പൂജ്യം. ഈ പൂജ്യം കണ്ടു പിടിച്ചതാരാണെന്നറിയുമോ? എന്തായാലും അതിന്റെ ക്രെഡിറ്റ് നമ്മള്‍ ഭാരതീയര്‍ക്കു തന്നെയാണ്. അറിയപ്പെടുന്ന എല്ലാ പ്രധാനഭാഷകളിലും പൂജ്യം ഉണ്ട്. എന്നാല്‍ പൂജ്യം ഉപയോഗിക്കാത്ത സംഖ്യാരീതിയുള്ള ഒരു സമ്പ്രദായമുണ്ട്. ഏതാണെന്നറിയാമോ? റോമന്‍ ലിപി. ഇത് ചെറിയ ക്ലാസ് മുതലേ നാം പഠിക്കുന്നുണ്ട്? Std VIII, IX അല്ലേ? റോമന്‍ ലിപിയില്‍ 10 എങ്ങനെയാണ് എഴുതുന്നത്? X അതെ. ഇവിടെ പൂജ്യം ഉപയോഗിക്കുന്നേയില്ല.

മുകളില്‍ ചിത്രത്തില്‍ കാണിച്ചിട്ടുള്ളത് ലണ്ടനിലെ ഒരു ചരിത്രസ്മാരകമാണ്. സ്ഥാപിച്ചിരിക്കുന്ന വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത് MDCLXVI എന്നാണ്. ഉത്തരം നാളെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ഏതാണാ വര്‍ഷം എന്നു കണ്ടുപിടിച്ചു പറയാമോ? ഏതാണാ ചരിത്ര സ്മാരകം എന്നു പറയാമോ?

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in General, Maths Magic. Bookmark the permalink.

2 Responses to റോമന്‍ ലിപി

 1. Anonymous says:

  The year is 1666
  The monument is “Monument to the great fire”

  The great fire of London started on the 2nd September 1666 and burnt four fifth of the city.

 2. Anonymous says:

  M = 1000, D = 500, C = 100, L = 50, X = 10, VI = So Total = 1000+500+100+50+10+6 = 1666
  Beats Bastin
  Gothuruth

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s