ഐ.ടി@സ്ക്കൂള്‍ ലിനക്സിലെ Dr.Geo യോടൊപ്പം നല്‍കിയിട്ടുള്ള ഉദാഹരണങ്ങള്‍ കാണുന്ന വിധം


<!– @page { size: 8.5in 11in; margin: 0.79in } P { margin-bottom: 0.08in } —Dr.Geo തുറന്ന് എങ്ങനെ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും എന്നതിനെപ്പറ്റി ഒരു അദ്ധ്യാപിക അറിയാനാഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഡ്രോയിങ്ങ് ജ്യോമെട്രി (Drawing Geometry) എന്നതിന്റെ ചുരുക്കരൂപമാണ് Dr.Geo എന്നറിയാമല്ലോ. Mathematics നും Physics നും ഏറെ ഉപകാരപ്രദമായ നിരവധി ഉദാഹരണങ്ങള്‍ ഐ.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന Dr.Geoല്‍ ഉണ്ട്. അന്തര്‍വൃത്തവും പരിവൃത്തവും സദൃശത്രികോണങ്ങളും തുടങ്ങി പരാബൊളയും എലിപ്സും ലെന്‍സ് ഫോക്കസിങ്ങുമെല്ലാം ഇതിലുണ്ട്. എങ്ങനെ അത് പ്രവര്‍ത്തിപ്പിക്കാമെന്നു നോക്കാം..ടി@സ്ക്കൂള്‍ ഗ്നു/ലിനക്സ് Applications എന്ന മെനുവില്‍ നിന്നും Education എന്ന സബ്മെനുവിലെ Dr.Geo ല്‍ ക്ലിക്ക് ചെയ്യുക.

ഈ സമയം തുറന്നു വരുന്ന Dr.Geoയുടെ മെനുബാറിലെ File മെനുവില്‍ നിന്നും Open ക്ലിക്ക് ചെയ്യുക.

ഈ വിന്റോയിലെ Homeല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ../ ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

../ നു താഴേക്ക് Scroll ചെയ്ത് usr ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക

അതിലെ share/ ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക

താഴേക്ക് Scroll ചെയ്യുമ്പോള്‍ drgeo/ കാണാം. താഴേക്ക് Scroll ചെയ്യുമ്പോള്‍ examples/ കാണാം.

അതിലെ Figures/ ല്‍ ക്ലിക്ക് ചെയ്തു നോക്കൂ

നമുക്കാവശ്യമായ നിരവധി ചിത്രങ്ങള്‍ ഇതില്‍ കാണാം.

ഉദാഹരണത്തിന്
cercle-inscrit.fgeo യില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു നോക്കുക. അന്തര്‍വൃത്തവും കോണിന്റെ സമഭാജിയുമെല്ലാം കാണാം.

Control കീയും W യും കൂടി ഒരേ സമയം അമര്‍ത്തിയാല്‍ ഈ ചിത്രം Close ചെയ്യാം.

വീണ്ടും File-Open എടുത്താല്‍ ഉദാഹരണങ്ങള്‍ ഓരോന്നും ഇതേ ക്രമത്തില്‍ കാണാം. ഫിസിക്സിലെ ലെന്‍സ് ഫോക്കസിങ്ങും ഈ ഉദാഹരണങ്ങളുടെ കൂട്ടത്തിലുണ്ട്.

Examples Path: usr/share/drgeo/examples/figures

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in Linux Tips, Lite Maths. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s