ആര്യഭടന്‍…. മലയാളിയായ ഗണിതശാസ്ത്രജ്ഞന്‍

പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടന്‍. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌. ഉള്ളടക്കം. ക്രിസ്തുവര്‍ഷം
476-ല്‍ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടന്‍ ജനിച്ചത്‌ എന്ന് പുരാതന രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഇത് കൊടുങ്ങല്ലൂരാണ് എന്ന് വാദിക്കുന്നവരുണ്ട്. ചെറുപ്പത്തിലേ ഗണിതത്തില്‍ തത്‌പരനായ അദ്ദേഹം കേരളത്തിലെ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം നളന്ദ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക്‌ യാത്രയായി. അക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു.

കുസുമപുരത്തുവച്ച് എ.ഡി. 499-ല്‍ തനിക്ക് 23 വയസ്‌ പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആര്യഭടീയം രചിച്ചത്‌. അതിനാല്‍ പേര്‍ഷ്യന്‍ ചിന്തകനായിരുന്ന അല്‍ബറൂണി ‘കുസുമപുരത്തെ ആര്യഭടന്‍’ എന്നാണ്‌ തന്റെ കൃതികളില്‍ പ്രയോഗിച്ചു കാണുന്നത്‌. ഡി.ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സര്‍വ്വകലാശാലയുടെ കുലപതി (Vice chancellor) ആയിരുന്നു ആര്യഭടന്‍. ആര്യഭടന്‍ തന്റെ ശിഷ്ടജീവിതം മുഴുവന്‍ കഴിഞ്ഞത് കുസുമപുരത്തുതന്നെയായിരുന്നു. ലഗാദമുനിയിലാരംഭിക്കുന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ ഏറ്റവും തിളക്കമുള്ള കണ്ണിയാണ് ആര്യഭടന്‍ ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലും അദ്ദേഹം ആധുനികശാസ്‌ത്രത്തിന്‌ വഴികാട്ടിയായി. അതുകൊണ്ടുതന്നെ, 1975 ഏപ്രില്‍ 19-ന്‌ സ്വന്തമായി നിര്‍മിച്ച ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോള്‍ അതിന്‌ `ആര്യഭട’യെന്ന്‌ പേര്‌ നല്‍കി‌.

ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങള്‍

ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടില്‍ അത്‌ കറങ്ങുന്നതു കൊണ്ടാണ്‌ രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞന്‍ ആര്യഭടനാണെന്ന് കരുതുന്നു. ചന്ദ്രന്‍ പ്രകാശം പരത്തുന്ന ഗോളമല്ലെന്നും പകരം സൂര്യപ്രകാശമാണ്‌ ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആര്യഭടനാണ്. ജ്യോതിശാസ്‌ത്രത്തില്‍ പുതിയൊരു അധ്യായം തന്നെ തുറന്നെങ്കിലും, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രം എന്ന്‌ ആര്യഭടനും സങ്കല്‍പ്പിച്ചു.

* π(പൈ) യുടെ മൂല്യം 3.1416 ആകുന്നു.
* ത്രികോണമിതിയിലെ സൈന്‍(sine) പട്ടിക തയ്യാറാക്കാനുള്ള മാര്‍ഗം.
* ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം
* ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം
* ഭൂമിയുടെ ഭ്രമണത്തേയും ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനം
* ഗ്രഹണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവിശദീകരണം അവതരിപ്പിച്ചു.
* ഘനമൂലവും, വര്‍ഗ്ഗമൂലവും കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍
* ഭൂഗോളത്തിന്റെ ചുറ്റളവ്‌ 25,080 മൈല്‍ ആണെന്നു കണക്കുകൂട്ടി.
* 100,000,000,000 പോലുള്ള വലിയ സംഖ്യകള്‍ക്കു പകരം ആദ്യമായി ഒറ്റ വാക്കുകള്‍ ഉപയോഗിച്ചു.

Advertisements

About hariekd

It is a movement from kerala High school teachers.
This entry was posted in General, Lite Maths. Bookmark the permalink.

2 Responses to ആര്യഭടന്‍…. മലയാളിയായ ഗണിതശാസ്ത്രജ്ഞന്‍

  1. Anonymous says:

    Information is interesting.

    How can we post a comment by our own name?

  2. Sir/Madom,
    U can comment with Ur GMAIL ACCOUNT or
    simply select ANONYMOUS and write Ur name & Address below Ur comment!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s